അദ്ധ്യായം നാല്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അശ്വതിയുടെ മുഖമാകെ അസഹ്യതാ വികാരമാണ്. പുസ്തകങ്ങളം വായനയും അവളിൽ ബിന്നും യൃഗങ്ങളായി അകന്നുപോയിട്ട്. അവൾക്കറിയാവുന്നതും , ഇഷ്ടമുള്ളതും ചലച്ചിത്രങ്ങളെ മാത്രമാണ്‌ . എക്സ്ട്രാ നടികളടെയും, വിവാഹങ്ങൾക്കും തീറ്റയ്ക്കും കുടിക്കും പങ്കെടുക്കുന്ന നടീ
നടന്മാരുടെയും കഥകൾ അറിഞ്ഞ്‌ ഓർമ്മയിൽ സൂക്ഷിക്കുന്നതും മാത്രം അവളടെ പൊതുഅറിവായി തീർന്നിരിക്കുന്നു.

തെക്കോട്ട് നോക്കി നിൽക്കുന്ന ടാൺ ഹാളിന്റെ ഇരുവ
ശത്തും വൃക്ഷങ്ങൾ സമദുദ്ധമായി വളർന്നു നിൽക്കുന്നുണ്ട്‌.
പ്രഭാതരശ്മികൾ ഇലകൾക്കിടയിലൂടെ ഊളിയിട്ട് ജനാല
വഴി ഹാളിൽ എത്തുന്നുമുണ്ട്‌. ഒരുതുണ്ട്‌ വെയിൽ അശ്വതിയുടെ
ചുണ്ടുകളിൽ തന്നെ വീണുകിടക്കുന്നു. അധരങ്ങൾ കൂടതൽ ചുവ
ന്നിരിക്കുന്നു. നനവാർന്ന ചൊടികൾ അത്യാകർഷണങ്ങളാ
യിരിക്കുന്നു.

നൈററ്‌ഡ്യൂട്ടിയുടെ വിരസതയിൽ നിന്നും മോചനത്തി
നായിട്ടാണ്‌ സലോമി വായന തുടങ്ങിയത്‌. ഇപ്പോൾ
അവൾക്ക്‌ രാവിൽ കൂട്ടായി ഭാഷയിൽ പുറത്തിറങ്ങുണ എല്ലാ
വനിതാ മാഗസിനുകളം ബാല വാരികകളം, പൈങ്കിളി
വാരികകളം എത്തുന്നു. ഇരുപതോളം തുടർച്ചയയി പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളെ ഓർമ്മയിൽ സൂക്ഷിക്കുന്നു.എന്നിട്ടും വ്യാസൻ അവൾക്ക്‌ അപരിചിതനായി മനസ്സിലാക്കാൻ കഴിയാത്തവനായി നിന്നു.

എന്നിട്ടം, അയാളെ അവൾക്ക് ഇഷ്‌ടമായി. അയാളെ
കണ്ടപ്പോൾ മുതൽ ഒരു ബന്ധുവിനെ കണ്ടെത്തിയ തോന്നലു
ണ്ടാക്കിയിരിക്കുന്നു.

സമൂഹം ഒരു പ്രത്യേക ഉന്മാദത്ത കൊണ്ടു. അവരാരും അശ്വതിയെപ്പോലെയോ,സലോമിയെ പോലെയോ അല്ല എന്നതാണ്‌ കാര്യം.

“തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഉണ്ണിയെ
കണ്ടെത്തുകയായിരുന്നു.”

വായന നിർത്തി വ്യാസൻ പറഞ്ഞു.

സൌദമ്യ ചെവിയോർത്തിരുന്നു.

“അയാൾ ഈ നഗരത്തിൽ, നഗരംവിട്ടാൽ പട്ടണങ്ങളിൽ,
ഗ്രാമങ്ങളിൽ, ചേരികളിൽ എല്ലാം ഉണ്ടായിരുന്നു. ഇന്നും ഉണ്ണി
കൾ അവിടെയെല്ലാമുണ്ട്‌. എന്തിന് ഈ ഹാളിൽ നിറഞ്ഞി
രിക്കുന്ന ഈ സമൂഹത്തിലും ഉണ്ണിയെ ഒരുപക്ഷെ, കണ്ടെത്താ
നാകും. എല്ലാം കൊണ്ടും അവൻ ഒററപ്പെട്ടവനായിരിക്കുന്നു.
എന്നിട്ടും നാം അവനെ കണ്ടെത്തുന്നില്ല. കാരണം നാം
കണ്ണുകളും, കാതുകളും അടച്ചിട്ടിരിക്കുകയാണ്‌. അവൻ പറയുന്ന
യാഥാത്ഥ്യങ്ങൾ കേൾക്കാന്ല്, അറിയാൻ നാം വ്യഗ്രതപ്പെടു
ന്നില്ല.

എവിടെ നിന്ന്‌ അവന് യാഥാത്ഥ്യങ്ങൾ അറിയാൻ കഴി
യൂന്നു വെന്ന് നിങ്ങൾക്ക്‌ ചോദിക്കാനില്ലെ? ഉണ്ടെന്നെനിക്ക
റിയാം. സ്വന്തം സാഹചര്യങ്ങളെ, ചുററുപാടുകളെ അറിയാ
നായി കാതുകളെ, കണ്ണുകളെ തുറന്നിരിക്കുന്നു എന്നതു കൊ
ണ്ടാണ്‌. എന്നിട്ടോ അവനറിയയന്ന സത്യങ്ങളെ നമ്മൾ അന്ധ
മായിട്ട്‌ എതിർക്കാനാണ്‌ മുതിരുന്നത്. കാരണം
ബൃഹത്തായ ഈ സമൂഹത്തിന്‌ കണ്ണുകളും, കാതുകളും, നാവു
കളും നഷ്ടമായിരിക്കുന്നു എന്നതുതന്നെ. നാം നമുക്കുള്ളിലെ
ഇരുണ്ട ഇടനാഴികളിൽ തപ്പിത്തടയയകയാണ്‌. ജനാലകളം
വാതിലുകളം പൊടിപടലങ്ങളും നിറഞ്ഞ്‌ ഇടനാഴികൾ ഭീക
രങ്ങളായിരിക്കുന്നു. എന്നിട്ടും നമുക്ക്‌ വാതിലുകളം ജനാലകളം
തുറന്ന്‌ വായുവും വെളിച്ചവും അകത്ത്‌ വരുത്താൻ മടിയായി
രിക്കുന്നു.

ഇനിയും കാരണങ്ങളുണ്ട്‌. അവയിലൊന്ന്‌ നമ്മൾ പല
തിന്റെയും വക്താക്കളാണ്‌ എന്നതാണ്‌. നാം എന്തിന്റെ
യെല്ലാമോ, ആരുടെയെല്ലാമോ പിന്നാലെ പോകുന്നു എന്ന
താണ്‌. നയിക്കുന്നവൻ അന്ധനെങ്കിൽ നാം അന്ധമായി
കാലടികളെ പിന്തുടരുകയാണ്‌. ഭാന്തനെങ്കിൽ ഭ്രാന്തമായ
ചലനങ്ങളാകുന്നു, നമുക്കും. ബധിരനെങ്കില്‍ ആംഗ്യചലനങ്ങ
ഉടെ വ്യഥയിൽ നാം ചരിക്കുന്നു. അങ്ങിനെ നാമും അന്ധനും,
ബധിരനും, ഭ്രാന്തനുമായി പരിണമിച്ചിരിക്കുന്നു.

യാദൃച്ഛികമായിട്ട്‌ ഉണ്ണിയെ കണ്ടാലോ? കണ്ടില്ലെന്നും
അറിയില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു, കുറെ ഉപാധികളോടെ. ഉപാധി ഒന്ന്‌, നമ്മോൾ രക്തത്താൽ ബന്ധപ്പെട്ടിട്ടില്ലായെന്നത്‌രണ്ട്,നമുക്കതിൽകാര്യമില്പായെന്നത്‌.മൂന്ന്‌, അതു നോക്കിനടന്നാൽ നമ്മുടെ മററു ബന്ധങ്ങൾ
ഉലയുമെന്നത്‌. നാല്‌, അന്നന്നത്തെ അന്നത്തിനായിട്ടുള്ള
പണി കഴിഞ്ഞ്‌ ഒന്നും കേൾക്കാനും , കാണാനും, അറിയാനും
സമയമില്ലയെന്നതും .”

മുണ്ട്‌ മാടിക്കുത്തി നമ്മുടെ ഉണ്ണി പാടവരമ്പിലൂടെ നടന്ന്‌
വരികയാണ്‌. വരമ്പിലേക്ക് ഇറങ്ങിയത്‌ സ്വന്തം വീടിന്റെ
മുററത്ത്‌ നിന്നുമാണ്‌. ഒരുതുണ്ടു ഭൂമിയും അതിൽ കുടിലു പോ
ലൊരു വീടും, തൊടിയെ അതിരു തിരിക്കാനായി പച്ചപ്പട
കളെക്കൊണ്ട്‌ നാട്‌, കാട്ടുചെടികളെക്കൊണ്ട് ഒരു വേലിയും.
വേലിയാകെ പൂത്ത്‌ കുലച്ച് നില്ലൽക്കുന്ന നീലയും മഞ്ഞയുമായ
കോളാമ്പി പൂക്കളം , ഗന്ധരാജൻ പൂക്കളം , രാജമല്പിപൂക്കളം ,
മുല്ലയും, ശതാവരിയയും ഒക്കെയായി…

പാടത്ത്‌ ഞാറു പറിക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ നിന്ന്‌
ഒരു സ്ത്രീ തലയുയത്തി നോക്കി അവനോടു ചോദിച്ചു.

“മോൻ ചോറുണ്ണാൻ വര്വോ?”

അവൻ അപ്പോഴാണ്‌ അമ്മയെ തിരിച്ചറിഞ്ഞത്‌. കൈലി
മുണ്ടും, ജാക്കററും ആകെ ചേറുനിറഞ്ഞുനില്ലുന്ന സ്ത്രീകൾക്കിട
യിൽ അമ്മയെ തിരിച്ചറിയണമെങ്കിൽ ശബ്‌ദംതന്നെ കേൾക്ക
ണമെന്ന്‌ അവൻ ഓമ്മിച്ചു.

“ഇല്ല….ഇന്ന്‌ ഫൈനൽ റിഹേഴ്സലാ…”

“നീ ആരാടാ, ഉണ്ണീ?”

“ദുഷ്യന്തൻ.”

“ആരാടാ നെന്റെ ശകുന്തള?”

“ഒരുത്തി, സ്ഥിരം നാടകക്കാരിയാ..”

“നെനക്ക്‌ ചേരുവോടാ?”

“രണ്ടു കിലോ മൈദാമാവ്‌ കുഴച്ച്‌ തേച്ച്‌ മൊഖത്തെ
കുഴിയൊക്കെ നെകത്തിയെടുക്കണം .”

ഞാറുകാരി പെണ്ണുങ്ങൾ ആർത്തു ചിരിച്ചു. അവൻ അമ്മയെ
നോക്കി കണ്ണിറുക്കി. ചെളിക്കുത്ത്‌ വീണ അമ്മയുയടെ മുഖത്ത്‌
തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെ അവന് കാണാനാവുന്നുണ്ട്‌.

ഉണ്ണിയുടെ വീടിന്റെ കടമ്പയ്ക്കരുകിൽ നിൽക്കുമ്പോൾ,
കാശു കുടുക്ക കിലുക്കുന്ന ശബ്‌ദം കേൾക്കുകയാണെങ്കിൽ
 ഉണ്ണിക്ക്‌ അന്ന്‌ ജോലിക്കുള്ള ഒരപേക്ഷ അയ്ക്കാനു
ണ്ടെന്നും,ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചിട്ടള്ള ശ്രീധരൻ സാ
റിന്റെ വീട്ടിലെ കോളിംഗ്‌ബെല്ലച്ച് അവൻ വരാന്തയിൽ
ചിരിയുമായി നിലൽക്കുന്നുവെങ്കിൽ, സാറ് വാതിൽ തുറന്ന്‌അവനെ ഉള്ളിലേയ്ക്ക്‌ ആനയിക്കുമെങ്കിൽ പിറേറന്ന് ഒരു
ടെസ്റ്റ്‌ അല്ലെങ്കിൽ ഒരിന്റർവ്യു ഉണ്ടെന്നും അനുമാനിക്കാം.

അടുത്ത പട്ടണത്തിൽ അവൻ സുഹൃത്തിനോടൊത്ത്
സിനിമ കാണാനെത്തിയെങ്കിൽ, സിനിമ കണ്ടിറങ്ങി
തിരക്കിലൂടെ വിയർത്തൊട്ടിയ വസ്ത്രങ്ങളുമായി നടക്കുകയും
പരിചയക്കുറവോടുകൂടി ഒരു സിഗററ് വലിച്ചു നടക്കുന്നു വെ
ങ്കിൽ ട്യൂഷൻഫീസ്‌ കിട്ടിയെന്നും കരുതേണ്ടിയിരിക്കുന്നു.

ഹാളിൽ നിറഞ്ഞിരിക്കുന്ന ഓരോ മുഖങ്ങളിലും ഹിത
പരിശോധന നടത്തുകയായിരുന്നു, പുസ്‌തക പ്രസാധകനായ
അദ്ധ്യക്ഷൻ. അവിടെയാകെ കണ്ട ചിരിക്കുന്നതും ,കോട്ടുവായി
ടാത്തതുമായ മുഖങ്ങഠം അയാളെ സന്തുഷ്ടനാക്കുന്നുണ്ട്‌. പുതിയ തന്ത്രത്തിൽ പൊതുജനം മയങ്ങിവീണിരിക്കുകയാണ്‌. മുൻ നിരയിലിരിക്കുന്ന പത്രപ്രവത്തകരും, പ്രത്യേകം ക്ഷണച്ച
വ്യക്തികളും അഭിനന്ദിക്കുന്നതു പോലെ പുഞ്ചിരിക്കുകയും
ചെയ്യുന്നു.

അയാൾ കൃതാർത്ഥനായി.

വ്യാസൻ: നമ്മൾ ഉണ്ണിയുടെ അമ്മയെ കാണാൻ പോവു
കയാണ്‌, ഉണ്ണി അവസാനമായിട്ട്‌ അമ്മയെക്കണ്ടത്‌, ജയി
ലിലെത്തി ഒരു വർഷം കഴിഞ്ഞ്‌ ഒരു വേനൽക്കാല മദ്ധ്യാഹ്ന
ത്താണ്‌. അമ്മയുടെ കൂടെ അയാളമുണ്ടായിരുന്നു. കറുത്തുതടിച്ച്‌
വെളുത്ത മുണ്ടും ഷർട്ടും ധരിച്ച ഒരു കൃഷിക്കാരൻ, ഒററ നോട്ട
ത്തിൽ തന്നെ അയാളൊരു കൃഷിക്കാരൻ തന്നെയെന്ന്‌ തോന്നി
ക്കുമായിരുന്നു.

ദീർഘമായൊരു കത്തിനെത്തുടർന്ന് ആഴ്ചകൾക്കു ശേഷ
മാണ്‌ അമ്മയെത്തിയത്‌.

ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളിൽ അമ്മയെഴുതി.

മോന്‌ വിഷമം തോന്നരുത്‌, പിടിച്ചു നിൽക്കാൻ അമ്മ
വളരെ ശ്രമിച്ചതാണ്‌. കൂട്ടിയാല്‍ കൂടാതെവന്നു. അഞ്ചുസെന്റ്‌
സ്ഥലവും കുശിനിപോലത്തെ ഒരു വീടുമാണല്ലൊ അച്ഛന്റെ
സമ്പാദ്യമായിട്ടുണ്ടായിരുന്നത്‌. പല വീടുകളിലും പണി
ക്കൊക്കെ നിന്നു നോക്കിയതാണ്‌. പക്ഷെ, എവിടെയും സുര
ക്ഷിതമായി തോന്നിയില്ല. അനർത്ഥങ്ങൾ ഏറി വരികയും
ചെയ്‌തു.

ഇദ്ദേഹത്തിന്റെ പേര്‌ രാഘവനെന്നാണ്‌. മൂന്നു കുട്ടി
കളുടെ അച്ഛനാണ്‌, ഭാര്യ മരിച്ചിട്ട്‌ രണ്ടുവർഷം കഴിഞ്ഞു.
കുട്ടികളെ നോക്കണം, വീട്ടകാര്യങ്ങളും. മൂത്തത്‌ രണ്ടും പെൺ
കുട്ടികളാണ്‌. ഇളയത്‌ ആണും. ചെത്തുകാരനായിരുന്നു; അത്‌ വേണ്ടെന്നുവച്ചു. കുറച്ചു റബ്ബർ ഉണ്ട്‌, മററുകൃഷികളും .

എന്റെ മോൻ വിഷമിക്കരുത്‌. അമ്മ ചെയ്യുന്നത്‌ കൊള്ളാ
ത്തതാണെങ്കിലും തടുക്കരുത്‌. അമ്മ ചീത്തയാണെന്ന്
കേൾപ്പിക്കാതിരിക്കാനാണ്‌. ഞാനും അദ്ദേഹവും മോനെ കാണാൻ വരുന്നുണ്ട്‌.

അമ്മയും, അദ്ദേഹവും.

ജയിലിലെ സന്ദർശ കമുറിയുടെ കമ്പിവേലിക്ക് ഇരുപു
റവും അമ്മയും മകനും കണ്ണുകളിൽ നോക്കിനിന്നു. അമ്മ
കരഞ്ഞു. മകന്‌ ഒന്നും പറയാനില്ലായിരുന്നു. അമ്മ എന്തെല്ലാമോ പിറുപിത്തു കൊണ്ടിരുന്നു.

അച്ഛന്റെ സമ്പാദ്യം വിററ് കിട്ടിയ പണം മകന്റെ
പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇനിയും കാണാൻ വരില്ല;
അദ്ദേഹത്തിന്‌ ബുദ്ധിമുട്ടാകും. അദ്ദേഹം സ്നേഹമുള്ള ആളാണ്‌, മോൻ വരുമ്പോൾ വീട്ടിൽ
കഴിയാം. അദ്ദേഹത്തിന്‌ ഇഷടക്കുറവ് ഉണ്ടാകില്ല.ഇനിയും തെററുകൾ കൂടാതെ, ആരെയും മുഷിപ്പിക്കാതെ………

മോൻ ചെയ്തത്‌ ലോകത്ത്‌ ആർക്കും ചെയ്യാൻ കഴിയാത്ത
ഒരു നല്ല കാര്യമാണ്‌. ദൈവത്തിനു മാത്രമേ ഇങ്ങിനെയുള്ള
മനസ്സുണ്ടാകൂ. പക്ഷേ, ആളകൾ കാണുന്നത്‌ അങ്ങിനെയല്ല.

അമ്മ എന്നും മോനുവേണ്ടി പ്രാർത്ഥിയ്ക്കും.

അദ്ദേഹത്തിന്റെ മുഖത്ത്‌, അവിടെ നിന്നിരുന്ന സമയം
അത്രയും ഒരേ ചിരി തന്നെ നില നിന്നിരുന്നു. ഒരു വാക്കുപോലും
പറഞ്ഞില്ലെങ്കിലും വാതോരാതെ എന്തെല്ലാമോ പറഞ്ഞതാ
യിട്ടും കേട്ടതായിട്ടും ഉണ്ണിയ്ക്ക്‌ തോന്നി. യാത്ര പറയാനായി
തല ഒന്ന് കലക്കുക മാത്രമാണ്‌ ചെയ്തത്‌. എങ്കിലും ഉണ്ണിക്ക്‌
അമ്മയെ കുറിച്ചുള്ള എല്ലാ വേവലാദികളും അടങ്ങുകയും,
മനസ്സു്‌ സ്വസ്ഥമാവുകയും ചെയ്തു.

പിന്നീട്‌ എല്ലാം മാസവും അമ്മയുടെ കത്തുണ്ടാകുമായി
രുന്നു. അവൻ വല്ലപ്പോഴും എഴുതിയാലാകും ഇല്ലെങ്കിലും അമ്മ
യുടെ കത്ത്‌ മുടങ്ങിയിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച്‌, മക്കളെക്കുറിച്ച്‌, അവര്‍ നൽകുന്ന സ്നേഹത്തെക്കുറിച്ച്‌, സാമ്പത്തികമായ ഉന്നതിയെക്കുറിച്ച്, മക്കളുടെ പുരോഗതിയെക്കുറിച്ച്. മൂത്ത പെൺകുട്ടിയുടെ
വിവാഹത്തെക്കുറിച്ചു്‌, അവൾക്കുണ്ടായ മകനെക്കുറിച്ച്‌…….

വലിയ ഗെയിററ്‌ കടന്ന്‌, വിശാലമായ ഗാർഡൻ കടന്ന്
ഉരുണ്ടു മുഴുത്ത മണൽ വിരിച്ച മുററത്ത് നടന്ന് ശബ്ദമുണ്ടാക്കി
ഉണ്ണി പോർച്ചിൽ കയറി.

വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ആ തൊടിയിലെ തണുപ്പ്‌,
ശാന്തത, കിളികളുടെ ചിലമ്പല്‍….

അവന്റെ മനസ്സ്‌ തണുത്തു. ശരീരം കുളിർത്തു.  ആ ശാന്തതയെ ഒരുകോളിംഗ് ബല്ലാൽ തകർക്കൻ ഭയന്ന്‌, മടിച്ച്‌ കാർ പോർച്ചിൽ തന്നെ നിന്നു.

എന്നിട്ടും അവനു മുന്നിൽ വാതിൽ തുറന്നു. അമ്മയായിരു
ന്നില്ല. സുഭഗയായൊരു പെൺകുട്ടി. അവളടെ കണ്ണുകൾ വിട
രുകയും മുഖമാകെ പ്രകാശം നിറയുകയും ചെയ്തു.

“ഉണ്ണിയേട്ടൻ!”

പെട്ടന്ന്‌, വളരെപെട്ടന്ന്‌, വാതിൽക്കലേക്ക്‌ എല്ലാവരും
എത്തി. അമ്മ, അദ്ദേഹം, മകൻ…

“വരൂ…”

അദ്ദേഹം വിളിച്ചു.

ആ വിളിയിൽ, അതിന്റെ മാസ്‌മരികമായ ലയത്തിൽ അവൻ വിങ്ങിപ്പോയി.

അവൻ അമ്മയെക്കണ്ടു. കുറച്ച്‌ തടിച്ചിരിക്കുന്നു. തല നര
ച്ചിരിക്കുന്നു. എങ്കിലും, കൂടുതൽ സുന്ദരിയായിരിക്കുന്നു. പക്ഷെ, പെട്ടന്ന്‌, ആ വീട്ടിലാകെ ഒരു മ്ലാനത പടരു
ന്നത്‌ അവനറിഞ്ഞു.

ഊൺ മേശയിൽ എല്ലാവരും ഇരിക്കുമ്പോൾ ആ
മ്ലാനത എന്തിനായിരുന്നെന്ന്‌ അവനറിഞ്ഞു.

“ഉണ്ണിയേട്ടൻ അമ്മയെ കൊണ്ടുപോകുമോ?”

അമ്മയുടെ മകനാണ്‌ തെരക്കിയത്‌.

അവന്‍ അമ്പരന്നുപോയി. പകച്ച അവന്റെ കണ്ണുകളെ
എല്പാവരുടെയും കണ്ണുകളിൽ കണ്ടു. അവരും അമ്പരന്നിരിക്കുകയായിരുന്നു.

“ഇല്ല ഇല്ല… ഒരിക്കലും …. ഒരിക്കലുമില്ല.”

ഉണ്ണി പൊട്ടിക്കരഞ്ഞുപോയി.

അമ്മയും, അമ്മയുടെ മക്കളം .

ഹൃദയമുള്ള സമൂഹമാകെ ഒരു വിങ്ങലോടെ നിശബ്‌ദ
മായി. സ്‌ത്രീജനങ്ങളിൽ ഏറിയ പങ്കും കണ്ണുകൾ തുടയ്ക്കുന്നത്‌
കാണാറായി.

“വാട്ടെ സെന്റിമെന്‍സ്‌….!?”

സമൂഹത്തിന്റെ നടുവിൽ നിന്നും ഉണ്ടായ ആക്ഷേപകര
മായ ആ കമന്റിൽ അവർ ഒത്തൊരുമിച്ച് ശ്രദ്ധ പൂണ്ടു.

ഒരാൾ, അയാൾ വീണ്ടും പറഞ്ഞു.

“വളരെ നന്നായിരിക്കുന്നു. മനസ്സ്‌ ഭ്രമിക്കത്തക്ക വ്യാഖ്യാ
നവും. സമൂഹത്തിന്റെ മൃദുലമായ വികാരങ്ങളെ ചൂഷണം
ചെയ്യാൻ പഠിച്ചവരുതന്നെ, “

വ്യാസൻ ഒന്നു ചിരിയ്ക്കുകമാത്രം ചെയ്തു.

@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top