ഒരു കിഡ്‌നാപിംഗ്
പക്ഷെ, പീറ്റർക്ക് മുമ്പ് സതീശനെത്തേടി, തിങ്കളാഴ്ച രാഹുകാല ശേഷമുള്ള മുഹുർത്തം തിട്ടപ്പെടുത്തി ചിലരെത്തി. സതീശനിൽ വിജയത്തിന്റെ തിളപ്പ് കഴിഞ്ഞ്, വളരെ അടുത്ത സുഹൃത്തുക്കൾക്ക്, കൂടെ പ്രവർത്തിച്ച അഭ്യുദയ കാംക്ഷികള്ല്ക്ക് ചെലവ് ചെയ്തു കഴിഞ്ഞ്, ഒരു നാളത്തെ നീണ്ട ഉറക്കമെന്ന വിശ്രമ പരിപാടിയും കഴിഞ്ഞ് സ്വന്തം അന്നസമ്പാദന പ്രവർത്തനത്തിനെത്തിയിട്ട് അധികസമയം കഴിയും മുമ്പു തന്നെ അവരെത്തി. ചെലവ് എന്നത് ഞങ്ങൾ മങ്കാവുടിക്കാർ പറയുന്നത് കൂട്ടമായൊരു മദ്യപാനത്തെയാണ്! മദ്യത്തിന്റെ അസുഖകരമായ മണത്തെ, …