രാധ = സ്നേഹം

നീയെന്നെ മറന്നുവോ രാധേ ? പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍ വിരല്‍ തന്നു, വിരലിന്റെ തുമ്പത്തു തൂക്കി പിറകെ നടത്തി, ഇടവഴികളിലുരുളാതെ, പാടത്തു വീഴാതെ, ഇടവഴികള്‍ തോറുമേ, വരമ്പുകള്‍ തോറുമേ എന്നയും മേച്ചു നടന്നു നീ, രാധേ…… പേക്കിനാരാക്കളില്‍ ഞെട്ടിപ്പിടയവെ, മാറോടു ചേര്‍ത്തെന്നില്‍ സാന്ത്വനമായതും, വിഹ്വല സന്ധ്യയില്‍ തപ്പിത്തടയവെ, കയ്യില്‍ വടിയേകി നീ മാര്‍ഗമായതും, കത്തും ദിനങ്ങളില്‍ ഉരുകിയൊലിയ്ക്കവെ, ഹേമന്തമായെന്നില്‍ മൂടിപ്പുതഞ്ഞതും നീ മറന്നുവോ, രാധേ…..? ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍ നിന്നെ പിരിഞ്ഞു, …

പെണ്ണും കവിയും

പെണ്ണ്‌ കറുത്തിട്ട്‌, പെണ്‍ മനം വെളുത്തിട്ട്‌ പെണ്‍ പൂവിതള്‍ തേടും കവി മനം ചുവന്നിട്ട്‌ പെണ്ണ്‌ രാവായ്‌, പകലായ്‌, കവി തൃസന്ധ്യയായ്‌. പെണ്ണേ, നീയാണീമണ്ണും വിണ്ണും, രൂപമാകുന്നതും, ഭാവമാകുന്നതും, ഗാനമാകുന്നതും,രാഗമാകുന്നതും പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും, ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും. ഞാനോ ചുവന്നിട്ട്‌ മാനത്തിന്‍ മിഥ്യയായ്‌, കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌, ഹൃത്തിനോ പഥ്യമായ്‌, മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ രാമനായ്‌, വ്യാസനായ്‌ …

പൊരുള്‍

എന്‍ മുന്നില്‍ ഇരുളാണ്‌ എന്‍ പിന്നില്‍ ഇരുളാണ്‌, ദര്‍ശിപ്പതെല്ലാമിരുളാണ്‌, ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി- യിരുളിന്റ മാറില്‍, പുഴുവായി തുളയിട്ട്‌, തുള പിന്നെ മടയാക്കി, മടയ്ക്കുള്ളിലിന്നുമൊരു ചെറു പുഴുവായിട്ടി- രുളിന്റ പൊരുള്‍ തേടീട്ട- ലയുന്നു വിഡ്ഡിയായ്‌, അലയുന്നു ഭ്രാന്തനായ്‌.

സുന്ദരന്‍ ഞാനും സുന്ദരി നീയും

അവനും അവളും അവന്‍ അവളോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു ”” അവളും അവനോട്‌ പറഞ്ഞു “നിന്നെ ഞാന്‍ സ്നേഹിക്കുന്നു അവന്‍ അവളെ മാറോടു ചേര്‍ത്ത്‌ നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത്‌ കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട്‌ അവളിലേക്ക്‌ പകര്‍ന്ന്‌, അവളിലെ ശൈത്യം തന്നിലേയ്ക്ക്‌ ആവാഹിച്ച്‌, അനന്തവും അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു. “ നീ വിശ്വസുന്ദരിയാണ്‌. ” അവളും തിരുമൊഴി നല്കി. “നീയെന്റെ കാമദേവനാണ്‌ “സുന്ദരി …

വാല്മീകം

രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്‌. അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്‌. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍. അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു. പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്‌. എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന …

പ്രണയോപഹാരം

ഞാനെന്റെ പ്രേയസിക്കൊരു പ്രണയോപഹാരം നല്‍കി, വാലന്‍ഡൈന്‍ ദിനത്തില്‍. സ്വര്‍ണ്ണത്തളികയില്‍, പട്ടില്‍ പൊതിഞ്ഞ്‌, എന്റെ ഹൃദയമായിരുന്നു. അവളതു കാല്‍ക്കല്‍ കിടന്നിരുന്ന വളര്‍ത്തുനായക്ക്‌ കൊടുത്തു. അവനത്‌ ആര്‍ത്തിയോടെ ഉള്ളിലാക്കി, ചുണ്ടുകള്‍ നക്കിത്തുടച്ചു. പട്ടിലും തളികയിലും ഇറ്റിറ്റു വീണിരുന്ന രക്ത ത്തുള്ളികളും നക്കിയെടുത്തു. അവളുടെ കാല്‍ക്കല്‍ ചുരുണ്ടുകൂടുമുമ്പ്‌ മൊഴിഞ്ഞു: “അതിന്‌ കയ്പായിരുന്നു, ചവര്‍പ്പും ഉണ്ടായിരുന്നു.” അവളുടെ മുഖം ചുവന്നു. ഞാന്‍ പറഞ്ഞു. “കയ്പ്‌ പച്ചയായ ജീവിതത്തിന്റേതാണ്‌, ചവര്‍പ്പ്‌ സാഹചര്യങ്ങളുടേതാണ്‌.” അവള്‍ എന്നെ ആട്ടി. കാവല്‍ക്കാര്‍ …

ഇരയും വേട്ടക്കാരനും

അയാള്‍ ഒരു ഇരയെ തപ്പിയാണ്‌ ബീച്ചിലെത്തിയത്‌. വയറിന്‌, ശരീരത്തിന്‌, മനസ്സിന്‌ വിശപ്പേറെയുണ്ടായിരുന്നു.അന്വേഷണം അധിമാകാതെ തന്നെ ഒരു ഇരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനയാള്‍ക്ക്‌ കഴിഞ്ഞു. വെളുത്ത, കൊഴുത്ത, അംഗലാവണ്യമുള്ള; കമ്മല്‍, മാല, വള, മോതിരമൊക്കെയായി പത്തുപതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണവുമായിട്ട്‌, ഭര്‍ത്താവാകാം ഒരു പുരുഷനോടൊത്ത്‌, മകനാകാം ഒരു ബാലനോടൊത്ത്‌, തിരക്കൊഴിഞ്ഞിടത്ത്‌……ഇപ്പോള്‍ അയാള്‍ തികഞ്ഞ ഒരു വേട്ടക്കാരനെപ്പോല്‍ തക്കം പാര്‍ത്തിരിപ്പായി. ജന്മസിദ്ധ കഴിവുകൊണ്ടും പഴമയുടെ പരിചയം കൊണ്ടും അയാള്‍ക്കറിയാം തൊട്ടടുത്തൊരു നിമിഷം അവളെ റാഞ്ചാനാകുമെന്ന്‌; അവളുടെ …

മരണം അനിര്‍വാര്യമെങ്കിലും……….

അയാള്‍ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാള്‍ അങ്ങിനെ ആകുന്നതില്‍ ആര്‍ക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടയില്ല. ആയകാലം കറഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികള്‍ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌, തൊട്ടയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയായിട്ട്‌. മൊത്തത്തില്‍ നേക്കിയാല്‍ വലിയ പ്രശ്‌നങ്ങളൊന്നു മില്ലാത്തൊരു സാധാരണ മനുഷ്യന്‍. ആറുമക്കളുണ്ടയാള്‍ക്ക്‌ ഉന്നതരില്‍ ഉന്നതര്‍ – ധനം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എല്ലാമായിട്ട്‌………………… സ്വരാജ്യത്തുതന്നെ പലയിടങ്ങളില്‍, വിദേശങ്ങളില്‍………….. ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടില്‍ അയാള്‍ …

ശലഭമോഹം

ഹായ്‌ …… ശലഭ സുന്ദരി……… അവളൊരു സുന്ദരി തന്നെ ആയിരുന്നു. ഏഴല്ല, ഏഴായിരം വര്‍ണ്ണങ്ങളില്‍………. പനിനീര്‍ പൂക്കള്‍ തോറും മധുവുണ്ട്‌ പറന്നു, പറന്നു നടന്നു, മഹിയിലെ കീടങ്ങളെയും പുഴുക്കളെയും മോഹിപ്പിച്ചുകൊണ്ട്‌, വാനത്ത്‌ യഥേഷ്ടം പാറിനടന്നു. ഒരു നാള്‍ അവള്‍ക്കൊരു തോഴിയെ കിട്ടി. അവളും ഒരു ശലഭ മോഹിനി തന്നെ, ഒരിക്കല്‍ അവളും ഇവളെപ്പോലെ ആയിരം വര്‍ണ്ണങ്ങളുമായിട്ട്‌ വിലസിയതാണ്‌. ശലഭ മോഹിനി പറഞ്ഞു. ഹേയ്‌ സുന്ദരീ… നീയെന്തിനീ താഴ്മയില്‍ കൂടിമാത്ര പറക്കുന്നു.. …

ഒരു പ്രണയകഥ

അവന്‍ ‘എ’ യുമായി പ്രണയത്തിലായി. അവര്‍ കൌമാരത്തില്‍ കണ്ടുമുട്ടിയതായിരുന്നു, സുഹൃത്തുക്കളുടെ മക്കളും. മതമൊന്ന്‌, ജാതിയൊന്ന്‌, പണവും അധികാരവും തുല്യം തുല്യം. അതുകൊണ്ടവരുടെ പ്രണയത്തിന്‍െറ മുകുളം നുള്ളിക്കളഞ്ഞില്ല ആരും. മുകുളം തളിരായി, തളിരുകള്‍ ഏറെ ചേര്‍ന്നൊരു ചെടിയായി മുട്ടിട്ടു, പുവായി…………. അവര്‍ ഇണക്കുരുവികളെപ്പോലെ പറന്നു നടന്നു. നാട്ടുകാര്‍ക്കാര്‍ക്കും അതിലൊരു വിരോധവും തോന്നിയില്ല. പ്രണയ സാഫല്യമെന്ന്‌ പറയുന്ന വിവാഹവും നടന്നു. വിവാഹശേഷം മദനോത്സവങ്ങളായിരുന്ന, നിത്യവും. എല്ലാം മറന്ന്‌, അല്ലെങ്കില്‍ എല്ലാം അവരുമാത്രമാണെന്ന്‌, അതുമല്ലെങ്കില്‍ …

Back to Top