അദ്ധ്യായം ആറ്
ഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ . ഏവരും എസ്തേറിന്റെ ചാരത്തേക്ക് ഓടി അടുക്കുകയായിരുന്നെന്ന് വ്യാസൻ കണ്ടു. കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി. ഒരു ശ്മശാന മൂകത! ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട് ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു. സൌരമ്യ ചിന്തിച്ചത് കാലഗതിയെ കുറിച്ചായിരുന്നു. പലരും പറഞ്ഞും, …