വര്‍ത്തമാന കാലത്തേയ്ക്ക്‌

മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക്‌ ശ്രദ്ധക്ഷണിച്ചു കൊണ്ട്‌ ഒരു സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്‌ സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്‌. അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്‌ തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്‌. സ.പീറ്റർ നടന്ന്‌ വന്ന്‌ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക്‌ തിരിച്ചുവന്നു. സഖാക്കളെ, …

സഖാവ്‌ പീറ്റര്‍

സംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌. അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന …

അല്പം ചരിത്രം

മങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും. മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും ഞങ്ങൾ തന്നെ. അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും പാദങ്ങൾ …

Back to Top