ഇഷ്ടമായി, എനിക്കഷ്ടമായി
നെഞ്ചോടു
ചേർത്തു ഞാൻ വച്ചുപോയി
കൂട്ടിലോ നീയും ഞാനും മാത്രമായി
മിണ്ടുകില്ലേ, എന്നോടൊട്ടുമിഷ്ടമില്ലേ………….
കാർമുകിർ
നിറയുകയായ്
നേരമതിരുളുകയായ്
കാതരമിഴിയെ കാക്കുവതാരെ,
കാനനമദ്ധ്യെ തിരയുവതാരെ…………
ഓമൽ കനവെ, നാട്ടിന്നഴകെ
കാട്ടിലെ ഏകൻ, പഥികൻ ഞാൻ
കാണാമരവും കേൽക്കാ സ്വരവും
അറിയാതതിരുകളുമില്ലെനിക്ക്, നീ
തിരയുവതാരെ, തേടുവതെന്തേ……….
കാടിന് കുളിരായ്, കൂടിന് കുളിരായ്
രാവിതേറെയായില്ലേ……….
മാറിൽ ചേർത്ത് ചൂടേകാം
ഞാനൊരു പാട്ടായ് താരാട്ടാം.