ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു കൊണ്ട്
പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു.
പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും
അകത്തളം നിറഞ്ഞു. സംഘാടകർ അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നും ചില സംഘാടക മുഖങ്ങൾ
കണ്ടാൽ.
അകത്തളം നിറഞ്ഞു
കഴിഞ്ഞപ്പോൾ ഒരു ആഘോഷത്തിന്റെ പ്രതീതി. ആഭരണ, വസ്ത്ര പ്രദര്‍ശനക്കാരുടെ,
വീമ്പു പറച്ചിലുകാരുടെ ഒരു കൂട്ടായ്മ പിറന്നതു പോലെ.
നൂറു കണക്കിന് പൊയ്
മുഖങ്ങൾ,
ആയിരക്കണക്കിന് പാഴ്
വാക്കുകൾ......