കഥയും
കവിതയും
കവിത റം
ആകുന്നു, കഥ വിസ്കിയും. കവിത ബോധത്തിൽ കയറി വിസ്ഫോടനം തീർത്ത്
ദേഹമാകെ പടർന്ന് വിയർപ്പിച്ച് അഴുക്കുകളെ അകറ്റുന്നു.
കഥ മനസ്സിൽ കയറി എരിച്ചെരിച്ച് ദേഹത്തെ വിറപ്പിച്ച് മലങ്ങളെ പുറത്താക്കുന്നു. എനിക്കിഷ്ടം കോക്ക്ടെയിലാണ്,
തികഞ്ഞ മന്ദത. സമൂഹത്തിന്റെ കരിമുഖം കണ്ടിട്ടെന്റെ
ചേതന അറ്റു പോകാത്തത് അതുകൊണ്ടാണ്.
@
ഭാര്യയും
കാമുകിയും
ഭാര്യയെ
ഞാൻ നെരുപ്പോടാക്കി കിടപ്പു മുറിയുടെ മുലക്ക് വച്ചിരിക്കുകയാണ്, കാമുകിയെ ആഴിയാക്കി കിടപ്പറക്ക് പുറത്തും.
@
പോക്കറ്റ്
പോക്കറ്റുകൾ
പണം സൂക്ഷിക്കുന്നിടം മാത്രമല്ല. നവമതങ്ങളെ കനലിലിട്ട് പഴുപ്പിച്ച്,
അടിച്ച് പതം വരുത്തി ചുരികകളാക്കുന്ന ആലകൾ കൂടിയാണ്.
അങ്ങിനെയുള്ള ഒളിപ്പോക്കറ്റുകളിൽ നിന്നുമാണ് ക്ഷുഭിത
യൌവനങ്ങൾ പരുവപ്പെട്ട് പുറത്ത് വന്ന്
മലയാളക്കരയാകെ പടർന്നത്.
@
കടം
കടം കൊണ്ടവൻ
കണക്കുകൾ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഗണിച്ചും ചിത്തഭ്രമം കൊണ്ടു. കണക്കുകൾ കാണാച്ചുഴിയിലേക്ക്
ചൂഴ്ന്നു പോയി. കടം കൊടുപ്പവൻ കാണാച്ചുഴികൾ തേടി
നടന്ന് ഉന്മാദിയായി, കണ്ട ചുഴിലിലേക്ക്
ഇറങ്ങിപ്പോയി.
@
ഞാനും
അവളും
അവൾ
നിസ്സഹായയായി, അരിശം മൂത്ത്, എന്‍റെ മുഖം നഖങ്ങളാൽ മാന്തിക്കീറി
പറഞ്ഞു
“ഐ ഹേറ്റ് യൂ.... നീയെന്നെ തിന്നു തീര്‍ത്തു, കുടിച്ചു തീര്‍ത്തു. ചണ്ടി എടുത്ത് അടുപ്പില്‍ വച്ച് കത്തിച്ച് അരി
വേവിക്കുന്നു.”
@