ഒരു തൊഴിൽ എന്ന നിലയിൽ ആണ് അവൻ പട്ടാളക്കാരനായത്. പക്ഷെ, യുദ്ധം ഉണ്ടായപ്പോൾ രാഷ്ട്രത്തിനു വേണ്ടി അതിശക്തമായിട്ട് പോരാടി.. അവൻ്റെ കണക്കിൽ പത്ത് ശത്രു പട്ടാളക്കാരെ കൊന്നതിൻ്റെ രേഖ എഴുതിച്ചേർക്കപ്പെട്ടു. അടുത്ത പ്രഖ്യാപനത്തിൽ അവനൊരു വീരചക്രം ഉറപ്പാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവൻ പുളകിതനായി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവനെ കാത്ത് ബന്ധുക്കൾ, ശത്രുവിൻ്റെ ഷെല്ലാക്രമണത്തിൽ മരിച്ച ഭാര്യയും മകളുമായി കത്തിരിക്കുന്നുണ്ടായായിരുന്നു
വീരപുത്രൻ