പെണ്ണും കവിയും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക


പെണ്ണ്‌ കറുത്തിട്ട്‌,

പെണ്‍ മനം വെളുത്തിട്ട്‌
പെണ്‍ പൂവിതള്‍ തേടും
കവി മനം ചുവന്നിട്ട്‌
പെണ്ണ്‌ രാവായ്‌, പകലായ്‌,
കവി തൃസന്ധ്യയായ്‌.

പെണ്ണേ, നീയാണീമണ്ണും വിണ്ണും,
രൂപമാകുന്നതും, ഭാവമാകുന്നതും,
ഗാനമാകുന്നതും,രാഗമാകുന്നതും

പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും
അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും
സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും,
ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും
ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും.

ഞാനോ ചുവന്നിട്ട്‌

മാനത്തിന്‍ മിഥ്യയായ്‌,

കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌,

ഹൃത്തിനോ പഥ്യമായ്‌,

മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ രാമനായ്‌,
വ്യാസനായ്‌ പാരില്‍ പടരവെ കൃഷ്ണനായ്‌,
ബുദ്ധനായ, ജൈനനായ്‌,
മുപ്പത്തിമുക്കോടി മായായ്‌……
സ്വാഗതമോതി വാതില്‍ തുറക്കവെ,
അതിഥിയായെത്തി ഞാന്‍

ക്രിസ്തുവായ്‌, മമ്മദായ്‌…….

പെണ്ണേ, നിന്‍മക്കള്‍ക്ക്‌

വര്‍ണ്ണം കൊടുത്തതും,
ബോധം കടുത്തതും
കോട്ടകള്‍ തീര്‍ത്തതും,
കൊത്തളം പണിതതും
ഞാനായിരുന്നു,

ഞാന്‍ കവിയായിരുന്നു.

പെണ്ണേ,നിന്‍ മക്കള്‍ക്ക്‌
ഖഡ്ഗം കൊടുത്തതും
ബാണം കൊടുത്തതും
ബാണത്തിന്‍ തുമ്പത്ത്‌
പേവീഷം ചേര്‍ത്തതും
ഞാനായിരുന്നു,

ഞാന്‍കവിയായിരുന്നു.

മാപ്പ്‌, മാപ്പ്‌, മാച്പ്‌……….

പെണ്ണേ, ഉണരുക, ഉണരുക, ഉണരുക,
ഉണര്‍ന്നീയുലകില്‍ അഗ്നിയായ്‌ പടരുക,
നീയാണ്‌ ശക്തിയും, സത്യവുംനീതിയും,

നീയാണ്‌ ലക്ഷ്യവും,മാര്‍ഗവും,മുക്തിയും..
(പെണ്ണ്‌: പ്രകൃതിയാണ്‌, ചൂഷണം ചെയ്യപ്പെടുന്ന ഈ സമൂഹമാണ്‌.
കവി : ഭാവനയാണ്‌, പ്രകൃതി
കനിഞ്ഞേകിയദാനമാണ്‌- എല്ലാ മത
സംഹിതകളും ആചാരാനുഷ്ടാനങ്ങളും
സ്മൃതികളും മോചനമാര്‍ളും ഉണ്ടാക്കിയത്‌
കവികളായിരുന്നു.)

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top