സുദര്‍ശനന് കഴിഞ്ഞ രാത്രി
മുഴുവന്‍ പനിയായിരുന്നു. എന്നാല്‍ സന്ധ്യവരെ ഒരു പനിക്കോളുമില്ലായിരുന്നു. എന്തെന്നറിയില്ല, അത്താഴം
കഴിഞ്ഞ് കിടന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ ശക്തമായ കുളിര് തോന്നിയതാണ്. തലവഴി മൂടി കിടന്നു. ഉറങ്ങിപ്പോയി. മതി മറന്ന ഉറക്കം. ഉണര്‍ന്നപ്പോൾ നേരം നന്നെ
വെളുത്തിരിക്കുന്നു. വിയര്‍ത്തിരിക്കുന്നു.
വെറുതെ വിയര്‍ക്കലല്ല, പുതപ്പിനെ, കിടക്ക
വിരിയെ നനച്ചു കൊണ്ട്. എട്ടു
മണിയായിരിക്കുന്നു. എന്നിട്ടോ തനിയെ ഉണര്‍ന്നതല്ല. വിളിച്ചുണര്‍ത്തിയതാണ്. വിളിച്ചുണര്‍ത്താന്‍ ആ വീട്ടിൽ ആരുമില്ല. കോളിംഗ് ബെല്ലടിച്ചാണ് ഉണര്‍ത്തിയിരിക്കുന്നത്.
സുദര്‍ശനക്രിയ