ഒരകാലമൃതന്റെ സ്മരണിക

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ് -  നോവൽ തുടങ്ങുന്നു.

മങ്കാവുടിയിൽ ഇന്ന്സുര്യൻ കിഴക്കാണ്ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്രണ്ട്ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും.

മങ്കാവുടി പണ്ട്മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്മങ്കാവുടിയായി. പറഞ്ഞത്ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്ഏറെ എഴുന്നതും ഞങ്ങൾ തന്നെ.

അങ്ങ്വടക്കും, ഇങ്ങ്തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്തല വച്ച്അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്മലനിരകളിലാണെങ്കിലും പാദങ്ങൾ
കൊളളുന്നത്കടലോരത്തല്ല. മറ്റൊരു ഈരിന്റെ ശിരസ്സിലാണ്‌.

പണ്ട്വടക്ക്നിന്നും തെക്കു നിന്നും വഞ്ചികളിൾ ഇവളെത്തേടി ആളുകളെത്തിയിരുന്നു. ഇന്നോ പടിഞ്ഞാറു നിന്നുള്ള ഒരേ ഒരു വഴിയെ, ടാർ പാതയിലൂടെ മോട്ടോർ വാഹനങ്ങളിൽ എത്തുന്നു.

പണ്ടെത്തിയിരുന്നത്സുന്ദരന്മാരായ വെള്ളക്കാരും ഇരുനിറക്കാരായ അറബികളുമായിരുന്നു. ഇന്നോ വെളുത്തിട്ടും കറുത്തിട്ടും ഇരുനിറത്തിലും സുന്ദരന്മാരും സുന്ദരികളുമുണ്ട്‌.

പണ്ട്മുളകും സുഗന്ധങ്ങളും കൊടുത്തിരുന്നു; പലതും കൊള്ളുകയും ചെയ്തിരുന്നു. ഇന്നും പലതും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നു.

അതിലും പണ്ട്‌, അവൾക്ക് പേരു വീഴും മുമ്പും ഇവിടെ ഉണ്ടായിരുന്നു. നിറഞ്ഞകാടായി, അതിന്മുമ്പ്തരിശ്ലായി, നിലയറിയാത്ത കടലായി…………..