Novel/നോവൽ / കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഇരുപത്തിയഞ്ച്
ലാസറിടത്തേക്കുള്ള മടക്കയാത്രയില്‍, ബസ്സില്‍ ഇരുന്ന് കണ്ണടക്കുമ്പോഴൊക്കെ മെസ്സേജിലെ ദൃശ്യങ്ങള്‍ മുന്നില്‍ നടക്കുന്നതു പോലെ തോന്നി സുദേവിന്. ആ കൃത്യം നടന്നു കൊണ്ടിരിക്കുമ്പോള്‍ ജിനോയുടെ ആവശ്യ പ്രകാരം പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നിരിക്കണം. ജിനോ തന്നെ ആര്‍ക്കെല്ലാമോ അയച്ചു കൊടുത്തിട്ടുമുണ്ട്. അങ്ങിനെയെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ആര്‍ക്കുള്ളതാണെന്ന് ഇനി ആറിയാന്‍ കഴിയില്ല. ലത പറയുന്നതു ശരിയാണെങ്കില്‍ നാടാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇതേ പോലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. പല ഭീകര …