അദ്ധ്യായം പതിമൂന്ന്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരു മണിക്കൂറോളം നീണ്ടുനിന്ന സംവാദങ്ങൾ, ചേരിതിരിഞ്ഞുള്ള ചർച്ചകൾ, ചെറുപ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞിട്ടും,  അവസാനിപ്പിക്കാനാതെ, അമിതമായി എനർജി നഷ്‌ടമായിട്ട് ക്ഷീണിതരായി എന്നിട്ടും  അവർക്കിടയിൽ ദഹിക്കാത്ത വസ്തുവായി വിഷയം അവശേഷിച്ചു.

ഫെമിനിസം .

വ്യാസൻ നിശബ്‌ദനായിരുന്നു. എല്ലാം കണ്ടുംകേട്ടം അവർക്കിടയിൽ വെറുതെക്കാരനായി തുടർന്നു.

യഥാർത്ഥത്തിൽ എന്താണ്‌ സ്ത്രീപുരുഷ വൃത്യാസം, ലൈംഗികതയല്ലാതെ?

ശരീരത്തിൽ തുടിയ്‌ക്കുന്ന ജീവനിലോ, ധമനികളിലൂടെ ഒഴുകുന്ന രക്‌തത്തിലോ, രക്‌തത്തെ ധാരയാക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനത്തിലോ, ആന്തരീകമായ മറെറന്തിലുമോ വത്യാസങ്ങൾ ഇല്ലാ എന്നിരിക്കെ ലൈംഗികതയിലുള്ള വ്യത്യാസം കൊണ്ട്‌ അന്തരം എങ്ങിനെയാണ്‌ ഉടലെടുത്തത്‌?

തികച്ചും സമൂഹത്തിലുണ്ടായ പുതിയ പുതിയ വീക്ഷണത്തിലും, ശക്തർ ഉണ്ടാക്കിയ നിയമത്തിലുമാണ്‌. അതിനവർ ദൈവത്തെ വരെ കൂട്ടു പിടിച്ചു.

ആദിയിലഖിലേശൻ നരനെ സൃഷ്‌ടിച്ചു, അവനൊരു തുണയേകാൻ, അവന്റെ വാരിയെല്പിൽ നിന്നും നാരിയെ സൃഷ്‌ടിച്ചു. ഈ വാക്യത്തിൽ തന്നെ “തുണയേകാ”നെന്ന വാക്കിലാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. യഥാർത്ഥത്തിൽ സ്ത്രീ പുരുഷനോ, പുരുഷൻ സ്ത്രീക്കോ തുണയാവുകയല്ല ചെയ്യുന്നത്‌, ഇണയാണാവുന്നത്‌. അവരുടെ ലൈംഗികമായ വ്യത്യസ്തത പരസ്പര പൂരകങ്ങളാണ്‌. അവന്റെ ദൃഢതയും അവളടെ മൃദുലതയും പരസ്പരം സം യോജിക്കത്തക്കതായിട്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആ സങ്കലനത്തിലാണ്‌ പൂർണതയുണ്ടാകുന്നത്‌. അല്ലാതെ മൃദുലത ഒറ്റയ്ക്കോ, ദൃഢത ഒറ്റയ്ക്കോ നിൽക്കുമ്പോൾ യാതൊന്നും രൂപം കൊള്ളുന്നില്ല. ആ സങ്കലനത്തിനു തന്നെ തുല്യമായ പ്രാധാന്യമാണുതാനും. പരസ്പരം അറിഞ്ഞ്‌, സമ്മതത്തോടെയുള്ള പൂർണമായ സങ്കലനം.

പക്ഷെ. പുരുഷൻ അവന്റെ ശരീരത്തിന്റെ ദ്ദൃഢതയിൽ ഊററം കൊണ്ടിട്ട് അവളെ തന്റെ ഒരു ഉപഭോഗ വസ്തുവാക്കിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ്‌ ചൂഷണം ഉടലെടുത്തത്‌. ചൂഷണത്തിനെതിരെ വൈമനസ്യം ഉണ്ടായപ്പോഴാണ്‌ പീഡനങ്ങൾ ഉടലെടുത്തത്‌.

ആദിയിൽ പുരുഷന്‌ സ്ത്രീയോടു തോന്നിയ ആ പീഡനത്തിന്റെ മാനസിക അവസ്ഥ ലോലമായൊരു വികാരത്തിൽ ഒതുങ്ങിനിന്നില്ല. കുടുംബത്തിൽ അവn നേതാവായി, സമൂഹത്തിൽ നേതാവായി… …… എല്പായിടത്തും  കായികശേഷി അവനെ നേദൃസ്ഥാനത്തെത്തിച്ചു. കൂടാതെ അവനാൽ വിരചിതമായ നാടൻ പാട്ടുകളിൽ, നാടോടികഥകളിൽ തുടങ്ങി ഇതിഹാസങ്ങളിലും, പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ അവന്റെ ശ്രേഷ്ടതയെ പുകഴത്തുന്ന ഗാഥകൾ നിറഞ്ഞു. ദൈവത്തെ പ്രകീർത്തിക്കുന്ന വേദഗ്രന്ഥങ്ങളിൽ പോലും അവൾ രണ്ടാം പടിയിലേയ്ക്ക് ഇറക്കി നിർത്തപ്പെടു. ഇന്നവൾക്കൊരു പീഡിതയുടെ മനസ്സായി തീർന്നിരിക്കുന്നു; അവൾ പുരുഷന്റെ

അടിമയാകാൻ പിറന്നവളാണെന്ന്‌ വിശ്വസിക്കുന്നു. അല്ലെന്ന്‌

പറയുമ്പോഴം അതു വിശ്വസിക്കാൻ അവൾ ഭയക്കുന്നു. അവളടെ ഭയത്തിന്റെ വേരുകൾ ഉറച്ചു നിൽക്കുന്ന രേഖകൾ കാട്ടിത്തരുന്നു.

“കഥാകാരാ, താങ്കൽ ഒരു ഫെമിനിസ്റ്റാണെന്ന്‌ തോന്നുന്നു. താങ്കൾ പറയുന്ന കഥകളിലേറെയും പീഡിപ്പിക്കപ്പെടന്ന സ്ത്രീകളുടേതാണല്ലോ?”

വ്യാസൻ  ചിന്തവിട്ടുണർന്നു, ഹാളാകെ കണ്ണോടിച്ചു. ചർച്ചകളം തർക്കങ്ങളും ഒതുങ്ങി സമൂഹം സോറ പറയുന്നു. സ്വസൌന്ദര്യങ്ങൾ മററുള്ളവരെ കാണിക്കാനും വസ്ത്രങ്ങളിലെ നിറക്കൂട്ടുകൾ ശ്രദ്ധിക്കാനും തുടങ്ങിയിരിക്കുന്നു. ഒത്തുകൂടിയ സ്ത്രീകളുടെ ഇടയിൽ നിന്നും പൊട്ടിച്ചിരികളുടെ അലകൾ ഉയർന്ന് മുറിയാകെ നിറഞ്ഞ്‌ അന്തഃരീക്ഷം സന്തോഷഭരിതമായിരിക്കുന്നു.

വ്യാസല ചോദ്യകർത്താക്കളെ ശ്രദ്ധിച്ചു. അവർ അധികമൊന്നുമില്ല. സമൂഹത്തെവച്ച് താരതമ്യം ചെയ്താൽ അഞ്ചോ ആറോ ശതമാനം മാത്രം.

ഏററവും ശ്രദ്ധേയമായ കാര്യം അവരിലെല്ലാം ഒരു“ജെന്‍റിൽമാൻ ലുക്കു” ണ്ട്‌ എന്നതാണ്‌.

“അല്ല ഞാനൊരു ഫെമിനിസ്റ്റല്പ. ഒരു ഹ്യൂമനിസ്റ്റാണ്‌. എന്റെ കഥകളിൽ പീഡനങ്ങൾ ഏററുവാങ്ങുന്ന ഒരു സമൂഹം തന്നെയുണ്ട്‌. മാനസികമായി, ശാരീരികമായി പീഡിപ്പിക്കപ്പെട്ട, പീഡിപ്പിക്കപ്പെടുന്ന ഉണ്ണിയുടെ, നിത്യവും പണിയെഴുത്തിട്ടും , നന്നായി ആഹാരം കഴിക്കാനോ, സ്വന്തം വീടുകളിൽ കഴിയാനോ കഴിയാത്ത, കേദാരം റിസോർട്ട്സിനെ

കെട്ടിപ്പടക്കുന്ന ഒരു സമൂഹത്തിന്റെ, അതിൽ ഏസ്തേറും, എമിലിയും ഓരോ പ്രധാന ചിത്രങ്ങളാണ്‌. നിങ്ങൾ അവരുടെ മുഖങ്ങളിൾ ശ്രദ്ധിയ്‌ക്ക്….. .. കൈകാലുകളിൽ, നെഞ്ചിൽ നോക്കൂ . … അസ്ഥികൾ എഴുന്ന്‌, മേദസ്‌ ഒട്ടുമില്ലാതെ, തൊലി മാത്രമായ മനുഷ്യർ. ഇവരെക്കുറിച്ചൊക്കെ കഥകളെഴുതുന്ന ഞാനെങ്ങിനെ ഒരു ഫെമിനിസ്റ്റു മാത്രമാകും. എന്നിരിക്കിലും ആഗോളമായി ഏററവു മധികം പീഡനങ്ങൾക്ക് വിധേയമാകുന്നത്‌ സ്ത്രീകളല്ലെ?”

പെട്ടെന്ന് ഉരുത്തിരിഞ്ഞ് പടർന്നൊരു നിശബ്‌ദതയിൽ വ്യാസന്റെ ശബ്‌ദം ഉയർന്നപ്പോൾ അകന്നകന്നു നിന്നിരുന്ന സമൂഹം അയാൾക്ക്‌ ചുററും കൂടി, കുറേപ്പേർ അയാളോട്‌ യോജിക്കാൻ കഴിയാത്തതിലാകാം പുറത്തേയ്ക്കിറങ്ങി.

വ്യാസൻ സംസാരിച്ചു:

“പീഡകരും ചൂഷകരും നമ്മുടെ ഈ സമൂഹത്തിൽ തന്നെയുണ്ട്‌. അവരെ നമുക്ക്‌ തിരിച്ചറിയുകയും ചെയ്യാം. പക്ഷെ, എന്തുകൊണ്ട്‌ നാം അവരെ ഒററപ്പെടുത്തുന്നില്ല. എന്തു

കൊണ്ട്‌ നമുക്ക്‌ പരിപാവനമെന്നും സമത്വസുന്ദരമെന്നും ഘോഷിക്കുന്ന ആരാധനാലയങ്ങളിൽ നിന്നെങ്കിലും അവരെ

പുറത്താക്കാൻ കഴിയുന്നില്ല?”

അയാൾ സമൂഹത്തെ നോക്കി നിമിഷങ്ങളോളം നിന്നു

“നിന്ദിതർക്കും, പീഡിതർക്കും സ്വർഗരാജ്യം തീർക്കമെന്നായിരുന്നു യേശു പറഞ്ഞത്‌. ആ യേശുവിനാൽ സ്ഥാപിതമായ മതത്തിൽ വിശ്വസിക്കുകയും അനുഷ്‌ടാനങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നിന്ദിതർക്കും , പീഡിതർക്കും എന്താണ്‌ സ്ഥാനമുള്ളത്‌? സമ്പന്നർ, അവരുടെ സമ്പത്ത്‌ അടിമകൾക്കും ദരിദ്രർക്കും പങ്കുവെയ്ക്കണമെന്ന്‌ പറഞ്ഞ നബിയുടെ അനുയായികൾ, വർഷത്തിലൊരിക്കൽ സക്കാത്തുകൽ നടത്തി, വരിവരിയായി എത്തുന്ന പിച്ചക്കാർക്ക്, പാവങ്ങൾക്ക്‌ നാണയത്തുട്ടകൾ കൊടുക്കുകയും, ഒരു പിടിച്ചോറു കൊടുക്കുകയും ചെയ്താൽ സമത്വമാകുമോ? അഹം ബ്രഹ്മാസ്മി എന്ന സനാതന തത്വം പഠിച്ച നാം ആയിരമായിരം ജാതി വർണ്ണങ്ങളായി കഴിയൌകയും ഒരിക്കലും ആ വ്യത്യാസങ്ങൾ നഷ്ടമാകാതിരിക്കാനായി സംവരണമെന്ന ‘നക്കാപ്പിച്ച’ നിയമമാക്കുകയും ചെയതാൽ എല്ലാം ഒന്നാകുമോ?”

“സർവ്വ തൊഴിലാളികളോടും സംഘടിക്കാൻ പറയുകയും അദ്ധ്വാനിക്കുന്നവന്റെ രാഷ്ട്രം കെട്ടിപ്പടക്കുകയും ചെയ്‌ത ലോക കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇന്ന്‌ അദ്ധ്വാനിക്കുന്നവനും, ഭാരം ചുമക്കുന്നവനും സ്ഥാനമുണ്ടോ?”

സമൂഹത്തിൽ വിയോജിപ്പുകൾ, വിള്ളലുകൾ അയാൾ കണ്ടു. അയാൾ സംസാരിക്കുന്നവന്റെ പീഠത്തിൽ നിന്നും ഇറങ്ങിനിന്നു, അവിടേക്ക്‌ പലരും കയറി. പലരും പ്രസംഗിച്ചു. പലരെയും അടുത്തയാൾ താഴെയിറക്കി. അന്തഃരീക്ഷം കലുഷമായി. വ്യാസൻ ഒഴിഞ്ഞൊരു കോണിൽ ഒതുങ്ങി. അദ്ദേഹത്തോടൊപ്പം കുറേപ്പേർ ഇല്ലാതിരുന്നില്ല. അവരോടായി അദ്ദേഹം പറഞ്ഞു.

*നമ്മുടെ മൂല്യനിർണയത്തിൽ വരെ വ്യതിയാനങ്ങൾ വന്നിരിക്കുന്നു. മാനദണ്ഡങ്ങൾ മാറിയിരിക്കുന്നു. നൂറ് വ്യക്തികൾക്ക് നൂറു രീതിയിലുള്ള സ്കെയിലുകളം ത്രാസ്സുകളും ഉണ്ടായിരിക്കുന്നു. എല്ലാവരും ബുദ്ധിമാന്മാരും വിദ്യാഭ്യാസമുള്ളവരും ആയിരിക്കുന്നു. എന്നിട്ടം ഒടുവിൽ, ഭൂരിപക്ഷവും വഞ്ചിതരാവുകയും ചെയ്യുന്നു.”

“അതെ സത്യമാണ്‌.”

“നമുക്ക്‌ ഇതിൽ നിന്നും മോചനമില്ലെ?”

“ഉണ്ട്‌. “

“എന്ന്‌, എപ്പോൾ, എങ്ങിനെ?”

“സംഘർഷം വിങ്ങി നിറഞ്ഞ്‌ പൊട്ടണം. പൊട്ടിയൊഴുകുന്ന ലാവ പടർന്ന് ഒരു നാശം ഉണ്ടാകണം, നാശം വിതച്ചു കഴിഞ്ഞ്‌ ശേഷിക്കുന്നത്‌ സമത്വവും സമാധാനവും ആയിരിക്കും.”

“താങ്കൾ ഉദ്ദേശിക്കുന്നത്‌ ഒരു വിപ്‌ളവം? ഒരു യുദ്ധം?”

“അതെ, മാക്സിന്റെ വീക്ഷണത്തിലെ കാതലതാണ്‌പീഡിപ്പിക്കപ്പെടുന്നവൻ ഒത്തുചേരുകയും, പീഡകർക്കെതിരെ വിപ്ലവം നടത്തുകയും, ആ വിപ്ലവത്തിൽ പീഡകവർഗ്ഗം നശിച്ച് പുതിയൊരു പുലരി വരുകയും ചെയ്യും .”

“അത്‌ സംഭവ്യമാണോ?”

“അതെ, അതേ സംഭവ്യമായിട്ടുള്ളൂ.”

“അങ്ങിനെ ഉരുത്തിരിയുന്ന ഒരു സമൂഹത്തിൽ എന്നന്നേയ്ക്കുമായി സ്വസ്ഥത, സമാധാനം നിലനിൽക്കുമെന്ന്‌ താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

“ഇല്ലല്ലോ… … അങ്ങിനെയുണ്ടാവില്ല. പിന്നീടു വരുന്ന അധികാരികളും വേദനപ്പെടുന്ന എല്ലാ അനുഭവങ്ങളും മറക്കും,

അവർ സുഖലോലുപരാകും വീണ്ടും എല്ലാം ഇന്നത്തെ പടിയിലാകും.”

“വീണ്ടും പഴയ പടിയിലെത്തി വിപ്‌ളവം?”

“അതെ. “

“അത്‌ മാക്സിന്റെ പുതിയ വീക്ഷണമായിരുന്നോ?”

“അല്ല… . അതൊരു ചരിത്രസത്യമാണ്. മാക്സ് അതിനെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുകമാത്രമാണ്‌ ചെയ്തത്.

പിന്നീട് നിശ്ശബ്‌ദമായിപ്പോയ സമൂഹത്തിന്റെ കാതുകളിലേക്ക്‌വ്യാസൻ കഥയായി ആഴ്‌ന്നിറങ്ങി.

“ദർശനം പുണ്യം, സ്പർശനം പാപനാശിതം, സഹശയനം

മോക്ഷപ്രാപ്തി.”

ആ വാക്കുകൾ ഉണ്ണിയുടെ മനസിൽ ചേക്കേറിയതാണെന്ന്‌

അറിയില്ല. ചേക്കേറി കരുപിടിച്ചു എന്നത്‌ യാഥാത്ഥ്യമാണ്‌.

പിന്നെ അതിനെ മനസ്സിലിട്ട്‌ മഥിക്കാനും, പലപല രൂപത്തിലാക്കാനുമുള്ള ശ്രമങ്ങളായി. ഒടുവിൽ കിട്ടിയതോ തികച്ചും താത്വീകമായൊരു ദർശനവും.

അക്കാര്യം ഉണ്ണി ആദ്യമായി പറഞ്ഞത്‌ സുജാതയോടാണ്‌. ബാല്യത്തിലും കൌമാരത്തിലും അവന്റെ കളികൂട്ടുകാരിയായിരുന്നു. എല്ലാവിധ ബാലകൌമാര കളികളിലും, ചേഷ്ടകളിലും അവർ സജീവമായി പങ്കുകൊള്ളുകയും ഉല്ലാസരായി കഴിയുകയും ചെയ്യിരുന്നതുമായിരുന്നു. എന്നിട്ടും കാമാരം വിട്ട ഏതോ ഒരുനാൾ അവന്റെ ഹൃദയത്തിന്റെ ലോലമായ പാളികളിൽ അവൾ ഒരു ചലനമുണ്ടാക്കി. സംഗീതത്തിന്റെ മധുരദായകമായ ഒരു പ്രകമ്പനം ഹൃദയപാളികളിൽ തട്ടുകയാണുണ്ടായത്‌. ആ തട്ടലിന്റെ താളാത്മകതയിൽ അവൻ അവിശ്വസനീയമായൊരു അനുഭൂതിയിൽ അമർന്നിരുന്നു.  ഉണർവ് കിട്ടിയപ്പോൾ തന്നാൽ ഇതേവരെ അതു കണ്ടെത്താനായിരുന്നില്ലല്ലോ എന്നോർത്ത് ദുഃഖിക്കുകയായിരുന്നില്ല. വിഡ്ഢിയാണെന്നോർത്ത് ഇളിഭ്യനാവുകയായിരുന്നു.

മനസ്സിൽ അവൾ പൂർണ്ണതയുള്ളൊരു ചിത്രമായിരിക്കുന്നു, മോഹനമായ വർണ്ണത്തിൽ, ആകർഷകമായ രൂപത്തിൽ…..

അവളെ കാണുമ്പോൾ, അവളോട് സംസാരിക്കുമ്പോൾ, പ്രവത്തിക്കുമ്പോൾ, ആ പ്രവത്തികൾക്കു തന്നെ ഒരു താള നിബദ്ധത വരുന്നുണ്ടെന്ന തോന്നൽ, ആ പ്രവത്തിയിൽ നിന്നു

പോലും ആനന്ദം കിട്ടുന്നുണ്ടെന്ന തോന്നൽ, ആ ആനന്ദം അനുഭൂതിദായകമാണെന്നുള്ള അറിവ്‌…

ധ്യാനത്തിൽ അവൾ ഒരു മാധ്യമമായിട്ടെത്തിയിരിക്കുന്നു. ഇതേവരെ സൂര്യന്റെ പുലർകാലത്തെ ചുവന്ന മുഖമായിരുന്നു ധ്യാനമാധ്യമം. ഒരുനാൾ ചുവന്നു തുടുത്ത സൂര്യമുഖത്തിന്‌ കണ്ണുകളും, കാതുകളും, മൂക്കും, വായും ചുണ്ടുകളും തെളിഞ്ഞു വന്ന്‌ സുജാത ആയപ്പോൾ മനസ്സിലുണ്ടായ ചലനം, ഉണ്ണിക്ക്‌ വർണ്ണിക്കറനായില്ല. മനസ്സിൽ നിന്നും ധമനികളിലൂടെ ശരീരമാകെ ആ ചലനം പടർന്നു കയറി; ശാരീരികമായൊരു വിറയൽ; രോമകൂപങ്ങൾ വഴി വിയർപ്പു പൊടിഞ്ഞു. ശേഷം മയങ്ങിയുണർന്നപ്പോൾ അവാച്യമായൊരു സ്വസ്ഥത, സമാധാനം.

ഉള്ളിൽ കനത്തുനിന്നിരുന്നതെല്ലാം ഒഴുകി അകന്നതു പോലെ, സാഹചര്യങ്ങളോട്‌, പ്രകൃതിയോട്‌ അസാധാരണമായൊരു അടുപ്പം. ഏല്ലാററിലും അവളുണ്ടെന്ന തോന്നൽ; ആ തോന്നൽ ശക്തിപ്പെടുമ്പോൾ എല്ലാററിനെയും ഇഷ്ടപ്പെടാനൊരു വാഞ്ഛ.

ഊണ്ണിയുടെ മാററങ്ങൾ സുജാത ശ്രദ്ധിക്കാതിരുന്നില്ല. പല പ്രാവശ്യം ചോദിക്കുകയം ചെയ്തിരുന്നു.

അവളെ തനിയെകാണുമ്പോൾ വളരെ നേരം കണ്ടു കൊണ്ട്

നിശ്ശൂബ്ദനായിരിക്കുക; സംസാരിക്കാൻ തുടങ്ങിയാൽ ദീര്‍ഘ

നേരം വാദപ്രതിവാദങ്ങൾ നടത്തുക; എല്ലാ ജോലികളിലും അവളെ പങ്കുചേർക്കുക…. ….

ഒരുദിവസം അവൻ പറഞ്ഞു.

“ദർശനം പുണ്യമാണ്‌, സ്പർശ്നം പാപനാശിതമാണ്‌സഹശയനം മോക്ഷപ്രാപ്തിയാണ്‌.”

“എന്ത്‌?”

“നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌. അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാൻ ഈ പ്രകൃതിയെ സ്പർശിക്കുകയാണ്‌, അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ ഞാൻ പ്രകൃതിയിൽ വിലയം കൊള്ളുകയാണ്‌, അത് എനിക്ക് മോക്ഷദായകമാണ്‌..”

അവൾ അവന്റെ മുറിയിലിരുന്ന്‌ വായിക്കുകയായിരുന്നു. വായനയുടെ രസത്തിൽ അവന്റെ വാക്കുകളെ മുഴുവനായി ഗ്രഹിക്കാനായില്ല.

“ഞാൻ നിന്നിലൂടെ ഈ ലോകത്തെ കാണുകയായിരുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യരെ, സകല ജീവജാലങ്ങളെയും ……”

അവൾ പുസ്തകം അടച്ചുവച്ചു. അവനടുത്തെത്തി, അവന്റെ ദേഹത്ത്‌ സ്പർശിച്ചു നിന്നു.

“നീ എന്നെ സ്പർശിക്കുമ്പോൾ പ്രകൃതി മുഴുവൻ എന്നിൽ വന്ന്‌ വിലയിക്കുമ്പോലെ ….”

അവൾ പെട്ടെന്ന്‌ തെന്നിമാറി അവനു മുന്നിൽ, അവന്റെ കണ്ണുകളിൽ നോക്കി, നിലത്ത്‌ മുട്ടകുത്തി നിന്നു.

“ഉണ്ണീ. ..”

അവൾ വിളിച്ചു.

അവൻ ജനാലവഴി, തഴച്ചു വളന്നു നില്ക്കുന്ന വേലിപ്പടർപ്പുകളെ കാണുകയായിരുന്നു. തലേന്ന്‌ പെയ്ത മഴയിൽ നനഞ്ഞിരിക്കുന്ന ഇലകളിൽ നിന്നു ഈർപ്പത്തെ പ്രഭാതരശ്മികൾ ഒപ്പിയെടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.

“ഉണ്ണീ… ..”

അവൾ അവനെ കലുക്കി വിളിച്ചു.

“ഉണ്ണിക്ക്‌ ഭ്രാന്തുപിടിച്ചോ?”

അവൻ അവളടെ കണ്ണുകളിൽ നോക്കി നിമിഷങ്ങളോളം ഇരുന്നു. വളരെ പതുക്കെ അവന്റെ ചുണ്ടുകളിൽ, കണ്ണുകളിൽ

ഒരു ചിരി പടർന്നു.

“ഉം… ഭ്രാന്താണ്‌, സ്‌നേഹത്തിന്റെ…… നിന്നോട്‌,ഈ പ്രകൃതിയോട്‌, ഈ കാണുന്ന എല്ലാററിനോടും…… പക്ഷെ, അതിന്‌ കാരണം നീയാണ്‌. നീയാണ് സ്‌നേഹത്തിന്റെ മധുരം എന്റെ നാവിൽ ആദ്യമായി ഇററിച്ചു തന്നത്, നീ ഇററിച്ചു തന്ന സ്‌നേഹം എനിക്ക് അളവുകോലായി. അമ്മയിൽ നിന്നും കിട്ടന്ന സ്നേത്തിന്റെ അമൃതത്വം അറിഞ്ഞതങ്ങിനെയാണ്‌. അച്ഛന്റെ സ്‌നേഹത്തിന്റെ സ്വാർത്ഥത അളന്നതങ്ങിനെയാണ്‌. എന്റെ സ്‌നേഹിതരെ, സഹപ്രവത്തകരെ, ഗുരുക്കന്മാരെ തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌.”

“ദൈവമേ. ……!?”

അവൾ അസ്വസ്ഥയായി.

“അതെ ദൈവത്തെയും തിരിച്ചറിഞ്ഞത്‌ നിന്നിലൂടെ ആണ്‌. എന്നിൽ, നിന്നിൽ, ഈ കാണുന്നതിലെല്ലാമുള്ള ആ ചൈതന്യത്തെ തിരിച്ചറിഞ്ഞതും നിന്നിലൂടെയാണ്‌. ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരച്ചാൻ എങ്ങിനെയിരിക്കുമെന്ന്‌ അറിയാമോ?”

“ഉണ്ണി. … എനിക്ക്‌… . ഞാൻ ……”

അവളിലൂടെ എന്തെല്ലാമോ വികാരങ്ങൾ കയറിയിറങ്ങി…… അവൾ തളർന്നു പോയി, കണ്ണുകൾ നിറഞ്ഞു; തറയിൽ പടിഞ്ഞിരുന്നു.

“നിന്നെപ്പോലിരിക്കും !”

അവൾ മിഴിച്ചിരുന്നു.

സാവധാനം അവൾക്കെല്ലാം മനസ്സിലായി. അവൻ മനസ്സിലാക്കിയിരിക്കുന്നതും, പറയുന്നതും, അനുഭവിച്ചതും അവൾ തിരിച്ചറിഞ്ഞു. അനുഭവവേദ്യമായി.

“കഥാകാര ….”

സമൂഹത്തിൽ നിന്നുമുയർന്ന് വിളികേട്ട്‌ വ്യാസൻ പുസ്തക മടച്ചുവച്ച്‌ സമൂഹത്തിന്‌ നടുവിലേക്ക് ഇറങ്ങി വന്നു.

താങ്കൾ. …… ഒരു സ്വപ്‌നജീവിയെ യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നു പോകുന്നു. പ്രാക്‌ടിക്കൽ ജീവിതത്തിൽ അസാദ്ധ്യമായ കാര്യങ്ങൾ പുലമ്പുകയും, അത് സത്യമാണെന്ന്‌ ഒരു സമൂഹത്തെ മുഴുവൻ ധരിപ്പിച്ച്‌ തെററായ മാർഗ്ഗത്തിലൂടെ നയിക്കാൻ ശ്രമിക്കുകയുമാണ്‌.

“അല്ല. ഞാൻ പറയുന്നത്‌ യാഥാർത്ഥ്യങ്ങൾ മാത്രമാണ്‌. മനുഷ്യനിൽ സ്‌നേഹം അങ്കുരിക്കുന്നതു തന്നെ ഓപ്പോസിറ്റ്

സെക്‌സിനോടാണ്‌. ഓപ്പോസിറ്റിന്‌ ഒരാകർഷണശക്തിയുണ്ട്‌; കാന്തത്തിന്റെ പോസറ്റീവ്‌ തലം, നെഗറ്റീവ്‌ തലത്തിലേക്ക്‌ ആകർഷിക്കും പോലെ. ആകർഷണത്താൽ അടുക്കുന്ന വ്യക്തികൾ പരസ്പരം അറിയുമ്പോൾ നിസ്വാർത്ഥതയോടെ ഇടപഴകാൻ ഒരുമ്പെടുന്നു. ഇടപഴകുമ്പോൾ അവാച്യമായൊരു ആനന്ദത്തിൽ, നിർവൃതിയിൽ വിലയം കൊള്ളകയും ചെയ്യുന്നു. ആ നിർവൃതിയിൽ നിന്നും ഉണരുന്ന അവരിൽ നിന്നും എല്ലാ മൃഗീയതകളും അകന്നു പോവുകയും അവർ തികഞ്ഞ മനുഷ്യരായി പരിണമിക്കുകയും ചെയ്യുന്നു.

“എങ്കിൽ എന്തു കൊണ്ട്‌ നമ്മുടെ സമൂഹത്തിൽ, നാം കാണുന്നതെല്ലാം താങ്കൾ പറയയന്നതിന്‌ ഘടക വിരുദ്ധമായി

പരിണമിക്കുന്നു, താങ്കൾ പറയും പോലെ എത്രയോ സ്രീപുരുഷന്മാർ ആകർഷിക്കപ്പെടുന്നു, ഒത്തുചേരപ്പെടുന്നു, എന്നിട്ടും?”

“ശരിയാണ്‌. അതു നമ്മുടെ സംസ്‌ കാരത്തിന്റെ തകർച്ചയാണ്. സംസ്ക്കാരം വിശ്വാസങ്ങളിലും ആചാര അനുഷ്‌ഠാനങ്ങളിലും രൂപീകരിക്കപ്പെടുന്നതാണ്‌. വികലമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൊണ്ട്‌ സംസ്‌കാരം ദിശമാറി ഒഴുകി കൊണ്ടിരിക്കുകയാണ്‌ . ആ ഒഴുക്കിൽ സ്ത്രീ തരംതാഴ്ത്തപ്പെടുകയും‌ അവൾ പുരുഷന്റെ ഉപഭോഗവസ്തു മാത്രമാക്കപ്പെടുകയും ചെയ്തു. അപ്പോൾ പ്രാഥമികമായി ആദരിക്കേണ്ടുന്ന നിസ്വാർത്ഥ സ്‌നേഹത്തിൽ തന്നെ പുരുഷന്റെ സ്വാർത്ഥപരമായ താല്പര്യത്തിന്‌ മുൻ തൂക്കമുണ്ടായി.”

“പക്ഷെ……”

“പക്ഷെ….? “

“ഒരിക്കൽ നമ്മുടെ സംസ്‌കാരം സ്ത്രീയെ ദേവതയായി, ആരാധനാ മൂത്തിയാക്കി വയ്ക്കുകയും ലോക മാതാവായിട്ട്‌ ആരാധിക്കുകയും ചെയ്തിരുന്നതാണ്‌.”

“അതെ. പക്ഷെ, സംസ്‌കാരങ്ങൾ സങ്കലിതമായപ്പോൾ ശക്തരുടെ സംസ്‌കാരത്തിന്‌ വിലയേറി, മററുള്ളവകളെ അടി

ച്ചമർത്തി ആധിപത്യം സ്ഥാപിച്ചു. കൂടാതെ, ആരാധന എന്നതും സ്വാർത്ഥപരമായ ഒരു സമീപനമല്ലെ?” @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top