കഥകൾ പിറക്കുന്നത്

കഥകൾ കറുത്ത രാത്രികളിൽ നിന്ന് തുടങ്ങാം,

വെളുത്ത പകലുകൾക്ക് കഥകൾ കുറവാണ്. 

എന്തു കൊണ്ടെന്ന് ചോദിക്കാം.

ഇരുളിന്റെ മറവുകളിലാണ് കഥകൾ ജനിക്കുന്നത്.  ഇരുളിൽ ജനിച്ച് വെണ്മയിൽ വളർന്ന്, പടർന്ന് മനനയനങ്ങളിലെത്തി വികസിച്ച് അധര ചലനങ്ങളിലൂടെ അടുത്ത് ചെവികളിലേക്ക് പകർന്നൊഴുകുകയാണ്.

മനസ്സിൽ ഇരുന്ന് വികസിക്കുമ്പോഴാണ് കല്പനകൾ ഉണ്ടാകുന്നത്, സൌന്ദര്യവും നിറങ്ങളും രൂപങ്ങളും ഭാകങ്ങളും ഉണ്ടാകുന്നത്,

സത്യങ്ങൾ ഇല്ലാതാകുന്നതും, രൂപഭേങ്ങളും ശബ്ദവിന്യാസങ്ങളും ഭാവ പരിണാമങ്ങളും ഉണ്ടാകുന്നതും.  പരിവർത്തങ്ങളും സംഭവിക്കാം.

എങ്കിലും,

കഥകൾ കറുത്ത ഇടങ്ങളിൽ നിന്നു തന്നെ തുടങ്ങണം.കഥകൾ കറുത്ത രാത്രികളിൽ നിന്ന് തുടങ്ങാം,

വെളുത്ത പകലുകൾക്ക് കഥകൾ കുറവാണ്. 

എന്തു കൊണ്ടെന്ന് ചോദിക്കാം.

ഇരുളിന്റെ മറവുകളിലാണ് കഥകൾ ജനിക്കുന്നത്.  ഇരുളിൽ ജനിച്ച് വെണ്മയിൽ വളർന്ന്, പടർന്ന് മനനയനങ്ങളിലെത്തി വികസിച്ച് അധര ചലനങ്ങളിലൂടെ അടുത്ത് ചെവികളിലേക്ക് പകർന്നൊഴുകുകയാണ്.

മനസ്സിൽ ഇരുന്ന് വികസിക്കുമ്പോഴാണ് കല്പനകൾ ഉണ്ടാകുന്നത്, സൌന്ദര്യവും നിറങ്ങളും രൂപങ്ങളും ഭാകങ്ങളും ഉണ്ടാകുന്നത്,

സത്യങ്ങൾ ഇല്ലാതാകുന്നതും, രൂപഭേങ്ങളും ശബ്ദവിന്യാസങ്ങളും ഭാവ പരിണാമങ്ങളും ഉണ്ടാകുന്നതും.  പരിവർത്തങ്ങളും സംഭവിക്കാം.

എങ്കിലും,

കഥകൾ കറുത്ത ഇടങ്ങളിൽ നിന്നു തന്നെ തുടങ്ങണം.