അച്ഛന്‍
അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന് പീറ്ററിന് മറ്റരേക്കാളും വ്യക്തമായിട്ട് അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു നാൾ മുമ്പുള്ള രാത്രിയിലാണ്. അവനെ തട്ടിക്കൊണ്ടു പോകുന്നത്. നേരം വെളുക്കും മുമ്പു തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും. സന്ധ്യയ്ക്ക് സ.പീറ്ററും സ.സുരേന്ദ്രനും എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു. സുകുമാരൻ, സതീശന്റെ അച്ഛൻ, അറുപതു വയസ്സ്, സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു. ആഒഴിവിലേയ്ക്കാണ് സതീശൻ നിയമിതനായത്. ഒരു തയ്യൽക്കാരൻ എന്ന …