സാന്ത്വനം

കമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌ പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു, കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും. നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല. ” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍ ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ സ്റ്റോര്‍റൂമില്‍. …

തനിയാവർത്തനം

മേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍ ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭ ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു. മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌ വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി……… പുലരച്ചയില്‍ …

ആരാണ്‌ ഹിന്ദു?

(വ്യത്യസ്തമായൊരു വീക്ഷണം) വിജയകുമാര്‍ കളരിക്കല്‍ “ഇന്ത്യ’ യെന്ന്‌ പാശ്ചാത്യര്‍ വിളിച്ച ഭാരതത്തിന്‌ ഹിന്ദുസ്ഥാന്‍ എന്നും നാമമുണ്ട്‌. ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കളുടെ സ്ഥാനം,അധിവാസഗേഹം. ഹിന്ദുവെന്നാല്‍ സിന്ധു, സിന്ധു നദിക്കരയില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന്‌ വിളിച്ചുതുടങ്ങുകയും, സിന്ധു പിന്നീട്‌ ഹിന്ദുവാകുകയും ചെയ്തു.ഭാരത ഉപഭൂഖണ്‍ഡ്മമാകെ ‘ഇന്ത്യ’ യെന്ന നാമത്തില്‍ ഏകോപിയ്ക്കപ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ ഇന്ത്യയിലെല്ലായിടത്തും വസിക്കുന്നവരായി. അതില്‍ സിന്ധുവിന്റെ താഴ്വാരത്തില്‍ പാര്‍ത്തിരുന്നവരും, മലമുകളിലും, മലഞ്ചെരുവുകളിലും, സമതലങ്ങളിലും അധിവസിച്ചിരുന്നവരും, ആര്യന്മാരും, അനാര്യന്മാരും, ദ്രാവിഷ്മരും, ആദിവാസികളും, വിദേശികളും, ശൈശവരും, …

പുതുവഴികൾ

കഥാസാരം റിട്ടയേര്‍ഡ്‌ കേണല്‍ നായര്‍ നോവല്‍ പ്ര്രവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ എന്ന സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തി വരുന്നു. അദ്ദേഹത്തിന്‌ സഹായികളായി വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വിവാഹാവശ്യത്തിനുള്ള വൃക്തി വിവരങ്ങള്‍, റിയലെസ്റ്റേറ്റുകാര്‍ക്കു വേണ്ടിയുള്ള വസ്തു വിവരങ്ങള്‍ തുടങ്ങി ആവശ്യ ങ്ങള്‍ക്കനുസരിച്ച്‌ വസ്തു നിഷ്ടമായി കാര്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിന്‌ നഗരത്തില്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞിരിക്കുന്നു, നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌. നോവല്‍ പ്രൈവറ്റ്‌ ഇന്‍വേസ്റ്റിഗേറ്റേഴ്‌സില്‍ സിസിലി കുരുവിള എന്ന വീട്ടമ്മ ഒരു …

ഇര

സീൻ ഒന്ന്‌ പ്രഭാതം. നേരം പുലർന്നു വരുന്നതേയുള്ളു.  ഹൈറേഞ്ചിൽ നിന്നും ഒരു ചുവന്ന മാരുതി ഓൾട്ടൊ കാർ താഴേക്ക്‌ ഓടിയിറങ്ങുകയാണ്. കാറിന്റെ വലതു വശത്ത്‌ ആകാശ ചുംബിതങ്ങളായിട്ട്‌ മലകൾ….. ഇടതു ഭാഗത്ത്‌ അഗാധമായ ഗർത്തങ്ങൾ…… ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന മുപ്പത്തഞ്ചുകാരന്‌ മോബൈലിൽ ഒരു കോൾ എത്തുന്നു. അവൻ സുസ്മേര വദനനാണ്‌. ജിനേഷ്‌:  ങാ… അതെ എന്തെടാ….ഓ…. സോറി… ഞാനിന്ന്‌ സിറ്റിയിലില്ല… അടുത്ത വല്യ സിറ്റിയിലേക്ക്‌ പോണു… ങാ… എറണാകുളത്തിന്‌… ഒരുപിക്ക്‌നിക്ക്‌….ഓ.. ഒണ്ട്‌… …

വേട്ടക്കാരന്‍

സീൻ ഒന്ന്‌. അസ്തമന സമയം. കടൽ തീരം — ബീച്ച്‌. പടിഞ്ഞാറൻ വാനത്ത്‌ ചെഞ്ചായം കോരിയൊഴിച്ച്‌ സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്‌ സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്‌ എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌. കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ…. തിരക്കിൽ നിന്ന്‌ ഒറ്റപ്പെട്ട ഒരു ഫാമിലി, ബാലനായ മകൻ ഒറ്റക്ക്‌ മണലോരത്ത്‌ ഓടിക്കളിക്കുന്നു. കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു… അവൻ ആർത്തു രസിക്കുകയാണ്‌. അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും. അവർ, അവരുടെ …

പരിദേവനങ്ങളും സ്മാര്‍ത്ത വിചാരവും

പലരും സതീശനെ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ്‌ അവൻ സ്ഥലത്തില്ലെന്ന്‌ എല്ലാവരും അറിയുന്നത്‌. വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും വേണ്ടിയല്ലാതെ ഒരു ദിവസം മുഴുവൻ വാർഡിൽ നിന്നും വിട്ടു നിന്നപ്പോഴാണ്‌ അന്വേഷിയ്ക്കേണ്ടി വന്നത്‌. ആർക്കും അറിയില്ലെങ്കിലും പീറ്ററിന്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ കഴിയില്ലല്ലോ! സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ആദ്യം സംയുക്ത കക്ഷിയുടെ പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ്‌ കേട്ടിരുന്നത്‌. പിന്നീട്‌ കാറ്റ്‌ മാറി വീശുകയായിരുന്നു. …

രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഇല്ലേ ? എന്തുകൊണ്ടാണത് ? രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവില്ലായിരുന്നു. പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. …

സരിതയുടെ സാമുഹ്യ പാഠങ്ങള്‍

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല. ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ …

അമ്മ

ഇത്‌ മാലതി, സതീശന്റെ അമ്മ. അമ്പത്തിയഞ്ച്‌ വയസ്സ്‌, വെളുത്തനിറം, വട്ടമുഖം, മലയാളം മാത്രം അറിയും. കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌ വിദ്യാഭ്യാസം. നാരായണന്റെ മകൾക്ക് അതിൽ കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു. അവരുടെ ചെറുപ്പക്കാലത്ത്‌ പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു. സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം, സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു. മലയാളത്തുനാടിന്റെ തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ രാജാക്കന്മാരുടെ നാട്ടിലാണ്‌ മാലതി പിറന്നു വളർന്നത്‌. റബ്ബർ …

Back to Top