ഒരാൾ കഥയിലേക്ക്
വരുന്നതെന്തിനാണ്....... നമുക്ക് അയാളെ അറിയുന്നതിനാണ്. നാം എന്തിനാണ് അയാളെ അറിയുന്നത്..... അയാളുടെ
അനുഭവം കാണുന്നതിനാണ്. എന്തിനാണ് നാം അയാളുടെ അനുഭവം കാണുന്നത്..... നമുക്ക്
ചുറ്റും നടക്കുന്ന കാര്യങ്ങളെ ബോദ്ധ്യമാകാനാണ്.
എന്തിനാണ് നാം ചുറ്റും നടക്കുന്ന
കാര്യങ്ങൾ ബോദ്ധ്യമാകുന്നത്..... ഇങ്ങിനെയൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന്
മനസ്സിലാക്കാനാണ്. അതുകണ്ട് ജീവിതം പഠിക്കുന്നതിനാണ്, പുതുകാലത്ത് ജീവിതത്തെ കരുപിടിപ്പിക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ട്, അതുകൊണ്ട് മാത്രം ആ ഒരാള്‍
കഥയിലേക്ക് വരേണ്ടത് അനിവാര്യമാണ്.
ആ ഒരാൾ കഥയിലേക്ക് വരണമെങ്കിൽ അയാള്‍ക്ക് നാം അറിയാത്ത, കേള്‍ക്കാത്ത ഒരു കഥ വേണം.
അങ്ങിനെ ഒരു കഥയുണ്ടാവണമെങ്കിൽ പുതിയ ജീവിത സാഹചര്യങ്ങള്‍ വേണം, ഭൂപ്രകൃതി വേണം.