അദ്ധ്യായം ഒമ്പത്
ഡൗൺലോഡ് ചെയ്യുകകൊച്ചുകൊച്ചു മോഹങ്ങളേ ഉണ്ടായിരുന്നുള്ളു. സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം അദ്ധാാനംകൊണ്ട് ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം. ഒരു കൊച്ചുവീട്. അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്. നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത് ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം. രണ്ടു കൂട്ടികള്‍, ഒരാണും ഒരു പെണ്ണും. ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്, പട്ടിണിയായാലും പരിവട്ടമായാലും സംതൃപ്തിയോടെ …