അദ്ധ്യായം ഏഴ്
ഒരര്‍ത്ഥത്തില്‍ ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്. ആദിയെന്തെന്ന്, എങ്ങിനെയെന്ന് ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍ നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍. അവയിലൊന്നു മാത്രമായ ഭൂമി, ഉരുകി തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച് ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന് ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അനേകകോടി വര്‍ഷങ്ങളോളം നടന്ന നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്. ഒരണു, ഒരേ …