രാധയ്ക്ക്‌ പറയാനുള്ളത്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുകരാധ-

നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങള്‍ക്ക്‌ മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമനഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.

ഇല്ലേ ?

ഏസമോണ്ടാണര്‌ ?

രാധപ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതുകൂടി ആണെന്ന്‌ ഞങ്ങള്‍ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കില്‍ ഇന്നത്തെ കാലാവസ്ഥയില്‍
പിടിച്ചു നില്ക്കാനാവില്ലായിരുന്നു.

പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടില്‍ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വില്‍ക്കുന്നവരുടെ കാലമാണിത്‌. സ്വന്തം പെണ്ണ്‌ എന്നത്‌ തെറ്റായ പ്രയോഗമാണ്‌, ക്ഷമിയ്ക്കുക. സാഹചര്യത്തിന്റെ മുറുക്കത്തിന്‌ അങ്ങിനെ ഒരു പ്രയോഗം ആവശ്യമാണ്‌.

അതെങ്ങിനെയെങ്കിലുമായിക്കൊള്ളട്ടെ നമുക്ക്‌ അറിയേണ്ടത്‌ രാധയേയും രാധയിലൂടെ സതീശനെയുമാണ്‌.

അത്തെ, രാധ പ്രേമത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്‌…….

ഒരു പക്ഷെ, സീരിയല്‍ നിര്‍മ്മാതക്കളും സീരിയല്‍ കണ്ട്‌ കണ്ണുകളും മനസ്സുകളും ഇരുട്ടിലാക്കിയവരും എതിര്‍ക്കുമായിരിയ്ക്കാം. അവര്‍ക്ക്‌ രാധയുടെ പ്രേമം അലാകീകമാണ്‌.

ലാകീകമോ……..

അലാകീകമോ…………..

ഈ രണ്ടുമല്ല നമ്മുടെ പ്രശ്നം, രാധയുടേയും സതീശന്റെയും ബന്ധമാണ്‌. അവര്‍ തമ്മിലുണ്ടായിരുന്നത്‌ അലാകീകമല്ലെന്ന്‌ ഞങ്ങള്‍ തീര്‍ത്തുപറയും.

“അവനെന്റെ വിരലില്‍ തൂങ്ങിയാണ്‌ ആദ്യം എണീറ്റത്‌. എനിയ്ക്കന്ന്‌ വയസ്സ്‌ ഏഴാ……… അവന്‍ മുട്ടുകുത്തി നടന്ന്‌ മുട്ടിലാകെ തറയില്‍ മെഴുകിയ ചാണകത്തിന്റെ കൂടെ ചേര്‍ക്കുന്ന കരീം പറ്റീര്‍ന്നു.

എന്റെ വെരളേല്‍ പിടിച്ചെണീറ്റപ്പോ അവന്റെ മൊഖം കാണേണ്ടതാര്‍ന്നു. എന്നാസന്തോഷം……………… റ

രാധയുടെ കണ്ണുകള്‍ നിറയുകയാണ്‌. ഇന്നലെയുടെ സമൃദ്ധമായ ചുരുണ്ടമുടികള്‍ക്കുള്ളില്‍ നരച്ചയിഴകള്‍ തെളിഞ്ഞ്‌ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. നരച്ചയിഴകള്‍ വെള്ളി നൂലുകളെപ്പോലെയാണ്‌,എഴുന്നു നില്ക്കുന്നു, ബലം കൂടിയതു പോലെ………

അടര്‍ന്നു വീണ കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിട്ടും അവളത്‌ തുടച്ചുകളയുന്നില്ല. കവിളിന്റെ ശോണിമമയ്ക്ക്‌ മങ്ങലുണ്ട്‌.

അവള്‍ ഞങ്ങളുടെ സാമിപ്യം മറന്നതുപോലെ, ഒരു പക്ഷെ, സതീശനെ ഉള്‍കണ്ണാല്‍ കാണുകയാവും.

നഗ്നനായി, അരയിലൊരു വെള്ളി അരഞ്ഞാണവുമായി, ഉറക്കെ കരഞ്ഞുകൊണ്ട്‌, ഇറയത്തുകൂടി മുട്ടില്‍ ഇഴയുന്ന കുഞ്ഞിനെ………

അവളെ കണ്ട ഉടന്‍ അവന്‍ കരച്ചില്‍ നിര്‍ത്തിയിരിയ്ക്കുന്നു. പല്ലുമുളയ്ക്കാത്ത മോണ കാണിച്ച്‌ ചിരിയ്ക്കുന്നു. എന്നാലും കണ്ണുകള്‍ നിറഞ്ഞു തന്നെയായിരിയ്ക്കുന്നു, പീലികളൊന്നടഞ്ഞാല്‍ തുള്ളികളായി നിലത്തുവീഴാറായിട്ട്‌……

*്സ്ക്കൂളിപ്പോകുമ്പോ അവന്റെ പുസ്തകോം സങഞ്ചിം ഞാനാപിടിച്ചിരുന്നെ ഒന്നാം ക്ലാസ്സില്‍പഠിയ്ക്കു മ്പോഴും അവന്ചോറു വാരി ഉണ്ണാനറിയില്ലാരുന്നു. ഞാനെന്റെ
ക്ലാസ്സില്‍കൊണ്ടുപോയിരുത്തിയാ ചോറുവാരിക്കൊടുത്തിരുന്നെ. അവന്റെമ്മേക്കാള്‍ ഇഷ്ടം എന്നോടാര്‍ന്നു, രാത്രീം അവനെന്റെ കൂടെയാ ഒറങ്ങീര്‍ന്നെ……””

ഒരു പൊതപ്പിനു ള്ളില്‍ കെട്ടിപ്പിടിച്ച്‌…….. അവനന്നൊക്കെ വലിയ പേടിയാര്‍ന്നു…….. !””

“അവന്റെ ഓരോമുടിയും ഓരോ നഖവും വളര്‍ന്നു വരുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌….. അവന്റെ നെഞ്ചിന്റെ മിടിപ്പിന്റെ എണ്ണം പോലും എനിയ്ക്കറിയാര്‍ന്നു………… അവനൊന്നു വേഗതകൂട്ടി നടന്നാല്‍നെഞ്ചിടിപ്പ്‌ കൂടുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌. “”

“അവനോരോ ദെവസോം ഓരോ മുടിനാരിന്റെത്ര വലുതാകുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌. അവന്‍ വലുതായിക്കഴിഞ്ഞപ്പൊ കൂടെ കെടത്തണ്ടാന്ന്‌ പറഞ്ഞ്‌ മാറ്റികെടത്തിയപ്പം കൊറേനാളത്തേയ്ക്ക്‌
എനിക്ക്‌ ഒറങ്ങാനേ കഴിഞ്ഞില്ലാര്‍ന്നു. അപ്പോഴാണ്‌ അവനെന്റെ ശരീരത്തിന്റെ ഭാഗാമാരുന്നെന്ന്‌ തോന്നീത്‌. ഞാനെവിടയോ വായിച്ചിട്ടൊണ്ട്‌, അര്‍ദ്ധനാരീശ്വരനെപ്പറ്റി, അതേപോലെ ഞാനും അവനും

പകുതി പകുതിയായി നില്ക്കുന്നത്‌ ഞാന്‍ മനസ്സില്‍ കണ്ടിട്ടൊണ്ട്‌.””

എന്റെ മനസ്സില്‍ കണ്ടിട്ടൊള്ളത്‌ പലപ്പോഴും സ്വപ്നത്തിലും കണ്ടിട്ടൊണ്ട്‌. സ്വപ്നത്തിലെ രാധയ്ക്കും സതീശനും ഞങ്ങടെ നെറമല്ലാട്ടോ…..കഥകളിലെ ദേവന്മാരുടെ നെറമാണ്‌. ഞങ്ങള്‌

ദേവീദേവന്മാരായിക്കഴിഞ്ഞുന്ന്‌ അവന്‍ ചെലപ്പോഴൊക്കെ പറയുമായിരുന്നു…”

കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും അവനെ ജലദോഷം പിടിപ്പിയ്ക്കും…… അവന്‍ പറയുമാരുന്നു പ്രകൃതിയുമായിട്ട്‌ കൂടുതല്‍ അടുത്തിട്ടാണെന്ന്‌. വീണ്ടും വീണ്ടും അടുക്കാന്‍ വേണ്ടി

1)

ആരുന്നത്രെ അവന്‍ ധ്യാനം ചെയ്തിരുന്നത്‌…..അവന്റെ ധ്യാനത്തക്കോള്‍ എനിയ്ക്കിഷ്ടംഅമ്പലത്തിപ്പോയി കണ്ണടച്ചു തൊഴുതു നില്ക്കുന്ന താണ്‌.”

ഒരു ദെവസം തൊഴുതുനില്ക്കുമ്പം, അടഞ്ഞിരുന്ന കണ്ണിനുള്ളില്‍ പീലിചൂടി കുഴലുവിളിച്ച്‌ ഒരു കണ്ണന്‍ വന്നു.ഞാനാമൊഖം സൂക്ഷിച്ചു നോക്കി…… അത്‌ സതീശനായിരുന്നു………

്പത്താംക്ളാസ്സ്‌ പാസ്സായികഴിഞ്ഞിട്ടാ ഞാന്‍ പഠിത്തം നിര്‍ത്തീത്‌. പിന്നത്തെ ഞങ്ങടെ കണ്ടുമുട്ടല്‍ അവധി ദിവസങ്ങളില്‍ കാട്ടിലൂടെയും പടലിലൂടെയുമായി……… അന്ന്‌ തെക്കേമലമുഴുവന്‍
കാടുകേറി കെടക്കുവല്ലാര്‍ന്നോ……. അമ്മയുടെ പശുവളര്‍ത്തലിന്‌ സഹായമായിട്ട്‌ പുല്ലറുക്കാനായിട്ട്‌ മല

കയറി നടന്നു. അവനെനിയ്ക്ക്‌ കൂട്ടാര്‍ന്നു…..””

പക്ഷികളെ കണ്ട്‌, അവ ഒണ്ടാക്കിയിരിയ്ക്കുന്ന കൂടുകള്‍ കണ്ട്‌, കായകള്‍ പറിച്ചുതിന്ന്‌, കഥകള്‍ പറഞ്ഞ്‌……..അവന്‌ മറ്റുകൂട്ടുകാരാരുമില്ലായിരുന്നു. പക്ഷെ, പിന്നീടവന്‍ അതില്‍ വലിയ വിഷമമായിരുന്നു. വിങ്ങുന്ന മനസ്സിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു കൂട്ടുകാരന്‍ വേണ്ടിരുന്നു എന്ന്‌ പലപ്പോഴും പറഞ്ഞിട്ടൊണ്ട്‌. അപ്പോളൊക്കെ എന്നോട്‌ എന്തും

പറയുമായിരുന്നു. പക്ഷെ, ആണുങ്ങളോടുമാത്രം പറയേണ്ട അവരില്‍നിന്നുംമാത്രം അറിയേണ്ടകാര്യങ്ങളുണ്ടെന്നവന്‍ പറഞ്ഞിരുന്നു. അതും എന്നോടുപറഞ്ഞ്‌ സമാധാനിച്ചോളാന്‍
ഞാമ്പറഞ്ഞിട്ടുണ്ട്‌……….. പക്ഷെ. അവന്‍ പറഞ്ഞിട്ടില്ല… “”

രാധ കരയുകയാണ്‌, സാരിത്തലപ്പിൽ മുഖം പൂഴ്ത്തി. ഞങ്ങള്‍ക്കവളെ സാന്ത്വനപ്പെടുത്തണമെന്ന്‌ തോന്നിയില്ല. കാരണം കരയുമ്പോള്‍ മനസ്സിന്റെ ഭാരം കുറയുമെന്ന്‌ കേട്ടിട്ടുണ്ട്‌.

വിണ്ടും അവരുടെ കഥകള്‍ കേള്‍ക്കാനായിട്ട്‌ ഞങ്ങള്‍ കാത്തിരുന്നു.

രാധ പറഞ്ഞ കഥകളൊക്കെ ഞങ്ങള്‍ മൂളി കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. അക്കഥകളൊക്കെ
സത്യങ്ങളായതുകൊണ്ടോ ഞങ്ങളത്‌ വിശ്വസിച്ചതുകൊണ്ടോ ആയിരുന്നില്ല. കഥകള്‍ കേള്‍ക്കുക എന്ന ഒരൊറ്റ വികാരമേ അതിനുള്ളൂ. അവള്‍ പറഞ്ഞതു കൂടാതെ പല കഥകളും നാട്ടില്‍ പറയാറുണ്ട്‌, അതുകളും സത്യമാണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല.

നാട്ടിലുള്ള ഒരു കഥ കേള്‍ക്കണോ? !

അന്ന്‌ സതീശന്‌ പത്തു വയസ്സ്‌, രാധയ്ക്ക്‌ പതിനേഴും………………

അവള്‍ സുന്ദരി ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പെണ്‍കുട്ടി. മുടി പിന്നില്‍ പിന്നിയിട്ട്‌ തുളസിക്കതിര്‍ചൂടി, മെറുണ്‍ നിറത്തിലുള്ള പൊട്ടുകുത്തി………………..

അവളുടെ ചുണ്ടുകളില്‍ എപ്പോഴും പു ഞ്ചിരി തങ്ങി നിന്നിരുന്നു. കണ്ണുകളില്‍ എപ്പോഴും ഒരു കവിത കണ്ടിരുന്നു, മനസ്സിലെപ്പോഴും പറയാന്‍ വെമ്പിനിന്നിരുന്നൊരു കഥയുണ്ടായിരുന്നു.

അവള്‍ കുട്ടികള്‍ക്ക്‌ കഥ പറഞ്ഞുകൊടുത്തിരുന്നു.

അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ അവളുടെ കഥകള്‍ കേള്‍ക്കാനായി നിത്യേനതേടിയെത്തിയിരുന്നു. കഥകളെല്ലാം രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും
രാജകുമാരിയുടെയും ആയിരിയ്ക്കും. എന്നാല്‍എന്നും പുതിയ കഥകള്‍ ആയിരിയ്ക്കും പറഞ്ഞുപറഞ്ഞ്‌ എല്ലാം ശുഭമായിത്തീരുകയും ചെയ്തിരുന്നു. അന്നൊരു രാത്രി.

മകരമാസത്തിലായിരുന്നു
പുതപ്പിനുപോലും തണുപ്പിനെ ചെറുക്കാന്‍ കഴിഞ്ഞില്ല, അന്ന്‌ സതീശന്‍ അവളുടെ ദേഹത്തോട്‌ ഒട്ടിചേര്‍ന്നാണ്‌ കിടന്നിരുന്നത്‌. അവന്റെ ദേഹത്തിന്റെ ചൂട്‌, ആസ്വാദ്യത അവളറിഞ്ഞുകൊണ്ടിരുന്നു. ഏതോ ഒരു സമയം അവന്റെ വിരലുകള്‍ അവളുടെ ദേഹത്തുകൂടി ഇഴഞ്ഞുനടന്നു.
ആദ്യം ഈര്‍ഷ്യത, എങ്കിലും തടുത്തില്ല

പിന്നെ…….

അവന്റെ കൈയ്ക്ക്‌ വിറയലുണ്ട്‌. തെറ്റാണ്‌ ചെയ്യുന്നതെന്നറിഞ്ഞിട്ട്‌, ഭയന്നതുപോലെ.

ബ്ലൌസ്സിന്റെ ഹുക്കുകള്‍ അഴിച്ചിരിയ്ക്കുന്നു. ഇപ്പോ അവന്റെ മുഖത്ത്‌ കള്ള ലക്ഷണമായിരിയ്ക്കുമെന്ന്‌ അവളൂഹിച്ചു. അവളറിയുന്നുണ്ടോയെന്നു ശ്രദ്ധിച്ച്‌ വിരലുകള്‍ അനക്കാതെ
വച്ചിരിയ്ക്കുന്നു.

അനാവ്യതമാക്കിയുള്ള തടവല്‍…….

വിരലുകള്‍ വീണ്ടും താഴേയ്ക്ക്‌ സാവധാനം………… അതിനുശേഷം സതീശന്‍ രാധയുടെ അത്രയും ഉയരം വന്നിട്ടുണ്ടെന്ന്‌ വീട്ടുകാര്‍ കണ്ടെത്തുകയും അവരെ ഒരുമിച്ച്‌ കിടക്കുന്നതിനെ
വിലക്കുകയും ചെയ്തു.

ഞങ്ങളിന്നും ഓര്‍മ്മിയ്ക്കുന്നു രാധയുടെ വിവാഹം. അവളെ വിവാഹം ചെയ്തത്‌ ഒരു രവീന്ദ്രന്‍നായരായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവും ഉണ്ടായിരുന്നു അയാള്‍ക്ക്‌. അയാള്‍ ഒരു
പട്ടാളക്കാരനായിരുന്നു. പട്ടാളക്കാര്‍ക്ക്‌ യോജിച്ച മീശയുമുണ്ടായിരുന്നു.

രാധയുടെ അച്ഛനും അമ്മയ്ക്കും അവള്‍ ഒറ്റ മകളായിരുന്നു. ആ ഒറ്റ മകളെ പുലര്‍ത്താന്‍കൂ ടി അവര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു വെന്ന്‌ നാട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു.

രാധയുടെ അച്ഛന്‍ കൂലിപ്പണിചെയ്തും അമ്മ പശുവിനെ വളര്‍ത്തി പാലുവിറ്റും അവള്‍ക്ക്‌ വിവാഹത്തിന്‌ അഞ്ചു പവന്‍ സ്വര്‍ണ്ണവും അയ്യായിരം രൂപ സ്ത്രീധനവും കൊടുത്തിരുന്നുവെന്ന്‌
കഥയുമുണ്ടായിരുന്നു.

രവീന്ദ്രന്‍നായര്‍ പേരുപോലെ ശോഭിച്ചില്ല. അയാള്‍ക്ക്‌ രാത്രിയോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ മഹാരാജ്യത്തെ ശത്രുക്കളില്‍നിന്നും രക്ഷിയ്ക്കാനായിട്ട്‌ അതിര്‍ത്തി വേലിയ്ക്കരുകില്‍ തോക്കുംപിടിച്ച്‌ വെയിലുംകൊണ്ട്‌ നിന്നാണ്‌ കറുത്തതെന്ന്‌ അയാള്‍. അതല്ല അവന്റെ അച്ഛന്റെ
നിറമാണെന്ന്‌ അമ്മ. അമ്മ നന്നായി വെളുത്തിട്ടാണ്‌. അവരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. അച്ഛനെ കാണാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ മരിച്ച്‌ പത്തു വര്‍ഷം കഴിഞ്ഞാണ്‌ രവീന്ദ്രന്റെ വിവാഹം നടന്നത്‌.

അന്ന്‌ രാധയ്ക്ക്‌ പത്തൊമ്പത്‌ വയസ്സായിരുന്നു. അവള്‍ വിവാഹത്തിന്‌ സെറ്റുസാരിയും ചുവന്ന ബ്ലൂൌസ്സുമായിരുന്നു ധരിച്ചിരുന്നത്‌. അച്ഛന്‍ കൊടുത്ത മാലയുടെ കൂടെ രവീന്ദ്രന്‍നായര്‍ കെട്ടിയ താലിയും കൂടി നിറവെളിച്ചത്തില്‍ തിളങ്ങുന്നതു കൊണ്ടിപ്പാടത്തെ പെണ്ണുങ്ങള്‍ നോക്കിനിന്നു. പക്ഷെ,
ആണുങ്ങള്‍ അവളുടെ മുഖത്തുനിന്നും കണ്ണുകളെ അകറ്റിയില്ല. അവര്‍ക്ക്‌ രാധയെ ആദ്യമായിട്ട്‌ കാണുന്നതായിട്ടാണ്‌ തോന്നിയത്‌. ഈ നാട്ടില്‍ നിന്നും അവളെ പറഞ്ഞുവിടുന്നതില്‍ ഖേദവും
തോന്നിയിരുന്നു.

അവന്‍ എഴുതിയിരിയ്ക്കുന്ന കുറിപ്പില്‍ ഒരിടത്ത്‌ വായിച്ചു.

നട്ടുച്ചയായിരുന്നു അത്‌, ആഴ്ചയേതെന്ന്‌ ഓര്‍മ്മയില്ല. ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞിരിയ്ക്കുന്നു. ഞങ്ങളുരണ്ടാളുംമാത്രം. മുമ്പും അവിടെപ്പോയി ഞങ്ങളിരിയ്ക്കാറുണ്ടായിരുന്നു.
പന്തലിച്ച മാവിന്റെ ചുവട്ടില്‍ നന്നായിട്ട്‌ തണലുണ്ട്‌. അവിടെയിരുന്ന്‌ ഞങ്ങളെത്രയോ കഥകള്‍ പറഞ്ഞിരിയ്ക്കുന്നു, നാട്ടിലെയും പുസ്തകത്തിലെയും സിനിമയിലേയും.

അവിടെ അങ്ങിനെയിരിയ്ക്കുന്നത്‌ ഞങ്ങളുടെ ശരീരങ്ങള്‍ പരസ്പരം സ്പര്‍ശിച്ചു കൊണ്ടുതന്നെയാവും. കൈകളും കാല്‍കളും ഒരു പക്ഷെ ശരീരവും വളരെ അടുത്തടുത്ത്‌.

പക്ഷെ. അതൊരിയ്ക്കലും ഒരു പെണ്ണും ആണും തമ്മിലുള്ള സ്പര്‍ശനമായിട്ട്‌ തോന്നിയിരുന്നില്ല.

അന്ന്വിരലുകള്‍ക്ക്‌ അറിയപ്പെടാത്തൊരു സ്പര്‍ശനശക്തി കിട്ടിയതുപോലെ…….മെല്ലെ മെല്ലെ കാലുകളിലെ രോമത്തിലൂടെ എന്തോ അരിച്ചരിച്ച്‌ കയറുംപോലെ……………

ശരീരത്തില്‍ എവിടെയെല്ലാമോ അടങ്ങിനിന്നിരുന്ന ശക്തി, താപം ഉണരുന്നതുപോലെ…………………

ഞങ്ങള്‍ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു, ആ കണ്ണുകള്‍……………………

കണ്ണുകളില്‍ ഒരു സമുദ്രം തന്നെ ആര്‍ത്തലയ്ക്കുന്നതുപോലെ… ..

ഒരു നിമിഷം ദേഹമൊന്ന്‌ ഞെട്ടിപിടഞ്ഞ്‌ കുളിരുകോരുംപോലെ……………..

പിന്നെ, പരസ്പരം ശരീരത്തോട്‌ ഒട്ടിച്ചേരുകയായിരുന്നു. തടുക്കാന്‍ കഴിയാത്ത

ചേച്ചിയുടെ കണ്ണുകള്‍ അടഞ്ഞുപോയിരുന്നു……….
ആ ചുണ്ടുകളുടെ മധുരം………………

നാവിന്റെ ഈര്‍പ്പം. ..
ദേഹത്തിന്റെ ചൂട്‌……………..

ശരീരമാകെ കത്തിപ്പടരുകയായിരുന്നു.

ഹുക്കുകള്‍ രി മാറിടം അനാവൃതമായ പ്പോള്‍…………………
അടിവസ്ത്രങ്ങള്‍ അഴിഞ്ഞുവീണ പ്പോള്‍………….

നിറഞ്ഞവെളിച്ചത്തില്‍ ആദ്യമായി നഗ്നയായൊരു സ്ത്രീയെ കാണുകയായിരുന്നു.
വെണ്ണക്കല്‍ ശില്പംപോലെ…………………

പക്ഷെ,

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ ശരീരത്തില്‍നിന്നും എല്ലാം ഈഴ്‌ന്നിറങ്ങിപ്പോകുന്ന പോലെ

കൈകള്‍………….

ബോധമാകെ അശക്തമായിരിയ്ക്കുന്നു………
അകന്ന്‌ ആ മനോഹരമായ ദൃശ്യം കണ്ടിരുന്നപ്പോള്‍,
ആ കണ്ണുകള്‍ തുറന്നു, ആ കണ്ണുകളില്‍ ചുണ്ടുകളില്‍, കൈകളില്‍ ക്ഷണമായിരുന്നു.

പക്ഷെ……………….

ഈ കുറിപ്പില്‍ കാലത്തിന്റെ സൂചന കളില്ല. തെക്കന്‍മലയില്‍ കാടും പടലും ഉണ്ടായിരുന്ന കാലത്തായിരുന്നു. സതീശനും രാധയ്ക്കും ആ കാടും പടലും അധികനാള്‍ സൂക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. അവിടെയെല്ലാം ജനസമൂഹങ്ങളാകുകയും കൃഷിയിടങ്ങളായി പരിണമിയ്ക്കുകയും ചെയ്തു.

കുറിപ്പില്‍ മറ്റൊരിടത്ത്‌ സതീശന്‍ എഴുതി, വിളക്കണച്ച്‌ സരിതയോടു ചേര്‍ന്നു

കിടക്കു മ്പോള്‍കൂടെയുള്ളത രാധേച്ചിയായിട്ടാണ്‌ തോന്നുന്നത്‌, കത്തി നില്ക്കുന്ന സൂര്യവെളിച്ചത്തില്‍ വെണ്ണക്കല്‍ശില്പം പോലെ…………

പിന്നെ ശരീരത്തിലൂടെ അഗ്നി പടരുകയായി………………..

കൈകാലുകള്‍ ദ്ൃയഡമാവുകയായി

സിരകള്‍ ഉജ്ജ്വലമാവുകയായി……………

പങ്കജത്തിന്റെ അടുത്തും അങ്ങിനെ തന്നെ ആയിരുന്നു. എന്നാല്‍ രാധേച്ചിയുടെ മുമ്പില്‍ ഉണ്ടാകുന്ന രാസപരിണാമത്തെ എന്താണ്‌ വിളിയ്ക്കേണ്ടത്‌, എല്ലാം സ്വാതന്ത്ര്യങ്ങളുമുണ്ടായിട്ടും………….

വീണ്ടും ഒരിടത്ത്‌ സതീശന്‍ എഴുതി;

വളരെ നാളുകള്‍ക്ക്‌ ശേഷമാണ്‌ രാധേച്ചിയെ കണ്ടത്‌. മന:പ്പൂര്‍വ്വംമാറി നടക്കുകയായിരുന്നു. എന്തിനായിരുന്നെന്ന്‌ എനിയ്ക്കറിയില്ല. കണ്ടപ്പോള്‍ ചേച്ചി വിങ്ങിക്കരയുകയായിരുന്നു. അതുകണ്ടു നില്ക്കാനായില്ല. ശരീരത്തോട്‌ ചേര്‍ത്ത്‌ അമര്‍ത്തി നിര്‍ത്തിയപ്പോള്‍ കരച്ചില്‍ അടങ്ങിവന്നു. തേങ്ങല്‍
മാത്രമായി. ആ ഹ്യദയത്തിന്റെ മിടിപ്പ്‌ എന്റെ നെഞ്ചില്‍ തട്ടുന്നുണ്ടായിരുന്നു. പിന്നെ കൈകള്‍ അയഞ്ഞു വന്നു. ദേഹങ്ങള്‍ അടര്‍ന്ന്‌, അകന്ന്‌ ചേച്ചി കട്ടിലില്‍ ഇരുന്നു. കട്ടിലില്‍ കിടന്ന്‌ ആ മടിയില്‍

തലചായ്ച്ചപ്പോള്‍ പ മാനമാ ം മനസ്സ്‌ ശാന്തമായി. ചേച്ചിയുടെ വിരലുകള്‍ തലയിലൂടെ പരതി നടന്നുകൊണ്ടിരുന്നു. മുഖം ആനന്ദദായകമായ ഒരനുഭൂതിയില്‍
അകപ്പെട്ടതുപോലെ………… കണ്ണുകളടച്ച്‌ ധ്യാനിയ്ക്കും പോലെ.. ..

എന്റെ മനസ്സ്‌ നിശ്ചലമായിരുന്നു, അവിടെ ഒരൊറ്റ രൂപം മാത്രം നിറഞ്ഞു നില്ക്കുകയായിരുന്നു.

രാധേച്ചിയുടെ………

മനസ്സ്‌ വീണ്ടും വീണ്ടും ശാന്തമായി, നിശ്ചലമായി…

അര്‍ദ്ധസുഷുപ്തിയായി……….

ചേച്ചിയുടെ ഉടല്‍ ഒന്നു പിടഞ്ഞതുപോലെ തോന്നി, അപ്പോഴാണ്‌ ഉണര്‍ന്നത്‌.

ചേച്ചി ഉലഞ്ഞ്‌ വിയര്‍ത്തിരിയ്ക്കുന്നു.

എന്താണത്‌

എനിയ്ക്കറിയില്ല.

എന്തെല്ലാം സത്യങ്ങളാണ്‌ ഈ ദേഹത്തിനുള്ളില്‍…..

ഈ പ്രപഞ്ചത്തിനുള്ളില്‍……..

ഒന്നും അറിയില്ല.

എല്ലാവരുടേയും സ്ഥിതി അങ്ങിനെ തന്നെയാവാം, ഒന്നും അറിയില്ലാത്ത അവസ്ഥ. എല്ലാവരും തെളിയ്ക്കും വഴിയിലൂടെ നടക്കുന്ന വരാകാം. ഭാവങ്ങള്‍ അങ്ങിനെയൊന്നുംമല്ലെങ്കിലും.

എന്താകിലും എനിയ്ക്ക്‌ ഈ രാധയെന്ന പെണ്ണ്‌ ആരാണ്‌ ?

പല പേജുകള്‍ക്ക്‌ ശേഷമൊരിടത്ത്‌, ഒരു പക്ഷെ, വളരെ നാളുകള്‍ക്ക്ശേഷം, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷമെഴുതിയ കൂറിപ്പാകാം.

സംശയം വേണ്ട, ഞങ്ങള്‍ വായിയ്ക്കുന്ന ഈ കുറിപ്പു പുസ്തകത്തിന്‌ ഏതാണ്ട്‌ പത്തിരുപത്‌ വര്‍ഷത്തെ പഴക്കമുണ്ടെന്നു തോന്നുന്നു.
വായിയ്ക്കാം…

രവീന്ദ്രന്‍ നായര്‍ എന്നെ വിളിപ്പിച്ചപ്പോള്‍ മനസ്സാകെ വിങ്ങിക്കൊണ്ടിരുന്നു. അയാളൊരിയ്ക്കലും
ഞാനും രാധേച്ചിയും ഒരുമിച്ചിരിയ്ക്കുന്നത്‌ കണ്ടിട്ടില്ലെങ്കിലും, അക്കഥകളൊക്കെ തീര്‍ച്ചയായും
ഇതിനകം അറിയുകയും മനസ്സിലാക്കുകയും ചെയ്തിരിയ്ക്കണം.

എന്നാല്‍ ഞങ്ങളു തമ്മിലുള്ള ബന്ധമെന്തെന്ന്‌ ചോദിച്ചാല്‍ എനിയ്ക്കെന്താണ്‌ മറുപടി
കൊടുക്കാന്‍ കഴിയുക ?

കാമുകിയെന്നോ ?

ജ്ൃഷ്ഠത്തിയെന്നോ ?

വെപ്പാട്ടിയെന്നോ $

സത്യത്തില്‍ ഇതിലേതെങ്കിലുമാണോ………..

രവീന്ദ്രന്‍ നായരുടെ കട്ടിലിനു താഴെ നിമിഷങ്ങളോളം തലകുനിച്ചു നിന്നിട്ടും അയാള്‍ മിണ്ടാതിരുന്ന പ്പോഴാണ്‌ ആ മുഖത്ത്‌ നോക്കിയത്‌. ഇപ്പോഴും അവിടെ ഒരു പട്ടാളക്കാരന്റെ ഗാരവവും
നിശ്ചയദാര്‍ഡ്മൃയവുമുണ്ട്‌. മീശമുകളിലേയ്ക്ക്‌ പിരിച്ചു തന്നെയാണ്‌ വച്ചിരിയ്ക്കുന്നത്‌.നെഞ്ചു വരെ പുതപ്പുകൊണ്ട്‌ മൂടി……………

അയാളുടേത്‌ വിങ്ങുന്ന സ്വരമായിരുന്നു

ന്റെ, രാധയെ ഉപേക്ഷിക്കരുത്‌, അവള്‍ക്ക്‌ വേറെ ആരുമില്ല…………………

സത്യത്തില്‍ അപ്പോള്‍ മാത്രമാണ്‌ ഞാന്‍ രവീന്ദ്രന്‍ നായരുടെ നിസ്സഹമായ അവസ്ഥയെ ഓര്‍മ്മിച്ചത്‌.

ക്ഷമിയ്ക്കണം, രവീന്ദ്രന്‍ നായരുടെ നിസ്സഹമായ അവസ്ഥയെന്തെന്ന്‌ പറയാന്‍ മറന്നിരിയ്ക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതിര്‍ത്തി വേലിയ്ക്കരുകില്‍ തോക്കു പിടിച്ച്‌
നില്‍ക്കുകയായിരുന്നു അയാള്‍ക്ക്‌ ജോലി എന്ന്‌ സൂചിപ്പിച്ചിരുന്നു.

അന്നൊരു ദിവസം അയാള്‍ ക്ലീന്‍ ഷേവ്ചെയ്ത്‌ കാട്ടരുവിയില്‍ കുളിച്ച്‌, തുടച്ച്‌ മിനുക്കിയ തോക്കുമായിട്ട്‌ പകല്‍ ഡ്യയൂട്ടിക്കാരനെ വിശ്രമിയ്ക്കാന്‍ വിട്ട്‌ രാത്രിയില്‍ ഡ്യൂട്ടി ചെയ്യുക ആയിരുന്നു.
രാത്രി മയങ്ങി തുടങ്ങിയിരുന്നതേയുള്ളൂ.ഒരു സംഘം തീയധ്രവാദികള്‍ ചെന്നായ്ക്കളെപ്പോലെ ഉരച്ചു
കയറുകയായിരുന്നു.ബയണറ്റു കൊണ്ടു കുത്തിയും കിട്ടിയ ലാക്കിന്‌ വെടിവെച്ചു അഞ്ചുപേരെ കൊന്നുമലര്‍ത്തി. അപ്പോള്‍ നാഭി തുരന്ന്‌ നട്ടെല്ലു തകര്‍ന്ന്‌, സുഷ്മന ചിതറിച്ചൊരു ബുള്ളറ്റ്‌ കടന്നു പോകുന്നതയാള്‍ അറിഞ്ഞു. പിന്നീട്‌ അറിവുണ്ടായപ്പോള്‍ അര മുതല്‍ താഴേയ്ക്ക്‌ ഒരിയ്ക്കലും ശക്തി

ആര്‍ജ്ജിയ്ക്കാനാവാതെ തളര്‍ന്ന്‌………..

“അവരുമിവരുമൊക്കെ തന്നതായിട്ടും പട്ടാളത്തീന്ന്‌കിട്ടിയതാ യിട്ടും നല്ലൊരു തുക ഞാന്‍ രാധേടെ പേരില്‍ ബാങ്കിലിട്ടിട്ടൊണ്ട്‌. പെന്‍ഷനും കൂടിയാകുമ്പോ ഒരു മുട്ടുമില്ലാതെ ഞാന്‍ ചത്താലും

അവക്ക്‌ കഴിയാം. എന്നാലും അവളെ നോക്കാന്‍ ഒരാള്‌…… ഒരു മോനെ അവക്ക്‌ കൊടുക്കാമേലെ “

ഞാന്‍ കേട്ടതിനെ എനിക്ക്‌ വിശ്വസിയ്ക്കാനായില്ല. ലോകത്ത്‌ ഒരു പുരുഷനും, ഒരു ഭര്‍ത്താവും ഇങ്ങിനെ ചിന്തിയ്ക്കുമെന്ന്‌ ഞാന്‍ കരുതിയിരുന്നില്ല.

“എന്റെ മലോം മൂത്രോം എടുത്ത്‌ അവള്‍ വലഞ്ഞു. അവക്കും ഒരു സന്തോഷമൊക്കെ വേണ്ടെ…….. ഒരിയ്ക്കലും നീ അങ്ങിനെ അല്ലെന്നെനിയ്ക്കറിയാം……… ഞാന്‍ പെണ്ണിനെ ശരിയ്ക്കും
അറിഞ്ഞോനാ……… അവളുടെ ദേഹം അത്രയ്ക്ക്‌ ശുദ്ധമാണെന്നെനിയ്ക്കറിയാം….. അതോണ്ട്‌ ഇതൊരു

അപേക്ഷയായി കൂട്ടിയാമതി……… 7?

ഒന്നും പറയാതെ ആ മുഖത്ത്‌ നോക്കിനില്ക്കാനല്ലാതെ എനിയ്ക്കെന്തു കഴിയും, ഞാന്‍ നോക്കി നിന്നു……….

പ്പോള്‍ അയാളൊരു പട്ടാളക്കാരനല്ല, രവീന്ദ്രന്‍നായരുമല്ല. കേവലനായൊരു മനുഷ്യന്‍, ഹൃദയമുള്ളൊരു മനുഷ്യന്‍.

ഒരാഴ്ച അക്കഥ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നു. ശേഷം, രാധേച്ചിയോടു പറഞ്ഞു. ഒരു നിമിഷം രാധേച്ചി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു. വളരെ സാവധാനം വലതുകൈ എന്റെ തോളത്ത്‌ വച്ചു പിന്നീട്‌ അടക്കാനാവാത്ത വേഗത്തില്‍ കെട്ടിപ്പിടിയ്ക്കുക ആയിരുന്നു, പൊട്ടികരയുകയായിരുന്നു.
കരച്ചിലിനിടയില്‍ വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നു.

നീ എന്റെ മോനാ…………… എനിയ്ക്ക്‌ നിന്നെ മതി…………. നീ എന്റെ

മോനാ……….. അല്ലേ………… അല്ലെ………………
അപ്പോള്‍ വളരെ പെട്ടെന്ന്‌ എനിയ്ക്കൊരു സത്യം അറിയാന്‍ കഴിഞ്ഞിരിയ്ക്കുന്നു.
രാധേച്ചി എന്റെ കാമുകിയല്ലെന്ന്‌………….. എന്റെ പെണ്ണല്ലെന്ന്‌……….. ഞാനവരെ ആരാധിയ്ക്കുക യായിരുന്നെന്ന്‌………………….

എന്റെ ചേതനയായിട്ട്‌…….. എന്നിലെ സകലവികാരങ്ങളുമായിട്ട്‌……………… ഉ ണ ൪വായിട്ട്‌……. ഉ ന്മേഷമായിട്ട്‌………
സരിതയുമായിട്ടുള്ള ശാരീരീകബന്ധത്തിനുപോലും ആ ദേഹം പ്രചോദനമായികൊണ്ട്‌…….
രാധേച്ചി………….
മെല്ലെ മനസ്സിലേയ്ക്ക്‌ ഒരു തെന്നല്‍ കയറി വരുംപോലെ……….മനസ്സിന്റെ വാതായനങ്ങള്‍വഴി,

മെല്ലെയായിരുന്ന തെന്നല്‍ സാമാന്യം വേഗത്തില്‍ ഉള്ളില്‍ കയറി നിറയും പോലെ……. മനസ്സ്‌ നിറയെ കുളിര്‍മയായിരിയ്ക്കുന്നു.
ആ കുളിര്‍മ ആനന്ദമായി, അവാച്യമായി,

പക്ഷെ, ഞങ്ങള്‍, കൊണ്ടിപ്പാടത്തുകാര്‍ അതൊന്നും വിശ്വസിച്ചില്ല. ഞങ്ങള്‍ക്കുമുമ്പുള്ള ഈ ലോകരാരും അങ്ങിനെയൊരു ബന്ധത്തെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ. നമ്മള്‍,
കൊണ്ടിപ്പാടത്തുകാരുമാത്രമല്ല, മങ്കാവുടിക്കാരും മാത്രമല്ല, ഈലോകരുമുഴുവന്‍ രാധയേയും കൃഷ്ണനെയും പലവിധത്തില്‍ വ്യാഖ്യാനിച്ചിട്ടു ള്ളത്‌, നിര്‍വചിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *