അദ്ധ്യായം രണ്ട്
രണ്ട് നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. ബസ്സിലെ സൈഡ് സീററിൽ പുറത്തേക്ക് നോക്കിയിരുന്നു. പിന്നിലേക്കു് ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്. കണ്ണുകളിലൂടെ ആയിരമാ യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല. സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി രുന്നു. വളരെ വലിയൊരു ഗെയ്‌ററ്, ഗെയററ് …