രാധ = സ്നേഹം

നീയെന്നെ മറന്നുവോ രാധേ ?

പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍
വിരല്‍ തന്നു,

വിരലിന്റെ തുമ്പത്തു തൂക്കി

പിറകെ നടത്തി,
ഇടവഴികളിലുരുളാതെ,

പാടത്തു വീഴാതെ,

ഇടവഴികള്‍ തോറുമേ,

വരമ്പുകള്‍ തോറുമേ

എന്നയും മേച്ചു നടന്നു നീ, രാധേ……

പേക്കിനാരാക്കളില്‍
ഞെട്ടിപ്പിടയവെ,
മാറോടു ചേര്‍ത്തെന്നില്‍
സാന്ത്വനമായതും,
വിഹ്വല സന്ധ്യയില്‍
തപ്പിത്തടയവെ,

കയ്യില്‍ വടിയേകി

നീ മാര്‍ഗമായതും,
കത്തും ദിനങ്ങളില്‍
ഉരുകിയൊലിയ്ക്കവെ,
ഹേമന്തമായെന്നില്‍
മൂടിപ്പുതഞ്ഞതും

നീ മറന്നുവോ, രാധേ…..?

ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍
നിന്നെ പിരിഞ്ഞു, പറന്നു ഞാന്‍,

തേടി ഞാന്‍, നേടി ഞാന്‍,
ഒരുപാടൊരുപാട്‌ കാതങ്ങള്‍ താണ്ടി ഞാന്‍,
കാണാത്ത തീരങ്ങള്‍,

നേടാത്ത മോഹങ്ങള്‍ ശേഷമില്ലെങ്കിലും
ഉള്‍ക്കാമ്പിലൊരു ചെറു നോവന

നിന്റെ സ്മരണകള്‍……….

എങ്ങു നീ, എങ്ങു നീ-

യെന്‍ പ്രിയരാഗമേ….?

തേടുന്നു നിന്നെ ഞാന്‍
വ്ൃയര്‍ത്ഥമാമെന്റെയീ സന്ധ്യയില്‍,
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ..?

എന്‍ നിതൃരാക്കളിള്‍,

കര്‍ക്കിട രാക്കളിള്‍

എന്നുപ ബുദ്ധിയില്‍

പേനൃത്തമാടുന്നതെന്റെ മക്കള്‍,

വേട്ടയാടപ്പെട്ട്‌, പ്രേതമാക്കപ്പെട്ടെതെന്റെ മക്കള്‍.

ഇന്നലെ സന്ധ്യയില്‍.

കാര്‍ കൊണ്ട സന്ധ്യയില്‍,
കൂടണയാ പ്രാവെന്റെ പുത്രി,
കഴുകന്റെ കൊക്കിന്നിരയായി,

ഒരു പിടിത്തുവലായ്‌
കാറ്റത്തലഞ്ഞതെന്റെ പുത്രി.

മൂര്‍ത്തമാഠ വെട്ടത്തില്‍,
പകലിന്റെ വെട്ടത്തില്‍,

പാശിതന്‍ ഞാന്‍, എന്റെ മുന്നില്‍,
കുത്തിക്കീറപ്പെട്ടതെന്റെ പെണ്ണ്‌,
കാണികള്‍ കണ്ടില്ലെന്നോതി
ഭ്രാന്തയാക്കപ്പെട്ട്‌,
റോഡീലലയുവതെന്റെ പെണ്ണ്‌…

എങ്ങുപോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ….?
ഒരു നിത്യയുണ്മയായ്‌,

ഒരു ശക്തരാഗമായ്‌,

മാര്‍ഗ്ഗമായ, ശാന്തിയായ്‌, ഹേമന്തമായ്‌
നീയെന്നില്‍,

ഈ വിണ്ണില്‍ നിറയാത്തതെന്നതേ ?
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ…?




പെണ്ണും കവിയും

പെണ്ണ്‌ കറുത്തിട്ട്‌,

പെണ്‍ മനം വെളുത്തിട്ട്‌
പെണ്‍ പൂവിതള്‍ തേടും
കവി മനം ചുവന്നിട്ട്‌
പെണ്ണ്‌ രാവായ്‌, പകലായ്‌,
കവി തൃസന്ധ്യയായ്‌.

പെണ്ണേ, നീയാണീമണ്ണും വിണ്ണും,
രൂപമാകുന്നതും, ഭാവമാകുന്നതും,
ഗാനമാകുന്നതും,രാഗമാകുന്നതും

പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും
അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും
സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും,
ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും
ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും.

ഞാനോ ചുവന്നിട്ട്‌

മാനത്തിന്‍ മിഥ്യയായ്‌,

കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌,

ഹൃത്തിനോ പഥ്യമായ്‌,

മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ രാമനായ്‌,
വ്യാസനായ്‌ പാരില്‍ പടരവെ കൃഷ്ണനായ്‌,
ബുദ്ധനായ, ജൈനനായ്‌,
മുപ്പത്തിമുക്കോടി മായായ്‌……
സ്വാഗതമോതി വാതില്‍ തുറക്കവെ,
അതിഥിയായെത്തി ഞാന്‍

ക്രിസ്തുവായ്‌, മമ്മദായ്‌…….

പെണ്ണേ, നിന്‍മക്കള്‍ക്ക്‌

വര്‍ണ്ണം കൊടുത്തതും,
ബോധം കടുത്തതും
കോട്ടകള്‍ തീര്‍ത്തതും,
കൊത്തളം പണിതതും
ഞാനായിരുന്നു,

ഞാന്‍ കവിയായിരുന്നു.

പെണ്ണേ,നിന്‍ മക്കള്‍ക്ക്‌
ഖഡ്ഗം കൊടുത്തതും
ബാണം കൊടുത്തതും
ബാണത്തിന്‍ തുമ്പത്ത്‌
പേവീഷം ചേര്‍ത്തതും
ഞാനായിരുന്നു,

ഞാന്‍കവിയായിരുന്നു.

മാപ്പ്‌, മാപ്പ്‌, മാച്പ്‌……….

പെണ്ണേ, ഉണരുക, ഉണരുക, ഉണരുക,
ഉണര്‍ന്നീയുലകില്‍ അഗ്നിയായ്‌ പടരുക,
നീയാണ്‌ ശക്തിയും, സത്യവുംനീതിയും,

നീയാണ്‌ ലക്ഷ്യവും,മാര്‍ഗവും,മുക്തിയും..
(പെണ്ണ്‌: പ്രകൃതിയാണ്‌, ചൂഷണം ചെയ്യപ്പെടുന്ന ഈ സമൂഹമാണ്‌.
കവി : ഭാവനയാണ്‌, പ്രകൃതി
കനിഞ്ഞേകിയദാനമാണ്‌- എല്ലാ മത
സംഹിതകളും ആചാരാനുഷ്ടാനങ്ങളും
സ്മൃതികളും മോചനമാര്‍ളും ഉണ്ടാക്കിയത്‌
കവികളായിരുന്നു.)




പൊരുള്‍

എന്‍ മുന്നില്‍ ഇരുളാണ്‌
എന്‍ പിന്നില്‍ ഇരുളാണ്‌,
ദര്‍ശിപ്പതെല്ലാമിരുളാണ്‌,
ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി-
യിരുളിന്റ മാറില്‍,
പുഴുവായി തുളയിട്ട്‌,
തുള പിന്നെ മടയാക്കി,
മടയ്ക്കുള്ളിലിന്നുമൊരു
ചെറു പുഴുവായിട്ടി-
രുളിന്റ പൊരുള്‍ തേടീട്ട-
ലയുന്നു വിഡ്ഡിയായ്‌,
അലയുന്നു ഭ്രാന്തനായ്‌.




സുന്ദരന്‍ ഞാനും സുന്ദരി നീയും

അവനും അവളും

അവന്‍ അവളോട്‌ പറഞ്ഞു

“നിന്നെ ഞാന്‍ സ്നേഹിക്കുന്നു ””
അവളും അവനോട്‌ പറഞ്ഞു

“നിന്നെ ഞാന്‍ സ്നേഹിക്കുന്നു

അവന്‍ അവളെ മാറോടു ചേര്‍ത്ത്‌ നിര്‍ത്തി, കുളിച്ചീറന്‍ തുവരാത്ത്‌ കാര്‍കുന്തലില്‍ തലോടി, തന്നിലെ ചൂട്‌ അവളിലേക്ക്‌ പകര്‍ന്ന്‌, അവളിലെ ശൈത്യം തന്നിലേയ്ക്ക്‌ ആവാഹിച്ച്‌, അനന്തവും
അവാച്യവുമായൊരു അനുഭൂതിയുടെ കരകാണാകടലിലൂടെ നീന്തിത്തുടിക്കവെ അവളുടെ കാതുകളില്‍ മന്ത്രിച്ചു.

“ നീ വിശ്വസുന്ദരിയാണ്‌. ”

അവളും തിരുമൊഴി നല്കി.

“നീയെന്റെ കാമദേവനാണ്‌
“സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍…………………? “”

“ഉത്സവമായി. ”
അതെ അവനാകെ ഒരു ഉത്സവത്തിന്റെ തിമര്‍പ്പിലായിരുന്നു.

മാനത്ത്കൂടി പറന്ന്‌ കളിക്കുന്ന മഞ്ഞക്കിളി അവനാണെന്ന്‌ തോന്നി, മുറ്റത്തുനിന്ന്‌ കൂവുന്ന പുങ്കോഴിയും അവനാണെന്നു തോന്നി,

ക്ഷേത്രത്തിനു മുന്നിലെ അരയാല്‍ വൃക്ഷവും, തിടമ്പെടുത്ത്‌ എഴുന്നെള്ളുന്ന കുട്ടിക്കൊമ്പനും അവനായി,.

ഇക്കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം, ഈ അറിയുന്നതെല്ലാം അവനായി.
അവന്റെ ഹൃദയം വികസിതമാകുകയായിരുന്നു.
അനന്തവും അവാച്യവുമായൊരു തലത്തിലേയ്ക്ക്‌…………..

ഭൂഗര്‍ഭത്തില്‍നിന്നും കുഴല്‍ക്കിണര്‍വഴി പുറത്തേയ്ക്ക്‌ ജലം ഒഴുംകും പോലെ അവനില്‍ അടിഞ്ഞുകിടന്നിരുന്ന ആര്‍ദ്രതയില്‍നിന്നും സ്നേഹത്തിന്റെ ഉറവകളെ പുറത്തേയ്ക്കൊഴുകാന്‍ അവള്‍ കാരണമാകുകയായിരുന്നു.

അവന്‍ സ്‌നേഹത്തിന്റെ വാഹകനായി, ഗായകനായി………..

കണ്ണീര്‍കണങ്ങളെ അവന്‍ വിരലുകളാല്‍ തുടച്ചകറ്റി, തളര്‍ന്ന കാലലുകള്‍ക്ക്‌ അവന്‍ കാലുകളായി.,
തളര്‍ന്ന കൈകള്‍ക്ക്‌ അവന്‍ കൈകളായി…….

ഇക്കാണുന്നതിലൊന്നിനേയും വിട്ട്‌ അവന്‍ ഒന്നുമാകാനാവില്ലെന്ന അറിവ്‌ അവനില്‍ നിറഞ്ഞുനിന്നു.

വിശാലലോകത്തോടുകൂടി അവന്‍ കൈകള്‍ വീശി നടന്നു, ആകാശത്തുകൂടി പറന്നുനടന്നു,
വെള്ളത്തിലൂടെ നീന്തി തുടിച്ചു.

അവന്റെ കണ്ണുകള്‍ കരുണാര്‍ദ്രമായി, അവന്റെ വചനങ്ങള്‍ സ്‌നേഹപ്രവാഹമായി……………
അന്നൊരിക്കല്‍,

അവളോടൊത്ത്‌ വിശ്രമിക്കവെ,

അവളുടെ മടിയില്‍ മയങ്ങിക്കിടക്കവെ

അവള്‍ അവന്റെ കാതില്‍ മ്ര്രണം പോലെ ചോദിച്ചു.

“നിന്റെ വീടിന്‌ മാര്‍ബിള്‍ പതിച്ച ചുവരുകളും തറകളുമുണ്ടോ? ”

  • ഇല്ലല്ലോ !

“നിന്റെ മുറികള്‍ ഏ.സികളാണോ ?

“അല്ലല്ലോ!

“സമയം പോക്കുവാന്‍ കേബിള്‍ കണക്ഷനും, വി.സി.ആറുമുണ്ടോ?”
“ഇല്ലല്ലോ……………

“അറ്റ്ലീസ്റ്റ്‌, എല്‍.പി.ജി കണക്ഷന്‍, വാഷിംഗ്‌ മെഷീന്‍, ഫ്രിഡ്ജ്‌…………””
“ഇല്ല………….. ഇല്ല……………….. ഇല്ല……..””

“എങ്കില്‍ നിന്നോടൊത്ത്‌ എനിക്ക്‌ ജീവിയ്ക്കാനാവില്ല.’”

ഉടന്‍ അവന്റെ തല മടിയില്‍ നിന്നും തള്ളിയകറ്റി അവള്‍ എഴുന്നേറ്റു നടന്നകന്നു.
അവന്‍ അര്‍ദ്ധപ്രജ്ഞനായി നോക്കിനിന്നു.

പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി………………

ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും,
അതിനുവേണ്ട കൈകാലുകളുമുള്ളവനായി…………

ഭീമാകാരനായൊരു രാക്ഷസ്സനായി.

൫൭6൭൭൭൭൭




വാല്മീകം

രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്‌.

അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്‌. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍.

അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു.

പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്‌.

എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടില്‍ എല്ലാവരും വട്ടമിട്ടിരുന്ന്‌, അവര്‍ സ്വയംവാറ്റിയെടുത്ത സുര മോന്തുകയും,
ഏതോ കാട്ടുചെടിയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത്‌ ഉണക്കി പൊടിച്ച്‌ മറ്റേതോ ചെടിയുടെ ഉണങ്ങിയ ഇലയില്‍ ചുരുട്ടി പുകച്ച്‌ വലിക്കുകയുമായിരുന്നു.

സുരയിലും, പുകയിലും അവര്‍ ലോകങ്ങളെ, ദു:ഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.

ആനന്ദത്തിന്റെ മാസ്മരികമായൊരു വലയില്‍ അകപ്പെട്ട്‌ പൊങ്ങുതടികളേപ്പോലെ ഒഴുകിനടക്കുകയായിരുന്നു.

അവര്‍ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്‌.

അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക്‌ പുറത്തു വളര്‍ന്നു നില്ക്കുന്ന വനത്തില്‍ നിന്നും ഒരായിരം മണങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞ രാത്രിയില്‍, അവര്‍ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട്‌ വേവിച്ച്‌, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളില്‍ നിരത്തിയിട്ട്‌ ഏതെല്ലാമോ കാട്ടുചെടിയുടെ കായകള്‍ ഉണക്കിപ്പൊടിച്ച്‌ വെന്തമാംസങ്ങള്‍ വിതറി തീറ്റ ഒരുക്കുകയാണ്‌ ഒരു പറ്റം സ്ത്രീകള്‍.

അവന്‍ പാടി

ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;

തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാസികളാകും; നിങ്ങളോടൊത്ത്‌ കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.

ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.

ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും;

ഈ തേവന്മാര്‍ എവിടെനിന്നോ വന്നവരാണ്‌; അവര്‍ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും
കാല്‍ക്കലാക്കുകായിരുന്നു.

നമ്മുടെ മേനിയ്ക്ക്‌ മണ്ണിന്റെ മണമുണ്ട്‌. വേലയുടെ ചൂടുണ്ട്‌, അവര്‍. തേവന്മാര്‍, വെളത്തു വിളറിയവരും മേധസ്സുകൂടി കൊഴുത്തവരുമാണ്‌.

ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും………….

അവന്‍ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത്‌ ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ്‌ സ്രീതമ്മയോടൊത്ത്‌ എല്ലാം സ്ത്രീകളും നൃത്തമാടി.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന്‌ ചേരിവാസികള്‍ പണിയെടുക്കുകയാണ്‌.

പാടവരമ്പുകളിലും, വരമ്പുകള്‍ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികള്‍ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാര്‍, ചാട്ടവാറുകളും, വടികളും, കുന്തങ്ങളുമായി കാവല്‍
നില്‍ക്കുന്നുണ്ട്‌. അവരെല്ലാം വെളുത്തവരും ചേരിമക്കള്‍ക്ക്‌ മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളില്‍, നഗരത്തില്‍ പാര്‍ക്കുന്നവ രുമാണ്‌.

രത്നാകരനോട്‌ അടുത്തുനിന്നുതന്നെയാണ്‌ സീതമ്മയും പണിയെടുത്തിരുന്നത്‌. അവള്‍ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ്‌ പണിക്കിറങ്ങുന്നത്‌.

രത്നാകരന്‍ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത്‌ തൊട്ട്‌ തൊട്ടാണ്‌ നില്‍ക്കുന്നത്‌. അവളുടെ ദൃഡ്ദമമായ അവയവങ്ങളെ മറക്കാന്‍ നാമമാത്രമായ വസ്ര്രങ്ങള്‍ക്ക്‌ കഴിയുന്നില്ല.

അവന്റെ കണ്ണുകളുടെ ശക്തി അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവള്‍ തല നിവര്‍ത്തി നിന്ന്‌ അവനെ നേക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളില്‍ നോക്കി അവള്‍ കണ്ണുകളാല്‍ എന്തെന്നു തെരക്കി.

അവന്‍ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകള്‍ ശൂന്യവും ആലംബമില്ലാതെ ബലഹീനവും ദു:ഖമയവുമായിരുന്നു.

അവന്‍ അവളെ കാണുമായിരുന്നു.

മുട്ടിനു താഴെ നഗ്നമായ കാലുകള്‍, ആഴക്കയത്തില്‍ വിരിയുന്ന ചുഴിപോലുള്ള പൊക്കിള്‍, ലവനും, കുശനും ആവോളം അമൃതുനുകര്‍ന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും…….

രത്നാകരന്റെ മനസ്സൊന്നു പിടഞ്ഞു.

ഇതേവരെ തേവരുടെ കണ്ണുകളില്‍ അവള്‍ പെട്ടിട്ടില്ല. ഒളിച്ചു നടക്കാന്‍ അവള്‍ക്ക്‌ നന്നായറിയാം.
ചേരിയിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അറിയാം. എന്നിട്ടും വളരെപ്പേര്‍ ആ കിങ്കരന്മാരുടെ കണ്ണുകളില്‍ പെടാറുണ്ട്‌.

രത്നാകരന്‍ ഓര്‍മ്മിച്ചു പോവുകയാണ്‌; അച്ഛന്‍ അവന്‍ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന്‌ മുത്തച്ഛനില്‍ നിന്നും കിട്ടിയതായിരുന്നു.

ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും , വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.

നാം തന്നെ നമുക്കായിട്ട്‌ അദ്ധ്വാനിച്ച്‌ വിളവെടുത്ത്‌ സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒത്ത്‌ ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.

ഒരു നാള്‍ എവിടെ നിന്നോ ഈ നായാടികള്‍ ഒരു പറ്റം ആടുമാടുകളുമായിട്ട്‌ ഇവിടെ എത്തി.
നീണ്ടുനിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തില്‍ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു.നമ്മുടെ നഗരം അവര്‍ കൈയടക്കുകയും ചെയ്തു.

അവര്‍ വെളുത്ത നിറക്കാരും നമ്മുക്ക്‌ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.

അവര്‍ക്ക്‌ ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും. പാടങ്ങളും
അവരുടേതാണെന്നും, അവര്‍ക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവര്‍ ദേവന്മാരാണെന്നും, നമ്മള്‍
കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.

രത്നാകാരന്റെ മനം വിദ്വേഷത്താല്‍ പുകഞ്ഞു. കത്തി ജ്വലിച്ചു നില്ക്കുന്ന സൂര്യന്‌ കീഴെ പാടത്ത്‌ കുനിഞ്ഞുനിന്ന്‌ വേലയെടുത്ത്‌ അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചുപോയി. അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.

ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ മോഹിച്ചുപോയി. വെള്ളക്കീറുകള്‍ കിഴക്കന്‍ മലനിരയില്‍ പ്രത്ൃക്ഷപ്പെട്ടപ്പോള്‍ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക്‌ പോന്നതാണ്‌. ഇനിയും ഒരു പിടി വറ്റോ ഒരി തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌, അന്നത്തെവേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലില്‍ കൊണ്ടുപോയി വേവിച്ച്‌ കഴിയ്ക്കുമ്പോഴാണ്‌.
എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളില്‍ തന്നെ ചേരിയിലെ ചെറുപ്പക്കാര്‍ കാട്ടില്‍ വേട്ടയ്ക്കു കയറുന്നു.

പാടവരമ്പിന്‌ താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേയ്ക്ക്‌ പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാന്‍ അവന തോന്നിയതാണ്‌. പക്ഷെ, അപ്പോഴേക്കും അവന്‍ ഒരു കിങ്കരന്റെ കണ്ണില്‍പ്പെട്ടുകഴിഞ്ഞു. അയാള്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച്‌ ചാട്ടവാറുമായി അവനടുത്തേയ്ക്ക്‌
ഓടിയെത്തി. അവന്‍ പാടത്ത്‌ കൂനിക്കൂടി നിന്ന്‌ പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകില്‍ ചാട്ടവീണു, ഏഴോ എട്ടോ പ്രാവശ്യം.

അവന്‍ പുളഞ്ഞുപോയി

സീതമ്മ അവനില്‍ നിന്നും അകന്ന്‌ മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരന്‍ കാണാതിരിക്കാന്‍!

കിങ്കരന്‍ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോള്‍ സീതമ്മ അവനടുത്തെത്തി……………
ദൈവമേ ! അവന്‍ ഏറെ വേദനിച്ചത്‌ അവളുടെ മുഖം കണ്ടിട്ടാണ്‌.

അവന്റെ കരളില്‍നിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി……..ഞാനൊരുനാള്‍

രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……. ആ ഗാനം അവന്‍ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി, ഏറ്റുപാടി അവരുടെ മനസ്സുകളില്‍ സ്വപ്നങ്ങള്‍
വിരിയുകയായി……….. ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.

അവരെല്ലാം ഒത്തുകൂടി ഓരോ പിടി പുഴിയെടുത്ത്‌ ഉമിനീരില്‍ കുഴച്ച്‌ ഉരുളകളാക്കി അടുക്കി അടുക്കിവച്ചു. അടുക്കുകള്‍ ചേര്‍ന്ന്‌ ചേര്‍ന്ന്‌ പുറ്റുകളായി പുറ്റുകൾ ചേര്‍ന്ന്‌ ചേര്‍ന്ന വളരെ വലിയൊരു
വാലമീകമായി.

ആ വാല്മീകം വളര്‍ന്നു വളര്‍ന്നു ആകാശം മുട്ടി…………..

വാല്മീകത്തിനുള്ളില്‍ അവരെല്ലാം ചിറകുകള്‍ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു.
പാട്ടുപാടി.

ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……

രണ്ടു മൂന്നു നാളുകളായി തോരാത്ത മഴപെയ്തു കൊണ്ടിരിയ്ക്കുകയാണ്‌. അന്നും അവര്‍ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരും, സീതമ്മയും കുടിലിലെത്തി. നനഞ്ഞു കുതിര്‍ന്നൊരു മുലയില്‍ ലവനും, കുശനും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുകയാണ്‌.

സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തും വരെ രത്നാകരന്‍ മക്കളെ മടിയില്‍ ഇരുത്തി കെട്ടിപ്പിടിച്ചു ചുടേകി.

മലര്‌ തുല്ല്യമായി വീതിച്ച്‌ കഴിച്ച്‌, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവന്‍ ചായ വെള്ളത്താല്‍ നിറച്ചു.

കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ്‌ ഉള്ളിലേയ്ക്ക്‌ ശക്തിയായിത്തന്നെ എത്തുന്നുണ്ട്‌. തണുപ്പ്‌ അവരുടെ ശരീരങ്ങളില്‍ വിറയലായി പടര്‍ന്നു കയറുന്നു. നാലു ശരീരങ്ങള്‍
ഒട്ടിചേര്‍ന്നിരുന്നു.

മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക്‌ രത്നാകരന്‍ ഗാനമായി ഒഴുകിയിറങ്ങി.

ഞാനൊരുനാള്‍ രാജാവാകും ഞാന്‍ നിങ്ങളുടെ രാമനാകും……..
ലവന്റെയും, കുശന്റെയും മനസ്സില്‍ സ്വപ്നങ്ങള്‍ വാല്മീകം പോലെ മുളച്ചു വന്നു.

ഉമിനീരും, വിയര്‍പ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേര്‍ത്ത്‌ മണ്ണു കുഴച്ച്‌ അവര്‍ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തികെട്ടി.

പുറത്ത്‌ ൮൭ തിമര്‍ത്തുപെയ്തുകൊണ്ടേയിരുന്നു, കുടിലിനുള്ളിലേക്ക്‌ ശക്തിയായി കാറ്റടിച്ചു കൊണ്ടേയിരുന്നു.

പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടര്‍ന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവര്‍ ഞെട്ടിയുണര്‍ന്നു പോയി…

ഇടിമിന്നലില്‍നിന്നും കിട്ടിയ വെളിച്ചത്തില്‍ അവര്‍, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകര്‍ന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഒലിച്ചു
പോകുന്നതും……….

വെള്ളത്തില്‍ ഒലിച്ച്‌, പൊങ്ങിയും, താണും, അവര്‍ ചിറകുകള്‍ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.




പ്രണയോപഹാരം

ഞാനെന്റെ പ്രേയസിക്കൊരു പ്രണയോപഹാരം നല്‍കി, വാലന്‍ഡൈന്‍ ദിനത്തില്‍. സ്വര്‍ണ്ണത്തളികയില്‍, പട്ടില്‍ പൊതിഞ്ഞ്‌, എന്റെ ഹൃദയമായിരുന്നു.

അവളതു കാല്‍ക്കല്‍ കിടന്നിരുന്ന വളര്‍ത്തുനായക്ക്‌ കൊടുത്തു. അവനത്‌ ആര്‍ത്തിയോടെ ഉള്ളിലാക്കി, ചുണ്ടുകള്‍ നക്കിത്തുടച്ചു. പട്ടിലും തളികയിലും ഇറ്റിറ്റു വീണിരുന്ന രക്ത ത്തുള്ളികളും
നക്കിയെടുത്തു. അവളുടെ കാല്‍ക്കല്‍ ചുരുണ്ടുകൂടുമുമ്പ്‌ മൊഴിഞ്ഞു:

“അതിന്‌ കയ്പായിരുന്നു, ചവര്‍പ്പും ഉണ്ടായിരുന്നു.”

അവളുടെ മുഖം ചുവന്നു.

ഞാന്‍ പറഞ്ഞു.

“കയ്പ്‌ പച്ചയായ ജീവിതത്തിന്റേതാണ്‌, ചവര്‍പ്പ്‌ സാഹചര്യങ്ങളുടേതാണ്‌.”

അവള്‍ എന്നെ ആട്ടി. കാവല്‍ക്കാര്‍ പുറത്തേക്ക്‌ തള്ളി വിട്ടു.

തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ഞാനവളെ നോക്കി. അവള്‍ അടുത്ത സമ്മാനപ്പൊതി അഴിക്കുകയായിരുന്നു.

൭൭൭൭൭൭




ഇരയും വേട്ടക്കാരനും

അയാള്‍ ഒരു ഇരയെ തപ്പിയാണ്‌ ബീച്ചിലെത്തിയത്‌. വയറിന്‌, ശരീരത്തിന്‌, മനസ്സിന്‌ വിശപ്പേറെയുണ്ടായിരുന്നു.അന്വേഷണം അധിമാകാതെ തന്നെ ഒരു ഇരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനയാള്‍ക്ക്‌ കഴിഞ്ഞു. വെളുത്ത, കൊഴുത്ത, അംഗലാവണ്യമുള്ള; കമ്മല്‍, മാല, വള, മോതിരമൊക്കെയായി പത്തുപതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണവുമായിട്ട്‌, ഭര്‍ത്താവാകാം ഒരു പുരുഷനോടൊത്ത്‌,
മകനാകാം ഒരു ബാലനോടൊത്ത്‌, തിരക്കൊഴിഞ്ഞിടത്ത്‌……ഇപ്പോള്‍ അയാള്‍ തികഞ്ഞ ഒരു വേട്ടക്കാരനെപ്പോല്‍ തക്കം പാര്‍ത്തിരിപ്പായി. ജന്മസിദ്ധ കഴിവുകൊണ്ടും പഴമയുടെ പരിചയം കൊണ്ടും അയാള്‍ക്കറിയാം തൊട്ടടുത്തൊരു നിമിഷം അവളെ റാഞ്ചാനാകുമെന്ന്‌; അവളുടെ ഭര്‍ത്താവ്‌ കപ്പലണ്ടി വാങ്ങാന്‍ പോകുമ്പോഴോ, മകന്‍ മൂത്രമൊഴിക്കാന്‍ കുൂട്ടുപോകുമ്പോഴോ….. അയാളുടെ സഹായികള്‍ അവിടവിടെയായി ചുറ്റിപ്പരതി നടക്കുന്നുണ്ട്‌, അടുത്ത നീക്കത്തിനായിട്ട്‌. പക്ഷെ, അടുത്തതായി അയാള്‍ക്ക്‌ കിട്ടിയ നിമിഷത്തില്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട്‌, ദേ! അവള്‍ തിരയില്‍ ഒലിച്ച്‌ അയാള്‍ക്കരുകില്‍, അയാളെ കെട്ടിപ്പിടിച്ച്‌, പിടിത്തം മുറുക്കിക്കൊണ്ട്‌……പിന്നീടുണ്ടായ നിമിഷത്തില്‍ അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ കാണപ്പെട്ട മല പോലുയര്‍ന്നൊരു തിരയില്‍പ്പെട്ട്‌ കടലിലേക്ക്‌ ഒരു വാര്‍ത്തക്ക്‌ കാരണമായി
അയാളും അവളും…




മരണം അനിര്‍വാര്യമെങ്കിലും……….

അയാള്‍ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാള്‍ അങ്ങിനെ ആകുന്നതില്‍ ആര്‍ക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടയില്ല.

ആയകാലം കറഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികള്‍ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌, തൊട്ടയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയായിട്ട്‌. മൊത്തത്തില്‍ നേക്കിയാല്‍ വലിയ പ്രശ്‌നങ്ങളൊന്നു മില്ലാത്തൊരു സാധാരണ മനുഷ്യന്‍.

ആറുമക്കളുണ്ടയാള്‍ക്ക്‌ ഉന്നതരില്‍ ഉന്നതര്‍ – ധനം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എല്ലാമായിട്ട്‌…………………

സ്വരാജ്യത്തുതന്നെ പലയിടങ്ങളില്‍, വിദേശങ്ങളില്‍…………..

ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടില്‍ അയാള്‍ തനിച്ചപൊന്നുമല്ല.

ചെറുപ്പക്കാരിയായ ഹോം നേഴ്സും മദ്ധ്യവയസ്ക്കയായ ആയയുമൊത്ത്‌,
വൃത്തിയുള്ള മുറിയില്‍,
കരിവീട്ടിയുടെ കട്ടിലില്‍,

പതുപതുത്ത മെത്തയില്‍,

ബോംബെഡ്വൈയിംഗ്‌ വിരിയില്‍,

നിത്യേന ദേഹത്തു വിശുദ്ധി വരുത്തി,

കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ ധരിച്ച്‌,

സുഗന്ധലേപനങ്ങള്‍ പൂശി,

പഴച്ചാറുകള്‍ നുണഞ്ഞ്‌,

സന്ദര്‍ശകരോടുകുടി,

പത്തിലേറെ ഫോണ്‍ വിളികളുമൊത്ത്‌… ..

പക്ഷെ, അന്ന്‌, പെട്ടന്ന്‌ താളം തെറ്റിപ്പോയി, കര്‍ക്കിടക മാസത്തിലെ കറുത്ത വാവിന്റെ തലേന്ന്‌ ശക്തിയായി മഴ പെയ്തു തണുപ്പ്‌ ആ വലിയ വീടിന്റെ അകത്തളങ്ങളില്‍ പതുങ്ങിക്കയറവെ,

തൊണ്ടയില്‍ കഫം കുറുകി,

കാസരോഗം അധികരിച്ച്‌,

ജീവന്‍ നിലനിര്‍ത്താന്‍ ആഞ്ഞു വലിച്ചു തുടങ്ങിയപ്പോള്‍,

ശ്വാസം വലിയുടെ ശബ്ദം ഭീതിതമായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നെത്തുകയായിരുന്നു.

മക്കള്‍,

മരുമക്കള്‍,

ചെറുമക്കള്‍,

ബന്ധുക്കള്‍,

ചാര്‍ച്ചക്കാര്‍,

സൂഹൃത്തുക്കള്‍………….

ശ്വാസത്തിന്റെ ശബ്ദം വീണ്ടും ഏറിയതല്ലാതെ, ദേഹത്തുനിന്നും അകന്നുപോകാതെ ദിനങ്ങള്‍, രാത്രങ്ങള്‍……….

പറന്നെത്തിയവര്‍ ആലസ്യത്തിലേയ്ക്കും, അരോചകമായ പിറുപിറുക്കലുകളിലേയ്ക്കും നീങ്ങവെ,

കണിയാരുടെ ഗണനങ്ങള്‍;

പിതൃകോപമെന്ന്‌,

മാര്‍ഗ്ഗതടസ്സങ്ങളെന്ന്‌.

തീര്‍ക്കാനായി മോക്ഷക്രിയകള്‍,

പാപ പരിഹാരകർമ്മങ്ങള്‍…… ..

വീണ്ടും കാത്തിരിപ്പുതുടരവെ……………….

ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍,

ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, നിയമ സാധുതയില്ലാത്തതിനെ കുറിച്ച്‌ സംസാരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തലുകള്‍……..

വഴിപാടുകള്‍, നേര്‍ച്ചകള്‍………..

കാത്തിരുന്നു മടുത്തവരുടെ മടക്കയാത്രകള്‍, ഇനിയും എത്തിച്ചേരാതിരുന്നവരുടെ ട്രെയിന്‍, ഫള്ൈറ്റ്‌ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യലുകള്‍…………..

രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ശാന്തമായി;

മന്ദമായ താളാത്മകമായ ശ്വാസഗതിയോടെ,

പഴച്ചാറ്‌ നുണഞ്ഞുകൊണ്ട്‌.

പറന്നെത്തിവരൊക്കെ പറന്നൊഴിഞ്ഞു.

മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്‌ കര്‍ക്കിടകത്തിലെ പത്തൊണക്കിനായി വാനം തെളിഞ്ഞു.

അങ്ങിനെയുള്ളൊരു ശാന്തമായ പ്രഭാതത്തില്‍,

താളാത്മകമായിരുന്ന അയാളിലെ ശ്വാസം ഭ്രമാത്മകമായ സംഗീതമായുയര്‍ന്ന്‌ ത്ധടുതിയില്‍ നിലച്ചു.

ഞെട്ടിയുണര്‍ന്ന ഹോംനേഴ്‌സിന്റെ നയനങ്ങളില്‍നിന്നും രണ്ട്‌ അശ്രുകണങ്ങള്‍…………

ദേഹത്തിന്റെ അവസാനചൂടും മെല്ലെ താഴുന്നത്‌ തൊട്ടറിഞ്ഞ ആയയുടെ ദീര്‍ഘമായൊരു നെടുവീര്‍പ്പ്‌………………………….

൭൭൭൭൭൭




ശലഭമോഹം

ഹായ്‌ …… ശലഭ സുന്ദരി………

അവളൊരു സുന്ദരി തന്നെ ആയിരുന്നു. ഏഴല്ല, ഏഴായിരം വര്‍ണ്ണങ്ങളില്‍……….

പനിനീര്‍ പൂക്കള്‍ തോറും മധുവുണ്ട്‌ പറന്നു, പറന്നു നടന്നു,
മഹിയിലെ കീടങ്ങളെയും പുഴുക്കളെയും മോഹിപ്പിച്ചുകൊണ്ട്‌,
വാനത്ത്‌ യഥേഷ്ടം പാറിനടന്നു.

ഒരു നാള്‍ അവള്‍ക്കൊരു തോഴിയെ കിട്ടി. അവളും ഒരു ശലഭ മോഹിനി തന്നെ, ഒരിക്കല്‍ അവളും ഇവളെപ്പോലെ ആയിരം വര്‍ണ്ണങ്ങളുമായിട്ട്‌ വിലസിയതാണ്‌.

ശലഭ മോഹിനി പറഞ്ഞു.

ഹേയ്‌ സുന്ദരീ… നീയെന്തിനീ താഴ്മയില്‍ കൂടിമാത്ര പറക്കുന്നു..
എന്തുകൊണ്ട്‌ നിനക്കും അങ്ങ്‌

നഭസ്സില്‍ നില്ക്കുന്നൊരു താരകമായിക്കൂടാ…
എന്നാലോ കോടാനുകോടി കണ്ണുകള്‍ നിന്നെ കാണും, നിന്നെ ആരാധിക്കും……

പിന്നെ നിന്റെ നേട്ടങ്ങളോ……..

ശലഭ സുന്ദരി മോഹിച്ചുപോയി,

വല്ലാതങ്ങ്‌…….

ഒരു താരകമാകാന്‍, ഒരുപാടൊരുപാട്‌ നക്ഷത്രങ്ങള്‍ക്ക്‌ മേളിലേറാന്‍……

ആരാധകരെ നേടാന്‍………
ഐശ്വര്യ മേറാന്‍……….

അവള്‍ പറന്നു, ശലഭ മോഹിനിയോടൊത്ത്‌ വിഹായസ്സിലേക്ക്‌…

പക്ഷെ,
പെട്ടന്നൊരാക്രമണം………….
കഴുകന്റെ.

അവള്‍ മുറിവേറ്റ്‌, വര്‍ണ്ണച്ചിറകുകള്‍ക്ക്‌ വടുവായി പൃത്ഥിയില്‍…

പിന്നെ പുഴുമിറുക്കി,
ഉറുമ്പരിച്ച്‌……………..

൪൪൫൫൫൫൫൫




ഒരു പ്രണയകഥ

അവന്‍ ‘എ’ യുമായി പ്രണയത്തിലായി. അവര്‍ കൌമാരത്തില്‍ കണ്ടുമുട്ടിയതായിരുന്നു, സുഹൃത്തുക്കളുടെ മക്കളും. മതമൊന്ന്‌, ജാതിയൊന്ന്‌, പണവും അധികാരവും തുല്യം തുല്യം.

അതുകൊണ്ടവരുടെ പ്രണയത്തിന്‍െറ മുകുളം നുള്ളിക്കളഞ്ഞില്ല ആരും. മുകുളം തളിരായി, തളിരുകള്‍ ഏറെ ചേര്‍ന്നൊരു ചെടിയായി മുട്ടിട്ടു, പുവായി………….

അവര്‍ ഇണക്കുരുവികളെപ്പോലെ പറന്നു നടന്നു. നാട്ടുകാര്‍ക്കാര്‍ക്കും അതിലൊരു വിരോധവും തോന്നിയില്ല.

പ്രണയ സാഫല്യമെന്ന്‌ പറയുന്ന വിവാഹവും നടന്നു. വിവാഹശേഷം മദനോത്സവങ്ങളായിരുന്ന, നിത്യവും. എല്ലാം മറന്ന്‌,

അല്ലെങ്കില്‍ എല്ലാം അവരുമാത്രമാണെന്ന്‌,

അതുമല്ലെങ്കില്‍ ഈയുലകില്‍ അവരുമാത്രമേയുള്ളുവെന്ന്‌ കരുതി………….

ആകാശത്തും,

ഭൂമിയിലും,

പക്ഷെ, എന്നോ,എവിടയോവച്ച്‌, എങ്ങിനയോ അവന്‍ ഒരു “ബി യെ കണ്ടുമുട്ടി . അതവന്റെ ഒരു ദുര്‍ബല നിമിഷമായിരുന്നു.

“ബി “യെന്ന അവളുടെ വശ്യത, ശാലീനത, മാദകത്വം…….

അവന്‍ വല്ലാതെ (ഭ്രമിച്ചുപോയി.

അടക്കാന്‍ കഴിയാതെ,

അവന്‍ വിദ്ഭംഭിതനായി,

തന്റെ ഇംഗിതം അവന്‍ ബിയെ അറിയിച്ചു.

പക്ഷെ, ബീക്കത്‌ സ്വീകാര്യമായില്ല.

അവള്‍ പ്രതിഷേധിച്ചു, പ്രതിരോധിച്ചു…

അവന്‍ പിന്മാറിയില്ല,

ജ്വലിച്ചുകൊണ്ടിരുന്നു………

ജ്വലിച്ചു ജ്വലിച്ചു ഒരുനാള്‍ ബീയുടെ മൂക്കും മുലകളും ഛേദിച്ചുകൊണ്ട്‌ ഒരു കഥയായിമാറി.

൫൫൫൫൫൫൪൫