വര്‍ത്തമാന കാലത്തേയ്ക്ക്
മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ട് ഒരു സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്. അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക് തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്. സ.പീറ്റർ നടന്ന് വന്ന് ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക് തിരിച്ചുവന്നു. സഖാക്കളെ, …