വായനക്കാരിയുടെ ജാരൻ

(2019 ജൂലായ് മാസത്തിലെ സാഫല്യം മാസികയിൽ വന്ന കഥ) പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്… വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌… അതാണ്‌ അയാളെ വ്യാകുലപ്പെടുത്തുന്നത്‌…. …

വിശപ്പ്

ആർത്തി പൂണ്ട്‌ വാരിവലിച്ചാണ്‌ അവൻ ഭക്ഷണം കഴിക്കുന്നത്‌. കഴിഞ്ഞ ഏഴു നാളുകളെങ്കിലും പട്ടിണി കിടന്ന നായയെപ്പോലെ. നായ വാലാട്ടും പോലെ അവൻ വാരിത്തിന്നുന്നതിനിടയിൽ തല ഉയർത്തി തള്ളയെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും, പാത്രത്തിലേക്ക്‌ കുമ്പിടും. തള്ള അവന്റെ പാത്രത്തിലേക്ക്‌ തലേന്നാൾ ബാക്കി വന്ന്‌, വെള്ളമൊഴിച്ചു വച്ചിരുന്ന കഞ്ഞി വീണ്ടും വീണ്ടും പകർന്നു, മോരുകറിയും ചാളക്കൂട്ടാന്റെ ചാറും വീണ്ടും വീണ്ടും ഒഴിച്ചു. അവൻ കിളിച്ചിട്ടും നനച്ചിട്ടും ഒരു മാസം കഴിഞ്ഞതു …

വാക്കും രുചിയും

അധികമിരുണ്ടൊരു രാത്രിയായിരുന്നു. വാതിലിl ശക്തിയായ തട്ടി വിളികേട്ടാണ്‌ ഉണർന്നത്‌. കിടപ്പിൽ നിന്നെഴുന്നേൾക്കാൻ കഴിഞ്ഞില്ല. കയർ പഴകി, വലിഞ്ഞു തൂങ്ങിയ കട്ടിലാണ്‌. കട്ടിലിനു താഴെ ഇത്തിരിയിടത്ത്‌ പായ വിരിച്ചാണ്‌ ഭാര്യയും രണ്ടു മക്കളും കിടക്കുന്നുത്‌. ഇരുളിൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ വാതിൽ തുറക്കാൽ നോക്കിയാൽ അവരെ ചവുട്ടി മെതിക്കേണ്ടി വരും. അത്‌ ഓർത്തിട്ടല്ല എഴുന്നേൽക്കാതിരുന്നത്‌. കയർ അയഞ്ഞു തൂങ്ങിയതു കൊണ്ട്‌ എഴുന്നേൽക്കാൻ കുറച്ചു സമയമൊന്നും പോര. വാതിൽ തുറക്കാത്തതു കൊണ്ടാകാം വാതിലിനെ തള്ളിയകറ്റി അവർ …

തന്ത്ര – അർദ്ധനാരീശ്വര

“ദർശനം പുണ്യം, സ്പർശനം പാപ നാശിതം, സഹശയനം മോക്ഷ പ്രാപ്തി”. ഒന്നും ദർശിക്കാനാകാതെ അവൾ അവനോടൊട്ടി, അവന്റെ കണ്ണുകളിൾ നയനങ്ങൾ ചേർത്ത്, ശേഷം കേൾനായി കാത്തു. അവൻ പറഞ്ഞു. നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌, അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാനീ പ്രകൃതിയെ സ്പർശിക്കുകയാണ്‌,അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌.    നിന്നോടൊത്ത്‌ പ്രവർത്തിക്കുമ്പോൾ പ്രകൃതിയിൽ ലയിക്കുകയാണ്‌, അതെനിക്ക്‌ മോക്ഷദായകമാണ്‌. അവന്റെ വാക്കുകൾ അവളുടെ ഉൾക്കാമ്പിലേക്ക്‌ ആഴ്‌ന്നിറങ്ങി ഉൾപ്പൂ വിരിഞ്ഞു, സഹസ്രദളങ്ങൾ വിടർത്തി, …

“ സെൽഫി”കൾ കവിതകളാകുന്നതെപ്പോൾ….

അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞപ്പോൾ, വാക്കുകളെ തെരൂത്ത്‌ വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ ഉടലെടുത്ത മോഹമാണ്‌ കവിയാവുകയെന്നത്‌. ഒരു കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം. എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു കുമാരനാശാ൯…… പഠനം തുടങ്ങി, ഒരുക്കങ്ങളായി, എഴുത്തോലയെത്തി, നാരായവുമെത്തി. എഴുതി… പൂക്കളെ, കിളികളെ, രാജാക്കളെ, ദൈവങ്ങളെക്കുറിച്ചൊക്കെ…. കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല… മണ്ണിലേയ്ക്കിറങ്ങി വരൂ… പുഴുക്കളെ, കീടങ്ങളെ, മണ്ണിനെ, പെണ്ണിനെ, പുതിയ രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ……. പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ …

ഒരച്ഛനും മകനും

അച്ഛൻ, ക്ഷുഭിത യ്യൌവന കാലത്ത്‌ പതിനാലിഞ്ച്‌ ബെൽബോട്ടം പാന്റ്സിട്ട്‌ തോളറ്റം മുടി നീട്ടി വളർത്തി ഗഞ്ചാവിന്റെ പുക നുകർന്ന് നടന്നു. സച്ചിദാനന്ദനേയും ചുള്ളിക്കാടിനെയും മുഖദാവിൽ നിന്നു മറിഞ്ഞു. സാത്രിനേയും കാമുവിനെയും ഉള്ളിലേക്കാവാഹിച്ചു. സമപ്രായക്കാരും സുഹൃത്തുക്കളും ടാർ വിരിച്ച പാതയിലൂടെ വാഹനങ്ങളിൽ കയറി പോയപ്പോൾ തനിച്ച്‌ പാതയോരം ചേർന്നു നടന്നു. ഒന്നിനോടും യോജിക്കാൻ കഴിയാതെ, ആരോടും കൂടാൻ കഴിയാതെ അല്ലറ ചില്ലറ ജോലികൽ ചെയ്ത്‌ ഭാര്യയേയും ഒരു മകനേയും എങ്ങിനയോ പോറ്റി …

നെരുപ്പോട്

പാകത്തിന്‌ വെന്ത മൺകലം. കനലിട്ട്‌ മേലെ ഉണങ്ങിയ ചകിരിയടുക്കി, പുകച്ച്‌ കത്തിച്ച്‌ തീ കായുന്നു ശൈത്യത്തിൽ. ഇവിടെയുള്ളവരും അവിടെയുള്ളവരും വരുന്നവരും പോകുന്നവരും ചുറ്റുമിരുന്ന്‌ കൈകളും പാദങ്ങളും തീയിൽ കാണിച്ച്‌ ചൂടുപിടിപ്പിച്ച്‌ ശരീരത്തിലെ താപം നിലനിർത്തുന്നു. പക്ഷെ, മൺകലം തീർക്കുന്നത്‌ നെരുപ്പോടിനു വേണ്ടിയല്ല. അരിയും കറിയും വേവിച്ചെടുക്കുന്നതാണ്‌ കർമ്മം. ഈ നിയോഗത്തിൽ പെട്ടില്ലായിരുന്നെങ്കിൽ ഏതെങ്കിലും കൊട്ടാരത്തിലെ അല്ലെങ്കിൽ ബംഗ്ലാവിലെ അടുക്കളയിൽ അവിയലും സാമ്പാറും ഇറച്ചിയും മീനും വേവിക്കുന്ന അരുമയാകുമായിരുന്നു. നിത്യവും തേച്ചു …

കൂടിക്കാഴ്ച

നരച്ച ഉച്ച നേരത്താണവൾ വന്നത്‌. അയാൾ ചാരു കസേരയിൾ മയക്കത്തിലായിരുന്നു. കരിയിലയിൽ പാദങ്ങൾ പതിച്ചപ്പോൾ ഉണ്ടായ ശബ്ദം തന്നെ അയാളെ ഉണർത്തി. വർഷങ്ങൾക്കു ശേഷം ബാല്യകാല സഖിയെ കണ്ടപ്പോൾ മനസ്സ്‌ വല്ലാതെ പിടഞ്ഞു. അവളോടൊത്തു മോഹിച്ച ജീവിതം തട്ടിപ്പറിച്ച്‌ കൊണ്ടു പോയതായിരുന്നു. ഓടിയിറങ്ങിച്ചെന്ന്‌ സ്വികരിക്കണമെന്ന്‌ തോന്നിയതാണ്‌, തളർന്ന വലതുകാൽ അതിന്‌ സമ്മതിക്കാത്തതിൽ ദുഃഖിച്ചു. ഓടി വന്ന്‌ സ്വീകരിക്കേണ്ടതാണ്‌, കാല്‌ സമ്മതിക്കുന്നില്ല….വാ….കയറി വാ….. അയാൾ ക്ഷണിച്ചു. ഒരു കാലത്ത്‌ നിറച്ച്‌ ആളുകളുണ്ടായിരുന്ന …

അമ്മയ്ക്കൊരു പാരിതോഷികം

“ഹലോ… സുനിതാ മാഡമല്ലേ….. വൃദ്ധ കരുണാലയത്തിലെ… മാം ഞാൻ പത്മിനിയമ്മയുടെ മകൻ ശരത്‌…. യേസ്‌… അമ്മയ്ക്ക്‌ സുഖമല്ലേ… അമ്മയുടെ ബെർത്ത് ഡേയാണിന്ന്‌, അമ്മയ്ക്കത്‌ ഓർമ്മ കാണില്ല, എന്റെ ആയിരുന്നെങ്കിൽ മറക്കില്ല… നോ.. നോ…എഴുപതായി… വേണ്ട കൊടുക്കണ്ട, തിരക്കാണ്‌, സമയമില്ലെന്ന്‌ പറഞ്ഞാൽ മതി… കൊടുത്താൽ അതുമിതും പറഞ്ഞ്‌ അമ്മ സമയം കളയും… യേസ്‌…കഴിഞ്ഞ ബെർത്ത് ഡേയ്ക്ക്‌ ഞങ്ങളെല്ലാവരും കൂടി വന്ന്‌ കണ്ടതാണ്‌… അമ്മയോട്‌ പറയണം ഗണപതിയമ്പലത്തിലൊരു പുഷ്പാജ്ഞലി കഴിപ്പിച്ചെന്ന്‌… കൂടാതെ അമ്മയ്ക്കു …

ആറ് കഥകൾ

കഥയും കവിതയും കവിത റം ആകുന്നു, കഥ വിസ്കിയും. കവിത ബോധത്തിൽ കയറി വിസ്ഫോടനം തീർത്ത് ദേഹമാകെ പടർന്ന് വിയർപ്പിച്ച്‌ അഴുക്കുകളെ അകറ്റുന്നു. കഥ മനസ്സിൽ കയറി എരിച്ചെരിച്ച് ദേഹത്തെ വിറപ്പിച്ച്‌ മലങ്ങളെ പുറത്താക്കുന്നു. എനിക്കിഷ്ടം കോക്ക്ടെയിലാണ്‌, തികഞ്ഞ മന്ദത. സമൂഹത്തിന്റെ കരിമുഖം കണ്ടിട്ടെന്റെ ചേതന അറ്റു പോകാത്തത്‌ അതുകൊണ്ടാണ്‌. ഭാര്യയും കാമുകിയും ഭാര്യയെ ഞാൻ നെരുപ്പോടാക്കി കിടപ്പു മുറിയുടെ മുലക്ക്‌ വച്ചിരിക്കുകയാണ്‌, കാമുകിയെ ആഴിയാക്കി കിടപ്പറക്ക്‌ പുറത്തും. പോക്കറ്റ്‌ …