ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച് 2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.) സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്‌ അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ ഹിന്ദു …

അദ്ധ്യായം രണ്ട്‌

രണ്ട്‌ നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. ബസ്സിലെ സൈഡ്‌ സീററിൽ പുറത്തേക്ക്‌ നോക്കിയിരുന്നു. പിന്നിലേക്കു്‌ ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി രുന്നു. വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ …

വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ എഴുതുന്നു.) ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. ഇതിനൊരു …

അദ്ധ്യായം ഒന്ന്

ചിത്രശാല അദ്ധ്യായം ഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. …

അദ്ധ്യായം ഒന്ന്

രാവുകള്‍ പകലുകള്‍ ഒന്ന്‌ സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു. അതോ മയങ്ങുകയോ? കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു ന്നാല്‍ ഉറക്കമാകുമോ? കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌. ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു. ബസ്സ്‌ വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ …

Back to Top