അദ്ധ്യായം പന്ത്രണ്ട്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരുദിവസത്തെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌. കുളികഴിഞ്ഞ്‌, വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞാൽ ക്ലബ്ബിൽ എത്തുക എന്നത് ഏറിയ പങ്കും ആളുകളടെ പതിവായി മാറി.

ചായക്കടയിൽ ഇരുന്നുള്ള ഉണ്ണിയുടെ പത്രപാരായണം ക്ലബ്ബിലേക്ക് മാറിയപ്പോൾ ആളകൾക്ക് ഹര മേറി. ഉണ്ണിയുടെ നാവിലൂടെ അവർ ലോകത്തെ അറിഞ്ഞു.പല പല രാഷ്‌ട്രത്തലവന്മാരുടെ പതനങ്ങൾ, മററു ചില രുടെ ഉന്നമനങ്ങൾ, കറുത്ത വർഗ്ഗക്കാരുടെ അനിഷേദ്ധ്യ നേതാവിന്റെ ആരോഹണം, അയാളടെ ഭാര്യയുടെ അസാന്മാർഗിക ബന്ധങ്ങളെ തുടർന്നുള്ള അവരോഹണം.

ആഗോളമായി ഒരു വിശ്വാസപ്രമാണത്തിന്റെ ദാരുണമായ തകർച്ച. ലോകപോലീസുകാരുടെ പിറകിൽ തങ്ങി നിൽക്കാൻ വെമ്പൽകാണിക്കുന്ന വെളത്തവർഗ്ഗക്കാരുടെ രാഷ്ട്രങ്ങൾ……

കൊലചെയ്യപ്പെട്ട്‌ ഉത്തരത്തിൽ തൂങ്ങേണ്ടി വന്ന ഒരു രാഷ്‌ട്രത്തലവൻ, അധികാരത്തിൽ നിന്നും വലിച്ചിറക്കപ്പെട്ടവർ, കടുത്ത അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായി സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നവർ…..

പക്ഷെ, നാം അധിവസിക്കുന്ന രാഷ്ട്രത്തിന്റെ അത്രയും വിവാദ കോലാഹലങ്ങൾ മറെറങ്ങും ഇല്ലായെന്നറിയുന്ന സാധാരണ പൌരന്റെ അമ്പരപ്പ്‌, ഒരു രാഷ്‌ടത്തിലെ ഉന്നതരായ രാഷ്‌ട്രീയക്കാരെല്ലാം അഴിമതിക്കാരെന്ന്‌ ആരോപിക്കപ്പെടുന്നു. ആർക്കും അതിനെ നിഷേധിക്കാൻ കഴിയാത്തവിധം തെളിവുകളും ഉണ്ടാകുന്നു. കൂടാതെ ഭരണത്തിൽ ഉരുന്നു കൊണ്ടു തന്നെ രാഷ്ട്രത്തിന്റെ രഹസ്യങ്ങളെ ശത്രുരാജ്യങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും അവർക്കിവിടെ വിധ്വംസക പ്രവത്തനങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ അനുവദിക്കുകയും കൂടി ചെയ്യുന്നു.

അപകടമരണങ്ങൾ, കൊലപാതകങ്ങൾ, തിരോധാനങ്ങൾ, ഹീനമായ മററു കൃത്യങ്ങൾ……

“ഉണ്ണിസാറെ ഇതൊക്കെ ഉള്ളതു തന്നാണോ?”

പടിഞ്ഞാറ്‌ മലകൾക്ക്‌ മറവിലേക്ക്‌ ധൃതിയിൽ മറയുന്ന സൂര്യനിൽ നിന്നും എത്തുന്ന മങ്ങിയ വെളിച്ചത്തിൽ ഉണ്ണിക്ക്‌ അയാളടെ മുഖം കാണാം. ഒട്ടിയ കവിളുകളും കുഴിയിലാണ്ട്‌ മഞ്ഞനിറം കയറിയ കണ്ണുകളും നരച്ച താടിമീശ രോമങ്ങളും ദൈന്യമായ മുഖഭാവവും ……….. ഇത്‌ ഒരു സാധാരണ പൌരന്റെ മുഖമാണ്‌, ഉണ്ണി കണ്ടറിഞ്ഞു.

“അതെ സത്യമാണ്‌…..സത്യത്തിന്റെ ഒരംശം മാത്രം …..പൂർണ്ണമായ സത്യം ഇതിനേക്കാളേറെ ബീഭത്സവും അസഹനീയവുമായിരിക്കും …..”

“ലോകം അവസാനിക്കാറായതിന്റെ സൂചനയാകാം ….?”

“അതെല്ലാം പരപ്രേരണയാലുള്ള വിശ്വാസങ്ങളാണ്‌.”

“ ഇതൊന്നും കണ്ടിട്ട്‌ ആരും കണ്ടില്ലെന്ന്‌ നടിക്കുന്നതെന്താണ് ?”

“ആർക്കും അതിലൊന്നും താല്പര്യമില്ല….സമയമില്ല…..സ്വന്തം ദേഹത്ത്‌ കുത്തി ആഴ്‌ന്നിറങ്ങുമ്പോഴേ വേദന അറിയ്യു.”

സ്വന്തം ജീവൻ പോകുമ്പോഴേ മരണത്തിന്റെ സത്യമറിയനാവൂ….ആർക്കും സ്വന്തം ജീവനേക്കാൾ വിലയതായിട്ട് മറ്റൊന്നുമില്ല…ആർക്കും……. ഒന്നിനോടും ഒരു പ്രതിബദ്ധതയുമില്ല .

ഭാര്യ, മക്കൾ, എല്ലാം സ്വന്തം സുഖത്തിന്‌, സരകര്യങ്ങൾക്ക്

വേണ്ടിയാണ്. മക്കളെ വളർത്തുന്നത്‌, നല്ലനിലയിലാക്കുത് നമുക്ക്‌ നന്നായി ജീവിക്കാൻ വേണ്ടിയാണ്. അല്ല്ലേ…?”

“തീർച്ചയായും”

“അത് സ്വാർത്ഥതയാണ്. ആ കുട്ടിവ്നാം പറയും വിധത്തിൽ, നമ്മുടെ സ്വപ്നത്തിലെ പോലെ ആകാൻ വേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി,ശാരീരിക്  പീഡകളെപ്പററി നാം ചിന്തിക്കറുണ്ടോ?”

മലകൾക്ക് മറവിലേക്ക് സൂര്യൻ പതുങ്ങി പതുങ്ങി ഇറങ്ങിപ്പോയി, ഇരുട്ടായി, രാത്രിയായി …….

കഥാകാരൻ പറഞ്ഞു.

“നാം മനുഷ്യർ പരിണാമത്തിന്‌ വിധേയരാകുകയാണ്.ഡാർവി൯ പറഞ്ഞു; കുരങ്ങിൽന്നും ഘട്ടംഘട്ടമായി പരിണമിച്ച് നിവർന്നു നടക്കുന്നവരായി, വാലില്ലാത്തവരായി, കയ്യിൽ കല്ലുകളം അസ്ഥികളും ആയുധമാക്കിയവരായി, ദേഹത്തെ പൊതിഞ്ഞിരുന്ന രോമങ്ങൾ കൊഴിയപ്പെട്ടവരായി, തല ചെറുതായി, ചെറുതായി വന്ന് സുന്ദര മുഖത്തോടുകൂടിയവരായി, മഷ്തിഷ്കം കുറുകി വിവേവിക്ലായി, വീണ്ടും വീണ്ടും പരിണാമത്തിൽപ്പെട്ട്‌ ചലിച്ച ചലിച്ച്……..

എവിടെയോ ഞാന്‍ വായിച്ചു. ആരോ ചോദിച്ചതായിട്ട് പരിണമിച്ച് പുരോഗമിച്ചതെങ്കിൽ മനുഷ്യൻ കഴിഞ്ഞിട്ടുള്ള പരിണാമത്തിലൂടെ എത്തിയ ജീവിയേതെന്ന്‌? എനിക്ക്‌ തോന്നുന്നത് മനുഷ്യനു ശേഷം മനുഷ്യത്വം വിട്ട മനുഷ്യരൂപി

കളാകുമെന്നാണ്. മാംസ ദാഹവും രക്‌ത ദാഹവും അധികമായി മാംസവും രക്‌തവും അമിതമായി ഭുജിച്ച്‌, അവന്റെ രൂപത്തിനും മാറ്റം വരാം. നീണ്ട ദൃംഷ്ടങ്ങളും കൂർത്ത നഖങ്ങളും ചുവന്നു തുറിച്ച കണ്ണുകളും കഠാരയേക്കാൾ മൂർച്ചയേറിയ തേറ്റകളുമായി…….”

വഴിയിലെ വളവ്‌ തിരിഞ്ഞു കഴിഞ്ഞാൽ കിഴക്ക് വടക്കായി ഒരു മലനിറഞ്ഞ്‌ കേദാരം റിസോര്‍ട്ട്സ് കാണാറായി.വെയിൽ അതിനുമേലെ ശക്തിയായി വീഴുന്നുണ്ട്‌.

“അങ്കിൾ സ്നേഹമെന്നാൽ എന്താണ്‌?”

ഉണ്ണി എമിലിയെ ശ്രദ്ധിച്ചു. അവളടെ കണ്ണുകളിൽ നിഷ്കളങ്കമായ  ഭാവമാണ്‌. അവൾ എസ്തേറിനേക്കാൾ വെളിത്തിട്ടാണ്. ഒൻപതാം തരത്തിലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേക്കും അമ്മയേക്കാൾ വളർന്നിരിക്കുന്നു. പിതാവിന്റെ പ്രകൃതിയാണ്‌ അവൾക്ക് പക്ഷെ, ബുദ്ധിയും ഒതുക്കവും ശാലീനതയും അമ്മയുടേതാണ്‌.

എല്ലാ ഞായറാഴ്ചകളിലുമുള്ള കുട്ടികളുടെ ക്ലബ്ബൽ ഒത്തു കൂടുകയും കുട്ടികളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ്‌ ഉണ്ണിക്ക്‌ എമിലിയെ അടുത്തറിയാൻ കഴിഞ്ഞത്‌. അമ്മയ്ക്ക് ഏററ ദുരന്തം വഴി അവളിലേയ്ക്ക വന്നുപെട്ട ജീവിത സാഹചര്യത്തിൽ വളരെ ദു:ഖമുണ്ട്‌. പക്ഷെ, അമ്മയെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്പ. അമ്മയുടെ വേദനകളെ കണ്ടറിയുകയും സാന്ത്വനപ്പെടുത്താൻ മുതിരുകയും ചെയ്യാറുണ്ട്‌.അവളുടെ പിതാവിന്റെ സ്ഥാനത്ത്‌ വിത്സൻ ഡിക്രൂസിനെ അവരോധിച്ചതിൽ യാതൊരു വികാരവുമില്പ. പക്ഷെ, അയാളെ നേരിൽ കാണുന്നതു പോലും വെറുപ്പായിരിക്കുന്നു. അമ്മയോടു ചെയ്ത ക്രൂരതയെക്കാളേറെ അയാൾ തുടർന്നു വരുന്ന ജീവിതശൈലിയോട്‌ യോജിക്കാൻ കഴിയാത്തതിനാലാണ്‌.

കുട്ടികളടെ ക്ലബ്ബിലെ ഒത്തുചേരലുകൾക്ക്‌ രസമേറ്റുവാനാണ്‌ ഉണ്ണി കഥ പറഞ്ഞു തുടങ്ങിയത്‌ , വിക്രമാദിത്യകഥകൾ, അറബിക്കഥകൾ, പുരാണകഥകൾ, അപദാനകഥകൾ ഒക്കെ

കഴിഞ്ഞിരിക്കുന്നു, അക്കഥകൾ വഴി കുട്ടികളുടെ മനസ്സിൽ ആഴത്തി; തന്നെ ഉണ്ണി സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു.

അന്നത്തെ ക്ലബ്ബ്‌കഴിഞ്ഞ്‌ മടങ്ങുമ്പോൾ ഉണ്ണിക്കൊപ്പം എമിലി നടന്നു.

“അങ്കിൾ!”

“രണ്ടു വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇഷ്ടമാണ്‌ സ്നേഹം. പക്ഷെ, ആ ഇഷ്ടം കൊടുക്കുന്നതിലായിരിക്കണം, വാങ്ങുന്നതിലായിരിക്കരുത്‌.”

പെട്ടന്ന് റോഡരുകില്‍ നിന്ന എമിലിയെ വിട്ട്‌ ഉണ്ണി കുറെ നടന്നതായിരുന്നു. പക്ഷെ, അവളെ ഒപ്പം കാണാത്തതിൽ തിരിഞ്ഞുനിന്നു. വീണ്ടും അവൾക്കരുകിലെത്തി.

അവളടെ കണ്ണുകൾ നിറഞ്ഞുവരുന്നത്‌ കണ്ടു.

“മോൾക്കെന്താണ്‌ പററിയത്‌?”

അവൾ മുഖം പൊത്തി ഏങ്ങലടിച്ചു.

അവരുടെ വഴി വിജനമായിരുന്നു. വഴിയോരത്തെ വലിയ ഒരു മരത്തിലേക്ക്‌ ഉണ്ണി നീങ്ങിനിന്നു. അവളെ തണലിൽ ഒരു വേരിൽ ഇരിക്കാൻ പ്രേരിപ്പിച്ചു.

കൈകളിൽ മുഖം പൂഴ്‌ത്തി കുറെ സമയം അവൾ കരഞ്ഞിരുന്നു.

ഉണ്ണിക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ മററാരെങ്കിലും കാണുന്നതിനിടയായാൽ ഉണ്ടാകാവുന്ന തെററിദ്ധാരണയെ ഓർത്ത് വിഷമിക്കുകയും ചെയ്തു.

അവളുടെ ഏങ്ങലടിയുടെ ശബ്ദം കുറഞ്ഞു കുറഞ്ഞുവരികയും,

കരച്ചിൽ നിർത്തി മുഖമുയർത്തുകയും ചെയ്തു.

“എന്താണ്‌ മോളെ….”

“അയാൾ എന്നെ സ്നേഹിക്കുകയായിരുന്നില്ല അങ്കിൾ……

ഇഷ്ടമുണ്ടെന്നു കാണിച്ചിട്ട്‌ എന്നിൽ നിന്നും എല്ലാം തട്ടിപ്പറി

ക്കാൻ ശ്രമിക്കുകയായിരുന്നു….”

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു വന്നു. സത്യത്തിൽ അവന് അപ്പോൾ അവളെ കാണുമ്പോലെയാണ്‌ തോന്നിയത്‌.

എമിലിയിപ്പോൾ കൊച്ചു കുട്ടിയല്ല. പ്രായമായ പെൺകുട്ടിയാണ്‌. അവളടെ കണ്ണുകളിലെ അഗാധനീലിമയും ,

കവിളകളിൽ പടർന്നിരിക്കുന്ന ചെന്നിറവും, ഈർപ്പമാർന്ന അധരങ്ങളുടെ വിറയലും, ദേഹത്തിന്‌ വന്നു കൊണ്ടിരിക്കുന്ന

പരിണാമങ്ങളം …….

എമിലിയെന്ന പെൺകുട്ടി സ്ത്രീയാവുകയാണ്‌ !

“അങ്കിൾ.. സത്യമായിട്ടും ഞാം ചീത്തയായിട്ടില്ല…..സത്യം …… സത്യമായിട്ടും ഞാൻ വെയിസ്റ്റായിട്ടില്ല.*

-ചീത്തയാവുകയെന്നോ, വെയിസ്റ്റാവുകയെന്നോ ഉള്ളതൊന്നും നിത്യമായ ചൈതന്യത്തിന്‌ മുന്നിൽ, പ്രകൃതിനിയമത്തിന്‌ മുന്നിൽ ഒന്നുമല്ല. നിന്റെ ശാരീരികമായ ആവശ്യങ്ങളാണ്‌. പക്ഷെ, അതുകൾ നിറവേററപ്പെടേണ്ടത്‌ നിന്റെ മാനസികമായ ശാരീരികമായ സമ്മതത്തോടുകൂടിയായിരിക്കണം എന്നുമാത്രം. നാം കാണുന്നതും അറിയുന്നതുമായ ചട്ടങ്ങളും നിയമങ്ങളും സമൂഹത്തിന്റേതാണ്‌. ഒരു പരിധിവരെ ഈ സമൃഹത്തിന്റെ നിലനില്പു തന്നെ അലിഖിതമായ ഇപ്രകാരമുള്ള കുറെ നിയമങ്ങളുടെ തണലിലാണ്‌.

പക്ഷെ, ഉണ്ണി അവളോടത്‌ പറഞ്ഞില്ല.

“ മോളേ….”

അവൾ ഉണ്ണിയുടെ കണ്ണുകളിൽ നോക്കിയിരുന്നു. അവന്റെ മുഖത്തെ പ്രസന്നതയും, നേർത്ത പുഞ്ചിരിയും അവളിലേക്ക്‌സാന്ത്വനമായി ഒഴുകിയെത്തി.

“സത്യങ്ങളെ നമുക്ക് കാണാൻ കഴിയണം, അതിനാണ്‌ നാം പഠിക്കുന്നത്‌… അതിനാണ്‌ നമുക്ക വിവേകമുണ്ടായിരിക്കുന്നതും.”

അവേക്ക് തണലായി നിന്നിരുന്ന വൃക്ഷച്ചുവട്ടിലേക്ക്‌എവിടെ നിന്നോ, ഒരു കുളിർ തെന്നൽ പാറിയെത്തി. ഉഷ്‌ണത്തിൽ, വിയർപ്പിൽ വിർപ്പുമുട്ടിയിരുന്ന അവരുടെ ദേഹത്തിന് തണുപ്പ്‌ നൽകി. ദേഹം തണുത്തു, മനസ്സും തണുത്തു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top