യുദ്ധം അവസാനിച്ചു. ടാങ്കറുകളും പോർവിമാനങ്ങളും മടങ്ങി. ഒരു പുതു
പ്രഭാതം പിറന്നു. പുലർച്ചെ കോഴി കൂവി,
കിളികൾ ചിലച്ചു. പൂക്കൾ വിരിഞ്ഞു, സുഗന്ധം
എങ്ങും പരന്നു. പക്ഷെ, ആരും
അതുകളൊന്നും കേട്ടില്ല, കണ്ടില്ല, അറിഞ്ഞില്ല.
അവിടെ മനുഷ്യരില്ലായിരുന്നു. നിശബ്ദത
വിജയം വരിച്ചു.
ഭൂമിയുടെ ഗീതം