നിയമം കണ്ണു കുത്തുന്നു.

നിയമം കണ്ണു കുത്തുന്നു, കാഴ്ച കെടുത്തുന്നു, പ്രിയ ദൃശ്യങ്ങളന്യമാകുന്നു. നിയമം കാതു കൊട്ടുന്നു, ശ്രവണം ഹനിക്കുന്നു, മധു സ്വനികൾ നഷ്ടമാകുന്നു. നിയമം നാവറുക്കുന്നു, വാക്കെടുക്കുന്നു, രുചികൾ, മൊഴികൾ മൃതമാകുന്നു. നിയമം കയ്യരിയുന്നു, പ്രവൃത്തി മുട്ടുന്നു, മമ സ്വദനം തീരുന്നു. നിയമം കാലൊടിക്കുന്നു, വഴി മുട്ടുന്നു, ജീവനിരുളിൽ ഒടുങ്ങുന്നു. പേനായ്ക്കൾ ഉടൽ കീറി രുധിരം നുണയുമ്പോൾ നിയമം സുഖനിദ്ര കൊള്ളുന്നു. * ഓർമ്മയിൽ: സ്ത്രീ-ദലിത്‌-ദരിദ്ര പീഡനങ്ങൾ, തെരുവുനായ്ക്കൾ.

രാമന്റെ വിലാപം

വിജയകുമാര്‍ കളരിക്കല്‍ സീതെ, നിന്നെ അറിയുന്നു ഞാന്‍, നിന്നിലെ വേനലും നിന്നിലെ വര്‍ഷവും ശൈത്യവും ഹേമന്ത നിന്‍ തപ്തരാഗങ്ങളും ഞാന്‍ അറിയുന്നു. നീ പിറന്നതും, നീ വളര്‍ന്നതും, പൂവായ്‌ വിടര്‍ന്നതും, പൊന്‍പരാഗമായ്‌ വിണ്ണില്‍ നിറഞ്ഞതും എനിക്ക്‌ വേണ്ടിയായിരുന്നു – കാരണം; നീ സീതയാണ്‌, ഞാന്‍ രാമനും. നീ സ്ര്രീയാണ്‌, ഞാന്‍ പുരുഷനും. നീയും ഞാനുമാണീ മണ്ണും വിണ്ണും നക്ഷ്ര്രജാലങ്ങളും ചന്ദ്രലോകങ്ങളും സപ്തസ്വരങ്ങളും മുക്തമോഹങ്ങളും ആദിയില്‍ വചനമായതും, അന്ത്യം അനന്തമായതും…… എന്നിട്ടും, …

രാജാവ്

അങ്ങ്‌ രാജാവായിരുന്നു രക്തസിംഹാസനവും ചെങ്കോലുമില്ലാതെ – യങ്ങൊരു രാജാവായിരുന്നു തെരുവുകള്‍തോറും പ്രജകള്‍തന്‍ ചോറുണ്ട്‌ എത്രനാളെത്രനാള്‍ അങ്ങുപാര്‍ത്തു! അന്നങ്ങ ശത്രുവിൻ  കീശയില്‍ പെട്ടൊരിമണ്ണിനെ, പെണ്ണിനെ മുക്തയാക്കാനുള്ള പാടിലായിരുന്നു. വിക്കുന്ന വാക്കളില്‍ കത്തുന്നൊരഗ്നിയാല്‍, കോറുന്ന വരകളില്‍ കാളുന്ന സൂര്യനായ്‌, ഞങ്ങളുടെ സിരകളില്‍ ജ്വാലയായ്‌ ബോധിയില്‍ കനലായ്‌ സ്വപ്നമായ്‌ ഒരു നാള്‍ വരുമങ്ങ്‌ രാജനായ്‌, അന്നാള്‍, കത്തും വയര്‍നിറച്ചുണ്ണാമെന്നോര്‍ത്തും, മഴയത്തു കുതിരാതെ, വെയിലത്ത്‌ പൊള്ളാതൊരു- കൂരയിലുറങ്ങാമെന്നോര്‍ത്തും എത്രനാള്‍, എത്രനാള്‍ കാത്തു ഞങ്ങള്‍ ! മുക്തയാക്കപ്പെട്ടൊരിപെണ്ണിന്നൊരു …

രാധ = സ്നേഹം

നീയെന്നെ മറന്നുവോ രാധേ ? പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍ വിരല്‍ തന്നു, വിരലിന്റെ തുമ്പത്തു തൂക്കി പിറകെ നടത്തി, ഇടവഴികളിലുരുളാതെ, പാടത്തു വീഴാതെ, ഇടവഴികള്‍ തോറുമേ, വരമ്പുകള്‍ തോറുമേ എന്നയും മേച്ചു നടന്നു നീ, രാധേ…… പേക്കിനാരാക്കളില്‍ ഞെട്ടിപ്പിടയവെ, മാറോടു ചേര്‍ത്തെന്നില്‍ സാന്ത്വനമായതും, വിഹ്വല സന്ധ്യയില്‍ തപ്പിത്തടയവെ, കയ്യില്‍ വടിയേകി നീ മാര്‍ഗമായതും, കത്തും ദിനങ്ങളില്‍ ഉരുകിയൊലിയ്ക്കവെ, ഹേമന്തമായെന്നില്‍ മൂടിപ്പുതഞ്ഞതും നീ മറന്നുവോ, രാധേ…..? ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍ നിന്നെ പിരിഞ്ഞു, …

പെണ്ണും കവിയും

പെണ്ണ്‌ കറുത്തിട്ട്‌, പെണ്‍ മനം വെളുത്തിട്ട്‌ പെണ്‍ പൂവിതള്‍ തേടും കവി മനം ചുവന്നിട്ട്‌ പെണ്ണ്‌ രാവായ്‌, പകലായ്‌, കവി തൃസന്ധ്യയായ്‌. പെണ്ണേ, നീയാണീമണ്ണും വിണ്ണും, രൂപമാകുന്നതും, ഭാവമാകുന്നതും, ഗാനമാകുന്നതും,രാഗമാകുന്നതും പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും, ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും. ഞാനോ ചുവന്നിട്ട്‌ മാനത്തിന്‍ മിഥ്യയായ്‌, കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌, ഹൃത്തിനോ പഥ്യമായ്‌, മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ രാമനായ്‌, വ്യാസനായ്‌ …

പൊരുള്‍

എന്‍ മുന്നില്‍ ഇരുളാണ്‌ എന്‍ പിന്നില്‍ ഇരുളാണ്‌, ദര്‍ശിപ്പതെല്ലാമിരുളാണ്‌, ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി- യിരുളിന്റ മാറില്‍, പുഴുവായി തുളയിട്ട്‌, തുള പിന്നെ മടയാക്കി, മടയ്ക്കുള്ളിലിന്നുമൊരു ചെറു പുഴുവായിട്ടി- രുളിന്റ പൊരുള്‍ തേടീട്ട- ലയുന്നു വിഡ്ഡിയായ്‌, അലയുന്നു ഭ്രാന്തനായ്‌.

Back to Top