സഖാവ്‌ പീറ്റര്‍

സംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌. അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന …