അദ്ധ്യായം രണ്ട്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

രണ്ട്

നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല.
ബസ്സിലെ സൈഡ്‌ സീററിൽ പുറത്തേക്ക്‌ നോക്കിയിരുന്നു.
പിന്നിലേക്കു്‌ ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ
മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ
യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ
ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി
രുന്നു.

വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ കടന്നാൽ
ടെന്നീസ്‌ കോർട്ട്പോലെ വിശാലമായൊരു മുററം, മുററ
ത്തിന്റെ പാർശ്വങ്ങൾ നിറയെ വർണ്ണച്ചെടികൾ, മുററത്തെ
ഹരിതാഭയാക്കി പുല്ല് വളർത്തി വെട്ടി നിത്തിയിരിക്കുന്നു.
മുററത്തെ നടുവിലാക്കി അഭിമുഖമായി രണ്ട് ബംഗ്‌ളാവുകളും.
ഒന്നിൽ ജി. ബി.നായരും മറേറതിൽ ഫെർണെണ്ടസ്‌ മാത്യവും
പാർക്കുന്നു. ജി. ബി. നായർ വളരെ പ്രശസ്‌തമായ ചെമ്പ്
ശുദ്ധീകരണ കമ്പനിയുടെ ചെയർമാനും, ഫെർണാണ്ടസ്‌ മാത്യു
കമ്പനിയയടെ മാനേജിംഗ്‌ ഡയറക്‌ടറും.

അവിടെ മുററത്ത്‌ കളിക്കുന്ന, രണ്ടു കുട്ടികൾ. നായരുടെ
മകൾ സൌമ്യ യയും ഫെർണാണ്ടസിന്റ മകൻ മാത്യുസും.

ആ മുററത്ത് തൊടിയിൽ ബംഗളാവുകളടെ അകങ്ങളിൽ
എഴും ഓടിനടന്ന്‌, കളിച്ച് ചിരിച്ച് അവർ രണ്ടുപേരും
വളർന്നു വന്നു.

സൌമ്യയ്ക്ക് മാത്യുസിനെയും,

മാത്യൂസിന്‌ സൌമ്യയെയും,

എല്ലാ അർത്ഥങ്ങളിലും, എല്ലാ മാനങ്ങളിലും അറിയാമാ
യിരുന്നു. ആ അറിവിൽ പൂർണ്ണമായ മനസ്സോടെതന്നെ അവർ
ഒത്തു ജീവിക്കാമെന്ന്‌ തീരുമാനിക്കുകയായിരുന്നു

വിവരം അറിഞ്ഞപ്പോൾ ഫെർണാണ്ടസിനും നായർക്കും
യാതൊരുവിധ എതിർപ്പുകളും ഉണ്ടായില്ല. ഉണ്ടായില്ല, എന്നു
മാത്രമല്പ വളരെ ഇഷ്ടവുമായിരുന്നു. അവർക്ക് അതിനെപററി
ഒരു വീക്ഷണംകൂടി ഉണ്ടായിരുന്നു. ഫെർണെണ്ട്സിന് മാത്യൂസ്‌
ഒററ മകനാണ്‌. നായർക്ക് സൌമ്യയ്ക്ക് താഴെ ഒരു മകനുണ്ടെ
ചിലും അവന് ബിസിനസ്സിനെക്കാളും താല്പര്യം ആതുരസേവ
നത്തോടായിരുന്നു. അപ്പോൾ ഈ പുതിയ ബനധം അടുത്ത
തലമുറയിലും കമ്പനിയുടെ ഭരണം തങ്ങളുടെ കുടുംബങ്ങളുടെ
കൈവശം സുസ്ഥിരമാണെന്നതാണ്‌.

സൌമ്യ മാത്യൂസിന്റെ മുറിയിൽ ചേക്കേറിയത്‌ വളരെ
ആരഭാടത്തോടെയാണ്. രണ്ടു മതസ്ഥർ തമ്മിലുള്ള ബന്ധമാ
യിരുന്നതിനാൽ പത്രക്കാർ ഫീച്ചറുകളും എഴുതുകയുണ്ടായി;
സമൂഹം ആകെ മാററി മറിക്കാൻ പോവുകയാണെന്നും, ജാതി
മത വ്യത്യാസങ്ങൾ ഇല്ലാതായി മനുഷ്യൻ നന്മയുടെ മാർഗത്തിൽ
ചരിക്കാൻ പോവുകയാണെന്നും, അങ്ങിനെ ലോകരാഷ്ട്ര
ങ്ങൾക്ക്‌ നാം മാതൃകയാകാൻ പോവുകയാണെന്നും അവർ
പാടി പുകഴ്ത്തി.

പക്ഷെ, സൌമ്യയയടെ ജീവിതം രണ്ടു തൊടികളടെ,
ടെന്നീസ്‌ കോർട്ടു പോലുള്ള മുററത്തിന്റെ രണ്ടു ബംഗ്ലാവുകളടെ
വിശാലതയിൽ നിന്നു പന്ത്രണ്ടടി നീളവും പത്തടി വീതിയുമുള്ള
മുറിയിലായപ്പോൾ അവൾക്ക്‌ കൂട്ടിലടയ്ക്കപ്പെട്ടതായിട്ടാണ”
തോന്നിയത്‌,

അതിനേക്കാളേറെ വേദനിപ്പിച്ചത് ഒരൊററദിവസംകൊണ്ട് മാത്യൂസിനുണ്ടായ പരിണാമമാണ്‌.

ഇന്നലെവരെ അവൾ തന്റെ കാമുകിയായിരുന്നു. ഇന്നു
മുതൽ ഭാര്യയായിരിക്കുന്നു. താൻ ഭത്താവും. തന്റെ ഹിത
ത്തിന്‌ അനുസരിച്ച് തന്റെ സൌകര്യങ്ങൾ നോക്കി നടക്കുന്ന
തിനുവേണ്ടി, തന്റെ മനസ്സിനെ, ശരീരത്തിനെ ശാന്തിയി
ലേയ്ക്ക് നയിക്കുന്നതിനു വേണ്ടി ദൈവത്താൽ തീർക്കപ്പെട്ട
സ്ത്രീ—അവൻ, വീട്ടിൽ സമൂഹത്തിൽ എല്ലാം കണ്ടിട്ടുള്ള ഒരു
മാനദണ്ഡത്തിൽ തന്നെ സൌമ്യയെ സമീപിക്കുകയായിരുന്നു.

സൌമ്യ അവനുവേണ്ടി എന്തും ചെയ്യാൻ, എന്തും സഹിക്കാൻ,
ആന്തരികമായി തന്നെ തയ്യാറായിരുന്നു. പക്ഷെ, അവന്റെ
 “മസ്റ്റ് ഡു ദാററ്‌” എന്ന ഭാവം അവളെ നൊമ്പരപ്പെടുത്തി.
“സൌമ്യെ പ്ലീസ്‌ ഡു” എന്ന്‌ പറയേണ്ടതില്ല, അങ്ങിനെ ഒരു
ഭാവം ആ മുഖത്ത് വന്നാൽ മതിയായിരുന്നു.

എക്സിക്യൂട്ടീവ്‌ കോൺഫ്രൻസുകളിൽ, മററു പാർട്ടികളിൽ,
 ക്ലബ്ബ്‌ സെലിബ്രേഷനുകളിൽ മാത്യൂസ്‌ മദ്യപിക്കുന്നത്
അമിതമായിട്ടു തന്നെ-സൌമ്യ കണ്ടിട്ടുണ്ട്‌. “ഇറ്റീസ്‌ ജസ്റ്റ്‌
ഫോർ എ കമ്പനി” എന്നേ അവൽ കരുതിയിരുന്നുള്ളൂ…. അല്ലാതെ
ഫെർണാണ്ടസ്‌ മാത്യുവിനെപ്പോലെ അതൊരു നിത്യോപ
യോഗ വസ്തുവാക്കിയിരുന്ന കാര്യം ശ്രദ്ധയിൽ പെട്ടിരുന്നില്ല.
ഒരുപക്ഷെ, അവളിൽ നിന്നും മറച്ചുപിടിച്ചിരുന്നതായിരി
ക്കണം. അവൾ ഭാര്യയായിക്കഴിഞ്ഞ സ്ഥിതിക്ക്‌ എന്തും
പ്രദർശിപ്പിക്കാൻ അധികാരം കിട്ടിയതുപോലുള്ള പെരുമാററ
രീതിയായിരുന്നു, അവന്‌.

വിവാഹനാളിൽ തന്നെ, അവരുടെ ഏ സി മുറിയിൽ മദ്യ
ത്തിന്റെയും സിഗറററിന്റെയും ഗന്ധം നിറഞ്ഞു. ആ മുറിയിലെത്തി പത്തുമിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും അവൾക്ക്ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

പിന്നീട്‌, ആഹാരം കിട്ടാതെ കാട്ടിലൂടെ അലഞ്ഞു
തിരിഞ്ഞു നടന്നിരുന്ന വ്യാഘ്രത്തെപ്പോലെ ആയിരുന്നു, അവൻ.
അവൽ ഒരു മാൻ പേടപോലെയും……..

നേരം വെളുക്കാറായിട്ടും അവൾക്ക്‌ ഉറങ്ങാനായില്ല.
മുറിയിൽ തന്നെയുള്ള സെററിയിൽ തളർന്നിരുന്നു.

വാനോളം ഉയത്തിക്കെട്ടിയ ഒരു പരസ്യ ബലൂൺ വാതകം
ചോർന്നു പോയാലെന്നപോലെ.

ആദ്യ രാവിനെക്കുറിച്ച്‌ അവൾക്ക്‌ തികച്ചും യാഥാസ്ഥി
തികമായ ഒരു സ്വപ്‌നമായിരുന്നു ഉണ്ടായിരുന്നത്‌.

മുല്പപ്പൂക്കളാൽ അലങ്കരിക്കപ്പെട്ട മുറി, പാല്, പഴവഗ്ഗുങ്ങൾ ,

ചന്ദനലേപനം ചെയ്ത ശരീരങ്ങൾ…. ….

പക്ഷെ, ഏറെ തകേന്ന് പോയത്‌ കമ്പനി എക്‌സിക്യൂട്ടീ
വിന്റെ പോസ്റ്റിൽ നിന്നും നീക്കം ചെയ്തപ്പോഴാണ്‌, നല്പരീതി
യിൽ തന്നെ, മാത്യുസിനേക്കാൾ മാർക്കോടുകൂടി എം. ബി. എ.
ബിരുദമെടുത്തത്‌ അടുക്കള വട്ടത്തിൽ മാത്രം ഒരിക്കലും തളയ്ക്ക
പ്പെടരുതെന്ന്‌ കരുതി തന്നെയായിരുന്നു. എന്നിട്ടും മാത്യുസിന്റെ ചിന്താഗതികൾ………

ഭാര്യ ഹൌസ്‌വൈഫാണ്‌ !

അവൾ ഭരിക്കേണ്ടത് വീടാണ്‌, അവൾ വീടു വിട്ട
പോയാൾ വീടിന്റെ ഐശ്വര്യം നഷ്‌ടമാകും, കുട്ടികളുടെ
ഭാവി അരക്ഷിതമാകും. ജോലിചെയ്‌ത്‌ ക്ഷീണിച്ചുവരുന്ന
ഭര്‍ത്താവിന്‌ പരിചരണം കിട്ടാതെ വരും. അവളും ജോലി
ചെയ്ത് ക്ഷീണിതയായി ഭത്താവിന്‌ ഒപ്പം എത്തിച്ചേരുന്നവ
ളാണെങ്കില്‍ പരിചരണവും സന്തോഷവും എങ്ങിനെ ശരിയാ
വാനാണ്‌?

അപ്പോളാണ്‌ തികച്ചും താളം തെററിയത്‌. സൌമ്യ തന്റേട
മായിട്ടു തന്നെ നിന്നു. പരിണതഫലം അവരുടെ വേർ പാടും.
അതിൽ സൌമ്യ ദുഃഖിക്കുകയായിരുന്നില്ല. സമാധാനം കൊള്ള
കയായിരുന്നു.

ബസ്സ് സ്റ്റാന്റിൽ നിന്നും ടാക്‌സിയിലാണ്‌ സൌമ്യയും
സലോമിയും കമ്പനിയിൽ എത്തിയത്‌. അടഞ്ഞു കിടന്നിരുന്ന
വലിയ ഗെയിററിന്റെ മുന്നിൽ നിർത്തി ഹോൺ അടിച്ചപ്പോൾ
ഗെയിററിന്റെ കിളിവാതിലിലൂടെ വാച്ചർ ഒളിഞ്ഞുനോക്കി,
ശേഷം ഗെയിററ്‌ തുറന്ന് ഒതുങ്ങി നിന്ന്‌ കാറിനെ കടത്തിവിട്ട്,
സല്യട്ട് ചെയ്‌തു.

ലിഫ്ററിലൂടെ മൂന്നാമത്തെ നിലയിലുള്ള, ചെയർമാന്റെ
ക്യാബിന്‌ മുന്നിലെത്തും വരെ എത്ര പേരുടെ ഉപചാരങ്ങൾ
കിട്ടിയെന്ന്‌ കണക്കെടുക്കാൻ സലോമി മറന്നു.

പ്യൺ ജി. ബി. നായരോട്‌ സമ്മതം വാങ്ങി അവരെ
ഉള്ളിലേക്ക് പോകുവാൻ അനുവാദം കൊടുത്തു.

രണ്ടു മൂന്നു മിനിററ്‌ നീണ്ടുനിന്ന അന്വേഷണങ്ങാൾ,
അതിനിടയിൽ തന്നെ പ്യൂൺ എത്തിച്ചുകൊടുത്ത ഓരോകപ്പ്‌
ചായ മൂന്നു പേരും ആസ്വദിച്ചു കുടിച്ച്, ഏ സി ഓഫ്‌ ചെയ്തു.
ജനാല തുറന്നുവച്ച് നായർ ഒരു സിഗറററ്‌ വലിച്ചശേഷം
ജനാല അടച്ച് ഏസി ഓൺ ചെയ്തു. കസേരയിൽ മകൾക്കും
സലോമിക്കും അഭിമുഖമായിട്ടിരുന്നു.

“എന്താണു മോളെ?”

അവൾ വന്നപ്പോൾ തന്നെ അയാൾക്ക് തോന്നിയിരുന്നു,
മകൾ ടെൻഷനിലാണെന്ന്‌ പക്ഷെ, അവൾ ആദ്യംതന്നെ
പറഞ്ഞു തുടങ്ങട്ടെ എന്ന് കരുതുകയായിരുന്നു. അവൾ അയാ
ളിൽ നിന്നുമുള്ള അന്വേഷണത്തിന്‌ കാക്കുകയും.

ഹാൻഡ് ബാഗിൽ കരുതിയിരുന്ന വാരികയിലെ പ്രസ
ക്തമായ ഭാഗം മറിച്ച്‌,  അവൾ അച്ഛന്‌ മുന്നിൽ മേശമേൽതുറന്നുവച്ചു.
അയാൾ സശ്രശദ്ധം തന്നെ വായിച്ചു.


“ഇതെന്താണ്‌ മോളെ, എനിക്ക്‌ ഒന്നും മനസ്സിലാക്കുന്നില്ല?”

അവൾ ക്ഷോഭിക്കുകയുണ്ടായില്ല. വളരെ സമാധാനത്തോ
ടെയാണ്‌ ചോദിച്ചത്‌.

“ആ പെൺകുട്ടിയെ അച്ഛന്‌ അറിയുമോ… അതിലെ
ഉണ്ണിയെ അറിയുമോ?”

അയാൾ ഉത്തരം പറയാതെ ഒന്നും മനസ്സിലാകാത്തതു
പോലെ വീണ്ടും വാരികയിലെ വരികൾക്കിടയിൽ നോക്കി
യിരുന്നു. അവിടെ നിന്നും അക്ഷരങ്ങൾ മാഞ്ഞു പോകുന്നതും,
അക്ഷരങ്ങളുടെ കറുത്ത നിറമില്ലാത്ത വെറും പത്രം മാത്രം കാണു
കയും പത്രത്തിൽ ഒരു മുഖം, ഏതോ ഒരുമുഖം തെളിയുന്നതും
കണ്ടു. മനസ്സാലെ ഒന്നു ഞെട്ടിപ്പോയി.

ഒരുനിമിഷം മാത്രം.

ആ ഞെട്ടലിൽ നിന്നും മോചിതനായി, കരുത്തുനേടി,
സൌമ്യനായി മകളടെ മുഖത്തു നോക്കി.

“ഇതൊരു പരസ്യമല്ലേ? ഏതോ ഒരു നോവലിന്റെ
ഇററ്‌ ഈസ്‌ എ ന്യൂ ടെക്‌നിക്‌”. നമ്മൾ തന്നെ പരസ്യത്തി
നായിട്ട്‌’ എത്രയെത്ര ടെക്നിക്കുകളാണ്‌ കണ്ടെത്തിയിരിക്കു
ന്നത്‌. ഇടയ്‌ക്ക് ഒരുകാര്യം പറയാന്‍ മറന്നു, നമ്മൾ ഒരു
ആർട്ടിസ്റ്റിനെ കണ്ടെത്തി പരസ്യങ്ങൾക്കായിട്ട്‌. ഹി ഈസ്
ഫ്രം ഡെൽഹി. എ രവിസാഗർ.”

അയാൾ മേശമേൾ ഗ്‌ളാസിൽ അടച്ചു വച്ചിരുന്ന വെള്ള
മെടുത്ത്  ഒരുസിപ്പ് കുടിച്ചു.

“റിയലി ഹി ഈസ്‌ ആൻ ഇന്റലിജന്റ്, സ്‌മാർട്ട്
ആന്റെ യെംഗ്‌…….”

സൌമ്യയുടെ മുഖം ഇരുളന്നത്‌ സലോമി കണ്ടു. പക്ഷെ,
അവൾ വീണ്ടും ക്ഷോഭിക്കാതെ പറഞ്ഞപ്പോൾ, അവൾക്ക്‌
അച്ഛനോടുള്ള അടുപ്പത്തിന്റെ അളവ് നിശ്ചയിക്കാനാവാതെ
യായി.

“പ്പീസ്‌ ഡാഡ്‌ കം ടു മി……..ഞാൻ പരസ്യത്തെയോ
വർണ്ണകൂട്ടിനെയോ അല്ല ഉദ്ദേശിച്ചത്‌. പരസ്യത്തിനുള്ളിൽ
മറഞ്ഞിരിക്കുന്ന കാര്യത്തെയാണ്‌, വർണ്ണ പകിട്ടില്‍ മങ്ങി
പ്പോയ സത്യത്തെയാണ്‌. ?

“യേസ്…“

അയാൾ യാഥാർത്ഥ്യത്തിലേക്ക്‌ വരാൻ തയ്യാറായി;
ഇനിയും സത്യത്തിന്റെ മുന്നിൽ മറഞ്ഞു നില്‍ക്കാനാവില്ലെന്ന്
തോന്നി, ഒരിക്കൽ അനങ്ങി നേരെയിരുന്നു.

“അച്ഛനും അമ്മയും മറെറല്പാവരും എന്നോടു പറഞ്ഞിട്ടുള്ള
കഥ ഇതിൽ നിന്നും വളരെ വ്യത്യസതമായിരുന്നു. അച്ഛന്റെ
ഏതോ ഒരു ബിസിനസ്സ്‌ ശത്രുവിന്റെ പകവീട്ടൽ, ആ ശത്രു
ആരെന്ന്‌ ഞാനെത്ര തിരക്കിയിട്ടം പറയുകയുണ്ടായില്ല.
പക്ഷെ, യാദൃച്ഛികമായി ഉണ്ണിയെന്ന ചെറുപ്പക്കാരൻ ഇടയില്‍ വന്നുവീഴുന്നു, ഞാൻ രക്ഷപ്പെടുന്നു, അതിനുശേഷം
ഉണ്ണിയെ രക്ഷപ്പെടുത്താൻ അച്ഛന്‍ ചെയ്യുമെന്ന് പറഞ്ഞിരുന്ന
കാര്യങ്ങൾ ഓർമ്മയുണ്ടോ… ?”

അയാൾ കഴിഞ്ഞ പാരീസ്‌ പര്യടനത്തിന്‌ വാങ്ങിയ
ചുവർ ചിത്രത്തിൽ നോക്കിയിരിക്കുകയായിരുന്നു. അതൊരു
മോഡൺ ചിത്രമാണ്‌. ഏഴു കടുത്തവർണ്ണങ്ങളും തിരിച്ചറിയാൻ
കഴിയും. വർണ്ണങ്ങളുടെ ആകർഷണത്തിൽ നിന്നും വ്യതി
ചലിച്ച്‌, അതിന്റെ ഉൾക്കാമ്പിലേക്ക്‌ വരുമ്പോൾ ഒരു
നിസ്സഹായന്റെ മുഖം തെളിഞ്ഞുവരുന്നു. ആ മുഖം ഒരു കാല
ഘട്ടത്തെ അടിമയുടേതായിരുന്നു. അതിനെ നോക്കിയിരുന്നി
ട്ടുള്ള പലപ്പോഴും ആ മുഖഛായ ഉണ്ണിയുടേതായിട്ട്‌ തോന്നിയി
മുണ്ട്‌,

“ഉണ്ട്‌ .. .യാദ്രച്ചികമായി ആ സാഹചര്യത്തിലെത്തിയ
ഒരു പാവമായിരുന്നു ഉണ്ണി. ജീവരക്ഷക്കായുള്ള പോരാട്ടത്തിൽ
അറിയാതെ സംഭവിച്ചുപോയതാണ്‌. അപ്രകാരം ഒരു സ്റ്റാന്റ്
സ്വീകരിക്കാനാണ്‌ നാം കരുതിയിരുന്നത്‌.”

“എന്നിട്ട്‌?”

“നാം കരുതിയിരിക്കാതെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.
അതൊരു രാഷ്ട്രീയ മുതലെടുപ്പായി. നമ്മൾ ഫ്രെയിമിൽ നിന്നും
ഔട്ടായി, കുറെ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു. എങ്കിലും
പത്രക്കാർക്ക്‌ പാടിനടക്കാൻ നമ്മുടെ കഥ കിട്ടിയില്ല.
അല്ലാത്ത ഒരു സാഹചര്യം മോള്‌ ചിന്തിച്ചുനോക്ക്‌. സത്യവും
അസത്യവുമായിട്ട് എത്രയെത്ര കഥകൾ രൂപം കൊള്ളമായി
രുന്നു. അത് നിന്റെ ജീവിതത്തെ, നമ്മുടെ ബിസിനസ്സിനെ
എല്ലാം സാരമായിതന്നെ ബാധിക്കുമായിരുന്നു. നമ്മുടെ ശത്രു
വിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിക്കാനും അവന്റെ
അസ്ഥിവാരം വരെ തോണ്ടാനും നമുക്ക്‌ കഴിഞ്ഞു.”


 “എന്നിട്ടും നാം ഉണ്ണിയെ അവഗണിച്ചു?”

മനഃപ്പൂർവ്വമല്ല. അങ്ങിനയെ ചെയ്യാൻ കഴിയുമായിരു
ന്നുള്ളൂ. അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ
നമ്മൾ പ്രതിജ്‌ഞാബദ്ധരായിരുന്നു. പക്ഷെ, അതിനുപോലും
രാഷ്ട്രീക്കാർ നമ്മളെ അനുവദിച്ചില്ല, എന്നതാണ്‌ സത്യം.”

“അച്ഛൻ തനി കച്ചവടക്കാരനായി, മനുഷ്യത്വമെന്നത്‌
അറിയാത്തവനായി…?

“ആ സാഹചര്യത്തിൽ എന്റെ മുന്നിൽ നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. ബാക്കി ഒന്നിനോടും അത്രമാത്രം ബന്ധമി
ല്ലായിരുന്നു. നിനക്കന്ന്‌ പത്തൊമ്പത് വയസ്സായിരുന്നു.
പ്രായത്തിന്റേതായ മന:ക്കട്ടി വരാത്ത ഒരു കുട്ടിത്തക്കാരി.  നീ പോലീസ്‌ സ്റ്റേഷനിൽ, കോടതിയിൽ കയറിയിറങ്ങുന്ന അവ
സ്ഥകൾ ചിന്തിച്ചുനോക്ക്‌…”

ആ ചിത്രങ്ങൾ കൺമുമ്പിൽ കാണുംപോലെ, കണ്ടിട്ട്
സാഹചര്യങ്ങളുടെ അരോചക സ്‌ഥിതി മനസ്സിലാക്കിയതു
പോലെ സൌമ്യ തല കുലുക്കി. കുറെ സമയം മിണ്ടാതിരുന്നു.

മുറിയില്‍ തണുപ്പ്‌ അധികമായതിനാൽ അയാൾ ഏ. സി.
യൂടെ കൂളർ ഓഫ്‌ ചെയ്തു.

അവൾ സലോമിയോടൊത്ത്‌ പോകാനെഴുന്നേററു.

“മകൾ വീട്ടിലേയ്ക്ക്?”

“ഇല്ല്.”

സലോമി അവളടെ മുഖം ശ്രദ്ധിച്ചു. വാടിക്കൂമ്പിയ
സൂര്യകാന്തി പോലെ; കണ്ണുകൾ നിറഞ്ഞുവരുന്നു. നിറഞ്ഞ്‌ കവിളിലൂടെ ഒഴുകിയ കണ്ണീർ കണങ്ങളെ കർച്ചീഫിൽ ഒപ്പി സൌമ്യ പുറത്തേക്കിറങ്ങി.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top