അമിതമായി തിന്നും കുടിച്ചും
വാഴുകയായിരുന്നു,
ഒറ്റ ദിവസം കൊണ്ട് ലോക്ക് വീണിരിക്കുന്നു.
വീഥികൾ നിശ്ചലമായി, നഗരങ്ങൾ
വിജനമായി, വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു. അയാൾ മണി സൌധത്തിന്റെ മുകൾ നിലയിലെ ജനാല
തുറന്ന് പുറം കാഴ്ചകൾ കണ്ടു. വാനത്ത് പറവകൾ
യഥേഷ്ടം പാറിക്കളിക്കുന്നു. പറമ്പിൽ നായകൾ
തീറ്റ വസ്തുവിനായി കടിപിടി കൂടുന്നു. മുറ്റത്ത് എന്തോ ചിക്കിയെടുത്ത് സുന്ദരനായൊരു
പൂങ്കോഴി ഇണകളെ കൊക്കി വിളിക്കുന്നു, പിടക്കോഴികൾ
അവനടുത്തേക്ക് ഓടിയണയുന്നു.
ജനാലപ്പടിയിലൂടെ ഉറുമ്പുകൾ ചത്ത
പാറ്റയുടെ ശരീര ഭാഗങ്ങൾ കൂട്ടിലേക്ക് വലിച്ചു കൊണ്ടു പോകുന്നു. തുറന്നു
കിടന്നിരുന്ന അടുക്കള വാതിലിലൂടെ ഒരു കള്ളിപ്പൂച്ച പൊരിച്ചു വച്ചിരുന്ന മീനെടുത്തു
കൊണ്ടോടുന്നു.
അടുത്ത പ്രവിശ്യയിൽ
നിന്നെത്തി, കോവിഡ് ബാധിതനാണെന്നറിഞ്ഞപ്പോൾ, ഭാര്യ, മക്കൾ, അമ്മ സുരക്ഷിതമായ ഇടം തേടി ബന്ധു വീട്ടിൽ
ചേക്കേറിയിരിക്കുന്നു.
അയാൾ മത്രം.....