കൊവീഡിയൻ ആകാശം

എന്റെ ആകാശം ചുരുങ്ങിച്ചുരുങ്ങി മനസ്സിനുള്ളിലേക്ക് കയറിപ്പോയി.  അവിടെയിരുന്നും ചുരുങ്ങി ഒരണുവായി, ഒരു കറുത്ത പൊട്ടുമാത്രമായി.

എന്റെ ദേഹത്തെ നാല് ചുവരുകൾക്കുള്ളിലാക്കി, കാഴ്ചകൾ ചുവരുകൾ മാത്രമായി, മൂക്കിൽ മാസ്ക്കിന്റെ തുണിമണം മാത്രമായി, കേൾവികൾ കോവിഡ് കീർത്തനങ്ങളിൽ ഒതുങ്ങി. കൈകൾ ഉറകളിലാക്കി സ്പർശനത്തെ ബന്ധിച്ചു. അനുവദനീയമായ ജീവിത ബന്ധങ്ങൾ വിളിപ്പാടുകൾക്കും അകലെയായി, രഹസ്യമായി സൂക്ഷിച്ചിരുന്ന ജാരസ്നേഹം നിർജീവമായി....

ജനനങ്ങൾ അറിയുന്നില്ല,

മരണങ്ങൾ അറിയുന്നില്ല,

വൈവാഹിക വികസനങ്ങൾ സങ്കല്പങ്ങളിൽ ഒതുങ്ങിയിരിക്കുന്നു.

ഇപ്പോൾ ഞാൻ മാത്രം,

ഞാൻ മാത്രം.

ബുദ്ധൻ തുറന്ന മനവാതായനങ്ങളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.

ഞാൻ എന്ന സ്വത്വം മാത്രം.