തുത്തുകുണുക്കി പക്ഷി

 

          തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടൽ കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്.  ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത്  മറിച്ചിടുന്ന മണ്ണിരഞാനില്ലായിരുന്നെങ്കിൽ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ......പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.

          ഒന്നു ചിരിച്ചോളൂ.... കൂടുതൽ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു പോകും.