അവൾ അവന്‍റെ
ജീവിതത്തിലേക്ക് വന്നത് ഇരുപത്തിഒന്നാമത്തെ വയസ്സിലാണ്, അവനന്ന് ഇരുപത്തിയെട്ടും. സമൃദ്ധമായ ദേഹവും അളവറ്റ സമ്പത്തും കൊണ്ടു
വന്ന് അവൾ അവനെ പോഷിപ്പിച്ചു. അത് നാട്ടുനടപ്പ്.
കൊക്കുരുമി ചിറകുകൾ വിടര്‍ത്തി കുറേനാൾ അവര്ര്
ആഘോഷമായി ജീവിച്ചു. അതും നിത്യ
ക്കാഴ്ചകളാണ്.
അപ്പോൾ അവന് തോന്നി ഇനി അവളെ ആരും
കാണരുത്. കണ്ടാൽ അവളുടെ സമൃദ്ധിയിൽ
മോഹിച്ച് കളവ് ചെയ്യപ്പെട്ടാലോ.....
അവന്‍, അവളെ അടുക്കളയുടെ
നാല് ചുവരുകള്‍ക്കുള്ളിലേക്ക് നീക്കി നിര്‍ത്തി. കിളിര്‍പ്പുകൾ വാതായനം നോക്കി
വളരാന്‍ തുടങ്ങിയപ്പോൾ നുള്ളിയകറ്റി.
വേരുകൾ അമിതമായി പോഷകവും നീരും സ്വീകരിച്ച് ദേഹ വടിവുകൾ ഇല്ലാതാക്കാന്‍
നോക്കിയപ്പോൾ, വേരുകളെ അറുത്തു മാറ്റി ചട്ടിയിലാക്കി.