കള്ളന്‍ കപ്പലിൽ

കള്ളന്‍ കപ്പലിൽ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലിൽ ഏറെയും കള്ളന്മാരാണ്.  അവർ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകൾ പണിയുകയാണ്.  കടൽ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തിൽ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാർ അറുപത്തിനാല് കലയിലെ സൂത്രപ്പണികൾ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാർ കപ്പല്‍ക്ഷതം കപ്പല്‍ക്ഷതം എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില കാഴ്ചക്കാർ കപ്പൽ സ്മൃതികൾ വായിച്ച് കേള്‍പ്പിക്കുന്നു.  ഇനിയും കപ്പലിൽ പലതും ഉള്ളതുകൊണ്ട് മുങ്ങാതെ നില്ക്കുന്നു.