അദ്ധ്യായം ആറ്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരു സമൂഹം അപ്പാടെ ഒരു ശോകാന്ത സിനിമ കണ്ടതു പോലെ .  ഏവരും എസ്തേറിന്റെ ചാരത്തേക്ക്‌ ഓടി അടുക്കുകയായിരുന്നെന്ന്‌ വ്യാസൻ കണ്ടു.

കഥ വായന നിർത്തി വ്യാസൻ ഹാളാകെ വീക്ഷണം നടത്തി.

ഒരു ശ്‌മശാന മൂകത!

ആ മൂകതയെ തകർക്കാതെ, എല്ലാവരെയും അവരവരുടെ പാതയിലൂടെ നടക്കാൻ വിട്ട്‌, വീണു കിട്ടിയ ഇടവേളയിൽ ഒരു മിനിട്ട്‌ ഇരിക്കാമെന്ന മോഹത്താൽ വ്യാസൻ കസേരയിൽ അമർന്നു.

സൌരമ്യ ചിന്തിച്ചത്‌ കാലഗതിയെ കുറിച്ചായിരുന്നു. പലരും പറഞ്ഞും, പലതും വായിച്ചും അറിഞ്ഞ വിധിയെക്കുറിച്ചായിരുന്നു. മുൻ ജെന്മ ചെയ്തികളുടെ ഫലമെന്നതിനെക്കുറിച്ച്‌. യഥാർത്ഥത്തിൽ അതൊക്കെ സത്യങ്ങളാണോ? എങ്കിൽ കഴിഞ്ഞ ജന്മത്തിൽ താൻ  ആയിരുന്നിട്ടാണ്‌ നിനച്ചിരിക്കാതെ കുത്തൊഴുക്കിൽ അകപ്പെട്ട്‌ ചുഴിയിൽ പെട്ട് കരകാണാക്കടലിൽ പെട്ടു പോയത്‌?  വേഗതയിലാണ്‌ മാത്യൂസ്‌ നിറം മാറികളഞ്ഞത്‌; ഓന്തിനു പോലും കഴിയാത്തത്ര വേഗത്തിൽ!

യഥാർത്ഥത്തിൽ ഇതിന്റെയൊക്കെ ചുക്കാൻ ദൈവമെന്ന്  പറഞ്ഞ്‌ ആരാധിക്കുന്ന സത്തയിൽ  തന്നെയാണോ? എങ്കിൽ

ഇത്രമാത്രം കൃതാർത്ഥതയോടെ പ്രവർത്തിചെയ്യുവാൻ ആ ശക്തി ആരെയാണ്‌ ഭയക്കുന്നത്‌? ആരോടാണ്‌ ബാദ്ധ്യതപ്പെട്ടിരിക്കുന്നത്‌? ഇത്രമാത്രം , അനന്തവും അവാച്യവുമായ വൈവിധ്യ ചരാചരങ്ങളിൽ തന്റെ അധികാരം വിനിയോഗിക്കാൻ കഴിയുന്നതെങ്ങനെ? എവിടെയാണതിന്റെ ആധാരം ഉറച്ചുനിൽക്കുന്നത്‌? ഇതെല്ലാം അങ്ങിനെ ഒന്നിന്റെ ചെയ്തികളെന്ന്‌ കണ്ടെത്താൻ മനുഷ്യബുദ്ധിക്ക് കഴിഞ്ഞിട്ടള്ളത്‌  സത്യമെങ്കിൽ, ഇത്രയുമൊക്കെ കണ്ടെത്താൻ കഴിയുമെങ്കിൽ അതിനെയൊക്കെ മുൻ കൂട്ടി അറിയാനും, അതിന്‌ പ്രതിവിധിയെന്ന് പറഞ്ഞ് നടത്തുന്ന സംഗതികൾ വിജയിക്കാതെ പോകുന്നത്‌ എന്തുകൊ ണ്ടാണ്‌?

മത്യൂസിന്റെ ടെറസ്സിൽ നിന്നാൽ വിശാലമായ വയലുകൾ കാണാം, നോക്കെത്താ ദൂരത്തോളം. ഇളം രാവിലെ ആണെങ്കിൽ അവിടെ നിന്നാൽ വെയിലുകായാം. ചെറുപ്പത്തിൽ വെയിലു കായയന്നത് എത്ര ഇഷ്ടമായിരുന്നെന്നോ! പക്ഷെ, കുറെസമയം കാഞ്ഞുകഴിഞ്ഞാൽ ക്ഷീണം തോന്നും, പിന്നെ കുറെസമയം കിടന്നുറങ്ങാം . ചെറുപ്പത്തിലെ വെക്കേഷനുകളിലെ ഒരു കളി

തന്നെയായിരുന്നു അതും. കാണായ പാടമാകെ കതിർ നിരന്നു കഴിഞ്ഞിരുന്ന ഒരു സന്ധ്യയിലാണ്‌, ഏററവും അടുത്തു കാണാൻ കഴിയുന്ന പാടവരമ്പത്ത്‌, ചവിട്ടേൽക്കാത്തിടത്ത്‌ പൂത്തുനിൽക്കുന്ന കാക്കപൂക്കൾ; ആയിരക്കണക്കിന്‌. ഒരിക്കൾ കാക്കുപൂക്കൾ മുററത്ത് വളത്താൻ ശ്രമിച്ചതാണ്‌. പക്ഷെ, സ്ഥിരമായിട്ട് വെള്ളം കെട്ടിനിൽക്കാനിടമില്ലാതിരുന്നതിനാൽ കരിഞ്ഞു പോവുകയാണുണ്ടായത്.

തോളത്ത്‌ ഒരു സ്‌പർശനം, മൃദുവായിട്ട്; വളരെ, വളരെ, മൃദുവായിട്ട്. അറിയാം മാത്യൂസിന് മാത്രമേ അങ്ങനെ സ്പർശിക്കാനാവുകയുള്ള. തിരിഞ്ഞു നോക്കിയില്ല നോക്കേണ്ടതിന്റെ കാര്യവുമില്ല. മാത്യൂസ് തന്നെയാണ്‌.

തോളത്ത്‌ വച്ച വിരൽ പതുക്കെ അരിച്ചൂ തുടങ്ങിയപ്പോൾ സംശയം തോന്നി, മാത്യൂസിന്റെ വിരലുകൾ അങ്ങിനെ ചെയ്യാറില്ല. തിരിഞ്ഞു നോക്കിയപ്പോൾ മാത്യൂസ്‌ തന്നെയായിരുന്നു.

ആ കണ്ണുകളിൽ വല്ലാത്തൊരു ഭീതിയുണ്ട്. ചെമ്പിച്ച മീശ കറുത്തു തുടങ്ങിയെങ്കിലും ചുണ്ടുകൾക്ക് വിറയലുണ്ട്. താൻ ചിരിക്കാൻ ശ്രമിച്ചപ്പോഴാണ്‌ മാത്യൂസിന്‌ സമാധാനമായത്‌. ദീർഘമായ നിശ്വാസം, പുഞ്ചിരി.

പക്ഷെ, വിരലുകാൾ…. ഒച്ചിനെപ്പോൽ അരിച്ചു കൊണ്ടേയിരുന്നു. തടയാനല്ല നോക്കിയത്‌, ആരേലും വരുമോ എന്നാണ്‌. ബാൽക്കണിയിലേക്കുള്ള വാതിൽ കുററിയിട്ടിരിക്കുന്നതു കണ്ടപ്പോൾ സമാധാനം തോന്നി. മാത്യൂസ്‌ കരുതിയിട്ട തന്നെയാവാം.

വിരലുകൾ സ്‌ഥാനങ്ങൾ തെററിക്കുകയാണ്‌….

തട്ടി മാററാനോ, ഓടിയകലാനോ തോന്നിയില്ല…

മുഖമെങ്ങിനെയാവാം? അറിയില്ല.

ഓരോ രോമകൂപങ്ങളും സടകുടയുകയാണ്‌.

മൃദുവായ വികാരങ്ങൾ ഉണരുകയാണ്‌,

സിരകളിലൂടെ വൈദ്യതി പ്രവഹിക്കുകയാണ്‌.

മാംസം ദൃഢമാവുകയാണ്‌,

ഹ്രദയം വിജ്രംഭിക്കുകയാണ്‌ ,

ഹാ……..

മാത്യൂസ്‌ ഏററവും ലോലമായ ഒരു ദ്രാവകമായിരിക്കുന്നു; ഓരോ രോമകൂപങ്ങൾ വഴിയും ത്വക്കിനുള്ളിലേക്ക്‌, സിരകളിലേക്ക്‌. രക്തത്തിലേക്ക്‌, ഹൃദയത്തിലേക്ക്‌ആഴ്ന്നിറങ്ങുകയാണ്‌.

മാത്യൂസ്‌ മാത്രമല്ല,

കുറെ ചെടികൾ,

കുറെ മണ്ണ്‌,

ഈ വീട്,

വലിയ വലിയ വൃക്ഷങ്ങൾ,

ഈ പ്രദേശമാകെ,

ഈ കാണുന്നതൊക്കെ,

ഈ കേൾക്കുന്നതാകെ,

ഈ പ്രപഞ്ചമാകെ,

ഉള്ളിലേക്ക്‌ ആഴ്ന്നിറങ്ങി വരുന്നു

ശരീരം വലുതായി, വലുതായി, വലുതായി…

എത്രമാത്രം ശക്തിയാണ്‌…

എന്തൊരു അനുഭൂതിയാണ്‌…

ഒന്നും കാണാനാവുന്നില്ല,

ഒന്നും അറിയാനുമാകുന്നില്ല.

എല്ലാം…

ഞാൻ മാത്രമായിരിക്കുന്നു.

സൌമ്യ മാത്രമായിരിക്കുന്നു

എന്റെ ദൈവമേ!

സൌമ്യയുടെ വിങ്ങികരച്ചിൽ കേട്ട്‌ സലോമിയും അശ്വതിയും അമ്പരന്നു, അടുത്തിരിക്കുന്നവർ കേൾക്കുന്നുവെന്നറിഞ്ഞപ്പോൾ  കൂടുതൽഅസ്വസ്ഥരായി. സലോമി, സൌമ്യയെ ഉണർത്തി. ഹാളിന്‌ പുറത്തേക്ക് നടന്നു.

സമൂഹം, കഥാകാരന്റെ വികാര വിജ്രംഭിതമായ അവതരണത്തെ അഭിനന്ദിക്കുകയയം സൌമ്യയിലുണ്ടായ വികാര ആദേശത്തെ ഓർത്ത്‌ സഹതപിക്കുകയും ചെയ്തു.

സൌമ്യ പുറത്തെ ടാപ്പിൽ നിന്നും വെള്ളമെടുത്ത്‌ മുഖം കഴുകി. അമ്പരന്ന സലോമിയുടെ, അശ്വതിയുടെ കണ്ണുകൾ നോക്കി ചിരിച്ചു.

പണ്ട്‌ അകത്താളുകളും പരിവാരങ്ങളും, പണിക്കാരും നിറഞ്ഞതായിരുന്നു തറവാട്. നാലുകെട്ടും നടുപുരയുമൊക്കെയായിട്ട്, ഭാഗം വച്ചും അന്യനാടുകളിൽ ജോലിയായും വിവാഹം കഴിച്ചും പോയിക്കഴിഞ്ഞപ്പോൾ താവാട്ടിൽ രാഘവൻ നായരും ഭാര്യ ദാക്ഷായണിഅമ്മയും അയാളടെ, ഭത്താവു മരിച്ചുപോയ പെങ്ങൾ ഭാനുവും, മകൾ ഉണ്ണിമായയും മാത്രമായിരിക്കുന്നു.

ഉമ്മറക്കോലായിൽ ചാരുകസാലയിൽ ക്ഷീണിതനായിട്ട്‌അയാൾ എന്നും പകലുകളിൽ മയങ്ങിക്കിടക്കുന്നു. ഇടയ്ക്ക്‌ അയാൾക്കൊരു കട്ടൻ ചായ കുടിക്കാനോ ജീരക വെള്ളം കുടിക്കാനോവേണ്ടി വിളിച്ചാൽ ആരു വിളി കേൾക്കാൻ !

പെണ്ണുങ്ങൾ അങ്ങകത്ത്‌ അടുക്കളയിലോ, ചുററുവട്ടത്തോ ഒക്കെ ആവും: വിളി അവിടെ എത്തില്ല എന്നു സാരം. വിളിച്ച് മടുക്കുമ്പോൾ അയാൾ തന്നെ എഴുന്നേററ്‌ കട്ട്ളപ്പടികളിൽ തട്ടി തടവി അടുക്കളുയോളം എത്തേണ്ടി വരുന്നു. അഴുക്കളയിൽ എത്തിയാലോ ഇടുങ്ങി, പൊടിയും മഷിയും പററി കറുത്ത ഭിത്തികളും, നിറയെ പുകയും മാത്രമേ കാണാൻ

ഉണ്ടാകൂ. അങ്ങിനെയെങ്കില്‍ വീണ്ടും വിളിക്കേണ്ട നാമം ഉണ്ണിമായയുടേതാണ്‌. അയാൾക്കറിയാം ഭാര്യയും , പെങ്ങളും അടുത്ത്‌ എവിടേലും കിടന്ന്‌ മയക്കമാകും .

ഉണ്ണിമായയെ വിളിച്ചാലോ “എന്തോ” എന്നൊരു വിളി കേൾക്കലിനുശേഷം നിമിഷങ്ങൾ കഴിയുമ്പോൾ പുകമറയെ കീറി മുറിച്ച് ഒരു പെൺകുട്ടി പുറത്ത്‌ വരികയായി.കുളിച്ച്‌ ഈറൻ പകർന്ന്, മുടിയിൽ തുളസിക്കതിർ ചൂടി ഉണ്ണിമായ. അവളടെ സെററിലും ജമ്പറിലും ആകെ കരിയായിരിക്കുന്നു.

അവളെ കാണുമ്പോൾ രാഘവൻ നായരുടെ എല്ലാ ദാഹങ്ങളും അടങ്ങിയിരിക്കും.  അവൾ വലിയ പെണ്ണായിരിക്കുന്നു, എന്നതു തന്നെ കാരണം.

അയൽ പക്കത്തെ ബഷീറിന്റെ ഒരേയൊരു കടുംപിടുത്തം കാരണമാണ്‌ രാഘവൻ നായർ മകൻ സുകുമാരനെ ഗൾഫിൽ

അയച്ചത്‌. ബഷീറിന്റെ മകൻ അബ്‌ദു സുകുമാരന്റെ സഹപാഠിയും സ്‌നേഹിതനുമായിരുന്നു.

ചീട്ടകളിച്ചും, കള്ള കുടിച്ചും, അടിപിടികൂട്ടിയും, മീൻ കച്ചവടക്കാരൻ ബഷീറിന്‌ നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്‌ഥയിലെത്തിയപ്പോഴാണ്‌ ചാവക്കാട്ട് കൊണ്ടു പോയി കള്ളലോഞ്ചു കയററി ഗൾഫിൽ വിട്ടത്‌.

പക്ഷെ, പ്രതീക്ഷിച്ചതിലും നേരത്തെ അവൻ നന്നായി. ബഷീർ മീൻ കച്ചവടം നിർത്തി രണ്ടുനില മാളിക പണിതു, തെങ്ങിൻ തോപ്പു വാങ്ങി, മടിബാങ്ക് തുടങ്ങി… ….

സുകുമാരൻ പാസ്സ്പ്പോർട്ടും,. വിസയും, എൻ. ഒ.സി. യും ഒക്കെ തയ്യാറാക്കി ഫ്ലൈററിലാണ്‌ പോയത്‌. അതിനായിട്ട്‌ തറവാട്ടു സ്വത്തായി കിട്ടിയ ഒരേക്കർ തരിശ്ശ് നിലവും നാലുകെട്ടും നടുപ്പുരയും അല്ലറചില്പറ ഇടങ്ങളും കഴിഞ്ഞുള്ള ഭാഗം ബഷീറിന്‌ തീറെഴുതി കൊടുക്കേണ്ടി വന്നു. അതുകൊണ്ടെന്തായി അഞ്ചു വർഷമായിട്ട്‌ അന്നം മുട്ടാതുള്ള തുക മാസാമ്മാസം എത്തും.

ഇനിയും രാഘവൻ നായർക്കെ ഒരൊററ ആഗ്രഹമേയുള്ള. മകൻ നാട്ടിലെത്തിയാലുടൻ ഉണ്ണിമായയെ അവന്റെ കൈകളി

ലേല്പിക്കണം. അതിനു വേണ്ടി മാത്രമാണ്‌ കഴിഞ്ഞ മൂന്നു വർഷമായിട്ട് മകനെഴുതുന്ന കത്തുകളിലെ അവസാന വാചകം “നീ എത്രയും വേഗം വരണം. ഞങ്ങൾക്ക്‌ കാണാൻ കൊതിയായി?” എന്ന്‌ ആക്കിയിരിക്കുന്നത്‌.

അങ്ങിനെയിരിക്കെ എല്ലാ ഗൾഫുകാരന്മാരും എത്തും പോലെ എയർ പോർട്ടിൽ നിന്നും ടാക്‌സികാറിൽ, കാറിനു മുകളിൽ രണ്ടുമൂന്നു വലിയ പെട്ടികളമായി സുകുമാരൻ വന്നു.

പടിപ്പുരയുടെ പടി ഇതേവരെ ചെതുക്കു പിടിച്ചു പോകാതിരുന്നതിനാൽ കാർ മുററത്തെത്തിയില്ല. പടിക്കു പുറത്ത്‌ നിന്നതേയുള്ളൂ. വാർത്ത കേട്ടിട്ടെത്തിയ നാട്ടിലെ രണ്ടു കുട്ടികളാണ്‌ പെട്ടികൾ മുന്നിലെ കോലായിൽ എടുത്തുവച്ചത്‌.

ഈ വരവിൽ തന്നെ വിവാഹം നടത്തണമെന്ന രാഘവൻനായരുടെ ആവശ്യത്തിന്‌ സുകുമാൻ യാതൊരു എതിർപ്പും പറഞ്ഞില്ല. പക്ഷെ, ഭാവിജീവിതത്തിന്റെ കാര്യമായതിനാൽ കുറച്ച് പ്രാക്‌ടിക്കൽ ആയി എന്നു മാത്രം. അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു സൂപ്രവൈസറുടെ സഹോദരിയും പാലക്കാട്ടക്കാരൻ ഒരു മേനോന്റെ മകളമായ മിനി മേനോൻ ആണെങ്കിൽ ജീവിതം കൂടുതൽ സുരക്ഷിതമാകുമെന്നതു കൊണ്ടും, അവർ പത്തമ്പതുപവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും അഞ്ചുലക്ഷത്തിൽ കുറയാത്ത ഷെയറും തരാമെന്ന് വാഗ്ദാനം ചെയ്‌ത സ്ഥിതിക്ക്‌ ഒഴിവാക്കുന്നത്‌ വിഡ്ഡിത്തമാകുമെന്നതു കൊണ്ടും രാഘവൻ നായരുടെ ആഗ്രഹത്തിന്‌ അത്രവില കൊടുത്തില്ല എന്നുമാത്രം.

വാർത്തകേട്ടിട്ട് ഉണ്ണിമായയ്ക്ക് മോഹഭംഗവും ദുഃഖവും ഒന്നു മുണ്ടായില്ല. സുകുമാരൻ അവൾക്ക്‌ മോഹങ്ങൾ കൊടുക്കുകയോ, അവനോടൊത്ത്‌ ജീവിക്കുന്ന കാര്യങ്ങളോർത്ത് സന്തോഷിക്കുകയോ ചെയ്‌തിരുന്നില്ല എന്നതുകൊണ്ട്‌.

തറവാടും ബാക്കിയുള്ള സ്ഥലവും വിൽക്കുകയോ, വീടു മാത്രം പൊളിച്ചു വിൽക്കുകയോ ചെയ്തിട്ട്‌ ഒരു ചെറിയ വീടും സൌകര്യങ്ങളും സ്വന്തമാക്കാനാണ് രാഘവൻ നായർ മകനോടു പറഞ്ഞത്‌. പക്ഷെ, അവന്‌ അത്‌ താല്പര്യമായില്ല. അയാൾ പടിപ്പുര പൊളിച്ച്‌ വാഹനങ്ങൾ കയറിയിറങ്ങാൻ പാകത്തിന്‌ ഒരു ഗെയിററ്‌സ്ഥാപിക്കുകയും അടുക്കള ആധുനീകരിക്കയും ചെയ്തു. വൈദ്യുതി എത്തിക്കുകയും പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. മററ്‌ അററകുറ്റ പണികൾ ചെയ്യുകയും വെള്ളപൂശി, കളറു പൂശി, പെയിന്റു ചെയ്തു വന്നപ്പോൾ ഒരു രാജകീയ പ്രൌഡി തന്നെയുണ്ടായി.

മെഴുക്കും ചെളിയും കൊണ്ട്‌ മൂടുകയും, തട്ടും മുട്ടും കൊണ്ട്‌അടരുകയും ചെയ്തു കൊത്തുപണികൾ ഭംഗിയാക്കാനും കൂട്ടിയോജിപ്പിക്കാനുമായിട്ടാണ്‌ മാധവനെത്തിയത്. തച്ചു ശാസ്ത്രത്തിൽ മിടുക്കനെന്ന്‌ പലരും പറഞ്ഞറിഞ്ഞ് സുകുമാരൻ വിളിപ്പിക്കുകയായിരുന്നു.

അഞ്ചടി പൊക്കവും ഒത്ത ശരീരവുമുള്ള മാധവന്‍ അത്ര സുന്ദരനൊന്നുമായിരുന്നില്ല. പക്ഷെ, നാവിലും വിരൽത്തുമ്പിലും കല വിളയാടി നിന്നു.

തെക്കിനിയിലെ ഒരു തൂണിലെ സുന്ദരിയുടെ അടർന്നു പോയ ഒരു മുല വച്ചു പിടിപ്പിച്ച് ചെത്തി ചെത്തം വരുത്തവെ, നാലഞ്ച്‌ തുണുകൾക്ക്‌ അകലെ ഒരു നിഴലാട്ടംകണ്ടു ശ്രദ്ധിച്ചു പോയി.

പച്ച ബ്ലൌസിന്റെ ഒരു കയ്യും അവിടവിടെ കരിപുരണ്ട സെററുമുണ്ടും മാത്രമേ തൂണു കാണാൻ അനുവദിച്ചുള്ള. കൂടുതൽ കാണാനുള്ള കൊതികൊണ്ട്‌ കുറേ നേരം നോക്കിയിരുന്നു.

കാണാതായപ്പോൾ വീണ്ടും പണി തുടർന്നു, നിഴൽ ചലിച്ചപ്പോൾ തിരിഞ്ഞുനോക്കി. കണ്ടപ്പോൾ അസാധാരണമായൊരു തോന്നൽ, മനസ്സിൽ……..

ആ കണ്ണുകളിൽ ആരാധന, ആരാധന മാറി യാചനയാണെന്നു തോന്നി.

മാധവൻ ചിന്തിച്ചത്‌ അവൾ എന്താണ്‌ തന്നിൽ നിന്നും യാചിക്കുന്നതെന്നാണ്‌. പൊക്കണത്തിൽ കുറെ ഉളിയും, കൊട്ടു

വടിയും, വാളമായിട്ട്‌ ഉരുചുററുന്ന തന്നിൽ നിന്നും.

ഒരുനിമിഷം താൻ മിനുക്കിതീർത്ത ശില്പത്തിന്റെ മുഖത്ത് ഉണ്ണിമായയെ കണ്ടു, ശില്പത്തിന്റെ അംഗ വടിവ്‌ അവളുടെ ദേഹത്തു കണ്ടു. അപ്പോൾ പണ്ടുപണ്ടേ ഈ തറവാട്‌ പണിത്‌

ഉയർത്തുന്ന കാലത്തും, ഇവിടത്തെ പെണ്ണുങ്ങൾക്ക്‌ ഇതേ മുഖ

ഛായയായിരുന്നിരിക്കണം. അന്ന്‌ ജീവിച്ചിരുന്ന ഏതോ സുന്ദരിയെ നോക്കി ശില്പി തനിപ്പകർപ്പിൽ   ഈ ശില്പം തീർക്കു

കയായിരുന്നിരിക്കണം. പക്ഷെ, ഉണ്ണിമായയ്ക്കു് അല്പം മങ്ങലുണ്ട്‌ നിറത്തിൽ.

പിന്നീടവൻ ആ തറവാട്ടിലുള്ള തൂൺ ശില്പങ്ങളിലും ചുവർ   ചിത്രങ്ങളിലും ഉണ്ണിമായയെ തിരയുകയായിരുന്നു.

അതെല്ലാം ഉണ്ണിമായയുടെതു തന്നെയായിരുന്നു.

അവൻ തെക്കിനിയിലും വടക്കിനിയിലും അകത്തളങ്ങളിലും ശില്പങ്ങൾ മിനുക്കി നടന്നു.

അപ്പോഴൊക്കെ മനമാകെ ഉണ്ണിമായ മാത്രമായിരുന്നു.

മനമാകെ നിറഞ്ഞുനിന്ന ഉണ്ണിമായയുടെ രൂപത്തിലെത്തും വരെ ശില്പങ്ങളെ മിനുക്കി, വ൪ണ്ണുംപൂശി.

വിറളി പിടിച്ചു ആ പണികരൾക്കിടയിലും അവൻ ഒരു സത്യം കണ്ടെത്തി. ഉണ്ണിമായ ദു:ഖിതയാണെന്നും, ഈ തറവാടിന്റെ ഇരുളടഞ്ഞ മൂലകളിൽ നിന്നും അഴുക്കളിൽ നിന്നും മോചിതയാകാൻ മോഹിക്കുന്നുവെന്നും, അവളെ മോചിപ്പിക്കു മെന്ന്‌ കരുതിയിരുന്ന സൂകുമാരന്റെ കൈകൾ ഇനിയും അവൾക്കുനേരെ നീളകയില്ലെന്നും.

ഊപുരയുടെ മച്ച്‌ പോളീഷ് ചെയ്ത ഒരുനാൾ അയാളെ നോക്കി നിന്ന ഉണ്ണിമായയോടു തിരക്കി.

“ഉണ്ണിമായക്ക്‌ എന്നെ ഇഷ്‌ടമായോ?”

“ഉം”

“എന്റെ കൂടെ വരുന്നോ?’

“….”

“നാടു കണ്ട്, നഗരം കണ്ടെ, നാട്ടാരെ കണ്ട്….”

‘…..”

“ഈ കരിയും മഷിയും കളഞ്ഞ്‌, പൊടിയും മാറാലയും വെടിഞ്ഞ്‌.”

“നിറവെളിച്ചത്തിൽ ആകാശത്തിന്‌ കീഴെ .. …”

“……..”

“വല്ലവർക്കും വേണ്ടി വീട് പണിത്‌, വല്ലവർക്കും വേണ്ടി കട്ടിലു തീർത്ത് നമുക്ക്‌ കഴിയാം ……..”

“വല്ലവരുടെയും വീട്ടിൽ അന്തിയുറങ്ങി, നേര വെളുക്കെ ഉണർന്ന് അടുത്ത കൂര തേടി അലയാം …..”

“നമുക്ക്‌ ആകാശത്തിലെ പറവകളെപ്പോലെ ഭൂമിയിലെ കാറ്റു പോലെ സ്വതന്ത്രരായിരിക്കാം….”

ഉണ്ണിമായയ്ക്ക് അധികമൊന്നും പറയാനില്ലായിരുന്നു, അറിയുകയുമില്ലായിരുന്നു. തറവാടിന്റെ ചെത്തിമിനുക്ക് പണി കഴിയും മുമ്പെ മാധവൻ അവളടെ കൈയ്ക്കു പിടിച്ച്  വിശാലമായ ലോകത്തേക്ക് ഏറങ്ങി നടന്നു.

കൊട്ടും കുരവയും പഞ്ചവാദ്യത്തിനും പകരം ആക്രോശങ്ങളം , വെല്ലു വിളികളും ചേരി തിരിവുമുണ്ടായി. സുകുമാരന്റെ അഭിമാനത്തിന്‌ ക്ഷതമേററന്ന്‌ വിളിച്ചു കൂവി തറവാട്‌ കുലുങ്ങ്‌മാറ് ചവിട്ടി മെതിച്ചു. സഹികെട്ടപ്പോൾ രാഘവൻ നായർ കുറച്ച് ആട്ടംതുപ്പും കൊടുത്തപ്പോൾ ശമിച്ചു. എങ്കിലും,നാട്ടിൽ കുറെ നാളത്തേക്കു  കൂടി ചർച്ചകളും കോലാഹലങ്ങളും

ആഴ്‌ചകൾ കഴിഞ്ഞപ്പോൾ അതും അടങ്ങി.

“സ്വാർത്ഥതയിലല്ല ഉദാരതയിലാണ്‌ സ്‌നേഹം മുളക്കുന്നത്…. വാങ്ങുന്നതിലല്ല കൊടുക്കുന്നതിലാണ സനേഹം വളരുന്നത്‌.”

ഒരിക്കൽ ഉണ്ണി മേഴ്സിയോടു പറഞ്ഞു.

താഴെ ഭൂതത്താൻ കെട്ടിയ അണയിലെ തെളിഞ്ഞ വെള്ളത്തിൽ അവരുടെ സഹപാഠികൾ, ആൺട്ടികളും , പെൺകുട്ടികളും ഇഴ ചേര്‍ന്ന്‌ ആർത്തുല്ലസിക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്നു,

ഉണ്ണിക്ക്‌ അവരോടൊത്ത് അപ്രകാരം തുള്ളിച്ചാടാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. മരങ്ങൾക്കിടയിലൂടെ എത്തുന്ന മഞ്ഞ വെയിൾ നാളങ്ങളെ നോക്കി അവനിരുന്നു.

മേഴ്‌സിയുടെ കണ്ണുകളും മുഖവും ചുവന്നിരുന്നു.

“എന്റെ കൈയ്യില്‍ നിനക്ക് തരാനായിട്ട് എന്താണുള്ളത്‌ മേഴ്‌സി?”

അവൾ മുഖമുയർത്തിയില്ല.

“ഒന്നുമില്ല.”

കൂട്ടത്തിൽ നിന്നും വേറിട്ട്‌, മരങ്ങളുടെ മറവിൽ ചലിച്ച നിഴലുകളെ മേഴ്‌സി ശ്രദ്ധിച്ചു. അത്‌ ജോസഫും ആഷ്നിയയ മായിരിക്കണം.

ആ നിഴലുകൾ പുണരുകയാണെ്‌.

അവൾ കണ്ണുകൾ പിൻ വലിച്ചു.

“നീ പറയുമായിരിക്കും, ഉള്ളിൽ നിന്നും, ഹൃദയത്തിൽ നിന്നും, ആഴങ്ങളിൽ നിന്നും എത്തുന്ന സ്‌നേഹം മതിയെന്ന്‌. പക്ഷെ, മേഴ്‌സി അതൊരിക്കലും യാഥാത്ഥ്യമാകുന്നില്ല. നിനക്ക്‌, നിസ്വാർത്ഥമായിട്ട്‌, സമാധാനമായിട്ട്‌, സ്വസ്ഥമായിട്ട്‌ ഒരു ജീവിതം തരാൻ കഴിഞ്ഞാലേ ഞാൻ നിന്നെ സ്‌നേഹിക്കുന്നെന്ന്‌ പറയാന്‍ കഴിയൂ. അതിന്‌ കഴിയാത്തിറ്റത്തോളംകാലം ഞാൻ നിന്നെ എന്നിലേയ്ക്ക്‌ വിളിക്കരുത്‌. ഇതെല്ലാം അറിഞ്ഞിട്ടം ഞാന്‍ നിന്നെ വിളിക്കുന്നെങ്കിൾ ഞാൻ സ്വാർത്ഥനാണ്‌……”

“ഉണ്ണീ….പ്ലീസ്‌.. നോ മോർ…”

അവൾ പാറയിൽ നിന്നും സാവാധാനം ഊഴ്ന്നിറങ്ങി.

താഴെ, മുട്ടുവരെ വെള്ളത്തിൽ സാരിത്തലപ്പ്‌ ഒരു കയ്യാൽ ഉയർത്തിപ്പിടിച്ചു നിന്ന്‌ മുഖംകഴുകി. ഈറനായ കണ്ണുകളാൽ അവനെ വിളിച്ചു.

തെളിഞ്ഞ വെള്ളത്തിൽ, മഞ്ഞവെയിൽ നിറത്തിൽ സ്വർണ്ണക്കൊലുസിട്ട അവളുടെ പാദങ്ങൾ, വെളുത്തകാലുകൾ…

ഉണ്ണി താഴേയ്ക്കിറങ്ങിയില്ല. അവൾ നീട്ടിയ കൈ സ്വീകരിക്കാതെ പൊക്കം കൂടിയ ഒരു കല്ലിൽ അവൻ കയറിനിന്നു. അവിടെ നിന്നാൽ പുഴയ്‌ക്കുമേലെ മനുഷ്യൻ കെട്ടിപ്പടുത്ത അണക്കെട്ട്‌ കാണാം.

ഭൂമിയിൽ നിന്നും വെയില്‍ ആകാശത്തേക്ക് ഉരുണ്ടു കൂടുകയായിരുന്നു. @@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top