ഞങ്ങളുടെ അടുത്ത വീട്ടിലെ
ഷാജി, ഡ്രൈവർ ഷാജി......ഓ....ജാതിയെന്താ മതമെന്താ എന്നൊന്നും അറിയില്ല. ഷാജി
എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട് ഒരുകാര്യോമില്ല.......
ഷാജിയുടെ ഭാര്യ സുനിമോള്.....ഓ....ആ പേരിൽ നിന്നും ജാതീം മതോം
തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.
എന്താണേലും സുഖമായിട്ട് ജീവിച്ചു പോണൂ......പഠിക്കാന്‍ മിടുക്കന്മാരായ
രണ്ട് ആണ്‍മക്കളും.......
രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത ഷര്‍ട്ടും
പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന ഷാജി
വൈകിട്ടെത്തുമ്പോൾ ഉള്ള മദ്യത്തിന്‍റെ മണവും
നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക് സീരിയൾ കാണാനില്ലാത്ത
നേരത്താണെങ്കിൽ അവന് കുശ്ശാലാണ്.....പരാതിയും പണ്ടപ്പരപ്പും അവിഹിതം പറച്ചിലും
തന്തയ്ക്ക് വിളിയുമൊക്കയായിട്ട്..... കഞ്ഞി പോലും വേണ്ടെന്ന് വച്ച് അവന്‍
കിടന്നുറങ്ങും....