അദ്ധ്യായം ഒൻപത്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അതൊരു ഗ്രാമമായിരുന്നു, നെൽപ്പാടങ്ങളും മൊട്ടക്കുന്നുകളം

നിറഞ്ഞ്‌, ഒരു മൊട്ടക്കുന്നിന്റെ ചരുവിൽ കുടിലു കെട്ടിയാണ്‌ ആ കുടുംബം പാർത്തിരുന്നത്‌, പശുക്കളെ വളർത്തിയും, ആടുകളെ വളർത്തിയും ഗ്രാമത്തിലുള്ളവർക്കൊക്കെ പാൽ കൊടുത്താണ് അവർ കഴിഞ്ഞു കൂടിയിരുന്നത്‌.

പുള്ളിയുടുപ്പുമിട്ട് ആട്ടിൻ കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നിരുന്ന മൂന്നു പെൺകുട്ടികളായിരുന്നു പാൽ വിതരണക്കാർ. ആ പെൺകുട്ടികൾ ആ കുടിലിൽ പാർത്തിരുന്ന അച്ഛനെയും അമ്മയുടെയും മക്കളായിരുന്നു.

വളർന്നപ്പോൾ മുതിർന്ന പെൺകുട്ടി അടുത്ത പട്ടണത്തിൽ പോയി ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാന്റും പഠിച്ചത്, വടക്കേ ഇന്ത്യയിൽ ഒരു പ്രധാന നഗരത്തിൽ ജോലി ചെയ്ത്  സ്ഥിരമായി താമസിക്കുന്ന അവളുടെ അമ്മാവന്റെ താല്പര്യ പ്രകാരമായിരുന്നു.

ഗ്രാമമാകെ, പഠിക്കാന്‍ പോയിരുന്ന പട്ടണമാകെയൊരു വിശുദ്ധിയുള്ള കുളിർ കാറ്റായി, സുഗന്ധമായി അവൾ ഒഴുകി നടക്കുന്നത്‌ നേക്കി ചെറുപ്പക്കാർ   നിൽക്കുമായിരുന്നു.

അവളടെ പഠിപ്പൊക്കെ കഴിഞ്ഞ ഒരുനാൾ അമ്മാവൻ അവരുടെ കുടിലിലെത്തി, മരുമകൾ വടക്കേ ഇന്ത്യയിലേയ്ക്ക്‌ പോകാനുള്ള പ്രായമായിരിക്കുന്നു, അതിന്‌ യുക്തമായ സമയവും ആയിരിക്കുന്നുവെന്ന്‌ അറിയിക്കുകയും ചെയ്‌തു.

അങ്ങിനെ അയാൾക്കൊപ്പം നിറയുന്ന കണ്ണുകളോടെ ആണെങ്കിലും ഒരു നൂറായിരം സ്വപ്‌നങ്ങൾ നെയ്‌ത്‌ അവൾ യാത്രയായി.

ഒരു മൊട്ടക്കുന്നിന്റെ മുകളിലായിരുന്നു ചില്ലു കൊട്ടാരം, കൊട്ടാരത്തിലെത്താൻ കുന്നിനെ ചുററിയാണ്‌ പാതവെട്ടിയി രിക്കുന്നത്‌. കുന്നിന്റെ താഴ്‌വാരത്തിൽ മൂന്ന്‌ അശ്വങ്ങളെ പൂട്ടിയ വണ്ടി, യുവകോമളനായ ഒരു സാരഥിയുമായി യാത്രക്കാരെ കാത്തു കിടക്കുന്നു. യാത്രക്കാരെക്കയററി പാതയിലൂടെ ഓടിത്തുടങ്ങുമ്പോൾ കേട്ടു തുടങ്ങുന്ന മണിയടി ശബ്‌ദം അങ്ങ്

മുകളിൽ മാളികയിലിരുന്നാലും കേൾക്കാനാവും. മാളികയുടെ മട്ടുപ്പാവിൽ കയറിനിന്നാൽ അങ്ങ്‌ കണ്ണെത്താത്ത ദൂരത്തുവരെ പാടശേഖരമാണ്‌, ഹരിതാഭമായിട്ടു……..

ചില്ലകൊട്ടാരത്തിന്റെ മുററത്ത്‌ വണ്ടി എത്തുമ്പോഴേക്കും സ്വീകരിക്കാനായി പരിചാരകൻ ഓടിയെത്തും: വണ്ടിയിൽ നിന്നു തന്നെ അവരെ സ്വീകരിച്ച്, പരവതാനിയിലൂടെ നടത്തി, വിശാലമായ, ശീതികരിച്ച സ്വീകരണമുറിയിൽ ഇരുത്തി ദാഹത്തിന്‌ ആവശ്യമായ പാനീയങ്ങൾ കൊടുത്ത്‌, വീശി ചൂടാററി, ആനയിച്ച്‌ സിംഹാസനത്തിന് മുമ്പിലെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരാക്കുന്നു. സിംഹാസനത്തിൽ, അച്ഛൻ രാജാവും അമ്മ രാജ്ഞിയും, ഇരുപുറങ്ങളിലും മാലാഖമാരെപ്പോലെ കിന്നരിയും തലപ്പാവും വെളുത്ത തലപ്പാവുകളും അണിഞ്ഞ് മൂന്നു രാജകുമാരിമാരും…

തീവണ്ടിയിലെ തിക്കിലും തിരക്കിലും ഒന്ന്‌ സ്വതന്ത്രമായി നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയിലുള്ള യാത്രയിൽ അമ്മാവന്റെ സ്പർശങ്ങളും തടവലുകളം അവൾക്ക്‌ തെററായ ധാരണ ഒന്നുമുണ്ടാക്കിയിരുന്നില്ല. പക്ഷെ, നഗരത്തിലെ ഫ്‌ളാററിലെ ഇടുങ്ങിയ രണ്ടുമുറികളം കിച്ചണും, ബാത്ത്‌റൂമും അവളെ ശ്വാസംമുട്ടിച്ചു. ഒരു രാത്രിയിൽ, ഉറക്കത്തിൽ ദേഹത്തുകൂടി അരിച്ചരിച്ചുനടന്ന അമ്മാവന്റെ കൈകൾ, ഞെട്ടിയുണർന്നപ്പോൾ അരുകിൽ അമ്മായി കൂടിയുണ്ടെന്ന സത്യം, തുടർന്ന് നഗ്നയാക്കാൻ കൂടുതൽ ശക്തിയുപയോഗിച്ചത്‌ അമ്മായിയാണെന്ന യാഥാർത്ഥ്യം അവളെ മരവിപ്പിയ്‌ക്കുകയാണുണ്ടായത്‌. ആ മരവിപ്പിൽ, തുടർന്നുള്ള രാത്രികളിൽ വളരെ അപരിചിതരും, മനസ്സിലാകാത്ത ഭാഷക്കാരും ദേശക്കാരും അവളിലൂടെ അരിച്ചിറങ്ങിപ്പോയി……..

അതൊരു കാരഗൃഹമായിരുന്നു. പുറത്തിറങ്ങാനാകാതെ വിയർപ്പിന്റെയും , മദ്യത്തിന്റെയും പുകയിലയുടെയും ചീഞ്ഞ പൌരുഷത്തിന്റെയും ഗന്ധങ്ങൾക്കു നടുവിൽ എത്രകാലം കഴിഞ്ഞുവെന്നറിയാൻ അവളടെ മുറിയിൽ കലണ്ടറോ ഒരു ഘടികാരമോ ഉണ്ടായിരുന്നില്ല. അമ്മാവൻ ഏവിടെ നിന്നോ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു പതിനേഴുകാരിയുടെ ആഗമന ത്തോടെയാണ്‌ അവൾ പുറം ലോകത്തേയ്ക്ക്‌ എറിയപ്പെട്ടത്.

എന്നിട്ടും സ്വതന്ത്രയായില്ല, അമ്മാവന്റെ പിണിയാളുകളുടെ കൈകളിൽ തൂങ്ങി, അവർ എത്തിച്ച ലോഡ്ജുകളിൽ, ഹോട്ടലുകളിൽ കയറിയിറങ്ങി…

അപ്പോഴാണ് പലതും അറിയാൻ കഴിഞ്ഞത്‌. അമ്മാവന്റെ ധന നേട്ടത്തെക്കുറിച്ച്‌, മററു പലരുടെയും അധികാരനേട്ടത്തെക്കുറിച്ച്, ആ നേട്ടങ്ങളണ്ടാക്കിയ ഉന്നതരായ വ്യക്തികളെക്കുറിച്ച്‌… അവർ സമുന്നതരായ രാഷ്ട്രീയ നേതാക്കളും , ഉന്നതരായ ഉദ്യോഗസ്ഥരും, വൻ കിട വ്യവസായികളും എല്ലാമുണ്ടായിരുന്നു.

ഒടുവിൽ, എല്ലാവരും ഉപേക്ഷിച്ച്, ഈ നഗരത്തിലെത്തിലെത്തിയിരിക്കുന്നു.പിച്ചക്കാരുടെയും,കുഷ്ടരോഗികളുടെയും, താഴേക്കിട ദല്പാളന്മാരുടെയും, മയക്കുമരുന്നു കച്ചവടക്കാരുടെയയം ഉപഭോഗവസ്തുവായിട്ട്‌… …

ആ പെൺകുട്ടി ഞാനായിരുന്നു… …

അവർ കഥ പറഞ്ഞു നിർത്തി. അവരെ കഥ പറയുന്നതിനായിട്ട്‌ സ്റ്റേജിലേയ്ക്ക് കൊണ്ടുവന്നത്‌ വ്യാസനായിരുന്നു. അവരുടെ മുഖത്തെ മായാത്ത വടുക്കളും കൺ തടങ്ങളിൽ പടർന്ന് കയറിയിരിക്കുന്ന കറുപ്പും അനുഭവങ്ങളുടേതായിരുന്നു. അവർക്ക്‌ പിറകിൽ ഒരുപാട്‌ അനുഭവങ്ങളും കഥകളും മറഞ്ഞിരിക്കുന്നുണ്ടെന്നും അയാൾക്കു്‌ തോന്നിയിരുന്നു.

കഥയവസാനിച്ച്‌ അന്തരീക്ഷം മൂകമായപ്പോൾ വ്യാസൻ ഓരോരുത്തരുടെയും മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അവജ്ഞ, അവഹേളനം, സഹതാപം,ദുഃഖം, എത്രയെത്ര ഭാവങ്ങളാണ്‌.

അയാൾ ഉച്ചഭാഷിണിയിലൂടെ സമൂഹത്തെ തന്നിലേയ്ക്ക്‌ശ്രദ്ധിപ്പിക്കാനായിട്ട് കൈകൾ തട്ടി. ആ ശബ്‌ദത്തിൽ നേരിയൊരു ഞെട്ടലോടെ സമൂഹം അയാളിലേയ്ക്ക്‌ എത്തിപ്പെട്ടു.

 “ഇത്‌ വിധിയാണോ? എങ്കിൽ ആ ഗ്രാമമാകെ വിശുദ്ധിയും സുഗന്ധവുമായി നടന്ന ആ പാവം പെൺകുട്ടി എന്തുപാപം ചെയ്തിട്ടാണ്‌ അവൾക്ക്‌ മേലെ ഇത്രയും ക്രൂരമായ വിധി നടപ്പാക്കിയത്‌?”

“അവളുടെ മുൻജന്മത്തിൽ ചെയ്‌ത തിന്മകളുടെ ശിക്ഷയാണത്.”

“നോ….. നോ .മുൻ ജന്മമെന്നും പുനർ ജന്മമെന്നും പറയുന്നത്‌ മിഥ്യയാണ്‌. താങ്കൾ വിശ്വസിക്കുന്ന വേദങ്ങളിൽ, ഉപനിഷത്തുകളിൽ തന്നെ അതു വ്യക്തമാക്കുന്നില്ലെ? ആത്മാവും ശരീരവ്യം രണ്ടും രണ്ടാണെന്നും, രണ്ടും ഒന്നിച്ചിരിക്കുമ്പോൾ മാത്രമേ വ്യക്തിത്വമുള്ളുവെന്നും, വേർതിരിഞ്ഞു കഴിഞ്ഞാൽ ശരീരത്തിലെ അഞ്ചും അഞ്ചിൽ ലയിച്ചു കഴിഞ്ഞാൽ വ്യക്തിത്വമില്ലെന്നും. ആത്മാവ്‌ പരമമായ ചൈതന്യത്തിൽ ലയിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ആ വ്യക്തിത്വത്തിനുണ്ടായിരുന്ന ചേരുവകൾ വീണ്ടും എങ്ങനെയാണ്‌ ഒത്തു ചേരുന്നത്‌? അതു സംഭവ്യമല്ല. സംഭവ്യമല്പാത്ത കാര്യങ്ങൾ, ജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിച്ച്‌ ഒരു ന്യൂനപക്ഷം ഇവിടത്തെ ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകയായിരുന്നു. അല്ല?”

അയാൾ വിശാലമായ ഹാളിലെ നിറഞ്ഞ സമൂഹത്തെ വീക്ഷിച്ചു. സമൂഹം നിശബ്‌ദമായിരിക്കുന്നു. ഈ നിശബ്ദത അവർ അനുകൂലിക്കുന്നതു കാരണമല്ലായെന്ന്‌ വ്യാസന്‌ അറിയാമായിരുന്നു. അവർക്ക് തൊടുക്കാനുള്ള അമ്പുകൾക്ക്‌ മൂർച്ച കുറവാണെന്ന്‌ അവർക്ക് തന്നെ അറിയാം എന്നതു കൊണ്ടാണ്‌.

“അത്‌, ആ പെൺകുട്ടിയുടെ സാഹചര്യമായിരുന്നു. ആ സാഹ

ചര്യം സൃഷ്ടിച്ചത്‌ നമ്മുടെ സമൂഹമാണ്‌. വിവേകം നഷ്ടപ്പെട്ട മനുഷ്യത്വം നഷ്ടപ്പെട്ട വെറും മൃഗങ്ങളുടേതായ സമൂഹം.”

പുറത്ത്‌ ശക്തമായ വേനൽക്കാലത്തെ ഒരു മദ്ധ്യാഹ്നം ചുവന്ന്‌ നിൽക്കുകയാണ്‌. വൈദ്യതി നഷ്‌ടപ്പെട്ട്‌ ഫാനുകൾ ഇളകാതെ ഹാളിലെ സമൂഹം ഉഷ്‌ണം കൊണ്ടു വിയർത്തു.കുറെ മുമ്പുവരെ ഫാനിൽ നിന്നുമുള്ള കാററിനാൽ തണുത്തിരുന്ന മുറിയിലേയ്ക്ക് പുറത്തു നിന്നും ഉഷ്ണവായു ശക്തിയായി കടന്നു വന്നു നിറഞ്ഞു.

സമൂഹത്തിന്റെ മുഖം പുവന്നു തുടുത്തു ,

“അവളോട്‌ ഇത്രയും ക്രൂരതകാട്ടിയ വ്യക്തികളെ നാം മാതൃകാപരമായ ശിക്ഷിക്കാൻ വേണ്ട തെളിവുകൾ നേടി ക്കൊടുക്കുന്നതിനു പകരം നാം തെളിവുകൾ നഷ്‌ടപ്പെടുത്തി ആ വ്യക്തികളെ രക്ഷിക്കുകയും അവളെ വേശ്യയെന്ന്‌ മുദ്രകുത്തി സമൂഹത്തിന്റെ താഴ്‌നിലത്തേയ്ക്ക്‌ തള്ളി വിടുകയാണ്‌. ഇതിനെ നമ്മൂടെ സമുദായ പുരോഹിതർ എങ്ങിനെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ വ്യക്തമാക്കാമോ? ഈ പ്രവണതയ്ക്കെതിരെ പോരാടാൻ നമ്മുടെ യുവാക്കൾ മുന്നോട്ടവരുമോ?”

ഒരു മിന്നൽ പിണർ പോലെയാണ്‌ അയാൾ വീണ്ടും സമൂഹത്തിനു മുന്നിലേക്ക്‌ വന്നത്‌ – കറുത്ത മേലങ്കിക്കുള്ളിൽ വെളത്ത വസ്ത്രവും കറുത്ത തുണിയിൽ കണ്ണുകളെ അടച്ചു കെട്ടി കൈയിൽ തുലാസുമായിട്ട്…..

പ്രതീക്ഷാനിർഭരമായി വികസിച്ച, സമൂഹത്തിന്റെ കാതുകളിലേക്ക്‌ അയാളടെ സ്വരം ആഴ്‌ന്നിറങ്ങി.

“കഥാകാരാ, താങ്കൾ സമൂഹത്തിന്റെ ഹൃദയങ്ങളിൽ വിപ്ളവത്തിന്റെ വിഷവിത്തുകൾ പാവുകയാണ്‌. അവരുടെ ഹൃദയങ്ങളിലെ വളക്കൂറുകളിൽ, നനവുകളിൽ ആ വിത്തുകൾ പൊട്ടിമുളച്ചാൽ തഴച്ചുവളർന്നാൽ ഈ രാഷ്‌ട്രം വിപ്‌ളവാഗ്നിയിൽ അകപ്പെട്ട്‌ കത്തിജ്വലിക്കും. അത്‌ അനുവദിക്കാനാവില്ല. അതിനാൽ താങ്കൾ അനാവശ്യമായ വാചകക്കസർത്തുകൾ നിർത്തി മുഖ്യകഥാധാരയിലേക്ക്‌ മടങ്ങി വരിക.”

വ്യാസൻ ക്ഷീണിതനായിപ്പോയി. അയാൾ കസേരയിൽ ഇരുന്നു. സമൂഹത്തിൽ ചർച്ചകളും വാക്കുതർക്കങ്ങളും കരഘോഷങ്ങളും വെല്ലുവിളികളും ആക്രോശങ്ങളും മുഖരിതമായി. അവകളെല്പാം ഉച്ചഭാഷിണി പിടിച്ചെടുത്തു തുടങ്ങിയപ്പോൾ ഓഫ്‌ ചെയ്‌തു.

പത്രക്കാരും വിമർശകരും വിഭവ സമൃദ്ധമായൊരു സദ്യ കിട്ടിയതിന്റ്ര് ഹർഷോന്മാദത്തിലാണ്‌. ഹാളിലെ മുൻ കസേരകളിൽ ഇരിക്കുന്ന അവരുടെ വാക്ധോരണികൾ വളരെ ഉച്ചത്തിൽ തന്നെയാണ്‌.

സൌമ്യ അസ്വസ്ഥതപ്പെട്ടു. കുറെ സ്വസ്ഥതയ്ക്കു വേണ്ടി; കൂട്ടുകാർക്കൊപ്പം ഹാളിനു പുറത്ത്‌, വരാന്തയിൽ ഒരു ഒതുങ്ങിയ കോണിൽ മാറി നിന്നു.

ഹാളിൽ ശബ്ദവും ബഹളങ്ങളും കൂടി, കൂടിവരികയാണ്‌.ഒതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ്‌ സംഘാടകർ

ഒരടവ് പ്രയോഗിച്ചത്‌. എല്ലാവർക്കും സജന്യമായിട്ടൊരു സദ്യ.

സമുഹം ഒന്നാകെ അതിൽ “വീണു”പോവുകയാണുണ്ടായത്‌. ആഗോളമായ ആ സത്യം ഒരിക്കൽ കൂടി അരക്കിട്ട്‌ ഉറപ്പിക്കും പോലെ –“വയറാണ് വലത്‌.”

അത്‌ നഗ്നമായൊരു സത്യവുമാണല്ലൊ?! ഇക്കാണുന്ന എല്ലാ പുരോഗമനങ്ങാൾക്കും പിന്നിൽ ആ ഒരൊററ കാരണമേയുള്ള. ഒരു ചെറിയ ബുദ്ധിയുള്ള ആർക്കും അത്‌ കണ്ടെത്താനുമാകും,

ഈ കാണുന്ന ജീവജാലങ്ങളൊക്കെ വയറില്ലാത്തവരും തീററ

വേണ്ടാത്തവരുമായിരുന്നെങ്കിൽ അദ്ധ്വാനത്തിന്റെ ആവശ്യമു

ണ്ടായിരുന്നോ? എല്ലാ പ്രവർത്തികളം അധ്വാനങ്ങളും അന്തിമ

മായി തീററ സാധനങ്ങൾ സംഭരിക്കാൻ വേണ്ടിയല്ലൊ.

അതെ.

അങ്ങിനെയങ്ങു ചിന്തിച്ചു പോയാൽ ദൈവം, സൃഷ്ടാവ്‌,  ചൈതന്യം ചെയ്ത ഏററവും ശ്രേഷ്‌ഠവുമായ കർമ്മം ജീവജാലങ്ങൾക്ക്‌ വയറ്‌ ഉണ്ടാക്കിയെന്നതാണ്‌. ആ ചൈതന്യത്തിന്‌ ഇല്ലാത്തതും അതു മാത്രമാണ്‌. അങ്ങിനെയെങ്കിൽ ഇത്രയും പ്രത്യേകമായ, വ്യത്യസ്തമായൊരു കണ്ടെത്തലിന്‌ കാരണമെന്താണ്‌, ആ കാരണം കണ്ടുപിടിക്കാൻ കഴിയാത്തതാണ്‌ ജീവവർഗ്ഗത്തിലെ ഏററവും ശ്രേഷ്‌ഠരായ മനുഷ്യജാതിയുടെ പോരായ്മ. ആ ശ്രേഷ്‌ഠമായ ചൈതന്യത്തിന്റെ ഗരിമയും , അജ്ഞാതനെന്ന്‌ മനുഷ്യനെ കൊണ്ട്‌ പറയിക്കുന്നതും.

സൌമ്യയും അശ്വതിയും തികച്ചും വെജിററബിളായ കുറച്ചു്‌

ഭക്ഷണമാണ്‌ പാത്രങ്ങളിൽ പകർന്നെടുത്തത്‌. സലോമി സ്നേഹിതകളെടുത്തതു കൂടാതെ ഒരു ചിക്കൻ പീസ്‌ കൂടിയെടുത്തു.

വീണ്ടും വ്യാസൻ അവരെ തേടിയെത്തി. അയാൾ കൈയിൽ ഭക്ഷണപാത്രം താങ്ങിയിരുന്നു. ഇപ്പോൾ അയാളുടെ മുഖം സത്യം കണ്ടെത്തിയ അന്വേഷകന്റെതു പോലെ സത്തുഷ്‌ടമാണ്‌.

“പെൺകുട്ടി … എനിക്ക്‌ നിന്നെ തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു. നീ സൌമ്യ ബി. നായർ, എന്റെ കഥാപാത്രമാണ”. ഈ കണ്ണുകൾ, പൂ പോലെ വിരിഞ്ഞ ഈ മുഖം; ഒരു കടൾ ആകെ ഉള്ളിലൊതുക്കിയ ഈ മുഖഭാവം. എന്റെ കഥാപാത്രത്തിന്‌ മാത്രമേ ഉണ്ടാകൂ. എന്തിന്‌, ഞാൻ, അല്ലെങ്കിൽ സംഘാടകർ നേരിട്ട് ക്ഷണിക്കാതെ വന്നിട്ടുള്ള വ്യക്തികൾ നിങ്ങൾ മാത്രമാണ്‌. സൌമ്യ  … നിനക്ക്‌ മാത്രമേ അപ്രകാരം വരാൻ കഴിയുകയുള്ള.”

ഒരു നിമിഷം സൌമ്യയ്ക്ക് പ്രജ്ഞയററുപോയി. കുറെ നേര

ത്തെ പരിശ്രമത്തിനുശേഷമാണ്‌ അവൾ അന്ധകാരം മൂടിക്കിടന്നിരുന്ന ഇടനാഴിയിൽ നിന്നും തപ്പിത്തടഞ്ഞ് വെളിച്ച

ത്തിൽ എത്തിയത്‌.

അവൾ വായിൽ ഇടുക്കിയിരുന്ന ഭക്ഷണം അമർത്തിക്കടിച്ചൊതുക്കി.

ഹാ… !

അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. പഴുത്തു പാകമായൊരു കാന്താരിമുളക്‌ കടിച്ചിറക്കിയപ്പോൾ…….

“വളരെ നന്നായിരിക്കുന്നു. സൌമ്യയെക്കുറിച്ചുള്ള പരാമർശങ്ങൾ വരുമ്പോൾ വിയോജിപ്പുകളും തിരുത്തലുകളും സമൂഹത്തിന്റെ മുന്നിൽ തന്നെ അവതരിപ്പിക്കാനാവുമല്ലൊ?!”

അവർക്കൊന്നും പറയാനാവാതെനിന്നു. ഇളവെയിൽ അധികമായിട്ടേററിട്ട്‌ നാഡികൾ തളർന്ന് കിടക്കാറുണ്ടായിരുന്ന ചെറുപ്പകാല കളിയാണവളു
ടെ മനസ്സിൽ തെളിഞ്ഞു വന്നത്. ശരിക്കും ഇപ്പോൾ കുറെ സമയം കിടക്കുകയായിരുന്നു വേണ്ടിയിരുന്നത്. @@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top