Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം പതിനാറ്
സന്ധ്യ കഴിഞ്ഞപ്പോള്‍ ലാസറിടത്ത് പെട്ടന്ന് ചില ഒരുക്കങ്ങള്‍ നടക്കും പോലെ തോന്നി. സുദേവ്, കുമുദത്തിനെയും പനീര്‍ശെല്‍വത്തെയും പറഞ്ഞയച്ച്, തനിയെ, ലൈറ്റുകളെല്ലാം അണച്ച് പ്രധാന വാസസ്ഥലത്തേക്ക് തുറക്കുന്ന ജനാല തുറന്ന് കാത്തിരുന്നു. അപരിചിതരായ നാലു സെക്യൂരിറ്റകള്‍ കൂടി വന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ നിത്യേന ലാസറലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരല്ലെന്ന് വ്യക്തമായി. യൂണിഫോമിലെ വ്യത്യസ്തതയും ശരീരത്തിന്‍റെ ഘടനയും മുഖത്തെ ഗൗരവവും മറ്റു പലതു കൊണ്ടും അവര്‍ നിത്യമുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. …