ഒരു പ്രളയ കഥ

(2019
ഡിസംബറിൽ ‘കഥ മാസിക’യിൽ. പ്രസിദ്ധീകരിച്ചത്‌ . 
തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ നിന്ന് തകഴിക്ക്‌ കിട്ടിയ
നേർക്കാഴ്ച ആയിരുന്നു “വെള്ളപ്പൊക്കത്തിൽ” എന്ന കഥ. രണ്ടായിരത്തി പതിനെട്ടിൽ
എന്റെ നാട്ടിൽ നിന്ന് -കോതമംഗലം-മൂവാറ്റുപുഴ- കിട്ടിയതും
. )

വിജയകുമാര്‍
കളരിക്കല്‍

തൂശനില
ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍
മൂന്നും മൂടി ഒരു പപ്പടം വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍,
പച്ചടി, കിച്ചടി, ഓലന്‍,
തോരന്‍, കൂട്ടുകറി, അവിയല്‍
വിളമ്പിയാല്‍ ഊണു തുടങ്ങാം.  തുമ്പപ്പൂ
പോലുള്ള ചോറു വേണ്ട, തവിട് അധികം കളയാത്ത കുത്തരിച്ചോറു
വിളമ്പി, ഉപ്പ് കൂടുതല്‍ ചേര്‍ത്ത് പാകം ചെയ്ത പരിപ്പ്
കറിയൊഴിച്ച് നെയ്യ് ചേര്‍ത്ത് ചെറിയ ഉരുളകളാക്കിയാണ് തുടങ്ങേണ്ടത്.  മൂന്നല്ലെങ്കില്‍ നാല് ഉരുളകളാകാം.  ഈപ്രായത്തില്‍ അത്രയേ കഴിയൂ….. ഉരുക്കു
നെയ്യിന്‍റെ സ്വാദ് പൂര്‍ണ്ണമായും നുണഞ്ഞിറക്കി കഴിഞ്ഞ് നാലുരുളകള്‍ക്കുള്ള ചോറ്
കൂട്ടത്തില്‍ നിന്ന് നീക്കി വച്ച് സാമ്പാര്‍ ഒഴിക്കാം. നെയ്യിന്‍റെ സ്വാദില്‍
മറ്റ് കൂട്ടാനുകള്‍ മറന്നിട്ടുണ്ടെങ്കില്‍ അവിയല്‍ മുതല്‍ കഴിച്ചു തുടങ്ങണം….
അവിയല്‍, കൂട്ടുകറി…. കൂട്ടുകറിക്ക് ഉപ്പ് കൂടുതല്‍ ചേര്‍ത്തിട്ടുണ്ടെന്ന്
കണ്ടാല്‍ ഓലന്‍ ചേര്‍ത്ത് കുറയ്ക്കാം. 
സാമ്പാര്‍ കൂട്ടിയുണ്ണുമ്പോള്‍ ഒരു കറിയും വിട്ടുകളയരുത്. പച്ചടി
കിച്ചടിയൊക്കെ ചിലപ്പോള്‍ പിണങ്ങും. 
ഇഞ്ചിക്കറി മറന്നാല്‍ ദഹനം കോപിക്കും. 
സാമ്പാര്‍ ചേര്‍ത്തത് ഒരു പക്ഷെ, നാലുരുളകളില്‍
കൂടുതല്‍ ഉണ്ടാകാം, കൃത്യമായിട്ട് അളന്നൊന്നുമല്ലല്ലോ
എടുക്കുന്നുത്, അതങ്ങ് കഴിക്കുക. ഇത്തിരി രസം കൈക്കുമ്പിളില്‍
വാങ്ങി വലിച്ച് കുടിച്ച്, ഇലയില്‍ വീഴുന്ന രസത്തില്‍ കുഴച്ച്
ലേശം ചോറു കൂടി ആകാം.  രസം ദീപനത്തിനാണ്.  അധികമാകരുത്, പായസത്തിനു
ശേഷം മോരു കൂട്ടി അല്പം ചോറുകൂടി ഉണ്ണാനുള്ളതാണ്, അല്ലെങ്കില്‍
തികട്ടി വരും.  ഇപ്പോള്‍ ഇലയിലെ കറികള്‍
ഏതാണ്ട് തീര്‍ന്നിട്ടുണ്ടാകും.  ഓ…
പപ്പടം മറന്നു.  അച്ചാറില്‍ നാരങ്ങ മാത്രം
തൊട്ടിട്ടില്ല.  വേണ്ട തൊടണ്ട, പായസം ഉണ്ണുമ്പോള്‍ വേണ്ടി വരും. 
ബാക്കിയുള്ള ചോറ് ഇടത്തോട്ട് ഒതുക്കി വച്ച് പായസത്തിനുള്ള ഇടമുണ്ടാക്കണം.
മറന്ന പപ്പടത്തെ അവിടെ പൊട്ടിച്ചിട്ട് അതിന് മുകളില്‍ പായസം ഒഴിക്കാം… അധികം
വേണ്ട ഒരു തവി. കൂടണ്ട, ഷുഗര്‍ ഉണ്ട്.  പായസത്തിന് മേമ്പൊടി പോലെ ഉപ്പേരിയും ശര്‍ക്കര
വരട്ടിയും അകത്താക്കാം.  മട്ടാതിരിക്കാന്‍
നാരങ്ങ അച്ചാര്‍ ഇടക്കിടക്ക് തൊട്ട് നാവില്‍ പുരട്ടാന്‍ മറക്കരുത്.  ഒടുവില്‍ നീക്കി വച്ചിരിക്കുന്ന ചോറില്‍
ഇത്തിരി പച്ചമോര് ചേര്‍ത്ത് ഉണ്ടു കഴിഞ്ഞാല്‍ പഴം കൂടി തിന്നാം.  സുഭിക്ഷം. 
ഉറങ്ങിപ്പോകും.

        അതും ഈ പറമ്പിലെ ഇല തന്നെ വേണം, തെക്കേ
മൂലയില്‍ നില്‍ക്കുന്ന ഞാലിപ്പൂവന്‍ വാഴയുടെ. 
പറമ്പില്‍ നിറയെ ഫലവൃക്ഷങ്ങളാണ്. നട്ടു വളര്‍ത്തിയത് അയാള്‍
തന്നെയാണ്.  മാവ്, പ്ലാവ്,
തെങ്ങ്, പേര…..ഇടം തിരിച്ച് കപ്പ, ചേന, ചേമ്പ,് ഇഞ്ചി തുടങ്ങി
നടുനനകളും……..

        ഈ പുഴയോരത്തായിരുന്നു അവന്‍റെ അച്ഛന്‍റെ, അയാളുടെ ജീവിതം.  അച്ഛന്‍റെ
മാത്രമല്ല, തലമുറകളായിട്ട് ഇവിടെത്തന്നെ ആയിരുന്നു.  അച്ഛന്‍ കൃഷി പണിക്കാരനായിരുന്നു, അച്ഛന്‍റെ അച്ഛനും മുന്‍ തലമുറകളും അങ്ങിനെ തന്നെയായിരുന്നു.  ആദിയില്‍ പേരു വേണ്ടാത്ത ജന്മിയുടെ, പിന്നിട് അവരില്‍ നിന്നും സ്ഥലങ്ങള്‍ വാങ്ങി സ്വന്തമാക്കിയ
മുതലാളിയുടെ……. പാടത്തും പറമ്പിലും പണിയെടുത്ത് ജീവിച്ചിരുന്നവര്‍……
പുഴയോരത്ത് കുടികിടപ്പവകാശത്തില്‍ കിട്ടിയതാണ് സ്ഥലം….. അവകാശികള്‍
പലരുമുണ്ടായിരുന്നു….. ജോലികള്‍ തേടിയും കിട്ടിയും അകന്നു പോയപ്പോള്‍ അവന്‍റെ
അച്ഛന് സ്വന്തമായി.  കുടില്‍ കെട്ടിത്തന്നെയാണ്
അച്ഛന്‍ ജീവിതം തുടങ്ങിയത്, മക്കളെ വളര്‍ത്തിയത്.

        അവന് സര്‍ക്കാര്‍ ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞ
ആഗ്രഹമാണ് ഈ പുഴയോരത്ത് ഒരു വീട് വക്കണമെന്നത്. 
ചുമ്മാ ഒരു വീടു പോരാ…. രണ്ടു നിലയുള്ള വാര്‍ക്ക വീട്, അതിന്‍റെ രണ്ടാമത്തെ നിലയില്‍ വേണം അച്ഛനുള്ള മുറി…. മുറിയില്‍ നിന്ന്
പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്നാല്‍ പുഴ കാണണം.  അവിടെ നിന്ന് ഓര്‍മ്മകളെ അയവിറക്കണം.  പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചത്, കൂട്ടുകാരോടൊത്ത് നിറഞ്ഞു നിന്ന പുഴ നീന്തി കടന്നത്,  നിറഞ്ഞൊഴുകവെ വെള്ളത്തോടൊപ്പം
ഒഴുകി വരുന്ന തേങ്ങ, മാങ്ങ, പാത്രങ്ങള്‍
മറ്റു പലതും പിടിച്ചടുത്തിട്ടുള്ളത്…. അതിനു വേണ്ടിയെല്ലാം മത്സരിച്ചിട്ടുള്ളത്,
വാഴത്തടകൊണ്ട് ചങ്ങാടമുണ്ടാക്കി തുഴഞ്ഞിട്ടുള്ളത്…..

        പണ്ട് കുടിലില്‍ പാര്‍ത്തിരുന്നപ്പോള്‍ എല്ലാ വര്‍ഷവും കര്‍ക്കിടകത്തില്‍
പുഴ വളര്‍ന്ന് കുടിലിനെ തഴുകുന്നത് കണ്ടിട്ടുണ്ട്, അച്ഛനും
മകനും…. ഒന്നേ രണ്ടോ ദിവസം അങ്ങിനെ നിന്നിട്ട് വലിഞ്ഞ്, വേനല്‍ക്ക്
ഒരു ചെറു നീര്‍ച്ചാലായി തീരുന്നതും കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ളം
കയറിയിറങ്ങി പോകുന്നത് നല്ലതാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, എക്കല്‍ അടിയുന്നത് വളക്കൂറു കിട്ടാന്‍….. ചിങ്ങമാകുമ്പോഴേക്കും
തെങ്ങുകള്‍ കൂടുതല്‍ ഉന്മേഷത്തോടെ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്, പിന്നീട് ഉണ്ടാകുന്ന കായക്കുലകള്‍ വലിപ്പം കൂടിയും……

        ജോലി കിട്ടിയപ്പോള്‍ കായലോര പറമ്പിലെ വാസം മാറ്റേണ്ടി വന്നു,  ഇരുപത് വര്‍ഷക്കാലം. അന്യ
നാടുകളിലെ വാടകവീടുകളില്‍ മാറി മാറി താമസ്സിച്ചു…. കൂടെ അച്ഛനുമമ്മയും
ഉണ്ടായിരുന്നു…. ഇടയ്ക്ക് ഭാര്യ വന്നു, രണ്ടു മക്കള്‍
വന്നു.  പക്ഷെ, നാലു
വര്‍ഷം മുമ്പ് അമ്മ യാത്ര പറഞ്ഞു പോയി…. വടക്ക് ഒരു മുനിസിപ്പാലിറ്റിയിലെ
ഇടലക്ട്രിക്കല്‍ ശ്മശാനത്തില്‍ അമ്മയ്ക്ക് നിത്യ ഉറക്കത്തിന് ഇടമൊരുക്കി.   അമ്മയൊരിക്കലും പറഞ്ഞിട്ടില്ല, സ്വന്തം മണ്ണില്‍ അടക്കണമെന്ന്. 
പക്ഷെ, അമ്മ പിരിഞ്ഞ അന്ന് അച്ഛന്‍ ബന്ധുക്കളോട്
പറഞ്ഞു, അയാള്‍ക്ക് 
അച്ഛന്‍റെയും അമ്മയുടേയും കൂടെ അവസാനം കിടക്കണമെന്ന,്
അതിന് കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നതും കേട്ടു.  പുഴയോര സ്ഥലത്ത് വീട് വച്ചു തുടങ്ങിയപ്പോള്‍
അച്ഛന്‍ അമിതമായി സന്തോഷിച്ചു… പണിക്ക് എന്തൊക്കെ വേണ്ടതെന്ന് അന്വേഷിച്ച്
കണ്ടെത്തി, പണിയിക്കുന്നതിനായി ഓടി നടന്നു. ഒരു ദിവസം
സ്ട്രോക്കുണ്ടായി, ഇടത് വശം തളര്‍ന്ന്, സംസാര ശേഷി ഇല്ലാതെ, കട്ടിലില്‍, മുകളിലേക്ക്  തന്നെ നോക്കി കിടന്നു,
ഏതാണ്ട് ഒരു വര്‍ഷക്കാലം….. അച്ഛന്‍റെ ബുദ്ധിമുട്ടുകള്‍ക്ക് കൂടെ
നില്‍ക്കുകയും പകര്‍ന്നെടുത്ത് അനുഭവനിക്കുകയും ചെയ്തത് കൊണ്ട് വീടു പണി നീണ്ടു
നീണ്ടു പോയി.  വീട് കേറിപ്പാര്‍പ്പ്
ചിങ്ങമാസം ഒന്നാം തിയതി ആയിരുന്നു. 
എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഫ്രൈഡ്റൈസും ചിക്കനുമായിരുന്നു
ഭക്ഷണം.  അച്ഛന് അതിഷ്ടമായില്ല.  സംസാരം എല്ലാമൊന്നും മനസ്സിലാക്കന്‍
കഴിഞ്ഞില്ലെങ്കിലും മുക്കലും മൂളലും കേട്ടാല്‍, ആംഗ്യങ്ങള്‍
കണ്ടാല്‍ അവനും ഭാര്യയ്ക്കും പലതും 
തിരിഞ്ഞു തുടങ്ങി…… അങ്ങിനെ ഗ്രഹിച്ചതാണ്, ഇലയില്‍
ഊണ്.  ഓണം വരുന്നതല്ലേയൊള്ളൂ അന്നാകാമെന്ന്
അവനും ഭാര്യയും അച്ഛനെ കഴിയും വിധത്തില്‍ പറഞ്ഞു മനസ്സിലാക്കി.  അത് അയാള്‍ക്ക് മനസ്സിലായി, സന്തോഷിക്കുകയും ചെയ്തു.

        അയാളുടെ ആഗ്രഹപ്രകാരം മുകളിലത്തെ നിലയില്‍  തന്നെയാണയാള്‍ക്ക് കിടക്കാന്‍ ഇടമൊരുക്കിയത്.  മുകളിലേക്ക് നോക്കി കിടക്കാനേ
കഴിയുകയുള്ളൂവെങ്കിലും അവിടെ കിടന്നാല്‍ ശബ്ദങ്ങളിലൂടെ പുഴയെ കാണാന്‍
കഴിയുന്നുണ്ടെന്നും, കിളികളുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
പഴയകാലത്തേക്ക് മടങ്ങി പോകുന്നുണ്ടെന്നും അയാള്‍ പറയുമ്പോള്‍ അവനും ഭാര്യയും
മക്കളും ഏറെ സന്തോഷിച്ചു.  അയാളുടെ സന്തോഷം
അവര്‍ക്കും സന്തോഷമാണെന്ന് അവര്‍ അറിയുകയും ചെയ്യുന്നു.  അവന്‍ അയാള്‍ക്ക് വാക്കു കൊടുത്തു ഓണത്തിന്
നല്ലൊരു സദ്യവയ്ക്കാമെന്ന്, അച്ഛന്‍ പറയുന്നതുപോലെ പതിനെട്ടു
കൂട്ടം കറികളും പപ്പടം പഴം പായസവുമൊക്കെ ആയിട്ട്….. ഓണത്തിന് ഇനി കുറച്ച് ദിവസമല്ലേ
ഉള്ളൂ എന്ന് അയാള്‍ മനക്കണക്ക് കൂട്ടുകയും ചെയ്തു. 

        പാതിര കഴിഞ്ഞ നേരത്ത് അവന്‍റെ ഭാര്യ അലറി വിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു.  അടുത്താണ് അവനും കിടന്നിരുന്നത്.  കിടക്കാന്‍ നേരും നല്ല മഴയുണ്ടായിരുന്നു.  തലേന്നാളും അതിന്‍റെ തലേന്നാളും മഴ ശക്തിയായി
പെയ്യുക തന്നെ ആയിരുന്നു.  ഒരിക്കലും
കാണാത്ത രീതിയിലുള്ള മഴ.  കാലവര്‍ഷത്തിന്‍റേതു
മാത്രമല്ല, ന്യൂനമര്‍ദ്ദം കൂടിയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍
പ്രസ്ഥാവിച്ചിട്ടുമുണ്ട്. കുട്ടനാട് വെള്ളത്തിലായിട്ട് ആഴ്ചകള്‍
പിന്നിട്ടിരിക്കുന്നു.  അവന്‍റെ നഗരത്തിലും
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്, എല്ലാ
വര്‍ഷത്തേതും പോലെ.  കാലാവസ്ഥ നിരീക്ഷകരുടെ
മുന്നറിയിപ്പ് അവനും അറിഞ്ഞതാണ്.  അവന്‍റെ
നഗരത്തിലൂടെയും ജീപ്പില്‍ മൈക്ക് വച്ച് വിളിച്ചു പറഞ്ഞു നടന്നിരുന്നത്
കണ്ടതുമാണ്. 

        താഴത്തെ നിലയില്‍ അവര്‍ക്ക് രണ്ടു മുറികളുണ്ട്, അവനും ഭാര്യക്കും ഒന്ന്. രണ്ടു പെണ്‍മക്കള്‍ക്കും കൂടി വേറെ ഒന്നും…..
മുകളിലത്തെ ഒരു മുറിയില്‍ അച്ഛന്‍ തന്നെ കിടക്കും.  മുകളില്‍ ഒരു മുറി കൂടിയുണ്ട്, വീട് പണിതപ്പോള്‍ കഴിയുന്നത്ര സൗകര്യം ഇരിക്കട്ടെയെന്ന് വച്ച് പൂര്‍ത്തീകരിച്ചതാണ്.  അവര്‍ എല്ലാവരും കൂടി അച്ഛന്‍ കിടക്കുന്ന
മുറിയില്‍ തന്നെയാണ് അന്ന് കിടന്നത്. നിലത്ത് കിടക്ക വിരിച്ച്.

        അവനും കണ്ടിട്ടുള്ളതാണ് പുഴ വന്ന് കുടിലിനെ ചുംബിക്കുന്നത്, ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം 
കഴിഞ്ഞ് വന്ന വഴിയെ പോകുന്നതും. 
അന്ന് ഉച്ചയോടുകൂടി മുറ്റത്തെത്തിയതാണ്. 
ഇഞ്ചിഞ്ചായിട്ട് വളരുന്നതും അറിഞ്ഞിരുന്നു.     

        ഭാര്യയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ കറന്‍റില്ല.  ഉറങ്ങുമ്പോള്‍ നീലിച്ച ഡിം ലൈറ്റ്
കത്തിച്ചിരുന്നതാണ്.  വീട് കേറി പാര്‍പ്പിനു
കിട്ടിയ എമര്‍ജന്‍സി ലാമ്പ് അടുത്തെടുത്തുവക്കാന്‍ മറന്നു.  മൊബൈല്‍ വെളിച്ചത്തില്‍ കണ്ട കാഴച അവനെ, ഭാര്യയെ, മക്കളെ ഞെട്ടിച്ചു കളഞ്ഞു.  ഒരു പച്ചത്തവള, അതിനെ
പിടിക്കാനായിട്ട് ഉന്നം പാര്‍ത്തിരിക്കുന്ന ഒരു നീര്‍ക്കോലി.  പുറത്ത് ശക്തിയായ മഴ,  കാറ്റ്….. വെള്ളം ഒഴുകുന്നതിന്‍റെ
ശബ്ദം.  മൊബൈല്‍ വെളിച്ചം കണ്ടിട്ടാകാം തവള
തുറന്നു കിടന്നിരുന്ന കതക് വഴി പുറത്തേക്ക് ചാടി, നീര്‍ക്കോലിയും.  അപ്സ്റ്റെയറിന്‍റെ മൂന്നു പടികള്‍ക്ക് താഴത്ത്
വെള്ളം എത്തി നില്‍ക്കുന്നു.  തവളയും നീര്‍ക്കോലിയും
എവിടേക്കോ പോയി…… ബാല്‍ക്കണി തുറന്നപ്പോള്‍ ശക്തിയായി കാറ്റ് ഉള്ളിലേക്ക്
പാഞ്ഞ് കയറുന്നു.  അച്ഛന്‍ ഉണര്‍ന്ന്,  അവര്‍ ഇതേ വരെ കേള്‍ക്കാത്ത
ശബ്ദത്തില്‍ എന്തെല്ലാമോ പറയുന്നു. 
ഇരുട്ടില്‍ ആംഗ്യങ്ങള്‍ കാണാനായില്ല. 
പുറത്ത് നാട്ടു വെളിച്ചമുണ്ട്, ബാല്‍ക്കണിയിലേക്ക് മഴ
പെയ്തിറങ്ങുന്നുണ്ട്.  ബാല്‍ക്കണിക്ക്
മൂന്നടി മാത്രം താഴെ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു.  പറമ്പില്‍ നില്ക്കുന്ന തെങ്ങുകളുടെ തലപ്പുകള്‍
മാത്രം കാണാം…. അടുത്ത പറമ്പുകളിലും തെങ്ങുകളുടെ, പ്ലാവുകളുടെ,
മറ്റ് ഉയരമുള്ള മരങ്ങളുടെ തലപ്പുകള്‍ മാത്രം….. ശക്തിയായ ഇരമ്പല്‍…..
കിഴക്കു നിന്നു വരുന്ന വെള്ളം വീടിന്‍റെ ഭിത്തിയില്‍ ഇടിച്ച് പതഞ്ഞ് പടിഞ്ഞാറോട്ട്
ഒഴുകുന്നു.  പുഴയെവിടെ……
പറമ്പെവിടെ……

        മൊബൈലില്‍ അഞ്ചൂറോളം നമ്പറുകള്‍ ഉണ്ട്, വിളിച്ചു….. വിളികള്‍ പോകുന്നില്ല… വിളികളെല്ലാം ആ പറമ്പില്‍ തന്നെ
തങ്ങി നില്‍ക്കുന്നതു പോലെ…. എവിടേക്ക് പോകാന്‍… കിഴക്കോട്ട്, പടിഞ്ഞാറോട്ട്, വടക്കോട്ട്, തെക്കോട്ട്……
ഏതു വഴിയായിരിക്കും കരയിലെത്തുന്നത്……

        ഭയന്ന്……ഭയന്ന്……

        അച്ഛന്‍റെ കട്ടിലില്‍ എല്ലാവരും കൂടി കെട്ടിപ്പിടിച്ച്…..

        നേരം വെളുത്തു……

        ഇരുളിമ മാറി…. നീലിമയായി…. മഴയുടെ നീലിമ…..

        ആയിരം വട്ടമെങ്കിലും, വിളിച്ച് വിളിച്ചു
മടുത്തപ്പോള്‍ കട്ടിലിലേക്ക് അലക്ഷ്യയമായി ട്ട മൊബൈലില്‍ ആരോ……. ആരെന്ന്
നോക്കിയില്ല….

        നിങ്ങള്‍ എവിടെയാണ്…..

        വീട്ടില്‍……

        ഭയക്കരുത് ഞങ്ങള്‍ ഇപ്പോളെത്താം……

        ആരാണെന്ന് പിന്നെയും നോക്കിയില്ല.

        അടച്ച് വച്ചിരുന്ന ബാല്‍ക്കണി തുറന്ന്, ചാരി, അവന്‍ പുറത്ത് നിന്നു. ഏതുവഴി വരും അവര്‍….
എവിടെ നിന്നു വരും….

        വിശാലമായ ജലപ്പരപ്പ്……

        ബാല്‍ക്കണിയില്‍ നിന്നവന്‍ നനഞ്ഞു.

        അവടെ നിന്നു കണ്ടിരുന്ന അയലത്തെ വീടിന്‍റെ മേല്‍ക്കൂരയുടെ ഓടു
മാത്രം ദൃശ്യമാകുന്നുണ്ട്….. അവിടെ പാര്‍ത്തിരുന്നവരെവിടെയാകാം…… അവന്‍റെ
ബന്ധുക്കളാണ്, കുടികിടപ്പവകാശത്തില്‍ കഴിയുന്നവര്‍ തന്നെ…..
വീട്ടിനുള്ളില്‍, അവര്‍ക്ക് കയറിക്കിടക്കാന്‍ മുകള്‍
നിലയില്ലാത്തതു കൊണ്ട് വെള്ളം തറയില്‍ തൊട്ടപ്പോള്‍ തന്നെ അറിഞ്ഞ്
രക്ഷപെട്ടിരിക്കുമോ…. രക്ഷപെട്ടിരിക്കണമേ…. അവന്‍ ആഗ്രഹിച്ചു.

        പെട്ടന്ന് കടപുഴക്കി വരുന്ന ഒരു മരം ദൃശ്യമായി, അത് വന്നിടിച്ചത് ഓടു വീട്ടില്‍, ഉയര്‍ന്ന്
നിന്നിരുന്ന മുഖപ്പ് കാണാതായി…..

        തലയെടുപ്പുള്ള മരങ്ങള്‍ക്കിയടില്‍ ഇലക്ട്രിക്ക്
പോസ്റ്റുകാണാനുണ്ട്……

        ഒരു വഞ്ചി വരുന്നുണ്ട്… ശക്തിയായ ഒഴുക്കില്‍ അവര്‍ക്ക്
തുഴയാനാകുന്നില്ല… ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ദിശ നിയന്ത്രിച്ചാണ്
വരുന്നത്…..

        കണ്ടിട്ടു കൂടിയില്ലാത്ത രണ്ടു പേര്‍…..

        ബാല്‍ക്കണിയുടെ സ്റ്റെയറില്‍ പിടിച്ച് ഒരാള്‍ കയറി, മറ്റേ ആള്‍ വഞ്ചിയെ ചേര്‍ത്തു നിര്‍ത്തി……

        ആദ്യം പോകാന്‍ അച്ഛന്‍ സമ്മതിച്ചില്ല.  അവന്‍റെ ഭാര്യ, മക്കള്‍  വഞ്ചിയില്‍ കയറി……

        ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വഞ്ചിക്കാര്‍ക്ക് വീണ്ടും വരാന്‍
കഴിഞ്ഞത്…..

        ബാല്‍ക്കണിയിലൂടെ, അച്ഛനെ
കൂച്ചിക്കൂട്ടിയെടുത്ത് വഞ്ചിയിലെ വെള്ളത്തില്‍ കിടത്താന്‍ അവന്‍ പാടുപെട്ടു.  മഴ അച്ഛനെ നനച്ചപ്പോള്‍ ആമുഖത്ത്
പുഞ്ചിരി….മഴയും വെള്ളവും അച്ഛനെ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തം.

        ക്യാമ്പില്‍ അച്ഛനെ കിടത്താന്‍ കഴിഞ്ഞില്ല, അച്ഛന് അതുമതിയെന്ന് പറഞ്ഞിട്ടും. സര്‍ക്കാന്‍ ആശുപത്രിയിലെ വരാന്തയില്‍
കിടത്തി…. അച്ഛന്‍ അവിടെയും സന്തോഷവാനായി……

        ക്യാമ്പില്‍ പിരചയമില്ലാത്തവര്‍,  അറയില്ലാത്തവര്‍….
നിറമില്ലാത്തവര്‍, സുഗന്ധമില്ലാത്തവര്‍….  മഴ നനഞ്ഞ് കുതിര്‍ന്ന വസ്ത്രങ്ങളില്‍, കഴുകി വൃത്തി വരുത്താത്ത ദേഹങ്ങളുമായിട്ട്….. ഒന്നും ചിന്തിക്കാതെ,
സ്വപ്നം കാണാതെ….. മോഹങ്ങളില്ലാതെ….വികാരങ്ങളില്ലാതെ…..
പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ…പത്രം വായിക്കാതെ, ടിവി
കാണാതെ, മൊബൈലില്‍ സംസാരിക്കാതെ….ചാറ്റു ചെയ്യാതെ…..
കഥയറിയാതെ…. കഥ പറയാതെ…. കവിത ചൊല്ലാതെ…. കഥയെഴുതാതെ….. കവിതയെഴുതാതെ….
ആരെയും ഭള്ളു പറയാതെ….

        അവന്‍റെ ക്യാമ്പില്‍ ഭക്ഷണം സുഭിക്ഷമായിരുന്നു. ആരെല്ലാമോ
കൊണ്ടു വരുന്നു, കഴിക്കുന്നു, നീഹാരങ്ങള്‍
സംയമപനം പാലിച്ച് ക്യൂ നിന്നും നിര്‍വ്വഹിക്കുന്നു…..

        ക്യാമ്പില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള വഴിക്ക്
വെള്ളം കയറാത്തതു കൊണ്ട്, പകലെല്ലാം അച്ഛനെ നോക്കിയും,  രാത്രിയില്‍, അച്ഛന്‍ സമ്മതിക്കാത്തതു കൊണ്ട് ക്യാമ്പില്‍ മക്കളോടൊത്ത് ഉറങ്ങിയും അവന്‍…..

        ഏഴു നാളുകള്‍……

        തിരികെ എത്തുമ്പോള്‍ എല്ലാം അടങ്ങിയിരുന്നു.  പുഴയൊരു നീര്‍ച്ചാലു പോലെ,  ഓര്‍മ്മകളില്ലാതെ, നിര്‍വ്വികാരയായിട്ട്…… പറമ്പില്‍ ഒരട്ടി എക്കല്‍
അടിഞ്ഞിരിക്കുന്നു.  പുരക്കുള്ളില്‍ അതില്‍
കൂടുതല്‍ കനത്തില്‍ ചെളിയും, ദുര്‍ഗന്ധവും.  പുരക്കുള്ളിലെ എക്കല്‍ കോരിയകറ്റാന്‍
കഴിയുന്നുണ്ട്. പക്ഷെ, പറമ്പിലെ എക്കല്‍ ചൂടടിച്ചപ്പോള്‍
വിണ്ടു കീറി, തൂമ്പ കേറാത്ത വിധം കനത്ത്….. പറമ്പില്‍
തെങ്ങുകളും മാവും പ്ലാവും ഒഴിച്ച് ഒന്നും അവശേഷിക്കാതെ….. ഓണത്തിന് ഇലയില്‍ ഊണു
വിളമ്പാന്‍ അച്ഛന്‍ മുറിക്കണമെന്ന് പറഞ്ഞ വാഴയും, ചേനയും
കപ്പയും നിന്നിരുന്നിടത്ത് കറുത്ത നിറമുള്ള മണ്ണ് മാത്രം.  എല്ലാം എവിടേക്കെല്ലാമോ
ഒഴുകിപ്പോയിരിക്കുന്നു.  ഏതെല്ലാമോ
വീടുകളില്‍ സൂക്ഷിച്ചിരുന്ന എന്തെല്ലാമോ ഒഴുകിയെത്തിയിട്ടുമുണ്ട്.
മനുഷ്യരുടേതല്ലാത്ത ദേഹങ്ങള്‍ ചീഞ്ഞ നാറ്റങ്ങളുമുണ്ട്…….

        വെള്ള തേച്ചിരുന്ന ഭിത്തിയില്‍ പ്രളയത്തിന്‍റെ തിരുശേഷിപ്പ്
വ്യക്തമായികാണാം… കാണാനെത്തിയവര്‍ പറഞ്ഞു 99-ലെ വെള്ളപ്പൊക്കം ഇതിലും
വലുതായിരുന്നെന്ന്. എവിടെയെല്ലാമോ മനകളില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത്
ചരിത്രമാണെന്ന്.  പക്ഷെ, അച്ഛന് 99-ലെ വെള്ളപ്പൊക്കത്തിന്‍റെ അനുഭവമില്ല……അച്ഛന്‍റെ അച്ഛന്‍
പറഞ്ഞ അറിവ് വച്ച് നോക്കുമ്പോള്‍ അത് തന്നെ ആയിരുന്നു വലുത്. സ്ഥിരീകരിക്കാമെന്ന്
അവന്‍ സംസാരത്തില്‍ പങ്കുകൊണ്ട് പറഞ്ഞു.

        വീട് വൃത്തിയാക്കി ഉത്രാടത്തിന്‍റെ  അന്ന് അച്ഛനെ വീട്ടിലേക്ക് കൊണ്ടു വന്നു.  അച്ഛന്‍റെ കട്ടിലും കിടക്കയും വിരിയും
ഉടുപ്പുകളും ഒഴിച്ച് ഒന്നും ശേഷിച്ചിട്ടില്ല. 
അച്ഛന്‍റെ മുറിയില്‍ തന്നെ എത്തിയപ്പോള്‍ 
ആഗ്രഹം വീണ്ടും പറഞ്ഞു നാളെ ഓണമാണ്, സദ്യവേണം….

        ഇനിയെല്ലാം ഒന്നെയെന്ന് തുടങ്ങണം…. തുടങ്ങാന്‍ കഴിയും…. ഒരു
സര്‍ക്കാര്‍ ജോലി കൂട്ടിനുള്ളപ്പോള്‍ വിഷമിക്കേണ്ടി വരില്ലെന്നറിയാം….. പക്ഷെ, സ്ഥിര വരുമാനമില്ലാത്തവരെ കുറിച്ച് അവന്‍, ഭാര്യ,
മക്കള്‍ പറഞ്ഞു, ചിന്തിച്ചു….. എങ്കിലും
അച്ഛന്‍ ആവശ്യപ്പെട്ടത് ആദ്യം കഴിയട്ടെ….. പാത്രങ്ങളില്ല…. ഗ്യാസു കുറ്റി
ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല….. പിന്നാമ്പുറത്ത് തണ്ടികയില്‍ കരുതി
വച്ചിരുന്ന വിറക് കാണാനില്ല…. അടുപ്പില്‍ ചെളി വന്ന് മൂടിയിരിക്കുന്നു. താഴത്തെ
നിലയിലുണ്ടായിരുന്ന ഒന്നും യഥാസ്ഥാനങ്ങളില്‍ കാണാനില്ല….. ടി വി നിലത്ത് വീണ്
തകര്‍ന്ന്…. ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍ ചെളിയുടെ നിറത്തില്‍……
കട്ടില്‍, ഡൈനിംന് ടേബിള്‍, കിടക്കകള്‍
തലയിണകള്‍ വെള്ളത്താല്‍ ചീര്‍ത്ത്….. 
അടഞ്ഞു കിടക്കുന്ന അലമാരകളില്‍ വസ്ത്രങ്ങള്‍ വൃത്തി കെട്ട
മണവുമായിട്ട്….. പുസ്തകങ്ങള്‍, ബുക്കുകള്‍
എഴുത്തുകളില്ലാതെ അടകളായിട്ട്…….

        എല്ലാം പുറത്തെടുത്തിട്ട് വീടിനുള്ള് ശൂന്യമാക്കി…..

        ക്യാമ്പില്‍ നിന്ന് കിട്ടിയതുകള്‍ വേണ്ടിടത്തൊക്കെ അടുക്കി
വച്ചു.  ഇനിയും പലതും വേണം, അച്ഛന്‍ പറഞ്ഞത് പൂര്‍ത്തിയാക്കന്‍…..

        ഉപ്പു മുതല്‍ കര്‍പ്പൂരം വരെ……

        വിറക് മുതല്‍ വാഴയില വരെ…..

        പറ്റുപടി ഉണ്ടായിരുന്ന കടയിലെത്തിയപ്പോള്‍, ഒരു ജീവിത കാലം കൊണ്ട് ഉണ്ടാക്കിയെടുത്തല്ലാം, ഉപജീവനമാര്‍ഗ്ഗവും
വെള്ളം കയറി ചീഞ്ഞും പുപ്പല്‍ കയറി നശിച്ചു കിടക്കുന്നു.  അരുകില്‍ താടിക്ക് കൈകൊടുത്തിരിക്കുന്നു
കടക്കാരന്‍…..ദുരിതങ്ങളും ദുഃഖങ്ങളും പറയുന്ന മറ്റു പലരും……

        വരുത്തി വച്ച ദുരന്തമെന്ന്…… മുന്നറിയിപ്പെന്ന്…. പാഠമെന്ന്…..
ദൈവപുസ്തകങ്ങളില്‍ പറഞ്ഞു വച്ചരിക്കുന്നതു തന്നെയെന്ന്…… പ്രകൃതി ദുരന്തമെന്ന്, വ്യതിയാനമെന്ന്……സര്‍ക്കാരിന്‍റെ പരാജയമെന്ന്….. ഭരണകര്‍ത്താവിന്‍റെ
വിശ്വാസമില്ലായ്മയുടെ പരിണത ഫലമെന്ന്….. സര്‍ക്കാര്‍ ജനത്തിനു കൊടുത്ത
മുന്നറിയിപ്പ് തൃപ്തികരമല്ലെന്ന്….. എടുക്കേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍
വേണ്ടതു പോലെ നിര്‍വ്വഹിച്ചില്ലെന്ന്…… അസമയത്ത് പലതും ചെയ്തെന്ന്…… പലതും
കണക്കിലെടുത്തില്ലെന്ന്….  സഹായങ്ങള്‍
ചെയ്യരുതെന്ന്, ചെയ്യണമെന്ന്….. അയലത്തെ സഹായം
സ്വീകരിക്കരുതെന്ന്, സ്വീകരിക്കാമെന്ന്….. ഇരന്നു
വാങ്ങുന്നതാണ് ചട്ടവിരുദ്ധമെന്ന്….. ആര്‍ഷ സംസ്കാരം പറയുന്നത് സഹായം
സ്വീകരിക്കനല്ല കൊടുക്കാനാണെന്ന്, അല്ലെന്ന്……..വാദങ്ങള്‍,
പ്രതി വാദങ്ങള്‍…..വാദഗതികള്‍, വിഗതികള്‍……….ചേരിതിരിവുകള്‍…..
രാഷട്രീയ കണക്കെടുപ്പുകള്‍…. ജാതി, മത കണക്കെടുപ്പുകള്‍…..
കണക്കുകൂട്ടലുകള്‍…….     

        അവനില്‍ അറപ്പും വെറുപ്പുമുണ്ടാക്കി…..

        അവന് വേണ്ടതു തേടി അടുത്തയിടത്തേക്ക് പോയി……

        സന്ധ്യയോടെ എല്ലാം നേടാന്‍ കഴിഞ്ഞു…..

        ഇനിയെല്ലാം വെളുപ്പിന്നെഴുന്നേറ്റ്……

        അച്ഛന്‍റെ മുറിയില്‍ തന്നെ നിലത്ത് വിരിച്ച് അവരും ഉറങ്ങി.

        എല്ലാം മറന്ന് ശക്തമായ ഉറക്കമായിരുന്നു……

        ബാല്‍ക്കണി തുറന്ന് പ്രകാശത്തെ വരുത്തി, അടഞ്ഞു കിടന്ന് ആവിച്ച വായുവിനെ അകറ്റി. 
അച്ഛനെ ഉണര്‍ത്താന്‍ വിളിച്ചപ്പോള്‍……

        വന്നു കൂടിയതില്‍ പലരും പറഞ്ഞു അച്ഛന്‍ ഭാഗ്യം ചെയ്തവനാണെന്ന്, വീട്ടില്‍ കിടന്ന് മരിയ്ക്കാന്‍ കഴിഞ്ഞല്ലോ, കാരണവന്മാരുടെ
കൂടെ കിടക്കാന്‍ പറ്റുമല്ലോ…..

                                                @@@@@




രാജാവ് നഗ്നനല്ല

തുക്ലക്ക്
രാജാവ് നഗ്നനായിരുന്നു
, സുതാര്യനായിരുന്നു. ഇന്ന് രാജാവ്
ആടകളി
ല്‍
പൊതിഞ്ഞിരിക്കുകയാണ്.  വര്‍ണ്ണപ്പതിട്ടാര്‍ന്ന
ആടക
ള്‍ മാറിമാറിയണിഞ്ഞ്
ഗൂഢതയിലേക്ക് ഊളിയിടുകയാണ്.  വേഷങ്ങളുടെ
പളപളപ്പി
ല്‍ മതിമറന്ന് പ്രജകള്‍
കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. 
കൈയ്യടിക്കാത്തവരുടെ തലയറുക്കുവാനായി കിങ്കരന്മാ
ര്‍
ജനത്തിരക്കിനിടയി
ല്‍ ഊളിയിട്ട്
നടക്കുന്നു.  അവരുടെ കഴുകന്‍ കണ്ണുക
ള്‍
നിങ്ങളെ ചുറ്റിപ്പാറുന്നുണ്ട്.  നിങ്ങ
ള്‍
അന്ധരും ബധിരരും മൂകരും ആകുന്നില്ലെങ്കി
ല്‍
വെടിയുതിര്‍ത്ത് കൊല്ലാന്‍ ഉന്നം പാര്‍ത്തിരിക്കുന്നുണ്ട്.  സിംഹവും കടുവയും പുലിയും പശുവും
രാജാപാളയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. 
പട്ടിയും പൂച്ചയും പന്നിയും കഴുതകളും കാട്ടി
ല്‍
ഉപേക്ഷിക്കപ്പെട്ട് ഇരകളാക്കപ്പെടുകയാണ്
, രാജാവ്
നഗ്നനല്ല…..
@@@@@




കള്ളന്‍ കപ്പലില്‍….

കള്ളന്‍ കപ്പലില്‍ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലില്‍ ഏറെയും കള്ളന്മാരാണ്.  അവര്‍ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകള്‍ പണിയുകയാണ്.  കടല്‍ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തില്‍ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാര്‍ അറുപത്തിനാല് കലയിലെ സൂത്രപ്പണികള്‍ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാര്‍ ‘കപ്പല്‍ക്ഷതം’, ‘കപ്പല്‍ക്ഷതം’ എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില കാഴ്ചക്കാര്‍ കപ്പല്‍ സ്മൃതികള്‍ വായിച്ച് കേള്‍പ്പിക്കുന്നു.  ഇനിയും കപ്പലില്‍ പലതും ഉള്ളതുകൊണ്ട് മുങ്ങാതെ നില്ക്കുന്നു.

@@@@@




ഒറ്റുകാര്‍

മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.  ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട്……
ഇന്നത്തെ  ഒറ്റുകാര്‍ ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.  രാഷ്ട്രങ്ങള്‍ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികള്‍ വരുന്ന മനുഷ്യരെ അടിമകളാക്കി വാഴുന്നു.  സ്വയം ദൈവങ്ങളെന്ന് ഘോഷിക്കുന്നു.  ദേവതകള്‍ മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയില്‍ വര്‍ദ്ധിക്കുന്നു.

@@@@@




കണ്ണാടിക്കാഴ്ച

സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും.  ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍.  ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം……..

          സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം.  കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്.  ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു.  എണ്ണമെഴുക്കും പൊടിയും നിറഞ്ഞ് മുഖം കരുവാളിച്ചത് കണ്ട് വിഷമിച്ചു.  പക്ഷെ, കണ്ണാടി നല്‍കിയ പിന്‍കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുവന്‍ തിളക്കുന്ന ഭക്ഷണത്തിലേക്ക് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നു.

          എടേയ്…. അലറി വിളിച്ചു പോയി.

          ഞെട്ടിയുണര്‍ന്നു, സഹയാത്രികര്‍.

          ആ ഒരുവന്‍…….

@@@@@




പേരിടാത്ത കഥ

(‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ് ഞാനീ
വൺ ലൈൻ ഏഴുതുന്നത് – ‘എന്റെ മൂന്നു ഭാഗങ്ങളുള്ള ഒരു കഥ’യെ മുൻ നിർത്തിയാണ്
എഴുതുയിരിക്കുന്നത്. അന്ന് മലയാള സിനിമയിലെ രണ്ട് പ്രമുഖരോട് ഈ കഥ പറയുകയും വൺ ലൈൻ
കൊടുക്കുകയും ചെയ്തിരുന്നു.)

ലിന എന്ന
പത്തൊമ്പതുകാരി അപ്രത്യക്ഷമായി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നല്ല സാമ്പത്തിക
സ്ഥിതിയില്‍ മാന്യമായി ജീവിക്കുന്ന കുര്യന്‍റെയും മരിയ കുര്യന്‍റെയും മകളാണ്
ലിന.  അവള്‍ നഗരത്തിലെ കോളേജില്‍
ഡിഗ്രിക്ക് പഠിക്കുകയാണ്. വര്‍ഷാവസാനമുള്ള വെക്കേഷന് വീട്ടില്‍ വന്നിരിക്കുകയായിരുന്നു.
ഒരു ദിവസം രാവിലെ  മരിയ ഉണര്‍ന്നു
നോക്കുമ്പോള്‍ വീടിന്‍റെ പിന്നിലേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു.
അന്വേഷിക്കുമ്പോള്‍ ലിനയുടെ മുറിയുടെ വാതിലും തുറന്നാണ് കിടക്കുന്നത്. ലിനയെ
കാണാനുമില്ല. അവളുടെ മൊബൈല്‍, ലാപ്ടോപ്പ് എല്ലാം മുറിയില്‍ കാണുന്നുമുണ്ട്.
മുറിക്കുളളില്‍ അനധികൃതമായിട്ട് ഒന്നും സംഭവിച്ചിട്ടുമില്ല. സ്വാഭാവികമായിട്ട്
ലിനയുടെ വീട്ടുകാര്‍, അവരുടെ തൊടിയില്‍, അല്ലെങ്കില്‍ അയലത്തുള്ള ഏതെങ്കിലും വീട്ടില്‍ അവള്‍ ഉണ്ടാകുമെന്ന്
കരുതി.  അവിടെയെല്ലാം അന്വേഷിച്ചു.
ഉച്ചക്കുമുമ്പായിട്ട് അടുത്ത ബന്ധുക്കളോടും വിളിച്ചു ചോദിച്ചു. ലിനയെക്കുറിച്ച്
ഒന്നും അറിഞ്ഞില്ല.

        ഉച്ചകഴിഞ്ഞപ്പോള്‍ പോലീസിലറിയിച്ചു. സി.ഐ സനില്‍ ജോസഫ് അവരുടെ
ബന്ധുവിനെപ്പോലെയാണ്. അയാളുടെ അന്വേഷണവും ബന്ധുവിന്‍റെ തിരോധാനമെന്ന്
പരിഗണിച്ചാണ്.

        സനില്‍ ലിനയുടെ മൊബൈല്‍, ലാപ്ടോപ്പ്
എന്നിവകളില്‍ നിന്നും അവള്‍ക്ക് നാട്ടിലെ ഒരു മൂവര്‍ സംഘവുമായിട്ട് ബന്ധമുണ്ടെന്ന്
കണ്ടെത്തി. ജോഹാന്‍, ഹനാന്‍, നന്ദു.
അവളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകന്ന് അവര്‍ താമസിക്കുന്നു. ജോഹാന്‍
പ്ലാന്‍റര്‍ മാത്യുവിന്‍റെയും ഹനാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്‍റെയും
നന്ദു നാട്ടില്‍ ബിസിനസ്സു ചെയ്യുന്ന സേനന്‍റെയും മക്കള്‍. അവര്‍ മൂന്ന് പേരും
സ്കൂള്‍ തലം മുതല്‍ ഒന്നിച്ചു പഠിച്ച് വരുന്ന കളിക്കൂട്ടുകാര്‍, അവരുടെ കൂട്ടുകെട്ടില്‍ വിട്ടുകാര്‍ക്കും ഇഷ്ടം. ഗ്രാമത്തിലെ നല്ല
കുട്ടികളാണവര്‍. ജോഹാന്‍ എഞ്ചിനിയറിംഗ് പഠനത്തിന്‍റെ ഫൈനല്‍ പരീക്ഷ
കഴിഞ്ഞെത്തിയിരിക്കുന്നു. ഹനാന്‍ പോസ്റ്റുഗ്രാജ്വേഷന്‍റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയിട്ടു
വെക്കേഷന് വന്നിരിക്കുന്നതാണ്. നന്ദു പ്ലസ് റ്റു കഴിഞ്ഞ് അച്ഛന്‍റെ ബിസിനസ്സിനെ
സഹായിക്കുന്നു.  ഗ്രാമത്തിലെ നല്ല
കുട്ടികളാണെന്ന പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ അവര്‍ യുവാക്കളുടെ ആഘോഷങ്ങളിലും
പങ്കെടുക്കാറുണ്ട്. രഹസ്യമായിട്ട് അല്പസ്വല്പം മദ്യപാനവും പുകവലിയും ചിലപ്പോള്‍
വീര്യം കൂടിയ ലഹരി ഉപയോഗവുമുണ്ട്. നഗരത്തില്‍ പോയി യുവാക്കളുടെ പാട്ടിലും
കൂത്തിലും പങ്കെടുത്തിട്ടുമുണ്ട്.

        ഗ്രാമത്തില്‍ അവര്‍ക്കൊരു പൊതു സ്നേഹിതനുണ്ട് ജിത്ത്.
അവരേക്കാള്‍ പത്തുവയസ്സു കുടുതലുണ്ടവന്. 
ജോഹാന്‍റെ കൃഷിയിടത്തെ ഒരു സ്ഥിരം പണിക്കാരന്‍.  ജിത്ത് ആണ് മൂവര്‍ സംഘത്തിന് മദ്യവും ലഹരിയും
എത്തിച്ചുകൊടുക്കുന്നത.് അയാള്‍ അവരുടെ കൂടെ ആഘോഷത്തില്‍ പങ്കെടുക്കാറുമുണ്ട്.

        മൂന്നാഴ്ചമുമ്പ് മൂവര്‍ സംഘത്തിന് ഒരു കാഴ്ച കിട്ടി. ജിത്ത്
രഹസ്യമായിട്ട് ഒരു പെണ്‍കുട്ടിക്ക് എന്തോ കൊടുക്കുന്നു. അവര്‍  കണക്കുകുട്ടി 
ജിത്ത് രഹസ്യമായിട്ട് കൊടുക്കുന്നത് ലഹരിതന്നെ.  പെണ്‍കുട്ടി പോയിക്കഴിഞ്ഞ്  അവര്‍ ജിത്തിനെ പിടികുടി. അയാളില്‍ നിന്നും
രഹസ്യം ചോര്‍ത്തിയെടുത്തു. പെണ്‍കുട്ടി ലിനയാണെന്നും നഗരത്തില്‍ പഠിക്കുകയാണെന്നും
ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുര്യന്‍റെ മകളാണെന്നും അല്പസ്വല്പം
ലഹരി ഉപയോഗം ഉണ്ടെന്നും  അറിഞ്ഞു.
യുവത്വത്തിന്‍റെ ക്രിയവിക്രിയകളാല്‍ അവര്‍ പെണ്‍കുട്ടിയെ സ്നേഹിതയാക്കി. പരസ്പരം
ലഹരി പങ്കുവച്ചു. സന്തോഷകരമായി ദിനങ്ങള്‍ മുന്നോട്ടു നീങ്ങി. ജോഹാന് ലിനയോട്
കൂടുതല്‍ അടുപ്പമുണ്ടെന്ന് ഇടക്കെപ്പോഴോ മറ്റു രണ്ടു പേരും തിരിച്ചറിഞ്ഞു.  അവര്‍ അതംഗീകരിച്ചു. സന്തോഷിച്ചു. പക്ഷെ, അവര്‍ക്കിടയില്‍ പൊതുവായൊരു ദുഃഖം രൂപം കൊണ്ടു. ലഹരി ഉപയോഗം സന്തോഷകരം
തന്നെയാണ്, പക്ഷെ, ഭാവിജീവിതത്തെ ദുഃഖ
പൂര്‍ണ്ണമാക്കില്ലെ.?!  ആക്കുമെന്നാണ് നാലുപേരുടെയും അഭിപ്രായം. 
പക്ഷെ, അതിനെ ഒഴിവാക്കാന്‍ കഴിയുന്നില്ല.  ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍
ആഴത്തിലേക്ക് ഇറങ്ങി പിടിക്കുന്നു. 
നമുക്കതില്‍ നിന്നും മോചിതരാകണം. നാലുപേരും തീരുമാനമെടുത്തു. അങ്ങിനെ
പിരിഞ്ഞ ദിവസം രാത്രിയിലാണ് ലിന അപ്രത്യക്ഷയായിരിക്കുന്നത്.

        ലിനയുടെ ഫോണില്‍ നിന്നും, മറ്റ് അടുത്ത
സുഹൃത്തുക്കളെ, ക്ലാസ്മേറ്റുകളെ, ഹോസ്റ്റല്‍മേറ്റുകളെ,
റുംമേറ്റുകളെ സനില്‍ കണ്ടെത്തി. 
അവരെ നിരീക്ഷണ വിധേയരാക്കി.  അവരില്‍
പലരും വെക്കേഷന് വീട്ടില്‍ പോയിട്ടില്ലെന്നും അറിഞ്ഞു. ലിനയുടെ ഏറ്റവും അടുത്ത
സുഹൃത്ത് അനന്യയാണ്. എന്നാല്‍ അവള്‍ക്ക് ലിനയെപ്പോലെ വളരെ അധികം സൂഹൃത്തുക്കളില്ല,
ലഹരി ഉപയോഗമില്ല.  അനന്യയെ
സനില്‍ വീട്ടില്‍ ചെന്ന് കണ്ടു. അവളില്‍ നിന്നും ലിനയുടെ ദിനകൃത്യങ്ങളെ കുറിച്ചും,
മറ്റു കുട്ടുകാരികളുടെ, ആണ്‍സുഹൃത്തുക്കളുടെ
വിവരങ്ങളും ശേഖരിച്ചു.   അക്കഥ ഭീതിദമായ
ലഹരി ഉപയോഗത്തിന്‍റെയും അപഥ സഞ്ചാരത്തിന്‍റേതുമാണ്.

        പെണ്‍കുട്ടികള്‍ രാത്രിനടക്കുന്ന നൃത്ത പരിപാടികളില്‍
പങ്കെടുക്കുക, ആണ്‍സുഹൃത്തുക്കളുമൊത്ത് രാത്രി ഉറങ്ങുക, അമിതമായി ലഹരി ഉപയോഗിക്കുക, മദ്യപിക്കുകٹ..

        പക്ഷെ, ലിനക്ക് ആ ബന്ധങ്ങള്‍ തോറ്റാണെന്ന്
അിറയാമെന്നും, അതില്‍ നിന്നും മോചിതയാകണമെന്നുണ്ടെന്നും,
പഠനത്തിലെ പരാജയങ്ങളും, ഭാവിജീവിതത്തില്‍
വരാവുന്ന പിഴവുകളും അവളെ ഭയപ്പെടുത്തുന്നുണ്ടെന്നും അനന്യ പറഞ്ഞു.  ലിന വീട്ടില്‍ ആയിരിക്കുമ്പോഴും അനന്യയെ
വിളിച്ചിരുന്നു. അപ്പോഴൊക്കെ സംസാരിച്ചിരുന്നത് ഈ വിഷയങ്ങള്‍ തന്നെ
ആയിരുന്നു.  എന്നാല്‍, ലിന സന്ദര്‍ശിച്ചിരുന്നതെവിയെടൊക്കെയെന്നോ, റൂം
മേറ്റുകളാല്ലാത്ത സുഹൃത്തുക്കള്‍ ആരെക്കെയെന്നോ, അണ്‍
സുഹൃത്തുക്കള്‍ ആരെല്ലാമെന്നോ അനന്യക്കറിയില്ല.

        ജിത്ത് വഴിയുള്ള അന്വേഷണം സനിലിന് കൂടുതല്‍ ഗുണകരമായി. ലിന
പരിചയപ്പെടുത്തിയിരുന്നിടത്തു നിന്നായിരുന്നു വീര്യം കൂടിയ ലഹരിവസ്തു അവന്‍
വാങ്ങിയിരുന്നത്.

        ജിത്തിന്‍റെ സ്ഥിരം കസ്ററമേഴ്സ് എന്ന നിലയില്‍ ജോഹാനും, ഹനാനും, നന്ദുവും ലഹരി വില്പന കൂട്ടവുമായി
ബന്ധമുണ്ടാക്കി.  അവര്‍ക്കു നിശാപാര്‍ട്ടിയിലേക്കും
നൃത്തപരിപാടിയിലേക്കും പ്രവേശനം കിട്ടി.

        നഗരത്തിലെ ഒരു കോണ്‍ക്രീറ്റ് വനത്തിലാണത്, ഒരു ഫ്ളാറ്റ് സമുച്ചയം.  ഉന്നതരായ
ബ്യൂറോക്രാറ്റുകളും, പോലീസ് ഉദ്യോഗസ്ഥരും, വ്യാപാരികളും താമസിക്കുന്ന സ്ഥലം. ശക്തമായ സെക്യൂരിറ്റിയും കരുതലുകളും
നീരിക്ഷണങ്ങളും ഉള്ള ഇടം.  അവിടെ ഡാന്‍സും
പാട്ടും മദ്യപാനവും ലഹരി ഉപയോഗവും മാത്രമല്ല നടക്കുന്നത് ലൈംഗീക വില്പനകളും
ഉപയോഗങ്ങളും നടക്കുന്നുണ്ട്. മൂവര്‍ സംഘം അത് കണ്ടു. സനിലിനെ ധരിപ്പിച്ചു.

        സനില്‍ ഉറച്ചു വിശ്വസിച്ചു. അവിടെയല്ലെങ്കില്‍, അവരുടെ കസ്റ്റഡിയില്‍ മറ്റെവിടെയെങ്കിലും ലിന കാണും. ലൈംഗീകതതന്നെ കാരണം.

        പക്ഷെ, അടുത്തനാള്‍- ലിന അപ്രത്യക്ഷമായതിന്‍റെ
മുന്നാമതു നാള്‍- ലിനയുടെ വീട്ടില്‍ ഒരപരിചിതന്‍ 
വന്നു പറഞ്ഞു. ലിന അപ്രത്യക്ഷമായ ദിവസം നേരം വെളുത്തു വരുമ്പോള്‍ അയാളുടെ
വീടിന് മുന്നില്‍ ഒരു ആക്സിഡന്‍റ് നടന്നുവെന്നും, ശബ്ദം
കേട്ട് പുറത്ത് വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതു
കണ്ടെന്നും. അയാള്‍ക്ക് ആളുകളെയൊന്നും തിരിച്ചറിയാല്‍ കഴിഞ്ഞില്ല, കാര്‍ നമ്പറും ശ്രദ്ധിച്ചില്ല.

        അപരിചതന്‍ താമസിക്കുന്നത് ലിനയുടെ വീട്ടില്‍ നിന്നും
അരകിലോമീറ്റര്‍ മാറി റോഡ് വക്കത്തു തന്നെയുള്ള വീട്ടിലാണ്. അടുത്ത കാലത്ത് വീട്
വാങ്ങി താമസിക്കുന്നതാണ്. നാട്ടിലെ കുടുംബങ്ങളുമായിട്ട്, അളുകളുമായിട്ട് അത്രക്കു പരിചയമായില്ല. 
അതുകൊണ്ടാണ് വന്ന് പറയാന്‍ വൈകിയത്.

        അന്നത്തെ പത്രത്തില്‍ സി.ഐ സനില്‍ ഒരു വാര്‍ത്ത വായിച്ചു.

        നഗരത്തിലെ ഒരു മല്‍ട്ടിനാഷണല്‍ ആശുപത്രിയില്‍ ആക്സിഡന്‍റായി
വന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ തിരയുന്നു. പെണ്‍കുട്ടി മസ്തിഷ്ക
മരണപ്പെട്ടിരിക്കുകയാണ്. ആക്സിഡന്‍റായ കാറുകാര്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍
എത്തിച്ചതും ഇതേ വരെ പരിചരിച്ചു പോരുന്നതും. പുലര്‍കാലത്ത് റോഡില്‍  കൂടി ആര്‍ദ്ധബോധാവസ്ഥയില്‍ നടന്നിരുന്ന കുട്ടി
കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു. 
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധ ചികിത്സക്ക്
നഗരത്തിലേക്ക് കൊണ്ടുപേകുവാന്‍ ആവശ്യപ്പെട്ടതുകൊണ്ട് കാര്‍ ഡ്രൈവര്‍ നഗരത്തിലെ
ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 
കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധ
അഭിപ്രായം. മൂന്നു ദിവസമായിട്ട് രക്ഷിതാക്കാല്‍ എത്തിയിട്ടില്ല.

മയങ്ങി കിടക്കുന്ന ഫോട്ടോ
കണ്ട് രക്ഷിതാക്കള്‍ അത് ലിന തന്നെയെന്ന് സ്ഥിരീകരിച്ചു. യാതൊരു
കോളിളക്കവുമുണ്ടാക്കാതെ ലിനയുടെ ജീവിതകഥ അവസാനിച്ചു. രക്ഷിതാക്കള്‍ അവളുടെ
കണ്ണുകളും വൃക്കകളും കരളും ഹൃദയവും അറു പേര്‍ക്ക് നല്‍കി സമാധാനം കണ്ടെത്തി.

        മൂവര്‍ സംഘത്തിന് അവള്‍ മയക്കു മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ആശ്സിഡന്‍റായി മരിച്ചു എന്നു
പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം 1) അവര്‍ അവസാനമായി പിരിയുമ്പോള്‍ അവളുടെ കൈവശം
ലഹരി വസ്തു ഇല്ലായിരുന്നു. (2) കഴിയുമെങ്കില്‍ ഇനിയും ഉപയോഗിക്കരുതെന്ന് നാലു
പേരും കുടി തീരുമാനിച്ചിരുന്നു. (3) അവള്‍ക്ക് അക്സിഡന്‍റ് പറ്റിയെന്നു പറയുന്ന
കാറിന്‍റെ ഡ്രൈവര്‍ പവിത്രനെ ലഹരി വില്പന കേന്ദ്രത്തില്‍ വച്ച് നേരത്തെ
കണ്ടിട്ടുണ്ട്. (4) ഹൃദയം  വിദേശിക്ക്
കൊടുത്തിരിക്കുന്നു.

        മൂവര്‍ സംഘം മയക്കുമരുന്ന് വില്പന കേന്ദ്രത്തിന്‍റെ സമീപത്തു
നിന്നും പവിത്രനെ രമ്യതയില്‍ കാറില്‍ കയറ്റി ജോഹാന്‍റെ എസ്റ്റേറ്റില്‍ അടഞ്ഞു
കിടക്കുന്ന വീട്ടില്‍ കൊണ്ടു വന്ന് പൈശാചികമായിട്ടു തന്നെ ചോദ്യം ചെയ്തു.  അയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. അയാള്‍
മയക്കു മരുന്നു കോന്ദ്രത്തിലെ ഒരു പ്രധാന ജോലിക്കാരനാണ്. ലിനയുമായി നല്ല
പരിചയമുണ്ട്. കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞതനുസരിച്ച്  ലിനയെ വെളുപ്പാന്‍ കാലത്ത് ഫോണില്‍ വിളിച്ച്
വീടിന് പുറത്തിറക്കുകയായിരുന്നു.  അപ്പോള്‍
അവള്‍ ലഹരി കിട്ടാതെ വളരെ അസ്വസ്ഥയായിരുന്നു. പവിത്രന്‍ ഡോസ് കുട്ടി അവള്‍ക്ക്
ഇഞ്ചക്ഷന്‍ കൊടുത്തു. ബോധം കെട്ടുകഴിഞ്ഞപ്പോള്‍ കാറില്‍ കൊണ്ടുവന്നു കിടത്തി. കുടെ
രണ്ടുപേരു കുടിയുണ്ടായിരുന്നു. അവര്‍ കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞിട്ടാണ് കുടെ
വന്നത്. പവിത്രന്‍ ധരിച്ചത് അവര്‍ക്ക് ലിനയുമായുള്ള ശാരീരിക ബന്ധമാണ്
ഉദ്ദേശമെന്നാണ്. അവരെ നേരത്തെ പരിചയമില്ല. ഇതിനുമുമ്പും ഇതേ പേലുള്ള
സ്ത്രീവിഷയങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ട് ഒന്നും കാര്യമാക്കിയില്ല.  നേരം പുലര്‍ന്നു വരുന്ന സമയത്ത് റോഡു വക്കിലെ
വീടിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തി അക്സിഡന്‍റ് പറ്റിയെന്ന് വരുത്തി വീട്ടുകാര്‍
പുറത്ത് വന്നപ്പോള്‍ കാര്‍ ഓടിച്ചു പോയി. 
പവിത്രനെ ലഹരി കേന്ദ്രത്തില്‍ ഇറക്കിയിട്ട് ലിനയുമായി കാര്‍ എവിടേക്കോ
പോയി.  വീണ്ടും അവളെ കാണുന്നത്
ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ്. ആരു ചോദിച്ചാലും കാര്‍ ഓടിച്ചിരുന്നത്
പവിത്രനായിരുന്നെന്നും ലിനക്ക് ആക്സിഡന്‍റ് പറ്റിയതാണെന്നും പറയണമെന്ന് കേന്ദ്ര
ഉടമ ആവക്യപ്പെടുകയും ചെയ്തിരുന്നു

         മൂവര്‍ സംഘം വീണ്ടും
ലഹരി വില്പന കേന്ദ്രത്തിലെത്തി ലഹരി സ്വീകരിച്ചു. 
അവിടെവച്ച് നന്ദുവിന് ഒരനുഭവമുണ്ടായി ലഹരി മൂര്‍ച്ഛിച്ചു നില്ക്കുമ്പോള്‍
വീണ്ടും ലഹരി കയറ്റാനെന്ന വ്യാജേന അവന്‍റെ കൈയ്യില്‍ കുത്തിയ സിറിഞ്ചില്‍ രക്തം
വലിച്ചെടുത്തു. അതെന്തിനെന്ന് അവന്‍ തിരക്കി. എന്തിനെന്ന് വ്യക്തമാക്കാതെ
മയക്കുന്നൊരു ചിരിയാണ് വില്പനക്കാരന്‍ കൊടുത്തത്. അയാള്‍ അത് രഹസ്യമായി ഒരു
ടെസ്റ്റ്യൂബില്‍ ശേഖരിക്കുന്നു. മൂവര്‍സംഘം കണക്കുകുട്ടി. ഇതില്‍ എന്തോ
കാര്യമുണ്ട്. മുന്നോട്ടുള്ള നീക്കങ്ങള്‍ അവര്‍ക്കു തനിയെ ചെയ്യാന്‍ കഴിയില്ലെന്നു
തോന്നിയതുകൊണ്ട് സി.ഐ സനിലിനോടു കാര്യങ്ങള്‍ വ്യക്തമാക്കി.

        സി.ഐ അധികം താമസിക്കാതെ തന്നെ ലഹരി വില്പനക്കാരനെയും അക്സിഡന്‍റ്
കാറില്‍ ഉണ്ടായിരുന്നു രണ്ടുപേരേയും കസ്റ്റഡിയില്‍ എടുത്തു.

        അവര്‍ യഥാര്‍ത്ഥ കഥ പറഞ്ഞു.

        സഹസ്രശതം കോടീശ്വരനായ ഒരു യു.കെ പൗരന്‍റെ ഒരേയൊരു മകന്‍
ഹൃദ്രോഗിയാണ്. ഹൃദയം മാറ്റി വയ്ക്കുക എന്നതേ ഒരു മാര്‍ഗ്ഗമുള്ളു. ആ കുട്ടി ഓ
നെഗറ്റീവ്  ഗ്രൂപ്പുകാരനാണ്. ഡോണറെ
കിട്ടാനായി അവര്‍ ആഗോളമായി തിരച്ചില്‍ നടത്തി. 
ആതിരച്ചില്‍ വിഭാഗത്തില്‍ ഇവിടെത്തെ മാള്‍ട്ടി നാഷണല്‍ ആശുപത്രിയിലെ
ഹൃദ്രോഗ വിദഗ്ധനുമുണ്ട്. കേരളത്തിലെ ആശുപത്രികളില്‍, അവയവങ്ങള്‍
കൊടുക്കാന്‍ സന്നദ്ധരായവരുടെ പട്ടികയില്‍, ലഹരി വില്പന
കേന്ദ്രങ്ങളില്‍ എല്ലാം തിരച്ചില്‍ നടത്തി. കണ്ടെത്തിയ ഒരേയൊരാള്‍ ലിനയായിരുന്നു.

ലിന അക്സിഡന്‍റില്‍
പെട്ടതായിരുന്നില്ല. ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് തലക്ക് ക്ഷതമേല്പിച്ച്
മസ്തിഷ്ക മരണത്തിലേക്ക് നയിക്കുകയായിരുന്നു. 
ആ ഡോക്ടര്‍ തന്നെ യു.കെയിലെ കുട്ടിയെ ഇവിടെ  വരുത്തി, 
ഒപ്പറേഷന്‍ നടത്തി പിറ്റേന്നു തന്നെ സ്പെഷ്യലായി ചാര്‍ട്ട്
ചെയ്ത വിമാനത്തില്‍  യു.കെയില്‍
എത്തിച്ചിരിക്കുകയാണ്. ഇവിടത്തെ ഡോക്ടറുടെ മോല്‍നോട്ടത്തിലാണ് ഇപ്പോഴും പരിചരണം
നടക്കുന്നത്. കോടികളുടെ പ്രതിഫലമാണ് ഡോക്ടര്‍ക്ക് ഈ ജോലിയില്‍ നിന്നും
കിട്ടിയിരിക്കുന്നത്. നാട്ടില്‍ കൊടുത്ത അവയവങ്ങള്‍ക്കൊന്നും ഡോക്ടര്‍ പ്രതിഫലം
വാങ്ങിയില്ല. ഡോക്ടറുടെ കുടെ നിന്ന ലഹരി വില്പനക്കാരനോടു കൂടിയ മൂന്നുപേര്‍
ചിലരുടെ കൈയ്യില്‍ നിന്നും രഹസ്യമായിട്ട് പ്രതിഫലം കൈപ്പറ്റി. കുടാതെ ഡോക്ടര്‍
നല്ലൊരു തുക അവര്‍ക്ക് നല്‍കുകയും ചെയ്തു.

        സി.ഐ സനിലിനെ, മറ്റ് പോലീസ് ഓഫീസര്‍മാരെ അമ്പരപ്പിച്ച
കഥ നാടാകെ വാര്‍ത്തയായി പടര്‍ന്നു. ഡോക്ടറെ, സഹായികളെ
നിയമത്തിന്‍റെ മുന്നിലെത്തിച്ചു. ലഹരി വില്പന കേന്ദ്രങ്ങള്‍ അടച്ചു. സീലുവച്ചു.

@@@@@




മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

(ഈ കഥ
എഴുതുന്നത് ‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ്- അന്ന് ഈ കഥ
സിനിമ രംഗത്തെ രണ്ടു പ്രമുഖ വ്യക്തികളോട് പറഞ്ഞിരുന്നു- വൺ ലൈനും കൊടുത്തു.)

വിജയകുമാര്‍
കളരിക്കല്‍

ഒന്ന്

        ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ
സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍
മുമ്പാണ്.  നേഹ വിളിച്ചു
വരുത്തുകയായിരുന്നു.

        നേഹയെക്കുറിച്ച് പിന്നീട് ഓര്‍ത്തെടുക്കാം.  അതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ഓര്‍മ്മകള്‍
തികയില്ല.  കഴിഞ്ഞ ഒരു ദിവസത്തേതോ, ഒരാഴ്ചത്തെ തന്നെയോ മതിയാകില്ല. 
ഒരു മാസത്തേതെങ്കിലും വേണ്ടി വരും. 
അതുകൊണ്ട് ആ ഓര്‍മ്മകളെ അവിടെ നിര്‍ത്തിയിട്ട് കഴിഞ്ഞ ഒരു മണിക്കാര്‍
മുമ്പു തുടങ്ങിയ കാര്യങ്ങളെ ഉണര്‍ത്തിയെടുക്കാം.

        അവനെ നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        ഇപ്പോള്‍ കഥ മുമ്പോട്ടു പോകണമെങ്കില്‍ നേഹ ആരെന്നു
പറയേണ്ടിയിരിക്കുന്നു.  നേഹ ആരെന്നു
പറഞ്ഞില്ലെങ്കിലും, ശ്രീജിത്തുമായുള്ള ബന്ധമെന്തെന്നു
പറയേണ്ടിയിരിക്കുന്നു.

        നേഹ ശ്രീജിത്തിന്‍റ പ്രണയിനിയാണ്.

        പ്രണയിനി, ആ വാക്കിന് ഇത്തിരി അലങ്കാരം
കൂടിപ്പോയിട്ടുണ്ടോ…. എങ്കില്‍ പ്രിയതമ എന്നാകാം.  അല്ലെങ്കില്‍ വേണ്ട പ്രേമഭാജനമെന്നാക്കാം.

        വേണ്ട, കുറച്ചു കൂടി കടുപ്പം കുറച്ച് നേഹ
ശ്രീജിത്തിന്‍റെ കാമുകി ആണോന്നു പറയാം.

        കണ്ണുകളെ തുറക്കാതെ തന്നെ അവന്‍ ദേഹത്തെ ബോധത്തിലേക്ക് കൊണ്ടു
വന്നു.  പൂര്‍ണ്ണ നഗ്നനായിട്ടു തന്നെയാണ്
പതുതപതുത്ത കിടക്കയില്‍ കിടക്കുന്നതെന്ന് അവന്‍ അറിഞ്ഞു.  കൂടെ ആദ്യമായി സ്ത്രീയെ അനുഭവിച്ചതിന്‍റെ മധുര
സ്മരണകളും.  വലതു വശത്ത് സ്വസ്തമായി
വിശ്രമിച്ചിരുന്ന കൈയ്യാല്‍ നഗ്നതയെ പരതി നോക്കി, ഓര്‍മ്മിച്ചെടുത്തതിനെ
സ്ഥരീകരിക്കാനായിട്ട്.

        ആ മുറി സുഖകരമായൊരു ശീതളിമയിലായണ്.  ദേഹം അതിനെ ആവോളം നുകര്‍ന്ന്
ശാന്തമായിരിക്കുകയാണ്.

        പെട്ടന്നവന്‍ നേഹയെ ഓര്‍മ്മിച്ചു.  കഴിഞ്ഞ ഒരു മണിക്കൂറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍
നേഹയെ   വിസ്മരിക്കാനാവില്ല.  അവന്‍ കണ്ണുകള്‍ തുറന്ന് തല ഉയര്‍ത്തി നോക്കി.
മുറിയിലെ ഉരിളില്‍ ഒരു വെളുത്ത നിഴല്‍ പോലെ അവളെ കാണാം.  അവളുടെ ദേഹത്തിന്‍റെ വെളുപ്പിനെ മറച്ചു
വയ്ക്കാന്‍ മുറിയിലെ ഇരുളിന് കഴിയുന്നില്ലെന്നത് സത്യം.

        അവളും പൂര്‍ണ്ണ നഗ്നയായിട്ടു തന്നെയാണ് കിടക്കുന്നത്. മലര്‍ന്ന്, നിവര്‍ന്ന്, കാലുകളെ അല്പമകറ്റി, കൈകളെ ഇരു വശത്തും സ്വസ്തമായിരിക്കാന്‍ 
വിട്ട്…..മുടിയിഴകളെ യധേഷ്ടം ഉലഞ്ഞു കിടക്കാന്‍ അനുവദിച്ച്…….

        അവന്‍ വേഗം എഴുന്നേറ്റു. അവളെ കാണണം.  ഇരുളിലല്ല, വെളിച്ചത്തില്‍….അവളറിയാതിരിക്കാന്‍
പൂച്ചയുടെ കള്ളത്തരത്തെ കൂടെ കൂട്ടി,. സാവാധാനം കിടക്കയില്‍
നിന്നും താഴെയിറങ്ങി,  ജനലിനരുകിലെത്തി, മുറിയെ ഇരുളിലാക്കിയിരുന്ന കറുത്ത
യവനികയെ അല്പം അകറ്റി. യവനികയില്‍ തീര്‍ത്ത നീണ്ട വിടവിലൂടെ വെളിച്ചം അകത്തെത്തി
നേഹയെ അവനായി കാണിച്ചു കൊടുത്തു. 
മനക്കണ്ണില്‍ കഴിഞ്ഞ നിമിഷങ്ങളില്‍ സംഭവിച്ചതുകളും.

        ശ്രീജിത്തിന്‍റെ വാസസ്ഥലം ഈ മെട്രോ നഗരത്തിലല്ല.  ഒരു മണിക്കൂറോളം വാഹനയാത്ര വേണ്ട
മറ്റൊരിടത്താണ്.   ഇന്ന് പുലര്‍ച്ചക്ക് നേഹ
മൊബൈലില്‍ വിളിക്കുകയായിരുന്നു.

        ശ്രീ ഇന്ന് ഫ്രീയാക്കുമോ….

        എന്തിന്….

        ഇന്ന് ഇവിടെ വന്നാല്‍ ജീവിത്തില്‍ ഒരിക്കലും മറക്കാനാന്‍
കഴിയാത്ത  ഒരു ദിവസമായിരിക്കും നമുക്ക്…

        ഊം….എങ്ങിനെ…..

        അതു പറയില്ല….അനുഭവിക്കാനുള്ളതാണ്……

        നേഹയുടെ ശബ്ദത്തിലെ ആര്‍ദ്രത അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍
സമ്മതിക്കുകയും ചെയ്തു.

        ചെയ്തു വന്നിരുന്ന തൊഴിലിന്‍റെ, മനസ്സിനെ
മാരകമായി മുറി വേല്പിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും ഒരൊഴിവ് അതാണവനെ ഹരം
കൊള്ളിച്ചത്.  അവന്‍റെ വാസസ്ഥലത്തു നിന്നും
പുറപ്പെടേണ്ട സമയം….അതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണം…. യാത്രക്ക്
ഉപയോഗിക്കാവുന്ന ഏറ്റവും കൂടിയ സമയം. 
ബസ്സ് യാത്ര തീരേണ്ട ഇടം.  അതിന്
ശേഷം ഓട്ടോ പിടിക്കേണ്ട സ്റ്റാന്‍റ്. ഓട്ടോ ഡ്രൈവറോട് പറയേണ്ടുന്ന സ്ഥല നാമം….
ഓട്ടോ യാത്ര അവസാനിപ്പിക്കേണ്ട കവല…പിന്നീട് നടന്നു വരേണ്ട ദൂരം…..  എല്ലാം അവള്‍ നിഷ്കര്‍ഷിച്ചതുപോലെ ചെയ്ത് പകല്‍
പതിനൊന്നു മണിക്കായിരുന്നു വില്ലയിലെത്തിയത്. 
വീഥിക്ക് ഇരുപുറവും വില്ലകളാണ്, റോസ് വില്ലകള്‍….
വില്ലകള്‍ തുടങ്ങുന്നിടത്ത് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നമ്പറുകളില്‍ നിന്ന് അവള്‍
പറഞ്ഞ നമ്പര്‍ നോക്കി ഏതു ഭാഗത്തെന്നറിഞ്ഞ് നടന്നു….ആള്‍ അനക്കങ്ങളോ, മനുഷ്യ സഹജമായ മറ്റ് ശബ്ദങ്ങളോ ഇല്ലാത്ത 
വീഥിയിലൂടെ പത്ത് മിനിട്ട് നടന്ന് എത്തിച്ചേരുകയായിരുന്നു, സ്നേഹതീരമെന്ന വില്ലയില്‍.

        ഒന്നിന്‍റെയും ദൃക്സാക്ഷത്വമില്ലെന്ന് ഉറപ്പു വരുത്തി അവന്‍
വില്ലയുടെ മണി നാദം മുഴക്കി.  ആ നാദം
വീടിനുള്ളില്‍ മാത്രമല്ല പുറത്തും സംഗീതമായി മുഴങ്ങിയപ്പോള്‍ അവനൊന്നു ഞെട്ടി.

        വാതില്‍ തുറന്ന നേഹ, 
അവനൊരിക്കലും കണ്ടില്ലാത്ത അത്ര സുന്ദരിയായിരുന്നു.  വെളുത്ത ഫ്രോക്കില്‍, ചന്ദമണത്തില്‍,
തണുപ്പാര്‍ന്ന കരതലത്തോടെ……

        തുറന്നു പിടിച്ച വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശിച്ചിട്ടും
അമ്പരപ്പില്‍ ഒന്നും പറയാനാകാതെ ശ്രീജിത്തും, ഒന്നും പറയാനില്ലാതെ
നേഹയും അടുത്തതെന്താകണമെന്ന് ചിന്തിക്കുക കൂടി ചെയ്തില്ല.

        സെറ്റിയില്‍ അടുത്തടുത്ത് അവര്‍ വെറുതെ അങ്ങിനെയിരുന്നു, കണ്ണുകളില്‍ നിന്നും കണ്ണുകളെ മാത്രം കണ്ടുകൊണ്ട്.

        പിന്നെ, പിന്നെ…. ആ കണ്ണുകള്‍ വഴി ഉള്‍കാമ്പുകളിലേക്ക്
എന്തോ ഒക്കെ പരതി നടന്നു.

        ഒന്നും കണ്ടെത്താതെ, എങ്ങും
എത്തിപ്പെടാതെയിരുന്ന നേരത്ത് നേഹ  അവനായി
ഒരുക്കി വച്ചിരുന്ന ഭക്ഷണങ്ങളെ കാണാന്‍ വിളിച്ചു.

        തീന്‍ മേശയില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു വലിയ ചിത്രം പോലെ, വ്യത്യസ്തമായ വര്‍ണ്ണങ്ങളില്‍, മനസ്സിനെ മത്തു
പിടിപ്പിക്കുന്ന ഗന്ധങ്ങളില്‍, അവനറിയാത്ത രുചികളില്‍…….

        എന്തെല്ലാമോ അവന്‍ കഴിച്ചു, ഇടക്കെല്ലാം അവള്‍
വാരിക്കൊടുത്തു കഴിപ്പിച്ചു.  കഴിച്ചു
മതിയായിട്ടോ…..മതിവരില്ലെന്നറിഞ്ഞ് നിര്‍ത്തിയിട്ടോ….ഭക്ഷണ മേശ വിട്ട നിമിഷം
മുതല്‍ അവനറിയാത്ത ലോകത്തുകൂടി, കാണാത്ത കാഴ്ചകളിലൂടെ,
നുകരാത്ത സ്വാദുകളിലൂടെ, അസാധാരണമായ വേഗത്തില്‍….

        ഇടയ്ക്ക് അബോധാവസ്ഥയിലൂടെയും ഉള്ള യാത്രയായിരുന്നു…..

രണ്ട്

        സംഘര്‍ഷ ഭരിതമായ ഒരു ജീവിതമാണ് ശ്രീജിത്തിന് കിട്ടിയത്.

        ജീവിക്കുന്നത് മനസ്സു കൊണ്ടാണെന്നല്ലേ ചിലര്‍ പറയുന്നത്.  ചിലരത് ഹൃദയം കൊണ്ടാണെന്ന്
മാറ്റിപ്പറഞ്ഞിട്ടുമുണ്ട്.  ഒരു പക്ഷെ, ഹൃദയവും മനസ്സും ഒന്നാണെന്ന ധാരണയില്‍, അല്ലെങ്കില്‍
ഒന്ന് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി പറയുന്നതാകാം.  പക്ഷെ, ശ്രീജിത്ത് മനസ്സു
കൊണ്ട് ജീവിക്കുന്ന ആളാണ്.  അതുകൊണ്ട് ജോലി
സംബന്ധമായ സംഘര്‍ഷങ്ങള്‍ മനസ്സിനെ ബാധിക്കുകയും വളരെ വേഗത്തില്‍ വികാരം കൊള്ളുകയും
ചെയ്യുന്നു. വികാരം കൊണ്ട് അമിതമായി ആഹ്ലാദവും അസാധാരണമായ വിഷാദവും ആണ് പലര്‍ക്കും
ഉണ്ടാകുന്നത്. പക്ഷെ, ശ്രീജിത്തിനെ സംബന്ധിച്ച് ആഹ്ലാദകരമായ
വികാരങ്ങള്‍ കുറഞ്ഞും വിഷാദാന്മകമായവകള്‍ ഏറിയുമിരിക്കുന്നു.  അവന്‍ പലപ്പോഴും മൗനത്തിലേക്കും  കര്‍ത്തവ്യ വിമുഖനുതയിലേക്കും നീങ്ങുന്നു.

        അവന് ജന്മ നഗരത്തില്‍ തന്നെയാണ് വിദ്യാഭ്യാസം ലഭിച്ചത്.  അവന്‍റെ നഗരത്തില്‍ വളരെ ഉന്നതമായ നിലവാരത്തില്‍
വിദ്യാഭ്യാസ ലഭിക്കനുള്ള സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും അവന് സാമാന്യ
വിദ്യാഭ്യാസ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
സാമ്പത്തികം തന്നെ കാരണം. 
ജനാധിപത്യത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ നിന്നിട്ടൊന്നും കാര്യമില്ല
ഇപ്പോഴഴും ഗുണക്കൂടുതലുള്ളതുകളൊക്കെ പണമുള്ളവര്‍ക്കു വേണ്ടി സംവരണം
ചെയ്തിരിക്കുകയല്ലേയെന്നാണ് അവന്‍ ഒരു ഇന്‍റര്‍വ്യൂവിന് മറു ചോദ്യം
ഉന്നയിച്ചത്.  അതൊരു പൊതു സത്യമാണെങ്കിലും, പലപ്പോഴും സമൂഹത്തില്‍ അപ്രകാരമുള്ള ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടെങ്കിലും
ഒട്ടും വൈകാതെ തന്നെ കെട്ടടങ്ങിപ്പോകുന്നതാണ് കണ്ടിട്ടുള്ളത്.      

        അവന്‍റ ഇടത്തു തന്നെയുള്ള ഒരു പ്രൈവറ്റ് കണ്‍സ്ട്രക്ഷന്‍
കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലി, വലിയ ചെലവുകളില്ലാത്ത അച്ഛനും
അമ്മയ്ക്കും അധികം പരാതികളില്ലാത്ത അനുജത്തിയ്ക്കും അവനും ജീവിക്കാന്‍ അതില്‍
നിന്നുള്ള വരുമാനം മതിയെന്ന് തന്നെയാണ് ശ്രീജിത്തിന്‍റെ അനുഭവം.   എന്നു വച്ച് ആ ജോലി കൊണ്ട് അവന്‍
തൃപ്തിപ്പെട്ടിട്ടൊന്നുമില്ല.  സര്‍ക്കാര്‍
തലത്തിലും മള്‍ട്ടി നാഷനല്‍ കമ്പനികളിലും ഒരു സിവിള്‍ എഞ്ചിനിയര്‍ ഡിപ്ലോമാക്കാരന്
എന്തെല്ലാം സാദ്ധ്യതകളുണ്ടെന്ന് ചുഴിഞ്ഞ് നേക്കിക്കൊണ്ടു തന്നെയാണ് ഇരിക്കുന്നത്.

        പതിനഞ്ചു നിലകളിലേക്ക് പണിതുയര്‍ത്തുന്ന ഫ്ളാറ്റ് സമുച്ചയം, അമ്പതു സെന്‍റ് സ്ഥലത്ത് നാലു ബ്ലോക്കുകളിലായിട്ട് നൂറോളം ഫ്ളാറ്റുകള്‍…..  ഒരു സമയത്ത് നൂറോളം തൊഴിലാളികളാണ് പണിയെടുത്തു
കൊണ്ടിരിക്കുന്നത്,കീഴേക്കിട കരാറുകാരുടെ
കീഴിലായിട്ട്….  കണ്‍സ്ട്രക്ഷന്‍
കമ്പനിക്കാരുടെ ഇടനിലക്കാനും പണിയുടെ നോട്ടക്കാരനുമാണ് ശ്രീജിത്ത്.  അളവുകളിലും തോതുകളിലും വരാവുന്ന വ്യതിയാനങ്ങള്‍,
ഉള്‍ക്കാഴ്ചകളില്ലാത്ത തൊഴിലാളികളില്‍ നിന്നുണ്ടാകുന്ന അപചയങ്ങള്‍…കൂലിത്തര്‍ക്കങ്ങള്‍,
മെല്ലെപ്പോക്കുകള്‍…. മനപ്പൂര്‍വ്വമായ പരാജയപ്പെടുത്തലുകള്‍,
കുതികാല്‍ വെട്ടലുകള്‍….. ചതിക്കുഴി തീര്‍ക്കലുകള്‍…..

        ഞായറാഴ്ച പിരിമുറുക്കങ്ങളെ അയച്ചു വിടുന്ന ദിവസമാണ്
ശ്രീജിത്തിന്.  ഓടിമുറുകിപ്പോകുന്ന
യന്ത്രയോജിപ്പുകളില്‍ എണ്ണയും ഗ്രീസുമിട്ട് അയവു വരുത്തുന്ന ദിവസം.

വാത്സല്യം മുഴുവനും ചേര്‍ത്ത്
അമ്മയുണ്ടാക്കുന്ന ഇഡ്ഢലിയും സ്നേഹമയം അധികമായി കൂട്ടി അരച്ചെടുക്കുന്ന
ചമ്മന്തിയും കഴിച്ചു കഴിഞ്ഞാല്‍ വീടിനു പുറത്തേക്ക് ഒരു പുഞ്ചിരിയുമായി
യാത്രയാകുന്നു.  സൗഹൃദങ്ങള്‍ വിരിഞ്ഞു
നില്ക്കുന്ന,  സ്നേഹം
ലഭിക്കുന്ന, അവന്‍റെ സാമിപ്യം ഇഷ്ടപ്പെടുന്ന ഇടങ്ങളില്‍,
അവരുടെയൊക്കെ ചെറിയ ചെറിയ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ചെയ്തു കൊടുത്തു
കൊണ്ട.് അവരില്‍ നിന്നും ആവശ്യത്തിലേറെ സ്നേഹം സ്വീകരിച്ചു കൊണ്ട്…..

        ഒരു ഞായറാഴ്ച, നഗരത്തിലെ മള്‍ട്ടിനാഷനല്‍
ഹോസ്പിറ്റലുകാര്‍ അവന്‍റെ നാട്ടില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും
അവയവദാനക്യാമ്പും നടത്തിയപ്പോള്‍ വളരെ വിശാലമായൊരു വീക്ഷണത്തിലായിരുന്നു
ശ്രീജിത്തും കൂട്ടുകാരും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സംഘാടകരാകാനും
തയ്യാറായത്.  ഹാളിലെ ഇരിപ്പിടങ്ങള്‍
ശരിയാക്കി, റെജിസ്റ്ററുകള്‍ എഴുതി, പ്രഭാഷണം
കേട്ട് ഉറക്കം വരുന്നവര്‍ക്ക് ചായ കൊടുത്ത്, വേണ്ടവര്‍ക്ക്
ലഘു ഭക്ഷണം കൊടുത്ത്, കൈകൊടുത്ത് സഹായിക്കേണ്ടവരെ
സഹായിച്ച്….

        സ്വന്തം ശരീരത്തിലെ രക്തത്തിന്‍റെ ഗ്രൂപ്പ് നിര്‍ണയവും അവസ്ഥ
കണ്ടെത്തലും ആരോഗ്യ പരിശോധനയും നടത്തിയപ്പോഴും തന്നോട് ചേര്‍ന്നു നിന്ന നേഴ്സ്
നേഹയെ ശ്രദ്ധിക്കണമെന്നു തോന്നി.  അവന്‍റെ
ശ്രദ്ധകളെ കണ്ടില്ലെന്ന് അവള്‍ നടിച്ചിരുന്നെങ്കിലും സദാമുഖത്ത് നിന്നിരുന്ന
പുഞ്ചിരി അവനെ വശീകരിച്ചു.അവയവദാന രേഖ ഒപ്പിട്ടു നല്‍കിയപ്പോള്‍ അവള്‍ അവനോട്
കൂടുതല്‍ അടുത്തതുപോലെ തോന്നി.

        ആ തോന്നല്‍ തെറ്റിയില്ല, അടുത്ത നാളില്‍ അവന്‍റെ
ഫോണില്‍നേഹ വിളിച്ചു.  വര്‍ക്ക് സൈറ്റില്‍
ബംഗാളി തൊഴിലാളിയോടു തട്ടിക്കയറി രക്തം ചൂടു പിടിച്ച് നിന്നിരുന്ന സമയത്ത്,
പുറത്ത് സൂര്യനും കത്തി ജ്വലിച്ചു കൊണ്ടിരിക്കുകയായിരുന്നു.

        ഞാന്‍ നേഹയാണ്…

        ആര്…

        അവന്‍റെ ചോദ്യത്തിന് ഇത്തിരി ദൃഢത കൂടുലുണ്ടായിരുന്നു.  അവന്‍റെ മുഖത്ത് ആവശ്യത്തിലേറെ ഈര്‍ഷ്യതയും…

        എന്തേ ചൂടിലാണെന്നു തോന്നുന്നു….

        അതെ….അകത്തും പുറത്തു…

        എങ്കില്‍ പിന്നെ വിളിക്കാം….

        ഓ… അതാ നല്ലത്…

        ഫോണ്‍ ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവന് നേഹയെന്ന പേര് ഓര്‍മ്മ
വന്നു. നൈറ്റിംഗേലിനെയും…..

        ആതുര സേവന രംഗത്തിന്‍റ ചരിത്രത്തില്‍ ലോകത്ത് ഏറ്റവും
ശ്രദ്ധിക്കപ്പെട്ട പേരാണെന്നും ഒര്‍മ്മിച്ചു.

        നൈറ്റിംഗേല്‍…

        അവന്‍ തിരികെ വിളിച്ചില്ല.

        രാത്രയില്‍ അവള്‍ ഉറങ്ങുന്നതിനു മുമ്പ് വീണ്ടും വിളിച്ചു.

        ഞാന്‍ നേഹയാണ്…..

        സോറി ഞാനപ്പോള്‍ ജോലിസ്ഥലത്ത്…

        ദേഷ്യത്തിലായിരുന്നല്ലേ…

        സോറി..

        എന്നെ ഓര്‍ക്കുന്നോ….

        ഓര്‍മ്മിക്കുന്നുണ്ടെന്ന് ശ്രീജിത്ത് അപ്പോള്‍ പറഞ്ഞില്ല.

        പിന്നീട് ഓര്‍ത്തു വയ്ക്കാനുള്ള ഒരു പൂക്കാലമാണ് വന്നത്…

        ഫോണില്‍, വാട്ട്സ്സാപ്പില്‍, ഫെയ്സ് ബുക്കില്‍…

        അവര്‍ നിരന്തരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്ത
കൊണ്ടിരുന്നു…

അനുബന്ധം.

        അന്ന്, ശ്രീജിത്തിനെ
കാണാതാവുകയായിരുന്നു.  ജോലി കഴിഞ്ഞ്
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞപ്പോള്‍ അവന്‍റെ അമ്മയുടെ ഉള്ളില്‍ വേവലാതി തുടങ്ങി,  വിഭ്രമമായി അച്ഛനില്‍ പടര്‍ന്നു,  അങ്കലാപ്പോടുകൂടി സ്നേഹിതര്‍
അതിനോടു യോജിച്ചു.  രാത്രിയില്‍ തന്നെ
അന്വേഷണങ്ങള്‍ വളരെ പുരോഗമിച്ചു.  അവന്‍
അന്ന് ജോലിസ്ഥലത്തെത്തിയില്ലെന്ന വസ്തുത കൂടുതല്‍ ദുരൂഹതയിലേക്കാണ്
നീങ്ങുന്നതെന്ന് ഡിക്ടറ്റീവ് നോവലുകളെ സ്നേഹിക്കുന്ന ജോഹന്‍ ഇടക്കിടക്ക്
സുഹൃത്തുക്കളോട് പറഞ്ഞു കൊണ്ടിരുന്നു. അവര്‍ അവന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ല.

        ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ
പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക്
മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.

        ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്…. വെന്‍റിലേറ്റളിലാണ്….

        സുഹൃത്തുക്കള്‍ ഞെട്ടലിന്‍ നിന്നും മോചിതരാകും മുമ്പ്
ശ്രീജിത്തിന്‍റെ വീട്ടില്‍ ഹോസ്പിറ്റലില്‍ നിന്നം ആരെല്ലാമോ വന്ന് അച്ഛനെയും
അമ്മയേയും കൊണ്ടു പോയതിനാല്‍ വെറും കാഴ്ചക്കാരായി സ്നോഹിതരും ഹോസ്പിറ്റലില്‍
എത്തി.  ആരോ എഴുതി സംവിധാനം
ചെയ്തിരിക്കുന്ന തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജോഹന്‍ ഇടക്ക്
സുഹൃത്തുക്കളോട് പറഞ്ഞു.  ആയിരിക്കാം, നമ്മള്‍ക്ക് എന്തു ചെയ്യനാകുമെന്ന് സുഹൃത്തുക്കള്‍ പിറുപിറുത്തു.

        വളരെയേറെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വളരെ കുറച്ച് പരാതികളും
പരിവട്ടങ്ങളും ആടി അരങ്ങൊഴിഞ്ഞു 
കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റല്‍ വരാന്തയില്‍ ഇരുന്നിരുന്ന ശ്രീജിത്തിന്‍റെ
അച്ഛനോടും അമ്മയോടും സ്നേഹിതര്‍ തിരക്കി.

        ഇപ്പോള്‍ എങ്ങിനെയുണ്ട്….ഇനിയെന്താണ്…..

        ഉത്തരം പറയും മുമ്പ് 
ആരെല്ലാമോ അവരെ വരവേറ്റ് ആശുപത്രിയുടെ ഓഫീസിലേക്ക് ആനയിച്ചു.  പിന്നീട് ജനാല വഴി സ്നേഹിതര്‍ക്ക് കാണാന്‍
കഴിഞ്ഞത് കുറെ പേപ്പറുകളില്‍ അവര്‍ ഒപ്പിടുന്നതാണ്.

        പിറ്റേന്ന് ദിനപ്പത്രങ്ങളിലെല്ലാം ശ്രീജിത്തിന്‍റെ
ഫോട്ടോയോടുകൂടി വാര്‍ത്ത വന്നു. 
അവയവദാനത്തിന്‍റെ മാഹാമ്യത്തെ, ശ്രീജിത്തന്‍റെ സ്വഭാവത്തെ,
വീക്ഷണങ്ങളെക്കുറിച്ചൊക്കെ 
തൊങ്ങലുകളും തോരണങ്ങളും വച്ചെഴുതിയ കുറെ കുറിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക്
വായിക്കാനും കിട്ടി.  ശ്രീജിത്തിന്‍റെ
പുരയിടത്തില്‍ തന്നെ കാടു പിടിച്ചു കിടന്നിരുന്നിടത്ത് വൃത്തിയാക്കി
ചിതയൊരുക്കി.  ഒടുക്കം വരെയും സ്നേഹിതല്‍
കാണികളായി നിന്നിരുന്നു.  എന്തിനും ഏതിനും
ഹോസ്പിറ്റലില്‍ നിന്നും ഏര്‍പ്പാടാക്കിയവരുണ്ടായിരുന്നു.  ഏതെല്ലാമോ സന്നദ്ധ സംഘടനക്കാരും അക്ഷീണം
ഓടിനടന്നു കൊണ്ടിരുന്നു.

മൂന്ന്

        ഭാഗം മൂന്ന് തുടങ്ങുന്നത് ശ്രീജിത്തിന്‍റെ മരണശേഷം ആറുമാസം
കഴിഞ്ഞിട്ടാണ്.  ആറു മാസവും പതിനൊന്ന്
ദിവസവും ആയെന്ന് ജോഹന്‍ പറയുന്നു.  മറ്റ്
സ്നേഹിതരൊക്കെ ആ കണക്കുകള്‍ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു

        അന്ന് ജോഹന്‍ നഗരത്തിലെ പേയിന്‍ പാര്‍ക്കില്‍ നിന്നും വാഹനം
തിരികെ എടുത്തു മടങ്ങാന്‍ തുടങ്ങുമ്പോള്‍ അവിടത്തെ ഒരു ജീവനക്കാരന്‍ ചോദിച്ചു.

        നീയാ ശ്രീജിത്തിന്‍റെ കൂടെ പഠിച്ചതല്ലേ…

        ഊം… നീയേതാ….

        ഞാനും അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു.

        ഓ….

        നീ…. നിന്നേ…എനിക്കൊരു കാര്യം പറയാനുണ്ട്….

        ഊം….

        ശ്രീജിത്തിനെ കുറിച്ചാണ്….

        എന്നതാ…..

        ജോഹന്‍റെ മുഖം അഗതക്രിസ്റ്റിയുടെ കഥാനായകന്‍ ഹെര്‍ക്യൂള്‍ പെയ്റോട്ടിന്‍റേതു
പോലെയായി,
മുകളിലേക്ക് പിരിച്ചു വക്കാന്‍ മീശയില്ലെങ്കിലും…

        കണ്ണകള്‍ കൂത്തു……ചെവികള്‍ വട്ടം പിടിച്ചു….. മനസ്സ്
ജാഗരൂകമായി….

        ആക്സിഡന്‍റായീന്നു പറയുന്നതിന്‍റെ പിറ്റേന്ന് രാവിലെ വേറൊരാളാണ്
ഇവിടന്ന് അവന്‍റെ ബൈക്ക് എടുത്തു പൊണ്ടുപോയത്…

        എങ്ങിനെ…

        അവന്‍റെ വണ്ടിയുടെ ടോക്കന്‍ കൊണ്ടുവന്ന് വേറെരുത്തനാണ് കൊണ്ടു
പോയതെന്ന്….

        ങേ….

        വണ്ടിയെടുക്കാന്‍ വന്നവനോട് ഞാന്‍ ചോദിച്ചതാ ശ്രീജിത്ത്
എന്തിയേന്ന്.  അയാളു പറഞ്ഞത്… അവന്‍ ആ
സ്റ്റാന്‍റിനടുത്തുള്ള മേള ഹോട്ടലില്‍ ഇരുന്ന് ചായ കുടിക്കുന്നുണ്ടെന്നാണ്….

        ജോഹന്‍ വല്ലാതെ അസ്വസ്തനായി. 
അവന്‍ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയ ബൈക്ക് സ്റ്റാന്‍റില്‍ കയറ്റി വച്ച്
സുഹൃത്തിന്‍റെ തുടര്‍ വാക്കുകള്‍ ആരും കേള്‍ക്കാതിരിക്കാന്‍ പേയിന്‍ പാര്‍ക്കിന്‍റെ
ഓഫീസ് കാബിനില്‍ നിന്നും കുറെ ആകന്നു നിന്ന് മര്‍മ്മരമായി, കുറെ സമയം സംസസാരിച്ചു.  അവര്‍
സംസാരിച്ചതെല്ലാം ജോഹന്‍ മനസ്സില്‍ മാത്രം രേഖപ്പെടുത്തി.

        പേയിന്‍ പാര്‍ക്കിലെ സുഹൃത്തിനെ കണ്ടതിനുശേഷമുള്ള ഇരുപത്തിനാലു
മണിക്കറിനുള്ളില്‍ ജോഹന്‍, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച
അഗതക്രിസ്റ്റി കൃതികള്‍ രണ്ടാം ഭാഗത്തെ മൂന്നു കഥകള്‍ വീണ്ടും വീണ്ടും
വായിച്ചു.  പെയ്റോട്ടിന്‍റെ ചിന്തകളും
ചെയ്തികളും മുഖഭാവങ്ങളും മനക്കണ്ണില്‍ പകര്‍ത്തിയെടുത്ത് വിശകലനം ചെയ്തു.  മേശപ്പുറത്തെ ചീട്ടുകളില്‍ പെയ്റോട്ട്
ചിന്തിക്കുന്നതുപോലെയല്ല നീലനദിയിലെ മരണത്തില്‍ ചി

ന്തിക്കുന്നതെന്ന് കണ്ടെത്തി.
സൈപ്രസ് ദുരന്തത്തിലെ കാഴ്ചപ്പാടുകളല്ല ചലിക്കുന്ന വിരലില്‍ ഉള്ളതെന്ന്
വീക്ഷിച്ചു.

        ഹൃദയം വിങ്ങി അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കളോട്
കാര്യങ്ങള്‍ വ്യക്തമാക്കി.  അവര്‍
ശ്രീജിത്തിന്‍റെ വീടിനെ നിരീക്ഷണത്തില്‍ കൊണ്ടു വന്നു.  പക്ഷെ, അടുത്തു കഴിഞ്ഞ
നാളുകളില്‍ അവിടെ ഒന്നും പ്രത്യേകിച്ച് സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞു.
ശ്രീജിത്തിന്‍റെ വീട്ടുകാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.  ശ്രീജിത്തിന്‍റെ മരണവുമായി ബന്ധിച്ച് എവിടെ
നിന്നെല്ലാമോ അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്താല്‍ അവന്‍ ഉണ്ടായിരുന്ന
കാലത്തുള്ള ജീവിതത്തേക്കള്‍ നിലവാരമുള്ളതാണ് ഇപ്പോഴത്തേതെന്ന് കണ്ടെത്തി.  ജോഹന്‍റെ ചുഴിഞ്ഞുള്ള ചോദ്യങ്ങള്‍ക്ക്
ശ്രീജിത്തിന്‍റെ അച്ഛന്‍ ഇങ്ങിനെ ഒരു മറുപടിയും കൊടുത്തു.

        മറന്നല്ലെ പറ്റൂ മക്കളെ….

        അതെ മറന്നേ പറ്റൂ…. നിങ്ങള്‍ക്ക്…….

        ജോഹന്‍ അയാളുടെ മുഖത്ത് നോക്കി അങ്ങിനെ പറഞ്ഞില്ല, പക്ഷെ , പറയുമായിരുന്നു, മറ്റ്
സുഹൃത്തുക്കള്‍ക്കു കൂടി ഇഷ്ടമായിരുന്നെങ്കില്‍.

        എങ്കിലും അവന്‍ മനസ്സില്‍ പറഞ്ഞു.

        പക്ഷെ. ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്തതുപോലെ ഒരു കനല്‍
ഹൃയത്തില്‍ വീണു കിടക്കുകയാണെങ്കിലോ, 
അതവിടെ കിടന്ന് ജ്വലിക്കുകയാണെങ്കിലോ….

        മദ്യത്തിന്‍റെ അവാച്യമായ വശീകരണശക്തിയില്‍ വീഴ്ത്തി, ശ്രീജിത്ത് ആക്സിഡന്‍റ് കേസിന്‍റെ മഹസ്സര്‍ കോപ്പി സ്വീകരിക്കുമ്പോഴും
ബൈക്ക് കാണാന്‍ പോകുമ്പോഴും പെയ്റോട്ട് എന്തായിരിക്കും ഈ സാഹചര്യത്തില്‍
ചിന്തക്കുകയെന്ന് അറിയാന്‍ ജോഹന്‍ മനസ്സിലിട്ട് കാര്യങ്ങളെ മദിച്ചു നോക്കിക്കൊണ്ടിരുന്നു.

        കാഷ്വാലിറ്റിയിലെ ക്രമാതീതമായ തിരക്കിനിടയിലും നേഹ അവരോടൊത്ത്
കാന്‍റിനിലെ ഫാമിലി ക്യാബിനില്‍ ചായ കഴിക്കാനെത്തി.  അവര്‍ക്കു മുന്നില്‍ തേങ്ങിക്കരഞ്ഞു.

        വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞിരിക്കുന്ന ആ മനോഹര ദേഹത്തെ
പെയ്റോട്ടിന്‍റെ കണ്ണുകളോടെയാണ് ജോഹന്‍ നോക്കിക്കൊണ്ടിരുന്നത്.  വശ്യമായ ആ മുഖത്തിന് പിന്നില്‍, ഏറെ കറുത്ത ആ കണ്ണുകള്‍ക്ക് മറവില്‍ ഒരു ദുരൂഹത മറഞ്ഞിരിക്കുന്നുണ്ടോ
എന്നവന്‍ ചുഴിഞ്ഞ് ചിന്തിച്ചു കൊണ്ടിരുന്നു. 
ഒടുവില്‍ ഉണ്ടെന്നു തന്നെ അവന്‍ കണക്കുകൂട്ടി, മറ്റ്
സുഹൃത്തുക്കള്‍ അതിനെ എതിര്‍ത്തെങ്കിലും. 
അവന്‍ അവന്‍റെ വഴിയെ തന്നെ ചിന്തിച്ചു. അവന് ഇഷ്ടമുള്ള വഴിയെ പോയി.  പക്ഷെ, സുഹൃത്തുക്കളെ
കൂടെ കൂട്ടാതിരുന്നില്ല.

        അടുത്ത ദിവസം, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേഹ
വീട്ടിലെത്തി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വില്ലയിലെ കോളിംഗ് ബല്ല് ജോഹന്‍
മുഴക്കി.  ഉറക്കച്ചടവോടെ അവള്‍ വാതില്‍
തുറന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ നേഹയുടെ അര്‍ദ്ധ നീലിമയാര്‍ന്ന മിഴികള്‍
ആകാവുന്നതിലും അധികമായി തുറന്നു. 
ഉറക്കത്തിന്‍റെ ആലസ്യത്തെ വിട്ട് ബോധമുണരുകയും ചെയ്തു.  അവളെ അകത്തേക്ക് തള്ളി മാറ്റി ജോഹനോടൊപ്പം
മൂന്നു സുഹൃത്തുക്കളും അകത്തേക്ക് കയറി.

        നേഹ എന്തു പറയണമെന്നൊ, എന്തു ചെയ്യണെമെന്നൊ
അറിയാതെ തകര്‍ന്നു നിന്നു.

        അവരുുടെ നിശബ്ദതയെ നീക്കിക്കൊണ്ട് ജോഹന്‍, പെയ്റോട്ടിനെ പോലെ ആലങ്കാരികമായി പറഞ്ഞു.

        നേഹ, ഞങ്ങള്‍ ഉപദ്രവിക്കാന്‍
വന്നതല്ല….നിന്നോട് കടുത്ത പ്രണയമായിരുന്നു ശ്രീജിത്തിനെന്ന് ഞങ്ങള്‍ക്കറിയാം….അതു
കൊണ്ടു തന്നെ നീ സത്യം പറയാന്‍ ബാധ്യസ്ഥയാണ്… അല്ല നീ ഞങ്ങള്‍ക്കെതിരെ
പ്രതികരിക്കുകയാണെങ്കില്‍ ജീവിതം മോശമായിത്തീരും …ഞങ്ങള്‍ ഇവിടെ നിന്നും പോകും
വരെ നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിനക്കറിയാം… ഈ അടുത്ത്
വില്ലകളിലൊന്നും ആരുമില്ല.  അക്കാര്യം
നിക്കറിയുന്നതു പോലെ ഞങ്ങള്‍ക്കുമറിയാം….    
അതുകൊണ്ട് സത്യ പറയുകയും  ഞങ്ങളോട്
സഹകരിക്കുകയും ചെയ്യുക….

        തളര്‍ന്നു നിന്നിരുന്ന നേഹ സെറ്റിയില്‍ നിസ്സഹായയായി ഇരുന്നു.

        എന്താണ് ….എന്താണ് നിങ്ങള്‍ക്കറിയേണ്ടത്….

        ശ്രീജിത്തിന്‍റെ അപകടത്തെക്കുറിച്ച് നിനക്ക് അറിയാവുന്നതെല്ലാം…

        എങ്ങിനെ അപകടം ഉണ്ടായെന്നെനിക്കറിയില്ല…. ഹോസ്പിറ്റലില്‍
വന്നതു മുതലെല്ലാം എനിക്കറിയാം… അന്ന് കാഷ്വാലിറ്റിയില്‍ ഞാനുണ്ടായിരുന്നു…
പിന്നീട് ശ്രീജിത്തിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു… എല്ലക്കാര്യത്തിനും…
എനിക്കറിയാവുന്നതെല്ലാം പറയാം….അവയവദാനങ്ങളും…. അതു സ്വീകരിച്ചവരെക്കുറിച്ചും
…. അവന്‍റെ വീട്ടുകാരെ സഹായിച്ചവരെയും….പലതിനും ഞാന്‍ സാക്ഷിയാണ്…

        അതല്ല ഞങ്ങള്‍ക്കറിയേണ്ട്, ശ്രീജിതത്തിന്‍
അപകടത്തെക്കുറിച്ചാണ്…. ആരെങ്കിലും അപകടം ഉണ്ടാക്കിയതാണെങ്കില്‍ അതാണ്…..

        അപകടം ഉണ്ടാക്കുകയോ….

        പെയ്റോട്ട്, ജോഹനിലേക്ക് പരകായം ചെയ്തു.  മറ്റു മൂന്നു പേരും അവളെ സശ്രദ്ധം വീക്ഷിച്ചു
കൊണ്ടിരുന്നു.  അവരുടെ മൊബൈലുകള്‍ കണ്ണുകള്‍
തുറന്നു, ശബ്ദ സ്വീകരണം തുടങ്ങി.

        അവര്‍ നിശബ്ദരായി.

        നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നേഹ അങ്കലാപ്പില്‍, സംഘര്‍ഷത്തില്‍ നിന്നു മോചിതയായി. 
ദൃഢമായ, ശാന്തമായ സ്വരത്തില്‍ അവള്‍ പറഞ്ഞു.

        എനിക്ക് അറിയാവുന്നത് ഞാന്‍ പറയാം.  നിങ്ങള്‍ ഉദ്ദേശിക്കന്നതെന്തെന്ന്
എനിക്കറിയില്ല.  ശ്രീജിത്തിന്‍റെ
അപകടത്തെക്കുറിച്ച് എനിക്കറിയില്ല. 
ഹോസ്പിറ്റലില്‍ എത്തിയതു മുതല്‍ എല്ലാം നോക്കിയതില്‍ ഞാന്‍ കൂടിയുണ്ടായിരുന്നു.  ഒരു സുഹൃത്തിനോടു വേണ്ട എല്ലാം കരുതലുകളും ഞാന്‍
കൊടുത്തിരുന്നു.

        അതുമാത്രം…..

        അതെ…

        നേഹ നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.  നീ വീണ്ടും വീണ്ടും നുണ പറഞ്ഞു
കൊണ്ടിരിക്കുകയാണ്. നുണ പറഞ്ഞ് രക്ഷപെടാമെന്ന് നീ വിശ്വസിക്കുകയാണ്.  നിനക്ക് പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന്
ഞങ്ങള്‍ക്കറിയാം.  അത് ഉപയോഗിക്കണമെങ്കില്‍
നിനക്കിവിടെ നിന്ന പുറത്തു പോകണം.   അതിനു
കഴിയാതെ വന്നാലോ…..

        ഭീഷണിയാണോ….

        അല്ല, സത്യം പറഞ്ഞതാണ്…. നിന്നെ ഞങ്ങള്‍
ഒരു പോറലു പോലും ഏല്പിക്കില്ല….പൂപോലെ മനോഹരമായ ഈ ദേഹം പൂര്‍ണ്ണ നഗ്നമായിട്ട് ഈ
മൊബൈലുകളില്‍ പകര്‍ത്തും… അടുത്ത നിമിഷം തന്നെ പൊതു ദര്‍ശനത്തിനു
വയ്ക്കും……ഇന്‍റര്‍നെറ്റ് കമ്പോളത്തില്‍ വില്പനക്കും വയ്ക്കും…. എന്താ
ചെയ്യണോ…. പിന്നെ ജീവിത കാലം മുഴുവന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍
വില്പനച്ചരക്കായിട്ട് തന്നെ കഴിയും അതുവേണോ….

        അവള്‍ പുച്ഛത്തോടെ അവരുടെ മുഖങ്ങളില്‍ മാറമാറി നോക്കി….
നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു ഭാവമാണവളുടെ കണ്ണുകളില്‍….

        പെട്ടന്ന് അവരുടെ മുഖങ്ങള്‍ ഇരുളുന്നത് നേഹ കണ്ടു. അവള്‍
ഇരിപ്പിടത്തില്‍ നിന്നും എഴുന്നേള്‍ക്കാന്‍ ശ്രമിച്ചു.

        നോ…

        ജോഹന്‍റെ  ക്രൗര്യമാര്‍ന്ന
സ്വരത്തില്‍ നേഹക്ക് ഉള്‍ക്കിടിലമുണ്ടായി. 
അവള്‍ അവിടെത്തന്നെയിരുന്നു.  ജോഹന്‍റെ
വിരലുകള്‍ അവള്‍ക്കരുകിലേക്ക് നീങ്ങി വരുന്നത് അവള്‍ കണ്ടു. മനോഹരമെങ്കിലും അതിന്‍റെ
വിറയലില്ലായ്മ അവളെ പരിഭ്രമിപ്പിച്ചു കൊണ്ടിരുന്നു.  ചുരിദാര്‍ ടോപ്പില്‍ അവന്‍ സ്പര്‍ശിച്ചപ്പോള്‍
നേഹയുടെ ഉള്‍ക്കാമ്പില്‍ ഭയം കുമ്പു പൊട്ടി….പൊട്ടിയ കൂമ്പ് പെട്ടന്ന് വളരുകയും
തളിരാകുകയും ഇലയാകുകയും ചയ്തു.

        അക്ഷോഭ്യരായിരുന്ന അവരുടെ പ്രതികരണം പെട്ടന്ന് മാറുന്നത് നേഹ
അറിഞ്ഞു.

        അവളൊരു കഥയിലേയ്ക്ക് വന്നു.

        ശ്രീജിത്ത്,

        നേഹ,

        അവരുടെ പ്രണയ ജീവിതം,

        ശ്രീജിത്തിന് അപകടമുണ്ടായ ദിവസത്തെ അവരുടെ സഹജീവിതം,

        മൊബൈലില്‍  അവളുടെ
മുഖഭാവങ്ങള്‍, അംഗ ചലനങ്ങള്‍ മൂന്ന് ആംഗിളുകളില്‍ മുന്നു പേരും
പകര്‍ത്തിക്കൊണ്ടിരിരുന്നു. അവരില്‍ അത്ഭുതവും, ഭീതിയും
പടന്നര്‍ന്നു കയറിക്കൊണ്ടിരുന്നു..

        ആ വില്ലയില്‍ അടഞ്ഞു കിടന്നിരുന്ന കതക് തുറന്ന,് ശൂന്യമായ ഉള്ളില്‍ വെളിച്ചത്തെ വരുത്തി, ഇവിടെ
വച്ചാണ് ശ്രീജിത്തിന്‍റെ തലയ്ക്ക് ക്ഷതമേല്പിച്ചതെന്നവള്‍ പറഞ്ഞപ്പോള്‍, നാലു യുവാക്കളും ബാധയേറ്റ പെണ്ണിന്‍റെ കൈയ്യിലെ പൂക്കുല പോലെയായി.

        വിറയലില്‍ നിന്ന് മോചിതരായിക്കഴിഞ്ഞ്, നേഹയെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ സുഹൃത്തുക്കള്‍
ഇനിയെന്തന്നറിയാന്‍ പെയ്റോട്ടിന്‍റെ മുഖത്ത് നോക്കി.  അവന്‍ അപ്പോള്‍ മാത്രമാണ് വികാരങ്ങളില്‍
നിന്നും പുറത്ത കടന്നത്.

        നേഹ നീയും ഞങ്ങളടെ കൂടെ വരികയാണ്. എവിടേക്കെന്ന് നീ ചോദിക്കാതെ
തന്നെ പറയാം നിയമത്തിന്‍റെ മുന്നിലേക്ക്….അത് ഞങ്ങളെ രക്ഷിക്കാന്‍
കൂടിയാണ്…പക്ഷെ,. നീ ഇടക്കെപ്പോഴെങ്കിലും അതി ബുദ്ധി
കാണിക്കുമെന്ന കരുതി ഈ മൊബൈലുകളില്‍ പകര്‍ത്തിയതെല്ലാം ലൈവായിട്ട് ഫെയ്സ് ബുക്കു
വഴിയും വാട്ട്സ്സാപ്പു വഴിയും ലോകം കാണുന്നുണ്ടായിരുന്നു. ഒരു പക്ഷെ, നമ്മള്‍ ഈ വാതില്‍ തുറക്കുമ്പോള്‍ തന്നെ നമ്മളെ എതിരേല്‍ക്കാന്‍ പലരും
കണ്ടെന്നിരിക്കും.

        പക്ഷെ, വാതില്‍ തുറന്നപ്പോള്‍ അവരെ എതിരേല്‍ക്കാന്‍
ആരുമുണ്ടായിരുന്നില്ല.

        മറ്റൊരു വസ്ത്രം ധരിക്കുന്നതിനു പോലും നേഹയെ അനുവദിക്കാതെ അവര്‍
യാത്രയായി.  കാറിന്‍റെ കറുത്ത ഗ്ലാസ്സുകള്‍
അവളെ പുറത്ത് കാണിക്കുന്നില്ലെന്ന് ഉറപ്പും വരുത്തി. വില്ലയുടെ ഗെയിറ്റ് പൂട്ടി
വാഹനം ഓടിത്തുടങ്ങിയപ്പോള്‍ ചാനല്‍ക്കൂട്ടത്തിന്‍റെ വാഹനങ്ങള്‍ അവര്‍ക്ക് മാര്‍ഗ്ഗ
തടസ്സമായി നിന്നു. കാറിന്‍റെ ഗ്ലാസ്സുകള്‍ ഉയര്‍ത്തി, ഹെഡ്ഡ് ലൈറ്റ് ഓണാക്കി നിര്‍ത്താതെ ഹോണടിച്ച് അവര്‍ മുന്നോട്ടു പോയി.

         മൊട്രോ നഗരത്തിലെ
മജിസ്ട്രറ്റ് കോടതി കൂടിത്തുടങ്ങി ഒരു മണിക്കൂര്‍ 
കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു പേരും കോടതി നിയമങ്ങളെ ലംഘിച്ചു കൊണ്ട്
അകത്തേക്ക് കടന്നു.

                                @@@@@@




അദ്ധ്യായം ഇരുപത്തിരണ്ട്‌

രാവേറെയെത്തി ഭഗവാന്‍
ഉറങ്ങിയില്ല.

ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി.

ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌
സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി.
ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന
ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം
വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി
ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും
വ്യത്യാസമില്ല. പക്ഷെ, ഭരണത്തില്‍ വരുന്ന പ്രസക്തമായ
വ്യതിയാനം ഊരാണ്മയ്ക്കും അവകാശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും
പരിധിയും പരിവര്‍ത്തനങ്ങളും ഉണ്ടാകുമെന്നാണ്‌ പരക്കെ ഉണ്ടായിട്ടുള്ള വാര്‍ത്ത.

പുതിയ ട്രസ്റ്റിന്റെ
വീക്ഷണത്തില്‍ ഗ്രാമത്തിന്റെ സംപുഷ്ടമായ വിളഭൂമി ദേവദാസികള്‍ തന്നെയാണ്‌. ട്രസ്റ്റിന്റെ
അദ്ധ്യക്ഷന്റെ പ്രസംഗത്തില്‍ സുചിപ്പിക്കുകയും ദേവദാസികള്‍ക്ക്‌ പ്രത്യേക
പരിഗണനയും പരിപാലനവും വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തു.

പാര്‍വ്വതിദേവി, ഗ്രാമത്തിന്റെ അമ്മയായി തുടരുന്നു.

ഭഗവാന്‍?

ഭഗവാന്‍ അര്‍ത്ഥശുന്യമായി ഊരാണ്മ
പോലുമില്ലാത്തവനായി വെറുമൊരവതാരമായി അവശേഷിച്ചു, മിത്തുകളില്‍, കഥകളില്‍,കാവ്യങ്ങളില്‍ നിറഞ്ഞ്‌. ലക്ഷോപലക്ഷം
ജനഹൃദയങ്ങളില്‍ ശക്തിയായി, വിശ്വാസമായി തുടരും.  പക്ഷെ, ട്രസ്റ്റെന്ന
വ്യവസ്ഥിതിയില്‍ ഭഗവാന്‍ ആരുമല്ലാതായി. ഇന്ന്‌ അവസാനമായി ആടയാഭരണങ്ങളും
വേഷഭുഷാദികളും

അണിഞ്ഞ്‌ സന്ദര്‍ശനമുറിയില്‍
ഭഗവാന്‍ ഉപവിഷ്ടനായി.

ദേശക്കാർ, അന്യദേശക്കാര്‍, സ്വന്തം ഭാഷക്കാര്‍, വിദേശികള്‍ ………

സന്ദര്‍ശനമുറി കവിഞ്ഞ്‌, അങ്കണം നിറഞ്ഞ്‌, ശാന്തിനിലയം നിറഞ്ഞ്‌. ഗ്രാമം
നിറഞ്ഞ്…..

ദൈവമെ!

ഭഗവാന്‍ ജീവിതത്തിലാദ്യമായി
ദൈവത്തെ വിളിച്ചു.

സര്‍വ്വ ഐശ്വര്യങ്ങളും, സമ്പത്തുക്കളും, സ്വരങ്ങളും, നിറങ്ങളും, ആവാഹിച്ച്‌, ഒരൊറ്റ രൂപത്തിൽ സമന്വയിപ്പിച്ച് മനോമുകുരത്തില്‍
നിറക്കാന്‍ ശ്രമിച്ചു,

പക്ഷെ, മനം ഉടഞ്ഞ്‌, ശരീരമുടഞ്ഞ്‌, ഇരിയ്ക്കുന്ന
ഗൃഹമുടഞ്ഞ്‌. ഭൂതലമുടഞ്ഞ്‌ അനന്തകോടി നക്ഷത്ര ജാലങ്ങളിലും നിറഞ്ഞ്‌, പിന്നീടും വികസിച്ച്‌,വികസിച്ച്‌,

നിറഞ്ഞ്‌, പൂര്‍ണ്ണമായി …….

ഭഗവാന്‍ സത്യം ദര്‍ശിച്ചു.

പരമമായ സത്യം.

അഹം ബ്രഹ്മാസ്മി……..

ഭഗവാന്റെ എല്ലാ കാമങ്ങളും
അടങ്ങി, എല്ലാ ചിന്തകളും അടങ്ങി, എല്ലാ രുചികളും അടങ്ങി, എല്ലാ മണങ്ങളും അടങ്ങി, ഇനിയും ലയനം മാത്രം, പരമമായ സത്യത്തില്‍, സനാതനത്തില്‍.

ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ
ക്ഷീണത്തില്‍ ശാന്തിനിലയം വളരെ വേഗം ഉറക്കമായി. അനുചിതമായി എന്തോ തോന്നിയതിനാലാണ്‌
രാത്രിയില്‍ തന്നെ പാര്‍വ്വതിദേവി എത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, ശയനമുറിയില്‍ എത്തിയതായിരുന്നു ദേവി. പക്ഷെ മനസ്സ്‌ അകാരണമായി ഒന്നു
പിടഞ്ഞു, വേദനിച്ചു.

ദേവിക്കു പിന്നാലെ വിഷ്ണുദേവ്, തുടര്‍ന്ന്‌ ഉസ്മാന്‍.

“എന്താണ്‌ നിങ്ങള്‍
അസമയത്ത്‌ എത്താന്‍?”

ഭഗവാന്റെ മുഖത്ത്‌ ചെറുചിരി
നിറഞ്ഞു നിന്നു.

ഭഗവാന്‍ വേദനയിലും
ചിരിയ്ക്കുകയാണെന്ന്‌ ദേവിയ്ക്കു തോന്നി.

“ഭഗവാന്‍, ഇന്ന്‌ ചാരന്മാര്‍ വിവരമറിയിച്ചു ദേവി നിത്യ ജീവിച്ചിരിപ്പുണ്ട്‌.”

“ഊം….?”

“അനാഥാലയത്തില്‍.”

“അവള്‍
സുരക്ഷിതയാവുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ അവളെപ്പറ്റിയോ മറ്റെന്തിനെപ്പറ്റിയേ അറിയാനും കേള്‍ക്കാനും
താല്പര്യം തോന്നുന്നില്ല ……….”

“ഭഗവാന്‍ ?”

വിഷ്ണുദേവിന്റെ വിളിയില്‍
അടങ്ങിയിരുന്ന ഭീതി ഉസ്മാന്റെയും പാര്‍വ്വതിദേവിയുടെയും മുഖത്ത്‌ പടര്‍ന്നു കയറി.

“അങ്ങ്‌ സൂചിപ്പിയ്ക്കുന്നത്‌
…….”

“പരമമായ സത്യം എനിക്ക്‌
അനുഭവവേദ്യമാകുന്നു. ഞാന്‍ എന്റെ പ്രകൃതിയില്‍ നിന്നും അകന്നുകൊണ്ടിരിയ്ക്കുന്നു.
നിങ്ങള്‍ സ്വസ്ഥരായിട്ട്‌ വീടുകളിലേയ്ക്ക്‌ മടങ്ങിക്കൊള്ളു ………….”

ശാന്തിഗ്രാമവും, ശാന്തിനിലയവും ഗാഢമായ നിദ്രയിലേയ്ക്ക്‌ വഴുതി വീണു.

എവിടെ നിന്നോ ഘനമേറിയ കാർമേഘങ്ങൾ
ശാന്തിഗ്രാമത്തിന്റെ മുകളില്‍ ഉരുണ്ടുകൂടി. ശക്തിയായ കാറ്റായി, പേമാരിയായി പെയ്തിറങ്ങി.

രാത്രിയില്‍ തന്നെ വാര്‍ത്ത
പരന്നു.

ഭഗവാൻ സമാധിയായി….

തളർന്ന് ഉറങ്ങിയിരുന്ന ശാന്തി
നിലയം ഉണർന്നു. ഗ്രാമം ഉണർന്നു. അടുത്ത പട്ടണങ്ങളും നഗരങ്ങളും ഉണർന്നു കഴിഞ്ഞു. രാത്രിയില്‍തന്നെ, കോരിച്ചൊരിയുന്ന മഴയത്ത്‌ ഗ്രാമത്തിലേയ്ക്ക്‌ ജനപ്രവാഹം തുടങ്ങി.

മഴവെള്ളത്തില്‍ ശാന്തിപുഴ
കരകവിഞ്ഞു. മരങ്ങളെ കടപുഴക്കി. ബണ്ടുകളും ഭിത്തികളും തകര്‍ത്തു. തീരങ്ങളിലുള്ള
വീടുകളും കൃഷിയിടങ്ങളും തകര്‍ത്ത്‌ ഘോരതാണ്ഡവമാടുകയാണ്‌. പുഴയില്‍ വീണ്ടും വീണ്ടും
ജലവിതാനം ഉയരുകയാണ്‌.

ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

പ്രായമായ അമ്മമാര്‍
ചെറുമക്കളുടെ കാതുകളില്‍ മന്ത്രിച്ചു.

ഭഗവാന്റെ ശക്തിയില്‍ പ്രകൃതി
അടങ്ങി നില്‍ക്കുകയായിരുന്നു. ഭഗവാന്റെ അഭാവത്തില്‍ പ്രകൃതി കെട്ടുകളെ ഭേദിച്ച്‌
താണ്ഡവമാടുകയാണ്‌. ഈ താണ്ഡവം തിന്മകളെ കെടുത്തിയേ ഒടുങ്ങൂ……

പ്രഭാതമായപ്പോഴേയ്ക്കും
മഴയുടെ ശക്തി കുറഞ്ഞു എങ്കിലും തോരാതെ തുടരുകയാണ്‌. പ്രവിശ്യയുടെ
എല്ലായിടത്തുനിന്നും മഴയുടെ വാര്‍ത്തകളുണ്ട്‌.പത്രങ്ങള്‍ വീടുകളില്‍ നനഞ്ഞാണ്‌
എത്തിയത്‌. പത്രങ്ങള്‍ വരെ കേഴുകയാണെന്ന്‌ മനുഷ്യര്‍ കരുതി.

ഒന്നാംകിട പത്രങ്ങളുടെ
മുഖവാര്‍ത്തയായി ഭഗവാന്റെ ചിത്രങ്ങളോടുകൂടി അച്ചടിച്ചു വന്നു.

ഭഗവാന്‍ തിരോഭവിച്ചു.

കാല്‍നൂറ്റാണ്ടുകാലം
പ്രവിശ്യയുടെ വിശ്വാസ മണ്ഡലത്തില്‍, സംസ്കാരമണ്ഡലത്തില്‍
നിറഞ്ഞു നില്‍ക്കുകയും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുകയും
ചെയ്ത അദ്ദേഹത്തിന്റെ തിരോധാനത്തോടുകൂടി ആലംബം നഷ്ടപ്പെട്ട സമാധാനം നഷ്ടപ്പെട്ട്‌
പാവപ്പെട്ട മനുഷ്യര്‍ ദുഃഖത്തിനടിമയായി, വേദനക്കടിമയായി
കഴിയേണ്ടി വരും.

നിരാശ്രയരെ ഉപേക്ഷിച്ചിട്ട്‌
രക്ഷകന്‍ മറയുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രവിശ്യയില്‍ മഴപോലെ, തോരാതെ കണ്ണുനീരൊഴുകി. ദേവവ്രതനില്‍ നിന്നും സെലീന ചോര്‍ത്തിയ സത്യത്തെ
ആസ്പദമാക്കിയാണ്‌ ഗുരുവാര്‍ത്തയെഴുതിയത്‌. രാത്രിയില്‍ വളരെ കഷ്ടതകള്‍
അനുഭവിച്ചാണ്‌ രാമന്‍ വാര്‍ത്ത പത്രമോഫീസില്‍ എത്തിച്ചത്‌.

ഗുരുവെഴുതി.

“ഭഗവാന്റേതു സ്വാഭാവിക
മരണമായിരുന്നില്ല. സാഹചര്യങ്ങളുടെ തെളിവുകള്‍ വച്ച്‌ ഒരു കൊലപാതകമായിരുന്നു.
അതിനുള്ള ഗുഢാലോചന നടത്തിയിരിക്കുന്നത്‌ ട്രസ്റ്റിന്റെ ഭരണ ത്തിലിരിക്കുന്നവരാണ്‌.
സര്‍ക്കാര്‍ വ്യക്തമായൊരു, സുശക്തമായൊരു അന്വേഷണം നടത്തുവാനും
സത്യാവസ്ഥ സാധാരണക്കാരായ വിശ്വാസികളെ ധരിപ്പിക്കുവാനും ബാദ്ധ്യതപ്പെട്ടിട്ടുള്ളതുമാണ്‌…………
ഭഗവാന്റെ മരണം മൂലം അവര്‍ക്കുള്ള നേട്ടം വളരെ വളരെയാണ്‌. അദ്ദേഹത്തിനെ തികച്ചും
ഒരു മായയാക്കി പിറകില്‍ നിര്‍ത്തി ദിവ്യമായൊരു പരിവേഷവും ചാര്‍ത്തി സാധാരണ
മനുഷ്യരെ കബളിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്‌.

ശാന്തിഗ്രാമത്തിലെ വിശ്വാസികൾക്കു
പോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ്‌ പരന്നിരിക്കുന്നത്‌. സത്യാവസ്ഥ
എന്താണെന്നറിയാതെ എന്തെല്ലാമോ കേള്‍ക്കുന്നു, അറിയുന്നു.  എന്നിട്ടും പരമാർത്ഥമെന്തെന്ന് അറിയാൻ
താല്പര്യം കാണിക്കുന്നില്ല ആരും. 

രാമനും അബുവിനോടുമൊപ്പമാണ്
ഗുരു ഗ്രമത്തിൽ എത്തിയത്. മഴ തൊർന്ന് ഒലിച്ച് ഗ്രാമം ശുദ്ധമായി
തീർന്നിരുന്നു.  ഗുരു തേടി നടന്നു. 

തോടി നടന്നു.

എവിടെയാണ് സിദ്ധാർത്ഥൻ?

കൂടി വിന്നവരെ
തള്ളിനീക്കിയാണ് വിഷ്ണുക്ഷേത്രത്തിന്റെ ആൽത്തറ്ക്കു താഴെ കിടന്നിരുന്ന അവരെ
കണ്ടെത്തിയത്.

സിദ്ധാർഥൻ.

സെലീന.

രണ്ടു പേർക്കും തലയുടെ
പിന്നിലാണ് ആഘാത മേറ്റിരിക്കുന്നത്.

ഗുരു തളർന്നുപോയി. രാമന്റെ
തോളിൽ തൂങ്ങി. അബു ഭ്രാന്തനെപ്പോലെ സിദ്ധാർത്ഥന്റെ ഉടലിൽ പിടിച്ച് കുലുക്കി
വിളിച്ചു.  കഴ്ന്നു കിടൻന്നിരുന്ന ഉടൽ
മറിഞ്ഞു വീണു.

മുഖം വീർത്ത്, കണ്ണുകൾ തുറിച്ച്.

അബു ഇരുതോളുകളിലുമായി
സിദ്ധാർത്ഥനെയും സെലീനയെയും എടുത്തു നടന്നു. ശാന്തി നിലത്തിന്റെ ക്ഷേത്ര
പരിസരങ്ങളിലും അങ്കണങ്ങളിലും, ആളുകൾ കൂടി
നിന്നിടത്തെല്ലായിടത്തും, അകത്തളിലൂടെ,
തുറന്നു കിടന്നിരുന്ന പല വഴികളിലൂടെ, ഭ്രാന്തനെപ്പോലെ…..

അബുവിന് പിന്നിൽ രാമനും, തളർച്ചയിൽ നിന്നും മുക്തയിട്ട് ഗുരുവും അലഞ്ഞു.  അവർ തിരഞ്ഞത് ടസ്റ്റിന്റെ സർവ്വാധികാരിയെയും
ദേവവ്രതനെയും അശ്വനിപ്രസാദിനയും ആയിരുന്നു. 
ദുഃഖാർത്തരായ ഒരു പറ്റം ജനങ്ങളും അവരോടൊപ്പം കൂടി.

എവിടെയോ നിന്ന് ദേവവ്രതൻ അവരെ
ഒളിച്ചു കണ്ടുകൊണ്ടിരുന്നു. കണ്ടുകൊണ്ടിരിക്കെ, അയാളുടെ കണ്ണുകൾക്ക്
മൂടലുണ്ടായി, എന്നിട്ടും അയാൾ കണ്ടു.

അബു ഭീമ സേനനായി വളർന്നു
വരുന്നു. വ്യഘ്രത്തിന്റെ ശൌര്യത്തോടെ ദേവവ്രതനെ മലർത്തി കിടത്തി നെഞ്ച് പിളർന്ന്, കുത്തിയൊലിച്ച രക്തം കൈകളിൽ കോരി ആർത്തിയോടെ കുടിക്കുന്നു.

പിറ്റേന്ന് പ്രവിശ്യയിലെ
പ്രധാന പത്രങ്ങൾ സിദ്ധാർത്ഥന്റെയും സെലീനയുടേയും പടം പ്രസിദ്ധീകരിച്ചുകൊണ്ടെഴുതി.

ശാന്തിഗ്രാമത്തിലെ
അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ ഭക്തർ……..

കമ്മ്യൂൺ ദിനപത്രവും മറ്റ്
പാർട്ടി പത്രങ്ങളും എഴുതി,

തലയുടെ പിന്നിലേറ്റ ശക്തമായ
ആഘാതത്തിലുണ്ടായ മുറിവിൽ നിന്നും നിലയ്ക്കാതെ രക്തശ്രാവത്താലാണ് സിദ്ധാർത്ഥനും
സെലീനയും മരിച്ചിരിക്കുന്നത്. 
കുറ്റവാളികളെ കണ്ടെത്തേണ്ടതും ശിക്ഷിക്കേണ്ടതും പ്രവിശ്യ ഭരണകർത്താക്കളുടെ
കടമയാണ്…….

കൃഷ്ണവേണി ഒരിക്കൽ പോലും
കരഞ്ഞില്ല, അവൾ മുടി അഴിച്ച് വിടർത്തിയിട്ടു.

@@@@@@@@




അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു
ദിവസത്തേക്ക് മുന്നേറി.

വിരലിലെണ്ണാവുന്ന അവശ്യങ്ങളേ
ഉണ്ടായിരുന്നുള്ളു.

– കമ്മ്യൂണില്‍ കമ്മ്യൂണിസം
നിലനിര്‍ത്തുക.

– കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക.

-പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌
പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല
പെന്‍ഷന്‍ പറ്റി കഴിയുക.

– കമ്മ്യൂണില്‍ നിന്നും
പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക.

– ഏകപക്ഷീയമായ തീരുമാനങ്ങള്‍
എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍
ശ്രമിക്കുക.

കമ്മ്യൂണിന്റെ ഭീമാകാരമായ ഗെയിറ്റ്
പൂട്ടി താക്കോല്‍ ഗുരുവിന്റെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചു വച്ചു.

പത്രം ഗുരുവിന്റെ പഴയകാല
സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരാളുടെ പ്രസ്സില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍
കമ്മ്യൂൺ അന്തേവാസികള്‍
അമ്പരന്നു. ഗുരു നിശ്ശൂബ്ദനായിരുന്നു. മുടക്കമില്ലാതെ പത്രം പുറത്ത്‌ വന്നു
കൊണ്ടിരുന്നു.

സമരം രണ്ടാംഘട്ടത്തിലേയ്ക്ക്‌
കടക്കുകയും കമ്മ്യൂണിന്റെ അടഞ്ഞ ഗെയിറ്റിന്‌ മുമ്പില്‍ പന്തല്‍ കെട്ടി സത്യാഗ്രഹം
തുടങ്ങുകയും, സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട്‌ കമ്മ്യൂണിലെ
ഒരു നേതാവ്‌ പ്രസംഗിക്കുകയും ചെയ്തു.

കമ്മ്യൂൺ ആരുടേയും സ്വന്തമോ സ്വത്തോ ആണെന്ന ധാരണ വേണ്ട.
നമ്മളില്‍ ഓരോരുത്തരുടേയും രക്തം വിയര്‍പ്പാക്കി ഒഴുക്കി കെട്ടിപ്പടുത്ത
പ്രസ്ഥാനമാണ്‌. അത്‌ പൂട്ടികെട്ടി ഒരാളുടെ അലമാരിയില്‍ സൂക്ഷിക്കാനുള്ളതല്ല.
അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട്‌ കമ്മ്യൂൺ തുറന്ന്‌ പ്രവര്‍ത്തനം
തുടങ്ങാനും പത്രം കമ്മ്യൂണിലെ പ്രസ്സില്‍ തന്നെ പ്രിന്റ്‌ ചെയ്ത്‌
പ്രസിദ്ധീകരിക്കാനും മാനേജ്മെന്റ്‌

തയ്യാറാകണം. …..
അല്ലാത്തപക്ഷം ……… സമരം മൂന്നാംഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുകയും ശക്തമായ
നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്‌. അങ്ങിനെ ഉണ്ടാകാവുന്ന എല്ലാ
കഷ്ടനഷ്ടങ്ങള്‍ക്കും

മാനേജമെന്റ്‌ മാത്രം
ഉത്തരവാദിയാകുന്നതും ആണ്‌. ….

” ആന്റണീ ….!”

നേതാവ്‌ ഉറക്കത്തിലേയ്ക്ക്‌
വഴുതി വീഴുമ്പോള്‍ ഉമ്മറത്തു

നിന്നും വിളികേട്ടു. കതക്‌
തുറന്നു. ലൈറ്റ്‌ തെളിച്ചു.

വരാന്തയില്‍ ഗുരു, ജോസഫ്‌ ……

ആന്റണിയുടെ മുഖം വിളറി ……

“ഗുരു അകത്തേക്ക് വരു.”

ഗുരുവും ജോസഫും അകത്ത്‌
മുറിയില്‍ കുഷനിട്ട സെറ്റികളില്‍ ഇരുന്നു.

പതുപതുത്ത സെറ്റിയുടെ
സുഖത്തില്‍, കറങ്ങുന്ന ഫാനിന്റെ തണുപ്പില്‍ ഗുരു അമര്‍ന്നിരുന്നു,
പുഞ്ചിരിച്ചു.

“ഏലമ്മാ….!”

ഗുരു വിളിച്ചു.

അകത്ത്‌ വിളി കേട്ടു.

“ഫ്രിഡ്ജില്‍ തണുത്ത
വല്ലതും കാണുമോ…. ഐസ്സ് …. സോഡ …….. പിന്നെ ആന്റണിയുടെ ചൂടുള്ളതും മൂന്നു
ഗ്ലാസ്സുകളും.”

ആന്റണി വേഗം അകത്തേയ്ക്കു
പോയി.

കുപ്പികളും ഗ്ലാസ്സുകളും
എത്തിച്ചു. ഏലമ്മ ചിപ്സും കപ്പലണ്ടിയുമായി എത്തി.

മൂന്നു ഗ്ലാസ്സില്‍ മദ്യം
പകര്‍ന്നു വച്ചു.

ഗുരു ആന്റണിയുടെ മുഖത്ത്‌
നോക്കിയിരുന്നു. ഗുരുവിന്റെ മുഖം ഇരുളുന്നത്‌ അയാള്‍ കണ്ടു.

“എടാ ചെറ്റെ………ഈ
ഇരിക്കുന്ന മദ്യം കൂടി കമ്മ്യൂണില്‍ ഉണ്ടായ ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ്‌…
നീ മറക്കരുത്‌…..ആ കമ്മ്യൂണ്‍ ഉണ്ടാക്കാന്‍ അടിത്തറയിട്ടത്‌ നിന്റെയോ എന്റെയോ അപ്പന്‍
സമ്പാദിച്ച പണവുമല്ല. കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചായൻ അയാളുടെ മകള്‍ ഏലീസയ്ക്ക്‌ കൊടുത്ത റബ്ബര്‍ എസ്റ്റേറ്റ്‌
വിറ്റ പണമാണ്‌ നിനക്കറിയുമോ …..?”

“ഗുരു ഞാന്‍ …..”

അയാള്‍ ഗുരുവിന്റെ കാല്‍
പ്രണമിക്കാനായി കുനിഞ്ഞു.

“ച്ഛീ……എഴുന്നേല്‍ക്കെടോ
…….”

“നിനക്കതിനു കൂടി
യോഗ്യതയില്ല. അറിയ്യോ …… നീ അന്ന്‌ മോഷണം നടത്തി ജയിലില്‍
കിടക്കുകയായിരുന്നു.”

ക്ഷോഭം കൂടിയപ്പോള്‍ ഗുരു
സംസാരം നിര്‍ത്തി. ജോസഫ്‌ തല കുനിച്ചിരുന്നു.

“നീ പറഞ്ഞില്ലെ…. നിന്റെയൊക്കെ
വിയർപ്പു കൊണ്ടാണ് പണിതുയര്‍ത്തിയതെന്ന്‌. ഇല്ലായെന്ന്‌ ഞാനവകാശപ്പെടുന്നില്ല.
പക്ഷെ,
ഇന്ന്‌ രാഷ്ട്രത്തെ ഒന്നാംകിട പത്രക്കാര്‍ ജോലിക്കാര്‍ക്ക്‌
കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനം തന്നിട്ടുണ്ട്‌… മറ്റ്‌ അനുകൂല്യങ്ങളും തന്നിട്ടുണ്ട്‌………
അതു കഴിഞ്ഞും ഉണ്ടായിട്ടുള്ള ലാഭം കമ്മ്യൂണിന്റെ നിലനില്‍പിനാണ്‌. ആ നിലനില്‍പില്‍
ഉണ്ടായ ഗുഡ് വില്ലിലാണ്‌ നിനക്ക്‌ ഏലമ്മയെന്ന സുന്ദരിയെ, തറവാട്ടില്‍
പിറന്ന പെണ്ണിനെ വിവാഹം ചെയ്തു ജീവിക്കാന്‍ കഴിഞ്ഞത്‌…… സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായത്‌.
നിന്റെ മാത്രല്ല എഴുപത്തി ഒന്‍പത്‌ കുടുംബങ്ങളുടെയും കാര്യമാണ്‌ പറയുന്നത്‌…………..
പക്ഷെ, നീയെല്ലാം അത്‌ മറന്ന്‌  ആ സ്ഥാപനം കുളം കോരാന്‍ നോക്കി. എന്നിട്ടും
പോരാത്തതിന്‌ മാനേജ്മെന്റ്‌ മാപ്പു പറഞ്ഞ്‌ സ്ഥാപനം തുറക്കണം അല്ലേ….?”

ഗുരു ഇറങ്ങി നടന്നു.

ഏലമ്മ പ്രതിമപോലെ നിന്നു.

പിറ്റേന്ന്‌ പ്രഭാതം, ഗുരുവിന്റെ പത്രം, പത്രത്തിന്റെ ആസ്തിബാദ്ധ്യതകള്‍
തെളിയിക്കുന്ന കണക്കുകളും കമ്മ്യൂൺ നിയമാവലികളും
ഉള്‍ക്കൊള്ളുന്ന സപ്ലിമെന്റോടു കൂടിയാണ്‌ പുറത്തു വന്നത്‌.

പത്ര പ്രവിശ്യയിലെ
ജനഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

പ്രവിശ്യയിലെ അക്ഷരമറിയുന്ന
എല്ലാവരുടേയും കണ്ണുകള്‍ പെടുന്ന പത്രമെന്ന്‌ ഘോഷിക്കപ്പെട്ടു. സമരം പിന്‍വലിയ്ക്കപ്പെട്ടു.
കമ്മ്യൂണിന്‌ മുന്നില്‍ കെട്ടിവച്ചിരുന്ന സത്യാഗ്രഹപുര പൊളിച്ചു മാറ്റപ്പെട്ടു.

ഗെയിറ്റ്‌ വൃത്തിയാക്കി, താക്കോലുമായി ഗുരു എത്തുന്നതും

കാത്ത്‌ അന്തേവാസികള്‍
നിന്നു. കമ്മ്യൂണിന്റെ ഗെയിറ്റ്‌ തുറക്കപ്പെട്ടു. അന്തേവാസികള്‍ അത്യാഹ്ലാദത്തോടെ
ആര്‍ത്തലച്ചു കയറി. സൌന്ദര്യപിണക്കം കഴിഞ്ഞ്‌ ഒന്നിയ്ക്കുന്ന കമിതാക്കളെപ്പോലെ, അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായതുപോലെ അമിതമായ ആനന്ദത്തില്‍
ചുംബനങ്ങള്‍ കൊടുത്ത്‌, ഇക്കിളിപ്പെടുത്തി, രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌, തലോടി, സുഖത്തിന്റെ സീല്‍ക്കാര ശബ്ദത്തോടെ …………..

കൃഷ്ണ എല്ലാം
മനസ്സിലാക്കുന്നുണ്ടായിരുന്നു.

@@@@@@@

കമ്മ്യൂണിലെ അന്തേവാസികള്‍ക്ക്‌
പിന്‍ബലം പ്രഖ്യാപിച്ചതാ

യിട്ട്‌ പല രാഷ്ട്രീയ
സംഘടനകളും പ്രസ്താവനകളിറക്കി.




അദ്ധ്യായം ഇരുപത്‌

ഒരു ദേവദാസിക്ക് കിട്ടേണ്ട
എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ്‌ സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക്‌ കൊണ്ടു
പോയത്‌.

ശാന്തിനിലയത്തിന്‌ തെക്ക്‌
ശാന്തി പുഴയുടെ തീരത്ത്‌ വിശാലമായ വെളിമ്പറമ്പാണ്‌ ചുടലപറമ്പായിട്ട്
ഉപയോഗിക്കുന്നത്‌.

ദേവദാസികള്‍ മനസ്സില്‍
കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്‌. യൌവനം കത്തി
നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക്‌ വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ്‌ യഥാര്‍ത്ഥ
ദാസിയാകുന്നത്‌.

മൂത്തുനരച്ച്‌ തൊലി ചുളിഞ്ഞ്‌
പല്ലുകൊഴിഞ്ഞ്‌ ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ്‌ മരിച്ചിട്ട്‌
ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും
അവഗണനയും മിച്ചം.

ഭാഗ്യവതിയായ സുബ്ബമ്മയെ
ചെറുചൂടുവെള്ളത്തില്‍ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി, പട്ടില്‍ പൊതിഞ്ഞ്‌ എല്ലാ കര്‍മ്മങ്ങളും ചെയ്ത്‌. …. നിത്യശാന്തിക്കായി
മന്ത്രങ്ങള്‍ നൂറ്റൊന്ന്‌ ഉരുചൊല്ലി …….നാല് ചുടല മുപ്പന്മാര്‍ ചുമന്ന്‌
………….മുന്നില്‍ അശ്വാരുഢനായിട്ട്‌, ആയുധധാരിയായിട്ട്
അശ്വനിപ്രസാദ് ഗമിച്ച്‌ …..

പിന്നിൽ ദേവവ്രതന്റെ
അനുചരന്മാർ മന്ത്രങ്ങൾ ഉരിവിട്ട് ചുടലപറമ്പിലേക്ക് അനുഗമിച്ചു.  

ഇരുട്ടിത്തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും പന്തങ്ങൾ എരിഞ്ഞു തുടങ്ങിട്ടുണ്ട്. പെട്ടന്ന് ഒരുസംഘം
ചെറുപ്പാക്കാർ അവരെ തടഞ്ഞു.

“സുബ്ബമ്മ
മരിച്ചതല്ല…..ഇതുരു കൊലപാതകമാണ്….പോസ്റ്റുമോർട്ടത്തിന് ശേഷമേ ശവസംസ്കാരം
പാടൊള്ളൂ……“

പന്തങ്ങളുടെ വളിച്ചത്തിൽ
അശ്വനി അയാളുടെ മുഖം കണ്ടു, സിദ്ധാർത്ഥൻ. കുറെ നാളായിട്ട്
ഗ്രമത്തിൽ അലഞ്ഞു നടക്കുന്ന ചെറുപ്പാക്കാരൻ, ദേവി
നിത്യചൈതന്യമയിയോട് ഭഗവാൻ നിങ്ങളുടെ അച്ഛനാണെന്നു പറഞ്ഞവൻ. ആദ്യം അവനൊരു
ബുദ്ധിഭ്രമക്കാരനാവുമെന്നേ കരുതുയുള്ളൂ…..

അശ്വനി കുതിരപ്പുറത്തു
നിന്നും ചടിയിറങ്ങി.  ചെറുപ്പാക്കാരുടെ
അടുത്തെക്ക് ഓടിയടുത്തു. പക്ഷെ, അയാൾ ഉദ്ദേശിച്ച ആളുടെ
ആടുത്തെത്തുന്നതിനു മുമ്പെ മറ്റുള്ളവർ അയാളെ അടിച്ചവശനാക്കി വഴിയിൽ വീഴ്ത്തി.  മഞ്ചൽ താഴെയിറക്കി, ചെറുപ്പക്കാർ
ഉണ്ടാക്കിഅ ബഹളത്തിൽ ദേവദാസികൾ അകന്നു നിന്നും. 
ശവമഞ്ചവും ഏറ്റു വാങ്ങി ചെറുപ്പാക്കർ ഗ്രമത്തിലേക്ക് നടന്നു.  വർത്ത കേട്ട് ദേവവ്രതന്റെ ഉള്ള് കിടിലം കൊണ്ടു.
ചെറുപ്പാക്കർ കൊളുത്തിയ അഗ്നി ഗ്രമമാകെ പടരുകയാണ്.  അത് കണ്ട് ദേവവ്രതൻ ഭയന്നിരുന്നു.

ആദ്യമായണ് ഗ്രമത്തിൽ വന്ന്
ഭഗവാന്റെ അനുവാദമില്ലാതെ പോലീസ് ഒരു കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്.  സുബ്ബമ്മയുടെ മൃത ദേഹം പോസ്റ്റുമോർട്ടത്തിനു
സർക്കാറ്റ് ആശുപത്രിയിലേക്ക് മറ്റിയിരിക്കുന്നു. 
സമരക്കാർ ആംബുലൻസ് വൻ വരെ തയ്യാറക്കി നിർത്തിയിരുന്നു.  തടയാനണെങ്കിൽ അശ്വനി എത്തുമ്പോഴേക്കും അവർ
ഗ്രമം വിട്ടുകഴിഞ്ഞിരുന്നു. വിപ്ലവകാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീണു
പോയതിനാലാണ് സമയത്തിന് എത്താൻ കഴിയാതെ വന്നത്.

ഗ്രാമത്തിൽ സമചിത്തത കൈവിട്ട്
അലഞ്ഞു നടന്നിരുന്ന ദേവവ്രതനെ ആരാധകർ സംശയൊദൃഷ്ടിയോടെ വീക്ഷിച്ചു.  ആചാര്യ വിഷ്ണുദേവിന്റെ കാലശേഷം പ്രധാന
ആചര്യനാവേണ്ടതാണ് അദ്ദേഹം.  അദ്ദേഹം സമനില
തെറ്റിയതുപോലെ വിറളി പിടിച്ച് നടക്കുമ്പോൾ സാധാരണഭക്തർ എവിടെ അഭയം കണ്ടെത്തും?  ദൈവത്തിങ്കലേക്കുള്ള
ഏണിപ്പടിക്കിടക്കൊരു സഹായമായി, ഒരു താങ്ങായി നില
കൊള്ളുന്നവരാണല്ലൊ പൂജാരിമാരും ആചര്യന്മാരും അവതാരമായ ഭഗവാനും…..

ഭക്തർ ചിന്തിച്ചു കാടു
കയറി…

ശന്തിഗ്രാമത്തിന്റെ നിറുകയിൽ
വീഴാനായിട്ട് വാൾ തൂങ്ങിക്കഴിഞ്ഞുവോ?

എല്ലാ അന്തേവാസികളും
അനുചരന്മാരും വാല്യക്കാരും ഏതോ വിപത്തിനെ അഭിമുഖീകരിക്കാൻ
തയ്യാറെടുക്കുൻപോലെ…..ശോക രസാധിക്യമാർന്ന മുഖങ്ങളുമായിട്ട്…….

സെലീന ദേവവ്രതനെ
കണ്ടെത്തുമ്പോൾ സന്ധ്യയായി.

അയാൾ ശാന്തിപുഴയുടെ തീരത്ത്, മണൽ വിരിപ്പിൽ മലർന്ന് കിടന്ന് പിറുപിറുക്കുകയായിരുന്നു.  ഏകാന്തതയിൽ കിടക്കുന്ന അടുത്ത പ്രേതമാ‍ണെന്ന
ധാരണയിലാണ് ശ്രദ്ധിച്ചത്.  അടുത്തു ചെന്ന്
മുഖം കണ്ടപ്പോൾ ചിരി വന്നു. അവൾ അരുകിൽ ഇരുന്നിട്ടും അവനറിഞ്ഞില്ല. അവൾ നിശ്ശബ്ദം
പിറിപിറുക്കൽ ശ്രദ്ധിച്ചു.

“അവൻ…..അവനാണ്….എന്റെ
സുബ്ബമ്മ മരിച്ചതല്ല…..”

പെട്ടന്ന് സെലീനയുടെ മുഖം
വികസിച്ചു. അവൾ അവന്റെ മാറിൽ കൈ വച്ചു. ദേവവ്രതൻ ഞെട്ടിയുണർന്നു.  അവന്റെ മുഖം പേടിച്ചരണ്ടതുപോലെ, കണ്ണുകൾ തുറിച്ചു.

“സുബ്ബമ്മ, സുബ്ബമ്മ……ഞാൻ തെറ്റു ചെയ്തിട്ടില്ല…..”

“ദേവവ്രതൻ ….ഇതു ഞനാണ്
….സെലീന…..”

“അല്ല….അല്ല….. സുബ്ബമ്മ……സുബ്ബമ്മ…..നീ
പ്രേതമയിട്ടെന്നെ തേടി വരികയാണ്……”

“ദേവവ്രതൻ……ദേവവ്രതൻ……”

അവൾ അവന്റെ ചുമലിൽ ശക്തിയായി കുലുക്കി.  അവൻ കണ്ണടച്ചു തന്നെ കിടന്നു.

“ദേവവ്രതൻ നിങ്ങൾ കണ്ണ്
തുറക്ക്….‌നീ എന്റെ വസ്ത്രങ്ങള്‍ നോക്ക്‌ …… മുഖത്ത്‌ നോക്ക്‌ ……
കണ്ണുകളില്‍ നോക്ക്‌ ………….. സുബ്ബമ്മയുടേതുപോലെ എന്റെ കണ്ണുകള്‍ ഉണ്ടയല്ല…..
സുബ്ബമ്മ ചേലയാണുടുക്കുന്നത്‌……… സാരിയല്ല …… സുബ്ബമ്മയുടെ മുഖത്ത്‌
കുലീനതയുണ്ട്‌ …. എന്റെ മുഖത്ത്‌ കാമവികാരങ്ങള്‍ മാത്രമാണുള്ളത്‌ …… എന്റെ
നിശ്വാസങ്ങള്‍ക്ക്‌ മദ്യത്തിന്റെ ഗന്ധമുണ്ട്‌.. നിങ്ങള്‍ എന്റെ കുടെ വരു……
നിങ്ങള്‍ക്ക്‌ വിശ്രമമാണ്‌ ആവശ്യം.ഇപ്പോൾ തളരാൻ പാടില്ല.”

ദേവവ്രതൻ കണ്ണു തുറന്നു.  അവൻ കണ്ടു സുന്ദരിയായ സെലീന, പലപ്പോഴും അവളെ ആഗ്രഹിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറി…..
അവൾ ചരിത്ര്യവതി ആയിട്ടല്ലെന്ന് അറിയമായിരുന്നു. 
ദേവവ്രതനോട് അവൾക്ക് പുച്ഛമായിഒരുന്നു. 
അവൾക്ക് ശക്തനും ധീരനുമായ അശ്വനിയെയാണ് താൽപര്യം.  അവന്റെ മസിൽ ത്രസിക്കുന്നശരീരവും ശക്തങ്ങളായ
ബാഹുക്കളും…….

ഒരിക്കൽ അവൾ പറഞ്ഞു. ദേവവ്രതൻ
നിങ്ങളെക്കർണൂമ്പോൾ എനിക്ക് ഒരു കുട്ടിയെ കാണും പോലെയാണ് തോന്നുന്നത്, നിങ്ങളുടെ താടിമീശയില്ലാത്ത മുഖവും കൊഴുപ്പുകൂടിയ ശരീരവും….നിങ്ങൾക്ക്
ചേർന്നത് പകലുറങ്ങുന്ന ദേവദാസികളാണ്. 
എന്നെവിട് ….. അവരുടെ വാതിലുകണിൽ പോയി മുട്ടി നോക്ക്.

അതെ, ആ സെലീന……സ്നേഹത്തോടെ വന്നു വിളിക്കുന്നു.

ദേവവ്രതൻ അവളോടൊപ്പം നടന്നു.
അവളുടെ വീട്ടിൽ, അവളുടെ മുറിയിൽ, അവളുടെ
ബാത്ത് റൂമിൽ,  അവൾ
അവനെ കുളിപ്പിച്ചു.

അവളുടെ ഡൈനിംഗ്‌ ടേബിളില്‍
നിന്ന്‌,
അവള്‍ വായിലേയ്ക്ക്‌ എത്തിച്ചുകൊടുത്ത മാംസവും മദ്യവും അയാള്‍
കഴിച്ചു. ജീവിതത്തില്‍ ആദ്യമായിട്ട് അവന്‍ മദ്യത്തിന്റേയും മാംസത്തിന്റെയും രുചി
അറിയുകയായിരുന്നു.

ദൈവമെ ………. ! നീ
ഉണ്ടാക്കുന്ന ഇത്രയും രുചിയുള്ള ആഹാരവസ്തുക്കള്‍ എനിക്ക്‌ ഇന്നേവരെയും കഴിയ്ക്കാന്‍
കഴിഞ്ഞിട്ടില്ല …….ഓ ഞാന്‍ ബ്രാഹ്മണനാണ്‌…………. മണ്ണാങ്കട്ട ………

അവള്‍ ……..സെലീന
…….ദേവസ്ത്രീയാണ്‌. …….. അവളില്‍ നിന്നെത്തുന്ന പരിമളം ……ദൈവമെ
…..നീയെന്നെ പരീക്ഷിക്കുകയാണ്‌.

ദേവ്രവതന്‍ സെലീനയുടെ
കിടക്കയില്‍ കിടന്നു. കണ്ണുകള്‍ തുറന്നു തന്നെ കിടന്നു.അവന്‍ കണ്ടു.

വെണ്ണക്കല്ലില്‍ തീര്‍ത്ത
ഉടല്‍ …….. നഗ്നമായ….കാമോദീപമായ….

ദേവവ്രതന്‍ സ്വബോധം വിട്ട്‌, ദൈവീകമായി, മൃഗങ്ങള്‍ക്ക്‌ സ്വായ

ത്തമായിരിക്കുന്ന സ്വര്‍ഗ്ഗീയാനുഭൂതിയിലേയ്ക്ക്‌
എത്താന്‍ വെമ്പല്‍ കൊണ്ടു.

നീ എത്രമാത്രം ഔദാര്യനാണ്‌. കലാബോധമുള്ളവനാണ്‌.
……..

കൊച്ചു കുഞ്ഞിനെപ്പോലെ ദേവവ്രതന്‍
ഉറങ്ങിക്കിടക്കുന്നത്‌ നോക്കി സെലീന നിന്നു.

അവള്‍ ദേവ്രവതനെ തടവിയുണര്‍ത്തി.

അവൻ ഇക്കിളിപ്പെട്ടു. മുഖം
വിരിഞ്ഞു.

“സെലീനാ, നീ മാലാഖയെപ്പോലെയാണ്…. നീ എന്റെ ദുഖങ്ങളെ തുടച്ചു
നീക്കിയിരിക്കുന്നു….ഞാന്‍ ശക്തനായിരിക്കുന്നു….”

അവള്‍ ഒരു ഗ്ലാസ്സില്‍ നിറയെ
മദ്യം അവന്റെ ചുണ്ടോട്‌ അടുപ്പിച്ചു.

“വേണ്ട സെലീനാ….. ഇന്ന്
ഇനിയും വേണ്ട….. വേണ്ടത്‌ നിന്നെയാണ്‌.”

“ദേവവ്രതന്‍ നീ വെറുമൊരു
കൊച്ചുകുട്ടിയെപ്പോലെ സംസാരിയ്ക്കുന്നു. നീയിതു കുടിയ്ക്ക് ……………”

അവന്‍ കുഴിച്ചു.

അവനില്‍ നിന്നും ഒരു മൂളിപ്പാട്ട്
ഒഴുകി മുറിയിലാകെ പറന്നിരുന്ന സുഗന്ധത്തോടൊപ്പം ലയിച്ചുചേര്‍ന്നു.

“ ദേവവ്രതന്‍ സത്യം പറയൂ
……………. സുബ്ബമ്മയെ കൊന്നത്‌ നീയല്ലേ…?

“ങേ….ഇല്ല, സെലീന… അവളെ എനിക്കിഷ്ടമായിരുന്നു. അവളെ വിവാഹം ചെയ്ത്‌ എവിടെയെങ്കിലും
പോയി ജീവിക്കാനും ഇഷ്ടമായിരുന്നു. എല്ലാം തകര്‍ത്തത്‌ അവനായിരുന്നു, സര്‍വ്വാധികാരി …….. അവന്‍ അവളെ കൊന്നതാണ്‌, അശ്വനിയാണ്‌
കെണി ഒരുക്കിയത്‌ …….”‌

ദേവവ്രതന്‍ വീണ്ടും വീണ്ടും
മദ്യപിച്ചു.

സെലീനയുടെ കിടക്കയില്‍ അയാള്‍
ബോധമറ്റു കിടന്നു.

അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ
ശബ്ദം കേട്ടിട്ട് അവന്‍ ഒരിയ്ക്കല്‍ പിടഞ്ഞ്‌ കിടന്നു.

സെലീന ചോര്‍ത്തിക്കൊടുത്ത
സത്യങ്ങള്‍ വച്ചാണ്‌ ഗുരുവിന്റെ പത്രം സുബ്ബമ്മയുടെ കൊലപാതകത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതിയത്‌.

ശാന്തിഗ്രാമത്തില്‍ മാത്രമല്ല, പ്രവിശ്യയാകെ ചലനം സൃഷ്ടിച്ചു. മറ്റു പ്രതക്കാരും പ്രതികരിയിക്കാന്‍
തയ്യാറായി .രാഷ്ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍,
ബുദ്ധിജീവികള്‍ ഒന്നാംകിട പത്രങ്ങളില്‍പ്പോലും വാര്‍ത്തകള്‍
ആദ്യപേജില്‍ വന്നുതുടങ്ങി. അന്വേഷണം നടത്തുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും,
അസംബ്ലിയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

ഗുരു ഫിലോമിനയുടെ മാറില്‍
മുഖം പുഴ്ത്തിക്കിടന്നു. അയാളുടെ മനസ്സ്‌ സംതൃപ്തി കൊണ്ടു. ഫിലോ അയാളുടെ പുറത്ത്‌
തലോടി, തലോടി അയാള്‍ ഉറങ്ങി.

@@@@@@@