കൊന്നും തിന്നും മതി
വന്നിട്ടല്ല, ഒരുള്‍ ഭയം, അടുത്ത ഇരയാകുമോയെന്ന്. കയ്യൂക്കു കൊണ്ട് ഒരു ദേശീയ പാര്‍ട്ടിയുടെ
പ്രദേശിക നേതാവായി. ഇപ്പോള്‍
സ്വസ്ഥം. നാല്‍ക്കവലയില്‍ നിന്ന് സദാചാരം
പറയാം, അമ്മയുടെ പുരയിലും, പെങ്ങളുടെ
മറക്കുള്ളിലും ഒളിഞ്ഞു നോക്കാം, സദാചാരം നടപ്പാക്കാം. തീറ്റക്കൊരു കുറവുമില്ല, ഉള്‍ഭയമില്ല,
സുഖം, സമാധാനം.
സദാചാര പോലീസ്