മഹാപിതാവേ, അങ്ങ് ഇപ്പോൾ
തന്നെ ഈ ഉന്നത പീഠത്തിലേക്ക് കയരിയിരുന്നാലും. ഞങ്ങൾക്ക് അങ്ങയെ പരസ്യ വിചരണയ്ക്ക്
വിധേയനാക്കണം.
ഏഴ് പുത്രന്മാരും, മഹാപിതവിന്റെ
വാമഭാഗത്തോടുകൂടി എട്ടു കളത്രങ്ങുളും വലിയ ബലപ്രയോഗമില്ലാതെ പിതാവിനെ പിടിച്ച്
ഉന്നത പീഠത്തിലിരുത്തി.
കാഴ്ചക്കാരായി ആ
മഹാപിതാവിന്റെ പതിമൂന്ന് ചെറുമക്കളും ചെറുമക്കളുടെ ഇരുപത്തിമൂന്ന് മക്കളും
യഥാസ്ഥാനത്തു തന്നെ ഉന്നത പീഠത്തിനു മുന്നിൽ ഉപവിഷ്ടരായി.
ഏഴുപുത്രന്മാരും എട്ടു
കളത്രങ്ങളും കൂടി പിതാവിനോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.
ഈ കാടയകാടൊക്കെ കൈയ്യേറി
വെട്ടിത്തെളിച്ച് റബ്ബറും കപ്പയും ചേമ്പും ചേനയും പൈനാപ്പിളും വച്ചു പിടിപ്പിച്ചു, ഈ പടങ്ങളാകെ
ഉഴുതൊരുക്കി നെല്ലും വിളയിച്ചു. കാട്ടിൽ
കയറി മാംസ ഭക്ഷണം നേടി, പുഴയിൽ നിന്ന് മത്സ്യം പിടിച്ചു
എല്ലാവരും സുഖമായിട്ട് ജീവിച്ചു. ഞങ്ങൾ മാത്രം ദുരിതങ്ങൾ അനുഭവിച്ചു