ഒരു മരണാനന്തര റിയലിറ്റി ഷോ
വിജയകുമാര്‍ കളരിക്കല്‍ ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്. കവലയിലെ ചെറിയകടയില്‍ അയാള്‍ സെയില്‍സ്മാനും മാനേജരും മുതലാളി യുമൊക്കെയാണ്. തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ളൊരു ചായ ആയാളുടെ ഇടതു കൈയിലുണ്ട് …… കണ്ടൂതുടങ്ങിയതു ചെറിയൊരു നഗരത്തിന്റെ ദൃശ്യങ്ങളാണ്, മലയാളക്കരയില്‍ തന്നെ…. മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത ടാര്‍ വഴി…..പഴയ കടകള്‍ വീതി കൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ…. ദൈവമേ, ഈ കടകള്‍, ഈ റോഡ് …