അദ്ധ്യായം ഏഴ്‌

ഒരര്‍ത്ഥത്തില്‍
ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്‌. ആദിയെന്തെന്ന്‌, എങ്ങിനെയെന്ന്‌ ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍
നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും

അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍.

അവയിലൊന്നു മാത്രമായ ഭൂമി,

ഉരുകി തിളച്ച്‌
മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച്‌ ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അനേകകോടി വര്‍ഷങ്ങളോളം നടന്ന
നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്‌.

ഒരണു,

ഒരേ ഒരണുവില്‍ നിന്ന്‌
പരിണമിച്ച്‌,

ബാക്ടീരിയയും,

സസ്യജാലങ്ങളും,

മത്സ്യങ്ങളും,

ജന്തുക്കളും,

വാനരന്മാരും,

നരന്മാരുമായ,

നീണ്ട, നിരന്തരമായ പരിണാമ ച്ര്രത്തിന്റെ വളര്‍ച്ചയില്‍ എവിടെയും ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന
ഓര്‍മ്മകള്‍ മുറിപ്പാടുകളായി നിലനില്‍ക്കുന്നതു കാണാം.

പ്രാഥമികമായിട്ട്‌ ആഹാരത്തിനു
വേണ്ടിയും,

പിന്നീട സുരക്ഷിതത്വത്തിനു
വേണ്ടിയും,

തുടര്‍ന്ന്‌ കാമസംതൃപ്തിക്കു
വേണ്ടിയുമായിട്ട്‌ ചൂഷണം വളരുകയായിരുന്നു. പക്ഷെ ജനപ്പെരുപ്പം കൂടുകയും
കണ്ടുപിടുത്തങ്ങള്‍ കൂടുകയും മനുഷ്യര്‍ സുഖ തല്‍പ്പരരാവുകയും ചെയ്തപ്പോള്‍ കൂടുതല്‍
ചൂഷകരുണ്ടായി.

സ്വന്തം വര്‍ഗ്ഗത്തെത്തന്നെ
ചൂഷണം ചെയ്യാന്‍ തുടങ്ങി.

കൈബലമുള്ളവന്‍ ക്ഷീണിതനെ
ചൂഷണം ചെയ്യുന്നു. ബുദ്ധിയ്ക്ക്‌ വികാസമേറിയപ്പോള്‍ ബുദ്ധിമാന്മാര്‍ പാമരരെ ചൂഷണം ചെയ്തു.
ജീവിത നിയമങ്ങള്‍ ഉണ്ടാക്കി കൂടുതല്‍പ്പേരെ ചൂഷണത്തിനു വിധേയമാക്കി.

ചൂഷകര്‍ക്ക്‌ തട്ടുകളുണ്ടായി.

കൃഷിക്കാരനെ കൃഷിയുടമ ചൂഷണം
ചെയ്തു.

കൃഷിയുടമകളായ ജന്മികളെ
നേതാക്കളും, നേതാക്കളെ ഭരണ കൂടവും, ഭരണ കൂടത്തെ
ഭരണകര്‍ത്താക്കളും ചൂഷണം ചെയ്തു.

അങ്ങനെ ഭരണകര്‍ത്താക്കള്‍
ഏറ്റവും പ്രബലന്മാരായി.

ഭരണകര്‍ത്താക്കളെന്ന
പ്രബലരുമായിട്ട്‌ ഏറ്റുമുട്ടേണ്ട ഘട്ടം വന്നപ്പോള്‍ ഗുരുവിന്റെ തത്വസംഹിതയ്ക്ക്‌
ഉടവുപറ്റി.

എന്നിട്ടും,

ഏകാന്തതകളില്‍,

വേദനകളില്‍ നിന്നുമുള്ള
മോചനത്തിനായി ഗുരു ആഗ്രഹം കൊണ്ടു.

ഒരിയ്ക്കല്‍,

ചൂഷകരും ചുഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ
ലോകം വരും.

അവിടെ അതിര്‍വരമ്പുകളില്ലാതാകും.

ലോകം ഒരു കുടുംബമാകും.

സമചിന്തിതമായ ഒരു അന്തരീക്ഷം
ഉണ്ടാകും.

അവിടെ സ്‌നേഹം വിളകളാകും.

സാഹോദര്യം വിത്തുകളാകും.

സമാധാനം മുളകളാകും.

ഭരണകര്‍ത്താക്കള്‍
വേണ്ടാതാകും.

നീതിനിയമങ്ങള്‍ അന്വര്‍ത്ഥങ്ങളാകും.

വെളുത്ത മേഘങ്ങള്‍ പോലെ, വെളുത്ത പൂക്കള്‍ പോലെ മനുഷ്യമനസ്സുകള്‍ നിഷ്കളങ്കമാകും.

ഭൂമി സുവര്‍ഗ്ഗങ്ങളെ കൊണ്ട്‌
നിറഞ്ഞ്‌ സ്വര്‍ഗ്ഗമാകും.

ഗുരു ഇപ്പോഴും
കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ്‌; ശുഭാപ്തി

വിശ്വാസിയായ
കമ്മ്യുണിസ്റ്റുകാരന്‍.

“മാര്‍ക്ക്‌സ്‌ കാണാത്ത
ഒരു പുതിയ ചൂഷക വര്‍ഗ്ഗം ഇവിടെ ഉടലെടുത്തിട്ടുണ്ട്‌. നമ്മുടെ നേതാക്കള്‍. ഇപ്പോള്‍
നമുക്കാവശ്യം നേതാക്കളല്ല. പ്രവര്‍ത്തകരെയാണ്‌. ഒരു വ്യക്തിയെ ഉന്മൂലനം ചെയ്തു

എന്നു വച്ച്‌ പാര്‍ട്ടി
അധികാരത്തില്‍ എത്തിച്ചേരുകയില്ല. പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്‌ അദ്ധ്വാനിക്കുന്നവന്‍, കൃഷിക്കാരൻ , മറ്റു ചൂഷണത്തിന്‌

വിധേയരാകുന്നവര്‍ക്ക്‌ പാര്‍ട്ടി
എന്താണെന്ന്‌ എന്തിനാണെന്ന്‌ മനസ്സിലാക്കി കൊടുക്കണം; അവന്‌ പാര്‍ട്ടി ഒരു അവശ്യ ഘടകമായിരിക്കുന്നെന്ന്‌
മനസ്സിലാക്കിക്കൊടുക്കണം. അതിന്‌ ചില്ലുമേടകളില്‍ ഇരിക്കുന്ന നേതാക്കളെയല്ല നമുക്കാവശ്യം.
ഇവിടെ താഴെ പ്രകൃതിയില്‍ മണ്ണില്‍ക്കിടക്കുന്ന പ്രവര്‍ത്തകരെയാണ്‌.”

ഗുരു വാക്കുകള്‍ കേട്ട്
ഞെട്ടിപ്പോയി.

ഒളിസങ്കേതത്തില്‍ കൂടിയ
രഹസ്യയോഗത്തില്‍, വനത്തില്‍, കൂരിരൂട്ടില്‍,
മുനിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍, പാര്‍ട്ടിയുടെ ക്രേന്ദ്ര കമ്മറ്റി അംഗമായ സഖാവ്‌ ഭാസ്കരന്‍ നായര്‍
അതിഥിയായി

രിയ്ക്കെ, എല്ലാ മുഖങ്ങളും അമ്പരന്നിരുന്നു.

പന്തത്തിന്റ വെളിച്ചത്തില്‍
അവര്‍ ആ ചെറുപ്പക്കാരന്റെ മുഖം കണ്ടു. തേജസ്സുള്ള കണ്ണുകള്‍, വാടിയ മുഖം, അലഞ്ഞു ക്ഷീണിച്ച

കൈകാലുകള്‍…….

വിശ്വനാഥ്‌

പക്ഷെ അപ്രതീക്ഷിതമായ ഒരു നാള്‍
അവനെ അവര്‍ക്ക്‌ നഷ്ടമായി. ക്രേന്ദകമ്മറ്റി അവന്റെ പ്രവര്‍ത്തി മണ്ഡലം അന്യ
പ്രവിശ്യകളിലേയ്ക്കു മാറ്റി. അന്നു ഗുരുവും സംഘവും പാര്‍ട്ടിയോട്‌ വിടപറഞ്ഞു.

എന്നിട്ടും അവര്‍ക്ക്‌
വിശ്വാനാഥനെ തിരിച്ചുകിട്ടിയില്ല.

പിന്നീട്‌ അവനെക്കുറിച്ച്‌
വാര്‍ത്തകേട്ടു പിടിയിലായെന്നും പോലീസ്‌ ലോക്കപ്പില്‍ വച്ച്‌ മരിച്ചുവെന്നും.

പക്ഷെ,

ഗുരുവിന്റെ,

കൃഷ്ണയുടെ,

അബുവിന്റെ,

രാമന്റെ,

ജോസഫിന്റെ മനസ്സുകളില്‍ അവന്‍
നിറഞ്ഞ ചിത്രമായി.

കടുത്ത വര്‍ണ്ണങ്ങളില്‍,

മൂര്‍ത്തീകരിക്കപ്പെട്ട
വരകളായി,
ജീവിച്ചു, ജീവിക്കുന്നു.

ഗുരു കണ്ണുകള്‍ തുറന്നു. ഏതുനേരത്താണ്‌
മയങ്ങിപ്പോയ

തെന്നോര്‍മ്മയില്ല. അത്ര
മയക്കമായിരുന്നില്ലല്ലോ. പഴയകാല ചിത്രങ്ങള്‍ മനസ്സിന്റെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു
നോക്കുകയായിരുന്നു.

സുന്ദരിക്കുട്ടിയായ
കൃഷ്ണവേണിയെ,

ഭീമാകാരനായ അബുവിനെ,

വില്ലാളി വീരനായ വിശുവിനെ,

സൌമ്യരായ രാമനേയും ജോസഫിനേയും,

ഒരിയ്ക്കല്‍ കൂടി അവരെ
കണ്ടെത്തിയ നാളുകളിലെ ചിത്രങ്ങളാക്കി കാണുകയായിരുന്നു.

ഫോണ്‍ ബെല്‍ ഗുരുവിനെ വര്‍ത്തമാനത്തിലേയ്ക്ക്‌
പിടിച്ചിറക്കിക്കൊണ്ടുവന്നു. ഫോണ്‍ റിസീവര്‍ ചെവിയോടുടടുപ്പിച്ചു.

“യേസ്‌ കമ്മ്യൂണ്‍……..
ഗുരുതന്നെ…… ഹ ആര്‍ യു ബോയ്‌?”

ഫോണ്‍ തലയ്ക്കല്‍ സിദ്ധാര്‍ത്ഥന്‍,

“എന്തായെടോ തന്റെ
ഡിസ്കവറി?”

“പുരോഗമിക്കുന്നുണ്ട്‌,
പക്ഷെ…….”

“ഊം?

“നാം പിക്ചറൈസ്ഡ്‌
ചെയ്യാത്ത പലതും പിക്ച്ചറിലേയ്ക്കു വരും”

“യു മീന്‍?”

“പണ്ടത്തെ പാര്‍ട്ടി
നേതാവ്‌ ഭാസ്‌കരന്‍ നായരുടെ ചിത്രം വ്യക്തമാക്കപ്പെടുമ്പോള്‍ അതോടനുബന്ധിച്ച്‌
പാര്‍ശ്വങ്ങളില്‍ പല മുഖങ്ങളും തെളിഞ്ഞുവരും”

“യേസ്‌. ഐ നൊ.”

“ആചിത്രങ്ങൾ….’

“ആരുടെയൊക്കെയായിരിക്കുമെന്നെനിയ്ക്കറിയാം”

“അത്‌ നമ്മുടെ
ഉദ്യമത്തിന്‌ പ്രതികൂലമായി ബാധിക്കുമെങ്കില്‍, നമ്മുടെ
ലക്ഷ്യത്തെ തകര്‍ക്കുമെങ്കില്‍ നമ്മുടെ ജന്മങ്ങള്‍ വ്യര്‍ത്ഥമാകും”

“നോ…… നോ മൈ ബോയ്‌……”

ഗുരു തുടര്‍ന്നു.

“ജീവിതങ്ങള്‍ വ്യര്‍ത്ഥമെന്നോ
അവ്യര്‍ത്ഥമെന്നോ ഒരു അവസ്ഥയില്ല. നമുക്ക്‌ കര്‍മ്മങ്ങള്‍ മാത്രമാണ്‌ പ്രധാനം. അത്‌
ധര്‍മ്മാധിഷ്ഠിതമായിരിയ്ക്കണമെന്ന്‌ ഒരൊറ്റ ന്യായീകരണമെയുള്ളൂ. നിനക്കും എനിയ്ക്കും
മറ്റൊരാള്‍ക്കും വ്യത്യാസമില്ല. സത്യം തുറക്കപ്പെടുമ്പോള്‍

നശിക്കുന്നതാണ്‌ നമ്മുടെ
സിംഹാസനങ്ങളെങ്കില്‍ അതു നശിക്കണം. എന്നിരിയ്ക്കിലും അസത്യത്തിനെ അനുകുലിയ്ക്കാന്‍, അധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗുരുവിനാലാവില്ല.”

ഗുരു കിതച്ചുപോയി, വിറച്ചുപോയി.

“ഗുരു ഞാന്‍ ……..”

സിദ്ധാര്‍ത്ഥന്‍ പതുങ്ങി

“നോ മോര്‍……….
യു കാരിയോണ്‍“

ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

തികച്ചും ഒരു
പ്രഹേളികയിലേയ്ക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു.

എന്തെല്ലാം ദൃശ്യങ്ങളാണ്‌
അവ്യക്തമായിട്ടാണെങ്കിലും തെളിയപ്പെട്ടു വരുന്നത്‌.

സിദ്ധാര്‍ത്ഥന്‍ നോട്ടെഴുതി.

ഗുരുഎന്ന ജോണ്‍ ജോസഫും ഭഗവാന്‍
എന്ന ഭാസ്കരന്‍

നായരും നേതൃത്വത്തില്‍ ഇരുന്ന
ഒരു തീവ്രവാദ പ്രസ്ഥാനം അതിന്റെ ഏറ്റവും ശക്തരായ പ്രവര്‍ത്തകരായിരുന്നിരിയ്ക്കണം
കൃഷ്ണയും വിശ്വനാഥനും അബുവും രാമനും ജോസഫുമെല്ലാം. പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി
പിരിഞ്ഞ്‌ അവര്‍ പലവഴിയിലും പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കണം.
ഗുരുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണ്‍ സ്ഥാപിക്കപ്പെടുകയും കൃഷ്ണയും അബുവും രാമനും
ജോസഫും അതില്‍ പങ്കുകൊള്ളുകയും ചെയ്തിരിക്കുന്നു. ഭാസ്കരന്‍ നായര്‍ സ്വയം ഭഗവാനായി
അവരോധിതനായി ശാന്തിഗ്രാമത്തില്‍ കൂടിയിരിക്കുകയും ചെയ്തിരിക്കുന്നു.

പക്ഷെ വിശ്വനാഥ്‌?

അവന്‍ എവിടെ
ആയിരുന്നിരിയ്ക്കാം?

ഗുരു പറയുന്ന ആദ്യകാല കഥകളില്‍
അവന്‍ മരിച്ചു കഴിഞ്ഞിരുന്നതാണ്‌. എന്നാല്‍ അടുത്തനാളിലെ കഥകളില്‍ അവന്‍
ശാന്തിയിലെത്തിയതായിട്ട്‌ കാണുന്നു.

ഗുരുവിന്റെ ഡയറിയില്‍ നിന്നും
ഗ്രഹിക്കാനാവുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവന്‍ ശക്തമായ സ്വാധീനമായിരുന്നു
എന്നാണ്‌. അവനൊരു റിബലായിരുന്നുവെന്നും അകാലത്തില്‍ അവന്‍ അവരില്‍ നിന്നും
അകലാനുള്ള കാരണങ്ങള്‍ മാത്രം ഗ്രാഹ്യമല്ല.

അതിനേക്കാള്‍ ചിന്തനീയമായ ഒരു
വസ്തൂത ഭഗവാന്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതോടൊപ്പം വെളിച്ചത്തിലേയ്ക്ക്‌ എന്തെല്ലാം
വരികയില്ലായെന്ന്‌ എങ്ങിനെ തീര്‍ച്ചയാക്കാനാകും എന്നതാണ്‌.

എന്തിനും ഏതിനും അനിവാര്യമായ
ഘടകം വിശ്വനാഥിന്റെ വിവരങ്ങളാണ്‌.

സിദ്ധന്‍ കണ്ണുകളടച്ചിരുന്നു.

ഫോണ്‍ ഡിസ്കണക്ടു ചെയ്ത്‌
ഗുരു ശ്രദ്ധിച്ചത്‌ എലീസയെയാണ്‌. അവള്‍ അടുത്ത സെറ്റിയില്‍ കണ്ണുകളടച്ച്‌
സുഷുപ്തിയിലാണ്‌.

അവളുടെ മുഖത്തെ ഭാവങ്ങള്‍
കൂടെ കൂടെ മാറിക്കൊണ്ടിരിക്കുന്നു.

പുഞ്ചിരിയായി,

ശോകമായി,

ദേഷ്യമായി,

“എലീസ, നിനക്ക്‌ അകത്തുപോയി കിടക്കാമായിരുന്നു”

അവള്‍ കണ്ണുകള്‍ തുറന്ന്‌
അയാളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

“എനിയ്ക്ക്‌ എന്റെ
മോന്‍ നഷ്ടമാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥനാണ്‌. അവനെ തട്ടിയെടുക്കാന്‍
ശ്രമിക്കുന്നു.”

അയാള്‍ ചിരിച്ചു.

“നിങ്ങളുടെ ചിരി എത്ര
ക്രൂരമാണ്‌. ഈ പാവങ്ങളെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ നിങ്ങള്‍ വീട്ടിലിരുന്ന്‌
സുഖിക്കുന്നു.”

കണ്ണുകളടച്ച്‌ സെറ്റിയില്‍ കിടന്ന്‌
പിറുപിറുപ്പുപോലെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

“നിങ്ങള്‍ ഓര്‍ക്കുന്നോ?
അവന്‍ വന്ന ദിവസം…….. മെലിഞ്ഞു കോലംകെട്ട, കുളിയ്ക്കാതെ, നനയ്ക്കാതെ…”

നിമിഷങ്ങളോളം അവള്‍ മിണ്ടാതെ
കിടന്നു.

“അവനെ ഞാന്‍
കുളിപ്പിച്ചു, കഴുകിയ വസ്ര്രങ്ങള്‍ ഇടിച്ചു…….ആഹാരം തീറ്റി,
അവന്‍ എന്റെ മോനാ…… എന്റെ സിദ്ധമോനാ………എന്റെ മാത്രം…..
ഞാനിവിടൊണ്ടായീട്ടാ അവന്‍ വന്നത്‌………. അല്ലേല്‍

വേറെവിടേലും
പോയാപോരായിരുന്നോ…….. എനിയ്ക്കവനെ കാണാതിരുന്നാല്‍ ഒറക്കംവരില്ല. നിങ്ങള്‍
അവനെ പിചാചുക്കള്‍ക്ക്‌ എറിഞ്ഞു കൊടുക്കും………. നിങ്ങള്‍ കാരണാ…….. എന്റെ
മോന്‍……. എന്റെ…..”

അവള്‍ മരുന്നിന്റെ മായിക
വലയത്തിലകപ്പെട്ട്‌ ആഴ്ന്നിറങ്ങി, ആഴ്ന്നിറങ്ങി അകലുന്നത്‌ ഗുരു
നോക്കിയിരുന്നു.

ഗുരു അവന്‍ വന്ന ദിവസം ഇന്നും
ഓര്‍മ്മിക്കുന്നു, ഒരു സന്ധ്യയില്‍ തുറന്നു കിടന്നിരുന്ന
വാതില്‍ക്കല്‍………

മുഷിഞ്ഞ വസ്ത്രവും, ക്ഷീണിതമായ മുഖവും, അലഞ്ഞ ശരീരവുമായിട്ട്‌……

കത്തെഴുതിയിട്ടാണ്‌ അവന്‍
വന്നത്‌;
കമ്മ്യൂൺ ആഴ്ചപ്പതിപ്പില്‍ അവന്‍ എഴുതിയ ചെറുകഥകളുമായിട്ടാണ്‌ ബന്ധം
സ്ഥാപിതമായത്‌.

ഒരിയ്ക്കല്‍ കഥയോടൊപ്പം
അവന്റെ ആത്മകഥ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നു.

തടിവീണ്‌ കാലുപോയ ശേഷവും
ഭിക്ഷയെടുത്തു മക്കളെപ്പോറ്റിയ അവന്റെ അച്ഛനെക്കുറിച്ച്‌, കാസരോഗിയായി മരിച്ച അമ്മയെക്കുറിച്ച്‌, ശ്രദ്ധിക്കാനാളില്ലാതെ
ഏതെല്ലാമോ വഴികളിലൂടെ അവനില്‍ നിന്നും അകന്നുപോയ സഹോദരിമാരെക്കുറിച്ച്‌, ഒടുവില്‍ ഞൊണ്ടി നടന്ന്‌ ഭിക്ഷയാചിച്ചു നടക്കവെ ലോറികയറി അരഞ്ഞുപോയ
പിതാവിനെക്കുറിച്ച്‌………..

ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും
എലീസയുടെ നെറ്റിയില്‍

പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പു
ഗുരു ശ്രദ്ധിച്ചു.

തുറന്നു കിടക്കുന്ന ജനാലവഴി
ചെറിയൊരു തെന്നലുപോലും കയറി വരാനില്ല. നീലാകാശം, അനേകായിരം നക്ഷത്രങ്ങള്‍,
ചന്ദ്രന്‍ ഇനിയും എത്തിയിട്ടില്ല.

ഗുരു ജനാലയ്ക്കല്‍ വന്ന്‌
റോഡില്‍ നോക്കിനിന്നു.

എന്നിട്ടും അശാന്തമായ മനസ്സ്‌
അലഞ്ഞു നടക്കുന്നു……….

ശാന്തിതേടി ?

സ്വാസ്ഥ്യം തേടി ?

ഗുരു ജനാല അടച്ചു.

@@@@@




അദ്ധ്യായം ആറ്

ശാന്തിയിലെത്തി ഒരാഴ്ച
കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു
നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല.

സത്യം ഇപ്പോഴും
മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ
ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു.

ഗുരു കണ്ടെടുത്തതും
തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില
സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ
തന്നെ ഡയറികള്‍, ലഘുലേഖകള്‍…….

പലതും പലപ്രാവശ്യം തന്നെ
വായിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍–

മനസ്സെന്ന കൂട്ടില്‍ ഒരു
പക്ഷിക്കുഞ്ഞ്‌, അതിന്‌ പപ്പും, തുവലു മുളച്ചിട്ടില്ല.
സുതാര്യമായ ഒരു തോലില്‍ പുതച്ച്‌ ആ പക്ഷിക്കുഞ്ഞിന്റെ ഹൃദയം പിടയ്ക്കുന്നതു കാണാം.

അതിന്റെ കുഞ്ഞുതല, കണ്ണുകള്‍, കൊക്ക്‌

എല്ലാം കൂടിയ കുഞ്ഞു മുഖം.

പക്ഷിക്കുഞ്ഞിന്റെ മുഖം
മാറുന്നു,
അവിടെ വിശ്വനാഥന്‍ എന്ന കൊച്ചുപയ്യന്‍. മീശയുടെ ചെന്നിനിറം
മാറിത്തുടങ്ങിയതേയുള്ളു മെലിഞ്ഞ ശരീരം, പ്രസന്നമായ മുഖം.

ജീവിതത്തില്‍ എത്രയോ
ശിഷ്യന്മാരുണ്ടായി. പക്ഷെ അവന്‍ മാത്രം മനസ്സിന്റെ കോണില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു.

അങ്ങിനെയല്ല, ഇന്നും മനസ്സ്‌ നിറഞ്ഞു നില്‍ക്കുന്നു.

ജോൺ ജോസഫിന്‌ വളരെയേറെ
വിശേഷണങ്ങള്‍ കിട്ടിയിരുന്നു.

പാര്‍ട്ടിയുടെ ശക്തനായ
അദ്ധ്യാപകന്‍, സംഘാടകന്‍,

രാജ്യദ്രോഹി, ഒളിവില്‍ പാർക്കുന്നവൻ, നക്സലേറ്റ്‌……….. ഒടുവിൽ,
 കരയുന്ന കുട്ടികളെ
ഭയപ്പെടുത്താനായിട്ട്‌ അമ്മമാര്‍ തെരഞ്ഞടുത്ത പേരുമായി.

പക്ഷെ, അയാള്‍, അയാള്‍ മാത്രം അതൊന്നും കേട്ടില്ല; അറിഞ്ഞില്ല.

അയാളുടെ കണ്ണുകള്‍, ചെവികള്‍, എല്ലാം.

ഇന്ദ്രിയങ്ങളെല്ലാം
ഒന്നിലേയ്ക്കു സൂക്ഷ്മമായി തറഞ്ഞുനിന്നു.

മനസ്സ് ഒറ്റ ചിന്ത മാത്രം
സ്വീകരിച്ചു.

പാർട്ടി.

രാവുകളില്‍
കുറ്റിക്കാടുകളിലും, ഹോസ്റ്റലുകളിലും കുട്ടികളെ
പഠിപ്പിച്ചു നടന്നു.

വിഷയം ഒന്നുമാത്രം.

ഈ സമ്പത്ത്‌, ഭൂമി എല്ലാവരുടേതുമാണ്‌.

ഇവിടെ എല്ലാവരും
അദ്ധ്വാനിക്കണം, അദ്ധ്വാനിക്കാത്തവന്‍ വിളവെടുക്കാൻ യോഗ്യനല്ല.

ഒരു വിഭാഗം ജനങ്ങള്‍ മാത്രം
എല്ലാം അടക്കി വച്ചിരിക്കുന്നത്‌ നിയമ വിരൂദ്ധമാണ്‌. അതിനെ അനുവദിക്കാനാവുന്നതല്ല.

അതിനാല്‍ പണി എടുക്കുന്നവരും
കഷ്ടത അനുഭവിക്കുന്നവരും ഒരുമിക്കുവിൻ.

ഒന്നിക്കുവിൻ………

ആ വിളികേട്ട്‌ ജോൺ ജോസഫിന്റെ
പിറകെ എത്രയോ കുട്ടികൾ നിരന്നു, പാഠങ്ങള്‍ പഠിച്ചു, ബോധവല്‍ക്കരണത്തിനു വേണ്ടി പ്രവർത്തിച്ചു. വിപ്ലവങ്ങള്‍ക്ക്‌
കോപ്പുകൂട്ടി.

വിദ്യാഭ്യാസവും ഭാവിയും
തുലച്ചു,
അച്ഛനമ്മമാരെയും കുടുംബത്തെയും മറന്നു; അവരെ
വേദനയുടെ കയ്പ്‌ നീരു കുടിപ്പിച്ചു.

അതിലൊരാള്‍ ഏതോ ഗ്രാമത്തിലെ
ഏതോ ഒരു പ്രൈമറി സ്ക്കൂൾ അദ്ധ്യാപകന്റെ മകന്‍, മെഡിക്കല്‍
വിദ്ധ്യാര്‍ത്ഥി വിശ്വനാഥനായിരുന്നു. ജോണ്‍ ജോസഫ്‌ അവനെ വിശു എന്നു വിളിച്ചു.

വിശു അയാളെ ഗുരുവെന്നും.

ഏതോ ഒരു ഡയറിയില്‍ ഗുരു
വീണ്ടും എഴുതിയിരിക്കുന്നു.

അവന്‍ വിളിച്ചിരിക്കുന്നു, വിശ്വനാഥ്‌. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുു ശേഷം, ശാന്തിഗ്രാമത്തില്‍
നിന്നും. എവിടെയായിരുന്നെന്നേ എന്താണ്‌ വിശേഷങ്ങളെന്നോ പറയാന്‍ മുതിര്‍ന്നിട്ടില്ല.
ഒരിയ്ക്കൽ

അവന്‍ വരുമെന്നാണ്‌ പറഞ്ഞത്‌.
ശാന്തിയില്‍ അവന്‍ പലതും ചെയ്യനുണ്ടെന്ന്‌. അവന്റെ സ്വരത്തില്‍ അടങ്ങാത്ത അമര്‍ഷമാണ്‌, പകയാണ്‌, അതെന്നെ വേദനിപ്പിക്കുകയാണ്‌, ഹൃദയത്തിന്റെ അന്തര്‍ പാളികളില്‍ തൊട്ടാവാടികൊണ്ട്‌ വലിച്ചതുപോലെ……..

കൃഷ്ണയുടെ കാര്യം
തിരക്കിയപ്പോള്‍ മാത്രമെ അവന്റെ സ്വരത്തിന്‌ വ്യത്യാസമുണ്ടായുള്ളു. അവളോട്‌
അവനിപ്പോഴും സഹതാപ്പമോ, മറ്റെന്തെല്ലാമോ വികാരങ്ങളാണുള്ളത്‌.

അബുവിനെ, ജോസഫിനെ, രാ‍മനെ എല്ലീവരെയും തിരക്കിയിരിക്കുന്നു.
പക്ഷെ, അവരോട് നിർവികാരമായ നിലപാ‍ടാണ് കാണിക്കുന്നത്.
എല്ലാവരെയും കുറിച്ച്‌ അറിയാമത്രെ. രഹസ്യമായിട്ട്‌ എല്ലാവരെയും കണ്ടിട്ടുണ്ടത്രെ.
എങ്കില്‍ എന്തിനാണീ ഒളിച്ചുകളി? പ്രത്യ,

ക്ഷത്തിലെത്തിയാല്‍
അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണല്ലോ എല്ലാവരും…….

പക്ഷെ അവന്‍ ശാന്തിയില്‍
തങ്ങുന്നതെന്തിനാവാം? ഭാസ്കരന്‍ നായരുമായിട്ട്‌ അവനെന്താണ്‌
ബന്ധം? അതും ഒരു പകയുടെ ഭാഗമാകുമോ?

അവനെപ്പറ്റി
കൃഷ്ണയോടുപറഞ്ഞപ്പോള്‍, അവളുടെ മുഖം,

കാണെണ്ടതുതന്നെയായിരുന്നു.

അവളുടെ
സന്തോഷം……………

എനിയ്ക്കേറ്റവും
ദു:ഖംഅവളേക്കുറിച്ചോര്‍ക്കുമ്പോഴാണ്‌.

കൃഷ്ണേ!
ക്ഷമിക്കൂ…………

എത്രയോ പ്രാവശ്യം ഇപ്രകാരം
ക്ഷമയാചിച്ചിരിക്കുന്നു.

എന്നിട്ടും മനസ്സ്‌
ശാന്തമാകുന്നില്ല……..

സിദ്ധാര്‍ത്ഥന്‍ ഡയറികള്‍
അടച്ചുവച്ച്‌ പുറത്തിറങ്ങി, മുറിപൂട്ടി.  പുറത്ത്‌ സൂര്യന്‍ കത്തിനില്‍ക്കുന്നു.
എന്നിട്ടും അന്തരീക്ഷത്തിന്‌ കുളിര്‍മയുണ്ട്‌. കാറ്റിന്‌ തണുപ്പുണ്ട്‌.

അവന്‍ നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യമില്ലാതെ
നടക്കുന്നതിന്റെ സുഖം ആദ്യമായീട്ടാണ്‌ അനുഭവിക്കുന്നത്‌, എന്തിനെയും
വെറുതെ കാണുകമാത്രം ചെയ്യുന്നു. അടുത്ത നിമിഷം ആദ്യം കണ്ടതിനെ മറക്കുന്നു.
പുതിയതിനെ കാണുന്നു, അറിയുന്നു.

ഏതോ ഒരു നിമിഷത്തില്‍
അലക്ഷ്യമായി തുടങ്ങിയ യാത്ര ലക്ഷ്യമുള്ളതാണെന്നറിയുമ്പോള്‍ ആകാമംക്ഷ. അപ്പോള്‍
ആദ്യം പ്രതീക്ഷല്ലായിരുന്നു എന്നത്‌ തെറ്റായിരുന്നെന്നു തോന്നുന്നു.

രവിയുടേത്‌ വളരെ ചെറിയ വീടാണ്‌; രണ്ടോ മൂന്നോ മുറികളും വരാന്തയും. വരാന്തിയില്‍ അവിടവിടെ സിമന്റ്‌
ഇളകിപോയിരിക്കുന്നു. ചുമർ സിമന്റ് തേയ്ക്കാത്തത്‌.

മൂറ്റത്തെ കാല്‍പ്പെരുമാറ്റം
കേട്ടിട്ടാകാം പാരിക്കിടന്നിരുന്ന മുന്‍വാതിലുന്റെ വിടവിലൂടെ വൃദ്ധമായൊരു സ്വരം
കേട്ടു.

“ആരാ?”

“ഞാന്‍ സിദ്ധാര്‍ത്ഥനാണ്‌, രവിയെകാണാനാണ്‌.’

കതക്‌ തുറന്ന വൃദ്ധനെത്തി, വരാന്തയില്‍. ‘

“അവന്‍ പത്രമിടാന്‍
പോയതാണല്ലോ.”

“സാറെവിടുന്നാ…..?”

അയാള്‍ക്കൊലപ്പം സിദ്ധാര്‍ത്ഥന്‍
മുറിയില്‍ കയറി.

അലറി വിളിക്കുന്ന ഒരു പുരുഷ
ശബ്ദം. സിദ്ധാര്‍ത്ഥന്‍ ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്ന്‌
മോചിച്ച്‌ ശബ്ദം കേട്ട ജനാല വഴിനോക്കി.

കട്ടിലിന്റെ കാലില്‍, ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരാള്‍,

അയാള്‍ക്ക്‌ രവിയുടെ ഛായയാണ്‌.
രവിയേക്കാള്‍ ഉയരവും ആരോഗ്യവുമുണ്ട്.അയാള്‍ ജനാല്ക്കലെത്തി സിദ്ധാര്‍ത്ഥനെ
നോക്കിനിന്നു,പിന്നെ ചിരിച്ചു. മടങ്ങി കട്ടിലില്‍ കിടന്നു.

വൃദ്ധനോടൊപ്പം കട്ടിലില്‍
ഇരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സ് വേദനപ്പെട്ടു.

വൃദ്ധന്‍ പറഞ്ഞു.

“മകനാ….സോമന്‍… രണ്ടു
മക്കളേ ഒള്ളൂ…… മുത്തത്‌ ഇവനാ……”

“അസുഖം?”

 “തൊടങ്ങിയിട്ട ഏഴുവര്‍ഷമായി…..
അഴിച്ചുവിട്ടാല്‍ തെണ്ടിനടക്കും….ആളുപദ്രവോമൊണ്ട്‌…… മറ്റവന്
ഇഷ്ടോമില്ല……”

“മരുന്ന്‌?”

“മരുന്നും മന്ത്രോമൊക്കെയുണ്ട്‌….
പക്ഷെ…”

പിന്നീട്‌ വൃദ്ധന്‍
മിണ്ടിയില്ല.

സിദ്ധാര്‍ത്ഥന്‍ ഒന്നും
ചോദിക്കാനും തോന്നിയില്ല.

രവിയോടൊത്ത്‌, അവന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പേ

വെയിലു കനത്തുകഴിഞ്ഞിരുന്നു.

നക്ഷത്ര ഹോട്ടലിലെ ബാറിന്റെ
മങ്ങിയ വെളിച്ചത്തിൽ, ശീതളിമയിൽ……

സിദ്ധാർത്ഥൻ രണ്ടു
ഗ്ലാസ്സുകളിൽ വിസ്കി പകർന്നു. രവിയെ ക്ഷണിച്ചു.

രവി അത്ഭുതപ്പെട്ടു.

“കഴിയ്ക്കെടോ……”

സിദ്ധാര്‍ത്ഥന്‍ മദ്യത്തിന്‌
വഴങ്ങിയിരിക്കുന്നുവെന്ന്‌ രവി മനലാക്കി. അവന്‍ സിദ്ധാര്‍ത്ഥനെ നോക്കിയിരുന്നു.

“എനിക്ക് നിന്റെ കഥ
കേൾക്കണം….”

“സാർ … എനിക്ക്……”

“ആറിയാം നിന്റെ കഥ
ഗ്രാമത്തിന്റെ കൂടി കഥയാണ്….അതു പറഞ്ഞാല്‍ …… ഞാനെങ്ങാന്‍ പത്രത്തിലെഴുതിയാല്‍
അനർങ്ങളാകുമെന്ന്‌…….. അല്ലെ?”

ഗ്ലാസ്സില്‍ പകര്‍ന്ന വിസ്കി
രവിയുടെ കൈയില്‍ കൊടുത്തു. അവന്‍ മെല്ലെ നുണഞ്ഞിറക്കി.

സിറ്റിയുടെ അതിര്‍ത്തിയില്‍
എത്തുമ്പോള്‍ ശാന്തിപുഴയ്ക്ക്‌യേറുന്നു. ശാന്തമാകുന്നു. എങ്കിലും ശക്തിയായ അടിയൊഴുക്കുണ്ടത്രെ.

പുഴക്കരയില്‍
ശാന്തിട്രസ്ററുവക ഉദ്യാനം.

എപ്പോഴും തിരക്കുണ്ട്‌.

വള്ളിക്കുടിലില്‍,

ശീതളിച്ച കാറ്റ്‌ മന്ദമായി
എത്തുന്നു.

മന്ദമായി എത്തുന്ന കാറ്റ്‌ മദ്യത്തെ
നുരയാന്‍ വിടുന്നു.

മദ്യം നുരഞ്ഞ്‌ സിരകളിലൂടെ
ഒഴുകി,
ഒഴുകി പടരുമ്പോള്‍ കിട്ടുന്ന ആനന്ദത്തില്‍, അര്‍ദ്ധസുഷുപ്തിയില്‍
സിമന്റു ബഞ്ചുകളില്‍ അവർ മലര്‍ന്നു കിടന്നു.

“സാർ….”

“ഏസ്…..”

ബഞ്ചില്‍ എഴുന്നേറ്റിരുന്നു.
തലയില്‍ കയറിയ മദ്യം എഴു

ന്നേറ്റിരുന്നപ്പോള്‍ അപ്പാടെ
ഈഴ്‌ന്നിറങ്ങി കാലില്‍ ഒത്തു കൂടിയതായി തോന്നി.

എഴുന്നേറ്റു നിന്നപ്പോള്‍
പാദങ്ങള്‍ തറയില്‍ സ്പര്‍ശിക്കുന്നില്ലെന്നു തോന്നി..

“സാറിനറിയോ ……….
എന്റെ ചേട്ടന്‍, ഭ്രാന്തന്‍ സോമന്‍

ശാന്തിയിലൂടെ അലഞ്ഞു
നടക്കുന്ന ധര്‍മ്മക്കാരന്‍…….”

അവന്‍, സിദ്ധാര്‍ത്ഥന്‍ കിടന്നിരുന്ന സിമന്റു ബഞ്ചില്‍ ഇരുന്നു.

സോമശേഖരന്റെ തിരോധാനം
ശാന്തിഗ്രാമത്തിന്റെ മാറിലേറ്റ ശക്തമായ മുറിവായിരുന്നു.

ഉവളുത്ത, ദൃഡമായ കൈകാലുകളുള്ള സുമുഖനായ ചെറുപ്പക്കാരൻ…..

അപ്പനൊടൊത്ത്‌ അദ്ധ്വാനിച്ച്‌
അവന്റെ ശരീരം ഉറച്ചു. കാട്ടിറച്ചിയും കപ്പയും അവനെ ശക്തനാക്കി.

ഗ്രാമത്തിലെ പ്രാഥമിക
വിദ്യാലയത്തിലെ പഠനം കഴിഞ്ഞ്‌ അടുത്ത പട്ടണത്തില്‍ പോയി പത്താം തരം പാസ്സായ
ആദ്യത്തെ ഗ്രാമക്കാരനാണ് സോമശേഖരന്‍. അതിന്റെ തലയെടുപ്പും വിവരവും അവനുണ്ടായിരുന്നു.
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതാവുമായിരുന്നു.

ഒരു രാവ്‌ ഇരുണ്ട്‌
വെളുത്തപ്പോള്‍ മകനെ കാണാനില്ലെന്ന്‌ കിട്ടുച്ചോൻ നാട്ടുകാരെ അറിയിച്ചു.

കാട്ടിലും നാട്ടിലും അടുത്ത
പട്ടണങ്ങളിലും ഗ്രാമത്തിലെ ചെറുപ്പക്കാർ തെരഞ്ഞുനടന്നു. ദിവസങ്ങളും ആഴ്ചകളും
കഴിഞ്ഞിട്ടും കിട്ടിയില്ല. അവന്റെ അമ്മ അമ്മിണിച്ചോത്തി ജലപാനമില്ലാതെ ബോധധമറ്റ്‌
ആഴ്ചകളോളം കിടന്നു.

അന്ന്‌ രോഗികളെ നോക്കാന്‍
ഇംഗ്ലീഷുകാരന്‍ ഡോക്ടര്‍ ഇല്ലായിരുന്നു. കുടിയേറിയെത്തിയ ഒരു നാട്ടുവൈദ്യന്‍
പൈലിച്ചേട്ടന്‍ ഉണ്ടായിരുന്നുള്ളു.

അന്നൊരിക്കല്‍ മീരാവുവിന്റെ
കടയില്‍ ഇരുന്ന്‌ ഉസ്മാന്‍

“ഓന്‍ പോയത്‌ നന്നായി,
ഓനാ ഈ നാട്ടിലെ പിള്ളേരെ ചീത്തയാക്കിയത്‌…..”

മലപ്പുറത്തുകാരന്‍ ഉസ്മാന്‍
നബീസയുമായി വന്നിട്ട്‌ നാലു വര്‍ഷം കഴിഞ്ഞതേയുള്ളു. ഗാമക്കാര്‍ക്ക്‌ പോത്തിനെയും
പശുവിനേയും അറുത്തു കൊടുക്കാന്‍ മറ്റാരുമില്ലാതിരുന്ന കാലം. വലിയ ഉടലും ചെറിയ
തലയും തൊപ്പിയും താടിയും അരയില്‍ പച്ച ബല്‍ട്ടും എളിയില്‍ തിരുകിയിരിക്കുന്ന
കത്തിയും…….

-അയാള്‍ അഭ്യാസിയാണ്‌
സൂക്ഷിച്ചോണം.

നാട്ടുകാര്‍ അയാളെ ഭയന്നു.
എളിയില്‍ തിരുകിയിരിയ്ക്കുന്ന മലപ്പുറം കത്തി എന്നും തേച്ച്‌ മിനുക്കി എളിയില്‍
തിരുകുന്നത്‌ ഗ്രാമക്കാര്‍ നോക്കിനിന്നു.

ഗ്രാമത്തിലെ സിറ്റിയില്‍
മീരാവുവിന്റെ ചായക്കടയുടെ അടുത്ത്‌ റോഡിറമ്പില്‍ കുടില്‍ കെട്ടിയാണ്‌ ഉസ്മാന്‍
പാര്‍ത്തത്‌.

നബീസയെ തട്ടിക്കൊണ്ടു
രായ്ക്കു രാമാനം നാടുവിട്ടതാണെന്നും ഇവിടെ വന്ന്‌ ഒളിച്ചു പാര്‍ക്കുകയാണെന്നും
നാട്ടുകാര്‍ പറഞ്ഞ്‌ പരത്തി.

നബീസ മൊഞ്ചുള്ള കൈകാലുകളില്‍
മൈലാഞ്ചിയിട്ട്‌, കൈലിമുണ്ടും വെള്ളി അരപ്പട്ടയുമുള്ള
ഒരു മഞ്ഞക്കിളിയാണ്‌. പോത്തിന്നേപ്പോലെ നിഷ്ഠൂരനായ ഉസ്മാന്റെ കൂടെ അവള്‍
ഒളിച്ചോടാന്‍ യാതൊരു വഴിയുമില്ല.

പാവം പെണ്ണ്‌……….

നാട്ടുകാരുടെ സംഭാഷണം
കാറ്റില്‍ പറന്നു കളിയ്ക്കവെ,

ഉസ്മാന്റെ ചെവിയില്‍
അലയ്ക്കവെ, അയാള്‍ കത്തിയുരി മുറ്റത്ത്‌ കിടന്നിരുന്ന
കരിങ്കല്ലില്‍ തേച്ച്‌ മൂര്‍ച്ചകൂട്ടി, വളപ്പിന്റെ കടമ്പ
കടന്ന്‌, ചെമ്മണ്ണ്‌ ഉറച്ചു കിടന്നിരുന്ന റോഡിന്റെ നടുവില്‍
നിന്ന്‌ വിളി പറഞ്ഞു.

“യേതു ഹമുക്കിന്റെ മോനാടാ
ഞാന്‍ ന്റെ നബീസേനെ കട്ടതാന്നറിയേണ്ടേ?”

മീരാവുവിന്റെ കടയില്‍
ഗ്രാമക്കാര്‍ കാപ്പികുടിച്ചുകൊണ്ടും പുട്ടു തിന്നുകൊണ്ടും ഇരിപ്പുണ്ടായിരുന്നു.

ആരും മിണ്ടിയില്ല.

ഉസ്മാന്‍ അവരെ
വെല്ലുവിളിച്ചു.

കിഴക്കന്‍ മലകടന്ന്‌ സൂര്യന്‍
ഗ്രാമത്തിന്റെ നെറുകയില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂു. പലരും പണിയുടെ ഇടവേളയില്‍
ചായകുടിയ്ക്കാനായിട്ട്‌ എത്തിയതായിരുന്നു.

ഉസ്മാന്‍ നെഞ്ചുവിരിച്ച്‌
രണ്ടു പ്രാവശ്യം റോഡിലൂടെ നടന്നു, തിരിച്ച്‌ കുടിലില്‍ എത്തി.

തറയില്‍ മുട്ടി പലകയില്‍, അരിയിലെ കല്ലുപെറുക്കിക്കളഞ്ഞു കൊണ്ടിരുന്ന നബീസയുടെ അടുത്തായിട്ട്‌
അയാളിരുന്നു. അവളുടെ മൊഞ്ചുള്ള മുഖം കൈകളില്‍ എടുത്ത്‌ ആരും കാണുന്നില്ലെന്ന്‌
ഉറപ്പുവരുത്തി, ചുവന്നു തുടുത്ത കവിളില്‍ ചുംബിച്ചു.

“നെന്നെ ഞാന്‍ കുട്ടതാ…..”

അവളുടെ കവിളില്‍ നാണപ്പൂക്കള്‍
വിരിഞ്ഞു.

ഉസ്മാന്റെ കണ്ണുകള്‍ തിളക്കം
കൊണ്ടു

“ഞമ്മളിവിടെ പിടിച്ചുനിക്കൂടി
പെണ്ണേ.”

ഉസ്മാന്‍ പിടിച്ചു നിന്നു.

കുടിലിന്റെ തെക്കുവശത്ത്‌
ചായ്പുകെട്ടി, വെട്ടുകത്തികളും, കട്ടക്കത്തികളും
സംഘടിപ്പിച്ചു. ഓതി, പോത്തിനെ വെട്ടി നാട്ടുകാര്‍ക്ക്‌ കൊടുത്തു.
പോത്തിറച്ചിയുടെ രുചിയില്‍ ശാന്തിഗ്രാമം അമര്‍ന്നു. ഉസ്മാന്‍ ഗ്രാമക്കാരനായി.

ഉസ്മാന്റെ വാക്കുകള്‍ കേട്ട്‌
നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നു, ഞെട്ടല്‍ നല്‍കിയ ഉണര്‍വില്‍ ഗ്രാമത്തിന്റെ
ചെറുപ്പക്കാര്‍ ഒന്നിച്ചു ചെമ്മണ്‍ ഉറച്ച പാതയില്‍ അണിചേര്‍ന്നു.

അവരുടെ മുഖങ്ങളില്‍ ക്രോധം
നിറഞ്ഞു. മനസ്സുകള്‍ വിക്ഷുബ്ധങ്ങളായി.

അവര്‍ ആയുധ ധാരികളും
വിപ്ലവസന്നദ്ധരുമായി.

അവര്‍ മാര്‍ച്ചുചെയ്തു.

പെട്ടെന്ന്‌ അവരുടെ സംശയങ്ങള്‍
സത്യങ്ങളാണെന്ന്‌ തോന്നി.

ഈഹാപോഹങ്ങള്‍
കഴമ്പുള്ളതാണെന്ന്‌ തോന്നി.

പണ്ടത്തെ പോത്തുവെട്ടുകാരന്‍
ഉസ്മാനല്ല പറയുന്നത്‌. പുതിയ ഉസ്മാന്‍ ഭഗവാനെന്ന്‌ സ്വയം വിശേഷിപ്പിച്ച ഭാസ്ക്കരന്‍
മാഷിന്റെ വലം കൈയ്യാണയാള്‍. അയാള്‍ പോത്തുവെട്ടു നിര്‍ത്തി ഭഗവാന്‍ സ്തുതിഗീതം
പാടുന്നു. ഭഗവാനെതിരായി ശബ്ദിക്കുന്നവര്‍ക്ക്‌ തിരിച്ചടി നല്‍കുന്നു.
എവിടെനിന്നെല്ലാമെ അഭ്യാസികളെ കൊണ്ടുവന്ന്‌ അയാള്‍ നേതാവായിരിക്കുന്നു.

അയാളുടെ ധ്വനികളില്‍ നിന്നും
അവ്യക്തമായിട്ടു കിട്ടുന്ന അറിവച്ച് ഗ്രാമക്കാര്‍ ശാന്തിനിലയത്തിലേയ്ക്ക്‌ നടന്നു.

സോമശേഖരന്റെ തിരോധാനത്തിന്‌
ഭഗവാന്‍ എന്താണ്‌ പങ്ക്‌?

ഗാമ സിറ്റിയില്‍ നിന്ന്‌
വടക്കോട്ട്‌,

മലയ്ക്കു മുകളില്‍ നിന്നും
താഴെയിറങ്ങി, താഴ്വാരത്തിലൂടെ നടന്ന്‌ ഗ്രാമത്തിന്‌ നടുക്ക്‌
മൊട്ടക്കുന്നിലെ ശാന്തിനിലയത്തിലെത്തി. അവര്‍ക്കു മുന്‍പെ ഉസ്മാന്‍ ശാന്തിനിലയത്തിയിരിക്കുന്നു.
സൂര്യന്‍ ഗ്രാമത്തിന്‌ നേരെ മുകളില്‍ വന്നു നിന്നു.ഉച്ച ചൂടിൽ ശാന്തിനിലയം മയക്കത്തിലാണ്ട്‌
കിടക്കുകയ ത്തിയിരിക്കുന്നു. കാവല്‍ക്കാരും, മറ്റ്‌
വേലക്കാരും, ആലസ്യമാണ്ട കണ്ണുകളുമായി, ഓടിക്കിതച്ചെത്തിയ
ഉസ്മാനെ നോക്കിയിരുന്നു.

അയാള്‍ നേരെ ഭഗവാന്റെ
പള്ളിയറയില്‍ പൂണ്ടു.

ഭഗവാന്‍ അക്ഷ്യോഭ്യനായി
കഥകേട്ടു.

കാവിമുണ്ട്‌ മുറുക്കി ഉടുത്തു, ഉറക്കാലസ്യം വിടാനായി മുഖം കഴുകി നിലക്കണ്ണാടിയ്ക്ക മുന്നില്‍ നിന്നു. ടൌവ്വല്‍കൊണ്ട്‌
മുഖത്തെ ജലാംശം ഒപ്പിയെടുത്തു. അലങ്കോലമായ മുടി ചീകിയൊതുക്കി ചുണ്ടില്‍ പുഞ്ചിരി
വരുത്തി.

“ഭഗവാനെ എല്ലാവരോടും
ഒരുങ്ങാന്‍ പറയട്ടെ…… വരുന്നത്‌ എന്റെ ഗ്രാമക്കാരാണ്‌, സഹോദരീസഹോദരന്മാരാണ്,
മക്കളാണ്, അവർക്കിടയിൽ എനിക്ക്
കാവലാവശ്യമില്ല”

“ഭഗവാൻ…..അവർ…..”

ഭഗവാന്‍ ഉസ്മാന്റെ
മുഖത്തുനോക്കി ചിരിച്ചു.

“ഉസ്മാന്‍ ഇവിടെ
സ്വസ്ഥനായിരുന്നു കൊള്ളു.”

ഭഗവാന്‍ മുറിവിട്ട്‌
ടെറസ്സില്‍ കയറ്റം കയറി വരുന്ന ഗ്രാമക്കാരെ നോക്കിനിന്നു.

കവാടത്തില്‍ അവരെ തടഞ്ഞ കവല്‍ക്കാരോട്‌
ഭഗവാന്‍ വിളിച്ചു പറഞ്ഞു.

അവരെ അകത്തേക്ക് വിട്ടേക്ക്.
അവർക്കെന്നയാണ് കാണേണ്ടത്‌.”

ഭഗവാന്‍ ടെറസ്സില്‍ നിന്നും
താഴെ ഇറങ്ങിവന്നു.

ശാന്തിനിലയത്തിന്റെ അങ്കണം
നിറഞ്ഞു. ഉച്ചച്ചുടില്‍ അവർക്ക് ക്ഷീണമില്ലായിരുന്നു.

പണിയെടുത്തു ഉറച്ച ശരീരവും
ജീവന്‍ തുടിക്കുന്ന മുഖങ്ങ

നോക്കി ഭഗവാന്‍ വരാന്തയില്‍
ഒരു നിമിഷം നിന്നു.

ഭഗവാന്റെ അക്ഷ്യോഭ്യതയിലും ധൈര്യത്തിലും
സംശയം വീക്ഷിച്ച്‌ ചെറുപ്പക്കാര്‍ അങ്കണത്തിന്‌ നടുക്ക്‌ പെട്ടന്ന്‌ ഉറച്ചു നിന്നു.

ഭഗവാന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക്‌
അറിയേണ്ടത്‌ എന്താണെന്ന് എനിക്കറിയാം

നിങ്ങള്‍ക്ക്‌ വേണ്ടത്‌
എന്താണെന്നും എനിയ്ക്കറിയാം…….”

ഭഗവാന്‍ വരാന്തയില്‍ നിന്നും
അങ്കണത്തിലേയ്ക്കിറങ്ങി

ഉച്ചവെയിലില്‍ ഗ്രാമക്കാരുടെ
തൊട്ടുമുന്നില്‍ നിന്നു. ഇപ്പോള്‍ഗ്രമക്കാര്‍ക്ക്‌ കൈയ്യെത്തിച്ചാല്‍ തൊടാവുന്ന
അകലമേയുള്ളൂ.

“എന്നെ കാണാന്‍ എന്നെ കേള്‍ക്കാന്‍
എന്നോട്‌ ആവശ്യപ്പെടാൻ നിങ്ങള്‍ ക്ഷോഭിതരായിട്ടെത്തേണ്ട കാര്യമില്ല……..
മാരകായുധയി വരേണ്ട കാര്യമില്ല……. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി,കരുണ അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി, ഈ വാതില്‍
എന്നും തുറന്നു കിടക്കും.”

ഗ്രാമത്തിലെ ചെറുപ്പക്കാരുടെ
തലകള്‍ വിയര്‍ത്ത്‌, വിയര്‍പ്പ്‌ കഴുത്തിലൂടെ ഒഴുകി
പുറത്തും, നെഞ്ചിലും ചാലുവച്ച്‌ ഒഴുകി.

അവരില്‍ അധികം പേരും അര്‍ദ്ധ
നഗ്നരായിരുന്നു.. വിയര്‍പ്പ്‌ താഴോട്ടിറങ്ങി അവരുടെ മുണ്ടുകളെ നനച്ചു.

ഭഗവാന്‍ ആകാശത്തേയ്ക്ക്‌
കൈകള്‍ ഉയർത്തി, തോളിൽ നിന്നും കാവി നേര്യത്‌ ഈര്‍ന്നു വീണു.

സൂര്യരശ്മിയില്‍ ഭഗവാന്‍
ചുവന്നുതുടുത്തു.

“ഞാൻ നിരായുധനാണ്,
എന്റെ തലയ്ക്കുവേണ്ടി, നിങ്ങള്‍ നൂറു കണിക്കിന്‌
ചെറുപ്പക്കാര്‍ ആയുധധാരികളായിട്ട് എത്തേണ്ട കാര്യമുണ്ടോ….എന്റെ ഒരു
ഉടലിനുവേണ്ടി……. രണ്ടു ജോടി കൈകാലുകൾക്ക്

വേണ്ടി ഇത്രയും മാരകായുധങ്ങള്‍
ആവശ്യമുണ്ടോ……. “

ഗ്രാമക്കാര്‍ ഇളിഭ്യരായി
നിന്നു. വിയര്‍പ്പ്‌ മുണ്ടുകളില്‍ നിന്നും ഊർന്നിറ്ങ്ങി കാലുകളിലൂടെ ഒഴുകി പാദങ്ങളെ
നനച്ചു.

അവരുടെ കൈകണിൽ നിന്നും ആയുധങ്ങള്‍
ഈര്‍ന്നു വീണു.

ഭഗവാന്റെ പുണ്ടില്‍ ചിരി
വിടര്‍ന്നു.

ഭഗവാന്‍ അന്തരീക്ഷത്തില്‍ കൈകൾ
വീശി.കൈകളിൽ മുന്തിരിക്കുലകൾ നിറഞ്ഞു.

ഗ്രാമക്കാര്‍ അങ്കണത്തിൽ
ചടഞ്ഞിരുന്നു.അവരുടെ ഇടയിലേക്ക് ഭഗവാന്‍ മുന്തിരിക്കുലകൾ എറിഞ്ഞു കൊടുത്തു.

മൂന്തിരിക്കുലകള്‍ക്കു വേണ്ടിതിക്കും
തിരക്കും കൂടി. അവർ അടിപിടികൂടി.

ശാന്തിനിലയത്തിന്റെ
അന്തേവാസികളൂം പരിവാരങ്ങളും ടെറസ്സുകളിൽ ആ കാഴ്ച കണ്ടു നിന്നു.

ഭഗവാന്റെ സ്വരം അകലങ്ങളില്‍
എവിടെ നിന്നോ ഒരു മന്ത്രധ്വനി പോലെ കാറ്റിൽ നിന്ന്, കറ്റുകൾ വഴി
പകർന്നെത്തുന്നതി പോലെ മുന്തിരിച്ചാറു നുണഞ്ഞ ഗ്രാമക്കർക്ക് തോന്നി.‍

“എനിയ്ക്കൊരു ജോലി
ചെയ്തു തീര്‍ക്കാനുണ്ട്‌……. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും
അനുഭവവേദ്യമാക്കുക എന്ന വൃത്തി. ഞാന്‍ ഇവിടെ അവതരിച്ചതിന്റെ ഉദ്യേശവും അതുതന്നെയാണ്‌.വഴി
തെറ്റി പോകുന്ന യാത്രക്കാരെയെല്ലാം നേരായ മാര്‍ഗ്ഗത്തിലേയ്ക്ക്‌, നന്മയിലേയ്ക്ക്‌ നയിക്കുക. സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ താല്‍പ്പര്യങ്ങള്‍
സാധിച്ചുകൊടുക്കുക. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍
രക്ഷിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ഞാന്‍ കാണിക്കുന്ന നേരായ
മാര്‍ഗം തെറ്റിക്കുകയും ചെയ്യുന്നവരെ വിധിയാണ്‌ ശിക്ഷിക്കുന്നത്‌. ആ വിധി,

കേന്ദ്രം കാരണവുമാണ്‌…….
സാക്ഷാല്‍ പര്രബഹ്മം……”

“എന്നെ ഭക്തി പുരസരം
സേവിക്കുന്നവര്‍ സുഖദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ച്‌ കൂടുതല്‍ സന്തോഷിക്കികയോ
അമിതമാ‍യി ദു;ഖിക്കുകയോ അരുത്‌ ……. അങ്ങനെയുള്ളവരെ ഞാന്‍ കൈവെടിയുകയില്ല.”

“എന്റെ ഗ്രാമക്കാരെ
നിങ്ങള്‍ തിരിച്ചുപോകുവിന്‍ നിങ്ങളു

സോമന്‍ തിരിച്ചുവരും ……
നമ്മുടെ ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യ ദേവത കടന്നു വരും …….. അടുത്ത ഭാവിയില്‍
നാം സമ്പന്നതയില്‍, സമാനത്തില്‍, ഐശ്വര്യത്തില്‍
സന്തുഷ്ടരാകും ……. നിങ്ങളുടെ സംശയങ്ങള്‍ അകന്നു പോകും. എന്നിലേയ്ക്ക്‌ നിങ്ങള്‍
അടുത്തടുവരും.”

ഭഗവാന്‍ ഉച്ചവെയിലില്‍
നിന്നും അകത്തേയ്ക്ക്‌ നടന്നു. മാസ്മരിക പ്രഭയില്‍ അകപ്പെട്ട് സ്ഥലകാലങ്ങള്‍
മറന്ന്‌ ഗ്രാമക്കാര്‍ ഭഗവാന്റെ ദൃഢമായ കാല്‍വയ്പുകള്‍ കണ്ട്‌ സന്തുഷ്ടരായി…..

വള്ളിക്കുടിലിന്റെ തറയില്‍
ചൂടുള്ള സൂര്യകിരണങ്ങള്‍ ആകൃശൂന്യമായി വീണുകിടക്കുന്നു.

സിദ്ധാര്‍ത്ഥന്റെ ലഹരി ഊഴ്‌ന്നിറങ്ങി.

രവി പറഞ്ഞു.

“മൂന്നാമതു നാള്‍
ചേട്ടന്‍ തിരിച്ചുവന്നു…… ഭ്രാന്തനായിട്ട്…‌

എവിടെയായിരുന്നെന്നോ……..
എന്തുപറ്റിയെന്നോ ഓര്‍മ്മയില്ലാത്തവനായിട്ട്…….”

നീണ്ടു നിന്ന മൌനം, സിദ്ധാര്‍ത്ഥന് ഒന്നും ചോദിക്കാനില്ലായിരുന്നു.

രവി വീണ്ടും പറഞ്ഞു.

“ഏട്ടന്‍ ചെയ്ത
തെറ്റെന്താണെന്നറിയുമോ…………. ഒരു സമൂഹം ഒത്തു കൂടി വെട്ടിപ്പിടിച്ച,
തെളിച്ചെടുത്ത ഗ്രാമം ശാന്തിനിലയത്തിന്റെ പേരിൽ മാത്രമായിട്ട്‌ പതിച്ചു
കിട്ടിയതെങ്ങിനെയെന്നു ചോദിച്ചത്‌. ഉത്തരം കിട്ടിയില്ല. ഉത്തരമായിട്ട, ചേട്ടന്‍ ഭ്രാന്തമായിട്ട്‌ ഭിക്ഷക്കാരനായിട്ട് ഗ്രാമത്തിൽ അലയുന്നു…..

രവിയുടെ കണ്ണുകളില്‍ അടിയുന്ന
വിഷാദം സിദ്ധാര്‍ത്ഥന്‍ കണ്ടറിഞ്ഞു.

അവന്റെ മുഖത്ത്‌ മാംസപേശികള്‍
ദൃഢമാകുന്നതും, ഒരു നേതൃത്വത്തിന്‌ വേണ്ടി കൊതിക്കുന്ന മനസ്സും
സിദ്ധന്‌ അറിയാന്‍ കഴിയുന്നു.

@@@@@@@




അദ്ധ്യായം അഞ്ച്‌

ഭഗവാന്റെ ശയനമുറിയ്ക്ക്‌
മുന്നില്‍ അടഞ്ഞ വാതില്‍ക്കല്‍ ദേവി ഒരു നിമിഷം നിന്നു.

നവവധുവിനെപ്പോലെ ചൂളി, ശരീരത്ത്‌ ഒരു ചൂട്‌ അരിച്ചുനടക്കുന്നതു പോലെ………………

കഴുത്തിലും കവിളിലും വിയര്‍പ്പ്‌
പൊടിഞ്ഞിരിക്കുന്നു.

എത്ര പുരുഷന്മാര്‍ കഴിഞ്ഞാലും
ഭഗവാന്റെ സാമിപ്യം എന്നും അങ്ങിനെയാണ്‌.

പുതുമ പോലെ,

ആദ്യബന്ധം പോലെ…..

ഭഗവാനേ…………

സംപൂര്‍ണ്ണന്‍ ഭഗവാന്‍ മാത്രമായതാണോ
കാരണം?

കൂടെ വന്ന തോഴിമാരിലൊരാള്‍
കതക്‌ തുറന്ന്‌ അകത്ത്‌ പോയിട്ട് ഉടനെ തിരിച്ചുവന്ന്‌ അറിയിച്ചു.

“അമ്മ
എഴുന്നള്ളിക്കൊള്ളു.”

ദേവി കതക്‌ തുറന്ന്‌
അകത്തേയ്ക്കു കടന്നു.

മുറിയ്ക്കുള്ളില്‍ ഉസ്മാനെയും
പ്രധാന ആചാര്യനെയും കണ്ടപ്പോള്‍ മുഖം വാടി. മനസ്സു കനത്തു, കണ്ണുകള്‍ മങ്ങി.

നവവധുവില്‍ നിന്നും ഝഡുതിയില്‍
മദ്ധയവയസ്കയായി, വികാരർഹിതയയി.

“ദേവി
വന്നോളു…….”

ഭഗവാന്റെ ശാന്തമായ സ്വരം.

 ദേവിയുടെ സാമിപ്യത്തില്‍ ഉസ്മാന്‍ മാത്രം
എഴുന്നേറ്റിരുന്നു.

അചാരങ്ങള്‍ അങ്ങിനെയാണ്‌.
പ്രധാനാചാര്യന്‌ ഭഗവാന്റെ അടുത്ത് മാത്രമേ ഉപചാരങ്ങള്‍ ആവശ്യമുള്ളു. ദേവിക്ക്‌
ഭഗവാന്റെത്തും പ്രധാനാചാര്യന്റെ അടുത്തും. ദേവി ഭഗവാനേയും, ആചാര്യനേയും വണങ്ങി. ആസനസ്ഥ ഭഗവാന്റെ ശയനമുറിയില്‍ മൂന്നു പേര്‍ക്കേ
ഇരിപ്പിടങ്ങള്‍ ഉള്ളൂ.

പ്രധാനാചാര്യന്,

ദേവിയ്ക്ക്‌,

ദളപതിയ്ക്ക്‌,

“ദേവി, കുടിക്കാന്‍ സംഭാരമാകാമല്ലൊ?”

പരിചാരകന്‍ സംഭാരവും പകര്‍ന്നുകുടിക്കാന്‍
വെള്ളി ഡവറകളുമായി എത്തി.

ഭഗവാന്‍ പരിചാരകരോട്‌ പുറത്ത്‌
പോകാന്‍ ആജ്ഞാപിച്ചു.

ഉസ്മാന്‍ കതകിന്റെ
സാക്ഷയിട്ടു.

ദേവി എല്ലാവര്‍ക്കും സംഭാരം
വിളമ്പി.

ഭഗവാന്‍ ഒരുനിമിഷം
കണ്ണടച്ചിരുന്നു. പിന്നീട പറഞ്ഞു.

ഇന്നേയ്ക്ക്‌ പതിനഞ്ചാമതുനാള്‍
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുകയാണ്‌. ഷഷ്ടിപൂര്‍ത്തിയുടെ അന്ന്‌ എന്റെ പൂര്‍ണ്ണകായ
പ്രതിമ വിശ്വസമാധാന സ്തംഭത്തിന്‌ മുന്നില്‍ സ്ഥാപിക്കപ്പെടും..:…….. ഞാനും
എന്റെ ആശയങ്ങളും ശിലയാകുമെന്ന്‌ സാരം.

“ഭഗവാന്‍…..?”

ആചാര്യ വിഷ്ണു ദേവിന്റെ
മുഖത്ത്‌ അമ്പരപ്പ്‌ നിറഞ്ഞു.

“ഞാന്‍ എന്റെ കര്‍മ്മങ്ങള്‍
ചെയ്തവസാനിപ്പിച്ചെന്നാണ്‌ വിശ്വസിക്കുന്നത്‌.”

അവരുടെ കണ്ണുകള്‍ ഭഗവാന്റെ
മുഖത്ത്‌ തറച്ചുനിന്നു.

“ഞാന്‍
അവതരിക്കുമ്പോള്‍ ഒരു കര്‍മ്മം ഏറ്റിരുന്നു. ബുദ്ധി നഷ്ടപ്പെട്ട് വിവേകം നശിച്ച്‌
അലയുന്ന മനുഷ്യനെ ബോധവല്‍ക്കരിക്കുകയെന്നത്‌. സത്യമെന്താണെന്ന്‌, സനാതനമെന്താണെന്ന്‌, കര്‍മ്മമെന്താന്ന്‌ അവരെ
പഠിപ്പിക്കുകയെന്നത്‌. വിഷ്ണുദേവ്‌ ഇന്നും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
വിഷ്ണുദേവില്‍നിന്നും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളിലൂടെ നമ്മുടെ ദര്‍ശനങ്ങള്‍
ജനഹൃദയങ്ങളിലെത്തിച്ചു. ജാതി മത മാത്സര്യങ്ങളില്ലാതെ ധന ദരിദ്രചിന്ത കൂടാതെ
സ്ഥാനമാനങ്ങളെ മറന്ന്‌ ലക്ഷങ്ങള്‍ നമ്മുടെ സന്നിധാനത്തിലെത്തി, ഒരുമിച്ച്‌ ചേരുകയും സമത്വ സാഹോദര്യത്തിലൂടെ വര്‍ത്തിക്കുകയും ചെയ്യുന്നതു
നാം

കാണുന്നു.

കാലദേശങ്ങളെ മറന്ന്‌
ദു.ഖിക്കുന്നവര്‍ ഇവിടെ എത്തിച്ചേരുന്നു ശാന്തിപുഴയിലെ ഒരു നീരാട്ടില്‍, സന്നിധാനത്തിലെത്തിയുള്ള ഒരൂ ധ്യാനത്തില്‍ അവരുടെ ദു:ഖങ്ങളെല്ലാം
അകന്നെന്നും സമാധാനം ലഭിച്ചെന്നും പറയുന്നു.

നാം കൃതാര്‍ത്ഥനായി, ധന്യനായി.

എന്റെ ജന്മ ഉദ്ദേശം തന്നെ
അതായിരുന്നു. അതിനേക്കാളൊക്കെ പ്രധാനമായി നിങ്ങളെ അറിയിക്കാനുള്ളത്‌ ഷഷ്ടിപൂര്‍ത്തി
ആഘോഷത്തോടുകുടി ട്രസ്റ്റിന്‌ പുതിയ അദ്ധ്യക്ഷന്‍ വരുന്നു എന്നതാണ്‌. ഞാന്‍
കേവലനായൊരു അവതാരമായ്‌ നില കൊള്ളും.

നിങ്ങള്‍
ആശ്ചര്യപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു ശക്തി
നിലനിന്നിരുന്നു. അവര്‍ ഒരിയ്ക്കലും രംഗത്തു വരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു മാത്രം.
പക്ഷെ,
എല്ലാത്തിന്റേയും കടിഞ്ഞാണ്‍ അവരുടെ കൈകളിലായിരുന്നു. നാം അവരുടെ
ചതുരംഗക്കളത്തിലെ കരുക്കള്‍ മാത്രമായിരുന്നു.

ചരിത്ര രേഖകളിലും കാണാന്‍
കഴിയുന്ന ഒരു സത്യമാണത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിറകില്‍,
സംരഭങ്ങള്‍ക്ക്‌ പിറകില്‍ അപ്രകാരമൊരു ശക്തിയുണ്ടെന്നുള്ളത്‌. അവര്‍
ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ എല്ലാറ്റിന്റേയും അന്തിമ ഗുണം അവര്‍ക്കായിരിക്കുകയും
ചെയ്യും. ഗുണം മാത്രം. ദോഷം ഒരിയ്ക്കലും അവരില്‍ എത്താറില്ല.

ശാന്തിഗ്രാമം ആ ധനിക വര്‍ഗ്ഗത്തിന്റെ
അധീനതയിലാളും.അവര്‍ വിതച്ച്‌ വിളയിച്ചതാണി ഭൂമി. ഇനിയും ഇവിടെനിന്നും വിളവുകള്‍
കാലാകാലങ്ങളില്‍ കൊയ്തെടുക്കല്‍ മാത്രമാണവരുടെ ലക്ഷ്യം, അതിന്‌ ഇനിയും നമ്മുടെ സഹായം അവര്‍ക്കാവശ്യമില്ല.

ഒരര്‍ത്ഥത്തില്‍ ഇവിടെയുണ്ടായ
ഐശ്വര്യം മുഴുവന്‍ അവര്‍ വഴിയാണിവിടെ എത്തിയത്‌. ഞാന്‍ ഒരു നിമിത്തം
മാത്രമായിരുന്നു.

വ്യക്തമായി പറഞ്ഞാല്‍
നാമെല്ലാം ഓരോ അവതാരങ്ങളാണ്‌.

എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്നതായ
പരമസത്യത്തില്‍ നിന്നും ഉടലെടുക്കുന്ന നാനാരൂപങ്ങള്‍ മാത്രം. കര്‍മ്മങ്ങള്‍കൊണ്ട്‌
നാം വൃത്യസ്തരാകുന്നുവെന്നും മാത്രം.

ദേഹിയും അടങ്ങിയ ഞാനും
ദേഹിമാത്രമായ ഞാനും മാത്രമായ ഞാനും വ്യത്യസ്തങ്ങളാണ്‌. പരമമായ സത്യവും പ്രകൃതിയും
പോലെ. ഒരിക്കല്‍ വേര്‍പിരിക്കപ്പെട്ടാല്‍ ഒന്നീക്കുന്നില്ല. പുനർജനിക്കുന്നില്ല.

നമ്മുടെത്‌ വിശിഷ്ടമായൊരു
സംയോഗമായിരുന്നു. ബ്രഹ്മവിഷ്ണു മഹേശ്വരന്‍മാരും ലക്ഷ്മിദേവിയും ഉള്‍ക്കൊള്ളുന്ന സംയോഗം
പോലെ.

ഞാനെന്ന ധ്യാനവും, വിഷണുദേവ്‌ എന്ന ബുദ്ധിയും ഉസ്മാനെന്ന ശക്തിയും ദേവിയാല്‍
സംയോജിക്കപ്പെടുകയായിരുന്നു. ആ സംയോജനത്തില്‍ നിന്നും ശാന്തിഗ്രാമം ഉണ്ടായി.

ഇപ്പോള്‍ നമ്മുടെ കര്‍മ്മം പൂർത്തിയായിരിക്കുന്നു.

ഏതു പ്രധാന അവതാരങ്ങളിലും
ഇപ്രകാരമൊരു സംയോജനം ദർശിക്കാനാവുന്നതാണ്‌. അല്ലാത്ത അവതാരങ്ങള്‍ കര്‍മ്മങ്ങള്‍
പൂർത്തീകരിക്കാനാവാതെ തിരോധാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

എവിടെനിന്നെല്ലാമോ, ഏതെല്ലാമോ മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ എത്തപ്പെട്ടു, ജാതി
മത വര്‍ഗ്ഗങ്ങള്‍ മറന്ന്‌ ഒന്നിച്ചു.

ഒന്നായി……

ആ ഒന്നില്‍ നിന്നും മുളകള്‍
പൊട്ടി,
പൊട്ടിയ മുളകള്‍ക്ക്‌ പല നിറങ്ങളും പല ഭാവങ്ങളും ഛായകളുമുണ്ടായി.
ഓരോനിറങ്ങളും ഭാവങ്ങളും ഓരോ ചലനങ്ങളും ഓരോ ജാതികളും മതങ്ങളും വർഗ്ഗങ്ങളുമായി
പരിണമിച്ചിരിക്കുന്നു.

ശാന്തിഗ്രാമം നിറയെ വ്യത്യസ്ത
ജാതി മത വര്‍ണ്ണങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ഇനിയും നമുക്കൊന്നും
ചെയ്യാനാവില്ല. ഇവിടെ നിന്നും തിരോധാനം ചെയ്യുക എന്നതൊഴിച്ച്‌.

അചാര്യ വിഷ്ണുദേവ്‌,

പാര്‍വ്വതിദേവി,

ദളപതി ഉസ്മാന്‍,

നിശബ്ദം എല്ലാം
കേട്ടുകൊണ്ടിരുന്നു.

ശാന്തിപുഴയിലെ പുണ്യജലത്തില്‍
തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിച്ചു. പാപങ്ങൾ കഴുകപ്പെട്ട്‌ താഴേയ്ക്കൊഴുകിയിറങ്ങി.

കിഴക്ക്‌ തിരിഞ്ഞ്‌ നിന്ന്‌
കണ്ണുകളെ പൂട്ടി ജ്യോതിര്‍മയനായ സൂര്യനെ തൊഴുതു. ജലകണങ്ങള്‍
പറ്റിപ്പിടിച്ചിരിക്കുന്ന ശരീരങ്ങളെ സൂര്യദേവന്‍ തുവര്‍ത്തിക്കൊടുത്തു. കുളിരില്‍
വിറയ്ക്കുന്ന ശരീരങ്ങളിലേയ്ക്ക്‌ ഈര്‍ജ്ജം പകര്‍ന്നു കൊടുത്തു.

അവര്‍ സച്ചിദാനന്ദ ദര്‍ശനത്തിന്‌
പടവുകള്‍ കയറി.

സിദ്ധാര്‍ത്ഥനും.

പടവുകള്‍ കയറവെ സിദ്ധാര്‍ത്ഥന്‍
വെറുതെ മനസ്സിലേയ്‌ നോക്കി.

അവിടെ, മനസ്സ്‌ ശാന്തമാണോ?

അതെ.

ആണോ?

അല്ല!

നാന്‍സിയുടെ മുഖം.

പൂച്ചക്കണ്ണുകള്‍, ലിപ്സ്റ്റിക്‌ പുരണ്ട ചുണ്ടുകള്‍, ഭംഗിയായ മൂക്ക് ചുവന്ന
കപോലങ്ങള്‍, ബോബ്‌ ചെയ്ത മുടി….

പിന്നെ അവളാകെ…………..

എന്റെ നാന്‍സി.

എന്റെ നാന്‍സി…?

വികഭ്രമകരമായ ഒരു
സ്വപ്നമായിരുന്നു.

എല്ലാ സുഗന്ധങ്ങളും ഉള്‍ക്കൊണ്ടൊരു
വസന്തമായിരുന്നു. അവളാകെ പൊതിയുകയായിരുന്നു….

എന്നിട്ടൊ….?

എന്നിട്ട് എല്ലാം ഒരു നിമിഷം
കൊണ്ട്‌ അവസാനിച്ചു.

നാന്‍സി നീ എന്തിനാണെന്നെ…..?

ഇല്ല.

ഉവ്വ്.

നാന്‍സി നീ ഒരു
സത്യമായിരുന്നോ?

അതെ.

അല്ല.

ആയിരുന്നു?

വെള്ളമാക്കോതയുടേയും
കറുത്തനാരായണിയുടേയും മകൻ ഇരുനിറക്കാരനായ സിദ്ധാര്‍ത്ഥന്‍ വലിയ മോഹങ്ങളോ പിടിയിലൊതുങ്ങാത്ത
സ്വപ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

എന്നിട്ടും ഒരു സായാഹ്നത്തില്‍
ക്യാബിന്റെ വാതില്‍ തുറന്ന് നാൻസി വന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുന്നതാണ്‌
അവളുടെ പ്രത്യേകത.

പൂച്ച കണ്ണുകളും, ലിപിസ്റ്റിക്ക്‌ പുരണ്ടചുണ്ടുകളും ബോബ്‌

മുടിയും ചുവന്ന കവിളുകളും
ഏതുനേരത്തും കുസൃതിയുള്ള

ചിരിയും.

“ഞാൻ നാന്‍സി ഫെര്‍ണാണ്ടസ്‌.
ഗുരുവിന്റെ അകന്നൊരു ബന്ധു. ഇവിടെ വിമന്‍സ്‌ കോളേജില്‍ പി.ജി. യ്ക്ക്‌ ചേര്‍ന്നിരിക്കുന്നു.”

“ഏസ്സ്‌ ഇരിയ്ക്കൂ”

കസേര വലിച്ച്‌ അലപം
അലോരസമുണ്ടാക്കിയാണ്‌ അവളിരുന്നത്. പിന്നീട്‌ മനസ്സിലായി അവള്‍ എപ്പോഴും
അങ്ങിനെതന്നെയാണെന്ന്. എപ്പോഴും അലോരസമുണ്ടാക്കുന്ന ഒരോ ശബ്ദങ്ങള്‍ അല്ലെ ങ്കിൽ
ശ്രദ്ധിക്കപ്പെടും വിധമുള്ള ഓരോ വാക്കുകള്‍, അതുമല്ലെങ്കില്‍ ഒരു
സ്പര്‍ശനമെങ്കിലും……..

അവള്‍ വ്യത്യസ്ത തന്നെയാണ്‌.

ആദ്യദിവസം തന്നെ മനസ്സില്‍
ചിത്രങ്ങള്‍ തീര്‍ത്തിരുന്നെങ്കിലും സാരമാക്കിയില്ല.

വിദേശത്തുകഴിയുന്ന
അച്ഛനമ്മമാര്‍ മകളെ ഗുരുവിന്റെ സവിധത്തിലാണ് ഏല്‍പ്പിച്ചിരുന്നത്‌. ഗുരുവിന്റെ
വസതിയില്‍ താമസമാക്കിയപ്പോൾ സന്ദര്‍ശനങ്ങള്‍ കൂടി.

ഓഫീസ്‌ ക്യാബിനില്‍, തനിയെയുള്ള വീട്ടില്‍, അപൂര്‍വ്വ സമയങ്ങളിൽ പുറത്ത്‌
റസ്റ്റോറന്റുകളില്‍.

ബന്ധത്തിന്റെ വളര്‍ച്ച
തെറ്റുന്നില്ലല്ലോയെന്ന്‌ പല ദിവസങ്ങളിലും അപഗ്രഥിക്കുകയും ചെയ്തിരുന്നു.

അന്നു വളരെ തിരക്കേറിയ
ദിവസമായിരുന്നു. ഒരു വി.ഐ.പിയുമായി അഭിമുഖം. പിന്നീട അയാളുടെ പൊതുസമ്മേളനത്തിന്റെ
റിപ്പോർട്ടുക്കള്‍, ഫോട്ടോഗ്രാഫുകള്‍ എല്ലാം ശരിയാക്കി
പ്രസ്സില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ഉരുട്ടി.

വീട്ടിലെത്തി കുളിക്കാന്‍
നില്‍ക്കാതെയാണ്‌ കട്ടിലില്‍ കിടന്നത്‌.മയക്കത്തിലേയ്ക്ക്‌ മനസ്സ്‌ ചാഞ്ഞിറങ്ങിക്കൊണ്ടിരിക്കെ
നിശബ്ദമായ ഉള്ളിലെവിടെയോ പാദചലനങ്ങള്‍ കേട്ടതുപോലെ. മനസ്സ് ഉണര്‍ന്നു. എന്നിട്ടും
കണ്ണുതുറന്നില്ല. ഉവ്വ്, പാദചലനങ്ങള്‍ ഉണ്ട്‌. അടുത്തുവരുന്നുണ്ട്‌,
തീര്‍ച്ചയായും ആ പാദചലനങ്ങള്‍ തിരിച്ചറിയാനാവുന്നു.

അതു നാന്‍സിയാണ്‌.

ഒരു നിമിഷം ഓര്‍മ്മിച്ചു എനിയ്ക്ക്‌
അവളുടെ പാദചലനങ്ങള്‍ കൂടി തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. അതിനര്‍ത്ഥം അവള്‍
ഉള്ളിന്റെ ഉള്ളില്‍ അത്രമാത്രം സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നല്ലെ?।

ആ ബന്ധം ശാശ്വതമല്ലെന്നൊ അനര്‍ഹമാണെന്നൊ
ധാരണയിലാണ്‌, എപ്പോള്‍ വിശകലനം ചെയ്താലും എത്തിച്ചേരുന്നരുന്നത്.
ആവശ്യമില്ലാത്ത പ്രകോപനാവസ്ഥയിലേയ്ക്ക്‌ എത്തിപ്പെടേണ്ട എന്ന ധാരണയിലാണ്‌
എത്തിച്ചേരുന്നത്‌. അതൊരു അപകര്‍ഷതാ ബോധമാണോ? ആകാം. എന്നിരിയ്ക്കിലും,
അവളെ ഇഷ്ടമാണ്‌ എല്ലാ അര്‍ത്ഥങ്ങളിലും, മാനങ്ങളിലും.
അവളുടെ സാമിപ്യം ചിലനേരങ്ങളില്‍, അവളുടെ കണ്ണുകളില്‍ പൂക്കുന്ന
വികാരങ്ങള്‍, അറിഞ്ഞോ അറിയാതേയോ അവളില്‍ നിന്നും ലഭിക്കുന്ന
സ്പര്‍ശനങ്ങള്‍…

ഉവ്വ്,

മനസ്സില്‍ അവളോട് മോഹമുണ്ട്‌.
പക്ഷെ ഒരിക്കല്‍ പോലും അവളുടെ അടുത്ത്‌ പ്രകടിപ്പിച്ചിട്ടില്ല.

പ്രകടിപ്പിച്ചാല്‍ അവള്‍
പ്രോത്സാഹിപ്പിക്കുമെന്നു പലപ്പോഴും മനസ്സിലാക്കിയിരുന്നിട്ടു കൂടി സംയമനം
പാലിച്ചാണ്‌ പോന്നത്‌.

പാദചലനം നിലച്ചിരിക്കുന്നു.
മുറിയിലേയ്ക്ക്‌ ഒരു നേര്‍ത്ത സുഗന്ധം എത്തിപ്പെട്ടിരിക്കുന്നു. അവള്‍
കുളികഴിഞ്ഞയുടനെയാണ്‌ എത്തിയിരിക്കുന്നത്‌. വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു. ല്‍

എന്നിട്ടും ഉറക്കം
നടിച്ചുതന്നെ കിടന്നു.

വീണ്ടും പാദചലനങ്ങള്‍……..

അവള്‍ അടുത്തു കട്ടിലിനരുകില്‍,

നെറ്റിയില്‍ കൈ സ്പര്‍ശം……….

സുഖമില്ലെന്നവള്‍
തെറ്റിദ്ധരിച്ചിരിക്കണം, നല്ല ഉറക്കമാണെന്നും.

അവളെന്നെ പുതപ്പിക്കുന്നു.
പുതപ്പ്‌ വൃത്തിയായി ഒതുക്കി വച്ചു കഴിഞ്ഞു.

മുഖത്ത്‌ അവളുടെ നിശ്വാസം,

അവളുടെ ഗന്ധം.

കുളിക്കാനുപയോഗിച്ച
സോപ്പിന്റെ ഗന്ധം.

അറിഞ്ഞിട്ടില്ലാത്ത
പറയാനാവാത്ത ഒരനുഭൂതി,

മനമാകെ,

ബോധമാകെ,

മേനിയാകെ……………..

ഒരു മര്‍മ്മരം.

“എനിയ്ക്കിഷ്ടമാണ്‌……..”

കണ്ണുകള്‍ തുറന്നുപോയി, അവള്‍ കണ്ടിരിക്കുന്നു. അവളു

പൂച്ചക്കണ്ണുകളില്‍ ഭീതി, കവിളുകള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു, കട്ടിലിനടുത്തുനിന്നും മാറി ഭിത്തിയില്‍ ചാരി അപരാധിയെപ്പോലെ…..

വേഗം തന്നെ എഴുന്നേറ്റ്‌ അവള്‍ക്കരുകിലെത്തി, ചേര്‍ന്നു. ആ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി, കണ്ണുകള്‍ വഴി അവളുടെ ഹൃദയത്തിലേയ്ക്ക്‌, ഏറ്റവും, ഏറ്റവും ഉള്ളിലേയ്ക്ക്‌
ആഴ്ന്നിറങ്ങി……………

പിറുപിറുത്തുപോയി,

“എനിയ്ക്കും……”

അവളുടെ കണ്ണുകള്‍
നിറഞ്ഞുവരുന്നതു കണ്ടു. ചുണ്ടുകള്‍

വിതുമ്പുന്നു. ചുവന്ന
കവിളുകള്‍ പുക്കളേപ്പോലെ വിരിഞ്ഞു വന്നു. ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി.

എത്രയെത്ര മുറുക്കിയിട്ടും
അവള്‍ക്ക് മതിയാകാത്തതുപോലെ……. എത്ര അടുത്തിട്ടും അടുത്തു തീര്‍ന്നില്ല എന്ന
തോന്നലുള്ളതു പേലെ…. വീണ്ടും വീണ്ടും വരിഞ്ഞ്‌ മുറുക്കി, അമര്‍ത്തിപ്പിടിച്ച്‌………..

നാന്‍സി, ഞാന്‍ നിന്നെ സ്നേഹിച്ചു, സ്നേഹിക്കുന്നു.

പക്ഷെ, നീ……….

@@@@@@




അദ്ധ്യായം നല്

ദേവി വീണ്ടും കുളിച്ചു.

ദേഹത്ത്‌ സുഗന്ധലേപനങ്ങള്‍
പൂശി. മുടിയിഴകളെ സുഗന്ധ പുകയാൽ ഉണക്കി.

പുതിയ ചുവന്ന പട്ടിന്റെ തന്നെ
ചേലചുറ്റി. പച്ച ബോര്‍ഡറായിതിനാല്‍ പച്ച ചോളി ധരിച്ചു.

നിലക്കണ്ണാടിക്കു മുന്നില്‍
നിന്ന്‌ മൂടി ഒരിക്കല്‍ കൂടി വിടര്‍ത്തി ചീകിയൊരുക്കി.

“മാളൂ…”

നീട്ടി വിളിച്ചു.

ഇടനാഴിയില്‍ എവിടെയൊനിന്ന്‌
മാളു വിളികേട്ടു

“മാല ഇനിയും
ആയിട്ടില്ലെ?……..കുടമുല്ല മാത്രമേ ആകാവു…”

ധൃതിയിൽ തന്നെ മാളു എന്ന
പരിചാരിക ദേവിയുടെ മുറിയുടെ കനത്ത കതക്‌ പാളികള്‍ തുറന്ന്‌ അകത്തുവന്നു.

മാളു കറുത്ത സുന്ദരിയാണ്‌.

കടഞ്ഞെടുത്ത ഉടലും, അവയവങ്ങളും, എണ്ണയുടെ കറുപ്പും, മുട്ടിയ മുടിയും…..

അവള്‍ തന്നെ മുല്ലമാല
ദേവിയുടെ മുടിയില്‍ ചൂടിച്ചു.

അവളുടെ ചുണ്ടില്‍
കുള്ളച്ചിരിയുണ്ട്‌, കണ്ണുകളില്‍ കുസൃതിയുണ്ട്….

“സിന്ദൂരം ഏതുനിറം വേണം
മാളൂ……….. ചോളിയുടേതോ……..ചേലയുടെതോ……?

“രണ്ടും ചേര്‍ന്നാല്‍
കൂടുതല്‍ ഭംഗിയാവും…… ഭഗവാന്‍ പ്രസാദിച്ചല്ലെ വിളിച്ചത്‌ ഏതായാലും
ബോധിയ്ക്കും………. 1”

ദേവി കോപം നടിച്ചു

ചോളിക്കു ചേരുന്ന സിന്ദൂരം
ചാര്‍ത്തി. പച്ചനിറത്തിലുള്ള പാദരക്ഷകളണിഞ്ഞു.

പടികടക്കുമ്പോഴേയ്ക്കും
കാറെത്തി,
ഡോര്‍ തുറന്നുപിടിച്ച്‌ ഡ്രൈവര്‍ ഒതുങ്ങി നിന്നു.

കാര്‍ നീങ്ങിത്തുടങ്ങവെ
കാറിനുള്ളില്‍ നിറഞ്ഞ സൌരഭ്യത്തില്‍ ഡ്രൈവറുടെ ഹൃദയം വികസിച്ചു.

അവന്‍ സുസ്‌മേരവദനനായി.

ആ രാവില്‍,

ശാന്തി ഗ്രാമത്തിന്‌
പേരുകിട്ടിയിരുന്നില്ല.

അന്ന്‌ പൂര്‍ണ്ണ ചന്ദ്രനും
ഇല്ലായിരുന്നു.

അവളും ഭര്‍ത്താവും ആ
മലഞ്ചെരുവിലെത്തിയിട്ട്‌ മാസങ്ങളെ ആയിരുന്നൊള്ളു.

അവളുടെ ആഭരണങ്ങള്‍ വിറ്റ്‌, ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ വിറ്റ്‌ മലഞ്ചെരുവില്‍ പൊന്നു വിളയിക്കാനെത്തിയതാണ്‌.

പലരേയും പോലെ
വെട്ടിത്തെളിച്ചെടുത്ത ഭൂമിയില്‍ അവള്‍ അദ്ധ്വാനിച്ചു.

കുടില്‍ വച്ചു കെട്ടി.

ഏഴരവെളുപ്പുള്ളപ്പോള്‍ അവള്‍
എഴുന്നേല്‍ക്കും, ആഹാരം പാകം ചെയ്ത്‌ അടച്ചുവെച്ച്‌
മാനത്ത്‌ വെള്ളക്കീറുകള്‍ കണ്ടുതുടങ്ങുമ്പോള്‍ പണി ആയുധങ്ങളുമായി
ഭൂമിയിലേയ്ക്കുപോയി.

അയാള്‍ അപ്പോള്‍ നിലത്ത്‌
വിരിച്ച പായയില്‍ ചുരുണ്ടുകൂടിക്കിടന്ന്‌ ഉറക്കമായിരിയ്ക്കും. തലേന്നാള്‍ കഴിച്ച
മദ്യത്തിന്റെ ആലസ്യത്തില്‍ നിന്നും പിടിച്ചെഴുന്നേല്‍ക്കണമെങ്കില്‍ വെയില്‍
ഉദിച്ച്‌ രശ്മികള്‍ക്ക്‌ ശക്തികൂടിവരണം. എഴുന്നേറ്റാലും അയാള്‍ എവിടെക്കെങ്കിലും ഇറങ്ങിനടക്കും.

അയാള്‍ അവളെ മറന്നിരുന്നു.

അയാളുടെ ബോധത്തില്‍, ഓര്‍മ്മയില്‍ ഒറ്റ കാര്യമെ ഉണ്ടായിരുന്നുള്ളു.

മദ്യം.

അതിനായിട്ടയാള്‍ യാചിയ്ക്കും.

എപ്പോഴെങ്കിലും അവളെ
കണ്ടുകിട്ടിയാല്‍ യാചനയാവില്ല, അധികാരത്തില്‍, അവകാശത്തില്‍ ആവശ്യപ്പെടും. പിരാക്ക്‌ കഴിഞ്ഞ്‌ അവള്‍ പണം കൊടുത്തുവിടും.

ഒടുവില്‍ അവളും അയാളും
തമ്മിലുള്ള ഒരേയൊരു ബന്ധം പിരാക്കും പണവുമായി അവശേഷിച്ചു.

ഏതെങ്കിലും നേരത്ത്‌ അയാള്‍
കുടിലില്‍ എത്താം; എത്താതിരിക്കാം. കുടിലിന്റെ
വരാന്തയില്‍ കിടന്ന്‌ ഉറങ്ങിയുണര്‍ന്നു കഴിഞ്ഞാല്‍ എവിടെയ്ക്കെങ്കിലും
ഇറങ്ങിപ്പോകും.

അവളും അയാളെ മറന്നു.
അന്യരെപോലെയായി.

അവള്‍ക്ക്‌, അവളും ഭൂമിയും ഭൂമിയില്‍ നട്ടുവളര്‍ത്തിയ കൃഷിളും ശേഷിച്ചു.

വളര്‍ന്നു തഴച്ച്‌, പച്ചച്ച്‌ നില്‍ക്കുന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെ അവയെ തൊട്ടുതലോടി,
കിന്നാരം പറഞ്ഞ്‌ അവള്‍ നടന്നു.

ആ സസ്യങ്ങളും അവളോട്‌
കിന്നാരം പറയുകയും, അവളെ തഴുകയും, സന്തോഷിപ്പിക്കുകയും
ചെയ്തിരുന്നില്ലേ?

ഉണ്ട്…….

അവയുടെ സ്നേഹപ്രകടനത്തില്‍, ലാളനയില്‍ അവള്‍ നിര്‍വ്യതി കൊണ്ടു.

അവള്‍ക്ക്‌ അനുഭൂതി കിട്ടി.

ആ പ്രകൃതിയുടെ ഭാഗമായി അവളും
പ്രകൃതിയാണെന്നറിഞ്ഞു, അവളോടുകൂടിയുള്ളതാണ്‌
പ്രകൃതിയെന്നറിഞ്ഞു.

അവളുടെ മുഖത്ത്‌ പ്രസന്നത
കളിയാടി,
പ്രഭ നിറഞ്ഞു.

അങ്ങിനെയിരിക്കെ, ഒരു രാവില്‍,

അവളുടെ ഭര്‍ത്താവ്‌
മറ്റൊരാളുടെ തോളില്‍ തുങ്ങി കാലുകള്‍ നിലത്തുകൂടി വലിച്ചിഴച്ചാണ്‌ എത്തിയത്‌.

അയാള്‍ക്ക്‌
സ്വബോധമില്ലായിരുന്നു. അവ്യക്തമായിട്ട്‌ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.

വരാന്തയില്‍
വിരിച്ചിട്ടപായില്‍ തന്നെ അവര്‍ ഭര്‍ത്താവിനെകിടത്തി.

പാട്ടവിളക്കിന്റെ
വെളിച്ചത്തില്‍ അപരിചിതനെ കണ്ടു.

മുടിയും താടിയും നീട്ടി, കാവി വസ്ത്രം ധരിച്ച്‌ തോളത്ത്‌ സഞ്ചി തൂക്കി……………

അയാളുടെ കണ്ണുകള്‍
ശക്തങ്ങളാണെന്നറിഞ്ഞു

ഒരു പ്രാവശ്യമേ അവള്‍ക്ക്‌
അയാളുടെ മുഖത്ത്‌ നോക്കാന്‍ കഴിഞ്ഞുള്ളൂു.

ശക്തമായൊരു വലയത്തില്‍
അകപ്പെട്ടതുപോലെ പിടഞ്ഞു പോയി. ഇറയത്തുനിന്നും അകത്തേയ്ക്ക്‌ നീങ്ങാനാവാതെ നിന്നു.

ചെറിയ കാറ്റില്‍ വിളക്കിലെ
തീനാളം ചലിച്ചുകൊണ്ടിരുന്നു.

“എനിയ്ക്ക്‌
കഴിക്കാനെന്തെങ്കിലും തരുമോ?”

ശാന്തമായൊരു സ്വരം അവള്‍
കേട്ടു.

മറുപടി പറയാതെ തന്നെ
അകത്തേയ്ക്ക്‌ നടന്നു.

അയാള്‍ ഇറയത്തിരുന്നു. അയാള്‍
ക്ഷീണിതനും, വിശക്കുന്നവനും, ദാഹിക്കുന്നവനുമായിരുന്നു.

അവള്‍ അകത്ത്‌ പലകയിട്ട്‌, അതിനു മുന്നില്‍ ആയാള്‍ക്ക്‌ ആഹാരം വിളമ്പി അയാള്‍ കഴിക്കുന്നതുനോക്കി,
തീരുന്നത്‌ വിളമ്പി ക്കൊടുത്ത്‌ ഓലമറയ്ക്ക്‌ അപ്പുറത്ത്‌ നിന്നു.

ഈണു കഴിഞ്ഞ്‌ കൈകഴുകി.
യാത്രകൂടി പറയാതെ അയാള്‍ മുറ്റത്തിറങ്ങി.

“ഈ രാത്രിപോണത്‌
ശരിയല്ല. ഇഷ്ടാണേല്‍ ഇവിടുറങ്ങാം.”

അവളുടെ സ്വരം പതറി ശരീരം
വിറച്ചു.

ഓലമറയ്ക്കു പുറത്ത്‌ മുഖം
മാത്രം കാണിച്ചു നിന്നു.

അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍
അവള്‍ക്ക്‌ അതേല്‍ക്കാനായില്ല. ചാണകം മെഴുകിയ തറയില്‍ നോക്കിനിന്നു.

ആദ്യമായിട്ടവളുടെ മനസ്സില്‍
ഒരു മോഹം പൂത്തു. ആദ്യ രാത്രിയില്‍, മൊട്ടിട്ട്‌
വിരിയേണ്ടിയിരുന്ന മോഹം.

ആദ്യരാത്രിയില്‍തന്നെ മദ്യത്തില്‍
മുങ്ങിവന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ എല്ലാ മോഹങ്ങളും കരിഞ്ഞുപോയിരുന്നതാണ്‌. പക്ഷെ, ഇപ്പോള്‍ ഒരു അപരിചിതന്റെ സാമിപ്യത്തിൽ ഉണരാന്‍ എവിടെനിന്നോ ജാരനെപ്പോലെ
വന്ന്‌ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നോ?

അയാള്‍ വീണ്ടും വരാന്തയില്‍
കയറുമ്പോള്‍ അവള്‍ അകത്ത്‌ പായ വിരിച്ചു.

അയാളുടെ നിശ്വാസം അവളുടെ
നഗ്നമായ ശരീരത്തിലൂടെ അരിച്ചുനടക്കുമ്പോള്‍ അവള്‍ ആദ്യമായി അനുഭൂതികൊണ്ടു.

ആ ജാരന്‍ ഇന്നാരാണ്‌?

ലോകൈകനാഥനായി,

ലക്ഷോപലക്ഷംജനതയുടെ ആരാധനാ
മൂര്‍ത്തിയായി,

ദാനമായി,

ഐശ്വര്യമായി,

ഭഗവാനേ!

ശാന്തിനിലയത്തിന്റെ പ്രൌഡമായ
പ്രവേശന കവാടം കയറി ഉടനെ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാറുനിന്നു.

ഇനിയും നടന്നുവേണം
നിലയത്തിലെത്താന്‍; കാറുകള്‍ക്കും മറ്റു മോട്ടോർ
വാഹനങ്ങള്‍ക്കും ഇവിടെ വരെയെ പ്രവേശനമൊള്ളു. ഇടത്തോട്ടു തിരിഞ്ഞു
മുപ്പതുവാരയെത്തിയാല്‍ പാര്‍ക്കിംഗ്‌ സൌകര്യമുണ്ട്‌.

പ്രവേശന കവാടം കഴിഞ്ഞ്‌
ഉള്ളിലേയ്ക്ക്‌ വരാന്‍ വിശിഷ്ട വ്യക്തികളുടെ വാഹനങ്ങള്‍ക്കേ അവകാശമുള്ളു. ആ
വ്യക്തികള്‍ ഊരാണ്മക്കാ രുമായിരിക്കും.

ദേവിയിറങ്ങി.

വേദമന്ത്രങ്ങള്‍
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാറാവുന്നു.

അപ്പോഴേക്കും ഭഗവാന്റെ
പരിവാരങ്ങള്‍ ദേവിയെ എതി

രേൽക്കാന്‍ എത്തി.

കിണ്ടിയും, വിളക്കും, താലങ്ങളുമായി ഒമ്പതു പെണ്‍കുട്ടികൾ….

അവരുടെ നായിക ദേവിയെ
തലകുമ്പിട്ടു വണങ്ങി. ദേവി വലതുകരമുയര്‍ത്തി അവളുടെ ശിരസ്സില്‍ സ്പര്‍ശിച്ചു.

അവള്‍ ദേവിയുടെ പാദങ്ങളില്‍
വെള്ളമൊഴിച്ചു. വിളക്കും

താലവും മുമ്പേ നടന്നു.

ദേവി പിന്നിലും, ദേവിയ്ക്കൊപ്പം കാല്‍കഴുകിയ പെണ്‍കുട്ടിയും.

മനോഹരമായ ഉദ്യാനത്ത്‌
പൂത്തുലഞ്ഞ പൂക്കള്‍ കണ്ട്‌ മനം കുളിര്‍ത്തു, മുഖം പുപോലെ വിരിഞ്ഞു.

കിഴക്കുനിന്നെത്തുന്ന
സൂര്യകിരണങ്ങളില്‍ ദേവിയുടെ മുഖം കൂടുതല്‍ ചുവന്നു.

ഉദ്യാനത്ത്‌ തണല്‍
വൃക്ഷച്ചുവടുകളിലും ഉരിപ്പിടങ്ങളിലും ജനങ്ങൾ ഇരിപ്പുണ്ട്‌, അവര്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയതാണ്‌.

പക്ഷെ, ഭഗവാന്‍ ദര്‍ശനമരുളാന്‍ എത്തിയിട്ടില്ല. സാധാരണ ദിവസവങ്ങളില്‍ ദര്‍ശനമരുളുന്ന
സമയമാണിത്‌.

ഉദ്യാനം കഴിഞ്ഞ്‌ മണല്‍
വിരിച്ച വിശാലമായ അങ്കണം.

അങ്കണത്തും ജനത്തിരക്കുണ്ട്‌.
പലരും ദേവിയെ വണങ്ങുന്നുണ്ട്‌. ദേവി മന്ദസ്മിതത്തില്‍ എല്ലാം സ്വീകരിച്ചു.

അങ്കണത്തുനിന്നും വരാന്തയിലേയ്ക്കുള്ള
ആദ്യ പടിയില്‍ കാല്‍വച്ചപ്പോള്‍ പരിചാരിക വീണ്ടും ദേവിയുടെ കാല്‍ നനച്ചു.

“ആദ്ദേഹം എവിടെയാണ്‌…”

വരാന്തയിലേറിയിട്ട്‌ ദേവി
തെരക്കി.

“ശയനമുറിയില്‍ നിന്നും
പുറത്തു വന്നിട്ടില്ല”

പരിചാരിക അറിയിച്ചു.

“അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം
ഒന്നുമില്ലല്ലോ?”

“ഉള്ളതായിട്ട്‌ തോന്നിയില്ല.”

“ദിനചര്യകളും, ധ്യാനവും, യോഗവുമെല്ലാം കഴിഞ്ഞില്ലേ?”

“ഉവ്വ. സ്വാമി
സന്തോഷവാനായിട്ടാണ്‌ കാണുന്നത്‌.”

വിശാലമായ ഹാളിന്റെ വാതിൽക്കൽ
എത്തിയപ്പോൾ പുതിയ പരിചാരകരെത്തി.

“അമ്മെ…ഞങ്ങൾ….?”

“പോയി വരൂ……”

ആദ്യപെണ്‍കുട്ടികള്‍ അവരുടെ കര്‍മ്മങ്ങളിലേയ്ക്ക്‌
മടങ്ങി.

ദേവി ഹാളില്‍ പ്രവേശിച്ചു.

ഹാളില്‍ മന്ത്രണം വ്യക്തമായി
ശ്രവിക്കാനാവുന്നു.

“ആരാണോ സര്‍വ്വപ്രാണങ്ങളേയും
പരമാത്മാവില്‍ ദര്‍ശിക്കുന്നത്‌, ആരാണോ സര്‍വ്വ പ്രാണങ്ങളിലും
പരമാത്മാവിനെ ദര്‍ശിക്കുന്നത്‌. അവന്‍ ഒന്നിനേയും നിന്ദിക്കുന്നില്ല.’

കമ്മ്യൂൺ ദിനപ്രതത്തിന്റെ
എഡിറ്റോറിയലില്‍ ഗുരു എഴുതി.

-എല്ലാ സത്യങ്ങളും മിഥ്യയാല്‍
മൂടപ്പെട്ടിരിക്കുന്നു. എല്ലാ മിഥ്യകള്‍ക്കും വര്‍ണ്ണപ്പൊലിമയും ആകര്‍ഷണവും
അധികമായിരിക്കും. ആവര്‍ണ്ണപൊലിമയില്‍, ആകര്‍ഷണ വലയത്തില്‍
അകപ്പെട്ട്‌ സാധാരണ വ്യക്തി അന്ധരായിപ്പോകുന്നു. അന്ധകാരത്തില്‍ നിന്നും അവനെ രക്ഷിക്കുന്നതാണ്‌
മനുഷ്യത്വം. അതിനായുള്ള ബോധവല്‍ക്കരണം ചെയ്യുകയാണ്‌ പത്രധര്‍മ്മം. പത്രധര്‍മ്മത്തെ
വെടിഞ്ഞ്‌ ഇരുളിനും മിഥ്യകള്‍ക്കും കീര്‍ത്തനം ആലപിക്കുന്ന പ്രതങ്ങള്‍ കപട
വേഷധാരികളാണ്‌, മനുഷ്യദ്രോഹികളാണ്‌……………..

ശാന്തിഗ്രാമത്തിന്റെ
രണ്ടാമത്തെ പുലര്‍ച്ചയാണ്‌. സിദ്ധാര്‍ത്ഥന്‍ കമ്മ്യൂൺ ദിനപത്രം വായിച്ചുകൊണ്ട്‌, റും ബോയ്‌ എത്തിച്ചുകൊടുത്ത ചായ നുകര്‍ന്നുകൊണ്ട്‌ കട്ടിലില്‍
ചാരിക്കിടന്നു.

ഇന്ന് കിഴക്കുനിന്നും
സൂര്യകിരണങ്ങള്‍ എത്തിയിട്ടില്ല. കാര്‍മേഘങ്ങളന്ന ഇരുളില്‍ സൂര്യന്റെ വെളുത്തമുഖം
മൂടപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ രാവു മുഴുവന്‍ മഴയായിരുന്നു. അന്തരീക്ഷമാകെ ഈര്‍പ്പമാർന്നിരിക്കുന്നു.

സിദ്ധാർത്ഥന്‍ ശാന്തി പുഴയെ
നോക്കി,
മഴ മഞ്ഞില്‍മുടപ്പെട്ട്‌ വ്യക്തമായി കാണാനാവുന്നില്ല.

@@@@@@




അദ്ധ്യായം മൂന്ന്

വലിയൊരു മതില്‍ക്കെട്ട്.

വിശാലമായ ഗെയ്റ്റ്‌.

ഗെയ്റ്റില്‍ യൂണിഫോം ധാരിയായ
കാവല്‍ക്കാരന്‍.

ഗെയ്റ്റ്‌ കടന്നാല്‍
വൃത്തിയും വെടിപ്പുമുള്ള മുറ്റം, മനോഹരമായപുന്തോട്ടം.
അടുത്തടുത്തായി നാലു കെട്ടിടങ്ങള്‍. അതിനുള്ളില്‍ പ്രവിശ്യയിലെ നാലാംകിട പ്രതവും
അതിന്റെ വീക്കിലിയും.

പ്രസ്സിന്റെ പിന്നിലേയ്ക്കും, ഇരുവശങ്ങളിലേയ്ക്കും ആധുനികമായി തീര്‍ത്ത കെട്ടിടങ്ങള്‍, അവിടങ്ങളില്‍ പത്രമോഫീസിലെ അന്തേവാസികള്‍ പാര്‍ക്കുന്നു.

തെക്കേലോണില്‍ തലയെടുപ്പുള്ള
ഇരുനിലക്കെട്ടിടം. അതാണ്‌ ഗുരുവിന്റെ വസതി.

ഇതാണ്‌ കമ്മ്യൂൺ.

ഗുരു തീര്‍ത്ത കമ്മ്യൂൺ.

ഗുരുവിന്റെ വിവാഹം അനാര്‍ഭാടമായാണ്‌
നടന്നത്‌. എലീസയുടെ അപ്പനും അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. അയാളുടെ ആറ്‌ മക്കളില്‍
മൂത്തവളാണ്‌ എലീസ. മുപ്പതുകളുടെ പകുതി കഴിഞ്ഞ മകളെ കെട്ടിക്കോളാമെന്ന്‌
പറഞ്ഞുവന്നപ്പോള്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചു.

പയ്യന്റെ കഥകേട്ടപ്പോള്‍
ആദ്യം വിഷമം തോന്നി. എന്നിരിയ്ക്കിലും ആ മുഖത്തെ ശാന്തതയും ഗാംഭീര്യവും ആ അപ്പനെ
സമാധാനിപ്പിച്ചു. എലീസയുടെ താഴെ മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌.
എങ്ങനെ മറ്റുള്ളവരെ വിവാഹം ചെയ്തയയ്ക്കും?

ആ കാഞ്ഞിരപ്പള്ളിക്കാരന്‌
അതൊരു ദു.ഖമായിരുന്നു. തീരില്ലെന്നു കരുതിയിരുന്ന ദു:ഖം തീര്‍ക്കാനായി ഗുരുവെത്തി.
പക്ഷെ പള്ളിയില്‍ വച്ചുകെട്ടാന്‍ അച്ചനും അധികാരികളും അനുവദിച്ചില്ല…

ഗുരു ദൈവവിശ്വാസിയല്ലത്രേ, പള്ളിയില്‍ കയറാത്തവനാണനത്രെ. സഭയ്ക്കാകമാനം കളങ്കമുണ്ടാക്കിയവനാണത്രേ.

അയാളൊരു
കമ്മ്യൂണിസ്റ്റാണെന്ന്‌!

തലവെട്ടി രാഷ്രീയത്തിന്റെ
അദ്ധ്യാപകനാണെന്ന്‌! പക്ഷെ,രജിസ്ട്രാഫീസിന്‌ആവകതിരിവുകളൊന്നുമില്ലായിരുന്നു.
രജിസ്ട്രാര്‍ തുറന്നുവച്ച പുസ്തകത്തില്‍ ഗുരുവും എലീസയും ആദ്യം ഒപ്പുകള്‍ വച്ചു. പിന്നീട്
ഗുരുവിന്‌ വേണ്ടി കൃഷ്ണവേണിയും എലീസക്കു വേണ്ടി അവളുടെ അപ്പനും ഒപ്പുവച്ചു.

എലീസയുടെ വീതത്തില്‍ കിട്ടിയ
മൂന്ന്‌ ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റ്‌ വിറ്റാണ്‌ പ്രവിശ്യയിലെ ഒരു പ്രധാന
നഗരത്തില്‍ കമ്മ്യൂൺ തീര്‍ത്തത്‌, പത്രം സ്ഥാപിച്ചത്‌.

കമ്മ്യൂണിലെ അന്തേവാസികള്‍, പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ ആശ്രയമറ്റവരും, ഒറ്റപ്പെട്ടവരുമായിരുന്നു.

അവര്‍ അനാഥാലയത്തില്‍ നിന്നും, ജയിലറകളില്‍ നിന്നും വന്നവരായിരുന്നു. കമ്മ്യൂണില്‍ വടവ്യക്ഷം പോലെ
ഗുരുവളര്‍ന്നു; പന്തലിച്ചു.

ആ വൃക്ഷച്ചുവട്ടില്‍,

ശീതളിമയില്‍,

ആശ്രയമറ്റവരും
പുറംതള്ളപ്പെട്ടവരും പുതിയജീവിതം

കണ്ടെത്തി. പുതിയ ബന്ധങ്ങള്‍
സ്ഥാപിച്ചു. പുതിയ ബന്ധങ്ങള്‍ വഴി പലരും സമൂഹത്തിലേയ്ക്കും സമുദാ

യത്തിലേയ്ക്കും തിരിച്ചു വന്നു.
അവര്‍ക്കു കിട്ടിയ പുതിയ മുഖഛായയില്‍, രൂപങ്ങളില്‍
സമൂഹത്തില്‍ നിന്നും പുതിയ ഒരു മാന്യത അംഗീകരിച്ച്‌ കിട്ടി. അവരില്‍ പലരും വീണ്ടും
സാമുഹ്യ ജീവികളായി പരിണമിക്കപ്പെടുകയാണുണ്ടാത്.

 ഗുരു സന്തുഷ്ടനായി.

ചിലപ്പോഴൊക്കെ
നൊമ്പരപ്പെടാതിരുന്നില്ല; ഒരു പെണ്ണിന്റെ ധനതിനെല്ലാം അടിത്തറ. അടുത്ത
നിമിഷത്തില്‍ സമാധാനപ്പെട്ടു. ഞാന്‍ സ്വന്തം സുഖത്തിനു വേണ്ടി മാത്രമല്ല ചെയ്തത്‌,
ഒരു സമൂഹത്തെതന്നെ മാറ്റിയെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

നാലു കെട്ടും പടിപ്പുരയുമുള്ള
വിശാലമായ ആവാസ ഗേഹമാണ്‌ പാർവ്വതീദേവിയുടെ അന്തപുരം.

ഭഗവാന്‍ മാത്രമേ ദേവിയെന്നു
വിളിയ്ക്കൂ; ഭക്തരും സന്ദര്‍ശകരും അമ്മെ എന്നു വിളിയ്ക്കുന്നു.

പട്ടുചേലയില്‍ പൊതിഞ്ഞ്‌
നെറ്റിയില്‍ വലിയ സിന്ദൂരക്കുറിയുമായി മട്ടുപ്പാവില്‍, ആട്ടുകട്ടിലില്‍ ദേവി വിരാജിക്കുന്നു.

മുറുക്കാന്‍ ചെല്ലത്തില്‍
നിന്നും നൂറുതേച്ച വെറ്റിലയെടുത്ത്‌ അടക്കനുറുക്കുകള്‍ വെറ്റിലിയില്‍ പൊതിഞ്ഞു
കാലിപ്പുകയില പേരിന്‌ കൈവെള്ളയില്‍ വച്ച്‌ തിരുമ്മിക്കൂട്ടി വെറ്റിലയോടുകൂടി, അടയ്ക്കയോടുകൂടി വായിലിട്ടു ചവച്ചു.

ചുണ്ടുകള്‍ വീണ്ടും ചുവന്നു.
കവിളുകള്‍ ചുവന്നു.

ദിനചര്യകള്‍ കഴിഞ്ഞ്‌, നീരാട്ടുകഴിഞ്ഞ്‌, ദേവി വിശ്രമത്തിനെത്തിയിട്ട്
നിമിഷങ്ങളെ ആയിട്ടുള്ളൂ. മദ്ധ്യവയസ്സുകഴിഞ്ഞിട്ടും ദേവി സുന്ദരിയായിത്തന്നെ
തുടരുന്നു. ചുവന്ന പട്ടില്‍ പൊതിയുമ്പോള്‍ കൂടുതല്‍ ചുവക്കുന്നു.

ദേവിയുടെ രാവുകള്‍
ഉറക്കമിളപ്പിന്റേതാണ്‌, എന്നും.

ശാന്തി ഗ്രാമത്തിന്റെ ഊരാണ്മയില്‍
രണ്ടാം സ്ഥാനം ദേവിക്കാണ്‌.

ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യം
ഒഴുകിയെത്താന്‍ ദേവിയുടെ വരദാനം അമുല്യമാണെന്ന്‌ ഗ്രാമക്കാര്‍ പറയുന്നു. ദേവിയുടെ
അന്ത:പുരം നിവാസികളും ഗ്രാമത്തിന്റെ വരമായി, ധനമായി………… ഗ്രാമത്തിലെത്തുന്ന
ധനം ഒരിയ്ക്കലും ഒഴുകിയകലാതെ സൂക്ഷിക്കുന്നവരായി,

ഭഗവാന്റെ ദാസികളായി……….

ദേവദാസികളായി……….

വടക്കന്‍ മലഞ്ചെരുവില്‍
നിന്നും ശാന്തിപുഴ കടന്നെത്തിയ ചെറിയകാറ്റ്‌ ദേവിയുടെ കണ്‍പോളകളെ മെല്ലെത്തഴുകി
അടപ്പിച്ചു. മുറുക്കാന്‍ നല്‍കിയ ലഹരികൂടി ആയപ്പോള്‍ ദേവി മയങ്ങിപ്പോയി.

മുറുക്കാന്‍ തുപ്പാന്‍ കൂടി
മറന്നു.

പടിപ്പുര കാവല്‍ക്കാരന്റെ
പാദചലനങ്ങള്‍ ദേവിയെ ഉണര്‍ത്തി.

അപ്പോള്‍ പടിപ്പുര കാവല്‍ക്കാരന്‍
മാത്രമെ ഗോവണി ചവുട്ടിക്കയറുകയുള്ളുവെന്നു ദേവി ഓര്‍മ്മിച്ചു. അന്തേവാസികള്‍
പുരങ്ങളില്‍ മയക്കമായിരിക്കും. ദേവിയ്ക്കു ദേഷ്യം തോന്നി. ഗോവണിയും മട്ടുപ്പാവും
കരിവീട്ടിയില്‍ തീര്‍ക്കേണ്ടിയിരുന്നില്ല. ഭഗവാന്റേതു പോലെ സിമന്റുകൊണ്ടും, കമ്പികൊണ്ടും മതിയായിരുന്നു; പാദചലനങ്ങള്‍ അറിയില്ലായിരുന്നു.

പടിപ്പുര കവല്‍ക്കാരന്‍
കണാരന്‍ തുവര്‍ത്തുമുണ്ട്‌ അരയില്‍ ചുറ്റി നിന്ന്‌ ഉണര്‍ത്തിച്ചു.

“അമ്മെ, ഭഗവാന്റെ അടുത്തുനിന്നും ഉസ്മാന്‍ എത്തിയിട്ടുണ്ട്‌.”

ദേവി അലക്ഷ്യമായി മൂളി.

കണാരന്‍ ദേവിയുടെ
മുഖത്തുനിന്നു കണ്ണെടുത്തില്ല.

ദേവി മയക്കംവിട്ടു. കണ്ണുകള്‍
തുറന്നു. മുറുക്കാന്‍ കോളാമ്പിയില്‍ തുപ്പി. വായ ശുദ്ധിയാക്കി. ആട്ടുകട്ടിലില്‍
കാലുകള്‍ ആട്ടിയിരുന്നു.

“ആരെയാണ്‌ ആവശ്യപ്പെടുന്നത്‌?”

“അമ്മ ചെല്ലണമെന്ന്‌.”

ദേവി ഒരു നിമിഷം
സ്തംഭിച്ചിരുന്നു.

പിന്നീട്‌,

മുഖം കുമ്പിനില്‍ക്കുന്ന
പുഷ്പം വിടരുന്നതുപോലെ വിരിഞ്ഞ്‌, പുഷ്പമായി.

കവിളുകളില്‍ ഇപ്പോഴും
നുണക്കുഴികൾ പൂക്കുന്നു.

കണ്ണുകളില്‍ ലജ്ജപടരുന്നു.

കണാരന്റെ മനസ്സില്‍ സന്തോഷം
അലയടിച്ചു.

“കണാരന്‍ സത്യമായിട്ടും?”

അവള്‍ക്ക്‌ വിശ്വാസം
വന്നില്ല. ആട്ടുകട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പടിപ്പുരയ്ക്കു പുറത്തു നില്‍ക്കുന്ന
ഉസ്മാനെ കാണാറായി.

“അതെയമ്മെ………”

“കണാരന്‍ പോയി ഉസ്മാനെ
അയയ്ക്ക്‌.”

കണാരന്‍ ഗോവണിയിറങ്ങുന്ന
ശബ്ദം കേട്ടു തുടങ്ങി. അപ്പോള്‍  മനസ്സില്‍
ഭഗവാന്റെ ചിത്രം തെളിഞ്ഞു.

നിത്യേന മുഖം വടിച്ച്‌, കല്ലുരച്ച്‌ മിനുസമാര്‍ന്ന കവിളുകള്‍ രക്തച്ഛവി പൂണ്ടിട്ടാണ്‌.

തേജോമയമായ നയനങ്ങള്‍,

നീണ്ട നാസിക,

ചുരുണ്ട, നീണ്ട മുടിയിഴകള്‍, നരകയറിത്തുടങ്ങിയോ?

വിരിഞ്ഞമാറിടം,

നീണ്ട ബാഹുക്കള്‍,

ഒതുങ്ങിയ അരക്കെട്ട്,

ശക്തങ്ങളായ കൈകാലുകള്‍,

മോഹിപ്പിക്കുന്ന നിറം,

വശീകരിക്കുന്ന പുഞ്ചിരി,

നോക്കു, എത്ര ആജ്ഞാശക്തിയാണ്‌ ആ കണ്ണുകള്‍ക്ക്‌!

മുഖത്ത്‌ തെളിയാറുള്ള രൌദ്രഭാവം
കണ്ടാല്‍ ആരാണ്‌ ചുളി നിൽക്കാതിരിക്കുന്നത്‌!

ആ ശക്തിയില്‍ക്കൊരുത്ത്‌ എത്ര
പ്രഗത്ഭന്മാര്‍ നില്‍ക്കുന്നു.

രാഷ്ട്രതന്ത്രജ്ഞര്‍,

നിയമജ്ഞര്‍,

ശാസ്ത്രജ്ഞര്‍,

ബുദ്ധിജീവികള്‍,

കവികള്‍, കലാകാരന്മാര്‍,

ഭരണകര്‍ത്താക്കള്‍,

ലക്ഷോപലക്ഷം വിശ്വാസികള്‍, ആരാധകര്‍,

“ഓം സച്ചിദാനന്ദായ നമ:“

സ്ഥാനമാനങ്ങള്‍ മറന്ന്‌, ആസനങ്ങള്‍ മറന്ന്‌ എത്രയോ ശ്രേഷ്‌ടർ ആ പാദങ്ങളില്‍ സേവയ്ക്കായെത്തുന്നു.

ഒരു മൊഴി കേള്‍ക്കാന്‍,

 ആശ്വാസവാക്ക്‌ കേള്‍ക്കാന്‍,

ആ പാദങ്ങള്‍ കഴുകി ജലം
കുടങ്ങളിലാക്കി ചുമന്ന്‌, ശാന്തിനിലയത്തെ പ്രദക്ഷിണം വയ്ക്കാന്‍………….

ദേവി ഉണക്കാന്‍ നിവര്‍ത്തിയിട്ടിരുന്ന
മുടി ഒതുക്കി പിറകിലേയ്ക്കിട്ടു, ഗോവണിയിറങ്ങി.

താഴെ സ്വീകരണ മുറിയില്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

ഉസ്മാന്‍.

ദേവിയെകണ്ട്‌ എഴുന്നേറ്റ്‌
വന്ദിച്ച്‌ വീണ്ടും ഇരുന്നു.

ദേവി അയാള്‍ക്കഭിമുഖമായിരുന്നു.

ദേവി അയാളെ അപ്പാടെ
ശ്രദ്ധിച്ചു.

ഉസ്മാന്‍ മാറിയിരിക്കുന്നു.
തടിക്കുകയും നിറംവയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും മുഖത്ത്‌ സ്വതവെ
തെളിഞ്ഞുനില്‍ക്കുന്ന ഗൌരവം ഒട്ടും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഭഗവാന്റെ ദളപതിക്കു
ചേര്‍ന്നതു തന്നെ.

തന്നെ ദേവിയായി അവരോധിച്ച
ഉടന്‍ തന്നെ ഉസ്മാനെ ദളപതിയായി നിയോഗിച്ചു. യുദ്ധത്തിനൊ, വിപ്ലവത്തിനോ വേണ്ടിയല്ല. ഒരു ആചാരമായിട്ട്‌. ഭഗവാന്റെ എഴുന്നള്ളത്തിന്‌
കുതിരപ്പുറത്ത്‌ വേഷവിധാനങ്ങളുമായി………….

പക്ഷെ ഉസ്മാന്‍ ആ
തലങ്ങളെല്ലാം വിട്ടുയര്‍ന്നു, ഭഗവാന്റെ ഉറ്റ മിത്രമായി,
രഹസ്യം സൂക്ഷിപ്പുകാരനായി.

പ്രചാരകനായി,

പ്രവര്‍ത്തകനായി.

ജാതിമത ചിന്തകള്‍ക്കതീതനായി, സാക്ഷാല്‍ ഭഗവാന്റെ ദളപതിയായി.

“ഉസ്മാന്‍ കുടിക്കാന്‍
ഇളനീരെടുക്കട്ടെ……… അതോ ചായയോ, കാപ്പിയോ……?”

“വേണ്ട……..ഞാന്‍
തിരക്കിലാണ്‌, ഭഗവാന്‍ എത്രയും വേഗം, കാണാന്‍
ആവശ്യപ്പെടുന്നു……….. അമ്മ എളഴുന്നള്ളുകയല്ലെ………..”

ദേവിയുടെ മനസ്സ്‌ ഉദ്വേഗം
പൂണ്ടു.

എന്താണ്‌ ഭഗവാന്‍
ദേഹാസ്വാസ്ഥ്യം?”

“അങ്ങനൊന്നും തോന്നിയില്ല
പക്ഷെ മനസ്സ്‌ സ്വസ്ഥമല്ലാത്തതുപോലെ…”

ദേവിയുടെ മുഖം മങ്ങി.

സുഖദു:ഖങ്ങളെ ത്യജിച്ച്‌, തന്നെത്തന്നെ മറന്ന്‌, ആരാധകർക്കു വേണ്ടി, ഭക്തര്‍ക്കുവേണ്ടി ജീവിക്കുന്ന ഭഗവാന്‍………….

‘ഉസ്മാന്‍
യാത്രയായിക്കൊള്ളു, ഞാന്‍ പിന്നാലെ എത്താം.”

ഉസ്മാന്‍ എഴുന്നേറ്റു വണങ്ങി
പടികടന്നു.

@@@@@@@@@




അദ്ധ്യായം രണ്ട്‌

കതകില്‍ ശക്തിയായി തട്ടുന്നതു
കേട്ടിട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. അഗാധമായ ഗര്‍ത്തത്തില്‍ നിന്നു കയറില്‍
കെട്ടിവലിച്ച്‌ കയറ്റുമ്പോലെയാണവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വിലേയ്ക്ക്‌
എത്തിയത്‌.

യാത്രാക്ഷീണവും വിസ്‌കി നല്‍കിയ
തളര്‍ച്ചയും, ഉറക്കച്ചടവില്‍ കണ്ണുകള്‍ തുറക്കാനായില്ല.
തപ്പിത്തടഞ്ഞാണ്‌ ലൈറ്റ്‌ തെളിച്ച്‌ കതകിന്റെ കുറ്റിയെടുത്തത്‌. ഒരു പാളി
തുറന്നപ്പോഴേയ്ക്കും ഉറക്കത്തിന്റെ ക്ഷീണം ഓടിയകന്നു.

അവന്‌ എന്തെങ്കിലും
സംസാരിക്കാന്‍ കഴിയും മുമ്പെ അവള്‍ കതക്‌ ശക്തിയായി തള്ളിത്തുറന്ന്‌ അകത്തുകയറി
കട്ടിലിനോട്‌ ചേര്‍ന്ന്‌ പരുങ്ങി നിന്നു.

ലേശം കറുത്തിട്ട്‌ സുന്ദരിയായ
പെണ്‍കുട്ടി. പാവാടയും

ഹാഫ്‌സാരിയും പക്ഷെ അവളെ
കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ ഉരുണ്ട വലിയ കണ്ണുകളാണ്‌, ആകര്‍ഷണീയമായ കറുത്തമിഴികളും…..

ഒരു നിമിഷം അവന്‍ എന്തുചെയ്യണമെന്ന്‌
അറിയാതെയായി. ഉടന്‍ തന്നെ ബോധാവസ്ഥയിലേയ്ക്ക്‌ മടങ്ങിയെത്തി.

“നീ ആരാണ്‌….. എന്തുവേണം?”

അവള്‍ നോട്ടം അവനില്‍ നിന്നും
പിന്‍ വലിച്ചു. അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. അവന്‍ മുറിയ്ക്കു
പുറത്തിറങ്ങി. ഇരുവശങ്ങളിലും മുറികളുമായി വരാന്ത വിജനമായിരുന്നു. വീണ്ടും മുറിയില്‍
കയറിയപ്പോഴേയ്ക്കും അവള്‍ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു കഴിഞ്ഞു.

റൂമിലെ ടെലിഫോണ്‍ റിസീവര്‍
എടുത്തു. റിസപ്ഷനില്‍ ബെല്ലടിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ
ശബ്ദം ഫോണ്‍ തലയ്ക്കലെത്തി.

“എന്റെ മുറിയില്‍ ഒരു പെണ്‍കുട്ടി
വന്നിരിക്കുന്നു സുഖമില്ലാത്തതുപോലെ……”

“ഓ! സോറി സാര്‍……..
ഇപ്പോളെത്താം…..”

അവന്‍ മുറിക്കു പുറത്തു കാത്തുനിന്നു.

മാനേജര്‍
പരിവാരങ്ങളുമായിട്ടാണ്‌ എത്തിയത്‌. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.

“സോറി സാര്‍…….. ഈ
കുട്ടി അടുത്ത മുറിയില്‍ താമസിക്കുന്നു. ശാന്തിയില്‍ ഭജനയിരിക്കാനെത്തിയതാണ്‌.”

അവളുടെ പാട്ടിയും അനുജനും
കൂടി ബലമായി കൊണ്ടു പോകുമ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു.

“നാന്‍ വരമാട്ടേന്‍…..എനക്ക്‌
അങ്കെത്താന്‍ പുടിച്ചത്‌…….. അതുതാന്‍ എന്‍ പുരുസന്‍……”

അവളുടെ പാട്ടിയുടേയും
അനുജന്റേയും വിളറിയ മുഖം.

സിദ്ധാര്‍ത്ഥന്‍ വീണ്ടും
ഉറക്കത്തിനായി കാത്തു കിടക്കുമ്പോഴും ആ പെണ്‍കുട്ടിയോട്‌ സഹതാപമാണ്‌ തോന്നിയത്‌.

പാവം പെണ്‍കുട്ടി!

പക്ഷെ, ഉറക്കം കിട്ടാതെ വരികയും വീണ്ടും മദ്യം സിരകളിലൂടെ ഒഴുകി പടരുകയും
ചെയ്തപ്പോള്‍……

സിദ്ധാര്‍ത്ഥന്‍ അവളുടെ
പുരുഷനാണെന്ന്‌………….

അവന്‍ ചിരിവന്നു
പോകുന്നു…………….

ഓര്‍മ്മകള്‍ തുടങ്ങുന്നത്‌
അച്ഛനില്‍ നിന്നു തന്നെയാണ്‌.

സന്ധ്യാനേരത്ത്‌, കുടിലിന്റെ തിണ്ണയില്‍ അച്ഛനേയും അമ്മയേയും കാത്തിരിക്കുന്ന നാല്‌
കുട്ടികള്‍, ഒരു ആണ്‍കുട്ടിയും മുന്ന്‌ പെണ്‍കുട്ടികളും.
അതില്‍ ആണ്‍കുട്ടി സിദ്ധാര്‍ത്ഥനായിരുന്നു. വളച്ചുകെട്ടിയ തൊടിയുടെ കടമ്പ കടന്ന്‌
അച്ഛന്‍ വരുന്നു.

മേലാകെ വെട്ടുകല്‍പൊടി, അല്ലെങ്കില്‍ പാടത്തെ ചേറ്‌, അതുമല്ലെങ്കില്‍
പറമ്പിലെ മണ്ണ്‌, തലയില്‍ കൂമ്പാള, കൈയില്‍
ഒരു പൊതി…….

കാലുറയ്ക്കുന്നുണ്ടാവില്ല, നാവ്‌ വഴങ്ങുന്നുണ്ടാവില്ല.

“സിത്തമ്മോനെ………!”

കടമ്പ കടക്കുവാന്‍
വിമ്മിഷ്ടപ്പെടുന്ന ദിവസങ്ങളില്‍ അച്ഛന്‍ വിളിക്കുന്നു. നാലുകുട്ടികളും
ഓടിയെത്തുമ്പോള്‍ ആ മുഖത്തു വിരിയുന്ന ചിരി, വിയര്‍പ്പില്‍
മുങ്ങിയ, മദ്യത്തില്‍ മുങ്ങിയ മുഖം………

തൊട്ടുപിന്നാലെ അമ്മയുമുണ്ടാകും.
നന്നെ കറുത്തിട്ടാണെങ്കിലും അമ്മ സുന്ദരിയായിരുന്നു. പണികഴിഞ്ഞ്‌ തോട്ടിലെ കുളി കഴിഞ്ഞ്‌
ഈറനോടെയാകും അമ്മ.

അച്ഛന്‌ വെളുത്ത
നിറമായിരുന്നു.

വെളുത്ത മാക്കോത,

കറുത്ത നാരായണിയും.

നാട്ടിലെ എല്ലാവര്‍ക്കും
വേണമായിരുന്നു, അച്ഛനേയും അമ്മയേയും പണികള്‍ ചെയ്യാന്‍.

കാട്‌ വെട്ട്‌, കയ്യാലകെട്ട്‌, പാടത്തു ഉഴവ്‌, ഞാറുപറി,

കൊയ്ത്ത്‌………………..

വെളുത്ത മാക്കോത പുലയന്റേയും
കറുത്ത നാരായണി പുലക്കള്ളിയുടേയും മകന്‍ സിദ്ധാര്‍ത്ഥന്‍ ഏതോ അഗ്രഹാരത്തിലെ കൊച്ചു
സുന്ദരിയുടെ പുരുഷനാണെന്ന്‌.

അവന്‍ ചിരിച്ചു, ഉച്ചത്തില്‍ തന്നെ.

രാവിലെ ജനാലവഴി അകത്തെത്തിയ
ഇളം വെയില്‍ അവനെ തട്ടിയുണര്‍ത്തി. ഉണര്‍ന്നിട്ടും തുറന്നു കിടന്നിരുന്ന ജനാലവഴി
കിഴക്കോട്ട്‌ നോക്കിക്കിടന്നു.

മഞ്ഞുമൂടിയ മലനിരകള്‍, അതിന്റെ അപ്പുറത്തുനിന്നും ഒളിഞ്ഞുനോക്കുന്ന സൂര്യന്റെ ചുവന്നമുഖം,
പ്രസന്നമായ, പ്രസരിപ്പേറിയ വെയിലിനോടൊപ്പം
കയറിവരുന്ന തെന്നലില്‍ തലേരാത്രിയിലെ തണുപ്പു അവശേഷിക്കുന്നുണ്ട്‌.

കാറ്റിന്‌
കുന്തിരിക്കത്തിന്റെ ഗന്ധമുണ്ട്‌.

എവിടെനിന്നെല്ലാമോ കീര്‍ത്തനങ്ങള്‍
കേള്‍ക്കുന്നുണ്ട്‌.

എഴുന്നേറ്റ്‌ ജനാലയ്ക്കരുകില്‍
വന്ന്‌ പുറത്തേയ്ക്ക്‌ നോക്കി നിന്നു.

ശരിക്കും ഗ്രാമത്തിന്റെ
കവാടത്തിലേ എത്തിയിരുന്നുള്ളു.

ഇവിടെ നിന്നും കാണാനാവുന്നു.

ഒരു മലഞ്ചരുവ്‌, ഒരു താഴ്വാരം, പിന്നെയും ഒരു മലകൂടി രണ്ടു മലകളുടെ
ഇടയിലൂടെ ശാന്തിപുഴ.

വെയിലില്‍ തിളങ്ങുന്ന പുഴ.

മനസ്സില്‍ ഒരു ശാന്തമായ
തണുപ്പ്‌. തോന്നുന്നില്ലേ?

ഉണ്ടോ?

ഉണ്ടെങ്കില്‍?

വീണ്ടും അവന്‍ അങ്ങ്‌
മലകളിലേയ്ക്ക്‌ നോക്കിനിന്നു. പിന്നെ സൂര്യനെ…..

ഉവ്വ്…….

മനസ്സ്‌ ശാന്തമാണ്‌.

ഈ പ്രഭാതത്തിന്റെ മൂകതയില്‍
മനസ്സ്‌ ശാന്തമാവുകയാണ്‌.

ചൈതന്യമെ………….!

കുളിച്ച്‌ വൃത്തിയായി വസ്ത്രം
ധരിച്ച്‌ മുറിക്ക്‌ പുറത്തിറങ്ങി. പൂട്ടുമ്പോള്‍ അടുത്ത മുറിയുടെ മുന്നില്‍, വരാന്തയില്‍ രാത്രിയിലെ പെണ്‍കുട്ടി അരിപ്പൊടികോലങ്ങള്‍ തീരക്കുന്നതു
കണ്ടു.

അവള്‍ കുളിച്ചീറന്‍ പകര്‍ന്നു, ഭസ്മക്കുറി ചാര്‍ത്തി സുന്ദരിയായിരിക്കുന്നു.

ഒരു നിമിഷം അവന്‍
നോക്കിനിന്നു.

അവളുടെ വിരലുകളും കണ്ണുകളും
മനസ്സും………

അവളാകെത്തന്നെ ആ കോലത്തിന്റെ
നിര്‍മ്മിതിയുടെ ലോകത്താണ്‌.

പ്രസന്നമായ മുഖം,

നിഷ്കളങ്കമായ വലിയ കണ്ണുകള്‍,

അവന്‍ അവളെ കടന്ന്‌, നടന്നു, ലിഫ്റ്റില്‍ കയറുമ്പോള്‍ ഒരിയ്ക്കല്‍ മാത്രം
തിരിഞ്ഞുനോക്കി.

നിരത്തുകളില്‍ തിരക്കായി
കഴിഞ്ഞു.

വിദേശികളും സ്വദേശികളും, സന്യാസിമാരും, സന്യാസിനികളും…….

ഇത്‌ ശാന്തി ശ്രാമത്തിന്റ ടൌണ്‍
ഷിപ്പാണ്‌; പ്രവേശന കവാടവും.

തിരക്കിനിടയില്‍ നിരത്തില്‍
നിന്നും സിദ്ധാര്‍ത്ഥന്‍ ശ്രദ്ധിക്കുകയായിരുന്നു.

ഇവിടെനിന്നും
ശാന്തിനിലയത്തിലെത്താന്‍ ഒരു കിലോമീറ്റര്‍ യാത്രവേണം. ഇവിടെവരെയെ പുറത്തുനിന്നുള്ള
വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. ഇവിടെനിന്നും ശാന്തി ട്രസ്റ്റ്‌ വക വാഹനമുണ്ട്‌.
കൂടുതല്‍ ആളുകളും കാല്‍നടയായിട്ടാണ്‌ പോകുന്നത്‌.

എന്നും ഉത്സവം ആഘോഷിക്കുന്ന
പ്രവിശ്യയിലെ ഒരേ ഒരു ഗ്രാമം.

ഒരു മൊട്ടക്കുന്ന്‌
നിരപ്പാക്കി ഷെഡ്ഡുകള്‍ കെട്ടിയാണ്‌ പാര്‍ക്കിംഗ്‌ സൌതകര്യം. പാര്‍ക്കിംഗ്‌
സൌകര്യം അനുവദിക്കുന്നതിനും വാഹനങ്ങള്‍ ശ്രദ്ധിക്കുന്നതിനും അമിതമായി പ്രതിഫലം
വാങ്ങുവാനൊരു കുടവയറന്‍ തമിഴനും.

അതിനുള്ള അനുവാദം
പരമ്പരാഗതമായി അയാളുടെ കുടുംബത്തിന്‌ കിട്ടിയിരിക്കുന്നതാണെത്രെ. അയാളുടെ ഊര് ബോഡി
നായ്ക്കന്നൂര്‍ എവിടെയോ ആണത്രെ,

അയാളുടെ അപ്പന്‍ മാട്‌
കച്ചവടക്കാരനായിരുന്നു. ഒരു നാള്‍ കച്ചവടം കഴിഞ്ഞുവരുമ്പോള്‍ വഴിയോരത്ത്‌ ഒരു
ബാലന്‍ തളര്‍ന്ന്‌, ബോധമറ്റു കിടക്കുന്നതു കണ്ടത്രെ.
അയാള്‍ ബാലനെ തോളിലേറ്റി പുരയിലെത്തി. ആഴ്ചകളോളം അയാളും പൊണ്ടാട്ടിയും ബാലനെ
ശുശ്രൂഷിച്ചു അന്ന്‌ കപ്പം പിരിവുകാരന്‍ ഗോലി കളിച്ചുകൊണ്ടു നടന്നിരുന്ന പ്രായം. ശുശ്രൂഷയുടെ
ഫലമായി ബാലന്‍ കണ്ണുകള്‍ തുറന്നു. കണ്ണുകളില്‍ അവാച്യമായൊരു പ്രഭ നിറഞ്ഞിരുന്നു. ആ
പ്രഭ ബാലന്റെ മുഖമാകെ നിറഞ്ഞുവന്നു.

അയാളുടെ പൊണ്ടാട്ടി കാല്‍ക്കല്‍
വീണു.

“കടവുളെ
പാക്കണെ………”‌

അവള്‍ അലമുറയിട്ടു കരഞ്ഞു.

ഭഗവാന്‍ അവരില്‍ കനിഞ്ഞു.
ശാന്തിഗ്രാമത്തില്‍ കൂടിയിരുന്നപ്പോള്‍ ഇവിടെ കപ്പം പിരിക്കാനുള്ള അവകാശം
കൊടുത്തു. വൃദ്ധന്‍ മരിച്ചപ്പോള്‍ അവകാശം പിന്‍തുടര്‍ച്ചായി കൈമാറി. അതല്ല, കഴിഞ്ഞ ജന്മത്തില്‍ ഭഗവാനും കപ്പം പിരിവുകാരനും ഒരമ്മയുടെ
മക്കളായിരുന്നുവെന്നും ഐതിഹ്യമുണ്ട്‌.

ശാന്തിട്രസ്റ്റു വക
വാഹനത്തില്‍ നിലയത്തിന്റെ കവാടത്തില്‍ ഇറങ്ങി.

പ്രധാന കവാടത്തിനുള്ളില്‍
കടന്നപ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെ.

പാര്‍പ്പിടങ്ങള്‍,

കൃഷിയിടങ്ങള്‍,

വ്യാപാരസ്ഥാപനങ്ങള്‍,

ഈരാണ്മയില്‍ അന്‍പത്തൊന്നു
വീട്ടുകാര്‍…………..

പക്ഷെ, എല്ലാത്തിന്റേയും അധിപന്‍ ട്രസ്റ്റാണ്‌, ട്രസ്റ്റിന്റെ
അദ്ധ്യകഷന്‍ ഭഗവാനും.

പ്രധാന
പാതവക്കിനിരുവശങ്ങളിലും വിദലയങ്ങള്‍, ആശുപ്രതികള്‍,
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍…….

എല്ലാറ്റിനും ഒരൊറ്റ
നാമമേയുള്ളു,

മഞ്ഞപ്രതലത്തില്‍ വെളുത്ത
അക്ഷരങ്ങളില്‍,

“ശാന്തി ട്രസ്റ്റു
വക”

എല്ലായിടത്തും തിക്കും
തിരക്കുമാണ്‌,

ഹോട്ടലുകളില്‍
റെസ്റ്റോറന്റുകളില്‍, വ്യാപാര സ്ഥാപനങ്ങളില്‍,

വിദേശികളും സ്വദേശികളും,

കുട്ടികളും, വൃദ്ധരും,

പുരുഷന്മാരും, സ്ത്രീകളും

മാലയ്ക്കിടയില്‍
അലങ്കാരത്തിനായി ചേര്‍ക്കുന്ന വ്യത്യസ്ത പുക്കളേപ്പോലെ കാവി വസ്ത്രധാരികളായ
സമതിക്കാരും.

എവിടേയും ഒരൊറ്റ മന്ത്രത്തിന്റെ
നാദം നിറഞ്ഞു നില്‍ക്കുന്നു.

തെന്നലില്‍ ഒഴുകിനടക്കുന്നു.

“ഓം സച്ചിദാനന്ദായ
നമ:”

സിദ്ധാര്‍ത്ഥന്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം
അലഞ്ഞുനടന്നു.

ഭഗവാന്റെ ക്ഷേത്രത്തില്‍, ക്ഷേത്രക്കുളക്കരയില്‍, ശാന്തിപുഴയുടെ തീരത്ത്‌,
ഉദ്യാനത്ത്‌, വിശാലമായ പ്രാര്‍ത്ഥനാ
മന്ദിരത്തില്‍, ഭഗവാന്‍ സന്ദര്‍ശനമരുളുന്ന ഹാളില്‍…………

മലഞ്ചെരുവുകളില്‍, കൃഷിയിടങ്ങളില്‍………..

ഊരാന്മക്കാരുടെ ഭവനങ്ങള്‍ക്ക്‌
മുന്നിലൂടെ, വിദ്യാലയങ്ങള്‍ക്ക്‌ മുന്നിലൂടെ, ആശുപ്രതിയുടെ അകത്തളങ്ങളിലൂടെ……….

വ്യാപാര സ്ഥാപനങ്ങളുടെ
മുന്നിലൂടെ………

എല്ലാ മിഥ്യകളിലൂടേയും………

സത്യത്തിന്റെ മാര്‍ഗ്ഗം തേടി.

വിശേഷ വേളകളില്‍ ഗുരു
കമ്മ്യൂൺ അന്തേവാസികളെ അഭിസംബോധന ചെയ്തു നടത്താറുള്ള സ്ഥിരം പ്രസംഗമാണിപ്പോള്‍ ഓര്‍മ്മ
വരുന്നത്‌.

അലച്ചില്‍ കഴിഞ്ഞ്‌ സിദ്ധാര്‍ത്ഥന്‍
മുറിയിലെത്തി. കുളിച്ച്‌ കട്ടിലില്‍ ചാരി, സിഗററ്റിന്റെ
പുകയുടെ ആസ്വാദ്യത ആവോളം നുകര്‍ന്നു കിടക്കവെയാണ്‌ ആ ഓര്‍മ്മ പുതുക്കപ്പെട്ടത്‌.

ഗുരുവിന്റെ വസതിയുടെ മുന്നിലെ
വിശാലമായ അങ്കണത്തില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ അന്തേവാസികള്‍ ഉപവിഷ്ടരായിരിക്കുന്നു.
വസതിയുടെ സിറ്റൌട്ടില്‍ കസേരയില്‍ ഗുരുവും.

ഗുരു സംസാരിക്കുന്നു.

“മക്കളെ…..”

“ഈ ലോകം, നാം വസിക്കുന്ന ഈ ഭൂമിയും നാം അറിയുന്നസൂര്യചന്ദ്രന്മാരും മാത്രമല്ല.
ആകാശത്തിന്റെ വിശാലതയില്‍ നാം കാണുന്ന കോടാനുകോടി നക്ഷത്രങ്ങളും ആ നക്ഷത്രങ്ങളില്‍
ഉള്‍ക്കൊണ്ടു നില്‍ക്കുന്ന ഗ്രഹങ്ങളും നാം കാണുന്നു, കേള്‍ക്കുന്നു,

രുചിക്കുന്നു. അങ്ങിനെ
അറിയുന്നതെല്ലാമടങ്ങിയ, പിന്നെ അറിയാത്തതെല്ലാമടങ്ങിയ ഈ ലോകം.

അങ്ങനെയുള്ള ഈ ലോകത്തെ ഉള്‍ക്കൊണ്ട്‌, നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരു സത്യമുണ്ട്‌, ചൈതന്യമുണ്ട്‌.
അതിനെ അറിയാന്‍ നമുക്ക്‌ മറ്റൊന്നിന്റേയും സഹായം ആവശ്യമില്ല. നമ്മളെ സഹായിക്കുവാന്‍
മറ്റൊന്നിനും കഴിയുകയുമില്ല. കാരണം നമ്മില്‍ ആചൈതന്യം നിറഞ്ഞുനില്‍ക്കുന്നു
എന്നതുതന്നെ.

നിങ്ങള്‍ കണ്ണുകളടച്ച്‌, കാതുകളെ പൂട്ടി, ശരീരത്തെ മറന്ന്‌ ഉള്ളിലേയ്ക്ക്‌,
വീണ്ടും ഉള്ളിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കൂ. ഒരു പ്രകാശംപോലെ അതിനെ
നമുക്കറിയാനാവും, അല്ലെങ്കില്‍ നിങ്ങളുടെ ഒക്കത്തിരിക്കുന്ന
കുഞ്ഞിന്റെ കണ്ണുകളില്‍ എല്ലാം മറന്ന്‌ ഉറ്റുനോക്കൂ. അതുമല്ലെങ്കില്‍ വിശാലമായൊരു
വെളിമ്പുറത്തുകൂടി സസ്യങ്ങളെ, വൃക്ഷ

ങ്ങളെ, തൊട്ടുതഴുകി, കിളികളുടെ കളകൂജനം കേട്ട്‌, ചീവീടുകളുടെസീല്‍ക്കാരം കേട്ട്‌ നടന്നു നോക്കൂ,
നിങ്ങള്‍ക്ക്‌ ആ ചൈതന്യം അറിയാനാകും.

അല്ലാതെ ഇക്കാണുന്ന മിഥ്യകള്‍ക്ക്‌
പിറകെ സഞ്ചരിക്കരുത്‌. എല്ലാ മതങ്ങളും, മതഗ്രന്ഥങ്ങളും,
ഐതിഹ്യങ്ങളും, പുരാണങ്ങളും, മിഥ്യകളും അതിശയോക്തികളും കപടങ്ങളുമാണ്‌. അവകളെല്ലാം ചൂഷണത്തിന്റെ
വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങളാണ്‌. ആചാരങ്ങളെന്ന, അനുഷ്ഠാനങ്ങളെന്ന
മായാവലയത്തിനുള്ളിലാക്കി സാധാരണ മനുഷ്യന്റെ രക്തം ഒരു വിഭാഗം ചൂഷകര്‍
ഉറ്റിക്കുടിക്കുകയാണ്‌. ഒരിക്കലും ആ മാസ്മരിക വലയത്തില്‍ നിന്നും പുറത്തു പോകാതെയിരിക്കാന്‍
വിധിയുടെ ക്രൂര കഥകളാല്‍ അതിന്റെ പ്രജഞയെത്തന്നെ മരവിപ്പിച്ചു കളയുകയും
ചെയ്യുന്നു. മയക്കുമരുന്നിനടിമപ്പെട്ടവരേപ്പോലെ, കണ്ണുകളില്ലാത്തവനെപ്പോലെ,
കാതുകളില്ലാത്തവനെപ്പോലെ നിഷ്ചേഷ്ടരായി നീല്‍ക്കുന്ന അവനെ
കൈപിടിച്ചു നടത്താന്‍ പുരോഹിതനെന്ന ചൂഷക പ്രതിനിധിയെത്തുന്നു. അയാള്‍ സ്വര്‍ഗ്ഗ
നരകങ്ങളുടെ കഥകളാല്‍ അവനെ സ്ഥിരമായൊരു അബോധാവസ്ഥയിലേയ്ക്ക്‌ തള്ളിവിടുന്നു.

അല്ലെങ്കില്‍ നിങ്ങള്‍ തന്നെ
ചിന്തിക്കുവിന്‍, ഈ കാണുന്ന കോടാനുകോടി നക്ഷ്രതങ്ങളും,
അവയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കോടാനുകോടി ഗ്രഹങ്ങളും, ആ ഗ്രഹങ്ങളില്‍ പലതിലും മനുഷ്യനേക്കാള്‍ ശ്രേഷ്ഠതയുള്ള ജീവജാലങ്ങളും
എല്ലാം ഉള്‍ക്കൊള്ളുന്ന അവാച്യമായ സത്യത്തിലേയ്ക്ക്‌ നമ്മെപ്പോലെ നിസ്സാരനായൊരു
മനുഷ്യന്‍ കൈകള്‍ പിടിച്ച്‌ ഉയര്‍ത്തിയെത്തിക്കാമെന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌?
അതിനയാള്‍ പ്രതിഫലവും പറ്റുകയാണെങ്കിലോ? അക്കഥകളെല്ലാം
തല്‍പ്പരകക്ഷികളുടെ കാര്യ ലാഭത്തിനു വേണ്ടി മാത്രമാണ്‌. നമുക്കവകളെ തള്ളിക്കളഞ്ഞ്‌
സത്യത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ വരാം.

ഒരു കാര്യം നിങ്ങള്‍
ധരിക്കുവിന്‍ ആ ചൈതന്യത്തിന്‌ മുന്നില്‍ നാം തുല്യരാണ്‌. പുരോഹിതനായാലും, ഭരണാധികാരിയായാലും, ഗുമസ്ഥനായാലും, തോട്ടിപണിക്കാരനായാലും തുല്യരാണ്‌. തുല്യ അവകാശങ്ങളും
അധികാരങ്ങളുമാണുള്ളത്‌. അതുതടയാന്‍ ആരേയും അനുവദിക്കാനാവുകയില്ല. പക്ഷെ, നമ്മുടെ ജീവിതം നീതിയുക്തവും, ധര്‍മ്മാധിഷ്ഠിതവുമായിരിക്കണം
എന്നു മാത്രം.

നീതികള്‍ പലര്‍ക്കും
പലതായിട്ടാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജാവിന്റെ നീതിയല്ല കൊള്ളത്തലവന്റേത്‌; കമ്മ്യൂണിസ്റ്റിന്റെ നീതിയല്ല സോഷ്യലിസ്റ്റിന്റേത്‌. ഈ വക നീതിയൊന്നുമല്ല നമ്മുടെ
രാഷ്ട്രത്തിന്റേത്‌. അതാതുകാലഘട്ടങ്ങളില്‍ വരുന്ന ഭരണാധികാരിക്ക്‌ യുക്തമായ
നീതിയാണ്‌ നിലവില്‍ നിന്നിരുന്നത്‌. എന്നുപറഞ്ഞാല്‍ ആ ഭരണാധികാരിക്ക്‌ സ്വസുഖങ്ങള്‍ക്ക്‌,
സ്വതാല്‍പര്യങ്ങള്‍ക്ക്‌ നിരക്കാത്തതെങ്കില്‍ തിരുത്തി എഴുതുകയും
അനുഷ്ടിക്കു

കയും ചെയ്തിരുന്നു. മറ്റുള്ളവരെ
വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ നമ്മുടെ കമ്മ്യൂണിലെ നീതി. ശക്തിയുള്ളവന്‍
ശക്തിഹീനനെ പീഡിപ്പിക്കുന്നതിനെ ശക്തിയുക്തം തടയുകയെന്നതാണ്‌ നമ്മുടെ ധര്‍മ്മം.
തന്നെപ്പോലെ തന്നെ മറ്റൊരാളെയും അംഗീകരിക്കുക എന്നതാണ്‌ കര്‍മ്മം. ആ ധര്‍മ്മാനുഷ്ഠാനത്തിനിടയില്‍
ശക്തന്‍ മരണപ്പെട്ടാല്‍ അത്‌ നീതി വിരോധമാവുകയില്ല. പക്ഷെ ആ നീതി നിര്‍വ്വഹണ
രീതിയെ കര്‍ശനമായി വിമര്‍ശിക്കപ്പെടുമ്പോള്‍ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌
നീതി നിര്‍വ്വാഹകന്‌ കിട്ടിയിരിക്കണം, അല്ലെങ്കില്‍ അയാള്‍
ശിക്ഷാര്‍ഹനായിരിക്കും…….”

ചെറിയൊരു നടുക്കത്തോടെ, സ്വപ്നവലയത്തില്‍ നിന്നും

സിദ്ധാര്‍ത്ഥന്‍ ഉണര്‍ന്നു.

ഗുരു, അങ്ങയുടെ ജീവിതം നീതിയുക്തവും ധര്‍മ്മാധിഷ്ഠിത

വുമാണോ? എലീസാ അങ്ങേയ്ക്ക്‌ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌ തരുമോ……?ഫിലോമിന തരുമോ……… ?

@@@@@@@




അദ്ധ്യായം പതിനാറ്

വളരെയേറെ പ്രക്ഷുബ്ധമായിട്ട്‌ സൌമ്യയ്‌ക്ക്‌ കണ്ണുകൾ കൂടി

കാണാൻ കഴിയാതെ വന്നു. നാവ്‌ ചലിക്കാതെ ആയിപ്പോയി,

വിറ കൊണ്ടിട്ട്‌ കൈകാൽ അനക്കാനോ ഒരുചുവട്‌ വയ്ക്കാനോ കഴിഞ്ഞില്ല.

സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു
പോയി.

ഒരലർച്ചയോടുകൂടിയാണ്‌ അവൾ, സൌമ്യ എഴുന്നേററു നിന്നത്.   ഇത്രയേറെ ഭീകരമായിട്ട്‌, ക്രുദ്ധമായിട്ട്‌ ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക്‌ കഴിയുമെന്ന്‌ അശ്വതി ഒരിക്കലും കരുതിയിരുന്നില്ല.  ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക്

നോക്കി
നിന്നു.
തട്ടിപ്പിടഞ്ഞെഴുന്നേററതിന്റെ ശബ്ദം നിലച്ചപ്പോൾ 
നിശബ്ദമായി, ഹാളാകെ.

പിന്നെ ഉദിച്ചുയർന്ന രക്‌തം അല്പം തണുത്തു കഴിഞ്ഞ്
സൌമ്യ ഉച്ചത്തിൽ തന്നെ പുലമ്പി… ……

“യൂ…..
യൂ…. ചീററിംഗ്‌ മീ……. യൂ… . യൂ, യൂ…. ഡെവിൾ ചീററിംഗ്‌ മീ…
…ചീററിംഗ് മീ… ….”

ഉച്ചത്തിൽ
നിന്നും ശബ്‌ദം പതുക്കെ പതുക്കെ കുറഞ്ഞ്, കുറഞ്ഞ് എഴുന്നേററു നിന്നിരുന്ന അവൾ സാവധാനം ബഞ്ചിൽ ഇരുന്ന്‌ പൊട്ടിക്കരഞ്ഞു.

കൈകളാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു, അടഞ്ഞ
കണ്ണുകൾക്കുള്ളിൽ   ആ മുഖം, വ്യാസന്റെ….

ചെവികളിൽ അയാളടെ സ്വരം ……

അതൊരു വലിയ കവാടമായിരുന്നു. വാതിലുകൾ ഉള്ളിലെ ദൃശ്യങ്ങൾ കാണാത്തവിധം മറയ്ക്കപ്പെട്ടതും, തൂണുകളിൽ ഓരോ സിംഹങ്ങളുടെ പ്രതിമകളും. ഒരു പ്രതിമ ജി. ബി. നായരുടേതും, അപരപ്രതിമ ഫെർണാണ്ടസിന്റെയും.

കവാടത്തിന്റെ കിളിവാതിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന്‌ കണ്ടത്‌ പതിഞ്ഞ മൂക്കും, ചീർത്തകണ്ണുകളമായിരുന്നു.

തപ്പിത്തടഞ്ഞ മലയാളത്തിൽ അയാളുടെ ചോദ്യത്തിന്‌ ഉത്തരം കൊടുത്തപ്പോൾ ഉണ്ണിക്ക്‌ ചിരി വന്നു.

ഒരു ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. “ഒരുനോക്കു കാണുക.”

ഇപ്പോഴും, ഇരുളിൾ കണ്ട മുഖം മനസ്സിന്റെ കോണിലുണ്ട്. ചൂണ്ടു പൊട്ടി രക്‌തം പൊടിഞ്ഞിരുന്നു. കവിളിൽ നഖം കൊണ്ട പാടുകൾ ഉണ്ടായിരുന്നു. വസ്ത്രം കീറി മാറ്‌ പകുതിയോളം നഗ്നമായിരുന്നു.

കവാടം കടന്ന്‌ മുററത്ത്‌ നിന്നപ്പോൾ ആകെ ഒരു അമ്പരപ്പ്‌, അഭിമുഖമായി നിൽക്കുന്ന രണ്ടു സൌധങ്ങൾ. ആരെല്ലാമോ പറഞ്ഞു കേട്ടിട്ടള്ള കഥകളിൽ ഈ രണ്ടു സൌധങ്ങളും ഉണ്ടായിരുന്നു. ഒന്നിൽ സൌമ്യ ജനിച്ചു വളരുകയും
മറെറാന്നിൽ ചേക്കേറുകയും ചെയ്‌തുവെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ, ഇപ്പോൾ ഏതു വീട്ടിലാകാം?

കവാടം കടന്ന്‌ ഇടതു വശത്തെ ബംഗ്‌ളാവിന്റെ കോളിംഗ്
ബല്ലാൽ ഗൃഹവാസികളെ ഉണർത്തി.

കതക്‌ തുറന്നെത്തിയ ജി.
ബി. നായക്ക്‌ നിമിഷ ഓർമ്മചികയലിൽ നിന്നും ഉണ്ണിയെ തിരിച്ചറിയാനായി. മനസ്സിലാക്കി കഴിഞ്ഞപ്പോൾ ആ മുഖത്തു വിരിഞ്ഞ വികാരങ്ങൾ അളക്കാൻ ഉണ്ണിക്കായില്ല. അത്രത്തോളം സാമൂഹ്യബന്ധം ഉണ്ണിക്കുണ്ടായിരുന്നില്ല.

പെട്ടെന്ന്, അപ്രത്യക്ഷനായ ജി.
ബി. നായർ തിരികെ വന്നപ്പോൾ ഒരു നൂറുരൂപയുടെ നോട്ട്‌ ഉണ്ണിക്ക് നേരെ നീട്ടി നിന്നു. അപ്പോൾ അയാൾക്ക് ഒരു നല്ല ക്യാരക്ടർ നടന്റെ മുഖ ഛായയുണ്ടായിരുന്നു. നിത്യവും, താടിമീശകൾ വടിച്ച്‌,മുടികറുപ്പിച്ച്‌……..

തുടർന്ന് ഒരു ആർട്ട് ഫിലിമിലെ നിശബ്‌ദതയും, മൌനത്തിന്റെ വാചാലതയും നിമിഷങ്ങളോളം നീണ്ടു നിന്നു. മൌനത്തെ ഭഞ്ജിക്കാതെതന്നെ ജി. ബി. നായരുടെ ഉപഹാരം -മകളുടെ ജീവൻ രക്ഷിച്ചതിനു നല്‍കിയ പ്രതിഫലം-കൈപ്പറ്റാതെ ഉണ്ണി തിരിഞ്ഞു നടന്നു.

കവാടത്തിന്റെ അരികിലെത്തിയപ്പോൾ ഒരിക്കൽ അവൻ തിരിഞ്ഞു നോക്കി ആഗ്രഹത്തോടുകൂടി തന്നെ.  ആ മുഖം ഒരിക്കൽ കാണാൻ.  ഒരു കോമഡി സിനിമയുടെ പരിസമാപ്തി

പോലെ അവിടെ, മണി സൌധത്തിന്റെ ബാൽക്കണിയിൽ.

മുഖം …സൌമ്യയുടെ .. …അവനെ കണ്ടു നിൽക്കുന്നതായിട്ട്‌….

അവൻ ഒരിക്കൽ ചിരിക്കാൻ ശ്രമിച്ചതാണ്‌. പക്ഷെ, അവജ്ഞയോടെ അവന്റെ ചിരിയെ തിരസ്‌കരിക്കും വിധത്തിലായിരുന്നു അവളടെ മുഖം……

“നോ……..
നോ……. ശുദ്ധമായ നുണ ഞാൻ ഉണ്ണിയെ കണ്ടിട്ടില്ല …. “

സൌമ്യ ഭൂതമിളകിയതു പോലെ പുലമ്പുകയാണെന്ന്‌, സലോമിക്ക്‌ മനസ്സിലായി. സലോമി അവളെ ശരീരത്തോട്‌ചേർത്ത് ഇരുത്തി പുറത്ത് മെല്ലെ തട്ടി, ഉണർത്താനായിട്ട്‌….

ഉച്ചഭാഷിണിയിലൂടെ വ്യാസന്റെ ശബ്‌ദം അവൾ വീണ്ടും കേട്ടു.

“ഇത്‌
ഒരുപിടി മനുഷ്യരുടെ കഥയാകകൊണ്ട്, സാങ്കല്പികമെന്നിരിക്കിലും, ഏതെങ്കിലും വ്യക്തികളുടെ അനുഭവവുമായി ഈ കഥായ്ക്ക്‌ സാമ്യമുണ്ടായെന്നുവരും. അതിനെ കണക്കാക്കാതെ കഥയെ കഥയായി മാത്രം കാണാൻ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോട്‌ അപേക്ഷിക്കുകയാണ്‌.”

പക്ഷെ,സമൂഹം അത്‌
ചെവിക്കൊണ്ടില്ല. അവർ സ്റ്റേജിലേക്ക്‌ അതിക്രമിച്ചുകയറുകയും ഉച്ചഭാഷിണിയിലൂടെ തന്നെ പലതും വിളിച്ചു പറയുകയും ചെയ്തു.

അന്ത:രീക്ഷമാകെ പ്രക്ഷുബ്‌ധമായി.

ഹാളാകെ ഇരുള്‌ വ്യാപിച്ചു കൊണ്ടിരുന്നു. ഇരുളിനെ ഓടി

ച്ചകററി വൈദ്യുതി വിളക്കുകൾ തെളിച്ചു. ഹാളിന്‌ പുറത്തും

തെളിഞ്ഞു. എന്നിട്ടും ഇരുള്‌ മറവുകളിൽ, വൃക്ഷച്ചോലകളിൽ,

ചുവരുകളടെ ചരിവുകളിൽ, ഒളിഞ്ഞിരുന്നു തുടങ്ങി…..

ബഹളം ഒതുക്കാനായിട്ട്‌ സംഘാടകർ വളരെ ശ്രമിച്ചു കൊണ്ടിരുന്ന. അവർ മീററിംഗ്‌ പിരിച്ചു വിട്ടതായും, മനസ്സുകളെ ശാന്തമാക്കിക്കൊണ്ട്‌, തർക്കങ്ങളെ, വൈരുദ്ധ്യങ്ങളെ വെടിഞ്ഞ്‌ സമൂഹം പിരിഞ്ഞു പോകണമെന്നും അപേക്ഷിച്ചു.

വളരെ പണിപ്പെട്ടാണ്‌ സലോമിയും അശ്വതിയും കൂടി
സൌമ്യയെ ഹാളിൽ നിന്നും പുറത്തിറക്കി ഓട്ടോറിക്ഷയിൽ, മുറിയിൽ എത്തിച്ചത്‌.

സഹതപിക്കാൻ, ആശ്വസിപ്പിക്കാൻ എത്രപേരായിരുന്നു.

അശ്വതിക്ക്‌ ഒരു സ്വപ്‌നം കണ്ടതു പോലെയാണ്‌ നേരം പുലർന്നപ്പോൾ തോന്നിയത്‌. സലോമി വളരെ വൈകിയാണുണർന്നത്‌. അവൾക്ക്‌ അതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു.

സലോമി ഉണർന്നപ്പോഴേയ്ക്കും സൌമ്യ ഉണർന്ന് കുളി കഴിഞ്ഞ്‌ യാത്രയ്ക്ക് ഒരുക്കങ്ങൾ കൂട്ടി കഴിഞ്ഞിരുന്നു.

മുറിയുടെ വാതിലിൽ തട്ടന്നതു കേട്ടിട്ട്‌ സലോമിയാണ് കതക്‌ തുറന്നത്‌. പുറത്ത്‌ ഹോസ്റ്റലിലെ അന്തേവാസികൾ എല്ലാവരും ഉണ്ടായിരുന്നു. മുന്നിൽ വാർഡൻ അന്നത്തെ പത്രവുമായിട്ടും .

പത്രത്തിന്റെ ഉൾപേജിൽ സൌമ്യയുടെ ഫോട്ടോയോടു കൂടി അടിച്ചു വന്നിരിക്കുന്ന വാർത്ത കണ്ട്‌ വാർഡൻ ക്ഷോഭിച്ചിരിക്കുന്നു.

പെണ്ണുങ്ങളുടെ കലപിലയ്ക്കിടയിൽ സൌമ്യ വാർത്ത വായിച്ചു.

സമൂഹത്തു
നിന്നും കഥയിലെ കഥാപാത്രം ഉയർത്തെഴു ന്നേററിരിക്കുന്നു. എന്നു തുടങ്ങുന്ന വാർത്ത, കൂടെ ചേത്തിരിക്കുന്ന ഫോട്ടോ ഹാളിൽ വച്ചുണ്ടായ സംഭവ വികാസങ്ങൾക്കിടയിൽ
എടുത്തിട്ടുള്ളതാണ്‌; സൌമ്യയുടെ ക്ഷോഭിച്ച മുഖം. വാർത്ത വായിച്ചു കഴിഞ്ഞ്‌ യാതൊരു വികാരവുമില്ലാതെയാണ്‌ സൌമ്യ പറഞ്ഞത്‌.

“മിസ്സ്‌,ടെക്കിറ്റ് ഈസ്സി ഡോണ്ട്‌ അഫ്രൈഡ്‌ വിത്ത് മി…
…മീസ്സിന്‌ എന്തു നഷ്ടം വന്നാലും ഞാൻ സഹിച്ചു കൊള്ളാം….”

വാർഡൻ കലി
തുള്ളി എന്തെല്ലാമോ പുലമ്പിയതാണ്‌.

പക്ഷെ, അതു കേൾക്കാനായിട്ട്‌ സൌമ്യ കതക് തുറന്നു വച്ചില്ല.

കണ്ണാടി ഉറപ്പിച്ച ടേബിളിന്‌ മുന്നിൽ ഇരുന്നു കൊണ്ട് സൌമ്യ സലോമിയോടും, അശ്വതിയോടും യാത്രയ്ക്കൊരുങ്ങാൻ
ആവശ്യപ്പെട്ടു.

മൂന്നു
മണിക്കൂർ നീണ്ട ബസ്സ് യാത്ര, പതിനഞ്ചു മിനിറ്റോളം നീളുന്ന ടാർ വിരിക്കാത്ത പഞ്ചായത്ത്‌ റോഡിലൂടെ നടത്തം, പിന്നെ ഒരു ഇടവഴി താണ്ടൽ, പാടവരമ്പിലൂടെ പാടം മുറിച്ചുകടക്കൽ, കഴിഞ്ഞെത്തിയത്‌ കിളയ്ക്കാതെയും കൃഷി ഇറക്കാതെയും കാടു കയറിക്കിടക്കുന്ന ഒരു തുണ്ടു പുരയിടത്ത്.

പുരയിടത്തിന്റെ ഏതാണ്ട്‌ നടുവിലായിട്ടാണ്‌ വീട്‌. പാടത്തു നിന്നും കയറിയാൽ രണ്ടു മൂന്നടി വീതിയുള്ള നടപ്പാത, പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിട്ടുള്ളതാണ്, ഒരുപക്ഷെ, ഈ ഓണക്കാലത്ത്‌ വൃത്തിയാക്കിയതാകാം .

വിശാലമായ മുററവും വൃത്തിയും വെടിപ്പുമുള്ളതാണ്.
മുററത്തിന്‌ നടുവിലുള്ള തുളസിത്തറയിൽ രാവിലെ വിളക്കു കൊളുത്തി
വച്ചിരിക്കുന്നു. പക്ഷെ വാതിലുകളെല്ലാം അടഞ്ഞതാണ്.

അവൾ ഇറയത്ത്‌ കയറി, വാതിലിൽ തട്ടിവിളിക്കുകയും, വീടിന്റെ ചുററും നടന്നു നോക്കുകയും ചെയ്തു. മടിപ്പു തോന്നിയപ്പോൾ വരാന്തയിലെ അരമതിലിൽ കയറിയിരുന്നു.

അധിക സമയം കാക്കേണ്ടി വന്നില്ല. പാടം മുറിച്ച്‌ കടന്നു വരുന്ന സ്‌ത്രീയെ അവർക്ക് കാണാൻ കഴിഞ്ഞു.

സെററു മുണ്ടും പച്ചനിറത്തിലുള്ള ബ്ലൌസും നരച്ച തലമുടിയു

മുള്ള സ്ത്രി അടുത്തടുത്ത്‌, മുററത്ത്‌ വന്നപ്പോ വ്യാസന്റെ ഛായുണ്ടായി, പ്രായം കൂടുതൽ ഉണ്ടെങ്കിലും.

മുററത്ത്‌ നിന്നു തന്നെ അരമതിലിൽ ഇരിക്കുന്ന സ്ത്രീകളെ

ശ്രദ്ധിച്ചു
കൊണ്ടാണ്‌
അവർ വരാന്തയിൽ കയറിയത്‌.

ഇറയത്ത്‌ കയറിയപ്പോഴേയ്ക്കും അവരുടെ മുഖത്ത് ഒരു പുഞ്ചിരി എത്തിയിരുന്നു, പരിചിതരെ കണ്ടതു പോലെ.

സ്ത്രീകൾ
എഴുന്നേററുനിന്നു. അവർ അടുത്തു വന്നു നിന്ന് മനസ്സിലായി എന്ന്‌ ധ്വനിപ്പിക്കുമാറ്‌ നിറഞ്ഞ്‌ ചിരിച്ചു.

“സൌമ്യയല്ലെ?……. സലോമി, അശ്വതി?”

സ്ത്രീകൾ അമ്പരന്നുപോയി.

“ഇന്നലെ അവിടെ ഉണ്ടായതെല്ലാം അവൻ എന്നോട്‌പറഞ്ഞിരുന്നു, നിങ്ങൾ അന്വേഷിച്ചെത്താൻ സാദ്ധ്യതയുണ്ടെന്നും.”

അവർ ഒരു കതക് തുറന്ന്‌ സ്ത്രീകളെ ക്ഷണിച്ചു.

“വന്നോളൂ…. നിങ്ങളെത്തിയാൽ അവൻ വരുംവരെ കാക്കണമെന്നു പറഞ്ഞു. എന്തോ അത്യാവശ്യത്തിന്‌ തിരുവന

ന്തപുരത്തിന്‌ പോയതാണ്‌. ഇന്നു തന്നെ എത്താതിരിക്കില്ല….

ഞാൻ വ്യാസന്റെ അമ്മയാണ്‌… ഇഷ്ടമെങ്കിൽ നിങ്ങൾക്കും

“അമ്മെ” എന്നു വിളിക്കാം.”

അമ്മ അവർക്കായിട്ട്‌ വാതിലുകളും ജനാലകളും തുറന്നിട്ടു കൊടുത്ത മുറി അവർക്കായിട്ട്‌ വൃത്തിയാക്കിച്ചതായിട്ടുതോന്നും .

അമ്മയ്ക്കും മകനും ഈ വലിയ വീട്ടിലെ രണ്ടു മുറികളും ഇറയവും അടുക്കളയും മാത്രമേ ആവശ്യമുള്ളു. ബാക്കിയിടമെല്ലാം ഉപയോഗിക്കാൻ കഴിയാതെ അടഞ്ഞും അടയാതെയും അലങ്കോലമായിട്ടാണ്‌ കിടക്കുന്നത്‌. തലേന്ന്‌ രാത്രി നഗരത്തിലെ വിപണന പരസ്യം കഴിഞ്ഞ്‌ മടങ്ങി എത്തിയശേഷമാണ്‌ ഏതോ കൂലിക്കാരനെ വിളിച്ച്‌ ഒരു മുറി അടിച്ചുവാരി വൃത്തിയാക്കിയതത്രെ.

അമ്മയുടെ നാവിൽ നിന്നും ഉരുത്തിരിഞ്ഞെത്തുന്നതെല്ലാം

കണ്മിഴിച്ചിരുന്നു കേൾക്കാനേ സൌമ്യയ്ക്കും കൂട്ടകാരികൾക്കും
കഴിഞ്ഞൊള്ളു,

ആരോമൽച്ചേകവരുടെ തായ് വഴിയിൽ നിന്നും പിരിഞ്ഞ് അകന്നു പോയൊരു ചേകവർ തറവാട്‌. ആരോമലിനെപ്പോലെ തന്നെ പേരും, പ്രശസ്തിയും, ആയുധബലവുമുണ്ടായിരുന്ന ചെറുപ്പക്കാർ ചവിട്ടി ഉറപ്പിച്ചതാണീ മുററം. ഈ അടഞ്ഞ്‌, പൊടിയും മാറാലയും മൂട ക്കിടക്കുന്ന മുറികളിൽ അവരുടെ നിശ്വാസങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടാകാം .

വ്യാസന്റെ അച്ഛൻ കണ്ണപ്പന്റെ അമ്മാവൻ കുടുംബ കാരണവരായിരിക്കുമ്പോഴാണ്‌ കണ്ണപ്പന്റെ ഭാര്യയായി ജാനു തറവാട്ടിൽ വന്നത്‌. അന്ന്‌ വീടു നിറച്ചും ആളുകളായിരുന്നു. രാത്രിയിൽ കിടക്കാൻ മുറികളിൽ ഇടം തികയാത്തപ്പോൾ വരാന്തയിലും ഉറങ്ങുന്നവരുണ്ടായിരുന്നു.

കാലം വളർന്നപ്പോൾ എല്ലാം കൊഴിഞ്ഞു പോവുകയായിരുന്നു. അക്കഥകളെല്ലാം സമകാലീന ചരിത്രങ്ങൾ തന്നെയാണ്‌.

“വ്യാസൻ പിറക്കുമ്പോൾ വീട്ടിൽ കണ്ണപ്പന്റെ അമ്മയും മക്കളില്ലാത്ത ഭർത്താവ്‌ ഉപേക്ഷിച്ച ഒരു ചെറിയമ്മയും കണ്ണപ്പനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ള. അമ്മയും ചെറിയമ്മയും വ്യാസന്റെ അച്ഛനും മരിച്ചപ്പോൾ വീട്‌ രണ്ടു മുറികളം ഇറയവുമായി ചുരുങ്ങിപ്പോയി……

“അവൻ വിവാഹം കഴിച്ചത്‌ കഥയെയാണ്‌. അവളോട് കിന്നാരം പറഞ്ഞ്‌, കഥ പറഞ്ഞ്‌, കവിത ചൊല്ലി   അന്തിയുറങ്ങിക്കഴിയുന്നു. ഉപദേശിക്കാഞ്ഞിട്ടല്ല, കരഞ്ഞു പറയാഞ്ഞിട്ടല്ല.  അവൻ അങ്ങിനെയായിപ്പോയി……”

അമ്മ കൊടുത്ത ഇഡ്‌ഡലിയും ചമ്മന്തിയും ചായയും, കഴിച്ചു. അമ്മയെ പണികളിൽ സഹായിച്ച്‌ കഥകൾ കേട്ട്‌ നടന്നു; പെൺ മക്കളിൽ അമ്മയ്ക്കുണ്ടാകുന്ന സ്വാതന്ത്ര്യം ആ അമ്മയ്ക്കും അനുഭവിക്കാനായി, അവരിൽ നിന്നു കിട്ടാവുന്ന സഹായവും .

“കഥ എഴുതി തുടങ്ങിയപ്പോഴെ സൌമ്യയെപ്പററി അവൻ പറയുമായിരുന്നു. സൌമ്യയുടെ ജീവിതത്തിൽ
ഉണ്ടായ ദുരന്തങ്ങളെക്കുറിച്ച്‌, വേദനകളെക്കുറിച്ച്‌, അവന്റെ വർണ്ണനകളിലുള്ള ആത്മാർത്ഥതകൊണ്ടാകാം സൌമ്യയുടെ മുടിയിഴകൾ കണ്ടാൽ,
ഈ വിരൽ തുമ്പ്  കണ്ടാൽ കൂടി എനിക്ക് തിരിച്ചറിയാനാകും ……”

അവർ അരമതിലിൽ ഇരുന്ന്‌ സൌമ്യയെ ചാരിയിരുത്തി, തല ചായ്ക്കാൻ
മടിയിൽ ഇടം കൊടുത്തു. അവളടെ മുടിയിൽ മെല്ലെ തടവി സ്വപ്‌നം കണ്ടിരുന്നു.

അവളിലേയ്ക്ക്, ഉള്ളിന്റെ ഉള്ളിലേയ്ക്ക്‌ അമ്മയുടെ സാന്ത്വനം ആഴ്ന്നിറങ്ങുന്നത്‌ സൌമ്യ അറിഞ്ഞു.

അവളുടെ
കണ്ണുകൾ വിറഞ്ഞു.

അമ്മയുടെ മുണ്ട്‌ നനച്ച് തുടയിൽ നനവ്‌ തട്ടിയപ്പോൾ അവളെ

ഉയർത്തി കണ്ണുകളിൽ നോക്കി.

കണ്ണുകളെ തുവർത്തി, അവർ അവളെ മാറോട്‌ ചേർത്തു, പുറത്ത്‌ തട്ടി താളം പിടിച്ചു.

 സലോമിയും, അശ്വതിയും തൊടിയിലൂടെ പൂക്കളിറുത്തു
നടന്ന്.

അവരുടെ നിഴലുകൾ കുറുകിക്കുറുകി ഇല്ലാതായി. വലുതായി, വലുതായി ഇല്ലാതായി.

ഇരുളിനെ പൂർത്തിയാക്കാനയി മഴ പെയ്ത തുടങ്ങി. ചിങ്ങമാ

സം അവസാനമായിട്ടു കൂടി പെയ്യുന്ന മഴയ്ക്ക് ശക്‌തി കുറഞ്ഞിട്ടില്ല. ഒരുപക്ഷെ, മിഥുനത്തിലും, കർക്കിടകത്തിലും, പെയ്യേണ്ടിയിരുന്ന മഴ കാലം വൈകി എത്തുന്നതാകാം. എന്നിട്ടും വൃഷ്ടി
പ്രദേശങ്ങളിൽ മഴ കുറവാണെന്നും, വൈദ്യതി കഴിഞ്ഞ
കൊല്ലങ്ങളേക്കാൾ കുറവായിരിക്കുമെന്നും ലോഡ്‌
ഷെഡ്ഡിംഗും, പവ്വർക്കട്ടിംഗും വർദ്ധിപ്പിക്കാനേ സർക്കാരിന്‌ കഴിയുകയുള്ളു എന്ന് പത്രങ്ങൾ പറയുന്നു.

അത്താഴം കഴിക്കാതെ അവർ വ്യാസനായി കാത്തിരുന്നു.

മഴയ്ക്ക് ശക്‌തി കുറഞ്ഞെങ്കിലും, ചാറലായി തുടരുകയാണ്‌. പാതിരാവോടടുത്തപ്പോഴാണ്‌ മുൻ കതകിൽ മുട്ടന്നതു കേട്ട്‌ കതക്‌ തുറന്നത്‌, വ്യാസനെത്തിയത്‌.

തുറന്ന കതകിന്‌ പിന്നിൽ അയാളുടെ പ്രതീക്ഷ പോലെ നാലു മുഖങ്ങളണ്ടായിരുന്നു. പക്ഷെ, അയാൾക്ക് സന്തോഷിക്കാനായില്ല.

അവന്റെ മ്ലാനത അമ്മയെ, മററുള്ളവരെ വേദനിപ്പിച്ചു.

പിന്നീട്‌ മൂകരായ പാവകളെപ്പോലെ നിഴൽ നാടകമാടി….

വ്യാസൻ കുളിച്ചു വസ്‌ത്രംമാറി, അവർ അഞ്ചുപേരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു…

വ്യാസൻ ഇറയത്ത്‌ ക്യാൻവാസ്‌ കസാലയിൽ കാലുകൾ നീട്ടിവച്ച്‌ മലർന്നുകിടന്നു. അവർ പെണ്ണുങ്ങൾ അരമതിലിൽ,

അയാൾക്ക് മുന്നിൽ ഇരുന്നു.

യുഗങ്ങൾക്കുമുമ്പ്‌, എവിടെനിന്നോ യാത്ര ചെയ്ത്‌ക്ഷീണിച്ചെത്തിയൊരു ശബ്‌ദത്തിൽ അയാൾ പറഞ്ഞു.

“കഴിഞ്ഞ പുലർച്ചയ്ക്ക് ഉണ്ണിയുടെ വിധി നടപ്പാക്കി. വധശിക്ഷ…പ്രസിഡന്റിന്‌ ദയാഹർജി കൊടുത്തിരുന്നതാണ്, പക്ഷെ……”

വെറുമൊരു മന്ത്രണമായിരുന്നെങ്കിലും സൌമ്യയുടെ കാതുകളിൽ അതൊരു പെരുമ്പറയായി അലച്ചു കയറി.

ചെവി പൊട്ടി, ശിരസ്സുടഞ്ഞ്‌ അവൾ മരവിച്ചിരുന്നു.

മരവിപ്പ്‌ മാറിയ അതേ നിമിഷം തന്നെ അവൾ ഇറങ്ങി ഓടി,

മഴയിലൂടെ……

മുററത്തുകൂടി……

ചെത്തിമിനുക്കിയ
വഴിയിലൂടെ……

പാടവരമ്പിലൂടെ. …..

ഇടവഴിയിലൂടെ………

@@@@@@




അദ്ധ്യായം പതിനഞ്ച്

വ്യാസൻ പ്രസംഗിച്ചു.

“നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു

കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു
തന്നെ നാം വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നു. എങ്കിലും ഞാൻ അവതരിപ്പിക്കുമ്പോലൊരു ക്രിട്ടിക്കൽ സംഭവം ഉണ്ടാകുമോ എന്ന്‌ നിങ്ങൾ ചോദിക്കാം. സംഭവിക്കും. സംഭവിച്ചു. അതാണ്‌ ഉണ്ണിയുടെ കഥയുടെ, ജീവിതത്തിന്റ പ്രസക്തി.

ഈ ഹാളിനു വെളിയിൽ രാവ്  കനത്തുവരികയാണ്‌, നിരത്തുകളിൽ വാഹന, മനുഷ്യയത്തിരക്കുകൾ  കുറഞ്ഞിരിക്കുന്നു. എന്നിട്ടം ഇത്രയും നീണ്ട ഒരു സമയം എന്നോടൊത്ത്‌, എന്നെ കേട്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, സഹിച്ചു കൊണ്ട്‌, പ്രതികരിച്ചു കൊണ്ട്‌ സന്നിഹിതരായ ഏവക്കും നന്ദിപറഞ്ഞു കൊണ്ട്‌, ഞാൻ ഉണ്ണിയുടെ ജീവിതത്തിലേക്ക്‌ മടങ്ങിവരികയാണ്‌.”

തൊണ്ട ശുദ്ധിവരുത്തി, പുസ്‌തകം തുറന്നു വച്ച്‌ വ്യാസൻ വ്യക്തമായ ശബ്‌ദത്തിൽ വായിച്ചു.

ഒരു വസത്തകാലമാകെ മനസ്സിൽ കയറി കൂടു കൂട്ടിയതു പോലെ…

ഒരു ഹേമന്തത്തിലെ ഹിമവാൻ മനസ്സിൽ കയറി ഒളിച്ചതു പോലെ……..

ആ മനസ്സ്‌ ഉണ്ണിയുടേതാണ്‌.

അവിചാരിതമായ ഒരു സാഹചര്യത്തിൽ നിന്ന്‌ വീണ്ടും ജീവിതം പച്ചപിടിക്കുകയാണെന്ന് ഒരു തോന്നൽ. എസ്‌തേറിനെ പരിചയപ്പെട്ടിട്ട്‌ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പ്രത്യേകമായൊരു അടുപ്പം ഉണ്ടായിട്ടും നാളുകളേറെ. പക്ഷെ, ഇപ്രകാരമൊരു ചിന്തയുണ്ടായിട്ടില്ല. ഇതിനു മുമ്പും ആരോടും അങ്ങിനെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുള്ള അടുപ്പങ്ങളെല്പാം ഈ സാഹചര്യത്തിലെത്തിയപ്പോൾ വേണ്ടായെന്നു വയ്ക്കുകയാണ്‌ ഉണ്ടായത്‌. തന്റെ ജീവിതത്തിന്റെ ദുരിതങ്ങളിലേക്ക്‌ മറെറാരു വ്യക്തിയെക്കൂടി വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും, അങ്ങിനെ ചെയ്യുന്നതു
തന്നെ  സ്വാർത്ഥതയാണെന്നും, വഞ്ചനയാണെന്നും മനുഷ്യത്വപരമല്ലെന്നും ചിന്തിക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്.

പക്ഷെ,

റിസോർട്ട്സുമായിട്ട്‌ ബന്ധപ്പെട്ട ഭൂരിപക്ഷത്തിന്റെയും മനസ്സിലിരിപ്പ്‌ ഒരിക്കലെങ്കിലും , പലപ്പോഴായിട്ട്‌, പല സാഹചര്യങ്ങളിൽ, പലവിധങ്ങളിൽ മനസ്സിലാക്കാൻ
കഴിഞ്ഞപ്പോഴാണ്‌ എസ്‌തേറിനോട്‌ ചോദിച്ചത്.

ഒരു സായാഹ്നത്തിൽ,

എസ്‌തേറിന്റെ വീട്ടിൽ വച്ചു തന്നെ ചോദിക്കാമെന്ന്‌കരുതിയാണെത്തിയത്‌. എമിലിയുടെ അഭാവം സഹായകരമായിരുന്നു.

എസ്‌തേർ നൽകിയ ചായ കഴിച്ചു കൊണ്ട്‌ അടുത്ത്‌ എതിരെ ഇരിക്കുമ്പോൾ മനസ്സ്‌ വല്ലാതെ പിടയുകയായിരുന്നു. ആ പിടച്ചിൽ ശാരീരികമായും, കൈകളിൽ നിന്ന് വിരലുകളിൽ ഇടുക്കിയിരുന്ന കപ്പിലേക്കും, കപ്പിലെ നിറഞ്ഞ ചായയിലേക്കും പകരുന്നത്‌ അറിയുന്നുണ്ടായിരുന്നു.

ആദ്യം മൊത്തിയപ്പോൾ ചുണ്ടിലൂടെ ഒലിച്ച്‌ താടിയിലൂടെ ഒഴുകുക കൂടി ചെയ്തു. പണിപ്പെട്ട്‌ പകുതി ചായ കുടിച്ചു കഴിഞ്ഞാണ്‌ എസ്‌തേറിനോട്‌ സംസാരിച്ചു തുടങ്ങിയത്‌.

“എനിക്ക്‌ ഒരു കാര്യം അറിയാനുണ്ടായിരുന്നു.”

എസ്‌തേർ തലയുയർത്തി. കണ്ണുകളാൽ എന്തെന്നു തെരക്കി.

ചോദിക്കുന്നത്‌ തെററാണെങ്കിൽ, ഇഷ്‌ടമില്ലെങ്കിൽ തുറന്നു പറയാം. ഞാൻ വിഷമിക്കുകയോ പിണങ്ങുകയോ ചെയ്യുകില്ല……

അപ്പോഴും എസ്‌തേർ ഒന്നും മിണ്ടിയില്ല. കണ്ണുകൾ എന്തെന്നു ചോദിക്കുക മാത്രമാണ്‌ ചെയ്തത്‌.

“നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ, എമിലിയോടൊത്ത്…… എമിലിക്ക് പൂർണ്ണസമ്മതമാണെങ്കിൽ……..?”

എന്നിട്ടും എസ്‌തേർ ഒന്നും മിണ്ടിയില്ല.

പക്ഷെ, ആ കണ്ണുകൾ പറയുന്നു, സമ്മതമെന്ന്‌,

നനവാർന്ന ആ ചൊടികൾ പറയുന്നു,

കപോലങ്ങാൾ പറയുന്നു,

ആ മുഖമാകെ, ശരീരമാകെ പറയുന്നു,

എന്നിട്ടം എസ്‌തേർ ഒന്നനങ്ങുകയോ, ഒരു വാക്കു്‌ ഉരിയാടുകയോ ചെയ്തില്ല.

സാവധാനം നീണ്ടെത്തിയ വിറയ്ക്കുന്ന കൈകൾ എസ്‌തേറിന്റെ വലതു കൈ കരസ്ഥമാക്കിയപ്പോൾ; അവിടേക്ക്‌ ഇരച്ചെത്തിയ രക്തപ്രവാഹം പറയുന്നു…

നൂറുവട്ടം ……….
നൂറുവട്ടം സമ്മതമെന്ന്‌… …

ആ കണ്ണുകൾ നിറഞ്ഞുവന്ന്‌, കവിളിലൂടെ ചാലുവച്ചു്‌ ഒഴുകി മാറിൽ വീണ്‌ ജമ്പറിനെ നനയ്ക്കുന്നത്‌ ഉണ്ണി കണ്ടു.

പിറേറന്ന്‌ നേരം പുലരും മുമ്പെ ക്വാർട്ടേഴ്‌സിന്റെ വാതിൽ മുട്ടി ഉണർത്തിയത്‌ എമിലി… …

അവളടെ മുഖം പൂർണമായി വികസിച്ച പൂവു പോലെ…

പുറത്ത് മഞ്ഞു മൂടി, അകലെ മരങ്ങളെയോ പണിപൂർത്തിയായ റിസോർട്ട്സ്‌ സൌധങ്ങളെയോ കാണാനില്ലായിരുന്നു.

പുറത്തു
നിന്നും കാററടിച്ച്‌ കയറിയപ്പോൾ ഉണ്ണി വിറച്ചു പോയി.

അപ്പോഴും വാതിലിനു പുറത്ത്‌ മിഡിയും ടോപ്പും മാത്രമായിട്ട്‌ എമിലി…

എനിക്കിഷ്‌ടമാണ്‌ …. ഇഷ്‌ടമാണ്‌… ഇഷ്‌ടമാണ്‌… .

അവൾ തിരിഞ്ഞോടുകയായിരുന്നു.

അന്നു തന്നെ ആ വാർത്ത റിസോർട്ട്സാകെ പടർന്നു.

പുസ്‌തകത്തിൽ നിന്നും തലയുയർത്തി വ്യാസൻ പറഞ്ഞു.

“അങ്ങിനെ ആ രാത്രി ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായി പരിണമിക്കുകയായിരുന്നു. പക്ഷെ, ഉണ്ണി എങ്ങിനെ അവിടെ എത്തിയെന്നോ, അതിനുണ്ടായ കാരണമെന്തെന്നോ അറിവായിട്ടില്ല. ഉണ്ണി അവിടെ എത്തി ചേർന്നുവെന്നു മാത്രമേ എനിക്കു പറയാനാകൂ.”

വളരെ ഇരുണ്ട ആ രാത്രി, കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളും, കറുത്തവാവായതുകൊണ്ടോ, എത്താൻ സമയമാകാത്തതു കൊണ്ടോ ചന്ദ്രനും എത്തിയിട്ടില്ല.

അകാരണമായുണ്ടായ ഒരുൾപ്രേരണയാലെന്നതു ഉണ്ണി പോലെ അവിടെ വന്നെത്തി, വിത്സൻ ഡിക്രൂസിന്റെ ക്വാർട്ടെഴ്സിൽ…..

പിൻപുറത്ത്‌ തുറന്നു കിടന്നിരുന്ന വാതിലിലൂടെയാണ്‌അകത്തെത്തിയത്‌. തടയാൻ അയാളടെ കുശിനിക്കാരൻ അവിടെങ്ങുമില്ലായിരുന്നു.

വിത്സൻ ഡിക്രൂസിന്റെ ബഡ്ഡിൽ അവൾ മയങ്ങിക്കിടക്കുന്നു, നഗ്നയായിട്ട്‌, മലർന്ന്.

എമിലി,

അബോധയായിട്ട്,

മുറിയാകെ മദ്യത്തിന്റെ,പുകയിലയുടെ ഗന്ധം നിറഞ്ഞ്,

സിഗററ്റിന്റെ പുക നിറഞ്ഞ്,

കട്ടിലിൽ
നിന്നും കുറെ അകന്ന്‌, കസേരയിൽ വിത്സൻ മുന്നോട്ട തുങ്ങിയ തലയുമായിട്ട് ഇരിപ്പുണ്ട്‌.

എമിലിയെ കണ്ടുകൊണ്ട്‌ നില്ലന്ന രണ്ടു പേരെ ഉണ്ണിക്ക്‌അറിയില്ലായിരുന്നു. എന്നിട്ടും അപരിചിതരെങ്കിലും അവരെ എവിടെയെല്ലാമോ കണ്ടിട്ടുള്ളതു പോലെ തോന്നി, ഉണ്ണിക്ക്”.

പക്ഷെ, അവരെ തിരിച്ചറിയാനുള്ള മനവേഗത ഉണ്ണിക്ക്‌ഉണ്ടായില്ല. ആദ്യം അവനിൽ നിന്നും ഭൂാന്തമായൊരു അലർച്ച

യാണുണ്ടായത്‌. തുടർന്ന് വിത്സന്റെ കുശിനിയിൽ സൂക്ഷിച്ചിരുന്ന വെട്ടു കത്തി ആയുധമാക്കുകയും.

മദ്യം നൽകിയ മത്തതയിൽ നീന്തിത്തുടിച്ച് തപ്പിത്തടഞ്ഞ അവർക്ക് ഉണ്ണിയെ തടുക്കാനായില്ല.

ശിരസ്സുറ്റ്, കൈകാലുകളറ്റ്, രക്തം ചിതറി… …

രണ്ടു പേർ തറയിൽ കിടന്നപ്പോൾ, വിത്സന്റെ ശിരസ്സ്‌ മാത്രം തറയിൽ വീണ്‌ ഉരുണ്ടു. ഉടൽ കസേരയിൽ തന്നെ അമർന്നു.

ഉയർന്നു
പൊങ്ങിയ ആത്തനാദത്തിൽ, റിസോർട്ട്സ്‌ഞെട്ടിയുണർന്ന്. അലമുറ കേട്ടിടത്തേക്ക്‌ അണഞ്ഞു.

അവർ കൈകളിലേന്തിയ വെളിച്ചത്തിൽ കണ്ടു……..

വസ്ത്രത്തിൽ മൂടിപ്പൊതിഞ്ഞ്‌, വിറച്ച്, വിളറിയ എമിലി ……..

രക്‌തത്തിൽ അഭിഷിക്‌തനായി തളർന്ന് തറയിൽ പററിച്ചേർന്നിരിക്കുന്ന ഉണ്ണി… ……

പിന്നെ…….

വ്യാസൻ പുസ്തകം അടച്ചു വച്ചു.

സമൂഹമാകെ ഒരു മരവിപ്പിൾ അമർന്നു പോയിരിക്കുന്നു.

വൈദ്യുതിയും നിലച്ചിരിക്കുന്നു, പവ്വർകട്ടമൂലം.

ശക്‌തികുറഞ്ഞ ജനറേറ്റർ കുറച്ച് വെളിച്ചം തരുന്നുണ്ട്‌.

വെളിച്ചത്തിന്റെ മങ്ങൽ പോലെ സമൂഹത്തിന്റെ പ്രജ്ഞയും മങ്ങിപ്പോയിരിക്കുന്നു. മുഖങ്ങൾ ഇരുണ്ടു പോയിരിക്കുന്നു.

വളരെ വേഗം സമൂഹത്തിൽ നിന്നും ഒരാൾ മുന്നോട്ടു വരുന്നത്‌ വ്യാസൻ കണ്ടു.

മങ്ങിയ വെളിച്ചത്തിൽ ആ മുഖം വ്യാസൻ തിരിച്ചറിഞ്ഞു.

സ്റ്റേജിനോട്‌ അടുക്കുന്ന അയാൾ കറുത്ത പുറംവസ്ത്രവും, വെളുത്ത ഉൾവസ്ത്രവും ധരിച്ചിരിക്കുന്നതായിട്ടും , കണ്ണുകൾ മൂടി കെട്ടിയിട്ടുള്ളതായിട്ടും കയ്യിൽ ഊഞ്ഞാലാടുന്ന തുലാസ്‌തുങ്ങുന്നതായിട്ടും വ്യാസന്‌ തോന്നി.

വ്യാസനിൽ
നിന്നും ഉച്ചഭാഷിണി കൈക്കലാക്കി, അയാൾ പറഞ്ഞു.

“ഇത്‌
സംഭവ്യമല്ല, ആസൂത്രിതമായിട്ട്‌ അവതരിപ്പിച്ചിരിക്കുകയാണ്‌. ഇതനുവദിക്കാനാവില്ല. ഇത്‌
സമൂഹത്തിൽ വിഷവിത്തുകളായി വിതറപ്പെടും. നിരപരാധികൾ കൊലചെയ്യപ്പെടും. നമ്മുടെ യുവാക്കൾ തീവ്രവാദികളാകും, ഇയാളെ, ഈ പുസ്തകത്തെ സമൂഹത്തിലിറങ്ങാൻ അനുവദിക്കാനാവില്ല. ഈ പുസ്തകം നിരോധിക്കേണ്ടിയിരിക്കുന്നു.”

അതീവ വേഗത്തിലാണ്‌ സമൂഹത്തിൽ നിന്നും ഭൂരിപക്ഷം വരുന്നവർ സ്റ്റേജിനെ വളഞ്ഞതും വ്യാസനെ, സംഘാടകരെ

ആക്രമിച്ചതും. പക്ഷെ, ഒട്ടും താമസിക്കാതെ തന്നെ ഒഴിഞ്ഞു നിന്നിരുന്ന, മററുള്ളവർ വ്യാസനെയും സംഘാടകരെയും രക്ഷപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും വ്യാസന്റെ മൂക്കിൽ നിന്നും രക്‌തമൊഴുകുകയും അദ്ധ്യക്ഷന്റെ കൈകാലുകൾ

അനക്കാൻ കഴിയാത്ത വിധം ഡാമേജാവുകയും ചെയതു.

അവരെക്കാളൊക്കെ മുറിവുകളും ചതവുകളും സമൂഹത്തിലുണ്ടായിരുന്ന പലർക്കും ഉണ്ടായി. ആദ്യക്ഷോഭം ഒതുങ്ങിയപ്പോഴേക്കും സ്ത്രീകളടക്കമുള്ള ഒരുവിഭാഗം ഹാൾവിട്ട് പുറത്തേക്കിറങ്ങി. പുറത്തേയ്ക്കിറങ്ങി പോകാൻ നിന്നിരുന്നവരെ കൂടി ഹാളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട്‌ സംഘാടകർ ഒരദ്ധ്യായം കൂടി അവതരിപ്പിക്കാമെന്നറിയിച്ചു. അലങ്കോലമായി പരിപാടി പിരിഞ്ഞുവെന്ന്‌ പേരുകേൾപ്പിക്കാതിരിക്കാനാണ്‌  അവരങ്ങിനെ ചെയതത്‌.

പക്ഷെ…….

@@@@@@@




അദ്ധ്യായം പതിന്നാല്

സമൂഹം ഒന്നിച്ചുന്നയിച്ച ഒരു ചോദ്യമായിരുന്നടുത്തത്‌.

“ഉണ്ണിക്കും സുജാതയ്ക്കും പിന്നീട്‌ എന്താണു സംഭവിച്ചത്‌?”

“സുജാത ഉണ്ണിയെ വിട്ടുപോയി. ഒരു ട്രാജഡി നാടകത്തിന്റെ അന്ത്യം പോലെ ആയിരുന്നില്ല. അവർ പരസ്പരം ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നു. അന്ന്‌ ഒരു പ്രശാന്ത സുന്ദരമായ 
സായാഹ്നമായിരുന്നു. ആകാശത്ത്‌ വെള്ളിമേഘങ്ങൾ പറന്നു നടുന്നിരുന്നു, വെളത്ത മേഘങ്ങളി ലേക്ക്‌ ചുവന്ന വെളിച്ചത്തെ എത്തിച്ച്‌ ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു. അവർ തെരുവുകൾ തോറും നടന്നു. അവൻ രണ്ടു കൈകളും വീശിയും, അവൾ കൈകൾ മാറിൽ പിണച്ചു കെട്ടിയും. അവൾ വാതോരാതെ സംസാരിച്ചിരുന്നില്പ. അളന്നു മുറിച്ച വാക്കുകളിൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ കുറെ കാര്യങ്ങൾ മാത്രം പറഞ്ഞു. തെരുവിലെ മനുഷ്യർ അവരെ നോക്കി പലതും പറയുകയും, ചിരിക്കുകയും ചെയ്തിരുന്നു.

സുജാത പറഞ്ഞു:

“ഞാനൊരിക്കലും ഉണ്ണിയെ അങ്ങിനെ കണ്ടിരുന്നില്ല.ഉണ്ണി എന്റെ ശരീരത്തിന്റെ ആത്മാവിന്റെ ഭാഗമാണ്‌.”

“അതെ.
പക്ഷെ, നമ്മുടെ സമൂഹം പറയുന്നു സ്ത്രീക്കൊരിക്കലും
ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന്‌. അവൾ എന്നും ആരുടെയെങ്കിലുമൊക്കെ അടിമയായി കഴിയണമെന്ന്. അച്ഛന്റെ, ഭർത്താവിന്റെ, മകന്റെ….”

“എന്തുകൊണ്ട് അവൾക്ക്‌ ഒരു സ്‌നേഹിതന്റെ കൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുകൂടാ? “

“അതു പുരുഷന്റെ സ്വാർത്ഥതയാണ്‌.. “

“ഉണ്ണി കാണുന്നുണ്ടോ ആ പറവകളെ?”

ഉണ്ണി കണ്ടു, അവർക്ക് കുറച്ച്‌മുന്നിൽ എവിടെ നിന്നോ എത്തിയ രണ്ടു മൂന്നു ചിത്രശലഭങ്ങൾ പറന്നു കളിക്കുന്നത്‌.

“ഉണ്ണിക്ക്‌ അവയുടെ മുഖങ്ങൾ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്”

“ അവയുടെ മനസ്സ്‌ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്.”

“അവകൾ എത്രമാത്രം സത്തുഷ്‌ടരാണെന്ന്‌ ആ മുഖങ്ങൾ പറയുന്നില്ലെ?”

“ഉണ്ട്‌.”

“സുജാത… അത്‌ നമ്മുടെ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്‌. ആ ചിത്രശലഭങ്ങളുടേയോ, മററു പക്ഷിമ്യഗാദികളുടേയോ ജീവിത സാഹചര്യമല്ല
നമുക്ക്‌,
മനുഷ്യർക്ക്.”

“നമുക്ക്‌ വിവേകം എന്ന ഒരു വസ്തുത കൂടി ഉള്ളതു കൊണ്ടാകാം.”

“അതെ,
അതുകൊണ്ട്‌ നമ്മുടെ ജീവിത സാഹചര്യങ്ങളെ ഒരു പരിധിവരെ നമുക്ക്‌ കെട്ടിപ്പടുക്കാനാകുന്നു, നിയന്ത്രിക്കാനാകുന്നു.”

“അപ്പോൾ ആരോ കെട്ടിപ്പടുത്ത സാഹചര്യങ്ങളിലേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു?”

“അതെ.
അതാണ്‌ ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ നിയമാവലി.”

“ഉണ്ണിയ്ക്കെന്നെ രക്ഷിക്കാനാവുമോ?”

ഉണ്ണിയ്ക്കൊരു ഞെട്ടലനുഭവപ്പെട്ടു. അവൻ റോഡിൽ നിന്നു.

അവളും.

ഉണ്ണിയുടെ മനസ്സിൽ കുറേ ചോദ്യങ്ങൾ നിറഞ്ഞു. അതിനർത്ഥം ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണോ?

നിന്റെ ഹൃദയത്തിൽ, നിന്നിലെ അഗാധതകളിൽ ഞാൻ നേടിയ സ്ഥാനം ഉപേക്ഷിച്ച്‌ നിന്റെ ശരീരത്തിന്റെ ആസ്വാ

ദ്യതയിൽ അമരണമെന്നാണോ? ഞാനൊരു സ്വാർത്ഥനാകണമെന്നാണോ? എന്റെ ഇല്ലായ്‌മകളിലേയ്ക്ക്‌,
പോരായ്‌മകളിലേയ്ക്ക് നിന്നെക്കൂടി
വിളിച്ചിറക്കണമെന്നാണോ?

അവൾ വീണ്ടും പറഞ്ഞു.

“ഉണ്ണിക്ക്‌ അതിനാവില്ലെന്നെനിക്കറിയാം. എനിക്കും അതിനാവില്ല. ആ ബന്ധത്തെക്കാളൊക്കെ എത്രയോ ദൃഢവും മധുരതരവുമാണ്‌ നമ്മുടെ ബന്ധമെന്ന്‌ മററു രീതിയിൽ ചിന്തിക്കുമ്പോഴാണെനിക്ക്‌ അറിയാൻ കഴിയയന്നത്‌.”

പിന്നെയും അവർ തെരുവുകൾ തോറും നടന്നു. അവരെ സ്ഥിരം കാണാറുള്ള തെരുവുകുട്ടികൾ വിഷ്‌ ചെയ്തു. അവർ തിരിച്ചും.

വീണ്ടും, വീണ്ടും നടന്നപ്പോൾ കലുഷമായിരുന്ന അവരുടെ മനസ്സകൾ തെളിഞ്ഞു വന്നു. എവിടെ നിന്നോ വന്ന ഒരു കാർമേഘം സൂര്യമുഖത്തു നിന്നും അകുന്നു പോകുന്നത്‌ ഉണ്ണി കണ്ടു.

വളരെ നാളകൾ കഴിയും മുമ്പുതന്നെ എല്ലാവിധ ആർഭാടങ്ങളോടും കൂടി സുജാത വിവാഹിതയായി. കുറെ നാളകൾക്ക്‌ ശേഷം സുജാത ഉണ്ണിക്കെഴുതി.

-ഉണ്ണിക്കറിയുമോ ഈ വീടിന്‌ ഇരുപതുമുറികളണ്ട്.
താമസിക്കാനായിട്ട്‌ ഏട്ടനും, ഞാനും, അമ്മയും ഗെയിററിലെ കാവൽ പുരയിൽ ഒരു ഗൂർഖയുംമാത്രം. പകല് ഒരു പെണ്ണുകൂടി

ഉണ്ട്‌, വീടും വസ്ത്രങ്ങളും പാത്രങ്ങളും വൃത്തിയാക്കിസൂക്ഷിക്കലാണ്‌ അവളുടെ പണി. എന്നും സന്ധ്യയ്ക്ക് മുമ്പായിട്ട് തിരിച്ചു പോകും.

ആദ്യമൊക്കെ മാർബിൾ വിരിച്ച തറയിലൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു, തെററി വീഴുമെന്ന്‌ കരുതി. ഉണ്ണിയുടെ വീടിനേക്കാൾ വലുതാണെന്റെ ബെഡ്റൂം. അററാച്ച്‌ചെയ്തിരിക്കുന്ന ബാത്ത്‌റൂം. കൂടാതെ, പകല് ഒന്നും ചെയ്യാതെ

യിരുന്ന്‌ തടി കൂടാതിരിക്കാനായി വ്യായാമം ചെയ്യുന്നതിന്‌ കുറെ ഉപകരണങ്ങൾ വാങ്ങി തന്നിട്ടണ്ട്‌. കൊഴുപ്പ്‌ കൂടി തടി കൂടിയാൽ ശാരീരികബന്ധത്തിനുള്ള താല്പര്യം കുറഞ്ഞുപോകുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. കുളിച്ചീറനായി, പെർഫ്യൂം പൂശിയ എന്റെ മുടിയിൽ മുഖം പൂഴ്ത്തി അദ്ദേഹം എത്രനേരം വേണമെങ്കിലും കിടന്നു കൊള്ളും. എന്റെ വിയർപ്പിനു കൂടി സുഗന്ധമാണെന്നാണ് ഏട്ടന്റെ അഭിപ്രായം.

ഏട്ടന്റെ സ്‌നേഹിതർക്കു വേണ്ടി ഒരു വിരുന്നൊരുക്കിയിരുന്നു. മദ്യവും, മാംസവുമായിരുന്നു മുഖ്യം. സ്ത്രീകളും, കുട്ടികളും എല്ലാററിലും പങ്കെടുത്തിരുന്നു. മദ്യം തലയ്‌ക്ക് പിടിച്ച്‌ ഒരു സ്നേഹിതൻ എന്നെ നോക്കിയിട്ട്‌ ഏട്ടനോട്‌ പറഞ്ഞതെന്താണെന്നറിയുമോ? എടാ!
നീ സ്ത്രീധനം വാങ്ങാതിരുന്നതെന്താണെന്ന്‌ ഈ കൊച്ചിനെ കണ്ടപ്പോളല്ലെ അറിഞ്ഞത്‌. തങ്കം മല്ലെ, പത്തരമാററുള്ള തങ്കം. ചുമ്മാ കണ്ടോണ്ടിരുന്നാൽ പോരെ എല്ലാ ടെൻഷനുകളും മാഞ്ഞുപോകാനെന്ന്…….

രണ്ടു കൊല്ലത്തേക്ക്‌ കുട്ടികൾ വേണ്ടന്നാണ്‌ ഏട്ടന്റെ അഭിപ്രായം. കുട്ടികളുണ്ടായാൽ അസ്വാദ്യത കുറയുമെന്നാണ്‌ പറയുന്നത്……
കത്തിനൊടുവിൽ അവൾ ചോദിച്ചു.

ഉണ്ണിക്ക്‌ എന്തു തോന്നുന്നു?

ഉണ്ണിയുടെ മനസ്സ് വിങ്ങി നിറഞ്ഞു.

എന്തു തോന്നാനാണു കുട്ടീ! ഇതാണ്‌ നമ്മുടെ സംസ്ക്കാരം. നാം വിവേകത്താൽ കെട്ടിപ്പടുത്ത മണിസൌധം. പുറം മോടികൾ മാത്രമേ നാം കാംക്ഷിക്കുന്നുള്ള. അതിന്റെ അസ്ഥിവാരത്തിന്റെ ബലത്തെക്കുറിച്ച്, ദീർഘായുസ്സിനെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. അദ്ധ്യാപകന്‌ മുന്നിൽ സശ്രദ്ധം ഇരിക്കുന്ന കുട്ടികളെപ്പോലുള്ള

സമൂഹത്തിന്റെ മനസ്സിലേയ്ക്ക് വ്യാസൻ അടുത്ത ഏടുകൾ തുറന്നു വച്ചു.

കുത്തനെയുള്ള കയററം കയറി വളവ്‌ തിരിയum വരെ പാതയ്ക്ക്‌ ഇരുവശങ്ങളിലും ഇടതൂർന്ന് വനമാണ്‌. ഇടത് വശത്ത്‌ മലകളും വലതു വശത്ത് അഗാധമായ കൊക്കയും .

വളവു തിരിഞ്ഞാൽ കാണുന്ന വലിയ ബോർഡ് – കേദാരം റിസോർട്ട്സ്‌ ലിമിററഡ്‌, കിഴക്കോട്ട് നോക്കിയാൽ, നോക്കാ തിരിക്കാൻ കഴിയില്ലെന്നത്‌ സത്യം, ഹരിതാഭയാൽ ചൂററപ്പെട്ട, രമ്യഹർമ്മ്യങ്ങൾ, തടാകം, പൂന്തോട്ടം, നീന്തൽകുളം, കിഴക്കുനിന്നും ഒഴുകിയെത്തുന്ന അരുവികൾ.

അസ്തമന സമയത്ത്‌ വെളത്ത ഹർമ്മ്യങ്ങൾ ചുവക്കുന്നു.

വളവ്‌ തിരിയുന്നിടത്ത്‌ ബോർഡിനു താഴെ രവി റിസോർട്ട്സ് കണ്ടുനിന്നു. പണികളെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനിയും മടക്കയാത്രയുടെ ഒരുക്കങ്ങൾ തൂടങ്ങാറായിരിക്കുന്നു. പണിയുടെ ആദ്യ അവസാനം വരെ നിൽക്കാൻ കഴിഞ്ഞത്‌ ഇവിഭെ മാത്രമാണ്‌. ഈ മല കയറിയപ്പോൾ ഒരു പെങ്ങളെയെങ്കിലും പറഞ്ഞയക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു.  ഇപ്പോൾ പണി കഴിഞ്ഞ്‌ പോകുമ്പോഴും ആഗ്രഹം സഫലമാകാതെ തുടരുകയാണ്‌. ഇനിയും സ്വപ്നവുമായി അടുത്ത പണിസ്ഥലത്തേയ്‌ക്ക്‌
യാത്രതിരിക്കാം.

നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ ജീവിതമാണ്‌ കഴിഞ്ഞു പോയിരിക്കുന്നത്‌. എന്താണ്‌ നേടിയത്‌? എന്നും മുന്നു നേരം ആഹാരം കഴിച്ചും , എല്ലാദിവസങ്ങളിലും അത്യാവശ്യം മദ്യം കഴിച്ചും, അധികം മുടക്കങ്ങളില്ലാതെ ജോലിചെയ്തും ജോലിയുടെ ക്ഷീണത്തിൽ, രാത്രിയിൽ ബോധം വിട്ടു തന്നെ ഉറങ്ങിയും……..
ഇതാണോ ജീവിതം? അല്ലെങ്കില്‍ പിന്നെ ജീവിതമെന്നാലെന്താണ്‌?

പണ്ടൊക്കെ ഡയറി എഴുതുക പതിവായിരുന്നു. ഇപ്പോൾ ഡയറി നിവർത്തി എഴുതാൻ ഇരുന്നാൽ കൂടി എഴുതാനില്ലാത്ത

അവസ്ഥയാന്ന്‌. എഴുതിയാൽ എല്ലാദിവസവും ഒന്നു തന്നെയാണ്‌ എഴുതാനുള്ളതെങ്കിൽ പിന്നെ എഴുതുന്നതെന്തിനു
വേണ്ടിയാണ്‌? അതുമാത്രമോ പണ്ടൊക്കെ എഴുതിയിരിക്കുന്നത്‌ വായിക്കുമ്പോൾ തോന്നുന്ന ഇളിഭ്യതയും.

ഇന്ന്‌ ക്ക്ലബ്ബിൽ നിന്നും പത്രപാരായണം കഴിഞ്ഞ്‌ നേരത്തെ ഇറങ്ങി, ഉണ്ണിയുടെ പ്രേരണയിൽ, ഉണ്ണിയുടെ അഭാവത്തിൽ തുടങ്ങിയതാണ്‌. നിത്യജീവിതത്തിലെ
രസകരമായ സമയങ്ങളായിരിക്കുന്നു. ഉറക്കെ വായിക്കുക, വായിക്കുന്നത്‌ കേൾക്കാനായി മുന്നില്‍ കുറേപ്പേർ ഉണ്ടാവുക. വായിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുക, ചർച്ചയിൽ അഭിപ്രായങ്ങൾ തുറന്നു പറയുക എല്ലാം ഒരു പ്രത്യേകമായ അവസ്ഥകളായിരിക്കുന്നു. എല്ലാം തീരുകയാണ്‌. അടുത്ത ക്യാമ്പ്‌ ഏവിടെയാകുമെന്നോ, ക്യാമ്പ്‌ വാസികൾ ആരൊക്കെയാകുമെന്നോ ഒരറിവുമില്ല. ഇത്രയും കൂട്ടായ്മയോടെ ഒരു സമൂഹത്തെ കിട്ടുകയെന്നത്‌ പ്രതീക്ഷിക്കാൻ കഴിയില്ല.

ഉണ്ണിയുടെ സാന്നിദ്ധ്യമായിരുന്നു ഏറെ ശ്രേഷ്ടം. അയാളെ കാണുമ്പോൾ, അടുത്തു പെരുമാറുമ്പോൾ, സംസാരിക്കുമ്പോൾ

ഒരു താങ്ങാണെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്‌. അയാൾ

അക്കാര്യം ഇങ്ങോട്ട്‌ പറഞ്ഞിരിക്കുന്നു. യഥാർത്ഥത്തിലുള്ള ഒരു സ്‌നേഹിതനാണ്‌ ഉണ്ണി, ഒരു മനുഷ്യനും .

“രവി… … തോമസുകുട്ടി സത്യത്തിൽ ആത്മഹത്യ ചെയ്തുതാണോ?”

രവിയുടെ ക്വാർട്ടേസിൽ അരിക്കലാമ്പിന്റെ വെളിച്ചം കൂട്ടി
വച്ചു കൊണ്ട്‌ ഉണ്ണി ചോദിച്ചു.

“അതെ,
അങ്ങിനെയാണെന്റെ ധാരണ….ക്വാർട്ടേസ്‌ അകത്തു നിന്നും അടച്ചിരുന്നു. അയാൾ സ്റ്റൂളകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ട്‌ സ്റ്റൂള് തട്ടി മറിച്ച്‌ കുരുക്കിൽ തൂങ്ങി മരിച്ചിരിക്കുന്നുവെന്നാണ്‌ കഥ പരന്നത്‌. ഞാനും കണ്ടതാണ്‌. കൂടാതെ ശരീരത്ത്‌ മററു യാതൊരുവിധ മുറിവുകളോ  ആഘാതങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും……”

“ഉം….ആകാം…..പക്ഷെ…..”

“എന്താണ്‌?”

“മിടുക്കനായൊരു ക്രിമിനൾ ആസൂത്രിതമായിട്ട്‌ കഴുത്തിൾ കയറിട്ട്‌ കുരുക്കികൊന്നിട്ട് കെട്ടിത്തൂക്കിയതും, ക്വാര്‍ട്ടേഴ്സിന്റെ കതക്‌ അകത്തുനിന്നും അടച്ചിട്ട്‌ മറയാക്കി വച്ചിരിക്കുന്ന തകരപ്പാളി ഇളക്കി പുറത്തിറങ്ങിയ ശേഷം തകരപ്പളി ആണിവച്ച് ഉറപ്പിച്ചതുമാകാൻ പാടില്ലെ?”

വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ണിക്ക്‌ രവിയുടെ മുഖം കാണാം. കുറച്ചു മുമ്പുവരെ മദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ണുളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലഹരിയിറങ്ങി മുഖമാകെ വിയർത്ത് അമ്പരന്നിരിക്കുന്നു.

“പഴയ ഫയലുകൾ അടുക്കിക്കെട്ടന്നതിനിടയിൽ, ഒരു

ഫയലിൽ
നിന്നും കിട്ടിയ രണ്ടു കത്തുകളാണിത്‌. ഒന്ന്‌ തോമസുകുട്ടിയുടെ സുഹൃത്ത്‌ എഴുതിയത്‌. മറേറത്‌ സുഹൃത്തിന്‌

തോമസുകുട്ടി ഏഴുതി മുഴുവനാകാത്തതും .”

വെളിച്ചത്തിനോടടുപ്പിച്ച്‌ രവി കത്തുുകൾ നോക്കി.

“തോമസുകുട്ടി എഴുതിയിരിക്കുന്നത്‌ അയാൾ മരിച്ച അന്നാണ്‌.”

രവി തോമസുകുട്ടിയുടെ സുഹൃത്തിന്റെ കത്തു വായിച്ചു.

-അപ്പനും അമ്മയ്ക്കും ഇഷ്‌ടമായ സ്ഥിതിക്ക്‌ നിനക്ക് ഇവിടെ വന്ന്‌ താമസിക്കാവുന്നതല്ലേയുള്ള. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളതെല്ലാം അപ്പന്‍ ഉണ്ടാക്കിയിട്ടണ്ടല്ലോ? കൃഷി നോക്കിനടക്കാൻ മടിയായിട്ടല്ലെ അന്യസ്ഥലങ്ങളിലൊക്കെ അലഞ്ഞു നടക്കുന്നത്‌? ഇനിയും അലച്ചിലൊക്കെ നിറുത്തി എസ്തേറിനോടും എമിലിയോടും കൂടി വീട്ടിൽ വന്ന്‌സ്വസ്ഥമായിട്ട്‌ ജീവിക്ക്‌. നിനക്ക്‌ അറിയാമോടാ… .. ? നിന്റെ തീരുമാനം അറിഞ്ഞപ്പോൾ ബെന്നി തുള്ളിച്ചാടുകയായിരുന്നു……..

തോമസുകുട്ടിയുടെ കത്തിലൂടെ കണ്ണുകൾ സഞ്ചരിക്കവെ, സിരകളിലൂടെ ഒരു വിറയൽ പടരുന്നത്‌ രവി അറിഞ്ഞു.

‌-എന്തിനും എസ്തേറിനും, എമിലിക്കും തയ്യാറാണ്‌ ……. അവരെ മനസ്സിലാക്കി സ്‌നേഹിക്കാനൊരു മനസ്സു മാത്രം മതിയെന്നു പറയന്നു. പക്ഷെ, അവൾ എപ്പോൾ രക്ഷപ്പെടാൻ

ആലോചിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വിലങ്ങു തടിയായി അയാൾ രംഗത്തെത്താറുണ്ടെന്നാണ്‌ പറയുന്നത്‌,
വിത്സൻ. എസ്തേറിനെ നേരിടാനുള്ള ധൈര്യം അയാൾക്കില്ല. എങ്കിലും

ഒരു സാഡിസ്റ്റിനെപ്പോലെ അവളെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്‌.

എസ്തേർ മകളെ മാറോടു ചേർത്ത്‌ അടക്കിപ്പിടിച്ചിരുന്നു. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾക്ക്‌ തോന്നിയിരുന്നതാണ്‌ തോമസുകുട്ടി ഒരിക്കലും അങ്ങിനെയൊരു കടുംകൈ ചെയ്യുകയില്ലെന്നാണ്. പക്ഷെ, തെളിവുകളെല്ലാം ആത്മഹത്യയുടെ വഴിക്കായിരുന്നു. വിധി ഒരിക്കൽ കൂടി തന്റെ വഴി മുടക്കിയിരിക്കുകയാണെന്നോർത്തു സമാധാനിക്കുകയായിരുന്നു.

ഇപ്പോൾ…..

മനസ്സിലേക്ക്‌ ഒരു ശീതളിമയായി കയറിവരികയായിരുന്നു, ഉണ്ണി. തോമസുകുട്ടിയെപ്പോലെ ഒരു കച്ചിത്തുരുമ്പായിട്ടല്ല തോന്നിച്ചത്‌. ആശ്വാസകരമായ ഒരു തണലായിട്ടാണ്‌.

പക്ഷെ……

രാത്രിയിൽ എസ്‌തേറിന്റെ ക്വാർട്ടേഴ്‌സിൽ നിന്നും ഇറങ്ങുമ്പോൾ രവി ചുററും നോക്കി. ചുററും ആരെല്ലാമോ പതുങ്ങിയിരിക്കുന്നു
വെന്നൊരു തോന്നൽ; തങ്ങൾ സൂക്ഷിച്ചിരിക്കുന്ന, കണ്ടെത്തിയിരിക്കുന്ന രഹസ്യത്തെ മണത്തറിയാനായി ചെന്നായ്ക്കൾ ചുററും കൂടിയിരിക്കും പോലെ……

ഉണ്ണിയെ ക്വാർട്ടേഴ്‌സിൽ ആക്കി പടികടക്കവെ രവി പറഞ്ഞു.

“കൂട്ടായി ഞാൻ കൂടി തങ്ങണോ?”

ഉണ്ണി മനസ്സിലാകാതെ നിന്നു.

“ഉണ്ണിയുടെ അനാഥത്വത്തിലേക്ക്‌ എസ്‌തേറിനേയും മകളെയും കൂട്ടാമെന്ന തീരുമാനം ഇപ്പോൾ പാട്ടായിക്കഴിഞ്ഞു.”

ഉണ്ണി അത്ഭുതപ്പെട്ടു.

“ഞാനൊരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലല്ലോ…..”

“പക്ഷെ, ഈ റിസോർട്ട്സ് മുഴുവൻ അങ്ങിനെ കരുതുന്നു. ആഗ്രഹിക്കുന്നു.”

“രവി… ……ഞാൻ ……”

“വേണ്ട…. ഒന്നും പറയണ്ട…… ഞാനും അങ്ങിനെ ആഗ്രഹിക്കുന്നു.”

രവി പടികടന്നു പോയി.

@@@@@




അദ്ധ്യായം പതിമൂന്ന്

ഒരു മണിക്കൂറോളം നീണ്ടുനിന്ന സംവാദങ്ങൾ, ചേരിതിരിഞ്ഞുള്ള ചർച്ചകൾ, ചെറുപ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞിട്ടും,  അവസാനിപ്പിക്കാനാതെ, അമിതമായി എനർജി നഷ്‌ടമായിട്ട് ക്ഷീണിതരായി എന്നിട്ടും  അവർക്കിടയിൽ ദഹിക്കാത്ത വസ്തുവായി വിഷയം അവശേഷിച്ചു.

ഫെമിനിസം .

വ്യാസൻ നിശബ്‌ദനായിരുന്നു. എല്ലാം കണ്ടുംകേട്ടം അവർക്കിടയിൽ വെറുതെക്കാരനായി തുടർന്നു.

യഥാർത്ഥത്തിൽ എന്താണ്‌ സ്ത്രീപുരുഷ വൃത്യാസം, ലൈംഗികതയല്ലാതെ?

ശരീരത്തിൽ തുടിയ്‌ക്കുന്ന ജീവനിലോ, ധമനികളിലൂടെ ഒഴുകുന്ന രക്‌തത്തിലോ, രക്‌തത്തെ ധാരയാക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനത്തിലോ, ആന്തരീകമായ മറെറന്തിലുമോ വത്യാസങ്ങൾ ഇല്ലാ എന്നിരിക്കെ ലൈംഗികതയിലുള്ള വ്യത്യാസം കൊണ്ട്‌ അന്തരം എങ്ങിനെയാണ്‌ ഉടലെടുത്തത്‌?

തികച്ചും സമൂഹത്തിലുണ്ടായ പുതിയ പുതിയ വീക്ഷണത്തിലും, ശക്തർ ഉണ്ടാക്കിയ നിയമത്തിലുമാണ്‌. അതിനവർ ദൈവത്തെ വരെ കൂട്ടു പിടിച്ചു.

ആദിയിലഖിലേശൻ നരനെ സൃഷ്‌ടിച്ചു, അവനൊരു തുണയേകാൻ, അവന്റെ വാരിയെല്പിൽ നിന്നും നാരിയെ സൃഷ്‌ടിച്ചു. ഈ വാക്യത്തിൽ തന്നെ “തുണയേകാ”നെന്ന വാക്കിലാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. യഥാർത്ഥത്തിൽ സ്ത്രീ പുരുഷനോ, പുരുഷൻ സ്ത്രീക്കോ തുണയാവുകയല്ല ചെയ്യുന്നത്‌, ഇണയാണാവുന്നത്‌. അവരുടെ ലൈംഗികമായ വ്യത്യസ്തത പരസ്പര പൂരകങ്ങളാണ്‌. അവന്റെ ദൃഢതയും അവളടെ മൃദുലതയും പരസ്പരം സം യോജിക്കത്തക്കതായിട്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആ സങ്കലനത്തിലാണ്‌ പൂർണതയുണ്ടാകുന്നത്‌. അല്ലാതെ മൃദുലത ഒറ്റയ്ക്കോ, ദൃഢത ഒറ്റയ്ക്കോ നിൽക്കുമ്പോൾ യാതൊന്നും രൂപം കൊള്ളുന്നില്ല. ആ സങ്കലനത്തിനു തന്നെ തുല്യമായ പ്രാധാന്യമാണുതാനും. പരസ്പരം അറിഞ്ഞ്‌, സമ്മതത്തോടെയുള്ള പൂർണമായ സങ്കലനം.

പക്ഷെ. പുരുഷൻ അവന്റെ ശരീരത്തിന്റെ ദ്ദൃഢതയിൽ ഊററം കൊണ്ടിട്ട് അവളെ തന്റെ ഒരു ഉപഭോഗ വസ്തുവാക്കിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ്‌ ചൂഷണം ഉടലെടുത്തത്‌. ചൂഷണത്തിനെതിരെ വൈമനസ്യം ഉണ്ടായപ്പോഴാണ്‌ പീഡനങ്ങൾ ഉടലെടുത്തത്‌.

ആദിയിൽ പുരുഷന്‌ സ്ത്രീയോടു തോന്നിയ ആ പീഡനത്തിന്റെ മാനസിക അവസ്ഥ ലോലമായൊരു വികാരത്തിൽ ഒതുങ്ങിനിന്നില്ല. കുടുംബത്തിൽ അവn നേതാവായി, സമൂഹത്തിൽ നേതാവായി… …… എല്പായിടത്തും  കായികശേഷി അവനെ നേദൃസ്ഥാനത്തെത്തിച്ചു. കൂടാതെ അവനാൽ വിരചിതമായ നാടൻ പാട്ടുകളിൽ, നാടോടികഥകളിൽ തുടങ്ങി ഇതിഹാസങ്ങളിലും, പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ അവന്റെ ശ്രേഷ്ടതയെ പുകഴത്തുന്ന ഗാഥകൾ നിറഞ്ഞു. ദൈവത്തെ പ്രകീർത്തിക്കുന്ന വേദഗ്രന്ഥങ്ങളിൽ പോലും അവൾ രണ്ടാം പടിയിലേയ്ക്ക്
ഇറക്കി നിർത്തപ്പെടു. ഇന്നവൾക്കൊരു പീഡിതയുടെ മനസ്സായി തീർന്നിരിക്കുന്നു; അവൾ പുരുഷന്റെ

അടിമയാകാൻ പിറന്നവളാണെന്ന്‌ വിശ്വസിക്കുന്നു. അല്ലെന്ന്‌

പറയുമ്പോഴം അതു വിശ്വസിക്കാൻ അവൾ ഭയക്കുന്നു. അവളടെ ഭയത്തിന്റെ വേരുകൾ ഉറച്ചു നിൽക്കുന്ന രേഖകൾ കാട്ടിത്തരുന്നു.

“കഥാകാരാ, താങ്കൽ ഒരു ഫെമിനിസ്റ്റാണെന്ന്‌ തോന്നുന്നു. താങ്കൾ പറയുന്ന കഥകളിലേറെയും പീഡിപ്പിക്കപ്പെടന്ന സ്ത്രീകളുടേതാണല്ലോ?”

വ്യാസൻ  ചിന്തവിട്ടുണർന്നു, ഹാളാകെ കണ്ണോടിച്ചു. ചർച്ചകളം തർക്കങ്ങളും ഒതുങ്ങി സമൂഹം സോറ പറയുന്നു. സ്വസൌന്ദര്യങ്ങൾ മററുള്ളവരെ കാണിക്കാനും വസ്ത്രങ്ങളിലെ നിറക്കൂട്ടുകൾ ശ്രദ്ധിക്കാനും തുടങ്ങിയിരിക്കുന്നു. ഒത്തുകൂടിയ സ്ത്രീകളുടെ ഇടയിൽ നിന്നും പൊട്ടിച്ചിരികളുടെ അലകൾ ഉയർന്ന് മുറിയാകെ നിറഞ്ഞ്‌ അന്തഃരീക്ഷം സന്തോഷഭരിതമായിരിക്കുന്നു.

വ്യാസല ചോദ്യകർത്താക്കളെ ശ്രദ്ധിച്ചു. അവർ അധികമൊന്നുമില്ല. സമൂഹത്തെവച്ച് താരതമ്യം ചെയ്താൽ അഞ്ചോ ആറോ ശതമാനം മാത്രം.

ഏററവും ശ്രദ്ധേയമായ കാര്യം അവരിലെല്ലാം ഒരു“ജെന്‍റിൽമാൻ ലുക്കു” ണ്ട്‌ എന്നതാണ്‌.

“അല്ല ഞാനൊരു ഫെമിനിസ്റ്റല്പ. ഒരു ഹ്യൂമനിസ്റ്റാണ്‌. എന്റെ കഥകളിൽ പീഡനങ്ങൾ ഏററുവാങ്ങുന്ന ഒരു സമൂഹം തന്നെയുണ്ട്‌. മാനസികമായി, ശാരീരികമായി പീഡിപ്പിക്കപ്പെട്ട,
പീഡിപ്പിക്കപ്പെടുന്ന ഉണ്ണിയുടെ, നിത്യവും പണിയെഴുത്തിട്ടും , നന്നായി ആഹാരം കഴിക്കാനോ, സ്വന്തം വീടുകളിൽ കഴിയാനോ കഴിയാത്ത, കേദാരം റിസോർട്ട്സിനെ

കെട്ടിപ്പടക്കുന്ന ഒരു സമൂഹത്തിന്റെ, അതിൽ ഏസ്തേറും, എമിലിയും ഓരോ പ്രധാന ചിത്രങ്ങളാണ്‌. നിങ്ങൾ അവരുടെ മുഖങ്ങളിൾ ശ്രദ്ധിയ്‌ക്ക്….. .. കൈകാലുകളിൽ, നെഞ്ചിൽ നോക്കൂ . … അസ്ഥികൾ എഴുന്ന്‌, മേദസ്‌ ഒട്ടുമില്ലാതെ, തൊലി മാത്രമായ മനുഷ്യർ. ഇവരെക്കുറിച്ചൊക്കെ കഥകളെഴുതുന്ന ഞാനെങ്ങിനെ ഒരു ഫെമിനിസ്റ്റു മാത്രമാകും. എന്നിരിക്കിലും ആഗോളമായി ഏററവു മധികം പീഡനങ്ങൾക്ക് വിധേയമാകുന്നത്‌ സ്ത്രീകളല്ലെ?”

പെട്ടെന്ന് ഉരുത്തിരിഞ്ഞ് പടർന്നൊരു നിശബ്‌ദതയിൽ വ്യാസന്റെ ശബ്‌ദം ഉയർന്നപ്പോൾ അകന്നകന്നു നിന്നിരുന്ന
സമൂഹം അയാൾക്ക്‌ ചുററും കൂടി, കുറേപ്പേർ അയാളോട്‌ യോജിക്കാൻ കഴിയാത്തതിലാകാം പുറത്തേയ്ക്കിറങ്ങി.

വ്യാസൻ സംസാരിച്ചു:

“പീഡകരും ചൂഷകരും നമ്മുടെ ഈ സമൂഹത്തിൽ തന്നെയുണ്ട്‌. അവരെ നമുക്ക്‌ തിരിച്ചറിയുകയും ചെയ്യാം. പക്ഷെ, എന്തുകൊണ്ട്‌ നാം അവരെ ഒററപ്പെടുത്തുന്നില്ല. എന്തു

കൊണ്ട്‌ നമുക്ക്‌ പരിപാവനമെന്നും സമത്വസുന്ദരമെന്നും ഘോഷിക്കുന്ന ആരാധനാലയങ്ങളിൽ നിന്നെങ്കിലും അവരെ

പുറത്താക്കാൻ കഴിയുന്നില്ല?”

അയാൾ സമൂഹത്തെ നോക്കി നിമിഷങ്ങളോളം നിന്നു

“നിന്ദിതർക്കും, പീഡിതർക്കും സ്വർഗരാജ്യം തീർക്കമെന്നായിരുന്നു യേശു പറഞ്ഞത്‌. ആ യേശുവിനാൽ സ്ഥാപിതമായ മതത്തിൽ വിശ്വസിക്കുകയും അനുഷ്‌ടാനങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നിന്ദിതർക്കും , പീഡിതർക്കും എന്താണ്‌ സ്ഥാനമുള്ളത്‌? സമ്പന്നർ, അവരുടെ സമ്പത്ത്‌ അടിമകൾക്കും ദരിദ്രർക്കും പങ്കുവെയ്ക്കണമെന്ന്‌ പറഞ്ഞ നബിയുടെ അനുയായികൾ, വർഷത്തിലൊരിക്കൽ സക്കാത്തുകൽ നടത്തി, വരിവരിയായി എത്തുന്ന പിച്ചക്കാർക്ക്, പാവങ്ങൾക്ക്‌ നാണയത്തുട്ടകൾ കൊടുക്കുകയും, ഒരു പിടിച്ചോറു കൊടുക്കുകയും ചെയ്താൽ സമത്വമാകുമോ? അഹം ബ്രഹ്മാസ്മി എന്ന സനാതന തത്വം പഠിച്ച നാം ആയിരമായിരം ജാതി വർണ്ണങ്ങളായി കഴിയൌകയും ഒരിക്കലും ആ വ്യത്യാസങ്ങൾ നഷ്ടമാകാതിരിക്കാനായി സംവരണമെന്ന ‘നക്കാപ്പിച്ച’ നിയമമാക്കുകയും ചെയതാൽ എല്ലാം ഒന്നാകുമോ?”

“സർവ്വ തൊഴിലാളികളോടും സംഘടിക്കാൻ പറയുകയും അദ്ധ്വാനിക്കുന്നവന്റെ രാഷ്ട്രം കെട്ടിപ്പടക്കുകയും ചെയ്‌ത ലോക കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇന്ന്‌ അദ്ധ്വാനിക്കുന്നവനും, ഭാരം ചുമക്കുന്നവനും സ്ഥാനമുണ്ടോ?”

സമൂഹത്തിൽ വിയോജിപ്പുകൾ, വിള്ളലുകൾ അയാൾ കണ്ടു. അയാൾ സംസാരിക്കുന്നവന്റെ പീഠത്തിൽ നിന്നും
ഇറങ്ങിനിന്നു, അവിടേക്ക്‌ പലരും കയറി.
പലരും പ്രസംഗിച്ചു. പലരെയും അടുത്തയാൾ താഴെയിറക്കി. അന്തഃരീക്ഷം കലുഷമായി. വ്യാസൻ ഒഴിഞ്ഞൊരു കോണിൽ ഒതുങ്ങി. അദ്ദേഹത്തോടൊപ്പം കുറേപ്പേർ ഇല്ലാതിരുന്നില്ല. അവരോടായി അദ്ദേഹം പറഞ്ഞു.

*നമ്മുടെ മൂല്യനിർണയത്തിൽ
വരെ വ്യതിയാനങ്ങൾ വന്നിരിക്കുന്നു. മാനദണ്ഡങ്ങൾ മാറിയിരിക്കുന്നു. നൂറ് വ്യക്തികൾക്ക് നൂറു രീതിയിലുള്ള സ്കെയിലുകളം ത്രാസ്സുകളും ഉണ്ടായിരിക്കുന്നു. എല്ലാവരും ബുദ്ധിമാന്മാരും വിദ്യാഭ്യാസമുള്ളവരും
ആയിരിക്കുന്നു. എന്നിട്ടം ഒടുവിൽ, ഭൂരിപക്ഷവും വഞ്ചിതരാവുകയും ചെയ്യുന്നു.”

“അതെ സത്യമാണ്‌.”

“നമുക്ക്‌ ഇതിൽ നിന്നും മോചനമില്ലെ?”

“ഉണ്ട്‌. “

“എന്ന്‌, എപ്പോൾ, എങ്ങിനെ?”

“സംഘർഷം വിങ്ങി നിറഞ്ഞ്‌ പൊട്ടണം. പൊട്ടിയൊഴുകുന്ന ലാവ പടർന്ന് ഒരു നാശം ഉണ്ടാകണം, നാശം വിതച്ചു കഴിഞ്ഞ്‌ ശേഷിക്കുന്നത്‌ സമത്വവും സമാധാനവും ആയിരിക്കും.”

“താങ്കൾ ഉദ്ദേശിക്കുന്നത്‌ ഒരു വിപ്‌ളവം? ഒരു യുദ്ധം?”

“അതെ,
മാക്സിന്റെ വീക്ഷണത്തിലെ കാതലതാണ്‌പീഡിപ്പിക്കപ്പെടുന്നവൻ ഒത്തുചേരുകയും, പീഡകർക്കെതിരെ വിപ്ലവം നടത്തുകയും, ആ വിപ്ലവത്തിൽ പീഡകവർഗ്ഗം നശിച്ച് പുതിയൊരു പുലരി വരുകയും ചെയ്യും .”

“അത്‌
സംഭവ്യമാണോ?”

“അതെ,
അതേ സംഭവ്യമായിട്ടുള്ളൂ.”

“അങ്ങിനെ ഉരുത്തിരിയുന്ന ഒരു സമൂഹത്തിൽ എന്നന്നേയ്ക്കുമായി സ്വസ്ഥത, സമാധാനം നിലനിൽക്കുമെന്ന്‌ താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

“ഇല്ലല്ലോ… … അങ്ങിനെയുണ്ടാവില്ല. പിന്നീടു വരുന്ന അധികാരികളും വേദനപ്പെടുന്ന എല്ലാ അനുഭവങ്ങളും മറക്കും,

അവർ സുഖലോലുപരാകും വീണ്ടും എല്ലാം ഇന്നത്തെ പടിയിലാകും.”

“വീണ്ടും പഴയ പടിയിലെത്തി വിപ്‌ളവം?”

“അതെ.

“അത്‌
മാക്സിന്റെ പുതിയ വീക്ഷണമായിരുന്നോ?”

“അല്ല…
. അതൊരു ചരിത്രസത്യമാണ്. മാക്സ് അതിനെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുകമാത്രമാണ്‌ ചെയ്തത്.

പിന്നീട് നിശ്ശബ്‌ദമായിപ്പോയ സമൂഹത്തിന്റെ കാതുകളിലേക്ക്‌വ്യാസൻ കഥയായി ആഴ്‌ന്നിറങ്ങി.

“ദർശനം പുണ്യം, സ്പർശനം പാപനാശിതം, സഹശയനം

മോക്ഷപ്രാപ്തി.”

ആ വാക്കുകൾ ഉണ്ണിയുടെ മനസിൽ ചേക്കേറിയതാണെന്ന്‌

അറിയില്ല. ചേക്കേറി കരുപിടിച്ചു എന്നത്‌ യാഥാത്ഥ്യമാണ്‌.

പിന്നെ അതിനെ മനസ്സിലിട്ട്‌ മഥിക്കാനും, പലപല രൂപത്തിലാക്കാനുമുള്ള ശ്രമങ്ങളായി. ഒടുവിൽ കിട്ടിയതോ തികച്ചും താത്വീകമായൊരു ദർശനവും.

അക്കാര്യം ഉണ്ണി ആദ്യമായി പറഞ്ഞത്‌ സുജാതയോടാണ്‌. ബാല്യത്തിലും കൌമാരത്തിലും അവന്റെ കളികൂട്ടുകാരിയായിരുന്നു. എല്ലാവിധ ബാലകൌമാര
കളികളിലും, ചേഷ്ടകളിലും അവർ സജീവമായി പങ്കുകൊള്ളുകയും ഉല്ലാസരായി കഴിയുകയും ചെയ്യിരുന്നതുമായിരുന്നു. എന്നിട്ടും കാമാരം വിട്ട ഏതോ ഒരുനാൾ അവന്റെ ഹൃദയത്തിന്റെ ലോലമായ പാളികളിൽ അവൾ ഒരു ചലനമുണ്ടാക്കി. സംഗീതത്തിന്റെ മധുരദായകമായ ഒരു പ്രകമ്പനം ഹൃദയപാളികളിൽ തട്ടുകയാണുണ്ടായത്‌. ആ തട്ടലിന്റെ താളാത്മകതയിൽ അവൻ അവിശ്വസനീയമായൊരു അനുഭൂതിയിൽ അമർന്നിരുന്നു.  ഉണർവ് കിട്ടിയപ്പോൾ തന്നാൽ ഇതേവരെ അതു കണ്ടെത്താനായിരുന്നില്ലല്ലോ എന്നോർത്ത് ദുഃഖിക്കുകയായിരുന്നില്ല. വിഡ്ഢിയാണെന്നോർത്ത് ഇളിഭ്യനാവുകയായിരുന്നു.

മനസ്സിൽ അവൾ പൂർണ്ണതയുള്ളൊരു ചിത്രമായിരിക്കുന്നു, മോഹനമായ വർണ്ണത്തിൽ, ആകർഷകമായ രൂപത്തിൽ…..

അവളെ കാണുമ്പോൾ, അവളോട് സംസാരിക്കുമ്പോൾ, പ്രവത്തിക്കുമ്പോൾ, ആ പ്രവത്തികൾക്കു തന്നെ ഒരു താള നിബദ്ധത വരുന്നുണ്ടെന്ന തോന്നൽ, ആ പ്രവത്തിയിൽ നിന്നു

പോലും ആനന്ദം കിട്ടുന്നുണ്ടെന്ന തോന്നൽ, ആ ആനന്ദം അനുഭൂതിദായകമാണെന്നുള്ള അറിവ്‌…

ധ്യാനത്തിൽ അവൾ ഒരു മാധ്യമമായിട്ടെത്തിയിരിക്കുന്നു. ഇതേവരെ സൂര്യന്റെ പുലർകാലത്തെ ചുവന്ന മുഖമായിരുന്നു ധ്യാനമാധ്യമം. ഒരുനാൾ ചുവന്നു തുടുത്ത സൂര്യമുഖത്തിന്‌ കണ്ണുകളും, കാതുകളും, മൂക്കും, വായും ചുണ്ടുകളും തെളിഞ്ഞു വന്ന്‌ സുജാത ആയപ്പോൾ മനസ്സിലുണ്ടായ ചലനം, ഉണ്ണിക്ക്‌ വർണ്ണിക്കറനായില്ല. മനസ്സിൽ നിന്നും ധമനികളിലൂടെ ശരീരമാകെ ആ ചലനം പടർന്നു കയറി; ശാരീരികമായൊരു വിറയൽ; രോമകൂപങ്ങൾ വഴി വിയർപ്പു പൊടിഞ്ഞു. ശേഷം മയങ്ങിയുണർന്നപ്പോൾ അവാച്യമായൊരു സ്വസ്ഥത, സമാധാനം.

ഉള്ളിൽ കനത്തുനിന്നിരുന്നതെല്ലാം ഒഴുകി അകന്നതു പോലെ, സാഹചര്യങ്ങളോട്‌, പ്രകൃതിയോട്‌ അസാധാരണമായൊരു അടുപ്പം. ഏല്ലാററിലും അവളുണ്ടെന്ന തോന്നൽ; ആ തോന്നൽ ശക്തിപ്പെടുമ്പോൾ എല്ലാററിനെയും ഇഷ്ടപ്പെടാനൊരു വാഞ്ഛ.

ഊണ്ണിയുടെ മാററങ്ങൾ സുജാത ശ്രദ്ധിക്കാതിരുന്നില്ല. പല പ്രാവശ്യം ചോദിക്കുകയം ചെയ്തിരുന്നു.

അവളെ തനിയെകാണുമ്പോൾ വളരെ നേരം കണ്ടു കൊണ്ട്

നിശ്ശൂബ്ദനായിരിക്കുക; സംസാരിക്കാൻ തുടങ്ങിയാൽ ദീര്‍ഘ

നേരം വാദപ്രതിവാദങ്ങൾ നടത്തുക; എല്ലാ ജോലികളിലും അവളെ പങ്കുചേർക്കുക…. ….

ഒരുദിവസം അവൻ പറഞ്ഞു.

“ദർശനം പുണ്യമാണ്‌, സ്പർശ്നം പാപനാശിതമാണ്‌സഹശയനം മോക്ഷപ്രാപ്തിയാണ്‌.”

“എന്ത്‌?”

“നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌. അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാൻ ഈ പ്രകൃതിയെ സ്പർശിക്കുകയാണ്‌, അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ ഞാൻ പ്രകൃതിയിൽ വിലയം കൊള്ളുകയാണ്‌, അത് എനിക്ക് മോക്ഷദായകമാണ്‌..”

അവൾ അവന്റെ മുറിയിലിരുന്ന്‌ വായിക്കുകയായിരുന്നു. വായനയുടെ രസത്തിൽ അവന്റെ വാക്കുകളെ മുഴുവനായി ഗ്രഹിക്കാനായില്ല.

“ഞാൻ നിന്നിലൂടെ ഈ ലോകത്തെ കാണുകയായിരുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യരെ, സകല ജീവജാലങ്ങളെയും ……”

അവൾ പുസ്തകം അടച്ചുവച്ചു. അവനടുത്തെത്തി, അവന്റെ ദേഹത്ത്‌ സ്പർശിച്ചു നിന്നു.

“നീ എന്നെ സ്പർശിക്കുമ്പോൾ പ്രകൃതി മുഴുവൻ എന്നിൽ വന്ന്‌ വിലയിക്കുമ്പോലെ ….”

അവൾ പെട്ടെന്ന്‌ തെന്നിമാറി അവനു മുന്നിൽ, അവന്റെ കണ്ണുകളിൽ നോക്കി, നിലത്ത്‌ മുട്ടകുത്തി നിന്നു.

“ഉണ്ണീ. ..”

അവൾ വിളിച്ചു.

അവൻ ജനാലവഴി, തഴച്ചു വളന്നു നില്ക്കുന്ന വേലിപ്പടർപ്പുകളെ കാണുകയായിരുന്നു. തലേന്ന്‌ പെയ്ത മഴയിൽ നനഞ്ഞിരിക്കുന്ന ഇലകളിൽ നിന്നു ഈർപ്പത്തെ പ്രഭാതരശ്മികൾ ഒപ്പിയെടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.

“ഉണ്ണീ… ..”

അവൾ അവനെ കലുക്കി വിളിച്ചു.

“ഉണ്ണിക്ക്‌ ഭ്രാന്തുപിടിച്ചോ?”

അവൻ അവളടെ കണ്ണുകളിൽ നോക്കി നിമിഷങ്ങളോളം ഇരുന്നു. വളരെ പതുക്കെ അവന്റെ ചുണ്ടുകളിൽ, കണ്ണുകളിൽ

ഒരു ചിരി പടർന്നു.

“ഉം… ഭ്രാന്താണ്‌, സ്‌നേഹത്തിന്റെ…… നിന്നോട്‌,ഈ പ്രകൃതിയോട്‌, ഈ കാണുന്ന എല്ലാററിനോടും…… പക്ഷെ, അതിന്‌ കാരണം നീയാണ്‌. നീയാണ് സ്‌നേഹത്തിന്റെ മധുരം എന്റെ നാവിൽ ആദ്യമായി ഇററിച്ചു തന്നത്, നീ ഇററിച്ചു തന്ന സ്‌നേഹം എനിക്ക് അളവുകോലായി. അമ്മയിൽ നിന്നും കിട്ടന്ന സ്നേത്തിന്റെ അമൃതത്വം അറിഞ്ഞതങ്ങിനെയാണ്‌. അച്ഛന്റെ സ്‌നേഹത്തിന്റെ സ്വാർത്ഥത അളന്നതങ്ങിനെയാണ്‌. എന്റെ സ്‌നേഹിതരെ, സഹപ്രവത്തകരെ, ഗുരുക്കന്മാരെ തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌.”

“ദൈവമേ. ……!?”

അവൾ അസ്വസ്ഥയായി.

“അതെ ദൈവത്തെയും തിരിച്ചറിഞ്ഞത്‌ നിന്നിലൂടെ ആണ്‌. എന്നിൽ, നിന്നിൽ, ഈ കാണുന്നതിലെല്ലാമുള്ള ആ ചൈതന്യത്തെ തിരിച്ചറിഞ്ഞതും നിന്നിലൂടെയാണ്‌. ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരച്ചാൻ എങ്ങിനെയിരിക്കുമെന്ന്‌ അറിയാമോ?”

“ഉണ്ണി. … എനിക്ക്‌… . ഞാൻ ……”

അവളിലൂടെ എന്തെല്ലാമോ വികാരങ്ങൾ കയറിയിറങ്ങി…… അവൾ തളർന്നു പോയി, കണ്ണുകൾ നിറഞ്ഞു; തറയിൽ പടിഞ്ഞിരുന്നു.

“നിന്നെപ്പോലിരിക്കും !”

അവൾ മിഴിച്ചിരുന്നു.

സാവധാനം അവൾക്കെല്ലാം മനസ്സിലായി. അവൻ മനസ്സിലാക്കിയിരിക്കുന്നതും, പറയുന്നതും, അനുഭവിച്ചതും അവൾ തിരിച്ചറിഞ്ഞു. അനുഭവവേദ്യമായി.

“കഥാകാര ….”

സമൂഹത്തിൽ
നിന്നുമുയർന്ന് വിളികേട്ട്‌ വ്യാസൻ പുസ്തക മടച്ചുവച്ച്‌ സമൂഹത്തിന്‌ നടുവിലേക്ക് ഇറങ്ങി വന്നു.

താങ്കൾ. …… ഒരു സ്വപ്‌നജീവിയെ യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നു പോകുന്നു. പ്രാക്‌ടിക്കൽ ജീവിതത്തിൽ അസാദ്ധ്യമായ കാര്യങ്ങൾ പുലമ്പുകയും, അത് സത്യമാണെന്ന്‌ ഒരു സമൂഹത്തെ മുഴുവൻ ധരിപ്പിച്ച്‌ തെററായ മാർഗ്ഗത്തിലൂടെ നയിക്കാൻ ശ്രമിക്കുകയുമാണ്‌.

“അല്ല.
ഞാൻ പറയുന്നത്‌ യാഥാർത്ഥ്യങ്ങൾ മാത്രമാണ്‌. മനുഷ്യനിൽ സ്‌നേഹം അങ്കുരിക്കുന്നതു തന്നെ ഓപ്പോസിറ്റ്

സെക്‌സിനോടാണ്‌. ഓപ്പോസിറ്റിന്‌ ഒരാകർഷണശക്തിയുണ്ട്‌; കാന്തത്തിന്റെ പോസറ്റീവ്‌ തലം, നെഗറ്റീവ്‌ തലത്തിലേക്ക്‌ ആകർഷിക്കും പോലെ. ആകർഷണത്താൽ അടുക്കുന്ന വ്യക്തികൾ പരസ്പരം അറിയുമ്പോൾ നിസ്വാർത്ഥതയോടെ ഇടപഴകാൻ ഒരുമ്പെടുന്നു. ഇടപഴകുമ്പോൾ അവാച്യമായൊരു ആനന്ദത്തിൽ, നിർവൃതിയിൽ വിലയം കൊള്ളകയും ചെയ്യുന്നു. ആ നിർവൃതിയിൽ നിന്നും ഉണരുന്ന അവരിൽ നിന്നും എല്ലാ മൃഗീയതകളും അകന്നു പോവുകയും അവർ തികഞ്ഞ മനുഷ്യരായി പരിണമിക്കുകയും ചെയ്യുന്നു.

“എങ്കിൽ എന്തു കൊണ്ട്‌ നമ്മുടെ സമൂഹത്തിൽ, നാം കാണുന്നതെല്ലാം താങ്കൾ പറയയന്നതിന്‌ ഘടക വിരുദ്ധമായി

പരിണമിക്കുന്നു, താങ്കൾ പറയും പോലെ എത്രയോ സ്രീപുരുഷന്മാർ ആകർഷിക്കപ്പെടുന്നു, ഒത്തുചേരപ്പെടുന്നു, എന്നിട്ടും?”

“ശരിയാണ്‌. അതു നമ്മുടെ സംസ്‌
കാരത്തിന്റെ തകർച്ചയാണ്. സംസ്ക്കാരം വിശ്വാസങ്ങളിലും ആചാര അനുഷ്‌ഠാനങ്ങളിലും രൂപീകരിക്കപ്പെടുന്നതാണ്‌. വികലമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൊണ്ട്‌ സംസ്‌കാരം ദിശമാറി ഒഴുകി കൊണ്ടിരിക്കുകയാണ്‌ . ആ ഒഴുക്കിൽ സ്ത്രീ തരംതാഴ്ത്തപ്പെടുകയും‌ അവൾ പുരുഷന്റെ ഉപഭോഗവസ്തു മാത്രമാക്കപ്പെടുകയും
ചെയ്തു.
അപ്പോൾ പ്രാഥമികമായി ആദരിക്കേണ്ടുന്ന നിസ്വാർത്ഥ സ്‌നേഹത്തിൽ തന്നെ പുരുഷന്റെ സ്വാർത്ഥപരമായ താല്പര്യത്തിന്‌ മുൻ തൂക്കമുണ്ടായി.”

“പക്ഷെ……”

“പക്ഷെ….? “

“ഒരിക്കൽ നമ്മുടെ സംസ്‌കാരം സ്ത്രീയെ ദേവതയായി, ആരാധനാ മൂത്തിയാക്കി വയ്ക്കുകയും ലോക മാതാവായിട്ട്‌ ആരാധിക്കുകയും ചെയ്തിരുന്നതാണ്‌.”

“അതെ.
പക്ഷെ, സംസ്‌കാരങ്ങൾ സങ്കലിതമായപ്പോൾ ശക്തരുടെ സംസ്‌കാരത്തിന്‌ വിലയേറി, മററുള്ളവകളെ അടി

ച്ചമർത്തി ആധിപത്യം സ്ഥാപിച്ചു. കൂടാതെ, ആരാധന എന്നതും സ്വാർത്ഥപരമായ ഒരു സമീപനമല്ലെ?”

@@@@@@