രണ്ടപേർ പരസ്പരം കണ്ണുകളിൽ നോക്കിയിരുന്ന് ഒരു കളിയുണ്ട്, കുട്ടികള്‍ക്ക്.
എന്‍റെ കണ്ണാണ് നല്ലത്, എന്‍റെ മൂക്കാണ് ലക്ഷണമൊത്തത്,
എന്‍റെ മുടിയാണ് നീളം കൂടിയത് എന്ന് പുകഴ്ത്തി പറയുന്ന ഒരു തരം
ബാല്യക്കളി.
അങ്ങിനെ പൊക്കി പറയുമ്പോൾ കുറച്ച് അലങ്കാരങ്ങൾ കൂടി ചേര്‍ക്കും ചിലർ, ചിലപ്പോൾ,
കൂടുതൽ തന്മയത്വത്തോടു കൂടി.
എന്‍റെ നയനങ്ങൾ ഐശ്വര്യ റോയിയുടേതു പോലുണ്ട്, എന്‍റെ
നാസികം ഇന്ദിരാ ഗാന്ധിയുടേതിനേക്കാൾ നീണ്ടതാണ്, എന്‍റെ അധരങ്ങൾ കണ്ട് നയന്‍താര
മോഹിച്ചിട്ടുണ്ട്, എന്നോട് ഋതിക് റോഷന്‍ എത്ര മണിക്കൂർ വര്‍ക്കൗട്ട്
ചെയ്യുമെന്ന് ചോദിച്ചിട്ടുണ്ട്, ഞാന്‍ മമ്മൂട്ടിയേക്കാൾ
സുന്ദരനാണ്, തോളോടു തോളു നിന്നാൽ ഞാനാണ് അമിതാഭ് ബച്ചനേക്കാൾ
ഉയരം കൂടിയവന്‍ എന്നൊക്കെ.....
എണ്ണിയെണ്ണി പറച്ചിലുകൾ, മാറും പൊക്കിളും കടന്ന് താഴേക്ക്
ജനനേന്ദ്രിയത്തിലെത്തി രണ്ട് ജാതിയാണെന്നറിയുമ്പോൾ സംഘര്‍ഷമുണ്ടാകും.