ദ്വ’യാര്‍ത്ഥ’ങ്ങള്‍

ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ്‌ അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട്‌ വച്ച്‌ പാര്‍പ്പ്‌ തുടങ്ങിയത്‌. പാര്‍പ്പ്‌ തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍ ഓരോരോ സംഗമങ്ങളും നടത്തി വന്നു. വീടിന്റെ പണി ചെയ്തവര്‍ക്കു വേണ്ടി, അയലത്തുകാര്‍ക്കു വേണ്ടി, നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച്‌ ജോലി ചെയ്തവര്‍ക്കു വേണ്ടി……… സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും, സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്‌, …

ഒരു കവിയുടെ ജീവചരിത്രം

അവന്‍ പാതിവഴിയില്‍ വിദ്യയിലേക്കുള്ള അഭ്യാസം നിര്‍ത്തി പണി തേടി, അന്നം തേടി നടക്കവെ, അവളെ കണ്ടെത്തി. അവള്‍ ജ്വലിക്കുന്നൊരു താരകമായിരുന്നു. അവന്‍, അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കവെ എല്ലാം മറന്നു, അവളും. കണ്ടു കണ്ടിരിക്കെ അവന്‍ വെറുതെ ചൊല്ലി, പെണ്ണേ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാന്‍ ചൂടായിനില്ക്കുന്നത്‌, പെണ്ണേ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിര്‍മയിലാണെനിക്ക്‌ മൂടിപ്പുതച്ച്‌ ഉറങ്ങാന്‍ കഴിയുന്നത്‌. പെണ്ണേ, നീ കാലവര്‍ഷമാണ്‌, ആ …

പിന്‍ ശീലക്കും പിന്നില്‍

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു കൊണ്ട്‌ പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും അലങ്കരിക്കപ്പേട്ടിരുന്നു. പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും അകത്തളം നിറഞ്ഞു. സംഘാടകര്‍ അത്ര പ്രതീക്ഷിച്ചില്ലെന്ന്‌ തോന്നും ചില സംഘാടക മുഖങ്ങള്‍ കണ്ടാല്‍. അകത്തളം നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ആഘോഷത്തിന്റെ പ്രതീതി. ആഭരണ, വസ്ര്ത പ്രദര്‍ശനക്കാരുടെ, വീമ്പു പറച്ചിലുകാരുടെ ഒരു കൂട്ടായ്മ പിറന്നതു പോലെ. നൂറു കണക്കിന്‌ പൊയ്‌ മുഖങ്ങള്‍, ആയിരക്കണക്കിന്‌ പാഴ്‌ വാക്കുകള്‍…… കൂടുതല്‍ പാഴ്‌ വാക്കുകള്‍ …

ഉപദേശികള്‍

പ്രവാസ ജീവിതത്തിനിടവേളയില്‍ നാട്ടുകാരോട്‌ സോറ പറയാനിറങ്ങിയ വഴിക്കാണ്‌ സത്യനേശന്‍ പുതിയ വീട്‌ വച്ച്‌ പാര്‍പ്പു തുടങ്ങിയത്‌ കാണുന്നത്‌. ചെറുപ്പക്കാരനായ സത്യനേശന്‍, സുന്ദരിയായ ഭാര്യ, അരുമയായ മകള്‍. മതില്‍ കെട്ടി ഭംഗിയാക്കിയ കുഞ്ഞിടം. പെയിന്റ്‌ പൂശി, പണി പൂര്‍ത്തിയാക്കിയ കുഞ്ഞു വീട്‌. മുന്നില്‍ പൂന്തോട്ടം. ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്നു, റോസും മുല്ലയും നാലുമണിച്ചെടിയും, വാടാമ ല്ലിയും ചെത്തിയും… മടങ്ങവെ, ഒരു റോസാ പുഷ്പം എന്നെ നോക്കി ചിരിച്ചു. ഒരു മുല്ല വള്ളി എന്റെ …

ശിരച്ഛേദം

വിശ്വന് സുശീലനെ മറക്കാന്‍ കഴിയുമോ? ഇല്ല. സുശീലന്റെ അടുത്തുനിന്നും എന്തെങ്കിലും വാര്‍ത്ത എത്തു മ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്‌. അങ്ങിനെ മറന്നിരിക്കു മ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്‌, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍ ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്റെ അച്ഛന്‍ മരിച്ചതും, അ മ്മക്ക്‌ (പ്രഷര്‍ അധികമായി തളര്‍ന്നു കിടന്നതു ം….. എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ …

ഇര

ജിനേഷ്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌, ഷേര്‍ളി, ഭാര്യ, മുപ്പത്‌ വയസ്സ്‌, ജിഷ, മകള്‍, അഞ്ചു വയസ്സ്‌, ഇന്ന്‌, നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി കാറില്‍ വീടു വിട്ടിരിക്കുകയാണ്‌. പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി വെളുപ്പിന്‌ മൂന്നു മണിക്ക്‌ ഉണര്‍ന്നതാണ്‌, ആഹാരം പാകം ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ ജിനേഷിന്റെ അപ്പനും അമ്മയുമുണ്ട്‌. കറക്കുന്നൊരു പശുവും മൂന്ന്‌ ആടുകളും കുരയ്ക്കുക മാത്രം ചെയ്യുന്നൊരു …

രണ്ടു തെറിക്കഥകള്‍

ഒന്ന് നൂറ്റിപ്പതിനഞ്ചു വയസ്സ്‌ കഴിഞ്ഞ്‌ ഈര്‍ഭ്ധ്ം വലിച്ചു കിടക്കുന്ന മുതു തള്ളക്ക്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട്‌ മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക്‌ വിമ്മിട്ടം. മദനേശ്വരി കോപിച്ചു. ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍ വിട്ടുകൂടെ നിനക്കിനിയും……. ഓ……. അതിന്‌ വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ……. ഓ….ഓ…..മോളെ…..നീ വേറെ തള്ളെ കൊറെ കെടത്തും……. നിന്നെ എനിക്ക്‌ അറിയാന്മേലേടി മോളേ……. മോളേ…..മോളേ…. പിന്നെ തെറിയഭിഷേഘകമായി, പൂരപ്പാട്ടായി……….. രണ്ടു …

ഒരു രാജാവുണ്ടായ കഥ

തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു. എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ… തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ……. കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ… നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ………. പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ………. പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ…….. അതെ അന്നു വരെ മങ്കാവുടിക്ക്‌ …

എന്നെ അറിയുമോ…

ആരാണ്‌ പുറത്ത്‌…… അകത്തേക്ക്‌ വന്നോളൂ… മറയുടെ കെട്ടഴിച്ചാല്‍ മതി….. വാതില്‍ മറ, അതു വെറുമൊരു മറയാണ്‌. അതിന്റെ ഉറപ്പോ സൌന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഈ ചെറ്റക്ക്‌ തേക്കു തടിയില്‍ തീര്‍ത്ത്‌ കൊത്തു പണികള്‍ ചെയ്ത കതക്‌ എന്തിനാണ്‌… കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെങ്ങോല മെടഞ്ഞ്‌ കെട്ടിയുണ്ടാക്കിയതാണ്‌. മേച്ചില്‍ മാത്രമല്ല ചുമരും അതു കൊണ്ട്‌ തന്നെയാണ്‌. മഴയും വെയിലും കൊണ്ട്‌ ദ്രവിച്ചു …

ഇഡിപ്പസ്സ്‌

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു. കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌. ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും. പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി …