അദ്ധ്യായം ആറ്

ഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ .  ഏവരും എസ്തേറിന്റെ ചാരത്തേക്ക്‌ ഓടി അടുക്കുകയായിരുന്നെന്ന്‌ വ്യാസൻ കണ്ടു.

കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി.

ഒരു ശ്‌മശാന മൂകത!

ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്‌, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട്‌ ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു.

സൌരമ്യ ചിന്തിച്ചത്‌ കാലഗതിയെ കുറിച്ചായിരുന്നു. പലരും പറഞ്ഞും, പലതും വായിച്ചും അറിഞ്ഞ വിധിയെക്കുറിച്ചായിരുന്നു. മുൻ ജെന്മ ചെയ്തികളുടെ ഫലമെന്നതിനെക്കുറിച്ച്‌. യഥാർത്ഥത്തിൽ അതൊക്കെ സത്യങ്ങളാണോ? എങ്കിൽ കഴിഞ്ഞ ജന്മത്തിൽ താൻ  ആയിരുന്നിട്ടാണ്‌ നിനച്ചിരിക്കാതെ കുത്തൊഴുക്കിൽ അകപ്പെട്ട്‌ ചുഴിയിൽ പെട്ട് കരകാണാക്കടലിൽ
പെട്ടു പോയത്‌?  വേഗതയിലാണ്‌ മാത്യൂസ്‌ നിറം മാറികളഞ്ഞത്‌; ഓന്തിനു പോലും കഴിയാത്തത്ര വേഗത്തിൽ!

യഥാർത്ഥത്തിൽ ഇതിന്റെയൊക്കെ ചുക്കാൻ ദൈവമെന്ന്  പറഞ്ഞ്‌ ആരാധിക്കുന്ന സത്തയിൽ  തന്നെയാണോ? എങ്കിൽ

ഇത്രമാത്രം കൃതാർത്ഥതയോടെ പ്രവർത്തിചെയ്യുവാൻ ആ ശക്തി ആരെയാണ്‌ ഭയക്കുന്നത്‌? ആരോടാണ്‌ ബാദ്ധ്യതപ്പെട്ടിരിക്കുന്നത്‌? ഇത്രമാത്രം , അനന്തവും അവാച്യവുമായ വൈവിധ്യ ചരാചരങ്ങളിൽ തന്റെ അധികാരം വിനിയോഗിക്കാൻ കഴിയുന്നതെങ്ങനെ? എവിടെയാണതിന്റെ ആധാരം ഉറച്ചുനിൽക്കുന്നത്‌? ഇതെല്ലാം അങ്ങിനെ ഒന്നിന്റെ ചെയ്തികളെന്ന്‌ കണ്ടെത്താൻ മനുഷ്യബുദ്ധിക്ക് കഴിഞ്ഞിട്ടള്ളത്‌  സത്യമെങ്കിൽ, ഇത്രയുമൊക്കെ കണ്ടെത്താൻ കഴിയുമെങ്കിൽ അതിനെയൊക്കെ മുൻ കൂട്ടി അറിയാനും, അതിന്‌ പ്രതിവിധിയെന്ന് പറഞ്ഞ് നടത്തുന്ന സംഗതികൾ വിജയിക്കാതെ പോകുന്നത്‌ എന്തുകൊ ണ്ടാണ്‌?

മത്യൂസിന്റെ ടെറസ്സിൽ നിന്നാൽ വിശാലമായ വയലുകൾ കാണാം, നോക്കെത്താ ദൂരത്തോളം. ഇളം രാവിലെ ആണെങ്കിൽ അവിടെ നിന്നാൽ വെയിലുകായാം. ചെറുപ്പത്തിൽ വെയിലു കായയന്നത് എത്ര ഇഷ്ടമായിരുന്നെന്നോ! പക്ഷെ, കുറെസമയം കാഞ്ഞുകഴിഞ്ഞാൽ ക്ഷീണം തോന്നും, പിന്നെ കുറെസമയം കിടന്നുറങ്ങാം . ചെറുപ്പത്തിലെ വെക്കേഷനുകളിലെ ഒരു കളി

തന്നെയായിരുന്നു അതും. കാണായ പാടമാകെ കതിർ നിരന്നു കഴിഞ്ഞിരുന്ന ഒരു സന്ധ്യയിലാണ്‌, ഏററവും അടുത്തു കാണാൻ കഴിയുന്ന പാടവരമ്പത്ത്‌, ചവിട്ടേൽക്കാത്തിടത്ത്‌ പൂത്തുനിൽക്കുന്ന കാക്കപൂക്കൾ; ആയിരക്കണക്കിന്‌. ഒരിക്കൾ കാക്കുപൂക്കൾ മുററത്ത് വളത്താൻ ശ്രമിച്ചതാണ്‌. പക്ഷെ, സ്ഥിരമായിട്ട് വെള്ളം കെട്ടിനിൽക്കാനിടമില്ലാതിരുന്നതിനാൽ കരിഞ്ഞു പോവുകയാണുണ്ടായത്.

തോളത്ത്‌ ഒരു സ്‌പർശനം, മൃദുവായിട്ട്; വളരെ, വളരെ, മൃദുവായിട്ട്. അറിയാം മാത്യൂസിന് മാത്രമേ അങ്ങനെ സ്പർശിക്കാനാവുകയുള്ള. തിരിഞ്ഞു നോക്കിയില്ല നോക്കേണ്ടതിന്റെ കാര്യവുമില്ല. മാത്യൂസ് തന്നെയാണ്‌.

തോളത്ത്‌ വച്ച വിരൽ പതുക്കെ അരിച്ചൂ തുടങ്ങിയപ്പോൾ സംശയം തോന്നി, മാത്യൂസിന്റെ വിരലുകൾ അങ്ങിനെ ചെയ്യാറില്ല. തിരിഞ്ഞു നോക്കിയപ്പോൾ മാത്യൂസ്‌ തന്നെയായിരുന്നു.

ആ കണ്ണുകളിൽ വല്ലാത്തൊരു ഭീതിയുണ്ട്. ചെമ്പിച്ച മീശ കറുത്തു തുടങ്ങിയെങ്കിലും ചുണ്ടുകൾക്ക് വിറയലുണ്ട്. താൻ ചിരിക്കാൻ ശ്രമിച്ചപ്പോഴാണ്‌ മാത്യൂസിന്‌ സമാധാനമായത്‌. ദീർഘമായ നിശ്വാസം, പുഞ്ചിരി.

പക്ഷെ, വിരലുകാൾ…. ഒച്ചിനെപ്പോൽ അരിച്ചു കൊണ്ടേയിരുന്നു. തടയാനല്ല നോക്കിയത്‌, ആരേലും വരുമോ എന്നാണ്‌. ബാൽക്കണിയിലേക്കുള്ള വാതിൽ കുററിയിട്ടിരിക്കുന്നതു കണ്ടപ്പോൾ സമാധാനം തോന്നി. മാത്യൂസ്‌ കരുതിയിട്ട തന്നെയാവാം.

വിരലുകൾ സ്‌ഥാനങ്ങൾ തെററിക്കുകയാണ്‌….

തട്ടി മാററാനോ, ഓടിയകലാനോ തോന്നിയില്ല…

മുഖമെങ്ങിനെയാവാം? അറിയില്ല.

ഓരോ രോമകൂപങ്ങളും സടകുടയുകയാണ്‌.

മൃദുവായ വികാരങ്ങൾ ഉണരുകയാണ്‌,

സിരകളിലൂടെ വൈദ്യതി പ്രവഹിക്കുകയാണ്‌.

മാംസം ദൃഢമാവുകയാണ്‌,

ഹ്രദയം വിജ്രംഭിക്കുകയാണ്‌ ,

ഹാ……..

മാത്യൂസ്‌ ഏററവും ലോലമായ ഒരു ദ്രാവകമായിരിക്കുന്നു; ഓരോ രോമകൂപങ്ങൾ വഴിയും ത്വക്കിനുള്ളിലേക്ക്‌, സിരകളിലേക്ക്‌. രക്തത്തിലേക്ക്‌, ഹൃദയത്തിലേക്ക്‌ആഴ്ന്നിറങ്ങുകയാണ്‌.

മാത്യൂസ്‌ മാത്രമല്ല,

കുറെ ചെടികൾ,

കുറെ മണ്ണ്‌,

ഈ വീട്,

വലിയ വലിയ വൃക്ഷങ്ങൾ,

ഈ പ്രദേശമാകെ,

ഈ കാണുന്നതൊക്കെ,

ഈ കേൾക്കുന്നതാകെ,

ഈ പ്രപഞ്ചമാകെ,

ഉള്ളിലേക്ക്‌ ആഴ്ന്നിറങ്ങി വരുന്നു

ശരീരം വലുതായി, വലുതായി, വലുതായി…

എത്രമാത്രം ശക്തിയാണ്‌…

എന്തൊരു അനുഭൂതിയാണ്‌…

ഒന്നും കാണാനാവുന്നില്ല,

ഒന്നും അറിയാനുമാകുന്നില്ല.

എല്ലാം…

ഞാൻ മാത്രമായിരിക്കുന്നു.

സൌമ്യ മാത്രമായിരിക്കുന്നു

എന്റെ ദൈവമേ!

സൌമ്യയുടെ വിങ്ങികരച്ചിൽ കേട്ട്‌ സലോമിയും അശ്വതിയും അമ്പരന്നു, അടുത്തിരിക്കുന്നവർ
കേൾക്കുന്നുവെന്നറിഞ്ഞപ്പോൾ  കൂടുതൽഅസ്വസ്ഥരായി. സലോമി, സൌമ്യയെ ഉണർത്തി. ഹാളിന്‌ പുറത്തേക്ക് നടന്നു.

സമൂഹം, കഥാകാരന്റെ വികാര വിജ്രംഭിതമായ അവതരണത്തെ അഭിനന്ദിക്കുകയയം സൌമ്യയിലുണ്ടായ വികാര ആദേശത്തെ ഓർത്ത്‌ സഹതപിക്കുകയും ചെയ്തു.

സൌമ്യ പുറത്തെ ടാപ്പിൽ നിന്നും വെള്ളമെടുത്ത്‌ മുഖം കഴുകി. അമ്പരന്ന സലോമിയുടെ, അശ്വതിയുടെ കണ്ണുകൾ നോക്കി ചിരിച്ചു.

പണ്ട്‌ അകത്താളുകളും പരിവാരങ്ങളും, പണിക്കാരും നിറഞ്ഞതായിരുന്നു
തറവാട്. നാലുകെട്ടും നടുപുരയുമൊക്കെയായിട്ട്, ഭാഗം വച്ചും അന്യനാടുകളിൽ ജോലിയായും വിവാഹം കഴിച്ചും പോയിക്കഴിഞ്ഞപ്പോൾ താവാട്ടിൽ രാഘവൻ നായരും ഭാര്യ ദാക്ഷായണിഅമ്മയും അയാളടെ, ഭത്താവു മരിച്ചുപോയ പെങ്ങൾ ഭാനുവും, മകൾ ഉണ്ണിമായയും മാത്രമായിരിക്കുന്നു.

ഉമ്മറക്കോലായിൽ ചാരുകസാലയിൽ ക്ഷീണിതനായിട്ട്‌അയാൾ എന്നും പകലുകളിൽ മയങ്ങിക്കിടക്കുന്നു. ഇടയ്ക്ക്‌ അയാൾക്കൊരു കട്ടൻ ചായ കുടിക്കാനോ ജീരക വെള്ളം കുടിക്കാനോവേണ്ടി വിളിച്ചാൽ ആരു വിളി കേൾക്കാൻ !

പെണ്ണുങ്ങൾ അങ്ങകത്ത്‌ അടുക്കളയിലോ, ചുററുവട്ടത്തോ ഒക്കെ ആവും: വിളി അവിടെ എത്തില്ല എന്നു സാരം. വിളിച്ച് മടുക്കുമ്പോൾ അയാൾ തന്നെ എഴുന്നേററ്‌ കട്ട്ളപ്പടികളിൽ തട്ടി തടവി അടുക്കളുയോളം എത്തേണ്ടി വരുന്നു. അഴുക്കളയിൽ എത്തിയാലോ ഇടുങ്ങി, പൊടിയും മഷിയും പററി കറുത്ത ഭിത്തികളും, നിറയെ പുകയും മാത്രമേ കാണാൻ

ഉണ്ടാകൂ. അങ്ങിനെയെങ്കില്‍ വീണ്ടും വിളിക്കേണ്ട നാമം ഉണ്ണിമായയുടേതാണ്‌. അയാൾക്കറിയാം ഭാര്യയും , പെങ്ങളും അടുത്ത്‌ എവിടേലും കിടന്ന്‌ മയക്കമാകും .

ഉണ്ണിമായയെ വിളിച്ചാലോ “എന്തോ” എന്നൊരു വിളി കേൾക്കലിനുശേഷം നിമിഷങ്ങൾ കഴിയുമ്പോൾ പുകമറയെ കീറി മുറിച്ച് ഒരു പെൺകുട്ടി പുറത്ത്‌ വരികയായി.കുളിച്ച്‌ ഈറൻ പകർന്ന്, മുടിയിൽ തുളസിക്കതിർ ചൂടി ഉണ്ണിമായ. അവളടെ സെററിലും ജമ്പറിലും ആകെ കരിയായിരിക്കുന്നു.

അവളെ കാണുമ്പോൾ രാഘവൻ നായരുടെ എല്ലാ ദാഹങ്ങളും അടങ്ങിയിരിക്കും.  അവൾ വലിയ പെണ്ണായിരിക്കുന്നു, എന്നതു തന്നെ
കാരണം.

അയൽ പക്കത്തെ ബഷീറിന്റെ ഒരേയൊരു കടുംപിടുത്തം കാരണമാണ്‌ രാഘവൻ നായർ മകൻ സുകുമാരനെ ഗൾഫിൽ

അയച്ചത്‌. ബഷീറിന്റെ മകൻ അബ്‌ദു സുകുമാരന്റെ സഹപാഠിയും സ്‌നേഹിതനുമായിരുന്നു.

ചീട്ടകളിച്ചും, കള്ള കുടിച്ചും, അടിപിടികൂട്ടിയും, മീൻ കച്ചവടക്കാരൻ ബഷീറിന്‌ നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്‌ഥയിലെത്തിയപ്പോഴാണ്‌ ചാവക്കാട്ട് കൊണ്ടു പോയി കള്ളലോഞ്ചു കയററി ഗൾഫിൽ വിട്ടത്‌.

പക്ഷെ, പ്രതീക്ഷിച്ചതിലും നേരത്തെ അവൻ നന്നായി. ബഷീർ മീൻ കച്ചവടം നിർത്തി രണ്ടുനില മാളിക പണിതു, തെങ്ങിൻ തോപ്പു വാങ്ങി, മടിബാങ്ക് തുടങ്ങി… ….

സുകുമാരൻ പാസ്സ്പ്പോർട്ടും,. വിസയും, എൻ. ഒ.സി. യും ഒക്കെ തയ്യാറാക്കി ഫ്ലൈററിലാണ്‌ പോയത്‌. അതിനായിട്ട്‌ തറവാട്ടു സ്വത്തായി കിട്ടിയ ഒരേക്കർ തരിശ്ശ് നിലവും നാലുകെട്ടും നടുപ്പുരയും അല്ലറചില്പറ ഇടങ്ങളും കഴിഞ്ഞുള്ള ഭാഗം
ബഷീറിന്‌
തീറെഴുതി കൊടുക്കേണ്ടി വന്നു. അതുകൊണ്ടെന്തായി അഞ്ചു വർഷമായിട്ട്‌ അന്നം മുട്ടാതുള്ള തുക മാസാമ്മാസം
എത്തും.

ഇനിയും രാഘവൻ നായർക്കെ ഒരൊററ ആഗ്രഹമേയുള്ള. മകൻ നാട്ടിലെത്തിയാലുടൻ ഉണ്ണിമായയെ അവന്റെ കൈകളി

ലേല്പിക്കണം. അതിനു വേണ്ടി മാത്രമാണ്‌ കഴിഞ്ഞ മൂന്നു വർഷമായിട്ട് മകനെഴുതുന്ന കത്തുകളിലെ അവസാന വാചകം “നീ എത്രയും വേഗം വരണം.
ഞങ്ങൾക്ക്‌ കാണാൻ കൊതിയായി?” എന്ന്‌ ആക്കിയിരിക്കുന്നത്‌.

അങ്ങിനെയിരിക്കെ എല്ലാ ഗൾഫുകാരന്മാരും എത്തും പോലെ എയർ പോർട്ടിൽ നിന്നും ടാക്‌സികാറിൽ, കാറിനു മുകളിൽ രണ്ടുമൂന്നു വലിയ പെട്ടികളമായി സുകുമാരൻ വന്നു.

പടിപ്പുരയുടെ പടി ഇതേവരെ ചെതുക്കു പിടിച്ചു പോകാതിരുന്നതിനാൽ കാർ മുററത്തെത്തിയില്ല. പടിക്കു പുറത്ത്‌ നിന്നതേയുള്ളൂ. വാർത്ത കേട്ടിട്ടെത്തിയ നാട്ടിലെ രണ്ടു കുട്ടികളാണ്‌ പെട്ടികൾ മുന്നിലെ കോലായിൽ എടുത്തുവച്ചത്‌.

ഈ വരവിൽ തന്നെ വിവാഹം നടത്തണമെന്ന രാഘവൻനായരുടെ ആവശ്യത്തിന്‌ സുകുമാൻ യാതൊരു എതിർപ്പും പറഞ്ഞില്ല. പക്ഷെ, ഭാവിജീവിതത്തിന്റെ കാര്യമായതിനാൽ കുറച്ച് പ്രാക്‌ടിക്കൽ ആയി എന്നു മാത്രം. അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു സൂപ്രവൈസറുടെ സഹോദരിയും പാലക്കാട്ടക്കാരൻ ഒരു മേനോന്റെ മകളമായ മിനി മേനോൻ ആണെങ്കിൽ ജീവിതം കൂടുതൽ സുരക്ഷിതമാകുമെന്നതു കൊണ്ടും, അവർ പത്തമ്പതുപവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും അഞ്ചുലക്ഷത്തിൽ കുറയാത്ത ഷെയറും തരാമെന്ന് വാഗ്ദാനം ചെയ്‌ത സ്ഥിതിക്ക്‌ ഒഴിവാക്കുന്നത്‌ വിഡ്ഡിത്തമാകുമെന്നതു കൊണ്ടും രാഘവൻ നായരുടെ ആഗ്രഹത്തിന്‌ അത്രവില കൊടുത്തില്ല എന്നുമാത്രം.

വാർത്തകേട്ടിട്ട് ഉണ്ണിമായയ്ക്ക് മോഹഭംഗവും ദുഃഖവും ഒന്നു മുണ്ടായില്ല. സുകുമാരൻ അവൾക്ക്‌ മോഹങ്ങൾ കൊടുക്കുകയോ, അവനോടൊത്ത്‌ ജീവിക്കുന്ന കാര്യങ്ങളോർത്ത് സന്തോഷിക്കുകയോ ചെയ്‌തിരുന്നില്ല എന്നതുകൊണ്ട്‌.

തറവാടും ബാക്കിയുള്ള സ്ഥലവും വിൽക്കുകയോ, വീടു മാത്രം പൊളിച്ചു വിൽക്കുകയോ ചെയ്തിട്ട്‌ ഒരു ചെറിയ വീടും സൌകര്യങ്ങളും സ്വന്തമാക്കാനാണ് രാഘവൻ നായർ മകനോടു പറഞ്ഞത്‌. പക്ഷെ, അവന്‌ അത്‌ താല്പര്യമായില്ല. അയാൾ പടിപ്പുര പൊളിച്ച്‌ വാഹനങ്ങൾ കയറിയിറങ്ങാൻ പാകത്തിന്‌ ഒരു ഗെയിററ്‌സ്ഥാപിക്കുകയും അടുക്കള ആധുനീകരിക്കയും ചെയ്തു. വൈദ്യുതി എത്തിക്കുകയും പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. മററ്‌ അററകുറ്റ പണികൾ ചെയ്യുകയും വെള്ളപൂശി, കളറു പൂശി, പെയിന്റു ചെയ്തു
വന്നപ്പോൾ ഒരു രാജകീയ പ്രൌഡി തന്നെയുണ്ടായി.

മെഴുക്കും ചെളിയും കൊണ്ട്‌ മൂടുകയും, തട്ടും മുട്ടും കൊണ്ട്‌അടരുകയും ചെയ്തു കൊത്തുപണികൾ ഭംഗിയാക്കാനും കൂട്ടിയോജിപ്പിക്കാനുമായിട്ടാണ്‌ മാധവനെത്തിയത്. തച്ചു ശാസ്ത്രത്തിൽ മിടുക്കനെന്ന്‌ പലരും പറഞ്ഞറിഞ്ഞ് സുകുമാരൻ വിളിപ്പിക്കുകയായിരുന്നു.

അഞ്ചടി പൊക്കവും ഒത്ത ശരീരവുമുള്ള മാധവന്‍ അത്ര
സുന്ദരനൊന്നുമായിരുന്നില്ല. പക്ഷെ, നാവിലും വിരൽത്തുമ്പിലും കല വിളയാടി നിന്നു.

തെക്കിനിയിലെ ഒരു തൂണിലെ സുന്ദരിയുടെ അടർന്നു പോയ ഒരു മുല വച്ചു പിടിപ്പിച്ച് ചെത്തി ചെത്തം വരുത്തവെ, നാലഞ്ച്‌ തുണുകൾക്ക്‌ അകലെ ഒരു നിഴലാട്ടംകണ്ടു ശ്രദ്ധിച്ചു പോയി.

പച്ച ബ്ലൌസിന്റെ ഒരു കയ്യും അവിടവിടെ കരിപുരണ്ട സെററുമുണ്ടും മാത്രമേ തൂണു കാണാൻ അനുവദിച്ചുള്ള. കൂടുതൽ കാണാനുള്ള കൊതികൊണ്ട്‌ കുറേ നേരം നോക്കിയിരുന്നു.

കാണാതായപ്പോൾ വീണ്ടും പണി തുടർന്നു, നിഴൽ ചലിച്ചപ്പോൾ തിരിഞ്ഞുനോക്കി. കണ്ടപ്പോൾ അസാധാരണമായൊരു തോന്നൽ, മനസ്സിൽ……..

ആ കണ്ണുകളിൽ ആരാധന, ആരാധന മാറി യാചനയാണെന്നു തോന്നി.

മാധവൻ ചിന്തിച്ചത്‌ അവൾ എന്താണ്‌ തന്നിൽ നിന്നും യാചിക്കുന്നതെന്നാണ്‌. പൊക്കണത്തിൽ കുറെ ഉളിയും, കൊട്ടു

വടിയും, വാളമായിട്ട്‌ ഉരുചുററുന്ന തന്നിൽ നിന്നും.

ഒരുനിമിഷം താൻ മിനുക്കിതീർത്ത ശില്പത്തിന്റെ മുഖത്ത് ഉണ്ണിമായയെ കണ്ടു, ശില്പത്തിന്റെ അംഗ വടിവ്‌ അവളുടെ ദേഹത്തു കണ്ടു. അപ്പോൾ പണ്ടുപണ്ടേ ഈ തറവാട്‌ പണിത്‌

ഉയർത്തുന്ന കാലത്തും, ഇവിടത്തെ പെണ്ണുങ്ങൾക്ക്‌ ഇതേ മുഖ

ഛായയായിരുന്നിരിക്കണം. അന്ന്‌ ജീവിച്ചിരുന്ന ഏതോ സുന്ദരിയെ നോക്കി ശില്പി തനിപ്പകർപ്പിൽ   ഈ ശില്പം തീർക്കു

കയായിരുന്നിരിക്കണം. പക്ഷെ, ഉണ്ണിമായയ്ക്കു് അല്പം മങ്ങലുണ്ട്‌ നിറത്തിൽ.

പിന്നീടവൻ ആ തറവാട്ടിലുള്ള തൂൺ ശില്പങ്ങളിലും ചുവർ   ചിത്രങ്ങളിലും ഉണ്ണിമായയെ തിരയുകയായിരുന്നു.

അതെല്ലാം ഉണ്ണിമായയുടെതു തന്നെയായിരുന്നു.

അവൻ തെക്കിനിയിലും വടക്കിനിയിലും അകത്തളങ്ങളിലും ശില്പങ്ങൾ മിനുക്കി നടന്നു.

അപ്പോഴൊക്കെ മനമാകെ ഉണ്ണിമായ മാത്രമായിരുന്നു.

മനമാകെ നിറഞ്ഞുനിന്ന ഉണ്ണിമായയുടെ രൂപത്തിലെത്തും വരെ ശില്പങ്ങളെ മിനുക്കി, വ൪ണ്ണുംപൂശി.

വിറളി പിടിച്ചു ആ പണികരൾക്കിടയിലും അവൻ ഒരു സത്യം കണ്ടെത്തി. ഉണ്ണിമായ ദു:ഖിതയാണെന്നും, ഈ തറവാടിന്റെ ഇരുളടഞ്ഞ മൂലകളിൽ നിന്നും അഴുക്കളിൽ നിന്നും
മോചിതയാകാൻ മോഹിക്കുന്നുവെന്നും, അവളെ മോചിപ്പിക്കു മെന്ന്‌ കരുതിയിരുന്ന സൂകുമാരന്റെ കൈകൾ ഇനിയും അവൾക്കുനേരെ നീളകയില്ലെന്നും.

ഊപുരയുടെ മച്ച്‌ പോളീഷ് ചെയ്ത ഒരുനാൾ അയാളെ നോക്കി നിന്ന ഉണ്ണിമായയോടു തിരക്കി.

“ഉണ്ണിമായക്ക്‌ എന്നെ ഇഷ്‌ടമായോ?”

“ഉം”

“എന്റെ കൂടെ വരുന്നോ?’

“….”

“നാടു കണ്ട്, നഗരം കണ്ടെ, നാട്ടാരെ
കണ്ട്….”

‘…..”

“ഈ കരിയും മഷിയും കളഞ്ഞ്‌, പൊടിയും മാറാലയും വെടിഞ്ഞ്‌.”

“നിറവെളിച്ചത്തിൽ ആകാശത്തിന്‌ കീഴെ ..
…”

“……..”

“വല്ലവർക്കും വേണ്ടി വീട് പണിത്‌, വല്ലവർക്കും വേണ്ടി കട്ടിലു തീർത്ത് നമുക്ക്‌ കഴിയാം ……..”

“വല്ലവരുടെയും വീട്ടിൽ അന്തിയുറങ്ങി, നേര വെളുക്കെ ഉണർന്ന് അടുത്ത കൂര തേടി അലയാം …..”

“നമുക്ക്‌ ആകാശത്തിലെ പറവകളെപ്പോലെ ഭൂമിയിലെ കാറ്റു പോലെ സ്വതന്ത്രരായിരിക്കാം….”

ഉണ്ണിമായയ്ക്ക് അധികമൊന്നും പറയാനില്ലായിരുന്നു, അറിയുകയുമില്ലായിരുന്നു. തറവാടിന്റെ ചെത്തിമിനുക്ക് പണി കഴിയും മുമ്പെ മാധവൻ അവളടെ കൈയ്ക്കു പിടിച്ച്
 വിശാലമായ ലോകത്തേക്ക് ഏറങ്ങി നടന്നു.

കൊട്ടും കുരവയും പഞ്ചവാദ്യത്തിനും പകരം ആക്രോശങ്ങളം , വെല്ലു വിളികളും ചേരി തിരിവുമുണ്ടായി. സുകുമാരന്റെ അഭിമാനത്തിന്‌ ക്ഷതമേററന്ന്‌ വിളിച്ചു കൂവി തറവാട്‌ കുലുങ്ങ്‌മാറ് ചവിട്ടി മെതിച്ചു. സഹികെട്ടപ്പോൾ രാഘവൻ നായർ കുറച്ച് ആട്ടംതുപ്പും കൊടുത്തപ്പോൾ ശമിച്ചു. എങ്കിലും,നാട്ടിൽ കുറെ നാളത്തേക്കു  കൂടി ചർച്ചകളും കോലാഹലങ്ങളും

ആഴ്‌ചകൾ കഴിഞ്ഞപ്പോൾ അതും അടങ്ങി.

“സ്വാർത്ഥതയിലല്ല ഉദാരതയിലാണ്‌ സ്‌നേഹം മുളക്കുന്നത്…. വാങ്ങുന്നതിലല്ല കൊടുക്കുന്നതിലാണ സനേഹം വളരുന്നത്‌.”

ഒരിക്കൽ ഉണ്ണി മേഴ്സിയോടു പറഞ്ഞു.

താഴെ ഭൂതത്താൻ കെട്ടിയ അണയിലെ തെളിഞ്ഞ വെള്ളത്തിൽ അവരുടെ സഹപാഠികൾ, ആൺട്ടികളും , പെൺകുട്ടികളും ഇഴ ചേര്‍ന്ന്‌ ആർത്തുല്ലസിക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്നു,

ഉണ്ണിക്ക്‌ അവരോടൊത്ത് അപ്രകാരം തുള്ളിച്ചാടാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. മരങ്ങൾക്കിടയിലൂടെ എത്തുന്ന മഞ്ഞ വെയിൾ നാളങ്ങളെ നോക്കി അവനിരുന്നു.

മേഴ്‌സിയുടെ കണ്ണുകളും മുഖവും ചുവന്നിരുന്നു.

“എന്റെ കൈയ്യില്‍ നിനക്ക് തരാനായിട്ട് എന്താണുള്ളത്‌ മേഴ്‌സി?”

അവൾ മുഖമുയർത്തിയില്ല.

“ഒന്നുമില്ല.”

കൂട്ടത്തിൽ
നിന്നും വേറിട്ട്‌, മരങ്ങളുടെ മറവിൽ ചലിച്ച നിഴലുകളെ മേഴ്‌സി ശ്രദ്ധിച്ചു. അത്‌
ജോസഫും ആഷ്നിയയ മായിരിക്കണം.

ആ നിഴലുകൾ പുണരുകയാണെ്‌.

അവൾ കണ്ണുകൾ പിൻ വലിച്ചു.

“നീ പറയുമായിരിക്കും, ഉള്ളിൽ നിന്നും, ഹൃദയത്തിൽ നിന്നും, ആഴങ്ങളിൽ നിന്നും എത്തുന്ന സ്‌നേഹം മതിയെന്ന്‌. പക്ഷെ, മേഴ്‌സി അതൊരിക്കലും യാഥാത്ഥ്യമാകുന്നില്ല. നിനക്ക്‌, നിസ്വാർത്ഥമായിട്ട്‌, സമാധാനമായിട്ട്‌, സ്വസ്ഥമായിട്ട്‌ ഒരു ജീവിതം തരാൻ കഴിഞ്ഞാലേ ഞാൻ നിന്നെ സ്‌നേഹിക്കുന്നെന്ന്‌ പറയാന്‍ കഴിയൂ. അതിന്‌ കഴിയാത്തിറ്റത്തോളംകാലം ഞാൻ നിന്നെ എന്നിലേയ്ക്ക്‌ വിളിക്കരുത്‌. ഇതെല്ലാം അറിഞ്ഞിട്ടം ഞാന്‍ നിന്നെ വിളിക്കുന്നെങ്കിൾ ഞാൻ സ്വാർത്ഥനാണ്‌……”

“ഉണ്ണീ….പ്ലീസ്‌.. നോ മോർ…”

അവൾ പാറയിൽ നിന്നും സാവാധാനം ഊഴ്ന്നിറങ്ങി.

താഴെ, മുട്ടുവരെ വെള്ളത്തിൽ സാരിത്തലപ്പ്‌ ഒരു കയ്യാൽ ഉയർത്തിപ്പിടിച്ചു നിന്ന്‌ മുഖംകഴുകി. ഈറനായ കണ്ണുകളാൽ അവനെ വിളിച്ചു.

തെളിഞ്ഞ വെള്ളത്തിൽ, മഞ്ഞവെയിൽ നിറത്തിൽ സ്വർണ്ണക്കൊലുസിട്ട അവളുടെ പാദങ്ങൾ, വെളുത്തകാലുകൾ…

ഉണ്ണി താഴേയ്ക്കിറങ്ങിയില്ല. അവൾ നീട്ടിയ കൈ സ്വീകരിക്കാതെ പൊക്കം കൂടിയ ഒരു കല്ലിൽ അവൻ കയറിനിന്നു. അവിടെ നിന്നാൽ പുഴയ്‌ക്കുമേലെ മനുഷ്യൻ കെട്ടിപ്പടുത്ത
അണക്കെട്ട്‌ കാണാം.

ഭൂമിയിൽ
നിന്നും വെയില്‍ ആകാശത്തേക്ക് ഉരുണ്ടു കൂടുകയായിരുന്നു.

@@@@@




അദ്ധ്യായം അഞ്ച്

ഇടതിങ്ങിയ വനാന്തരം.

വൻ മരങ്ങളെ കെട്ടിപ്പിണഞ്ഞു നിർത്തുന്ന  ലതാദികൾ

മൂന്ന്‌ കാട്ടരുവികൾ………..

കളകൂജനങ്ങൾ……….

ബൃഹത്തായൊരു സംരംഭമാണ്‌ കേദാരം റിസോർട്ട്സ്…….

മലകളാൽ
ചുററപ്പെട്ട നൂറോളം ഏക്കർ വരുന്ന ഒരു മൈതാനം.

പണ്ട് ഒരു മുതുവാൻ കുടിയായിരുന്നു.

കിഴക്കൻ മലകളിൽ നിന്നും മൂന്ന്‌ അരുവികൾ മൈതാന ത്തേയ്ക്കു ഒഴുകിയെത്തുന്നു. മുതുവാന്മാർ സമൃദ്ധമായി കൃഷി ചെയ്ത സമ്പന്നരായിരുന്നിരിക്കണം .

പക്ഷെ, ആരുടെ ഉടമസ്‌ഥതയിലാണെന്നോ, കൈവശ മാണെന്നോ, നിള റിസോർട്ട്സ് സ്‌ഥാപിപ്പിക്കുന്നതെന്ന് പണിക്കാർക്ക് അറിവില്ല. അതുമാത്രമല്ല, അവരുടെയിടയിൽ അതിനൊരു പ്രസക്തിയുമില്ലാതാനും

രാജ്യവ്യാപകമായിത്തന്നെ വ്യാപാരബന്ധമുള്ള ഒരു കരാർ ഗ്രൂപ്പാണ്‌ പണികൾ കരാറെടുത്തിരിക്കുന്നത്‌. പരിചയസമ്പന്നരായ മാനേജ്‌മെന്റ് അധികാരികൾ വിദഗ്‌ ദ്ധരായ സാങ്കേതികജ്‌ഞാനികൾ, മേൽനോട്ടക്കാർ, തൊഴിലാളികൾ….

പണികൾ മൂന്നാംഘട്ടത്തിൽ എത്തിയിരിക്കുകയാണത്രെ ആദ്യത്തേത്‌ ഗ്രൌണ്ട് വർക്ക്, രണ്ടാമത്തേത്‌ സ്കെൽട്ടൺ ആണ് കോൺ ക്രീററിംഗ്‌, മൂന്നാമത്തേത്‌ പ്ലാസ്റ്ററിംഗ്‌, ഫ്‌ളോറിംഗ്‌, പ്ലംബിഗ്‌ ആൻഡ് ഇലട്രിക്കൽ ഫിററിംഗ്സ്.

ആദ്യത്തേതും, രണ്ടാമത്തേതുമായ എഞ്ചിനീയർമാരും പണിക്കാരും  പോയിക്കഴിഞ്ഞാണ്‌ മൂന്നാമത്തെഗ്രൂപ്പ്‌ എത്തി

യത്‌. ഗ്രൂപ്പിന്റെ ചുമതല ഹബീബ് എന്ന സൈറ്റ് എഞ്ചനിയർക്കാണ്.
മാനേജരും,
സ്റ്റെനോയും, അക്കാണ്ടന്റും മാററമില്ലാതെ തുടരും. ഒരു പണി തുടങ്ങുമ്പോളെത്തിയാൽ പണികൾ തീർത്ത് ഉടമസ്‌ഥനെ ഏല്ലിക്കുന്നതുവരെ അവർ ആ വർക്ക്സൈററിലുണ്ടായിരിക്കും .

ഇപ്രകാരം ഇരുപതോളം മാനേജർമാർ ആ കരാർ ഗ്രൂപ്പിൽ ഉണ്ടത്രെ.

ഉണ്ണിയും ആ ബൃഹത്തായ  ഗ്രൂപ്പിലെ ഒരു കണ്ണിയായിരിക്കുന്നു.

ഒരു സൈററ്‌ എഞ്ചിനീയറുടെ കീഴിൽ പത്തോളം സുപ്പവൈസർമാരുണ്ട്‌. അവരുടെ മേൽ നോട്ടത്തിലാണ്‌ തൊഴിലാളികൾ പണിയുന്നത്‌.
തൊഴിലാളികൾ സ്‌ഥിരക്കാരും പ്രാദേശികരായ താല്‍ക്കാലികക്കാരുമുണ്ട്‌. അവരുടെയൊക്കെ ഹാജരുകൾ സൂക്ഷിക്കുക, കൂലികൊടുക്കുക, അതെല്ലാം കണക്കുകളാക്കി സൂക്ഷിക്കുക, സ്റ്റോർകീപ്പർ നല്‍കുന്ന വിവരങ്ങൾ കണക്കിൽ പെടുത്തുക, ഇടയ്ക്കൊക്കെ സ്റ്റോക്ക്‌ പരിശോധിക്കുക, എന്നതെല്ലാമാണ്‌ ഉണ്ണിയുടെ ജോലികൾ. പക്ഷെ, ചെയ്ത തുടങ്ങിയപ്പോഴാണ്‌ പലപ്പോഴും

രാത്രികളിൽ
കൂടി ചെയ്താലെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലായത്‌.

സ്റ്റെനോഗ്രാഫർ എസ്റ്റേറിന്‌ പണികൾ വളരെ കുറവായിരുന്നു. സ്ഥാപനത്തിന്റെ മേലേത്തട്ടുമായിട്ടള്ള കത്തിടപാടുകൾ തയ്യാറാക്കുക, മാനേജർ നൽകുന്നതു പ്രകാരമുള്ള റിപ്പോട്ടുകൾ ഉണ്ടാക്കി ക്രേന്ദത്തെ അറിയിക്കുക തുടങ്ങി. വെറുതെ കിട്ടുന്ന സമയം അവൾ ഉണ്ണിയെ സഹായിക്കാൻ വിനിയോഗിച്ചു കൊണ്ടിരുന്നു. അവൾ എന്നും അങ്ങിനെ തന്നെയായിരുന്നു.

ഉണ്ണിയുടെ കരാർ സ്ഥാപനത്തിന്‌ പ്രവിശ്യയിൽ തന്നെ
ഏഴോ എട്ടോ പ്രധാന പണികൾ നടക്കുന്നുണ്ട്‌. അതിനെയെല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടി പ്രവിശ്യയിലെ തന്നെ ഒരു പ്രധാന നഗരത്തിൽ റീജനൽ ഓഫീസ്‌ പ്രവത്തിക്കുന്നുമുണ്ട്‌.

അവിടെ റീജനൽ മാനേജരും മററ്‌ സാങ്കേതിക വിദഗ്‌ധരും ഉണ്ട്. എല്ലാ വർക്ക് സൈററുകളിലും അവരുടെ പരിശോധന കളണ്ടാവുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാനമായും സ്ഥാപനത്തിന്റെ പുറം ലോകവുമായുള്ള ബന്ധപ്പെടലുകളും കത്തിടപാടുകളും അവരാണ്‌ നടത്തുക.

വിത്സൺ ഡിക്രൂസ്‌ സമർത്ഥനായ മാനേജരാണ്‌. അയാളടെ ഓഫീസ്‌ ജീവിതം കണ്ടപ്പോ ഉണ്ണിക്ക്‌ വ്യക്തമാവുകയും ചെയ്തു. പണികൾ നടക്കുന്ന സ്ഥലങ്ങളിലും ഓഫീസിന്റെ സകല കാര്യങ്ങളിലും അയാളടെ ശ്രദ്ധയെത്തിയിരുന്നു. തെററുകൾ കണ്ടാൽ പറയുകയും ശാസിക്കുകയും ചെയ്തിരുന്നു.

അയാളടെ മദാമ്മയെപ്പോലെ സുന്ദരിയായ ഭാര്യ . വിദേശത്ത്‌ നേഴ്സായി ജോലിനോക്കുകയും രണ്ട്‌ ആൺമക്കൾ ഈട്ടിയിൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർന്നിരിക്കുകയു മാണെന്നത്‌ അവറാച്ചനാണ്‌ പറഞ്ഞത്‌.

വ്യാസൻ: “വിത്സൺ ഡിക്രൂസ്‌ പല വ്യക്തിത്വങ്ങൾ ചേർന്ന ഒരു വ്യക്തിയാണ്‌. രൂപത്തിൽ, ഭാവത്തിൽ, സ്വഭാവത്തിൽ …തമോഗുണം അധികമായിട്ട്‌ …അയാളടെ ചെറുപ്പം അങ്ങിനെയായിരുന്നു. ആവശ്യത്തിലേറെ ധനമുണ്ടായിരുന്ന കുടുംബത്തിൽ ഒററമകനായി വളർന്നു . അയാളുടെ

മാർഗ്ഗ ദർശി പിതാവായിരുന്നു. മദ്യവും, മാംസവും അധികമായിരുന്നു ഒരു ജീവിതമായിരുന്നു. സ്വത്തുക്കൾ മുഴുവനും അപ്രകാരം നഷ്‌ടമായിപ്പോയി.

സമൂഹത്തിന്‌ നടുവിൽ നിന്നിരുന്ന ഒരാൾ ഉച്ചത്തിൽ ചിരിക്കുന്നതു കേട്ട്‌ വ്യാസൻ സംസാരം നിർത്തി.

സമൂഹത്തിൽ
നിന്നും ഒരാൾ:

“താങ്കൾ കഥാകാരൻ മാത്രമല്ല ഉപദേശകൻ കൂടിയാണോ?”

ഞങ്ങൾ മടുത്തു ഉപദേശങ്ങൾ കേട്ടുകേട്ട്‌… വീട്ടിൽ മാതാപിതാക്കന്മാരുടെ , ദേവാലയത്തിൽ പുരോഹിതന്റെ, ജോലി സ്ഥലത്ത്‌ ഉയർന്ന ഉദ്യോഗസ്ഥന്റെ, സമൂഹത്തിലാണെങ്കിൽ പരസ്പരം കണ്ടുമുട്ടുന്ന ഓരോരുത്തരിൽ നിന്നും.. .പക്ഷെ, ഈ ഉപദേശകർ എന്തുകൊണ്ട്‌ അറിയുന്നില്ല, കേൾക്കുന്ന ഓരോ വ്യക്തികളും ചിന്താശക്‌തിയുയള്ളവരാണെന്നും, കണ്ണുകളും കാതുകളമുള്ളവരാണെന്നും ..?”

“തീർച്ചയായും താങ്കൾ പറയുന്നതിനെ ഞാനംഗീകരിക്കുന്നു. ഞാനിവിടെ ഒരു ഉപദേശം തരാൻ ശ്രമിക്കുകയായിരുന്നില്ല. വിത്സൻ ഡിക്രൂസിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ ധരിപ്പിക്കുകയായിരുന്നു. അയാളിലെ തമോഗുണാധിക്യത്തെ അറിയിക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ള…….

“ശരി…
ശരി… എങ്കിൽ ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ… യഥാർത്ഥത്തിൽ ഈ വിലക്കുകളുടെ ആധിക്യമല്ലെ മനുഷ്യനെ, ആ വിലക്കുകളെ ഛേദിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നത?”

പക്ഷെ, അതിന്‌ ഉത്തരം പറയേണ്ട ഉത്തരവാദിത്വം വ്യാസന്‌ ഉണ്ടായില്ല. സമൂഹത്തിൽ തന്നെ അതിന്‌ ഉത്തരം കൊടുക്കാനും പ്രത്യുത്തരങ്ങൾ കേൾക്കാനും ആളുകൾ ഉണ്ടായി.

മാനേജരുടെ വീടിന്റെ പിറകിലാണ്‌ ഓഫീസ്‌ കെട്ടിടം. മാനേജരുടെ ക്യാബിനും, സൈറെറഞ്ചിനീയറുടെ മുറിയും വിശാലമായ സ്റ്റാഫ്‌ റൂമും….

ഓഫീസിൽ
നിന്നും അഞ്ചുമിനിട്ട്‌ നടന്നാലേ ഉണ്ണിക്ക്‌ താമസിക്കുന്നിടത്ത്‌ എത്താനാകൂ.

റോഡിന്റെ ഓരത്തു തന്നെയാണ്‌ ഒററപ്പെട്ട നിൽക്കുന്ന പന്ത്രണ്ടു വീടുകൾ, ഓഫീസ്‌ സ്റ്റാഫുകൾക്കും സൂപ്രവൈസറ ന്മാർക്കും വേണ്ടിയുള്ളതാണ്‌. പിന്നീട്‌ കോളനി പോലെയുള്ള വീടുകൾ നൂറോളമുണ്ട്‌. എല്ലാം ടിൻഷീററ്‌ മറച്ച്‌, മേഞ്ഞിട്ടുള്ളതാണ്‌. എല്ലാററിലും അത്യാവശ്യം സൌകര്യങ്ങളൊക്കെയുണ്ട്‌.

അവറാച്ചന്റെ വീടിനോട്‌ ചേർന്ന്‌ വേറെയൊരു ഷെഡ്ഡ് കെട്ടിയാണ്‌ കുടുംബമില്പാത്തവർക്ക് ആഹാരം പാകം ചെയ്തു കൊടുക്കുന്നത്‌.

അവിടെ ഒരു ഗ്രാമം രൂപം കൊണ്ടിരിക്കുന്നു.

രാമേട്ടന്റെ ചായക്കട, ബീരാവുവിന്റെ പലവ്യഞ്ജനക്കടെ, രാധാകൃഷ്ണന്റെ ബാർബാർ ഷാപ്പ്, അന്നാമ്മച്ചേടത്തി “നാടൻ”
വിൽക്കുന്ന പുര…എന്നും രണ്ടുനേരം വന്നു പോകുന്ന ഏതോ പ്രൈവററ്‌ കമ്പനി വക ഒരു ബസ്സും.

ഒരു സായാഹ്‌ന്നത്തിൽ കടയുടെ തിണ്ണയിൽ സോറ പറഞ്ഞിരിക്കുന്നവരോട് രാമേട്ടൻ പറഞ്ഞു.

“സത്യത്തില്‍ വയറല്ലെ എല്ലാവരുടെയും കാര്യം ….എവിടെയെല്ലാമോ ഒണ്ടായ നമ്മടെയെല്ലാം വയറു നിറയ്ക്കാനുള്ള വെമ്പല് കൊണ്ട്‌ പണിയെഴുക്കാനായി ഈ കൊടുംകാട്ടിലെത്തി മൃഗങ്ങളോടും, മരങ്ങളോടും മല്ലടിച്ച്‌ ജീവിതം തുടങ്ങി ദ് ,
ഇവടിപ്പം ഒരു നാടുണ്ടായി.”

“ഉവ്വ്‌, ശരിയാണ്”

അന്നാമ്മച്ചേടത്തിയുടെ ഇറു നൂറുമില്ലിയും ഒരു മുട്ടയും അകത്തത്തിയപ്പോൾ അന്നത്തെ അദ്ധ്വാനത്തിന്റെ എല്ലാ ക്ഷീണവും തീർന്നമട്ടിലാണ്‌ കുഞ്ഞാപ്പു പറഞ്ഞത്‌.

പക്ഷെ, ഉണ്ണി അവരുടെ  കണ്ണടയായത് തികച്ചും യാദൃച്ഛികമായിട്ടാണ്‌. ഒരുദിവസം കുഞ്ഞാപ്പു ഉണ്ണിയോടു പറഞ്ഞു.

“ഉണ്ണിസാറെ എന്റെ നാട്ടിലെ ഒരു കൊച്ച് തൂങ്ങി മരിച്ചതിന്റെ വാർത്തയൊന്നു വായിച്ചെ!”

ഉണ്ണി പത്രത്തിന്റെ ഉൾപേജിൽ ചിത്രത്തോടുകൂടി കൊടുത്തിരിക്കുന്ന വാത്ത ഉറക്കെ വായിച്ചു.

തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ്‌ പെൺകുട്ടിയുടെ മരണം ഉണ്ടായിട്ടുള്ളത്‌. പോസ്റ്റുമോർട്ടും റിപ്പോർട്ടും പൊലീസ്‌ കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളും തല്പര കക്ഷികളടെ
സ്വാധീനത്താൽ പുറത്തു വിട്ടിരിക്കുന്ന കെട്ടുകഥകൾ മാത്രമാണ്‌. ജനാലകമ്പിയിൽ തൂങ്ങി നിലത്ത്‌ ഇരിക്കുന്ന വിധ

ത്തിലാണ്‌ പെൺകുട്ടി മരിച്ചു കിടന്നിരുന്നത്‌. സ്ഥലത്തെ പോലീസ്‌ അധികാരികാൾ സ്വാധീനത്തിന്‌ വിധേയരായി സത്യത്തെ മറച്ചു വച്ച്‌ സ്വയം മെനഞ്ഞെടുത്ത കഥ നാട്ടിലും, പത്രങ്ങൾ വഴിയും പരത്തിയിരിക്കുകയാണ്‌. സത്യാവസ്ഥ കണ്ടെത്തുന്നതിനും, ശരിയായ കുററവാളികളെ നിയമത്തിന്റെ അധീനതയിൽ കുടുക്കി ശിക്ഷിക്കുന്നതിനും മറെറാരു ഏജൻസിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും, ഒന്നിൽ കൂടുതൽ ഡോക്‌ടറന്മാരുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തിക്കണമെന്നും ആക്‌ഷൻ കൌസിൽ കൺവീനർ കൂടിയായ
സ്ഥലം എം. എൽ.എ. ഒരു പ്രസ്ഥാവനയിൽ ആവശ്യപ്പെടുന്നു.

ആ തുടക്കം ഒരു സ്ഥിരം ഏർപ്പാടാക്കുകയായിരുന്നു. പത്രം രാവിലെ ബസ്സിലാണ്‌ എത്തുന്നത്‌. പക്ഷെ, വൈകിട്ട്‌ ഉണ്ണി കടയിൽ എത്തുന്നതു വരെ വലിയ ചുളിവുകളൊന്നും വരാതെ രാമേട്ടന്റെ കാഷ്‌ മേശമേൽ  കിടക്കും.

ഒരുദിവസത്തെ അദ്ധ്വാനം കഴിഞ്ഞെത്തി ചൂടുവെള്ളത്തിൽ കുളികഴിഞ്ഞാൽ പലരുടെയും ചിന്ത രാമേട്ടന്റെ കടയിൽ കൂടന്നതിനെക്കുറിച്ചും. പത്രവാത്തകൾ അറിയുയന്നതിനെ കുറിച്ചുമായി. അന്നമ്മച്ചേടത്തിക്ക്‌ കച്ചവടം ക്രമാതീതമായി വർദ്ധിച്ചിട്ടണ്ടെന്നും, ഈ പോക്ക്‌ തുടരുകയാണെങ്കിൽ
അടുത്ത ഒരു വർഷത്തിനുള്ളിൽ അവർ അടുത്ത ഒരു പത്തേക്കർ റബ്ബർ എസ്റ്റേറ്റുകൂടി സ്വന്തമാക്കുമെന്നും ചിലർ. പക്ഷെ, രാമേട്ടൻ ചായയും, ഇഡ്ധലിയും ദോശയും, പരിപ്പുവടയും, ഉഴന്നുവടയും, പഴബോളിയും, സുഖിയനുമൊക്കെ മാത്രമേ ഉണ്ടാക്കാൻ ശ്രമച്ചുള്ളു.

രാമേട്ടൻ കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്ക്  വാൾപോസ്റ്റർ ഒട്ടിക്കുന്നതിനും വീടുവീടാന്തരം കയറിയിറങ്ങി നോട്ടീസ്‌ വിതരണം ചെയ്യുന്നതിലുമൊക്കെ തതെ സ്വാധീനം വ്യക്തമാക്കിയിട്ടമുണ്ട്. പക്ഷെ, പാർട്ടി പിരിഞ്ഞപ്പോൾ ആശയപരമായി യോജിക്കാൻ കഴിഞ്ഞത് വലതുപക്ഷത്തോടാണ്‌.

കാലാന്തരത്തിൽ പാർട്ടിക്കുണ്ടായ ക്ഷയം അദ്ദേഹത്തിന്റെ
പണി കുറയ്‌ക്കുകയും നിത്യാഹാരത്തിനുവേണ്ടി നാട്ടിലെ ഒരു ചായക്കടയിൽ പാത്രം കഴുകുന്നവനായി. സപ്ലെയറായി, ചായ

അടിക്കുന്നവനായി പിന്നീട് വളരുകയും ചെയ്‌തു.

വളർച്ചക്ക് പിന്നീടം പലപല തട്ടുകളണ്ടായി. ഒടുവിൽ കേദാരം റിസോർട്ട്സ്‌ പണിയാൻ എത്തിയവർക്കൊപ്പം ഈ കൊടും കാട്ടിലെത്തി.

-അയാൾ ഒരിക്കലും ഒരു കുത്തിക്കൊലക്കാരനായിരുന്നില്ലെന്ന്‌ എല്ലാവരും ഒന്നടങ്കം പറയും, ഒരു ചളിപ്പുമില്ലാതെ.

പക്ഷെ, മീരാവു അങ്ങിനെയല്ല. കടകവിരുദ്ധനാണ്.

അഞ്ചുനേരം നിസ്‌കാരം നടത്തുകയും, വെള്ളിയാഴ്‌ചകളിൽ അടുത്ത പട്ടണത്തിലെ പള്ളിൽ പോവുകയും നോമ്പുനോക്കു

കയും, സക്കാത്തുകൾ നടത്തുകയും , ഏതു കച്ചവത്തിലും ഒന്നി

നൊന്ന് ലാഭം കിട്ടണമെന്ന് ശഠിക്കുകയും അതു നേടാനായിട്ട്‌

യന്തിക്കുകയും, നേടുകയും മൂന്ന്‌ ആൺ മക്കളെ ഗൾഫിൽ പറഞ്ഞു വിടുകയും, ഒരിക്കൽ ഹജ്ജു നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്‌.

എസ്ത്തേറിന്റെ സ്വരം തികച്ചും ആകർഷണീയമാണ്. ലേശം ഇരുണ്ട നിറമാണ്‌. ഇടതിങ്ങിയ മുടിയിൽ നിന്നും അടുത്തു വരുമ്പോൾ സുഗന്ധം കിട്ടാറുണ്ട്‌. സാരിയും ബ്ലൌസുമാണ്‌ കൂടുതൽ ചേർച്ച.തണുപ്പ്
കൂടുതലുള്ളപ്പോൾ പച്ചയോ, നീലയോ, ചുവപ്പോ ആയ ഷാളും.

ഉണ്ണി പുസ്കത്തിൽ നിന്നും തലയുയർത്തി.

അവൾ അവനെതന്നെ നോക്കിയിരിക്കുകയാ‍യിരുന്നു.

അവളുടെ ശാന്തമായ ചിരി.
അവന്‌ ഏറെ ഇഷ്ടം  തോന്നിയിട്ടുള്ള ആ ചിരിതന്നെയാണ്‌ എസ്തേറിന്റേത്. ഏററവും ആകർഷണീയമായ ഘടകവും.

എസ്തേറിനേക്കാൾ മിടുക്കിയാണ്‌ മകൾ എമിലി. എട്ടാം സ്റ്റാൻ ന്റെർഡിലാണെന്നാണ് പറഞ്ഞത്. അടുത്ത പട്ടണത്തിലെ കോൺവെന്റ്‌ സ്ക്കൂളിൽ, മററ്‌ തൊഴിലാളികളുടെ കുട്ടികളോടൊപ്പം കമ്പനി വണ്ടിയിലാണ്‌ പോയി വരുന്നത്.

“എസ്തേറിനറിയുമോ, ഞാനെന്നും ഒററക്കായിരായിരുന്നു. ഇന്റിമേററ്‌ എന്നുപറയാൻ ഒരു സ്‌നേഹിതനെപ്പോനും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല.  ഒരു പക്ഷെ, അതെന്റെ തെറ്റായ വീക്ഷണം കൊണ്ടാകാം. ഒന്നും അധീനപ്പെടുത്തണമെന്ന് മോഹിച്ചിട്ടില്ല.”

“പ്രതികൂല സാഹചര്യങ്ങളെ, നാം ഒരു ശ്രമം നടത്തിയാൾ നമുക്ക്‌ കുറെയൊക്കെ മാറ്റാൻ കഴിയുമെന്നാണ്‌ എന്റെ പക്ഷം. ഉണ്ണി അതിന് ശ്രമിച്ചില്ല എന്നതാണ്‌ സത്യം. ഉള്ളിലേയ്ക്ക്‌ വലിഞ്ഞ്‌ ഒരു സ്വപ്ന ജീവിയെ പോല ചുററപാടുകളെ കാണാതെ, കണ്ടില്ലെന്ന്‌ നടിച്ച്‌ നടന്നു. ഒരുപക്ഷെ, അതുകൊണ്ട് കൂടിയാകാം ഉണ്ണിയുടെ ജീവിതത്തിലെ ഏററവും ദാരുണമായ അനുഭ ഉണ്ടായതും.”

അവനോടൊപ്പം വെറുതെ നടന്നു. വെയിലിന്‌ നല്ല ചൂടുണ്ട്‌ എന്നിട്ടും ശരീരം വിയർക്കുന്നില്ല്. വെയിൽ കായുമ്പോൾ പ്രത്യേകതരം 
സുഖം . ഉണ്ണിക്ക് ആ അനുഭവം പുതുമയായി.

“ഇനിയും ഉണ്ണി ഇങ്ങനെ കരുതുന്നത്‌?”

“എങ്ങിനെ?”

“ഒററയ്‌ക്ക്‌, യാതൊരു ബാദ്ധ്യതകളുമില്ലാതെ‌ കഴിയാമെന്ന്”

ഒരുനിമിഷം എസ്തേർ ചോദിച്ചത്‌ അവന്‌ ഗ്രഹിക്കാനായില്ല. നടത്തം സാവധാനമാക്കി എസ്തേറിന്റെ കണ്ണുകളിൽ നോക്കി.  

“ഐ മീൻ മാര്യേജ്‌. …ഫാരിലി..”

ഒന്നു പുഞ്ചിരിച്ചു, നിമിഷങ്ങൾ കൊണ് പുഞ്ചിരി മാഞ്ഞു. കത്തിനിന്ന വിളക്ക്‌ തിരിയെ ഉള്ളിലേയ്ക്ക് വലിച്ചതുപോലെ കെട്ടു.

“ഒന്നാമത് മാനസികമായ
ഒരുക്കം വേണം. രണ്ടാമത്‌

സാമ്പത്തികമായ ഭദ്രത. മൂന്നാമത് സാമൂഹ്യമായ ബന്ധങ്ങൾ.

പക്ഷെ, ഈ മൂന്നുകാര്യങ്ങളും എന്നിൽ നിന്നും അകന്നാണി

രിക്കുന്നത്‌.”

“അതിനേക്കാളൊക്കെ പ്രധാനം ഉണ്ണി ആഗ്രഹിക്കാത്തതു

കൊണ്ടാണെന്ന്‌ പറയാം …?”

“ഉം അങ്ങിനെയും പറയാം.” റ്

എസ്‌തേറിന്റെ ക്വാർട്ടേഴ്സിന്റെ വാതിൽക്കലെത്തിയപ്പോൾ നിന്നു.

“ഉണ്ണിക്ക്‌ വിരോധമില്ലെങ്കിൽ, കയറിയാൽ ഞാൻ

ഉണ്ടാക്കുന്ന ഒരു ചായ കഴിക്കാം…”

വീടിനുള്ളിൽ നല്ല വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമുണ്ട്‌. എസ്‌തേറിന്റെ ശാന്തത വീടിനുള്ളിൽ വ്യക്തമാകുന്നെന്ന്‌ ഉണ്ണിക്ക് തോന്നി.

അവൾ ചായയുമായെത്തും മുമ്പു തന്നെ ഉണ്ണി ഫോട്ടോകൾ ശ്രദ്ധിച്ചിരുന്നു. മേശമേൽ ഒരു ഫ്രെയിമിൽ അമ്മയുടെയും മകളുടെയും, മറെറാരു ഫ്രെയിമിൽ വിത്സൻ ഡിക്രൂസിന്റെയും …

വിത്സൻ ഡിക്രൂസിന്റെ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കി
നിൽക്കെയാണ്‌ അവൾ വന്നത്‌. ചായകപ്പ്‌ കയ്യിൽ വാങ്ങി അവൻ നന്ദി പറയും പോലെ ചിരിച്ചു.

“അത്‌
എന്റെ മകളടെ പപ്പ വിത്സൻ ഡിക്രൂസ്‌…”

അവൻ ഒരു നിമിഷം ശൂന്യനായി.

വീണ്ടും അവളടെ ഉറച്ച സ്വരം അവൻ കേട്ടു.

“യേസ്‌….. .ഞാൻ കരുതി ഇതിനകംതന്നെ കഥകളെല്ലാം ഉണ്ണി കേട്ടിരിക്കുമെന്ന്‌.”

ഉണ്ണി കപ്പിലെ, സോസറിലെ ചിത്രപ്പണികൾ കണ്ടു കൊണ്ട്‌ സാവധാനം ചായ കുടിച്ചു.

“ഞാനൊരു ദുരന്തകഥയിലെ നായികയാണ്‌. പക്ഷെ, ഞാനൊരിക്കലും ഒന്നിൽ നിന്നും ഒളിച്ചോടാൻ  ശ്രമിച്ചിട്ടില്ല. ഇരുളിലേയ്‌ക്ക്‌ നീങ്ങി നിൽക്കാനും തുനിഞ്ഞിട്ടില്ല. എല്ലാററിനും നടുവിൽ അചഞ്ചലം നിന്നു. എല്ലാം പൊട്ടി തകർന്നു പോയി. ഒരായിരം മോഹങ്ങൾ ഒരു പവം പെണ്ണിന്റെ മോഹങ്ങൾ….”

അവൾ കണ്ണൂകൾ പൊത്തി അടുത്ത കസേരയിൽ ഇരുന്നു;

കരയുകയാണ്,
ഗദ്ഗദത്തെ ഒതുക്കുകയാണ്‌, കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ച്‌, മുഖമുയർത്തി. ഉണ്ണി അവളെ നോക്കിയിരുന്നു. കലങ്ങി ചുവന്ന നയനങ്ങൾ വീണ്ടും നിറഞ്ഞുവരുന്നു, ചുണ്ടുകൾ വിതുമ്പുന്നു.

എല്ലാം ഒതുക്കി അവൾ പറഞ്ഞു.

“പെണ്ണിന്റെ മോഹങ്ങളും ആണുങ്ങളുടെ മോഹങ്ങളും തമ്മിൽ ഒരുപാടു വ്യത്യാസങ്ങളില്ലെ…… മോഹങ്ങൽ നടപ്പിലാക്കാൻ വളരെ പരിമിതികളും ….എല്പാ മോഹങ്ങളും മനസ്സിലൊതുക്കി കാത്തിരിക്കുകയായിരുന്നു. നല്ല നാളകൾ പ്രതീക്ഷിച്ച്.. അപ്പോൾ അശനിപാതം പോലെ ഇയാൾ വരികയായിരുന്നു, വിത്സൻ . ….പിശാച്‌…..”

ഉണ്ണിക്ക്‌ അവളടെ തോളിൽ തട്ടി സാന്ത്വനപ്പെടുത്താൻ
തോന്നിയതാണ്‌. പൊട്ടിച്ചിതറുന്ന മനസ്സുൾക്കൊള്ളുന്ന മേനിയെ ദേഹത്തോട്‌ ചേർത്തു നിർത്തി തലോടുമ്പോൾ അവക്ക്‌ വേഗം സ്വാന്ത്വനത്തിലെത്താൻ
കഴിയുമെന്ന്‌ അവന്‌ അറിയാമായിരുന്നു. ശരീരത്തു നിന്നും ശരീരത്തിലേയ്ക്ക്‌ താപം പ്രവഹിച്ച്‌ മനസ്സിലെത്തി താങ്ങുണ്ടെന്ന്‌ പ്രബോധനം കൊടുത്ത്‌ മനസ്സിനെ സമാധാനത്തിന്റെ പാതയിലേയ്‌ക്ക് ഇറക്കിക്കൊണ്ടു വരുമെന്നും അറിയാമായിരുന്നു.

പക്ഷെ, ഉണ്ണി പിൻ വലിഞ്ഞു …..

@@@@@




അദ്ധ്യായം നാല്

അശ്വതിയുടെ മുഖമാകെ അസഹ്യതാ വികാരമാണ്.
പുസ്തകങ്ങളം വായനയും അവളിൽ
ബിന്നും യൃഗങ്ങളായി അകന്നുപോയിട്ട്.
അവൾക്കറിയാവുന്നതും
, ഇഷ്ടമുള്ളതും ചലച്ചിത്രങ്ങളെ
മാത്രമാണ്‌ . എക്സ്ട്രാ നടികളടെയും, വിവാഹങ്ങൾക്കും
തീറ്റയ്ക്കും കുടിക്കും പങ്കെടുക്കുന്ന നടീ
നടന്മാരുടെയും കഥകൾ അറിഞ്ഞ്‌
ഓർമ്മയിൽ സൂക്ഷിക്കുന്നതും
മാത്രം അവളടെ പൊതുഅറിവായി തീർന്നിരിക്കുന്നു.

തെക്കോട്ട് നോക്കി നിൽക്കുന്ന ടാൺ ഹാളിന്റെ
ഇരുവ
ശത്തും വൃക്ഷങ്ങൾ സമദുദ്ധമായി വളർന്നു
നിൽക്കുന്നുണ്ട്‌.
പ്രഭാതരശ്മികൾ ഇലകൾക്കിടയിലൂടെ ഊളിയിട്ട് ജനാല
വഴി ഹാളിൽ എത്തുന്നുമുണ്ട്‌.
ഒരുതുണ്ട്‌
വെയിൽ അശ്വതിയുടെ
ചുണ്ടുകളിൽ തന്നെ വീണുകിടക്കുന്നു.
അധരങ്ങൾ കൂടതൽ ചുവ
ന്നിരിക്കുന്നു.
നനവാർന്ന ചൊടികൾ അത്യാകർഷണങ്ങളാ
യിരിക്കുന്നു.

നൈററ്‌ഡ്യൂട്ടിയുടെ വിരസതയിൽ നിന്നും
മോചനത്തി
നായിട്ടാണ്‌
സലോമി വായന തുടങ്ങിയത്‌.
ഇപ്പോൾ
അവൾക്ക്‌
രാവിൽ കൂട്ടായി ഭാഷയിൽ പുറത്തിറങ്ങുണ എല്ലാ
വനിതാ മാഗസിനുകളം ബാല
വാരികകളം, പൈങ്കിളി
വാരികകളം എത്തുന്നു.
ഇരുപതോളം തുടർച്ചയയി പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളെ ഓർമ്മയിൽ സൂക്ഷിക്കുന്നു.എന്നിട്ടും വ്യാസൻ
അവൾക്ക്‌
അപരിചിതനായി മനസ്സിലാക്കാൻ കഴിയാത്തവനായി നിന്നു.

എന്നിട്ടം, അയാളെ അവൾക്ക്
ഇഷ്‌ടമായി. അയാളെ
കണ്ടപ്പോൾ മുതൽ ഒരു ബന്ധുവിനെ കണ്ടെത്തിയ തോന്നലു
ണ്ടാക്കിയിരിക്കുന്നു.

സമൂഹം ഒരു പ്രത്യേക
ഉന്മാദത്ത
കൊണ്ടു. അവരാരും അശ്വതിയെപ്പോലെയോ,സലോമിയെ പോലെയോ
അല്ല എന്നതാണ്‌
കാര്യം.

“തികച്ചും
അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഉണ്ണിയെ
കണ്ടെത്തുകയായിരുന്നു.”

വായന നിർത്തി വ്യാസൻ
പറഞ്ഞു.

സൌദമ്യ ചെവിയോർത്തിരുന്നു.

“അയാൾ
ഈ നഗരത്തിൽ,
നഗരംവിട്ടാൽ പട്ടണങ്ങളിൽ,
ഗ്രാമങ്ങളിൽ,
ചേരികളിൽ എല്ലാം ഉണ്ടായിരുന്നു.
ഇന്നും ഉണ്ണി
കൾ അവിടെയെല്ലാമുണ്ട്‌.
എന്തിന് ഈ ഹാളിൽ നിറഞ്ഞി
രിക്കുന്ന ഈ സമൂഹത്തിലും ഉണ്ണിയെ ഒരുപക്ഷെ,
കണ്ടെത്താ
നാകും.
എല്ലാം കൊണ്ടും അവൻ ഒററപ്പെട്ടവനായിരിക്കുന്നു.
എന്നിട്ടും നാം അവനെ കണ്ടെത്തുന്നില്ല.
കാരണം നാം
കണ്ണുകളും,
കാതുകളും അടച്ചിട്ടിരിക്കുകയാണ്‌.
അവൻ പറയുന്ന
യാഥാത്ഥ്യങ്ങൾ കേൾക്കാന്ല്, അറിയാൻ നാം
വ്യഗ്രതപ്പെടു
ന്നില്ല.

എവിടെ നിന്ന്‌ അവന് യാഥാത്ഥ്യങ്ങൾ
അറിയാൻ കഴി
യൂന്നു വെന്ന് നിങ്ങൾക്ക്‌
ചോദിക്കാനില്ലെ?
ഉണ്ടെന്നെനിക്ക
റിയാം.
സ്വന്തം സാഹചര്യങ്ങളെ,
ചുററുപാടുകളെ അറിയാ
നായി കാതുകളെ,
കണ്ണുകളെ തുറന്നിരിക്കുന്നു എന്നതു
കൊ
ണ്ടാണ്‌.
എന്നിട്ടോ അവനറിയയന്ന സത്യങ്ങളെ നമ്മൾ അന്ധ
മായിട്ട്‌
എതിർക്കാനാണ്‌
മുതിരുന്നത്.
കാരണം

ബൃഹത്തായ ഈ സമൂഹത്തിന്‌
കണ്ണുകളും,
കാതുകളും,
നാവു
കളും നഷ്ടമായിരിക്കുന്നു എന്നതുതന്നെ.
നാം നമുക്കുള്ളിലെ
ഇരുണ്ട ഇടനാഴികളിൽ തപ്പിത്തടയയകയാണ്‌.
ജനാലകളം
വാതിലുകളം പൊടിപടലങ്ങളും നിറഞ്ഞ്‌
ഇടനാഴികൾ ഭീക
രങ്ങളായിരിക്കുന്നു.
എന്നിട്ടും നമുക്ക്‌
വാതിലുകളം ജനാലകളം
തുറന്ന്‌
വായുവും വെളിച്ചവും അകത്ത്‌
വരുത്താൻ മടിയായി
രിക്കുന്നു.

ഇനിയും കാരണങ്ങളുണ്ട്‌. അവയിലൊന്ന്‌
നമ്മൾ പല
തിന്റെയും വക്താക്കളാണ്‌
എന്നതാണ്‌.
നാം എന്തിന്റെ
യെല്ലാമോ,
ആരുടെയെല്ലാമോ പിന്നാലെ പോകുന്നു എന്ന
താണ്‌.
നയിക്കുന്നവൻ അന്ധനെങ്കിൽ നാം അന്ധമായി
കാലടികളെ പിന്തുടരുകയാണ്‌.
ഭാന്തനെങ്കിൽ ഭ്രാന്തമായ
ചലനങ്ങളാകുന്നു,
നമുക്കും.
ബധിരനെങ്കില്‍
ആംഗ്യചലനങ്ങ
ഉടെ വ്യഥയിൽ നാം ചരിക്കുന്നു.
അങ്ങിനെ നാമും അന്ധനും,
ബധിരനും,
ഭ്രാന്തനുമായി പരിണമിച്ചിരിക്കുന്നു.

യാദൃച്ഛികമായിട്ട്‌ ഉണ്ണിയെ കണ്ടാലോ? കണ്ടില്ലെന്നും
അറിയില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു,
കുറെ ഉപാധികളോടെ.
ഉപാധി ഒന്ന്‌,
നമ്മോൾ രക്തത്താൽ ബന്ധപ്പെട്ടിട്ടില്ലായെന്നത്‌രണ്ട്,നമുക്കതിൽകാര്യമില്പായെന്നത്‌.മൂന്ന്‌, അതു നോക്കിനടന്നാൽ
നമ്മുടെ മററു ബന്ധങ്ങൾ
ഉലയുമെന്നത്‌.
നാല്‌,
അന്നന്നത്തെ അന്നത്തിനായിട്ടുള്ള
പണി കഴിഞ്ഞ്‌
ഒന്നും കേൾക്കാനും
, കാണാനും,
അറിയാനും
സമയമില്ലയെന്നതും
.”

മുണ്ട്‌ മാടിക്കുത്തി നമ്മുടെ
ഉണ്ണി പാടവരമ്പിലൂടെ നടന്ന്‌
വരികയാണ്‌.
വരമ്പിലേക്ക് ഇറങ്ങിയത്‌
സ്വന്തം വീടിന്റെ
മുററത്ത്‌
നിന്നുമാണ്‌.
ഒരുതുണ്ടു ഭൂമിയും അതിൽ കുടിലു
പോ
ലൊരു വീടും,
തൊടിയെ അതിരു
തിരിക്കാനായി പച്ചപ്പട
കളെക്കൊണ്ട്‌
നാട്‌,
കാട്ടുചെടികളെക്കൊണ്ട് ഒരു വേലിയും.
വേലിയാകെ പൂത്ത്‌ കുലച്ച്
നില്ലൽക്കുന്ന നീലയും മഞ്ഞയുമായ
കോളാമ്പി പൂക്കളം
, ഗന്ധരാജൻ പൂക്കളം
, രാജമല്പിപൂക്കളം
,
മുല്ലയും,
ശതാവരിയയും ഒക്കെയായി…

പാടത്ത്‌ ഞാറു പറിക്കുന്ന
പെണ്ണുങ്ങളുടെ ഇടയിൽ
നിന്ന്‌
ഒരു സ്ത്രീ തലയുയത്തി നോക്കി അവനോടു ചോദിച്ചു.

“മോൻ
ചോറുണ്ണാൻ വര്വോ?”

അവൻ അപ്പോഴാണ്‌ അമ്മയെ
തിരിച്ചറിഞ്ഞത്‌.
കൈലി
മുണ്ടും,
ജാക്കററും ആകെ ചേറുനിറഞ്ഞുനില്ലുന്ന സ്ത്രീകൾക്കിട
യിൽ അമ്മയെ തിരിച്ചറിയണമെങ്കിൽ ശബ്‌ദംതന്നെ
കേൾക്ക
ണമെന്ന്‌
അവൻ ഓമ്മിച്ചു.

“ഇല്ല….ഇന്ന്‌ ഫൈനൽ
റിഹേഴ്സലാ…”

“നീ
ആരാടാ, ഉണ്ണീ?”

“ദുഷ്യന്തൻ.”

“ആരാടാ
നെന്റെ ശകുന്തള?”

“ഒരുത്തി, സ്ഥിരം
നാടകക്കാരിയാ..”

“നെനക്ക്‌ ചേരുവോടാ?”

“രണ്ടു കിലോ മൈദാമാവ്‌ കുഴച്ച്‌ തേച്ച്‌ മൊഖത്തെ
കുഴിയൊക്കെ നെകത്തിയെടുക്കണം
.”

ഞാറുകാരി പെണ്ണുങ്ങൾ ആർത്തു ചിരിച്ചു.
അവൻ അമ്മയെ
നോക്കി കണ്ണിറുക്കി.
ചെളിക്കുത്ത്‌
വീണ അമ്മയുയടെ മുഖത്ത്‌
തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെ അവന് കാണാനാവുന്നുണ്ട്‌.

ഉണ്ണിയുടെ വീടിന്റെ കടമ്പയ്ക്കരുകിൽ
നിൽക്കുമ്പോൾ,
കാശു കുടുക്ക കിലുക്കുന്ന ശബ്‌ദം
കേൾക്കുകയാണെങ്കിൽ
 ഉണ്ണിക്ക്‌ അന്ന്‌ ജോലിക്കുള്ള
ഒരപേക്ഷ അയ്ക്കാനു
ണ്ടെന്നും,ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചിട്ടള്ള ശ്രീധരൻ
സാ
റിന്റെ വീട്ടിലെ കോളിംഗ്‌ബെല്ലച്ച്
അവൻ വരാന്തയിൽ
ചിരിയുമായി നിലൽക്കുന്നുവെങ്കിൽ, സാറ് വാതിൽ തുറന്ന്‌അവനെ
ഉള്ളിലേയ്ക്ക്‌
ആനയിക്കുമെങ്കിൽ പിറേറന്ന് ഒരു
ടെസ്റ്റ്‌
അല്ലെങ്കിൽ ഒരിന്റർവ്യു ഉണ്ടെന്നും അനുമാനിക്കാം.

അടുത്ത പട്ടണത്തിൽ അവൻ
സുഹൃത്തിനോടൊത്ത്
സിനിമ കാണാനെത്തിയെങ്കിൽ,
സിനിമ കണ്ടിറങ്ങി
തിരക്കിലൂടെ വിയർത്തൊട്ടിയ വസ്ത്രങ്ങളുമായി നടക്കുകയും
പരിചയക്കുറവോടുകൂടി ഒരു സിഗററ്
വലിച്ചു നടക്കുന്നു വെ
ങ്കിൽ ട്യൂഷൻഫീസ്‌
കിട്ടിയെന്നും കരുതേണ്ടിയിരിക്കുന്നു.

ഹാളിൽ നിറഞ്ഞിരിക്കുന്ന ഓരോ
മുഖങ്ങളിലും ഹിത
പരിശോധന നടത്തുകയായിരുന്നു,
പുസ്‌തക പ്രസാധകനായ
അദ്ധ്യക്ഷൻ.
അവിടെയാകെ കണ്ട ചിരിക്കുന്നതും
,കോട്ടുവായി
ടാത്തതുമായ മുഖങ്ങഠം അയാളെ സന്തുഷ്ടനാക്കുന്നുണ്ട്‌.
പുതിയ തന്ത്രത്തിൽ പൊതുജനം മയങ്ങിവീണിരിക്കുകയാണ്‌.
മുൻ നിരയിലിരിക്കുന്ന പത്രപ്രവത്തകരും,
പ്രത്യേകം ക്ഷണച്ച
വ്യക്തികളും അഭിനന്ദിക്കുന്നതു
പോലെ പുഞ്ചിരിക്കുകയും
ചെയ്യുന്നു.

അയാൾ കൃതാർത്ഥനായി.

വ്യാസൻ: നമ്മൾ ഉണ്ണിയുടെ
അമ്മയെ കാണാൻ പോവു
കയാണ്‌,
ഉണ്ണി അവസാനമായിട്ട്‌
അമ്മയെക്കണ്ടത്‌,
ജയി
ലിലെത്തി ഒരു വർഷം
കഴിഞ്ഞ്‌ ഒരു വേനൽക്കാല
മദ്ധ്യാഹ്ന
ത്താണ്‌.
അമ്മയുടെ കൂടെ അയാളമുണ്ടായിരുന്നു.
കറുത്തുതടിച്ച്‌
വെളുത്ത മുണ്ടും ഷർട്ടും ധരിച്ച ഒരു കൃഷിക്കാരൻ,
ഒററ നോട്ട
ത്തിൽ തന്നെ അയാളൊരു കൃഷിക്കാരൻ
തന്നെയെന്ന്‌ തോന്നി
ക്കുമായിരുന്നു.

ദീർഘമായൊരു കത്തിനെത്തുടർന്ന് ആഴ്ചകൾക്കു ശേഷ
മാണ്‌
അമ്മയെത്തിയത്‌.

ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളിൽ
അമ്മയെഴുതി.

മോന്‌ വിഷമം തോന്നരുത്‌, പിടിച്ചു നിൽക്കാൻ
അമ്മ
വളരെ ശ്രമിച്ചതാണ്‌.
കൂട്ടിയാല്‍
കൂടാതെവന്നു.
അഞ്ചുസെന്റ്‌
സ്ഥലവും കുശിനിപോലത്തെ ഒരു വീടുമാണല്ലൊ അച്ഛന്റെ
സമ്പാദ്യമായിട്ടുണ്ടായിരുന്നത്‌.
പല വീടുകളിലും പണി
ക്കൊക്കെ നിന്നു നോക്കിയതാണ്‌.
പക്ഷെ,
എവിടെയും സുര
ക്ഷിതമായി തോന്നിയില്ല.
അനർത്ഥങ്ങൾ ഏറി വരികയും
ചെയ്‌തു.

ഇദ്ദേഹത്തിന്റെ പേര്‌ രാഘവനെന്നാണ്‌.
മൂന്നു കുട്ടി
കളുടെ അച്ഛനാണ്‌,
ഭാര്യ മരിച്ചിട്ട്‌
രണ്ടുവർഷം കഴിഞ്ഞു.
കുട്ടികളെ നോക്കണം,
വീട്ടകാര്യങ്ങളും.
മൂത്തത്‌
രണ്ടും പെൺ
കുട്ടികളാണ്‌.
ഇളയത്‌
ആണും.
ചെത്തുകാരനായിരുന്നു;
അത്‌
വേണ്ടെന്നുവച്ചു.
കുറച്ചു റബ്ബർ ഉണ്ട്‌,
മററുകൃഷികളും
.

എന്റെ മോൻ വിഷമിക്കരുത്‌.
അമ്മ ചെയ്യുന്നത്‌
കൊള്ളാ
ത്തതാണെങ്കിലും തടുക്കരുത്‌.
അമ്മ ചീത്തയാണെന്ന്
കേൾപ്പിക്കാതിരിക്കാനാണ്‌. ഞാനും
അദ്ദേഹവും മോനെ കാണാൻ വരുന്നുണ്ട്‌.

അമ്മയും, അദ്ദേഹവും.

ജയിലിലെ സന്ദർശ കമുറിയുടെ കമ്പിവേലിക്ക്
ഇരുപു
റവും അമ്മയും മകനും കണ്ണുകളിൽ നോക്കിനിന്നു.
അമ്മ
കരഞ്ഞു. മകന്‌ ഒന്നും
പറയാനില്ലായിരുന്നു.
അമ്മ എന്തെല്ലാമോ
പിറുപിത്തു കൊണ്ടിരുന്നു.

അച്ഛന്റെ സമ്പാദ്യം വിററ്
കിട്ടിയ പണം മകന്റെ
പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.
ഇനിയും കാണാൻ വരില്ല;
അദ്ദേഹത്തിന്‌
ബുദ്ധിമുട്ടാകും. അദ്ദേഹം
സ്നേഹമുള്ള ആളാണ്‌, മോൻ
വരുമ്പോൾ വീട്ടിൽ
കഴിയാം.
അദ്ദേഹത്തിന്‌
ഇഷടക്കുറവ് ഉണ്ടാകില്ല.ഇനിയും തെററുകൾ കൂടാതെ, ആരെയും
മുഷിപ്പിക്കാതെ………

മോൻ ചെയ്തത്‌ ലോകത്ത്‌ ആർക്കും
ചെയ്യാൻ കഴിയാത്ത
ഒരു നല്ല കാര്യമാണ്‌.
ദൈവത്തിനു മാത്രമേ ഇങ്ങിനെയുള്ള
മനസ്സുണ്ടാകൂ.
പക്ഷേ,
ആളകൾ കാണുന്നത്‌
അങ്ങിനെയല്ല.

അമ്മ എന്നും മോനുവേണ്ടി
പ്രാർത്ഥിയ്ക്കും.

അദ്ദേഹത്തിന്റെ മുഖത്ത്‌, അവിടെ നിന്നിരുന്ന
സമയം
അത്രയും ഒരേ ചിരി
തന്നെ നില നിന്നിരുന്നു. ഒരു
വാക്കുപോലും
പറഞ്ഞില്ലെങ്കിലും വാതോരാതെ എന്തെല്ലാമോ പറഞ്ഞതാ
യിട്ടും കേട്ടതായിട്ടും ഉണ്ണിയ്ക്ക്‌
തോന്നി.
യാത്ര പറയാനായി
തല ഒന്ന് കലക്കുക മാത്രമാണ്‌
ചെയ്തത്‌.
എങ്കിലും ഉണ്ണിക്ക്‌
അമ്മയെ കുറിച്ചുള്ള എല്ലാ വേവലാദികളും അടങ്ങുകയും,
മനസ്സു്‌
സ്വസ്ഥമാവുകയും ചെയ്തു.

പിന്നീട്‌ എല്ലാം മാസവും
അമ്മയുടെ കത്തുണ്ടാകുമായി
രുന്നു.
അവൻ വല്ലപ്പോഴും എഴുതിയാലാകും ഇല്ലെങ്കിലും അമ്മ
യുടെ കത്ത്‌
മുടങ്ങിയിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച്‌,
മക്കളെക്കുറിച്ച്‌,
അവര്‍
നൽകുന്ന സ്നേഹത്തെക്കുറിച്ച്‌,
സാമ്പത്തികമായ ഉന്നതിയെക്കുറിച്ച്, മക്കളുടെ
പുരോഗതിയെക്കുറിച്ച്.
മൂത്ത പെൺകുട്ടിയുടെ
വിവാഹത്തെക്കുറിച്ചു്‌,
അവൾക്കുണ്ടായ മകനെക്കുറിച്ച്‌…….

വലിയ ഗെയിററ്‌ കടന്ന്‌, വിശാലമായ
ഗാർഡൻ കടന്ന്
ഉരുണ്ടു മുഴുത്ത മണൽ വിരിച്ച മുററത്ത് നടന്ന് ശബ്ദമുണ്ടാക്കി
ഉണ്ണി പോർച്ചിൽ കയറി.

വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ആ തൊടിയിലെ
തണുപ്പ്‌,
ശാന്തത,
കിളികളുടെ ചിലമ്പല്‍….

അവന്റെ മനസ്സ്‌ തണുത്തു. ശരീരം
കുളിർത്തു.
 ആ ശാന്തതയെ
ഒരുകോളിംഗ് ബല്ലാൽ തകർക്കൻ
ഭയന്ന്‌, മടിച്ച്‌ കാർ
പോർച്ചിൽ തന്നെ നിന്നു.

എന്നിട്ടും അവനു മുന്നിൽ വാതിൽ
തുറന്നു.
അമ്മയായിരു
ന്നില്ല.
സുഭഗയായൊരു പെൺകുട്ടി.
അവളടെ കണ്ണുകൾ വിട
രുകയും മുഖമാകെ പ്രകാശം നിറയുകയും ചെയ്തു.

“ഉണ്ണിയേട്ടൻ!”

പെട്ടന്ന്‌, വളരെപെട്ടന്ന്‌, വാതിൽക്കലേക്ക്‌
എല്ലാവരും
എത്തി.
അമ്മ,
അദ്ദേഹം,
മകൻ…

“വരൂ…”

അദ്ദേഹം വിളിച്ചു.

ആ വിളിയിൽ, അതിന്റെ
മാസ്‌മരികമായ
ലയത്തിൽ അവൻ വിങ്ങിപ്പോയി.

അവൻ അമ്മയെക്കണ്ടു. കുറച്ച്‌ തടിച്ചിരിക്കുന്നു.
തല നര
ച്ചിരിക്കുന്നു.
എങ്കിലും,
കൂടുതൽ സുന്ദരിയായിരിക്കുന്നു. പക്ഷെ, പെട്ടന്ന്‌, ആ വീട്ടിലാകെ
ഒരു മ്ലാനത പടരു
ന്നത്‌
അവനറിഞ്ഞു.

ഊൺ മേശയിൽ എല്ലാവരും ഇരിക്കുമ്പോൾ

മ്ലാനത എന്തിനായിരുന്നെന്ന്‌
അവനറിഞ്ഞു.

“ഉണ്ണിയേട്ടൻ അമ്മയെ കൊണ്ടുപോകുമോ?”

അമ്മയുടെ മകനാണ്‌ തെരക്കിയത്‌.

അവന്‍ അമ്പരന്നുപോയി. പകച്ച
അവന്റെ കണ്ണുകളെ
എല്പാവരുടെയും കണ്ണുകളിൽ കണ്ടു.
അവരും അമ്പരന്നിരിക്കുകയായിരുന്നു.

“ഇല്ല ഇല്ല… ഒരിക്കലും
…. ഒരിക്കലുമില്ല.”

ഉണ്ണി പൊട്ടിക്കരഞ്ഞുപോയി.

അമ്മയും, അമ്മയുടെ മക്കളം .

ഹൃദയമുള്ള സമൂഹമാകെ ഒരു
വിങ്ങലോടെ നിശബ്‌ദ
മായി.
സ്‌ത്രീജനങ്ങളിൽ
ഏറിയ പങ്കും കണ്ണുകൾ തുടയ്ക്കുന്നത്‌
കാണാറായി.

“വാട്ടെ
സെന്റിമെന്‍സ്‌….!?”

സമൂഹത്തിന്റെ നടുവിൽ നിന്നും ഉണ്ടായ
ആക്ഷേപകര
മായ ആ കമന്റിൽ അവർ ഒത്തൊരുമിച്ച് ശ്രദ്ധ പൂണ്ടു.

ഒരാൾ, അയാൾ വീണ്ടും
പറഞ്ഞു.

“വളരെ
നന്നായിരിക്കുന്നു.
മനസ്സ്‌
ഭ്രമിക്കത്തക്ക വ്യാഖ്യാ
നവും.
സമൂഹത്തിന്റെ മൃദുലമായ വികാരങ്ങളെ ചൂഷണം
ചെയ്യാൻ പഠിച്ചവരുതന്നെ,

വ്യാസൻ ഒന്നു ചിരിയ്ക്കുകമാത്രം
ചെയ്തു.

@@@@@@




അദ്ധ്യായം മൂന്ന്

പോക്കുവെയിൽ പൊന്നുവിളയിക്കുന്ന ഒരു
സായാഹ്‌നം.

കായൽക്കരയിലെ പാർക്കിൽ
ആവോളം വെയിൽ
കിട്ടുവാൻ തക്കത്തിന്‌
ഒരു സിമന്റ്‌
കസേരയിൽ തന്നെയാണ്
സൌമ്യയും,
സലോമിയും അശ്വതിയും ഇരുന്നത്‌.
തൊട്ടുതൊട്ടു
തന്നെയിരുന്നിട്ടും സലോമിയും അശ്വതിയും സ്വപ്നത്തിലൂടെ
നീന്തിനീന്തി വളരെ അകന്നുപോയിരിക്കുന്നതായിട്ട്‌
സൌമ്യയ്ക്കു
തോന്നി.

സൌമ്യ അവരെ, അവരുടെ
വഴികളിലൂടെ തന്നെ പോകാൻ
വിട്ട്‌
കായലിൽ നോക്കിയിരുന്നു.
വെയിൽ നാളങ്ങൾ വെള്ള
ത്തിൽ തൊട്ടുതൊട്ടില്ലെന്ന
പോലെ പരക്കുമ്പോൾ വെള്ളം
തന്നെ ചുവന്ന്‌
പഴുത്ത്‌
തനിത്തങ്കമാകും പോലെ…

കായൽ എത്രയോ
ശാന്തമാണ്‌
! പക്ഷെ,
കായൽ പരന്ന്,
പരന്ന് കടലിൽ ലയിച്ച്‌
കഴിയുമ്പോൾ ആകെയുലഞ്ഞ്‌,
ഇളകിമറിഞ്ഞ്‌
കലുഷമായിപ്പോകുന്നു.
സൌമ്യയയെപ്പോലെ,
പ്രശാന്തവും സുന്ദരവുമായ മുഖമാണ്‌
സൌമ്യയുടേത്.
പക്ഷെ,
ഉള്ളാകെ കൊടുങ്കാററിലും പേമാരിയിലുംപെട്ട്‌
ഉഴലുന്ന ഒരു
സാഗരവും.
പക്ഷെ,
ഇവിടെ കടൽ
കരയിൽ നില്ക്കുന്ന ആർക്കുമേ
സ്വനയനങ്ങളാൽ അതു ദർശിക്കാനാവുന്നില്പ.
ആരും ആ കായൽ
നിരപ്പ്‌
കഴിഞ്ഞ്‌
ഉള്ളിലേക്ക് എത്താൻ
 ശ്രമിക്കുന്നുമില്ല.

കണ്ണുകൾ പൂട്ടിയപ്പോൾ
അറബിക്കടൽ അപ്പാടെ
അവളുടെ ഉള്ളിൽ പരന്നു.
അടുത്ത് നീലച്ചും അകന്ന്‌
കറു
കറത്തും.

ശക്തിയായ കാററുണ്ട്‌ അടുത്തെപ്പോൽ വേണമെങ്കിലും
മഴപെയ്യാം-
വാനമാകെ ഇരുണ്ട്‌ കനത്തിട്ടാണ്‌.

അങ്ങകലെ ഒരു
പൊട്ട്‌.

പൊട്ടിനടുത്തേയ്ക്ക് കാഴച
നീങ്ങിനീങ്ങി.
അടുത്തെത്തി
യപ്പോൾ അതൊരു വഞ്ചിയായി,
തൂുഴപോലും നഷ്‌ടപ്പെട്ടൊരു
വഞ്ചിക്കാരിയും
.

അവളടെ മുടിയാകെ
കാററിൽ അലങ്കോലപ്പെട്ട് ചിതറി
പറക്കുകയും വസ്ത്രമാകെ അഴിഞ്ഞുലഞ്ഞ്,
നനഞ്ഞ് വൃത്തി
കെടുകയും ചെയ്തിരിക്കുന്നു.

എന്നിട്ടും അവളുടെ
മുഖത്ത് ശാന്തിയുണ്ട്‌,
സമാധാന
മുണ്ട്‌…

അതെ, അത്‌ സൌമ്യയാണ്‌ !

അമ്മാ!

സൌമ്യ വിങ്ങിപ്പോയി.

 പെട്ടെന്നവൾ കണ്ണകൾ തുറന്നു.  സലോമിയും ,അശ്വതിയും അറിഞ്ഞിട്ടില്ല.

അവൾ വിരലുകളാൽ
കണ്ണുകൾ പൊത്തിയിരുന്ന്‌,
ഉള്ളിലേയ്ക്ക് നോക്കി,
മനസ്സിനോട്‌
ശാന്തമാകാൻ കേണു.

കണ്ണുകൽ തുറന്ന്‌ പാർക്കിലെ
പൂക്കളെ വർണ്ണങ്ങളുള്ള
ഇലകളെ,
വർണ്ണങ്ങൾ തേടിയെത്തുന്ന ശലഭങ്ങളെ നോക്കി
യിരുന്നു.

ഈ ജീവിതമാകെ എത്രയെത്ര
വർണ്ണങ്ങളാണ്‌
!

അവിചാരിതകമായിട്ടാണ് സൌമ്യയുടെ
ദൃശ്യപഥത്തില്‍
ആ രണ്ടു കുട്ടികൾ വന്നുപെട്ടത്‌.

ഒരാൺ കുട്ടിയും, ഒരു
പെൺ കുട്ടിയും
.

ടീനേജ്‌സ്‌ .

ചെടികളടെ മറവിൽ
മററുള്ളവർക്ക് ഗോചരമാകാത്തതു
പോലെയാണ്‌
അവർ ഇരുന്നത്‌.
എന്നിട്ടും ഇവിടെയിരുന്നാൽ
സൌമ്യയ്ക്ക്
വ്യക്തമായി കാണാം.

അവന്റെ വിരലുകളാലുള്ള
ഒരു സ്പർശ്നത്താൽ
തന്നെ
നാണത്താൽ കൂമ്പിപ്പോകുന്ന അവളടെ നയനങ്ങൾ….പൂർണ്ണമായി
വിരിഞ്ഞ പൂ  പോലുള്ള മുഖം…

അടക്കാനാവാതെ വന്നപ്പോൾ
അവനെ തള്ളിയകററുന്ന,
മാന്തിപ്പറിക്കുന്ന പെൺകുട്ടി…

ഇണപ്രാവുകളെപ്പോലെ…

അല്ലെങ്കിൽ ഇണമാനുകളെപ്പോലെ….

അവക്കിടയിൽ നിലനില്‍ക്കുന്ന
തുല്യതയാണ്‌
സൌമ്യയെ
ഏറെ ആകർഷിച്ചത്‌.
അവൾക്ക് അവനിലും,
അവന്
അവളിലും തുല്യമായ അവകാശ അധികാരങ്ങളാണുള്ളതെന്ന്
തോന്നിപ്പോകുന്നു.

കണ്ടില്ലെ, നിലത്ത്
ചരിഞ്ഞുകിടക്കുന്ന പേടമാനിന്റെ
ചൊറിയുന്ന മുതുകത്ത് തന്റെ കൊമ്പുകളാൽ ഉരച്ച്‌
ചൊറി
ച്ചിൽ അകററുന്ന കലമാനെ……. മുളങ്കാട്ടിലെവിടയോ കയറി
മുറിഞ്ഞ അവളുടെ ഇടത്ത്‌
പള്ളയിലുണ്ടായ മുറിവിലെ അഴുക്കു
നീരിനെ അവൻ നാവാൽ വൃത്തിയാക്കുന്നത്…. …
വേദനയാൽ
ഈറനായ കണ്ണുകളെ മുത്തംകൊടുത്ത് തുവർത്തുന്നത്‌…

പക്ഷെ, അത്‌ മൃഗങ്ങളിലും
പക്ഷികളിലുമാണ്.
തന്റെ
ജീവിതരഥത്തിൽ മാത്യുസ്‌
കയറി യാത്രതുടങ്ങിയപ്പോൾ
ഒരിക്കൽ പോലും അയാൾ,
താൻ അയാളടെ ജീവന്റെ ഭാഗമാ
ണെന്ന്‌
മാനിച്ചില്ല.
അവന്റെ വാരിയെല്ലിൽ
നിന്നും മെന
ഞ്ഞെടുത്ത ഇണയാണെന്ന്‌
അംഗീകരിച്ചില്ല.

സൌമ്യ, അശ്വതിക്കും
സലോമിക്കും കാണുന്നതിനായിട്ട്
ആ ദൃശ്യം പകർന്നു
കൊടുത്തു.

അശ്വതിയയടെ ജീവിതത്തിൽ
അപ്രകാരമൊരു സാഹചര്യം
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. അവൾ അന്തരമുഖയും ഭയചകിതയയ
മായിരുന്നു.
വഴിയോരത്തെ പൂക്കളെ കാണാനോ അറിയാനോ
വെമ്പൽ കാണിക്കാതെ ഇരുപുറവും നോക്കാതെ,
കുയിലുകളടെ
ഗാനം കേൾക്കാതെയുള്ള ഒററനടത്തയായിരുന്നു.
എറുമ്പിനെ
പ്പോലും വേദനിപ്പിക്കാതെ,
പതുങ്ങിപതുങ്ങി.

 സലോമിക്ക് ഒരുപാട്‌ അനർത്ഥങ്ങൾ
ഉണ്ടായി
ടുണ്ട്‌.
ഒന്നുപോലും മനസ്സിൽ തട്ടിയിട്ടില്ല.
മനസ്സിലേക്ക്
കയറിവരാൻ വേണ്ടിയുള്ള ഒന്നും ഉണ്ടായിട്ടില്ല എന്നത്
യാഥാർത്ഥ്യം.
സമീപിച്ചവർക്കൊക്കെ വേണ്ടിയിരുന്നത്
ബാഹ്യമായ സഹകരണമായിരുന്നു.
ജോലിയുടെ പ്രത്യേക
തയും സാഹചര്യങ്ങളും അപ്രകാരമുള്ളതാണെന്നതാണ് പ്രധാന
കാരണം.
എന്നിട്ടും ഒന്നിലും അകപ്പെടാതെ സശ്രദ്ധംതന്നെ
യാണ് ഇത്രയും
നാൽ കഴിഞ്ഞത്‌. യോഹന്നാൻ
ജീവിതത്തി
ലേയ്ക്ക്‌
കടന്നുവന്നത് സുഗന്ധവുമായിട്ടാണ്, ഗൾഫിന്റെ.
രണ്ടു വർഷത്തിനിടയിൽ രണ്ടുമാസവുമാണ് ശാരീരികമായിട്ട്‌
ആ സുഗന്ധം ആസ്വദിക്കുവാന്‍
കഴിഞ്ഞത്‌.
ആ രണ്ടുമാസവും
തികഞ്ഞൊരു സുഗന്ധമായിരുന്നു എന്നുമാത്രമേ പറയാനാകൂ
വിരുന്നുകൾ,
ഉല്പാസയാത്രകൾ,
സന്ദർശ്നങ്ങൾ. ലേശം മദ്യ
ത്തിന്റെ ഗന്ധമുള്ളതാണെങ്കിലും രാവ് യോഹന്നാന്റെ
സ്‌നേഹാശ്ലേഷണങ്ങളാൽ  നിറക്കൂടുതലുള്ളതുമായിരുന്നു.

രാത്രി ഉറങ്ങാൻ
കിടന്നപ്പോൾ സൌമ്യ പറഞ്ഞു.ഞാൻ
ഉണ്ണിയെ കണ്ടെത്താൻ
 തീരുമാനിച്ചു.

“പക്ഷെ…”

“നൊ
നതിംഗ്‌
സലോമി…….. ഐവാണ്ട്‌ ഹിം
……റിയലി…
… എനിക്കു വേണ്ടി
അയാൾ ജീവിതംതന്നെ ഹോമിക്കുകയായിരുന്നു.
ആ ജീവിതം
ഹോമാഗ്‌നിയിൽ നിന്നും പുറത്തെടുക്കാൻ എന്നാൽ കഴിയുമോ എന്ന്‌
നോക്കണം,
ശ്രമിക്കണം.
എന്റെ എയിമാണ്‌……. അംബീഷൻ…….
സൌമ്യയുടെ അഭിലാഷം പോലെയാണ്‌
സംഭവിക്കുന്നത്‌.
ഇനിയും പുസ്‌തകമായി
പുറത്തുവരാത്ത
“ഉണ്ണിയുടെ പരിദേവ
നങ്ങൾ”
എന്ന നോവലിന്റെ പരസ്യത്തിനായി പ്രസാധകർ
പുതിയൊരു വിപണന തന്ത്രവുമായി നഗരത്തിലെത്തിയിരി
ക്കുന്നു.
പത്രങ്ങൾവഴി,
നോട്ടീസുകൾ വഴി,
പോസ്റ്ററുകൾ
വഴി ടാൺ
ഹാളിലേയ്‌ക്ക്‌ ജനത്തെ
ക്ഷണിച്ചിരിക്കുന്നു.
അവിടെവച്ച് നോവലിന്റെ പ്രസക്തഭാഗങ്ങൾ എഴുത്തുകാരൻ
തന്നെ പൊതുജനത്തിന്‌
മുന്നിൽ വായിക്കുന്നു.
മലർക്കെ തുറന്നുവച്ച,
ടാൺഹാളിന്റെ കവാടം കടന്ന
പ്പോൾ സൌമ്യയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു പിടയൽ ഉണ്ടായി.
പതറാതെ അവൾ സ്വയം നിയന്ത്രിച്ചു.
നോവലിൽ അവളടെ
മുഖം എങ്ങിനെയിരിക്കുമെന്നാണ്‌
ചിന്തിച്ചത്‌.
വികൃതവും സത്യവിരുദ്ധവുമാണെങ്കിൽ ശക്തിയുക്തം
എതിർക്കണമെന്നുതന്നെയാണ് സലോമിയുടെയും,
അശ്വതി
യുടെയും അഭിപ്രായം.
അതിന്‌
മാനസികമായി തയ്യാറായിട്ടു
തന്നെയാണ്‌
അവരെത്തിയിരിക്കുന്നതും.
ഇത്രയേറെ പരസ്യങ്ങളും കോലാഹലങ്ങളും ഉണ്ടായിട്ടും
ഹാളിനുള്ളിൽ അത്ര തിരക്കൊന്നും ഉണ്ടായിട്ടില്ല.
മുൻനിര
സീററുകൾ പത്രക്കാരെക്കൊണ്ടും പ്രത്യേകം ക്ഷണിക്കപ്പെട്ട
വ്യക്തികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.
പിന്നിലെ പൊതു
ജനത്തിനായുള്ള കസേരകൾ മുക്കാൽ
ഭാഗവും ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിൽ നിന്നും ഒഴിഞ്ഞു
തന്നെയാണ്‌ അവർ ഇരുന്നത്‌, വ്യക്തമായി
കേൾക്കാന്‍
സൌകര്യത്തിന്‌
ഒരു സ്പീക്കറിനടുത്ത്‌.
പ്രസാധക സ്ഥാപന മാനേജരുടെ സ്വാഗത
പ്രസംഗം, ഉടമ
യുടെ അദ്ധ്യക്ഷപ്രസംഗം,
തുടർന്ന് നോവൽ സാഹിത്യ
തല
ത്തിലെ പ്രഗത്ഭനായ വ്യാസൻ മൈക്കിനു മുന്നിൽ പ്രത്യക്ഷ
നായി.

സലോമിയും അശ്വതിയും
അയാളെ ആദ്യമായിട്ടാണ്‌
കാണുന്നത്‌.
പക്ഷെ,
സൌമ്യ അയാളടെ പുസ്തകങ്ങൾ
വഴിയും
പത്രവാരികൾ വഴിയും അറിയുമായിരുന്നു.
മുടി കുറച്ച് നീട്ടിവളർത്തി നേർത്ത രോമങ്ങളാൽ
ബുഠംഗാൻ താടിവച്ച്‌,
സാഹിത്യകാരന്മാരുടെയും,
ചിത്രകാര
ന്മാരുടെയും മാത്രമായതെന്ന്‌
ധാരണയുള്ള വേഷത്തിൾ……

കട്ടികൂടിയ ഗ്‌ളാസുള്ള കണ്ണുടയ്ക്ക്
പിറകിൽ നരച്ച
കണ്ണുകളും,
എട്ടുകാലിയുടേതു
പോലെ ശോഷിച്ച കൈകാലു
കളമായി…. അധികം നീളാത്ത മുഖവുരയ്ക്കു
ശേഷം അയാൾ കഥ
പറഞ്ഞുതുടങ്ങി… …

ഒരു നവജാതശിശുവിന്റെ മനസ്സായിരുന്നു
ഉണ്ണിക്ക്‌;

അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും
അപ്പോൾ പുറത്ത്
വന്നതു പോലെ.

പഴകി കീറിത്തുടങ്ങിയ രണ്ടുജോഡി
വസ്ത്രങ്ങളും ആയിര
ത്തിനോടടുത്ത രൂപയും …….

തെളിഞ്ഞ ആകാശത്തിനു കീഴെ, വിശാലമായ
ഭൂമിയിൽ
നിന്നപ്പോൾ അനാഥത്വമാണ്‌
തോന്നിയത്‌,
മറേറത്‌
അന്തേ
വാസിക്കായിരുന്നെങ്കില്യം പുറത്തെത്തിയാൾ സ്വാതന്ത്ര്യം
കിട്ടിയതുപോലെ സന്തോഷിക്കുകയും പറവകളെപ്പോലെ
ചിറകിട്ടടിച്ചു പറന്നുയരാൻ വെമ്പൽ കൊള്ളകയും
ചെയ്യുമായി
രുന്നു.

ഉണ്ണി കൈകളിൽ, കാലുകളിൽ
നോക്കി ഒരു
നിമിഷം നിന്നു.

 കൈകൾ ചിറകുകളാകുന്നില്ല, കാലുകൾ
തൂവലുകൾ
നിറഞ്ഞൊരു വാലുമാകുന്നില്ല.

അവന്‌ പിന്നിൽ വാതിലടഞ്ഞു.
എങ്കിലും തിരിഞ്ഞു
നോക്കിയില്ല.
നോക്കിയിരുന്നെങ്കിലും അവനെ നോക്കി
നില്‍ക്കുന്ന
ഒരൊററ ജോഡി കണ്ണുകൾ
പോലുമുണ്ടാവില്ലെന്ന
റിയയകയും ചെയ്യുമായിരുന്നു.

എങ്കിലും, രണ്ടുകണ്ണുകൾ അന്തർധാരയിൽ
തെളിഞ്ഞു
നില്‍ക്കുന്നുണ്ട്‌.

അനുമോന്റെ…….!

പിറന്ന് തൊണ്ണൂറു തികയും
മുന്‍പ്
ഈ കൈകളില്‍
എത്തിയതാണ്‌.
ഇപ്പോൾ അവന് എട്ടവയസ്സ് തികഞ്ഞി
രിക്കുന്നു.

അവൻ ഏററവും അധികം
മൂത്രമൊഴിച്ചിരിക്കുന്നത്
തന്റെ ദേഹത്താണ് തെററിയിട്ടാണെങ്കിലും ആദ്യം അച്ഛ
നെന്ന്‌
വിളിച്ചത്‌
തന്നെയാണ്‌.

വസ്ത്രങ്ങൾ പൊതിഞ്ഞ് കക്ഷത്തിലിടുക്കി
വരാന്തയിൽ
നിന്നും പടികളിറങ്ങുമ്പോൾ അവൻ ചോദിച്ചു.

“എന്നെ
കാണാൻ വരില്ലെ?

ഉം.

ഉണ്ണിയുടെ മനസ്സു്‌ വിങ്ങിപ്പൊട്ടി,
കണ്ണുകൾ നിറഞ്ഞു.

തണൽ മരത്തിൾ ഇരുന്നു കരഞ്ഞ
കാക്ക അവനെ
ഉണർത്തി,

സമൂഹത്തിലുണ്ടായ ഒരു മർമ്മരം കേട്ട്  വ്യാസൻ കഥ
നിർത്തി;
സമൂഹത്തെ നോക്കി അപ്പോൾ ആരോ പറഞ്ഞു.

“യേസ്‌ പറഞ്ഞോളൂ”

അതെ പറഞ്ഞത്‌ ശരിയാണ്‌. അവൻ
ഒരു നവജാത
ശിശുവിനെപ്പോലെതന്നെയാണ്‌.
ശിക്ഷയായി കിട്ടിയ ഒരു
ജീവപര്യന്തകാലം മുഴുവൻ ഒരിക്കൽ പോലും പരോളിൽ
ഇറങ്ങാതെ അവധികളം ആനുകൂല്യങ്ങളം കഴിച്ച് ഒൻപതു
വർഷക്കാലം ജയിലിൽ
. .

രാവിലെയും വൈകിട്ടും വന്നു
പോകുന്ന ഏതോ
പ്രൈവററ് കമ്പനിയുടെ വക ബുസ്സിലാണ് ഉണ്ണി കേദാരത്തെ
ത്തിയത്‌.
വൈകിട്ട്‌
അഞ്ചു മണിയായിട്ടേ ഉണ്ടായിരുന്നുളള.
എന്നിട്ടും കേദാരമാകെ ഇരുള്‌
പരന്നു കഴിഞ്ഞിരിക്കുന്നു.

ബസ്സിന്റെ മുകളിൽ നിന്നും പലചരക്കു
സാധനങ്ങളം
പച്ചക്കറികളും ഇറക്കി,
പോട്ടർ നിലത്തിറങ്ങിയ
പ്പോഴേക്കും  ബസ്സ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോൾ
നിരത്താകെ ശൂന്യമായി.

തണുത്ത കാററ്‌.

തുള്ളി തുള്ളിയായി മഞ്ഞ്‌ പെയ്തു തുടങ്ങിയിരിക്കുന്നു.

പാതയോരത്തെ, പാട്ടവിളക്കിന്റെ
നാളത്തിൽ തെളിയുന്ന
പലവ്യഞ്ജനക്കടയ്ക്കും ചായക്കടയ്ക്കും നേരെ അവൻ നടന്നു.

ചൂടുള്ള കട്ടൻ കാപ്പി ഒരിറക്ക്‌ ഉള്ളിൽ
എത്തിയപ്പോൾ
ആശ്വാസം തോന്നി,
കാപ്പിക്ക്‌
കടുപ്പം കൂടുതലായി തോന്നി.

കാപ്പി പകുതി കുടിച്ച്‌ സംതൃപ്ലതിയോടെ
തല ഉയർത്തിയ
പ്പോൾ  അവനെ തന്നെ നോക്കി നിൽക്കൂകയായിരുന്നു,
രാമേട്ടൻ.

നരച്ച കുററിത്തലമുടി, താടിയിലും
കുററിരോമങ്ങൾ
മാറിൽ മാത്രം തഴച്ചു
വളരുന്ന രോമങ്ങൾ…. കൂടുതലും
നരച്ചത്.
എങ്കിലും,
ഏതിനും തയ്യാറുള്ള ശരീരം.

ഉണ്ണിചിരിച്ചു.

 “എവിടുന്നാ?”

“കൊറച്ച്‌ തെക്കുന്നാ…… സൈററ്‌ മാനേജർ
വിത്സൻ ഡിക്രൂസിനെ കാണണം.”

“ ജോലിക്കായിരിക്കും?”

“പഠിപ്പൊള്ള
ആളല്ലേ…മരിച്ച തോമസ്കുട്ടിക്ക് പകര
മായിരിക്കും?”

“അറിയില്ല.”

എട്ടു വർഷക്കാലം മകനെ
നോക്കിയതിനുള്ള പ്രതിഫലമാ
യിട്ട്‌
ജയില്‍സുൂപ്രണ്ട്
കൊടുത്ത ശുപാശ
കത്തുമായിട്ടാണ്‌
ഉണ്ണി,
 കേദാരം റിസോർട്ടിന്റെ  പണിസ്ഥലത്തെത്തിയത്.

വളവ്‌ കഴിഞ്ഞ്‌ റോഡിനു മേലെയുള്ള
കരിങ്കൽ വീടാണ് വിത്സൻ ഡിക്രൂസിന്റേത്‌.
അതിനു കുറച്ചുതാഴെ എഞ്ചി
നീയർ ഹബീബിന്റെ വീടാണ്‌.

വിത്സൻ ഡിക്രൂസ്‌ ദിവസത്തെ
അത്താഴം കഴിക്കാ
നുള്ള തയ്യാറെടുപ്പിലാണ്‌.
സന്ധ്യമുതലെ അതിനുള്ള ഒരുക്ക
ങ്ങൾ തുടങ്ങുന്നു.
മദ്യവും,
മാംസവും,
സിഗറററുപുകയും സാവ
ധാനം കഴിച്ചു
കഴിച്ച്‌ വയറു നിറഞ്ഞുകഴിഞ്ഞ്‌
ഒരു പിടി
ച്ചോറ്‌, അതാണ്‌ പതിവ്‌.

തീററ മേശയ്ക്ക് മുന്നിൽ    ഉണ്ണി നിൽക്കുന്നു.

മുറിയാകെ സിഗററ്റിന്റെ പുകയും
മണവും നിറഞ്ഞുനി
ൽക്കുന്നു.
മദ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കലർ
ന്നിട്ടമുണ്ട്‌.

മുഖത്തിനു മുന്നില്‍ നിമിഷങ്ങളോളം നിശ്ചലമായി
നിന്നിരുന്ന പുക
വളയത്തെ കയ്യാൽ ആട്ടിയകററി.
അയാൾ
ഉണ്ണിയെ തുറിച്ചുനോക്കിയിരുന്നു.

ഉണ്ണി നൽകിയ കത്ത്‌ വീണ്ടും
വായിച്ചു.

“നിന്റെ
നാട്‌?”

അയാളടെ സ്വരം ഭീകരമായൊരു
ഗുഹയിൽ നിന്നും ചില
മ്പലോടെ ഉണ്ണിയുടെ ചെവികളിൽ
വന്നലച്ചു. അപ്രതീക്ഷിത
മായ സമയത്തെ ചോദ്യം
 കേട്ട് അവൻ ഒരുനിമിഷം
അമ്പരന്നു

*അപ്പന്റെ
പേര്‌?
അതോ അച്ഛനോ?”

“മാധവൻ
!”

അയാൾ ഒരു വലിയ
കഷണം മാംസം വായിനുള്ളിലാക്കി
ചവച്ചു.
മാംസത്തിൽ പൊതിഞ്ഞിരുന്ന ഗ്രേവി കവിളിലൂടെ
ഒലിച്ചിറങ്ങി.
കഴുകി വൃത്തിയാക്കിയിരുന്ന ഷർട്ടിൽ വീണു.
എരിവ്‌
ഏറിയിട്ടാകാം അയാളടെ കണ്ണുകൾ നിറഞ്ഞു
വന്നു.
കൂടുതൽ ചുവന്നു.

“അമ്മ?”

“ഉണ്ണിമായ.”

“ഓ!”

അയാളടെ മുഖം കോടി. പിന്നീടത്‌ ചിരിയായി.

“അപ്പൻ
ചത്തെന്നല്ലെ പറഞ്ഞത്‌?”

“ഉം.”

അയാൾ ഗ്ലാസ്സിൽ വീണ്ടും
മദ്യം നിറച്ചു.
തെരുവ് കുട്ടി
യുടെ ആത്തിയോടെ വലിച്ചു
കുടിച്ചു, ചിറി തുടച്ചു. വീണ്ടും
സിഗററ്റിന്റെ പുകയിൽ മൂടി.

ഉറക്കത്തിൽ നിന്നും ഉണർന്നതുപോലെ കസേരയിൽ
നിവ
ന്നിരുന്നു.
അവനെ തറച്ചുനോക്കി.

“ഇവിടെയും
ചരിത്രം ആവർത്തിക്കാമെന്ന്‌
കരുതുന്നുണ്ടോ?”

ഉണ്ണി തല കുനിച്ചു നിന്നു.

“എ വാണിംഗ്‌…“

അയാൾ വായിൽ ഇടുക്കിയിരുന്ന
മാംസക്കഷണം ചവ
ച്ചിറക്കി.
ഒടുവിൽ ഒരു
കവിൾ ബ്രാണ്ടി കൊണ്ട് വായ
ശുദ്ധ
മാക്കും വിധം കുടിച്ചിറക്കി.
കസേരയിൽ നിന്നും എഴുന്നേററു.

കൊഴുത്തുരുണ്ട അദ്ദേഹം……. ഉണ്ണിക്ക്‌ ബീഭത്സമായിതോന്നി.

“യു
മൈന്റ്‌ യവർ ഓണ്‍
ജോബ്‌
…..നോ…..
മോർ….
ഈസ്സിന്റിറ്റ്……“

“ഉം”

“ശൌരിയാരെ, ഇവനെ
തോമസുകട്ടീടെ വീട്ടിലാക്ക്……..
നാളെ ഓഫീസിൽ വരിക… വീട്ടില്‌ അത്യാവശ്യം
സൌകര്യങ്ങളൊക്കെ കാണും.
ആഹാരം അവറാച്ചന്റെ അടുത്തുനി
ന്നാകാം……“
$
*ഉം.”

ശൌരിയാർ ഒരു പ്ലെയിററ്
മാംസക്കറിയുമായിട്ടാണു
മുറിയിലെത്തിയത്,
മേശമേല്‍
വച്ച് ഉണ്ണിയുടെ മുന്നിൽ നടന്ന്‌
പടികടന്നു.

“എടോ! അവനെ
അവറാച്ചന്റെ അടുത്ത് പരിചയപ്പെടു
ത്തിയേക്ക്‌…….”

“ഓ!”

ഉണ്ണി തിരിഞ്ഞുനോക്കി, വാതിൽ നിറഞ്ഞ്‌
വിത്സൻ
ഡിക്രൂസ്‌
നിൽക്കുന്നു.

ആറടിയോളം ഉയരത്തിൽ ഒത്ത
ശരീരവുമായി……

പൊതുജനത്തിന്റെ ഇടയിൽ നിന്നും കൈയടി
ഉയർന്നു.
എട്ടോ പത്തോ പേര്‍
താളാത്മകമായിട്ട്പ്രോത്സാഹനമായി
ട്ടായിരുന്നില്ല;
അവഹേളനമായിട്ട്.

 എല്ലാവരുടെയും ശ്രദ്ധ അവരിലേയ്‌ക്കായി
എന്നറിഞ്ഞപ്പോൾ കയ്യടി നിർത്തി.

“വെൽഡൺ……..

“മാർവലസ്സ്…..”

‘എക്‌സലന്റ്‌……”

പലരുമാണ്‌ പറഞ്ഞത്‌. തുടർന്ന്
ഒരാൾ എഴുന്നേററു
നിന്നു.

“ഒരു
തേഡ്‌
റേറ്റ് സിനിമയുടെ സ്റ്റാംന്റേർഡിലേക്ക്
ഉയർന്നിട്ടുണ്ട്‌.
കഥാനായകനെയും പ്രധാന വില്ലനെയും അവതരിപ്പിച്ചിരിക്കുന്നു
.. … കടുത്ത
വർണ്ണുങ്ങളിൽ തന്നെ……..
ഫന്റാസ്റ്റിക് …….”

വ്യാസന്‍ അഭ്യർത്ഥിച്ചു.

‘മിസ്റ്റർ
താങ്കൾ എന്റെ കഥയുടെ ഉൾപ്പൊരുളി
ലേക്ക്‌ വരിക, കുറച്ച്
കേട്ടിട്ട് മ്ലേച്ഛമെന്നും, ശ്രേഷ്ട്മെന്നും
എഴുതിതള്ളാതെ……..”

പെട്ടെന്ന്‌ പൊതുജനത്തിന്‌ നട്ടവിൽ നിന്നുതന്നെ വ്യാ
സനെ അനുകൂലിക്കുകയും അഭിപ്രായം
പറഞ്ഞ ചെറുപ്പക്കാരനെ
എതിർക്കുകയും ചെയ്യുന്ന ശബ്‌ദങ്ങൾ
മുഖരിതമായി.
അപ്പോൾ ചെറുപ്പക്കാര൯
തന്നെ തോൽവി സമ്മതിച്ച്‌ കഥയെ
വളരാൻ  വിട്ടു.

“ഓക്കെ…
…. ഓക്കെ…
…. പ്ലീസ്‌ കാരിയോൺ”

@@@@@




അദ്ധ്യായം രണ്ട്‌

രണ്ട്

നീണ്ട യാത്രക്കിടയിൽ
സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല.
ബസ്സിലെ സൈഡ്‌ സീററിൽ
പുറത്തേക്ക്‌
നോക്കിയിരുന്നു.
പിന്നിലേക്കു്‌ ഓടിയകലുന്ന
വൃക്ഷങ്ങളെ,
വീടുകളെ,
മനുഷ്യരെ
മൃഗങ്ങളെ,
ഒക്കെ കണ്ടു
കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ
യിരം ദൃശ്യങ്ങൾ കടന്നു
പോയിട്ടും മുഖത്ത് യാതൊരുവിധ
ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന
സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു.
അവൾ പറഞ്ഞിട്ടുള്ള
കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ
“യെ കാണുകയായി
രുന്നു.

വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ കടന്നാൽ
ടെന്നീസ്‌
കോർട്ട്പോലെ വിശാലമായൊരു മുററം,
മുററ
ത്തിന്റെ പാർശ്വങ്ങൾ നിറയെ വർണ്ണച്ചെടികൾ,
മുററത്തെ
ഹരിതാഭയാക്കി പുല്ല് വളർത്തി വെട്ടി നിത്തിയിരിക്കുന്നു.
മുററത്തെ നടുവിലാക്കി അഭിമുഖമായി രണ്ട് ബംഗ്‌ളാവുകളും.
ഒന്നിൽ ജി.
ബി.നായരും
മറേറതിൽ ഫെർണെണ്ടസ്‌
മാത്യവും
പാർക്കുന്നു.
ജി.
ബി.
നായർ വളരെ പ്രശസ്‌തമായ
ചെമ്പ്
ശുദ്ധീകരണ കമ്പനിയുടെ ചെയർമാനും,
ഫെർണാണ്ടസ്‌
മാത്യു
കമ്പനിയയടെ മാനേജിംഗ്‌
ഡയറക്‌ടറും.

അവിടെ
മുററത്ത്‌
കളിക്കുന്ന,
രണ്ടു കുട്ടികൾ. നായരുടെ
മകൾ സൌമ്യ യയും ഫെർണാണ്ടസിന്റ മകൻ മാത്യുസും.

ആ മുററത്ത് തൊടിയിൽ ബംഗളാവുകളടെ അകങ്ങളിൽ
എഴും ഓടിനടന്ന്‌,
കളിച്ച് ചിരിച്ച് അവർ രണ്ടുപേരും
വളർന്നു വന്നു.

സൌമ്യയ്ക്ക് മാത്യുസിനെയും,

മാത്യൂസിന്‌ സൌമ്യയെയും,

എല്ലാ അർത്ഥങ്ങളിലും, എല്ലാ
മാനങ്ങളിലും അറിയാമാ
യിരുന്നു.
ആ അറിവിൽ പൂർണ്ണമായ മനസ്സോടെതന്നെ അവർ
ഒത്തു ജീവിക്കാമെന്ന്‌
തീരുമാനിക്കുകയായിരുന്നു

വിവരം അറിഞ്ഞപ്പോൾ ഫെർണാണ്ടസിനും
നായർക്കും
യാതൊരുവിധ എതിർപ്പുകളും ഉണ്ടായില്ല.
ഉണ്ടായില്ല,
എന്നു
മാത്രമല്പ വളരെ ഇഷ്ടവുമായിരുന്നു.
അവർക്ക് അതിനെപററി
ഒരു വീക്ഷണംകൂടി
ഉണ്ടായിരുന്നു. ഫെർണെണ്ട്സിന് മാത്യൂസ്‌
ഒററ മകനാണ്‌.
നായർക്ക് സൌമ്യയ്ക്ക്
താഴെ ഒരു മകനുണ്ടെ
ചിലും അവന് ബിസിനസ്സിനെക്കാളും താല്പര്യം ആതുരസേവ
നത്തോടായിരുന്നു.
അപ്പോൾ ഈ പുതിയ ബനധം അടുത്ത
തലമുറയിലും കമ്പനിയുടെ ഭരണം തങ്ങളുടെ കുടുംബങ്ങളുടെ
കൈവശം സുസ്ഥിരമാണെന്നതാണ്‌.

സൌമ്യ മാത്യൂസിന്റെ മുറിയിൽ
ചേക്കേറിയത്‌
വളരെ
ആരഭാടത്തോടെയാണ്.
രണ്ടു മതസ്ഥർ തമ്മിലുള്ള ബന്ധമാ
യിരുന്നതിനാൽ പത്രക്കാർ ഫീച്ചറുകളും എഴുതുകയുണ്ടായി;
സമൂഹം ആകെ മാററി
മറിക്കാൻ പോവുകയാണെന്നും, ജാതി
മത വ്യത്യാസങ്ങൾ ഇല്ലാതായി മനുഷ്യൻ നന്മയുടെ മാർഗത്തിൽ
ചരിക്കാൻ പോവുകയാണെന്നും,
അങ്ങിനെ ലോകരാഷ്ട്ര
ങ്ങൾക്ക്‌
നാം മാതൃകയാകാൻ പോവുകയാണെന്നും അവർ
പാടി പുകഴ്ത്തി.

പക്ഷെ, സൌമ്യയയടെ ജീവിതം
രണ്ടു തൊടികളടെ,
ടെന്നീസ്‌
കോർട്ടു പോലുള്ള മുററത്തിന്റെ രണ്ടു ബംഗ്ലാവുകളടെ
വിശാലതയിൽ നിന്നു പന്ത്രണ്ടടി നീളവും പത്തടി വീതിയുമുള്ള
മുറിയിലായപ്പോൾ അവൾക്ക്‌
കൂട്ടിലടയ്ക്കപ്പെട്ടതായിട്ടാണ”
തോന്നിയത്‌,

അതിനേക്കാളേറെ വേദനിപ്പിച്ചത് ഒരൊററദിവസംകൊണ്ട്
മാത്യൂസിനുണ്ടായ പരിണാമമാണ്‌.

ഇന്നലെവരെ അവൾ
തന്റെ കാമുകിയായിരുന്നു. ഇന്നു
മുതൽ ഭാര്യയായിരിക്കുന്നു.
താൻ ഭത്താവും.
തന്റെ ഹിത
ത്തിന്‌
അനുസരിച്ച് തന്റെ സൌകര്യങ്ങൾ നോക്കി നടക്കുന്ന
തിനുവേണ്ടി,
തന്റെ മനസ്സിനെ,
ശരീരത്തിനെ ശാന്തിയി
ലേയ്ക്ക് നയിക്കുന്നതിനു
വേണ്ടി ദൈവത്താൽ തീർക്കപ്പെട്ട
സ്ത്രീ—അവൻ, വീട്ടിൽ
സമൂഹത്തിൽ എല്ലാം കണ്ടിട്ടുള്ള ഒരു
മാനദണ്ഡത്തിൽ തന്നെ സൌമ്യയെ സമീപിക്കുകയായിരുന്നു.

സൌമ്യ അവനുവേണ്ടി
എന്തും ചെയ്യാൻ, എന്തും സഹിക്കാൻ,
ആന്തരികമായി
തന്നെ തയ്യാറായിരുന്നു. പക്ഷെ, അവന്റെ
 “മസ്റ്റ് ഡു
ദാററ്‌”
എന്ന ഭാവം അവളെ നൊമ്പരപ്പെടുത്തി.
“സൌമ്യെ പ്ലീസ്‌
ഡു”
എന്ന്‌
പറയേണ്ടതില്ല,
അങ്ങിനെ ഒരു
ഭാവം ആ മുഖത്ത് വന്നാൽ മതിയായിരുന്നു.

എക്സിക്യൂട്ടീവ്‌ കോൺഫ്രൻസുകളിൽ,
മററു പാർട്ടികളിൽ,
 ക്ലബ്ബ്‌ സെലിബ്രേഷനുകളിൽ
മാത്യൂസ്‌
മദ്യപിക്കുന്നത്
അമിതമായിട്ടു തന്നെ-സൌമ്യ
കണ്ടിട്ടുണ്ട്‌.
“ഇറ്റീസ്‌
ജസ്റ്റ്‌
ഫോർ എ കമ്പനി”
എന്നേ അവൽ കരുതിയിരുന്നുള്ളൂ…. അല്ലാതെ
ഫെർണാണ്ടസ്‌
മാത്യുവിനെപ്പോലെ അതൊരു നിത്യോപ
യോഗ വസ്തുവാക്കിയിരുന്ന കാര്യം ശ്രദ്ധയിൽ
പെട്ടിരുന്നില്ല.
ഒരുപക്ഷെ,
അവളിൽ നിന്നും മറച്ചുപിടിച്ചിരുന്നതായിരി
ക്കണം.
അവൾ ഭാര്യയായിക്കഴിഞ്ഞ സ്ഥിതിക്ക്‌
എന്തും
പ്രദർശിപ്പിക്കാൻ അധികാരം കിട്ടിയതുപോലുള്ള പെരുമാററ
രീതിയായിരുന്നു,
അവന്‌.

വിവാഹനാളിൽ തന്നെ, അവരുടെ ഏ സി
മുറിയിൽ മദ്യ
ത്തിന്റെയും സിഗറററിന്റെയും ഗന്ധം നിറഞ്ഞു.
ആ മുറിയിലെത്തി പത്തുമിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും
അവൾക്ക്ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

പിന്നീട്‌, ആഹാരം
കിട്ടാതെ കാട്ടിലൂടെ അലഞ്ഞു
തിരിഞ്ഞു നടന്നിരുന്ന വ്യാഘ്രത്തെപ്പോലെ ആയിരുന്നു,
അവൻ.
അവൽ ഒരു മാൻ
പേടപോലെയും……..

നേരം വെളുക്കാറായിട്ടും
അവൾക്ക്‌
ഉറങ്ങാനായില്ല.
മുറിയിൽ തന്നെയുള്ള സെററിയിൽ
തളർന്നിരുന്നു.

വാനോളം ഉയത്തിക്കെട്ടിയ
ഒരു പരസ്യ
ബലൂൺ വാതകം
ചോർന്നു പോയാലെന്നപോലെ.

ആദ്യ രാവിനെക്കുറിച്ച്‌ അവൾക്ക്‌ തികച്ചും
യാഥാസ്ഥി
തികമായ ഒരു സ്വപ്‌നമായിരുന്നു
ഉണ്ടായിരുന്നത്‌.

മുല്പപ്പൂക്കളാൽ അലങ്കരിക്കപ്പെട്ട മുറി, പാല്, പഴവഗ്ഗുങ്ങൾ ,

ചന്ദനലേപനം ചെയ്ത
ശരീരങ്ങൾ…. ….

പക്ഷെ, ഏറെ
തകേന്ന് പോയത്‌
കമ്പനി എക്‌സിക്യൂട്ടീ
വിന്റെ പോസ്റ്റിൽ
നിന്നും നീക്കം ചെയ്തപ്പോഴാണ്‌, നല്പരീതി
യിൽ തന്നെ,
മാത്യുസിനേക്കാൾ മാർക്കോടുകൂടി എം.
ബി.
എ.
ബിരുദമെടുത്തത്‌
അടുക്കള വട്ടത്തിൽ മാത്രം ഒരിക്കലും തളയ്ക്ക
പ്പെടരുതെന്ന്‌
കരുതി തന്നെയായിരുന്നു.
എന്നിട്ടും മാത്യുസിന്റെ ചിന്താഗതികൾ………

ഭാര്യ ഹൌസ്‌വൈഫാണ്‌ !

അവൾ ഭരിക്കേണ്ടത്
വീടാണ്‌,
അവൾ വീടു
വിട്ട
പോയാൾ വീടിന്റെ ഐശ്വര്യം നഷ്‌ടമാകും, കുട്ടികളുടെ
ഭാവി അരക്ഷിതമാകും.
ജോലിചെയ്‌ത്‌ ക്ഷീണിച്ചുവരുന്ന
ഭര്‍ത്താവിന്‌ പരിചരണം
കിട്ടാതെ വരും.
അവളും ജോലി
ചെയ്ത് ക്ഷീണിതയായി ഭത്താവിന്‌
ഒപ്പം എത്തിച്ചേരുന്നവ
ളാണെങ്കില്‍
പരിചരണവും സന്തോഷവും എങ്ങിനെ ശരിയാ
വാനാണ്‌?

അപ്പോളാണ്‌ തികച്ചും
താളം തെററിയത്‌.
സൌമ്യ തന്റേട
മായിട്ടു തന്നെ നിന്നു.
പരിണതഫലം അവരുടെ വേർ
പാടും.
അതിൽ സൌമ്യ ദുഃഖിക്കുകയായിരുന്നില്ല.
സമാധാനം കൊള്ള
കയായിരുന്നു.

ബസ്സ് സ്റ്റാന്റിൽ നിന്നും
ടാക്‌സിയിലാണ്‌ സൌമ്യയും
സലോമിയും കമ്പനിയിൽ എത്തിയത്‌.
അടഞ്ഞു കിടന്നിരുന്ന
വലിയ ഗെയിററിന്റെ മുന്നിൽ നിർത്തി ഹോൺ
അടിച്ചപ്പോൾ
ഗെയിററിന്റെ കിളിവാതിലിലൂടെ വാച്ചർ ഒളിഞ്ഞുനോക്കി,
ശേഷം ഗെയിററ്‌
തുറന്ന് ഒതുങ്ങി
നിന്ന്‌ കാറിനെ കടത്തിവിട്ട്,
സല്യട്ട് ചെയ്‌തു.

ലിഫ്ററിലൂടെ മൂന്നാമത്തെ നിലയിലുള്ള,
ചെയർമാന്റെ
ക്യാബിന്‌
മുന്നിലെത്തും വരെ എത്ര
പേരുടെ ഉപചാരങ്ങൾ
കിട്ടിയെന്ന്‌
കണക്കെടുക്കാൻ സലോമി മറന്നു.

പ്യൺ ജി. ബി. നായരോട്‌ സമ്മതം വാങ്ങി
അവരെ
ഉള്ളിലേക്ക് പോകുവാൻ അനുവാദം കൊടുത്തു.

രണ്ടു മൂന്നു മിനിററ്‌ നീണ്ടുനിന്ന
അന്വേഷണങ്ങാൾ,
അതിനിടയിൽ തന്നെ പ്യൂൺ എത്തിച്ചുകൊടുത്ത ഓരോകപ്പ്‌
ചായ മൂന്നു
പേരും ആസ്വദിച്ചു കുടിച്ച്, ഏ സി
ഓഫ്‌ ചെയ്തു.
ജനാല തുറന്നുവച്ച് നായർ ഒരു സിഗറററ്‌
വലിച്ചശേഷം
ജനാല അടച്ച് ഏസി ഓൺ
ചെയ്തു. കസേരയിൽ മകൾക്കും
സലോമിക്കും അഭിമുഖമായിട്ടിരുന്നു.

“എന്താണു
മോളെ?”

അവൾ വന്നപ്പോൾ തന്നെ
അയാൾക്ക് തോന്നിയിരുന്നു,
മകൾ ടെൻഷനിലാണെന്ന്‌
പക്ഷെ,
അവൾ ആദ്യംതന്നെ
പറഞ്ഞു തുടങ്ങട്ടെ എന്ന് കരുതുകയായിരുന്നു.
അവൾ അയാ
ളിൽ നിന്നുമുള്ള അന്വേഷണത്തിന്‌
കാക്കുകയും.

ഹാൻഡ് ബാഗിൽ കരുതിയിരുന്ന വാരികയിലെ
പ്രസ
ക്തമായ ഭാഗം മറിച്ച്‌,
 അവൾ അച്ഛന്‌ മുന്നിൽ മേശമേൽതുറന്നുവച്ചു.
അയാൾ സശ്രശദ്ധം തന്നെ
വായിച്ചു.

“ഇതെന്താണ്‌
മോളെ,
എനിക്ക്‌
ഒന്നും മനസ്സിലാക്കുന്നില്ല?”

അവൾ ക്ഷോഭിക്കുകയുണ്ടായില്ല.
വളരെ സമാധാനത്തോ
ടെയാണ്‌
ചോദിച്ചത്‌.

“ആ പെൺകുട്ടിയെ
അച്ഛന്‌
അറിയുമോ… അതിലെ
ഉണ്ണിയെ അറിയുമോ?”

അയാൾ ഉത്തരം
പറയാതെ ഒന്നും മനസ്സിലാകാത്തതു
പോലെ വീണ്ടും വാരികയിലെ വരികൾക്കിടയിൽ നോക്കി
യിരുന്നു.
അവിടെ നിന്നും അക്ഷരങ്ങൾ മാഞ്ഞു പോകുന്നതും,
അക്ഷരങ്ങളുടെ കറുത്ത നിറമില്ലാത്ത വെറും പത്രം മാത്രം കാണു
കയും പത്രത്തിൽ ഒരു മുഖം,
ഏതോ ഒരുമുഖം തെളിയുന്നതും
കണ്ടു.
മനസ്സാലെ ഒന്നു ഞെട്ടിപ്പോയി.

ഒരുനിമിഷം മാത്രം.

ആ ഞെട്ടലിൽ നിന്നും മോചിതനായി, കരുത്തുനേടി,
സൌമ്യനായി മകളടെ മുഖത്തു നോക്കി.

“ഇതൊരു
പരസ്യമല്ലേ?
ഏതോ ഒരു നോവലിന്റെ
ഇററ്‌
ഈസ്‌
എ ന്യൂ ടെക്‌നിക്‌”. നമ്മൾ തന്നെ
പരസ്യത്തി
നായിട്ട്‌’
എത്രയെത്ര ടെക്നിക്കുകളാണ്‌
കണ്ടെത്തിയിരിക്കു
ന്നത്‌.
ഇടയ്‌ക്ക്
ഒരുകാര്യം പറയാന്‍
മറന്നു,
നമ്മൾ ഒരു
ആർട്ടിസ്റ്റിനെ കണ്ടെത്തി പരസ്യങ്ങൾക്കായിട്ട്‌.
ഹി ഈസ്
ഫ്രം ഡെൽഹി.
എ രവിസാഗർ.”

അയാൾ മേശമേൾ
ഗ്‌ളാസിൽ
അടച്ചു വച്ചിരുന്ന വെള്ള
മെടുത്ത്  ഒരുസിപ്പ് കുടിച്ചു.

“റിയലി
ഹി ഈസ്‌
ആൻ ഇന്റലിജന്റ്,
സ്‌മാർട്ട്
ആന്റെ യെംഗ്‌…….”

സൌമ്യയുടെ മുഖം
ഇരുളന്നത്‌
സലോമി കണ്ടു.
പക്ഷെ,
അവൾ വീണ്ടും ക്ഷോഭിക്കാതെ പറഞ്ഞപ്പോൾ,
അവൾക്ക്‌
അച്ഛനോടുള്ള അടുപ്പത്തിന്റെ അളവ് നിശ്ചയിക്കാനാവാതെ
യായി.

“പ്പീസ്‌ ഡാഡ്‌ കം
ടു മി……..ഞാൻ പരസ്യത്തെയോ
വർണ്ണകൂട്ടിനെയോ അല്ല ഉദ്ദേശിച്ചത്‌.
പരസ്യത്തിനുള്ളിൽ
മറഞ്ഞിരിക്കുന്ന കാര്യത്തെയാണ്‌,
വർണ്ണ പകിട്ടില്‍
മങ്ങി
പ്പോയ സത്യത്തെയാണ്‌.
?

“യേസ്…“

അയാൾ യാഥാർത്ഥ്യത്തിലേക്ക്‌
വരാൻ തയ്യാറായി;
ഇനിയും സത്യത്തിന്റെ മുന്നിൽ മറഞ്ഞു
നില്‍ക്കാനാവില്ലെന്ന്
തോന്നി,
ഒരിക്കൽ അനങ്ങി നേരെയിരുന്നു.

“അച്ഛനും
അമ്മയും മറെറല്പാവരും എന്നോടു പറഞ്ഞിട്ടുള്ള
കഥ ഇതിൽ
നിന്നും വളരെ വ്യത്യസതമായിരുന്നു.
അച്ഛന്റെ
ഏതോ ഒരു ബിസിനസ്സ്‌
ശത്രുവിന്റെ പകവീട്ടൽ, ആ ശത്രു
ആരെന്ന്‌
ഞാനെത്ര തിരക്കിയിട്ടം പറയുകയുണ്ടായില്ല.
പക്ഷെ,
യാദൃച്ഛികമായി ഉണ്ണിയെന്ന ചെറുപ്പക്കാരൻ
ഇടയില്‍ വന്നുവീഴുന്നു, ഞാൻ
രക്ഷപ്പെടുന്നു,
അതിനുശേഷം
ഉണ്ണിയെ രക്ഷപ്പെടുത്താൻ അച്ഛന്‍
ചെയ്യുമെന്ന് പറഞ്ഞിരുന്ന
കാര്യങ്ങൾ ഓർമ്മയുണ്ടോ… ?”

അയാൾ കഴിഞ്ഞ
പാരീസ്‌
പര്യടനത്തിന്‌
വാങ്ങിയ
ചുവർ ചിത്രത്തിൽ നോക്കിയിരിക്കുകയായിരുന്നു.
അതൊരു
മോഡൺ ചിത്രമാണ്‌.
ഏഴു കടുത്തവർണ്ണങ്ങളും തിരിച്ചറിയാൻ
കഴിയും.
വർണ്ണങ്ങളുടെ ആകർഷണത്തിൽ
നിന്നും വ്യതി
ചലിച്ച്‌,
അതിന്റെ ഉൾക്കാമ്പിലേക്ക്‌
വരുമ്പോൾ ഒരു
നിസ്സഹായന്റെ മുഖം തെളിഞ്ഞുവരുന്നു.
ആ മുഖം ഒരു കാല
ഘട്ടത്തെ അടിമയുടേതായിരുന്നു.
അതിനെ നോക്കിയിരുന്നി
ട്ടുള്ള പലപ്പോഴും ആ മുഖഛായ ഉണ്ണിയുടേതായിട്ട്‌
തോന്നിയി
മുണ്ട്‌,

“ഉണ്ട്‌
.. .യാദ്രച്ചികമായി ആ സാഹചര്യത്തിലെത്തിയ
ഒരു പാവമായിരുന്നു ഉണ്ണി.
ജീവരക്ഷക്കായുള്ള പോരാട്ടത്തിൽ
അറിയാതെ സംഭവിച്ചുപോയതാണ്‌.
അപ്രകാരം ഒരു സ്റ്റാന്റ്
സ്വീകരിക്കാനാണ്‌
നാം കരുതിയിരുന്നത്‌.”

“എന്നിട്ട്‌?”

“നാം
കരുതിയിരിക്കാതെ കാര്യങ്ങൾ കീഴ്‌മേൽ
മറിഞ്ഞു.
അതൊരു രാഷ്ട്രീയ
മുതലെടുപ്പായി. നമ്മൾ ഫ്രെയിമിൽ നിന്നും
ഔട്ടായി,
കുറെ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു.
എങ്കിലും
പത്രക്കാർക്ക്‌
പാടിനടക്കാൻ നമ്മുടെ കഥ കിട്ടിയില്ല.
അല്ലാത്ത ഒരു സാഹചര്യം മോള്‌
ചിന്തിച്ചുനോക്ക്‌.
സത്യവും
അസത്യവുമായിട്ട് എത്രയെത്ര കഥകൾ രൂപം
കൊള്ളമായി
രുന്നു.
അത് നിന്റെ ജീവിതത്തെ,
നമ്മുടെ ബിസിനസ്സിനെ
എല്ലാം സാരമായിതന്നെ ബാധിക്കുമായിരുന്നു.
നമ്മുടെ ശത്രു
വിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിക്കാനും അവന്റെ
അസ്ഥിവാരം വരെ തോണ്ടാനും നമുക്ക്‌
കഴിഞ്ഞു.”

 “എന്നിട്ടും നാം
ഉണ്ണിയെ അവഗണിച്ചു?”

മനഃപ്പൂർവ്വമല്ല. അങ്ങിനയെ
ചെയ്യാൻ കഴിയുമായിരു
ന്നുള്ളൂ.
അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ
നമ്മൾ പ്രതിജ്‌ഞാബദ്ധരായിരുന്നു.
പക്ഷെ,
അതിനുപോലും
രാഷ്ട്രീക്കാർ നമ്മളെ അനുവദിച്ചില്ല,
എന്നതാണ്‌
സത്യം.”

“അച്ഛൻ തനി കച്ചവടക്കാരനായി,
മനുഷ്യത്വമെന്നത്‌
അറിയാത്തവനായി…?

“ആ സാഹചര്യത്തിൽ
എന്റെ മുന്നിൽ നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
ബാക്കി ഒന്നിനോടും അത്രമാത്രം ബന്ധമി
ല്ലായിരുന്നു.
നിനക്കന്ന്‌
പത്തൊമ്പത് വയസ്സായിരുന്നു.
പ്രായത്തിന്റേതായ മന:ക്കട്ടി
വരാത്ത ഒരു കുട്ടിത്തക്കാരി.  നീ പോലീസ്‌ സ്റ്റേഷനിൽ, കോടതിയിൽ കയറിയിറങ്ങുന്ന അവ
സ്ഥകൾ ചിന്തിച്ചുനോക്ക്‌…”

ആ ചിത്രങ്ങൾ കൺമുമ്പിൽ
കാണുംപോലെ,
കണ്ടിട്ട്
സാഹചര്യങ്ങളുടെ അരോചക
സ്‌ഥിതി മനസ്സിലാക്കിയതു
പോലെ സൌമ്യ തല
കുലുക്കി. കുറെ സമയം മിണ്ടാതിരുന്നു.

മുറിയില്‍ തണുപ്പ്‌ അധികമായതിനാൽ
അയാൾ ഏ.
സി.
യൂടെ കൂളർ ഓഫ്‌ ചെയ്തു.

അവൾ സലോമിയോടൊത്ത്‌
പോകാനെഴുന്നേററു.

“മകൾ
വീട്ടിലേയ്ക്ക്?”

“ഇല്ല്.”

സലോമി അവളടെ
മുഖം ശ്രദ്ധിച്ചു.
വാടിക്കൂമ്പിയ
സൂര്യകാന്തി പോലെ;
കണ്ണുകൾ നിറഞ്ഞുവരുന്നു. നിറഞ്ഞ്‌ കവിളിലൂടെ
ഒഴുകിയ കണ്ണീർ കണങ്ങളെ
കർച്ചീഫിൽ ഒപ്പി സൌമ്യ
പുറത്തേക്കിറങ്ങി.




അദ്ധ്യായം ഒന്ന്

ചിത്രശാല

അദ്ധ്യായം ഒന്ന്

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ
മഴകളെല്പാം പെയ്യൊ
ഴിഞ്ഞുകഴിഞ്ഞ്‌
വാനം പ്രശാന്തവും സുന്ദരവുമാണ്‌.
എങ്കിലും
ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല.
സന്ധ്യ കഴിഞ്ഞതേ
യയള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്,
എന്നാൽ
നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു
പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക്
പടിഞ്ഞാറോട്ട്‌
നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ.
ബി.
നായർ.
ഒരിടവേളയിൽ അവൾ സൌമ്യാമാത്യു ആയതായിരുന്നു.
പക്ഷെ,
വീണ്ടും സൌമ്യ ബി.
നായരാ
യിട്ട്‌
വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും
മേററുകളായ സലോമി
യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും
ഇതേവരെ എത്തിയിട്ടില്ല.

നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി
തീരണമെങ്കിൽ എട്ട
മണിയാകേണ്ടിയിരിക്കുന്നു.
അശ്വതി ഭത്താവിനെ ബസ്സ്‌
കയററി വിടാനായി ബസ്സ്
സ്റ്റാന്‍റിൽ പോയിരിക്കുകയാണ്‌.

അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌
അധികനാളൊന്നു
മായിട്ടില്ല.
പക്ഷെ,
അവർക്ക്‌
ഒരുമിച്ച്‌
താമസമാക്കാൻ
കഴിഞ്ഞിട്ടില്ല;
അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌
തലസ്ഥാനത്ത്‌
സെക്രട്ടറിയേററിലും
ജോലിക്കാരായിപ്പോയി.
എല്ലാ ശനിയാഴ്ചകളിലും രാത്രി
ഒൻപതു മണിക്ക് മുമ്പായിട്ട്‌
ബാലകൃഷ്‌ണൻ
വന്ന് അശ്വ
തിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ
വീട്ടിലേക്ക്‌.
ശനിയാഴ്‌ചരാത്രിയയും
ഞായറാഴ്‌ച പകലും
ഒത്തുകൂടിയിട്ട്‌’
ഞായറാഴ്‌ചരാത്രി
വളരെ ഇരുട്ടും മുമ്പ്ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ
റൂമിലെത്തും.

        വിവാഹം കഴിഞ്ഞിട്ട്രണ്ടുവർഷമായിട്ടംകുട്ടികളുണ്ടാകാ
ത്തതിലുള്ള ദുഃഖത്തിലാണ്‌ സലോമി. അതുകൊണ്ടു തന്നെ ഭത്താവിന്റെ ജോലിസ്ഥലമായ ഖത്തറിലേക്ക്‌
ഒരു നേഴ്‌സി
ന്റെ ജോലിയും തരമാക്കി പോകണമെന്ന ആഗ്രഹത്തിലാണ്‌
അവൾ അതിനുള്ള ശ്രമങ്ങളിലും.

അവിടെ നിന്നാൽ നിരത്തിലൂടെ
ഒഴുകുന്ന വാഹ
നങ്ങൾ കാണാം.
നിരത്ത്‌
കടന്നാല്‍
വൈദ്യുത പ്രഭയിൽ കുളി
ച്ചുനില്ലുന്ന വി.
ഐ.
പി.
ക്വാർട്ടേഴ്‌സുകൾ
കാണാം.
അതിനും
അപ്പുറത്തേക്ക്‌
വൈദ്യുതിവിളക്കുകളുടെ ഒരു പുരം
തന്നെ
കാണാം.  ക്ഷേത്രത്തിൽ കൊളത്തിയ കാർത്തിക
വിളക്കുകൾ
പോലെ….

അതിനും അപ്പുറത്ത്‌
കാമുകനെ മാറില്‍
ഒളിപ്പിച്ച് സുഖ
സുഷുപ്തിയിലേക്ക്‌വഴുതി ക്കൊണ്ടിരിക്കുന്ന അറബിപ്പെണ്ണു
ണ്ടെന്നുമറിയാം.

പക്ഷെ,

        സൌമ്യയുടെ മനസ്സിൽ അതൊന്നുമായിരുന്നില്പ.
വീണ്ടം
വീണ്ടും വായിച്ച കഥയിലെ ദൃശ്യങ്ങളായിരുന്നു.

പിന്നീടുംഅവൾവായിച്ചു.
അന്നൊരു രാത്രിയായിരുന്നു.

വൈദ്യുതി തടസ്സത്തെ
തുടർന്ന് കൂട്ടതൽ ഇരുണ്ട രാത്രി;
എന്നാൽ വളരെയേറെ സമയമായിരുന്നില്ലാതാനും.

ഉണ്ണി പട്ടണത്തിലെ
കടയിൽ നിന്നും കണക്കെഴുത്തു
കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അവനെഴുതുന്ന കണക്കുകൾ പോലെ
ഒരിക്കലും കൂട്ടിയാൽകൂടാത്തതായിരുന്നു ജീവിതത്തിന്റെ കണക്കുകളം;
ഒരിക്കൽ പോലും അവനൊരു ട്രയൽ
ബാലൻസ് ഉണ്ടാക്കാൻകഴിഞ്ഞിട്ടില്ല.

അച്ഛന്റെ മരണശേഷമായിരുന്നു ജീവിതമെന്ന
കണക്കു
പുസ്ത്തകത്തിന്റെ താളുകളിൽ അവൻ അക്കങ്ങളുടെ കൂട്ടലുകൾ
കിഴിക്കലുകൾ തുടങ്ങിയത്‌. നാൾവഴിയിലെ
ഒരൊററവരിപോലും ഒഴിവാക്കാതെ എഴുതികൂട്ടി,
അതിനുശേഷംപേരേടിലെതലക്കെട്ടുകളിലേക്ക്പകർത്തിയെഴുതി, അക്കങ്ങളെ കൂട്ടിക്കൂട്ടി വലിയവലിയ അക്കങ്ങളാക്കി ബുക്കുകൾ നിറച്ചു. എവിടെയും
അവനൊരു കരകാണാനായില്ല; ഒരുകച്ചിത്തുരുമ്പു  മാത്രം
ആശ്രയമായി കിട്ടുകയുള്ളുവെന്നിരിക്കെ,
കലിതുള്ളകയും സംഹാര
നടനമാടുകയും ചെയ്യുമീ കടലമ്മയുടെ പാദ ചലനങ്ങളിൽ നിന്നും രക്ഷപ്പെടാനാവുന്നതെങ്ങിനെയാണ്‌?

പക്ഷെ അവന് നഷടമായിക്കൊണ്ടിരിക്കുന്നത്‌
ജീവിത
ത്തിന്റെ തന്നെ പകലുകളായിരുന്നു.

മഞ്ഞവെയിലിൽ തുള്ളിച്ചാടന്ന
പൊന്നോണത്തുമ്പികളെ
അവന്‌
കാണാൻ കഴിഞ്ഞില്പ.
നീലാകാശത്തിന്റെ വിശാലത
യിൾ നർത്തനം
ചെയ്യ്തു നീങ്ങുന്ന വെളത്ത
മേഘങ്ങളെ കാണാന്‍
കഴിഞ്ഞില്ല.

പുറത്ത്‌ മഴ
ആർത്തുപെയ്യമ്പോൾ തറയില്‍
കാതു
ചേർത്തു കിടക്കുമ്പോൾ കേൾക്കുന്ന സംഗീതം അവനറിയാനാ
യില്ല.
ചീവീടുകളുടെ സപ്ത   സംഗീതം അറിയാനായില്ല.

മകരത്തിലെ മഞ്ഞുപെയ്യുന്ന വെളപ്പാങ്കാലത്ത്‌
പുതപ്പി
നിടയില്‍
കിടന്നുള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാനാ
യില്പ.
പുലർ കാലത്ത്‌
പുൽ കൂമ്പയുകളില്‍
മൊട്ടിട്ടനില്ലുന്ന
മഞ്ഞുകണങ്ങളെ നുകരാനായില്ല.

ഒരു പൂക്കാലസുഗന്ധം മുഴുവന്‍ കോരി, ജനാലവഴിയെ
ത്തിയ മന്ദമാരുതനേററിട്ടും
, അവന്‌
ഉണരാനാവുന്നില്ല.
പുതു
രാഗങ്ങൾ പാടി തൊടികളിലെത്തി തേൻ നുകർന്ന് കള്ള
ന്മാരെപോലെ പതുങ്ങിപ്പതുങ്ങി പോകുന്ന അടയ്ക്കാക്കിളികളെ
കാണാനാവുന്നില്ല.

അവന്റെ കണ്ണുകളും കാതുകളം
അടഞ്ഞുപോയിരിക്കുന്നു;
പൊടി കയറി
മൂടി മണമില്ലാതായിരിക്കുന്നു.

ടോർച്ചിന്റെ വാർദ്ധക്യം ബാധിച്ച
ഒരുതുണ്ടു വെളിച്ചത്തി
ലാണ്‌
അവൻ വീട്ടിലേക്ക്‌
നടന്നത്‌. പാതയോരത്തെ
ആൾപ്പാർപ്പില്പാത്ത വീട്ടില്‍നിന്നും
ഒരു കരച്ചിൽ കേട്ടതുപോലെയൊരു തോന്നൽ.

കുറെ മുന്നോട്ട നടന്നതാണ്‌; വീണ്ടും
ആ ശബ്ദം.
ഇപ്പോൾ
കൂടുതൾ ഉച്ചത്തിലാണ്‌
__ ഒരു പെൺകുട്ടിയയടേതെന്നു
തോന്നിക്കുന്ന,
തടയപ്പെടുന്ന,
തടയലിനെ ഭേദിച്ചു പുറത്തു
വരുന്ന കരച്ചിൽ….

ഒരുനിമിഷം അവൻ
ശങ്കിച്ചുനിന്നതാണു്‌….

പെട്ടെന്ന്‌, വീടിന്റെ പിന്നിലേക്ക്‌
ഓടിയെത്തി,
ടോര്‍ച്ചിന്റെ ചെറിയ
വെളിച്ചത്തിൽ തിരഞ്ഞു.

ആ ചെറിയ വെളിച്ചത്തിൽ
വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ,
ഭയന്നു വിറച്ച്‌,
തളർന്ന ഒരു പെണ്‍കുട്ടി!

എവിടെയോ കണ്ടിട്ടുള്ളതിന്റെ
ഒരോമ്മ.

പിന്നീട്‌ വെളിച്ചത്തിൽ
കണ്ടത്‌
മൂന്നുനാലു പുരുഷന്മാ
രുടെ മുഖങ്ങൾ….

ഉണ്ണി മരവിച്ചുപോവുകയായിരുന്നു.

പക്ഷെ, പിന്നീട്‌ ജീവരക്ഷയ്ക്കായിട്ട
പൊരുതേണ്ടിവന്നു.

ബോധമുണർന്നപ്പോൾ, എവിടെയെന്നോ,
എന്തുണ്ടാ
ഒയന്നോ,
ഓമ്മിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കണ്ണു തുറന്നപ്പോൾ പുലർകാലമെത്തിയെന്നറിഞ്ഞു.
ശരീരം
അനക്കാൻ കഴിയാത്തവിധം ഭാരം ഏറിയിരിക്കുന്നു,

നിമിഷങ്ങളോളം വീണ്ടും
കണ്ണുടച്ചുകിടന്നു.

അടുത്തനിമിഷം ശൂന്യമായിരുന്ന
മനസ്സിന്റെ കോണിൽ
ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കണ്ട മുഖം.

അതെ, അതൊരു പെണ്‍കട്ടിയയടേതായിരുന്നു.

ഉണ്ണി തട്ടിപ്പിടഞ്ഞെഴുന്നേററിരുന്നു.

അരികിൽ ആരുമില്പായിരുന്നു.

പക്ഷെ, കുറെ
അകന്ന്‌
ഒരാൾ കമഴ്ന്നു
കിടന്നിരുന്നു.

അവൻ ഏങ്ങി വലിഞ്ഞു തന്നെയാണ്‌
അയാളടെ അടു
ത്തെത്തിയത്‌.
സാവധാനം തൊട്ടനോക്കി.

അയാൾ തഞത്തു
മരവിച്ച്‌……..

ഒരു ഞെട്ടൽ, പിന്നെ വിറയൽ
….

എത്രയെത്ര കഥകൾ, പൊടിപ്പും, തൊങ്ങലും
വച്ച
ചിത്രീകരണങ്ങൾ
. ….

ആ ഗ്രാമമാകെയുള്ള ഒരായിരം
പേർ പറഞ്ഞത്‌
ഒരായിരം വ്യത്യസ്തമായ കഥകളായിരുന്നു.
ആ കഥകളിൽ ഉണ്ണിക്ക്‌
ഒരായിരം രൂപങ്ങളും ഭാവങ്ങളും നിറങ്ങളുമായിരുന്നു.

പോലീസ്‌ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളില്‍
ഒരു ഷഡ്‌ഡി
മാത്രം ധരിച്ച് കൂനികൂടിയിരുന്ന്‌
അവനെല്പാം കേൾക്കുന്നുണ്ടാ
യിരുന്നു.

ഒട്ടുവില്‍,

ആ സ്റ്റേഷനിലെ പ്രധാന
ഉദ്യോഗസ്ഥനെഴുതിയ കുററ
സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടകൊടുത്തു.

അയാൾ വായിച്ചു കേൾപ്പിച്ചതിന്റെ സാരാംശം മാത്രം
മനസ്സിൽ തേട്ടിനിന്നു.

ഏതോ ദേശീയ
രാഷ്ട്രീ
പാർട്ടിയൂടെ ജില്ലാതല നേതാവിനെ
രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിൽ
എതിർ കക്ഷി
ക്കാരന്റെ പക്കൽ
നിന്നും പ്രതിഫലം വാങ്ങിക്കൊണ്ട്‌
മൃഗീയ
മായി കൊലപ്പെടുത്തി.

അശ്വതിക്കോ സലോമിക്കോ
എത്രയോപ്രാവശ്യം വായി
ച്ചിട്ടം യാതൊരു വികാരവും തോന്നുന്നില്ല.
അടുത്തനാളിൽ
പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന,
വളരെ പ്രശസ്തനായൊരു
എഴുത്തുകാരന്റെ പുസ്‌തകത്തിലെ
ഏതാനും ഏടുകൾ അത്രമാ
ത്രമേ അവർ
അറിഞ്ഞുള്ളൂ.

അതും പത്രമാസികകളിൽ അടുത്തനാളകളിൽ
കണ്ടു
തുടങ്ങിയ ഒരു പുതിയ വിപണന തന്ത്രമാണുതാനും.
ഭാഷയിലെ
എല്ലാ പത്രങ്ങളും തന്നെ അദ്ദേഹത്തെക്കുറിച്ച്,
പുതിയ പുസ്തക
ത്തെക്കുറിച്ച്‌
സപ്ലിമെന്റുകളിറക്കി,
എല്ലാ പ്രധാന വാരിക
കളം ആർട്ടിക്കിളുകളും എഴുതി,
പുസ്തകത്തിലെ വിവിധ ഏടുകൾ
വിവിധ വാരികകളിൽ ചേർത്തു …….

എല്ലാം പക്കാ കച്ചവടതന്ത്രം!

.       പുസ്‌തകപ്രസാധകരുടെയും
, പത്രവാരിക സ്ഥാപനങ്ങളുടെയും……

“അല്ലാതെ
അതിലെന്താണുള്ളത്‌?”

അശ്വതിയും സലോമിയും
അങ്ങിനെതന്നെയാണ്‌
ചോദി
ച്ചത്‌.

എന്നിട്ടും അവർക്ക്
അക്കാര്യം അത്ര നിസ്സാരമായി തള്ളി
ക്കളയാനായില്ല.
രണ്ടുവർഷമേ ആയിട്ടുള്ള സൌമ്യയുമൊത്തുള്ള
ജീവിതം എന്നിരിക്കലും പ്രശസ്തമായൊരു ബിസിനസ്സ്‌
സ്ഥാപനത്തിലെ എക്‌സികുട്ടീവ്‌
ആയിരുന്നിട്ടും,
അവരെ
ക്കാൾ മൂന്നുനാല് വയസ്സ്‌
കൂടുതലുണ്ടായിരുന്നിട്ടം പരിചയ
ത്തിന്റെ ആദ്യനാളകളിൽ ചേച്ചിയെന്നു വിളിച്ചിരുന്നിട്ടം
കൂടതല്‍
അടുത്തപ്പോൾ ആദ്യത്തെ ആവശ്യം സൌമ്യ എന്ന്‌
വിളിക്കാനായിരുന്നു.
പിന്നെ മനസ്സകൾ ഒത്തുചേർന്ന് ആനന്ദ
കരമായൊരു ആന്ദോളനത്തില്‍
ലയിച്ച്‌
ഒഴുകി നടക്കുകയായി
രുന്നു.

എന്നിട്ടും സൌമ്യയുടെ
സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങ
ളിൽ പരതാൻ അവർ രണ്ടുപേരും ശ്രമിച്ചിട്ടില്ല കാരണം സൌമ്യ
പറഞ്ഞറിഞ്ഞ ദുരന്തങ്ങളും കൂട്ടിയെഴുതിയ കണക്കുകളിലുണ്ടായ
തെററുകളം ഓർമ്മകളായിട്ടെത്തി അവളെ വേട്ടയാടി നിരന്തരം
വേദനപ്പെടുത്തുന്നുണ്ടെന്ന്‌
അറിഞ്ഞതുകൊണ്ടുതന്നെ.

പക്ഷെ, ഇപ്പോൾ അവർ
രണ്ടാൾക്കും അറിയാത്ത എന്തോ
ഒന്നിന്റെ പേരിലുള്ള അവളടെ വേദന,
അതും ഒരു കഥയുടെ
എതാനും ഏടുകൾ വായിച്ചപ്പോഴുണ്ടായിരിക്കുന്ന പ്രക്ഷുപ്തമായ
മാനസീക അവസ്ഥ…

“ആ പെണ്‍കുട്ടി
ഞാനായിരുന്നു.”

“ങേ!”

അശ്വതിയുടെയും സലോമിയുടെയും
തൊണ്ടയിൽ നിന്നും
ഒരുമിച്ചാണ്‌
തേങ്ങല്‍
പുറത്തുവന്നത്‌.
അവർ ഇമകളനക്കാ
നാവാതെ തരിച്ച് സൌമ്യയെ നോക്കി
നിന്നു.

“അന്ന്‌ ഒന്നും
സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു
ഞാൻ.
തങ്ങളെ കണ്ട ചെറുപ്പക്കാരനെ ആക്രമിക്കാൻ ശ്രമിക്കു
മ്പോൾ എന്റെ
മേലു നിന്നും അവരുടെ ശ്രദ്ധ
അകന്നുപോയി.
ആ പഴുതിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു.”

സലോമിയുടെ കണ്ണുകൾക്കു മുമ്പിൽ, ഒരു
വി.
ഐ.
പി.
ടെറസിന് മുകളിൽ,
ഹൈഡ്രജന്‍
നിറച്ച്‌
വീർപ്പിച്ച്‌
നിദ്ത്തി
യിരിക്കുന്ന ഭീമാകാരനായൊരു ബലൂൺ.
നഗരത്തിലെ ഏതോ
സ്വർണ്ണക്കടയുടെ പരസ്യമാണത്‌.
അകലെനിന്നുമെത്തുന്ന
വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടുമ്പോൾ പരസ്യവാച
കങ്ങൾ മിന്നിത്തെളിയുന്നു.

കണ്ണുകൾ അവിടെയിരുന്നിട്ടും
മനസ്സ് സൌമ്യയയടെ വാക്കു
കളിലായിരുന്നു.

“അതൊരു
പ്രതികാരം ചെയ്യുലായിരുന്നു,
അച്ഛന്റെ
ബിസ്സിനസ്സ്‌
ശത്രുക്കളുടെ,
ആ സംഭവശേഷം ഞാൻ അതിനെ
പ്പററി ചിന്തിക്കുകകൂടി ഉണ്ടായിട്ടില്ല.
കാരണം എല്ലാവിധ
സാന്ത്വനങ്ങളുമായി സദാസമയവും മാത്യൂസ്‌
കൂടെ ഉണ്ടായി
രുന്നു
.എന്നിട്ടും പത്രങ്ങളിലൊക്കെ ചെറിയചെറിയ വാത്തകൾ
വരികയും ഞാനതു വായിക്കുകയും ചെയ്തിരുന്നു.
ഉണ്ണി കുററം
സമ്മതിച്ചുവെന്നും അയാളെ ശിക്ഷിച്ചുവെന്നും മററും ….?

വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന
വെളിച്ചവും കാതട
പ്പിക്കുന്ന ശബ്‌ദങ്ങളും സലോമിക്ക്‌
ഈർഷ്യതയായി തോന്നി.
അവൾ  ജനാല
അടച്ചുകുററിയിട്ട.