അദ്ധ്യായം പതിനൊന്ന്

ഡൗൺലോഡ് ചെയ്യുക“കഥാകാരാ താങ്കളുടെ കഥാനായകൻ പറഞ്ഞില്ലെ, എസ്‌തേ റിന്റെ പക്കൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ലെന്ന്, അത്‌ സത്യമാണെന്ന്‌ ഞങ്ങൾ വിശ്വസിക്കണമോ? താങ്കൾ വിശ്വ സിക്കുന്നുണ്ടോ?” വ്യാസൻ സമൂഹത്തിന്‌ നടുവിൽ നിശ്ശബ്‌ശ്രദ്ധിച്ചത്‌. അവൾ സുന്ദരിയാണ്‌. കട്ടിയേറിയ ഗ്ലാസ്സുള്ള കണ്ണടയും ഒരു ജീനിയസ്സിന്റെ നോട്ടവും, മാറിൽ അടക്കപ്പിടിച്ചിരിക്കുന്ന ഫയലും ഘനമുള്ള പുസ്‌തകവും. അയാൾക്ക് അവളെ ഇഷ്ടമായി. സമൂഹം അവളെ ശ്രദ്ധിച്ചു. അവൾ വൃത്തിയായി വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും സരന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗച്ചിരുന്നില്ല. എന്നിട്ടും അവൾ …

വായനക്കാരിയുടെ ജാരൻ

ഡൗൺലോഡ് ചെയ്യുക(2019 ജൂലായ് മാസത്തിലെ സാഫല്യം മാസികയിൽ വന്ന കഥ) പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്… വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌… അതാണ്‌ അയാളെ …

അദ്ധ്യായം പത്ത്

ഡൗൺലോഡ് ചെയ്യുകആഹാരം കഴിഞ്ഞ്‌ ഹാളിൽ ഒത്തു കൂടിയ സമൂഹത്തിന്റെ സുസ്മേരവദനങ്ങൾ കണ്ടപ്പോൾ വ്യാസന്‌ സംതൃപ്തിയായി. അവരിൽ, പുരുഷന്മാരിൽ ഏറിയ പങ്കും ഭക്ഷണശേഷം സിഗറററ്‌, ബീഡി അല്ലെങ്കിൽ മുറുക്കാൻ തുടങ്ങിയ ലഹരി പദാത്ഥങ്ങൾ ഉപയോഗിക്കുകയും സിരകളെ ഉണർത്തുകയും അതുവഴി സമ്മർദ്ദത്തിൽ നിന്നും മോചിതരാവുകയും ചെയ്തിട്ടുള്ളതായി മുഖങ്ങൽ കണ്ടാൽ തിരിച്ചറിയാം . വൈദ്യുതിയും എത്തിയിരിക്കുന്നു. വിയർത്തൊട്ടിപ്പിടിച്ചിരുന്ന വംസ്ത്രങ്ങളെ ഉണക്കി ശരീരത്തു നിന്നും വേർ പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ശാന്തമായൊരു അന്തരീക്ഷം തന്നെയാണ്‌. വ്യാസൻ …

അദ്ധ്യായം ഒൻപത്

ഡൗൺലോഡ് ചെയ്യുകഅതൊരു ഗ്രാമമായിരുന്നു, നെൽപ്പാടങ്ങളും മൊട്ടക്കുന്നുകളം നിറഞ്ഞ്‌, ഒരു മൊട്ടക്കുന്നിന്റെ ചരുവിൽ കുടിലു കെട്ടിയാണ്‌ ആ കുടുംബം പാർത്തിരുന്നത്‌, പശുക്കളെ വളർത്തിയും, ആടുകളെ വളർത്തിയും ഗ്രാമത്തിലുള്ളവർക്കൊക്കെ പാൽ കൊടുത്താണ് അവർ കഴിഞ്ഞു കൂടിയിരുന്നത്‌. പുള്ളിയുടുപ്പുമിട്ട് ആട്ടിൻ കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നിരുന്ന മൂന്നു പെൺകുട്ടികളായിരുന്നു പാൽ വിതരണക്കാർ. ആ പെൺകുട്ടികൾ ആ കുടിലിൽ പാർത്തിരുന്ന അച്ഛനെയും അമ്മയുടെയും മക്കളായിരുന്നു. വളർന്നപ്പോൾ മുതിർന്ന പെൺകുട്ടി അടുത്ത പട്ടണത്തിൽ പോയി ടൈപ്പ് റൈറ്റിംഗും …

അദ്ധ്യായം എട്ട്

ഡൗൺലോഡ് ചെയ്യുകഅടുത്ത ക്ലൈമാക്സ്‌ സീനുകളിലേക്ക് ഏടുകൾ മറിക്കവെ സമൂഹത്തിന്‌ നടുവിൽ എഴുന്നേററു നിന്ന ഒരാളടെ ശബ്ദം കേട്ടു. “താങ്കൾ പ്രേമത്തിന്റെ..സ്‌ത്രീപുരുഷപ്രേമത്തിന്റെ മൂന്ന്‌ വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിക്കുകയാണ്‌. “ “ഉവ്വ്” “എന്തായിരിക്കണം യഥാർത്ഥ പ്രേമമെന്ന്‌ നീർവ്വചിക്കാനാകുമോ?” “എന്റെ സ്വപ്‌നങ്ങളെ, അനുഭവങ്ങളെ, അറിവുകളെ കഥകളാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. അതിന്‌ ക്ലാസിക്കലായ ചട്ടങ്ങൾ ഉണ്ടാവുകയില്ല. മറിച്ച് പ്രാകൃതമായൊരു താളാത്മകതയുണ്ടാകും. ശാസ്ത്രീയമായൊരു കെട്ടുറപ്പ്‌ ഉണ്ടാവുകയില്ല, കാവ്യാത്മകമായൊരു ആകർഷണ മുണ്ടാകും. “ സമൂഹത്തിന്റെ മുഖമാകെ വ്യാസന്റെ …

അദ്ധ്യായം ഏഴ്

ഡൗൺലോഡ് ചെയ്യുകസംഘാടകർ നൽകിയ ഓരോകപ്പ് ചായയും, ഓരോ ബിസ്ക്കറ്റുമായിട്ട്‌ സമൂഹം ഹാളിൽ, വരാന്തയിൽ, മുററത്ത് വൃക്ഷത്തണലുകളിൽ  സോറ പറഞ്ഞു കൂടി. സൌമ്യ സലോമിമാർ തിരക്കില്ലാത്ത ഒരു വൃക്ഷ ചുവട്ടിലായിരുന്നു. എല്ലാം  കൊണ്ടും അത്ഭുതകരമായൊരു ലോകത്തെത്തിയതു പോലെയാണവര്‍ക്ക്‌, അശ്വതിക്ക്‌ ഒന്നും പൂർണ്ണമായി തെളിഞ്ഞു കാണാത്ത, പ്രഭാതത്തിലെ മഴമഞ്ഞിൽ നിരത്തിലിറങ്ങി നടക്കും പേലെയുള്ള ഒരു അവസ്ഥയാണ്‌. എങ്കിലും പ്രഭാതസവാരിയുടെ ഒരു സുഖമുണ്ട്‌. മനസ്സിന്‌ കുറച്ച ലാഘവമുണ്ട്‌ അവയവങ്ങൾക്ക് പിരിമുറുക്കം ഇല്ലാതാകും പോലെ. എങ്കിലും …

അദ്ധ്യായം ആറ്

ഡൗൺലോഡ് ചെയ്യുകഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ .  ഏവരും എസ്തേറിന്റെ ചാരത്തേക്ക്‌ ഓടി അടുക്കുകയായിരുന്നെന്ന്‌ വ്യാസൻ കണ്ടു. കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി. ഒരു ശ്‌മശാന മൂകത! ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്‌, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട്‌ ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു. സൌരമ്യ ചിന്തിച്ചത്‌ കാലഗതിയെ കുറിച്ചായിരുന്നു. പലരും …

അദ്ധ്യായം അഞ്ച്

ഡൗൺലോഡ് ചെയ്യുകഇടതിങ്ങിയ വനാന്തരം. വൻ മരങ്ങളെ കെട്ടിപ്പിണഞ്ഞു നിർത്തുന്ന  ലതാദികൾ മൂന്ന്‌ കാട്ടരുവികൾ……….. കളകൂജനങ്ങൾ………. ബൃഹത്തായൊരു സംരംഭമാണ്‌ കേദാരം റിസോർട്ട്സ്……. മലകളാൽ ചുററപ്പെട്ട നൂറോളം ഏക്കർ വരുന്ന ഒരു മൈതാനം. പണ്ട് ഒരു മുതുവാൻ കുടിയായിരുന്നു. കിഴക്കൻ മലകളിൽ നിന്നും മൂന്ന്‌ അരുവികൾ മൈതാന ത്തേയ്ക്കു ഒഴുകിയെത്തുന്നു. മുതുവാന്മാർ സമൃദ്ധമായി കൃഷി ചെയ്ത സമ്പന്നരായിരുന്നിരിക്കണം . പക്ഷെ, ആരുടെ ഉടമസ്‌ഥതയിലാണെന്നോ, കൈവശ മാണെന്നോ, നിള റിസോർട്ട്സ് സ്‌ഥാപിപ്പിക്കുന്നതെന്ന് പണിക്കാർക്ക് അറിവില്ല. …

അദ്ധ്യായം നാല്

ഡൗൺലോഡ് ചെയ്യുകഅശ്വതിയുടെ മുഖമാകെ അസഹ്യതാ വികാരമാണ്. പുസ്തകങ്ങളം വായനയും അവളിൽ ബിന്നും യൃഗങ്ങളായി അകന്നുപോയിട്ട്. അവൾക്കറിയാവുന്നതും , ഇഷ്ടമുള്ളതും ചലച്ചിത്രങ്ങളെ മാത്രമാണ്‌ . എക്സ്ട്രാ നടികളടെയും, വിവാഹങ്ങൾക്കും തീറ്റയ്ക്കും കുടിക്കും പങ്കെടുക്കുന്ന നടീ നടന്മാരുടെയും കഥകൾ അറിഞ്ഞ്‌ ഓർമ്മയിൽ സൂക്ഷിക്കുന്നതും മാത്രം അവളടെ പൊതുഅറിവായി തീർന്നിരിക്കുന്നു. തെക്കോട്ട് നോക്കി നിൽക്കുന്ന ടാൺ ഹാളിന്റെ ഇരുവ ശത്തും വൃക്ഷങ്ങൾ സമദുദ്ധമായി വളർന്നു നിൽക്കുന്നുണ്ട്‌. പ്രഭാതരശ്മികൾ ഇലകൾക്കിടയിലൂടെ ഊളിയിട്ട് ജനാല വഴി ഹാളിൽ …

വിശപ്പ്

ഡൗൺലോഡ് ചെയ്യുകആർത്തി പൂണ്ട്‌ വാരിവലിച്ചാണ്‌ അവൻ ഭക്ഷണം കഴിക്കുന്നത്‌. കഴിഞ്ഞ ഏഴു നാളുകളെങ്കിലും പട്ടിണി കിടന്ന നായയെപ്പോലെ. നായ വാലാട്ടും പോലെ അവൻ വാരിത്തിന്നുന്നതിനിടയിൽ തല ഉയർത്തി തള്ളയെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും, പാത്രത്തിലേക്ക്‌ കുമ്പിടും. തള്ള അവന്റെ പാത്രത്തിലേക്ക്‌ തലേന്നാൾ ബാക്കി വന്ന്‌, വെള്ളമൊഴിച്ചു വച്ചിരുന്ന കഞ്ഞി വീണ്ടും വീണ്ടും പകർന്നു, മോരുകറിയും ചാളക്കൂട്ടാന്റെ ചാറും വീണ്ടും വീണ്ടും ഒഴിച്ചു. അവൻ കിളിച്ചിട്ടും നനച്ചിട്ടും ഒരു മാസം …

Back to Top