ഒരു പ്രളയ കഥ

(2019 ഡിസംബറിൽ ‘കഥ മാസിക’യിൽ. പ്രസിദ്ധീകരിച്ചത്‌ .  തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ നിന്ന് തകഴിക്ക്‌ കിട്ടിയ നേർക്കാഴ്ച ആയിരുന്നു “വെള്ളപ്പൊക്കത്തിൽ” എന്ന കഥ. രണ്ടായിരത്തി പതിനെട്ടിൽ എന്റെ നാട്ടിൽ നിന്ന് -കോതമംഗലം-മൂവാറ്റുപുഴ- കിട്ടിയതും. ) വിജയകുമാര്‍ കളരിക്കല്‍ തൂശനില ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍ മൂന്നും മൂടി ഒരു പപ്പടം വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, കൂട്ടുകറി, …

രാജാവ് നഗ്നനല്ല

തുക്ലക്ക് രാജാവ് നഗ്നനായിരുന്നു, സുതാര്യനായിരുന്നു. ഇന്ന് രാജാവ് ആടകളില്‍ പൊതിഞ്ഞിരിക്കുകയാണ്.  വര്‍ണ്ണപ്പതിട്ടാര്‍ന്ന ആടകള്‍ മാറിമാറിയണിഞ്ഞ് ഗൂഢതയിലേക്ക് ഊളിയിടുകയാണ്.  വേഷങ്ങളുടെ പളപളപ്പില്‍ മതിമറന്ന് പ്രജകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.  കൈയ്യടിക്കാത്തവരുടെ തലയറുക്കുവാനായി കിങ്കരന്മാര്‍ ജനത്തിരക്കിനിടയി ല്‍ ഊളിയിട്ട് നടക്കുന്നു.  അവരുടെ കഴുകന്‍ കണ്ണുകള്‍ നിങ്ങളെ ചുറ്റിപ്പാറുന്നുണ്ട്.  നിങ്ങള്‍ അന്ധരും ബധിരരും മൂകരും ആകുന്നില്ലെങ്കില്‍ വെടിയുതിര്‍ത്ത് കൊല്ലാന്‍ ഉന്നം പാര്‍ത്തിരിക്കുന്നുണ്ട്.  സിംഹവും കടുവയും പുലിയും പശുവും രാജാപാളയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.  പട്ടിയും പൂച്ചയും പന്നിയും …

കള്ളന്‍ കപ്പലില്‍….

കള്ളന്‍ കപ്പലില്‍ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലില്‍ ഏറെയും കള്ളന്മാരാണ്.  അവര്‍ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകള്‍ പണിയുകയാണ്.  കടല്‍ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തില്‍ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാര്‍ അറുപത്തിനാല് കലയിലെ സൂത്രപ്പണികള്‍ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാര്‍ ‘കപ്പല്‍ക്ഷതം’, ‘കപ്പല്‍ക്ഷതം’ എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില …

ഒറ്റുകാര്‍

മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.  ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട്…… ഇന്നത്തെ  ഒറ്റുകാര്‍ ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.  രാഷ്ട്രങ്ങള്‍ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികള്‍ വരുന്ന മനുഷ്യരെ അടിമകളാക്കി വാഴുന്നു.  സ്വയം ദൈവങ്ങളെന്ന് ഘോഷിക്കുന്നു.  ദേവതകള്‍ മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയില്‍ വര്‍ദ്ധിക്കുന്നു. @@@@@

കണ്ണാടിക്കാഴ്ച

സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും.  ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍.  ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം……..           സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം.  കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്.  ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു.  …

പേരിടാത്ത കഥ

(‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ് ഞാനീ വൺ ലൈൻ ഏഴുതുന്നത് – ‘എന്റെ മൂന്നു ഭാഗങ്ങളുള്ള ഒരു കഥ’യെ മുൻ നിർത്തിയാണ് എഴുതുയിരിക്കുന്നത്. അന്ന് മലയാള സിനിമയിലെ രണ്ട് പ്രമുഖരോട് ഈ കഥ പറയുകയും വൺ ലൈൻ കൊടുക്കുകയും ചെയ്തിരുന്നു.) ലിന എന്ന പത്തൊമ്പതുകാരി അപ്രത്യക്ഷമായി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നല്ല സാമ്പത്തിക സ്ഥിതിയില്‍ മാന്യമായി ജീവിക്കുന്ന കുര്യന്‍റെയും മരിയ കുര്യന്‍റെയും മകളാണ് ലിന.  …

മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

(ഈ കഥ എഴുതുന്നത് ‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ്- അന്ന് ഈ കഥ സിനിമ രംഗത്തെ രണ്ടു പ്രമുഖ വ്യക്തികളോട് പറഞ്ഞിരുന്നു- വൺ ലൈനും കൊടുത്തു.) വിജയകുമാര്‍ കളരിക്കല്‍ ഒന്ന്         ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍ മുമ്പാണ്.  നേഹ …

അദ്ധ്യായം ഇരുപത്തിരണ്ട്‌

രാവേറെയെത്തി ഭഗവാന്‍ ഉറങ്ങിയില്ല. ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി. ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌ സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി. ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും വ്യത്യാസമില്ല. …

അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു ദിവസത്തേക്ക് മുന്നേറി. വിരലിലെണ്ണാവുന്ന അവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു. – കമ്മ്യൂണില്‍ കമ്മ്യൂണിസം നിലനിര്‍ത്തുക. – കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക. -പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌ പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ പറ്റി കഴിയുക. – കമ്മ്യൂണില്‍ നിന്നും പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക. – ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുക. കമ്മ്യൂണിന്റെ ഭീമാകാരമായ …

അദ്ധ്യായം ഇരുപത്‌

ഒരു ദേവദാസിക്ക് കിട്ടേണ്ട എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ്‌ സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക്‌ കൊണ്ടു പോയത്‌. ശാന്തിനിലയത്തിന്‌ തെക്ക്‌ ശാന്തി പുഴയുടെ തീരത്ത്‌ വിശാലമായ വെളിമ്പറമ്പാണ്‌ ചുടലപറമ്പായിട്ട് ഉപയോഗിക്കുന്നത്‌. ദേവദാസികള്‍ മനസ്സില്‍ കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്‌. യൌവനം കത്തി നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക്‌ വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ്‌ യഥാര്‍ത്ഥ ദാസിയാകുന്നത്‌. മൂത്തുനരച്ച്‌ തൊലി ചുളിഞ്ഞ്‌ പല്ലുകൊഴിഞ്ഞ്‌ ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ്‌ മരിച്ചിട്ട്‌ ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും അവഗണനയും മിച്ചം. ഭാഗ്യവതിയായ സുബ്ബമ്മയെ …

Back to Top